Monday 24 April 2017

COUNT DOWN DAYS ( anubhavangal )


സൗത്ത്    ആഫ്രിക്കയിൽ നിന്ന്  വിട പറയാനുള്ള    count down   ദിവസങ്ങളാണ്    ഇപ്പോൾ . അതായത്   കുറെ  ദിവസങ്ങൾ   കഴിയുമ്പോൾ  ഞങ്ങൾ  road -based ആകും( വഴിയാധാരം )  ആകും . എല്ലാം വിറ്റു പെറുക്കി
പോവുകയാണ് . പോവുകയല്ലോ   ഭർതൃ ഗൃഹത്തിൽ   പോവുകയല്ലോ
ശകുന്തള  എന്ന്   പണ്ട്  ഒരു   പാട്ട്   ഉണ്ടായിരുന്നു . അതുപോലെ . പക്ഷെ
ഒട്ടും  ആശങ്കയില്ല . സ്വദേശികൾ  ആയാലും   മലയാളികൾ   ആയാലും
ഇവിടെ  ഉള്ള   ആളുകൾ   വളരെ   നല്ലവരാണ് . ഒരു   ആവശ്യം  വന്നാൽ
ഒരു അധിക മൈൽ ( going an extra mile ) കൂടെ  വന്ന്‌   സഹായിക്കും .

ഇന്നലെ   മ്മബത്തോ   മലയാളീ അസോസിയേഷൻ  ഞങ്ങൾക്ക്  ഒരു

ഗംഭീരൻ   യാത്രയയപ്പ്  തന്നു . ഇത്രയൊന്നും  പ്രതീക്ഷിച്ചിരുന്നില്ല . പ്രസംഗവും പാട്ടും  തമാശയും   brai യും ഒക്കെ ആയി   വളരെ രസകരമായിരുന്നു .

എണ്ണത്തിൽ   കുറവാണെങ്കിലും   ദക്ഷിണാഫ്രിക്കൻ   മലയാളികൾ   മാതൃകാപരമായി  എല്ലാ കാര്യങ്ങളിലും  ഉന്നതമായ നിലവാരം  പുലർത്തുന്നു  എന്ന്  ഒട്ടും  അതിശയോക്തി  കൂടാതെ   പറയാൻ
സാധിക്കും .

മധുരിച്ചിട്ട്  തുപ്പാൻ വയ്യ ,കയ്പ് കൊണ്ട്   ഇറക്കാനും   വയ്യ ,എന്ന  ഒരു
അവസ്ഥയാണ്   count down days ൽ . പോകുന്നതിൽ  വിഷമമുണ്ട് ,പക്ഷെ
തിരിച്ചു  നാട്ടിൽ  എത്തുന്നതിൽ   സന്തോഷമുണ്ട് .''മാമലകൾക്കപ്പുറത്തു
മരതക പട്ടുടുത്തു  മലയാളമെന്നൊരു നാടുണ്ട് '', ''തിരികെ ഞാൻ വരുമെന്ന
വാർത്ത   കേൾക്കാനായി    ഗ്രാമം   കൊതിക്കാറുണ്ടെന്നും '' മുതലായ
ഗാനങ്ങൾ   ജന്മ നാടിനെ പ്പറ്റി    പ്രവാസിയുടെ   സ്വപ്നങ്ങൾക്ക്  നിറം
പകരുന്നു .

നീണ്ട  43 വർഷത്തെ    ആഫ്രിക്കൻ  വാസത്തിനു ശേഷം   മടങ്ങുമ്പോൾ
പൂർണ്ണ  സംതൃപ്തിയാണ്  ഉള്ളത് . ഇതിന് കാരണം  സാമ്പത്തിക നേട്ടങ്ങൾ
ഒന്നുമല്ല . കെനിയ ,നൈജീരിയ , ദക്ഷിണാഫ്രിക്ക  എന്നീ രാജ്യങ്ങളിലെ
ജനങ്ങൾ  തന്ന  സ്നേഹവും  ബഹുമാനവും   താല്പര്യവുമാണ്   കാരണം .മോശമായ  ഒരു   വാക്കോ   പ്രവൃത്തിയോ   ഇത്രയും  നീണ്ട
കാലയളവിൽ   ഉണ്ടായിട്ടില്ല .നേരെ മറിച്ചു    സ്വന്തക്കാരായിട്ടാണ്   അവർ
ഞങ്ങളോട്   പെരുമാറിയിട്ടുള്ളത് .

ഒരു   ഉദാഹരണം   പറയുകയാണെങ്കിൽ   2016  ജനുവരി മുതൽ
ഞങ്ങൾ   Portuguese കാരായ  ജോണി -ഫാത്തിമാ   ദമ്പതികളുടെ വീടിനോട്
തൊട്ടു ചേർന്നുള്ള ഗസ്റ്റ് House ലാണ്    വാടകക്ക്   താമസിക്കുന്നത് . വാടകക്കാരായിട്ടല്ല ,കുടുംബാംഗങ്ങൾ    ആയിട്ടാണ്   അവർ  ഞങ്ങളോട്
പെരുമാറുന്നത് .ഞങ്ങളും  അങ്ങനെ തന്നെ . ഒരു കോമ്പൗണ്ട്   ആണ് ,
ഒരേ  ഗേറ്റ്   ആണ് . അവരുടെ  ഗാർഡനിൽ  ചെടികൾ  വാടി നിൽക്കുന്നത്
കണ്ടാൽ  ഞാൻ  വെള്ളം ഒഴിക്കും . പറമ്പിൽ ഉള്ള  പഴങ്ങളും പച്ചക്കറികളും
ഒക്കെ   ഞങ്ങൾക്ക്   പറിച്ചെടുത്തു   ഉപയോഗിക്കാം . pomo granate ,അത്തി ,
plum മുതലായ  പഴങ്ങൾ  ഉണ്ട് .ഇപ്പോൾ   season കഴിഞ്ഞു .spinach ,spring onion ,
tomato ,പുതിന ,മത്തങ്ങാ  പച്ച മുളക്  മുതലായവ  ഉണ്ട് .അതൊക്കെ  അവരെ ക്കാൾ   ഞങ്ങളാണ്   ഉപയോഗിക്കുന്നത് . ചില  ഭക്ഷണ വിഭവങ്ങൾ
ലീലാമ്മയും   ഫാത്തിമയും   കൈമാറാറുണ്ട് .

ഏപ്രിൽ 30 ന്   വീടൊഴിഞ്ഞു കൊടുക്കണം  എന്നായിരുന്നു   വ്യവസ്ഥ . അതുകഴിഞ്ഞു  കുറെ ദിവസം   എവിടെ  താമസിക്കും  എന്ന് ഞങ്ങൾക്ക്
ആശങ്കയുണ്ടായിരുന്നു . സുഹൃത്തുക്കളുടെ  കൂടെ  താമസിക്കാം ,പക്ഷെ
ദൂരക്കൂടുതൽ   ആണ് . വീടിന്   ആവശ്യക്കാർ   ഏറെയുണ്ട് . പക്ഷെ  വളരെ
friendly യും   ശല്യക്കാർ   അല്ലാത്തവരെയും മതി  അവർക്ക് . പണം  ഒരു
പ്രശ്നമല്ല . '' പോകുന്ന  ദിവസം  വരെ  താമസിച്ചോളൂ . ഒന്നും തരേണ്ട .'' ജോണി
പറഞ്ഞു .




Friday 17 March 2017

അലവലാദികളുടെ പ്രണയം നമുക്ക് വേണ്ടാ ( VIEWPOINT )


ബാംഗ്ലൂരിൽ    യുവ നടിയെ   പീഡിപ്പിക്കാൻ ശ്രമിച്ച   സിനിമാനിർമ്മാതാവിനെ   നടിയുടെ  ബന്ധുക്കൾ   മർദ്ദിച്ചു ഇഞ്ചപ്പതയാക്കി . ഇന്നത്തെ കാലത്തു   മാതൃകാപരമായ  ഒരു   പ്രവർത്തിയാണ്  ഇത് .ഇതിന്
തീർച്ചയായും   ഒരു അവാർഡ്  കൊടുക്കണം .പോലീസിനെയും  കോടതിയേയും  ആശ്രയിച്ചിട്ട്   വലിയ   പ്രയോജനം ഇല്ല .

പ്രണയം  ഉദാത്തമാണെന്നും  വിശുദ്ധമാണെന്നും ഒക്കെ   മലയാള പച്ചക്കറി സിനിമകളിൽ  കാണിക്കുന്നു . സ്നേഹിക്കുന്ന  പെണ്ണിനെ  കൈപിടിച്ച്
വീട്ടിൽനിന്ന്   ഇറക്കിക്കൊണ്ടു പോകുന്നതിനു മുൻപ്   നായകൻ  വീട്ടുമുറ്റത്ത് നിന്ന്   മാതാപിതാക്കളോടും  ബന്ധുക്കളോടും  നാട്ടുകാരോടും
കാച്ചുന്ന   ആ  നീണ്ട   ഡയലോഗ്  ഒന്നു കേൾക്കേണ്ടതാണ് ! മാലപ്പടക്കം പൊട്ടുന്നതുപോലെ !

ഇത്തരം  ഡയലോഗുകളിൽ    നിന്നും  പ്രചോദനം കിട്ടുന്ന ധാരാളം യുവതീ യുവാക്കൾ  ഉണ്ട് . പൊട്ട സിനിമകളിൽ    കാണുന്നതല്ല   യഥാർത്ഥ ജീവിതം എന്ന്  വളരെ   വൈകിയാണ്   അവർ   മനസ്സിലാക്കുന്നത് . അപ്പോഴേക്കും
ദുരന്തം   സംഭവിച്ചുകഴിഞ്ഞിരിക്കും . പ്രത്യേകിച്ച്   പെൺകുട്ടികളാണ്  ദുരന്തങ്ങളിൽ കുടുങ്ങുന്നത് .

ഇന്ന് ടി വി യിൽ   നിത്യവും  കാണാം   അലമുറയിട്ട്  കരയുന്ന   മാതാപിതാക്കളെ . മകൻ   ആല്മഹത്യ ചെയ്തു . മകളുടെ   മൃതദേഹം
കായലിൽ നിന്ന്   കണ്ടെടുത്തു . ദുരന്തകഥകളുടെ    pattern  ഒരു പോലെയാണ് .

'' അവർ തമ്മിൽ   അടുപ്പത്തിലായിരുന്നു .''  എപ്പോഴും   കേൾക്കാറുള്ളതാണ്  ഇത് . ഒരു   യുവാവ്  പെൺകുട്ടിയെ  നിരന്തരം   ശല്യപ്പെടുത്തുന്നു . കുട്ടിക്ക്
അത്   ഇഷ്ടമില്ല . അപ്പോൾ പിന്നെ   അവർ  അടുപ്പത്തിലായിരുന്നു എന്ന്
എങ്ങനെ   പറയാൻ   കഴിയും ? രണ്ടു കൈയും ചേർത്ത്   അടിച്ചാലേ
ഒച്ച   ഉണ്ടാവുകയുള്ളൂ .

21 വയസ്സ് കഴിഞ്ഞ  പെൺകുട്ടികളുടെ കാര്യം  വിടാം . 16 വയസ്സുള്ള ഒരു
പെൺകുട്ടിയെ  കേറി  പ്രേമിക്കുക  എന്നുവെച്ചാൽ   കടുംകൈ ആണ് .
പ്രണയാഭ്യർത്ഥന  എന്ന  വാക്കിന്  പുതിയ അർത്ഥങ്ങൾ  കണ്ടെത്തേണ്ടിയിരിക്കുന്നു . പ്രണയ ഭീഷണി   എന്ന  അർത്ഥമാണ്  കൂടുതൽ യോജിക്കുന്നത് .വഴങ്ങിയില്ലെങ്കിൽ  മുഖത്ത്  ആസിഡ്
ഒഴിച്ചെന്നിരിക്കും . പെട്രോൾ ഒഴിച്ച്  കത്തിച്ചെന്നിരിക്കും . അല്ലെങ്കിൽ നടുറോഡിൽ  കുത്തി വീഴ്ത്തും .അലവലാദികളാണ്  പ്രണയം  അടിച്ചേൽപ്പിക്കാൻ  ശ്രമിക്കുന്നത് . അത്തരം യുവാക്കളുടെ  മാതാപിതാക്കളും   അലവലാദികൾ   ആയിരിക്കും .


ഇന്ന് കേരളത്തിൽ  / ഇന്ത്യയിൽ  ഒരു  കാമുകൻ  എന്നുവെച്ചാൽ  ഒരു
potential killer ആണെന്ന്   പറയാം .ഏതു സമയത്താണ് കാമുകനിലെ
മൂർഖൻ   പത്തിവിടർ ത്തി    ആഞ്ഞു കൊത്തുന്നതെന്ന്   അറിയില്ല .

'' ഇല മുള്ളേൽ വീണാലും  മുള്ള്  ഇലയിൽ വീണാലും  ഇലയ്ക്കാണ്
ദോഷം .'' പഴമക്കാർ   പറഞ്ഞു കേട്ടിട്ടുണ്ട് . പെൺകുട്ടികളുടെ കാര്യത്തിൽ
ഇത്   വളരെ   ശരിയാണ് . പലവിധ ഭീഷണികളാണ്   അവരെ കാത്തിരിക്കുന്നത് .പെരുവഴിയിൽ മാത്രമല്ല , internet ലും അവർ
ആക്രമിക്കപ്പെടുന്നു .

മിഷേൽ എന്ന പെൺകുട്ടി   പള്ളികഴിഞ്ഞു തനിയെ നടന്നുപോകുന്ന ദൃശ്യങ്ങൾ  കാണുമ്പോൾ  മനസ്സിൽ ഒരു ചോദ്യം  ഉദിക്കുന്നു . കൂട്ടിന്
ഒരു   സഹപാഠിയെ  വിളിക്കാമായിരുന്നില്ലേ ? പെൺകുട്ടികൾക്ക്
സുരക്ഷിതത്വം    ഇല്ലാത്ത   നാടാണ് .

പ്രണയം ,ആല്മഹത്യ ,പീഡനം  എന്നിവയ്ക്കെതിരെ   മാതാപിതാക്കൾ കുട്ടികളെ ബോധവൽക്കരിക്കേണ്ടത്  അത്യാവശ്യമാണ് . '' എൻറെ മകൻ / മകൾ
OK ആണെന്ന്  ചില  മാതാപിതാക്കൾ  വിചാരിക്കും .പക്ഷേ ചിലപ്പോൾ
Ok എന്നത്  K O  ആകും . അതായത് Knock Out .

ചുറ്റും  നടക്കുന്ന   സംഭവങ്ങളെ   കുടുംബത്തിൽ  ചർച്ച ചെയ്ത് , ആ ദുരന്തങ്ങളുടെ  വേരുകൾ  കണ്ടെത്തി , കുട്ടികളെ  ബോധവൽക്കരിക്കാൻ
കഴിയും . '' അദ്ധ്യാപകൻ  വഴക്കു പറഞ്ഞതിൻറെ  പേരിൽ ഒരു
പയ്യൻ  ആല്മഹത്യ ചെയ്തു . എന്താ  നിങ്ങളുടെ  അഭിപ്രായം ?"എന്ന്
കുട്ടികളോട്   ചോദിക്കണം .

'' അത്   വേണ്ടായിരുന്നു . ശാന്തമായി  ചർച്ച ചെയ്ത്  പരിഹരിക്കാവുന്ന
നിസ്സാര പ്രശ്നമായിരുന്നു . വെറുതെ വിലപ്പെട്ട ജീവൻ  നഷ്ടപ്പെടുത്തി .''
കുട്ടികൾ   പറയണം .








Tuesday 14 March 2017

സ്ത്രീ സുരക്ഷയെപ്പറ്റി വീണ്ടും ( VIEWPOINT )



കൊച്ചിയിൽ  മിഷേൽ എന്ന   പെൺകുട്ടിയുടെ   ദുരൂഹമരണം  മനഃസാക്ഷിയുള്ള  എല്ലാവരെയും   വളരെയേറെ   ഞെട്ടിച്ചിരിക്കുകയാണ് .
ജനങ്ങളുടെ  ജീവനും  സ്വത്തിനും   സംരക്ഷണം  നൽകേണ്ട  പോലീസ് തീർത്തും  ഉത്തരവാദിത്തമില്ലാതെ   പ്രവർത്തിക്കുന്നു  എന്ന്  ഒരിക്കൽക്കൂടി   തെളിയിച്ചിരിക്കുന്നു . സാധാരണ   ബനാന റിപ്പബ്ലിക്ക്
എന്ന്   അറിയപ്പെടുന്ന   ആഫ്രിക്കൻ  രാജ്യങ്ങളിലാണ്   പോലീസ് ഉത്തരവാദിത്വമില്ലാതെ   പ്രവർത്തിക്കുന്നത് . ഇന്നത്തെ  ഭരണത്തിൻ  കീഴിൽ  കേരളാ പോലീസ്   ആഫ്രിക്കൻ  ലെവലിലേയ്ക്ക്   അധഃപതിച്ചിരിക്കുന്നു .

മിഷേൽ   സംഭവം   പല   കാര്യങ്ങളും  നമ്മളെ   പഠിപ്പിക്കുന്നു . കുട്ടി ആല്മഹത്യ  ചെയ്തതല്ല  എന്ന്  വ്യക്തം . ആരോ  തട്ടിക്കൊണ്ടുപോയി
ശ്വാസം  മുട്ടിച്ചു കൊലപ്പെടുത്തി  കായലിൽ  താഴ്തിയതാവാം .

ക്രോണിൻ എന്ന  യുവാവിനെ   ആല്മഹത്യക്ക്‌   പ്രേരണാകുറ്റം ചുമത്തി
അറസ്റ്റ് ചെ യ്തു . ഈ   യുവാവ്   മിഷേലിനെ   നിരന്തരം  ശല്യപ്പെടുത്തിയിരുന്നു  എന്ന്   പറയപ്പെടുന്നു . ഇതേപ്പറ്റി  മിഷേലിൻറെ
മാതാപിതാക്കൾക്ക്   അറിയില്ലായിരുന്നു  എന്നാണ്  റിപ്പോർട്ട് .

ഇവിടെയാണ്   പ്രശ്നത്തിൻറെ   കാതൽ . ക്രോണിൻ   മിഷേലിനെ  ശല്യം
ചെയ്തിരുന്നു വെന്ന്    കൂട്ടുകാരികൾ  പറഞ്ഞാണ്   അറിഞ്ഞത് . ഒരു
മകളുടെ  എല്ലാ  കാര്യങ്ങളും   മാതാപിതാക്കൾ   അറിഞ്ഞിരിക്കണം .മാതാപിതാക്കൾ  ആണ്   പ്രശ്നങ്ങൾ  ആദ്യം  അറിയേണ്ടത് . കുട്ടികൾ
തുറന്ന് പറഞ്ഞില്ലെങ്കിൽ   മാതാപിതാക്കൾ  ചോദിച്ചു  മനസ്സിലാക്കണം .
രഹസ്യ  അജണ്ടകൾ  ദുരന്തത്തിലേയ്ക്ക്   നയിക്കും .

പെൺകുട്ടികൾ  ഉള്ള  മാതാപിതാക്കൾ  ഇന്നത്തെ  സാഹചര്യത്തിൽ
പഴഞ്ചൻ   ചിന്താഗതിയിലേയ്ക്ക്   മടങ്ങുന്നതാണ് നല്ലത് . ആൺകുട്ടികളും
പെൺകുട്ടികളും  mingle ചെയ്തുകൊള്ളട്ടെ . പക്ഷെ   പ്രണയം  അപകടകരമാണ് . ഒരു  കാമുകൻ   കൊലയാളിയായി    മാറിയേക്കാം .
കുട്ടികൾ   പഠനത്തിലാണ്   ശ്രദ്ധ  കേന്ദ്രീകരിക്കേണ്ടത് . കൂടുതൽ പക്വതയും  ജോലിയും   ആയിട്ട്   പ്രണയിച്ചാൽ   മതി .പ്രണയത്തിൻറെ
ചതിക്കുഴിയിൽ   വീഴാതിരിക്കാൻ    പെൺകുട്ടികളെ   മാതാപിതാക്കൾ
പരിശീലിപ്പിക്കണം . ഉദാഹരണത്തിന്  ഇഷ്ടമില്ലാത്ത  ഒരു  യുവാവ് നിരന്തരം  sms  അയച്ചു  ശല്യപ്പെടുത്തുന്നുവെങ്കിൽ  ആ നമ്പർ  ബ്ലോക്ക് ചെയ്യണം . വേണ്ടിവന്നാൽ   വേറെ  നമ്പർ എടുക്കണം .ഇഷ്ടമില്ലാത്ത sms വന്നാൽ  എന്തിനാണ്   അത്  വായിച്ചു നോക്കുന്നത് ?

സ്ത്രീ സുരക്ഷയ്ക്ക്   പോലീസിൽ    പ്രതീക്ഷ  അർപ്പിച്ചിട്ടു കാര്യമില്ല .
നല്ലവരായ   ആളുകൾ   പരസ്‌പരം   സഹായിക്കുകയെ   മാർഗ്ഗമുള്ളൂ .
പെൺമക്കളുടെ   സുരക്ഷയിൽ   വളരെ  ടെൻഷൻ  അനുഭവിച്ചവരാണ്   ഞാനും  എൻറെ  ഭാര്യയും . ഞങ്ങൾക്ക്  രണ്ടു പെൺകുട്ടികളാണ് .അവരുടെ   കോളേജ്  വിദ്യാഭ്യാസം   കേരളത്തിൽ
ആയിരുന്നു . 1994 -2006  കാലഘട്ടത്തിൽ .വളരെയേറെ   ആശങ്കകൾ  ഉണ്ടായിട്ടുണ്ട് . പക്ഷേ   അന്ന്  കേരളം  ഇന്നത്തെ പോലെ   അധഃപതിച്ചിരുന്നില്ല .

വിദ്യാഭ്യാസത്തിന്  വേണ്ടി  കുട്ടികളെ   നാട്ടിൽ  വിട്ടിട്ടുള്ള  പ്രവാസികൾ ഏറെയാണ് . കുട്ടികളുടെ


    സുരക്ഷയ്ക്ക്   ബന്ധുക്കളെ   മാത്രം ആശ്രയിച്ചാൽ  പോരാ . എന്തെങ്കിലും   ആവശ്യം  വന്നാൽ   സഹായിക്കാൻ   തയ്യാറുള്ള
ആളുകൾ   ഉണ്ട് .അങ്ങനെയുള്ള   ആളുകളുടെ   network കൾ  ഉണ്ടോയെന്ന്
അറിയില്ല . ഇല്ലെങ്കിൽ   ഉണ്ടാകണം .

ഉദാഹരണത്തിന്    രാത്രിയിൽ  വളരെ  ലേറ്റ്  ആയി  ഒരു  പെൺകുട്ടി ട്രെയിനിൽ  വന്ന്  ഇറങ്ങുന്നു . ബന്ധുക്കൾ  എത്താൻ  താമസമുണ്ട് .ഓട്ടോ
വിളിക്കാൻ   ആ  കുട്ടിക്ക്   ഭയമാണ് . കുട്ടിയുടെ  മാതാപിതാക്കൾ  എന്നെ
വിളിച്ചാൽ  ഞാൻ  പോകും .കാരണം   അവരുടെ  വിഷമം  ഞാനും
അനുഭവിച്ചിട്ടുള്ളതാണ് .

Sunday 12 March 2017

മക്കളെ നല്ലവരായി വളർത്തുക (VIEWPOINT )


കേരളത്തിൽ   വീണ്ടും  യുവതീയുവാക്കളുടെ   ആല്മഹത്യയും   മുങ്ങിമരണവും   സംഭവിച്ചിരിക്കുന്നു . എറണാകുളത്തു   ഒരു വിദ്യാർത്ഥിനി  മുങ്ങി  മരിച്ചു . കൊലപാതകമാണോ എന്ന്  സംശയമുണ്ട് .
തൊടുപുഴയിൽ   ഒരു  വിദ്യാർത്ഥി   ആല്മഹത്യ ചെയ്തു . ഒരു  ഹോസ്പിറ്റലിൽ
ജോലി   ചെയ്തിരുന്ന   രണ്ട്   യുവതികൾ   ആല്മഹത്യ  ചെയ്തു .ഞെട്ടിക്കുന്നതാണ്   ഈ   സംഭവങ്ങൾ . ഈ പോക്കുപോയാൽ   കേരളത്തിൽ  യുവതീയുവാക്കളുടെ   എണ്ണം   വളരെ   കുറയും .

കൊലപാതകമായാലും   ആല്മഹത്യ  ആയാലും   മാതാപിതാക്കൾക്ക്  മക്കളെ   നഷ്ടപ്പെട്ടു കഴിഞ്ഞു . കാ രണക്കാരെ  എത്ര  കഠിനമായി   ശിക്ഷിച്ചാലും  നഷ്ടപ്പെട്ട   മക്കളെ   തിരിച്ചു കിട്ടുകയില്ല . അതുകൊണ്ട്
prevention is  better than cure  എന്നത്


  എല്ലാ  മാതാപിതാക്കളും   മനസ്സിൽ കൊണ്ടുനടക്കേണ്ടത്   അത്യാവശ്യമാണ് .

പെൺകുട്ടികളാണ്   കൂടുതലായി  ആല്മഹത്യ ചെയ്യുന്നതും  കൊല്ലപ്പെടുന്നതും .അതുകൊണ്ട്  പെൺമക്കൾ  ഉള്ള  മാതാപിതാക്കൾ  extra കരുതലുകൾ  എടുക്കേണ്ടതാണ് . മക്കളെ  നഷ്ടപ്പെട്ട   ശേഷം  പോലീസിൽ
പരാതിപ്പെട്ടിട്ട്‌  ഫലമില്ല .

ആൺമക്കൾ  ഉള്ള  മാതാപിതാക്കൾ   മക്കളെ  നല്ലവരായി വളർത്തണം .ആൺകുട്ടികൾക്ക്  എന്തും  ആകാം  എന്ന  ഒരു ചിന്താഗതിയാണ്  ഇപ്പോൾ
ഉള്ളത് .യുവാക്കൾ  വിവിധ കുറ്റങ്ങൾക്ക്   പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ
അവരുടെ   മാതാപിതാക്കളെയും   ആ കൂട്ടിൽ  നിറുത്തേണ്ടതാണ് .

പീഡനം ,പ്രണയം ,ആല്മഹത്യ  എന്നിവയാണ്  പെൺകുട്ടികൾ നേരിടുന്ന
പ്രശ്നങ്ങൾ . പീഡനം  എന്ന് പറയുമ്പോൾ   മാനസികമായ  പീഡനവും ഉൾപ്പെടുന്നു . പ്രണയാഭ്യർഥനയുമായി   പുറകെ നടന്ന്  നിരന്തരം
ശല്യം  ചെയ്യുന്നവർ  ഉണ്ട് . അഭ്യർത്ഥന  നിരസിച്ചാൽ  ചിലപ്പോൾ
ആസിഡ്  പ്രയോഗമായി , തീവെക്കൽ  ആയി . ഇത്തരം  അക്രമികളെ
തീറ്റിപ്പോറ്റി   വളർത്തുന്ന  മാതാപിതാക്കൾ  കുറ്റക്കാരാണ് .

പീഡനം ,പ്രണയം ,ആല്മഹത്യ  മുതലായ  വിഷയങ്ങൾ  മക്കളുമായി ചർച്ച
ചെയ്ത്   അവരിൽ  ഒരു  awareness  ഉണ്ടാക്കേണ്ടത്  അത്യാവശ്യമാണ് . എന്തു
പ്രശ്നം  ഉണ്ടായാലും  ആല്മഹത്യ  പാടില്ല  എന്ന്  കുട്ടികളെ   പറഞ്ഞു  പഠിപ്പിക്കണം . പറഞ്ഞു കൊടുക്കാൻ   ഉദാഹരണങ്ങൾ  എത്ര വേണമെങ്കിലും  ഉണ്ട് .

ആണായാലും   പെണ്ണായാലും  കുട്ടികൾക്ക്   രഹസ്യ അജണ്ട  പാടില്ല .
രഹസ്യ അജണ്ട  ഒരു  രഹസ്യ  tunnel പോലെയാണ് . ഒരു രഹസ്യ തുരങ്കം
തെറ്റു ചെയ്യാൻ വേണ്ടിയുള്ളതാണ് . കൂടുതൽ ഇരുട്ടിലേയ്ക്ക്  കൂടുതൽ
നൂലാമാലകളിലേയ്ക്കാണ്   അത്  വളഞ്ഞു പുളഞ്ഞു  പോകുന്നത് .മാതാപിതാക്കളും  കുട്ടികളും   തമ്മിൽ  100 % കമ്മ്യൂണിക്കേഷൻ  വേണം .
ഒരു  വിമാനം   റഡാറിൽ  നിന്ന്  അപ്രത്യക്ഷമായാൽ   ആ  വിമാനം  അപകടത്തിൽപ്പെട്ടു   എന്നാണ്   സൂചന . കുട്ടികളുടെ  കാര്യത്തിലും
ഇതാണ്   സംഭവിക്കുന്നത് .മാതാപിതാക്കൾ   ഒരു റഡാർ പോലെ
പ്രവർത്തിക്കണം .

PREVENTION   IS  BETTER   THAN  CURE .

Thursday 9 March 2017

കേരളത്തിലും ശിവ സേനയോ ? ( VIEWPOINT )


ഞാൻ  താമസിക്കുന്ന വീടിനടുത്തു   pomogranate ൻറെ  ഒരു  മരം  ഉണ്ട് .അതിൽ  ചുവന്ന  നിറമുള്ള   പഴങ്ങൾ  തൂങ്ങി കിടക്കുന്നത്  കാണാൻ
വളരെ   ഭംഗിയാണ് .തിന്നാൻ   നല്ല  രുചിയാണ് . ഇതേ  മരം  വെട്ടിമുകളിൽ
ലീലാമ്മയുടെ   വീടിനടുത്തു  കണ്ടിട്ടുണ്ട് . ആ  ചെടിയും  ( മരമല്ല )    അതിൻറെ  കായും  വളരെ ചെറുതാണ് .പഴം  പേട്  ആണ് . pomogranate ന്
യോജിച്ചതല്ല    ഏറ്റുമാനൂരിലെ   കാലാവസ്ഥ .

വെട്ടിമുകളിലെ    പോമോ   പോലെയായാണ്   കേരളത്തിലെ   ശിവസേന .
മുംബൈയിൽ  അത്   തഴച്ചു  വളരുന്നു . കേരളത്തിലെ  കാലാവസ്ഥയിൽ
അത്   വളരുകയില്ല . എന്നാലും   അത്   കേരളത്തിൽ   എവിടെയൊക്കെയോ
ഉണ്ട് . ഇങ്ങനെ   ഒരു  പാർട്ടി   കേരളത്തിൽ  ഉണ്ടെന്ന   വിവരം  ഇന്നലെ
എറണാകുളത്തു  ആ പാർട്ടിയുടെ   അഞ്ചാറ് പ്രവർത്തകർ   സദാചാരഗുണ്ടായിസം   നടത്തിയപ്പോഴാണ്   അറിയുന്നത് .

ഇത്തരം   പേട് (പൊള്ള )  പാർട്ടികൾ   വേറെയും  ഉണ്ട് . ബിജു രമേഷിൻറെ
AIADMK  അതിൽ   ഒന്നാണ് . കഴിഞ്ഞ കൊല്ലം   മേയിൽ  ഏറ്റുമാനൂരിൽ
മായാവതിയുടെ   BSP യുടെ    സ്ഥാനാർത്ഥിയുടെ   തെരഞ്ഞെടുപ്പ്  പോസ്റ്റർ
കണ്ടപ്പോൾ  ചിരിക്കാതിരിക്കാൻ   കഴിഞ്ഞില്ല . അതുപോലെ   വേറെയും
പേട്  പാർട്ടികൾ   കാണും .

എന്തായാലും   ശിവസേനയുടെ   സദാചാര ഗുണ്ടായിസം  വൻ വിജയമായിരുന്നു . ഇങ്ങനെയും   ഒരു   പാർട്ടി  ഉണ്ടെന്ന്   കേരളമൊട്ടാകെ
അറിയിക്കാൻ    അവർക്ക്   സാധിച്ചു . പത്രപരസ്യവും  TV പരസ്യവും
കൊടുക്കണമെങ്കിൽ   ലക്ഷക്കണക്കിന്   രൂപാ   ചെലവാകും .പത്തുപൈസ
പോലും   ചെലവാക്കാതെ   പാർട്ടിയു ടെ   അസ്തിത്വവും  വിളംബരം ചെയ്യാൻ
അവർക്ക്    സാധിച്ചു .

ഗുണ്ടായിസം   നടത്തിയവരെ   ശ്രദ്ധിച്ചാൽ  ഒരു  കാര്യം  മനസ്സിലാകും .
പൊണ്ണത്തടി  കാരണം  വളരെ  പണിപ്പെട്ടാണ്   അവർ  കമിതാക്കളുടെ
പുറകേ   ഓടിയത് . പാർട്ടിയുടെ   കേരളത്തിലെ   അംഗസംഖ്യ  ലക്ഷക്കണക്കിന്  എന്ന്   കള്ളക്കണക്ക്   കാണിച്ചു  മുംബൈയിൽ
നിന്ന്   വൻ തുക   വാങ്ങി ,അതുകൊണ്ട്  പറോട്ടയും  ബീഫ് കറി യും
കഴിച്ചു   broiler chicken  പോലെ   കൊഴുത്ത   തടിമാടന്മാർ  വെറുതെ   ഒരു
സ്റ്റണ്ട്    നടത്തിയതാണ്   ഇന്നലെ  കണ്ടത് .

ഈ  സ്റ്റണ്ട് നെതിരെയുള്ള      over reaction   പരിതാപകരമാണ് . ഒരു വലിയ
പാർട്ടി   ഇത്തരം   ഗുണ്ടായിസം   അഴിച്ചുവിട്ടാൽ   അത്   വളരെ  ഗൗരവ തരമാണ് . എന്നാൽ   വിരലിൽ എണ്ണാവുന്ന  കുറെ ആളുകൾ  ഒരു  സ്റ്റണ്ട്
കാണിച്ചത് കൊണ്ട്    രാജ്യം   മുഴുവൻ   ഇളകേണ്ട    ആവശ്യമില്ല . ഒന്നിച്ചിരിക്കൽ  സമരം , ചുംബനസമരം   മുതലായവ    നടത്തി  ഇത്  ഒരു
കോമഡി   ആയി    മാറുകയാണ് . Quixotic  എന്ന്    പറയാം .

നീറുന്ന   പ്രശ്നങ്ങളിൽ നിന്ന്   ജനശ്രദ്ധ   തിരിച്ചുവിടാൻ   quotation എടുത്തവരാണ്   ഈ ശിവതടിമാടൻമാർ   എന്ന്   സംശയിക്കണം . ആ quotation  അവർ   100 % ഭംഗിയായി   നിർവ്വഹിച്ചിരിക്കുന്നു . പൾസർ സുനിയെപ്പറ്റി
ഇപ്പോൾ  കേൾക്കാനില്ല . അതുപോകട്ടെ . പ്രധാന പ്രശ്നം   പാവപ്പെട്ടവർക്ക്
നീതി   ലഭിക്കുന്നില്ല   എന്നതാണ് . വാളയാറിൽ   ഒരു  പാവപ്പെട്ട  സ്ത്രീയുടെ
രണ്ടു  പെൺമക്കളെ   ബലാത്സംഗം  ചെയ്‌ത്‌ കൊന്ന്   കെട്ടി ത്തൂക്കി . ആ
സ്ത്രീയുടെ    പരാതി   പോലീസ്   അവഗണിച്ചു . Professional രീതിയിൽ
investigate   ചെയ്തിരുന്നുവെങ്കിൽ   രണ്ടാമത്തെ   കുട്ടിയെ  രക്ഷിക്കാമായിരുന്നു .എന്നാൽ   പോലീസ്   കുറ്റവാളികൾക്ക്   ഒത്താശ  ചെയ്‌തു കൊടുക്കുകയായിരുന്നു .

ഉത്തർ പ്രദേശ് ,ബീഹാർ ,ജാർഖണ്ഡ് ,ഒറീസ്സാ   മുതലായ   സംസ്ഥാനങ്ങളിൽ
പാവപ്പെട്ട   പെൺകുട്ടികളെ   ബലാത്സംഗം  ചെയ്‌തു കെട്ടി തൂക്കിയാൽ
പോലീസ്   കേസ്  എടുക്കാത്ത   സംഭവങ്ങൾ   കേട്ടിട്ടുണ്ട് . ആ


   സ്ഥിതിയിലേയ്ക്ക്    കേരളം   അധഃപതിച്ചിരിക്കുന്നു . വാളയാറിൽ  വേറൊരു യുവതി   ബലാത്സംഗത്തെ തുടർന്ന്    വിഷം കഴിച്ചു   ആല്മഹത്യ
ചെയ്തു .ഇത്തരം    സംഭവങ്ങൾ   ഓരോ  ദിവസവും  റിപ്പോർട്ട്  ചെയ്യപ്പെടുകയാണ് .

സദാചാര ഗുണ്ടകൾ    ആക്രമിച്ചാൽ   കമിതാക്കൾക്ക്   ഓടി രക്ഷപ്പെടാം .
എന്നാൽ   പീഡനത്തിന്   ഇരയാകുന്ന   ഒരു  പിഞ്ചു ബാലിക  എങ്ങനെ ഓടി
രക്ഷപ്പെടും ?  ഈ    പ്രശ്നം  നിസ്സാരവൽക്കരിച്ചു കൊണ്ടാണ്   ചിലർ
ഒന്നിച്ചിരിക്കൽ  സമരവും   ചുംബനസമരവും   നടത്തി  കോമഡി   സൃഷ്ടിക്കുന്നത് .

ഇവർക്ക്   അൽപ്പമെങ്കിലും   ആല്മാർത്ഥത   ഉണ്ടെങ്കിൽ   നീതി നിഷേധിക്കപ്പെട്ട    പാവപ്പെട്ട   അമ്മമാർക്കുവേണ്ടി    സമരം  ചെയ്യണം .

Tuesday 7 March 2017

പീഡന കാലം ( VIEWPOINT )


സാക്ഷര കേരളം ,പ്രബുദ്ധ കേരളം ,എല്ലാ കാര്യത്തിലും    ഒന്നാം  സ്ഥാനത്തു നിൽക്കുന്ന  കേരളം , മുതലായ   പൊങ്ങച്ചവും   അവകാശവാദങ്ങളും  ഓട്ടുപാൽ   ലേഖനങ്ങളും   ഇപ്പോൾ   കാണാനില്ല . കേരളത്തിൻറെ  തനിനിറം  വെളിച്ചത്തു  കൊണ്ടുവരുന്ന   ഞെട്ടിക്കുന്ന  വാർത്തകളാണ് നിത്യവും    റിപ്പോർട്ട്  ചെയ്യപ്പെടുന്നത് . കേരളത്തെ   ദൈവത്തിൻറെ  സ്വന്തം    നാട് എന്ന്   വിളിക്കരുത്  എന്ന്   ആദരണീയനായ   എ .കെ .ആൻ്റണി  പറഞ്ഞത്    ശരിയാണ് . CRIMEA + എന്ന   പേര്  കേരളത്തിന്
ഏറ്റവും  യോജിക്കും . കാരണം   ക്രൈമിൽ   A പ്ലസ്    നേടിയ   സംസ്ഥാനം .
ആർക്കും   ഏതു കുറ്റകൃത്യവും   നടത്തി   എളുപ്പത്തിൽ   രക്ഷപ്പെടാവുന്ന
സംസ്ഥാനം .

നടിയെ   തട്ടി ക്കൊണ്ടു  പോയ   കേസ് നെപ്പറ്റി   ഇപ്പോൾ   കേൾക്കാനില്ല .
അത്    ഒരു   അടഞ്ഞ  അദ്ധ്യായമാണ് .ചാനലുകൾ പോലും   കേസ്  ഉപേക്ഷിച്ചു .

കുട്ടികളെ    പീഡിപ്പിച്ച   കേസ് കൾ   ആണ്   ഇപ്പോൾ   വാർത്തകളിൽ
നിറഞ്ഞു നിൽക്കുന്നത് . അടുത്ത മാസം ആകുമ്പോൾ    ഈ കേസ് കളും
മറവി തൻ    മാറിടത്തിൽ   മയങ്ങും .പുതിയ കേസുകൾ   വന്ന് മൂടും .


കുറ്റകൃത്യങ്ങൾ    കുറയണമെങ്കിൽ    മനുഷ്യർ   നന്നാകണം . നന്നാകണമെങ്കിൽ   നല്ല   വിദ്യാഭ്യാസം  വേണം . കഷ്ടിച്ചു   പേരെഴുതാനും
ഒപ്പിടാനും   പഠിച്ചാൽ   അത്   വിദ്യാഭ്യാസം   ആകുന്നില്ല . വിദ്യാഭ്യാസം അധികം ഇല്ലാത്തവർ    മോശക്കാരാണ്   എന്ന്  ഇതിന്   അർത്ഥമില്ല . ഉന്നത
വിദ്യാഭ്യാസം   ഉള്ളവർ  എല്ലാം   നല്ലവരാണെന്നും   അർത്ഥമില്ല .

വിദ്യാഭ്യാസം   ഏതു ലെവൽ    ആയാലും   മര്യാദയും ബഹുമാനവും  സ്നേഹവും   ദയയും   പഠിച്ചിരിക്കണം . നശിപ്പിക്കുന്ന   പ്രവണത
ഉണ്ടായിക്കൂടാ . ഒരു കുറ്റകൃത്യം   ചെയ്യുമ്പോൾ   അവിടെ   നശിപ്പിക്കലാണ്
നടക്കുന്നത് . കൊലപാതകവും   rape ഉം   child  abuse ഉം    നശിപ്പിക്കലാണ് .
നമ്മുടെ    ഒരു മൊബൈൽ ഫോൺ   മോഷണം   പോയാൽ   നമ്മുടെ
മനഃസമാധാനം നശിക്കുന്നു . ഉറക്കം നഷ്ടപ്പെടുന്നു . അപ്പോൾ  ഒരാളുടെ
ജീവൻ   നശിപ്പിക്കപ്പെടുമ്പോൾ   അയാളുടെ  കുടുംബത്തിന്  ഉണ്ടാകുന്ന
മനഃ പ്രയാസം   എത്രമാത്രം   ആയിരിക്കും ?

ഒന്നിനെയും   നശിപ്പിക്കാതിരിക്കാൻ   മാതാപിതാക്കൾ കുട്ടികളെ
പഠിപ്പിക്കണം . ഉദാഹരണമായി  മാതാപിതാക്കളും  കുട്ടികളും ചേർന്ന്
ഒരു  പൂച്ചെടി  നടുന്നു . കുട്ടികൾ  എന്നും  അതിന്  വെള്ളമൊഴിക്കുന്നു .
ആ  ചെടി  വളർന്ന്  പൂവും കായും  ഉണ്ടാകുന്നു . ശലഭങ്ങളും  പക്ഷികളും
അവിടെ   വരുന്നു . ശബ്ദം  ഉണ്ടാക്കിയാൽ  അവ  പറന്നു പോകും .നല്ല കുട്ടികൾ  ശബ്ദം ഉണ്ടാക്കുകയില്ല . ചെറു ജീവികളെ  പോലും ബഹുമാനിക്കാൻ  കുട്ടികൾ  പഠിക്കുന്നു . വീട്ടിൽ  ഒരു  പൂച്ചയേയോ  പട്ടിയെയോ  വളർത്തുന്നു . കുട്ടികൾ   അതിന്  തീറ്റ കൊടുക്കുന്നു .അതിനെ   താലോലിക്കുന്നു . സൗമ്യമായി   പെരുമാറാൻ  ആ കുട്ടികൾ പഠിക്കുന്നു .


ഒരു  കുട്ടി   rape ന് ,അല്ലെങ്കിൽ   പീഡനത്തിന്   ഇരയാകുമ്പോൾ   ആ കുട്ടിയുടെ   ജീവിതം  നശിപ്പിക്കപ്പെടുകയാണ് . കൊലപാതകം കൂടി
ആകുമ്പോൾ   അത്    ഏറ്റവും   വലിയ   ദുരന്തമാണ് .

ഏതു കുറ്റകൃത്യം    ചെയ്താലും    കുറഞ്ഞ  ശിക്ഷ  വാങ്ങി  രക്ഷപ്പെടാം
എന്ന   അവസ്ഥയാണ്   ഇന്ന് . കുറ്റക്കാരെ    മാതൃകാപരമായി  ശിക്ഷിക്കാനല്ല ,മറിച്ചു  ശിക്ഷിക്കപ്പെട്ടവരെ   ഓരോ   മുടന്തൻ  ന്യായം  പറഞ്ഞു  ലിസ്റ്റ്
ഉണ്ടാക്കി , ഡിസ്‌കൗണ്ട്   കൊടുത്തു്   കയറൂരി  വിടാനാണ്  ഇന്ന് ഭരിക്കുന്നവരുടെ   ഉൽസാഹം . ജയിലിൽ  കഴിയുന്നവർക്ക്   മുന്തിയ
സൗകര്യങ്ങൾ    ചെയ്‌തു കൊടുക്കാൻ   കുറേ   കപട മനുഷ്യാവകാശ പ്രവർത്തകർ   രംഗത്തുണ്ട് . ഇത്തരക്കാരാണ്   കൊലപാതകത്തിനും
rape നും   വളം  വെച്ചു കൊടുക്കുന്നത് . ഇവരുടെ  പ്രവർത്തനങ്ങൾ   കാരണമാണ്    പിഞ്ചു കുട്ടികൾ    പീഡനത്തിന്   ഇരകൾ   ആകുന്നത് .
പിടിക്കപ്പെട്ടാൽ   എന്ത് ? സർക്കാർ ചെലവിൽ    സുഖവാസം  ചെയ്ത്
ചുരുങ്ങിയ    കാലയളവിനുള്ളിൽ   പുറത്തിറങ്ങാം .

ഈ   അവസ്ഥ   തുടർന്നാൽ    കൊലയും   rape ഉം    പീഡനവും   തുടരും .



Sunday 5 March 2017

കപിൽ സിബലിന് പത്തുകോടി ( short play )


The    characters

1   കപിൽ    സിബൽ   ( സുപ്രീം കോടതി  lawyer )

2    Legal  Agent


ഡൽഹിയിൽ    കപിൽ  സിബലിന്റെ    ഓഫീസ് .ഫോൺ   അടിക്കുന്നു .


കപിൽ

കോൻ   ഹെയ്‌ . ക്യാ   ചാഹിയെ ?  ബോലോ

ഏജൻറ്

ഞാൻ   കൊച്ചിയിൽ നിന്ന്   വിളിക്കുകയാണ് . ഒരു കേസ്  ഉണ്ട് .

കപിൽ

പറഞ്ഞോളൂ .എന്താ  കേസ് ? വേഗം  പറഞ്ഞു  തുലയ്ക്ക് . ഒരു മിനിറ്റിന്
10000 രൂപയാണ്‌   എൻറെ  ഫീസ് .

ഏജൻറ്

ആകെ   കുഴഞ്ഞ   ഒരു  കേസ്  ആണ് . ഒരു  കത്തോലിക്കാ  വൈദികൻ 16
വയസ്സുള്ള   ഒരു  പെൺകുട്ടിയെ  rape ചെയ്തു . പെണ്ണ്  പെറ്റു .പെറ്റ വിവരം
ചുമതലപ്പെട്ടവർ   മറച്ചു വെച്ചു . ആകെ   ഗുലുമാൽ   ആയി . സാർ  എങ്ങനെയെങ്കിലും   രക്ഷിക്കണം . കൃപയാ  ഹം കോ ബചാവോ . ഹം
ബഹുത്   പരേഷൻ ഹെ

.

കപിൽ

നിങ്ങൾ   കേരളക്കാർക്ക്  എന്തിൻറെ   കഴപ്പാ ? ആ  വൈദികന്   condom
ഉപയോഗിക്കാൻ    പാടില്ലായിരുന്നോ ? ഒരു  വകുപ്പെങ്കിലും രക്ഷപ്പെട്ട്  കിട്ടിയേനെ .ശുംഭൻ .

ഏജൻറ്

സാറേ   ഒരു  കിളുന്നു പെണ്ണിനെ   കിട്ടിയപ്പോൾ   condom  വാങ്ങാൻ  പോകാൻ
നേരമുണ്ടോ ? എന്തായാലും   പണി പറ്റിപ്പോയി .

കപിൽ

ഫുട്ബോളിൽ   ഒന്നാം മിനിറ്റിൽ   ഗോൾ   അടിച്ചതുപോലെ   ആയി .

ഏജൻറ്

സാറേ    എങ്ങനെയെങ്കിലും   രക്ഷിക്കണം . മേ  അപ്പനാ  ഹാഥ്  ജോഡ് ത്താ
ഹൂം . ഒരു   കോടി  രൂപാ  തരാം . മദദ്   കരോ .

കപിൽ

അത്   പള്ളീൽ   പോയി  പറഞ്ഞേച്ചാൽ   മതി . ഇത്  കൊനഷ്ട്ട്  പിടിച്ച  കേസാ . ദൈവം  തമ്പുരാൻ   വിചാരിച്ചാലും   ഊരി പ്പോരുക
അസാധ്യമാണ് .

ഏജൻറ്

അങ്ങനെ   കടുപ്പിച്ചു   പറയരുത് . ദയാ  കരോ   ഭഗവാൻ .

കപിൽ

മെനെ   സുനാ ഹെ     കത്തോലിക്ക church കേ   പാസ്   അധിക്
പൂത്ത   പണം  ഹെ .അതിൽ   പത്തു കോടി  എനിക്ക്  തന്ന് തുലക്കുക
മുഷ്കിൽ    നഹി   ഹേ . ഇപ്പോൾ   തന്നെ   തീരുമാനിക്കുക . അല്ലെങ്കിൽ  എനിക്ക്   വേറെ    പണിയുണ്ട് .

ഏജൻറ്

തരാം  സാർ .പത്തുകോടി   തരാം . details    പറയാമോ ?

കപിൽ

അതായത്   ഞാൻ  ഈ  കേസ്   50 കൊല്ലത്തേക്ക്   നീട്ടാം . അതിനകം
ആ   വൈദികനും   ഞാനും  നീയും  ജഡ്ജും   എല്ലാം  തട്ടിപ്പോകും .എൻറെ
മകൻ   കേസ്   മുന്നോട്ട്  കൊണ്ടുപോകും .ജയലളിത   മരിച്ചു കഴിഞ്ഞാണ്
ശിക്ഷ  പ്രഖ്യാപിച്ചത് . അതുപോലെ .

ഏജൻറ്

ബഹുത്   അച്ഛാ    strategy ഹേ . ആപ്   ദുനിയാ കെ   സബ്സെ   ബഡാ വക്കീൽ
ഹെ . മേ   ബഹുത്   ഖുശ്  ഹൂം .

കപിൽ

അച്ചാ . എന്നാൽ   അഡ്വാൻസ്    ആയി   അഞ്ചുകോടി  എൻറെ   അക്കൗണ്ടിൽ   ഇപ്പോൾ തന്നെ   അടയ്ക്കണം . അല്ലെങ്കിൽ  നിൻറെ
കക്ഷികൾ  ആപ്പിലാകും .

ഏജൻറ്

അടയ്ക്കാം   സാർ .നാളെ  മുൻ‌കൂർ ജാമ്യത്തിന്   അപേക്ഷിക്കണം .

കപിൽ

ടീക്   ഹെ .ജാവോ . പാഞ്ച്   കോടി   ഡിപ്പോസിറ്   കരോ .

പരേഷാൻ    നഹി   ഹോനാ .ജായിയെ .

ഏജൻറ്

ധന്യവാദ് .ഇപ്പോൾ തന്നെ   അഞ്ചു കോടി   deposit  ചെയ്യാം .

കർട്ടൻ