ഡി ലാ റി വി ല്ലി ലെ പ ക്ഷി ക ൾ part 2
ഓഗസ്റ്റ് 29 2013
വളരെ കാലമായി മനസ്സിൽ കൊണ്ട് നടന്ന ഒരു ആഗ്രഹമായിരുന്നു മലയാളത്തിൽ എഴുതണമെന്നത് .ഇംഗ്ലീഷ് എനിക്ക് വാടക വീട് പോലെ ആണ്. മലയാളം എനിക്ക് സ്വന്തം വീട് ആണ്.പുതുതായി പണിയിച്ച വീട് ,അത് എത്ര ചെറുതായാലും അതിൽ വലതു കാൽ വെച്ച് കയറുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ് എനിക്ക് അനുഭവപ്പെടുന്നത്.
എൻറെ രണ്ടാമത്തെ elder brother ആയ M .K ടോം (Thommachen ) 27 ഓഗസ്റ്റ് ചൊവ്വാഴ്ച നിര്യാതനായി .ഇന്നലെ പൈകയിൽ സംസ്കരിച്ചു.അദ്ദേഹം
അക്ഷരങ്ങളെ സ്നേഹിച്ച ആളായിരുന്നു .1950 / 1960 കളിൽ പൈക കൈരളീ
ഗ്രന്ഥ ശാലയുടെ സെക്രട്ടറി ആയിരുന്നു .ആ ഗ്രന്ഥശാലയിൽ നിന്ന് കൈനിറയെ പുസ്തകങ്ങൾ എടുത്തു വായിച്ചാണ് സക്കറിയ എന്ന എഴുത്തുകാരൻ വളർന്നു വന്നത് .തോമ്മചെൻ കൊണ്ടു വന്നിരുന്ന പുസ്തകങ്ങൾ ഞാൻ മറിച്ചു നോക്കിയിരുന്നു .അങ്ങനെ നാലാം ക്ലാസ്സിൽ
പഠിക്കുമ്പോൾ കേശവദേവിന്റെ Rowdy എന്ന നോവൽ ഞാൻ വായിച്ചു
തീർത്തു .ഹാംലെട്ടിന്റെ കഥ തന്റെ പുസ്തകത്തിൽ നിന്നു അദ്ദേഹം പറഞ്ഞു തന്നത് ഇപ്പോഴും ഓർക്കുന്നു .പുസ്തകത്തിൽ അദ്ദേഹം കാണിച്ചു
തന്ന ചിത്രം എൻറെ മനസ്സിൽ ഇന്നും മായാതെ ഉണ്ട് .അതു കൊണ്ടായിരിക്കാം എല്ലാവരും കടുകട്ടിയാണെന്ന് പറയുന്ന Shakespeare കൃതികൾ എനിക്കു നിഷ്പ്രയാസം മനസ്സിലാക്കാൻ കഴിയും .അദ്ദേഹത്തോട് ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു .
വൈകുന്നേരം എൻറെ വീടിൻറെ മുമ്പിലുള്ള മരങ്ങളിൽ വിവിധ ഇനം
പക്ഷികൾ ചേക്കേറുന്നത് കാണാൻ രസമുണ്ട്. ഈ പക്ഷികൾ സമൂഹങ്ങളായി ജീവിക്കുന്നവരാണ്. ഈ സമൂഹങ്ങൾക്ക് പരസ്പരം
നന്നായി അറിയാം.ചെക്കേരാനുള്ള കമ്പിനു വേണ്ടി ഇവർ തമ്മിൽ എന്തൊക്കെയോ തർക്കങ്ങളും കലഹങ്ങളും ഉണ്ട്.വൈകുന്നേരം വീട്ടുമുറ്റത്ത് ഒരു കസേരയിട്ട് ഞാൻ ഈ വഴക്കുകൾ നോക്കിയിരിക്കും.
Winteril ഇല പൊഴിച്ച മരങ്ങളിൽ നടക്കുന്നതെല്ലാം വ്യക്തമായി കാണാം.
ഒരേ ഇനത്തിൽപെട്ട പത്തിരുപതു പക്ഷികൾ വന്നിരിക്കുന്നു. കുറെ കഴിയുമ്പോൾ വേറെ ഒരു കൂട്ടം അവിടെ വരുന്നു. പിന്നെ അവകാശവാദങ്ങൾ ആയി തർക്കങ്ങൾ ആയി .കുറെ പേർ പിണങ്ങി പോകുന്നു .ഈ തർക്കങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്. ഇരുട്ടായാൽ എല്ലാം
ശാന്തം.
ഈ പ്രദേശത്ത് നദികൾ ഇല്ല.മഴവെള്ളം തടാകങ്ങളിലേക്ക് ഒഴുകുന്നു.ഇവിടെ തടാകത്തിനു പാൻ (pan ) എന്നു പറയുന്നു. Barberspan എന്ന
പേരു കിട്ടിയത് ആ തടാകത്തിൽ ജീവിക്കുന്ന Barber എന്ന മീനിൻറെ പേരിൽ ആണ്. ഒരു 30 kms സഞ്ചരിക്കുമ്പോൾ ഒരു lake കാണാം.ഈ lakes ൽ ചിലത്
വിവധ ഇനം കൊക്കുകളുടെയും താരാവുകളുടെയും ആവാസകേന്ദ്രങ്ങൾ
ആണ്.രാവിലെയും വൈകീട്ടും തടാകങ്ങളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും
ഉയരത്തിൽ പറക്കുന്ന കൊക്കുകളുടെ formations ഒരു airshow പോലെ മനോഹരമാണ് .V shape ൽ ആണ് formations .ഞങ്ങൾ സ്കൂളിൽ പോകുന്ന
വഴിക്ക് ഈ മനോഹരമായ കാഴ്ച കാണാം .ഇടയ്ക്ക് പറക്കലിന്റെ നേതൃത്വം മാറി മാറി വരുന്നത് കാണാം.
ഈ പ്രദേശത്ത് സെപ്റ്റംബർ മുതൽ ഏപ്രിൽ വരെ മഴക്കാലമാണ് .മഴക്കാലത്ത് Barberspan lake നിറയും. ഇക്കൊല്ലം ജനുവരിയിൽ ഒരു രാത്രി
അസാധാരണമായ ഒരു കനത്ത മഴ പെയ്തു .ഞങ്ങൾ സ്കൂളിലേക്ക്
പോകുന്ന റോഡിനു അടുത്ത് കുറേ ചെറു തടാകങ്ങൾ രൂപപ്പെട്ടു അവിടം
വിവധ ഇനം കൊക്കുകളുടെയും താറാവു കളുടെയും ഉത്സവ കേന്ദ്രമായി
മാറി .സൌത്ത് ആഫ്രിക്കയുടെ ദേശീ യ പക്ഷി ആയ ക്രൈനിനെ അവിടെ
കാണുകയുണ്ടായി .മെയ് ആയപ്പോൾ ആ ചെരുതടാകങ്ങൾ വറ്റി പ്പോയി .
Delareyvillile തെളിഞ്ഞ ആകാശ ത്തിൽ ചിലപ്പോൾ നൂറുകണക്കിന് പ്രാവുകൾ
പറക്കുന്നത് കാണാം. പ്രവുപറത്തൽ ചില വെള്ളക്കാർക്കു ഒരു വിനോദം ആണ് .1200 kms അകലെ പറന്നിട്ടു തൻറെ പ്രാവുകൾ തിരിച്ചു വരുമെന്ന്
ഒരു friend എന്നോട് പറയുകയുണ്ടായി.
പക്ഷികളുടെ ലോകത്തെ ശ്രദ്ധിച്ചാൽ നാം കാണുന്നത് അവയുടെ സ്വതാന്ത്രിയ വും സൗന്ദര്യവും നിഗൂടതയും ആണ്.നമ്മുടെ അതിരുകൾ
അവർക്ക് ബാധകമല്ല.അവർ ഇഷ്ടം പോലെ പറക്കുന്നു. സൌന്ദര്യമില്ലാത്ത
ഒരു പക്ഷിയും ഇല്ല. ഒറ്റ ക്ക് കണ്ടാൽ ഭംഗി ഇല്ലാത്ത ഒരു ചെറു പക്ഷി
നൂറുകണക്കിന് ഒന്നിച്ചു പറക്കുമ്പോൾ അത് മനോഹരമായ ഒരു കാഴ്ച
ആണ് .ഞങ്ങൾ സ്കൂളിൽ പോകുന്ന വഴിക്ക് കടുകുമണി പോലെ തോന്നിക്കുന്ന നൂറുകണക്കിന് പക്ഷികൾ ഒന്നിച്ചു തരംഗം പോലെ പറക്കുന്നത് കാണാം.
പക്ഷികൾ mystery ഉള്ളവ ആണ്. ഇന്ന് കാണുന്ന പക്ഷിയെ ചിലപ്പോൾ നാളെ
കണ്ടെന്നു വരികയില്ല.ഞങ്ങൾ സ്കൂളിൽ പോകുന്ന വഴിക്ക് ഒരു അപൂർവ
ഇനം ഇരട്ടവാലനെ കണ്ടിരുന്നു .വായുവിൽ suspend ചെയ്തു ഒരു തരം
ഡാൻസ് ചെയ്തിരുന്നു. ഏപ്രിലിനു ശേഷം അവയെ കണ്ടിട്ടില്ല. ഒരു പക്ഷെ
ഇനിയും വരുമായിരിക്കാം.Barberspan Bird Sanctuariyude കംബിവേലിയിൽ നിരനിരയായി കണ്ടിരുന്ന പക്ഷികളെ ഇന്ന് കാണാനില്ല. Weather അനുകൂലം
ആകുമ്പോൾ അവർ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.