Wednesday, 30 October 2013

2013 Goonda Awards ( satire)

2013   ഗുണ്ട  അവാർഡ്‌   മഹാമേള  ( satire )

സുഹൃത്തുക്കളെ

കിണ്ടി  ചോര്സ്  Academy  of  Thieves ൻറെ  ഇക്കൊല്ലത്തെ  ഗുണ്ട  അവാർഡുകൾ
തട്ടിപ്പുപുരത്തു    ( മുമ്പ്  തിരുവനന്തപുരം ) ഞങ്ങളുടെ  മെയിൻ  കാമ്പ്സ്സിൽ
നവംബർ  2 ന്  ആഘോഷിക്കുന്ന   വിവരം  സസന്തോഷം  അറിയിച്ചു കൊള്ളുന്നു . എല്ലാവരും  വീടടച്ചു  വന്ന്  ഈ  മഹാമേളയെ  വിജയിപ്പിക്കണമെന്നു  വിനീതമായി  അഭ്യർത്ഥിക്കുന്നു . പ്രവേശനം  സൌജന്യം .ജനങ്ങൾ  വോട്ട്  ചെയ്തു  തെരഞ്ഞെടുത്ത  വിജയികൾക്ക്
ഞങ്ങളുടെ   സ്ഥാപക Managing  ഡയറക്ടർ  Dr  കിണ്ടി  ചോറിന്റെ  പേരിൽ
ഏർപ്പെടുത്തിയിട്ടുള്ള   ഗുണ്ട  അവാർഡുകൾ   മഹാമേളയിൽ  അദ്ദേഹം
തന്നെ   സമ്മാനിക്കുന്നതാണ്‌ .താ ഴെ  പറയുന്ന  ഇനങ്ങളിലാണ്  അവാർഡുകൾ
ഏർപ്പെടുത്തിയിട്ടുള്ളത് .

1  കായിക  ഇനങ്ങൾ

1.1.1     കല്ലേറ്   ( ഉണ്ടക്കല്ല് )
  1.1.2  കല്ലേറ്  ( ചീളുകല്ല് )
1.1.3  കല്ലേറ്    ( ഇഷ്ടിക )
1.1.4   കുറുവടി  ഏറു

1.2 .1    പോലീസിനെ  പേടിച്ച്  ഓട്ടം
1.2.2  മതില്  ചാട്ടം
1.2.3   gate   ചാട്ടം
1.2.4   ജയിൽ  ചാട്ടം

തട്ടിപ്പ് ഇനങ്ങൾ

1    സോളാർ തട്ടിപ്പ്  2   വിസ  തട്ടിപ്പ്   3.ഫ്ലാറ്റ്  തട്ടിപ്പ്  4   ജോലി  തട്ടിപ്പ്
 5  വിവാഹ  തട്ടിപ്പ്  6  മണി  ചെയിൻ  തട്ടിപ്പ്  7  ഭൂമി  തട്ടിപ്പ്  8  വ്യാജ  ഡിഗ്രി
 തട്ടിപ്പ്  9  വ്യാജ പാസ്പോർട്ട്‌  തട്ടിപ്പ്  10 മുദ്രപത്ര  തട്ടിപ്പ്


കടത്ത്  ഇനങ്ങൾ

1. സ്വർണ   കടത്ത്   2  ചന്ദനം  കടത്ത്  3  മയക്കു മരുന്ന്  കടത്ത്  4  വെള്ളി
  കടത്ത്  5   കള്ളനോട്ട്  കടത്ത്  6 . കുഴൽ പണം  കടത്ത് 7  മനുഷ്യ  കടത്ത്
8  ആയുധ  കടത്ത്

 കരിങ്കൊടി  കാണിക്കൽ , തുണിപൊക്കി  കാണിക്കൽ , കോലം  കത്തിക്കൽ
വഴി തടയൽ , അടിച്ചു പൊളിക്കൽ , വെട്ടി നിരത്തൽ  എന്നിവയ്ക്കും  അവാർഡുകൾ  നൽകുന്നതാണ്  .

മുഖ്യ മന്ത്രിയെ  എറിഞ്ഞു  പരിക്കെൽപിച്ചവനുള്ള   'കല്ല്‌ രത്ന ' അവാർഡും
സമ്മാനിക്കുന്നതായിരിക്കും .

സമ്മേളനത്തിൽ  Dr  കിണ്ടി  ചോറിന്റെ  പുതിയ  കൃതി  '' എൻറെ  ഗുണ്ടാന്വേഷണ  പരീക്ഷണങ്ങൾ ' പ്രകാശനം  ചെയ്യുന്നതായിരിക്കും .

അടുത്ത   അധ്യയന  വർഷത്തേയ്ക്കുള്ള  അഡ്മിഷൻ  തുടങ്ങിക്കഴിഞ്ഞു .
നിങ്ങളുടെ  കുട്ടികളെ  ഉടൻ  തന്നെ  ഈ  മഹാവിദ്യാലയത്തിൽ  ചേർത്ത്
അവരുടെ  ഭാവി   ഭദ്രമാക്കുക .

കൂടുതൽ  വിവരങ്ങൾക്ക്  നേരിട്ട്  സന്ദർശിക്കുക .

കിണ്ടി  ചൊർസ്   ACADEMY   ഓഫ്  THIEVES ,
2 ,ലാത്തിചാർജ്   AVENUE ,
CORNER  ഓഫ്  TEARGASKONAM  ആൻഡ്‌  വാട്ടർ  കാനോണ്‍  സ്ട്രീട്സ്
തട്ടിപ്പുപുരം  1 ,  തട്ടിപ്പു  നാട്
വെബ്സൈറ്റ്  WWW  GOONDA .COM






Saturday, 26 October 2013

ഒരു തട്ടിപ്പിൻറെ കഥ ( satire)


    ഒരു   തട്ടിപ്പിൻറെ    കഥ

എൻറെ   കോമ്പൌണ്ടില്  ഉള്ള   പനവർഗത്തിൽ പെട്ട   ഒരു  മരത്തിൻറെ  ഓലയിൽ   ഒരു  മാസം  മുമ്പ്  ഒരു  മഞ്ഞക്കിളി  കൂടുകൂട്ടാൻ  തുടങ്ങി . ഒരാഴ്ച  കൊണ്ട്  ഏകദേശം  മുക്കാൽ  ഭാഗം   പണി  തീർത്തു . അതിനു ശേഷം  അവൻ
അപ്രത്യക്ഷനായി .ഒരാഴ്ച  കഴിഞ്ഞ്   തിരിച്ചുവന്ന്   വീണ്ടും  പണി  തുടങ്ങി .
രാവിലെ    ആറര മണി   മുതലാണ്‌   അവൻറെ  പണി  തുടങ്ങുത് .ഉച്ചയ്ക്ക്
വിശ്രമം   ആണ് .വൈകീട്ട്  അഞ്ചുമണിയോടെ  വീണ്ടും  പണി  തുടങ്ങും .മനുഷ്യർ  കൂടുപണി   കാണുന്നത്  അവന്  ഒട്ടും  ഇഷ്ടമില്ല .എന്നെ  കണ്‍വെട്ടത്ത്   കണ്ടാൽ   ഒരു  പ്രതിഷേധശബ്ദം  പുറപ്പെടുവിച്ച്  അവൻ  അടുത്ത  മരത്തിൽ  ഒളിച്ചിരിക്കും . സമീപത്ത്   ആളില്ലെന്ന്  ഉറപ്പായാൽ  വീണ്ടും   പണി  തുടങ്ങും .

പനയിൽ  നിന്ന്  അകലെ   orchardന്റെ  അതിരിൽ  നിൽക്കുന്ന  മരത്തിൽ  വേറൊരു   മഞ്ഞക്കിളി  രണ്ടാഴ്ച  മുമ്പ്  കൂടുപണി   തുടങ്ങി . അവന്
ഒന്നാമാനെക്കാൾ  നിറം   അല്പം  കുറവാണ് . ഒന്നാമന്റെ  നിറം  മഞ്ഞക്കൂവ
അരച്ചതു പോലെ  കടും  മഞ്ഞയാണ് . രണ്ടാമൻറെ  നിറം ,മഞ്ഞക്കൂവയിൽ കലർപ്പ്
 ചേർന്നതു പോലെയാണ് . ഒന്നാമന്  രാം  എന്നും  രണ്ടാമന്  ശ്യാം
എന്നും   ഞാൻ  പേരിട്ടു . രാം  ആദ്യത്തെ  കൂട്  തീർത്തു . തൊട്ടടുത്ത  മരത്തിൽ
വേറൊന്നു  പണിയാൻ  തുടങ്ങി .

ഒരാഴ്ചകൊണ്ട്   ശ്യാമിന്റെ   കൂട്  മുക്കാൽ  ഭാഗം  പണി  തീർന്നു . അവനും
നാണംകുണുങ്ങിയാണ് . വളരെ  nervous   ആണ് .ഒരു  ദിവസം  രാവിലെ  നോക്കുമ്പോൾ  ആടു കിടന്നിടത്ത്   പൂടപോലുമില്ല   എന്ന്  പറഞ്ഞതു  പോലെ
മരക്കമ്പിൽ   ശ്യാമിന്റെ   കൂടില്ല . പണിയിൽ  തൃപ്തി  പോരാത്തത്‌കൊണ്ട്
അഴിച്ചു  കളഞ്ഞതാണെന്നു  ഞാൻ  കരുതി . ഒരു  ദിവസം  കഴിഞ്ഞപ്പോൾ
അതേ  മരത്തിൽ  അവൻ  പുതിയ  കൂട്   പണിയാൻ  തുടങ്ങി . കുറെ  ദിവസം
കൊണ്ട്   പകുതി  ഭാഗം  തീർത്തു . ഇന്നലെ  രാവിലെ  നോക്കുമ്പോൾ  കൂട്
ഇല്ല . ഒരു  മീറ്റർ  മുകളിൽ  വേറൊരു  പുതിയ  കൂടിൻറെ  ചട്ടം  കണ്ടു .സൂക്ഷിച്ചു  നോക്കിയപ്പോൾ  ഞെട്ടിപ്പോയി .രാം  ആണ്  അവിടെ  തൂങ്ങിക്കിടന്ന്  കൂടൊരുക്കുന്നത് . ഇടയ്ക്ക്  അവൻ  ഓല  ശേഖരിക്കാൻ
പോയപ്പോൾ  ശ്യാം  അതിൽ   തലയിട്ട്  നോക്കുന്നത്  കണ്ടു .ഉടൻ  രാം  ഒരു
ഒരു  മിന്നൽ  പോലെ  പാഞ്ഞെത്തി , ശ്യാമിനെ  കൊത്തി  തുരത്തിയോടിച്ചു .

പലതരം  പക്ഷികൾ  ഒരു  സമൂഹമായി  താമസിക്കുന്ന  ഒരു  വലിയ  മരമുണ്ട് .
അവിടെ   പലതരം  കൂടുകളുടെ  പണി  തകൃതിയായി  നടക്കുന്നുണ്ട് .ഇന്ന്
ഞാൻ  ചെടികൾ  നനച്ചു കൊണ്ട്   നടക്കുമ്പോൾ  ശ്യാം  ഒരു  മരക്കമ്പിൽ
അണ്ടി  കളഞ്ഞ  അണ്ണാനെപ്പോലെ   ഇരിക്കുന്നതു  കണ്ടു . അവൻറെ  വ്യഥ
കണ്ട്   സഹതാപം  തോന്നിയ  ഞാൻ  ചോദിച്ചു .
                                                            കുരി .

എന്താ   വിഷണ്ണനായി   ഇരിക്കുന്നത് ? എന്തു  പറ്റി ?

                                                         ശ്യാം

എന്തു  പറയാനാ  സാറേ . എന്റേതു   ഒരു  കദനകഥയാണ് . സാർ  അത്
കേൾക്കാതിരിക്കുകയാണ്   നല്ലത് . വെറുതെയെന്തിനാ  മനസ്സ്  വിഷമിപ്പിക്കുന്നത് ?
                                                        കുരി .

എന്തായാലും  നീ  എന്നോട്   കാര്യം  പറ . നീ  ഇവിടെ  വന്നിട്ട്  മൂന്നാഴ്ച
ആയല്ലോ . ഇതുവരെ   ഞാൻ  കാരണം  ഒരു  ദോഷവും  നിനക്ക്  ഉണ്ടായിട്ടില്ല .
വാസ്തവത്തിൽ   ഞാൻ  നിൻറെ  ഒരു  ആരാധകനാണ് . നിൻറെ  ചുണ്ടുവിരുത്
എനിക്ക്   നന്നായി   ബോധിച്ചു . ആ  നല്ല  കൂട്  നീ  നശിപ്പിച്ചത്  ഒട്ടും  ശരിയായില്ല . എനിക്ക്  വളരെ  മനോവിഷമം   തോന്നി . കടുംകയ്യല്ലേ  നീ
ചെയ്തത് .

                                                      ശ്യാം
എന്നാൽ   ഞാൻ  എൻറെ  ദുരന്തകഥ   പറയാം .ഞാനും  രാമും    ഒരേ  അമ്മക്കിളിയുടെ  മക്കളാണ് . അവൻ  കണ്ണായ  സ്ഥലം  നോക്കി  പനയിൽ
മുന്തിയ  കൂട്  വെച്ചപ്പോൾ  ഞാൻ  ഒഴിഞ്ഞ സ്ഥലത്തെ  മരത്തിൽ  ഒരു  സാധാ
കൂടു  വെച്ചു . അവന്  എന്നെ  കണ്ടുകൂടാ .എൻറെ  കൂട് മുക്കാൽ ആയപ്പോൾ
അവൻ  രണ്ട്  കൂട്  തീർത്തിരുന്നു . ഇവിടത്തെ  പ്രസിഡന്റ്‌  സുമായെപ്പോലെ
ബഹുഭാര്യനാണ്  രാം . പോകുന്നിടത്തെല്ലാം  സംബന്ധമാണ് . കടുത്ത  അസൂയക്കരനാണ് . ആ  പഹയനാണ്  എൻറെ  കൂട്  നശിപ്പിച്ചത് .അതിൻറെ
ഓല  ഉപയോഗിച്ച്  അവൻ  വലിയ  മരത്തിൽ  വേറെ  ഒരു  കൂട്  പണിയുന്നുണ്ട് . അവനിന്ന്  കൂട് മഫിയയുടെ  തലവനാണ് . അധികാര കേന്ദ്രങ്ങളിൽ   വലിയ   സ്വാധീനമുള്ള   മുതലാളിയാണ് .ദുഷ്ടന്മാർ  പന
പോലെ   വളരുമെന്നല്ലേ  ചൊല്ല് !

                                                         കുരി

നിനക്ക്  പരുന്തു മുഖ്യന്റെയടുത്തു    ഒരു  പരാതി  കൊടുക്കാമായിരുന്നില്ലേ ?
അദ്ദേഹം   നീതിമാനാണെന്ന്   പറഞ്ഞു  കേട്ടിട്ടുണ്ട് .

                                                          ശ്യാം

ഞാൻ   ശ്രമിക്കാഞ്ഞിട്ടല്ല . പരുന്തു മുഖ്യന്റെ   ജനസമ്പർക്കപരിപാടിയിൽ
ഒരു  പരാതി  കൊടുക്കാനായി  ഞാൻ  എല്ലാം  എഴുതി , ഒരു  ഫയലിൽ
ആക്കി ,അധാരിന്റെ  കോപ്പി ,തിരിച്ചറിയൽ  കാര്ഡിന്റെ  കോപ്പി ,കരം
കെട്ടിയ  രസീത്  മുതലായ  നൂറുകൂട്ടം  രേഖകളും  വെച്ച് പരുന്തച്ചന്റെ
ഓഫീസിൽ  ചെന്നു . പക്ഷെ  ആ  ഓഫീസ്  തട്ടിപ്പുകാരുടെയും  മാഫിയകളുടെ യും  ലോബികളുടെയും  വൻ കൂടാന് .വാൽ  തലയെ  നിയന്ത്രിക്കുന്നതു പോലെയാണ്  അവിടത്തെ  കാര്യങ്ങൾ . പരുന്തച്ചന്റെ  അംഗരക്ഷകൻ
കഴുകൻരാജ് , ഡ്രൈവർ  കാക്കച്ചൻ , പി ഏ  ഉപ്പൻ  എന്നിവർ  ചേർന്ന്
എന്നെ  ഭീഷണിപ്പെടുത്തി .ഞാൻ  സാറിൻറെ  പറമ്പിൽ  അതിക്രമിച്ചു  കടന്നതാണെന്നും  അതിന്   കേസ്  എടുക്കുമെന്നും അവർ
  ഭീഷണി  മുഴക്കി .
എന്നെ  ഗുണ്ടാലിസ്റ്റിൽ പെടുത്തി , ചിറകരിഞ്ഞു  കൂട്ടിലടക്കുമെന്നും  അവർ
ആക്രോശിച്ചു . ഞാൻ  ജീവനുംകൊണ്ട്  പറന്നു  രക്ഷപെട്ടു .

                                                      കുരി

കഷ്ടം . ഈ  രാജ്യത്ത്   സാധാരണക്കാരന്‌   നീതി  ലഭിക്കുകയില്ല .

                                                     ശ്യാം

പണത്തിനു  മീതെ  പരുന്തും  പറക്കുകയില്ല  എന്നല്ലേ   ചൊല്ല് .പരാതി  കൊടുക്കാൻ  പോയ  ഞാൻ  അങ്ങനെ  പ്രതിയായി .ഇപ്പോൾ   കടിച്ചതുമില്ല ,
പിടിച്ചതുമില്ല .

                                                     കുരി

കഷ്ടം. പക്ഷെ  നീ  വിഷമിക്കേണ്ടാ . ഈ  പറമ്പിൽ  എവിടെ  വേണമെങ്കിലും
നീ   കൂട്  വെച്ചോളു . രാമിന്റെ  കുതന്ത്രങ്ങളിൽ  നിന്ന്  നിന്നെ  ഞാൻ
 സംരക്ഷിക്കാം . ആ  മരം  നിന്റെതാണ് . രാമിന്റെ  കൂട്  ഞാൻ  നീക്കം
ചെയ്യാം .

                                              ശ്യാം

ഒന്നും  വേണ്ട  സാറേ . സാധാരണക്കാരന്   ഇവിടെ  നീതി  കിട്ടുകയില്ല .
പരുന്തച്ചന്റെ   ഓഫീസിൽ  ചെന്നപ്പോൾ  കഴുകൻരാജും  കാക്കച്ചനും
ഉപ്പനും  ചേർന്ന്  ചില  പ്രമാണങ്ങൾ  എന്നെ  കാണിച്ചു . നിറയെ  സീലും
ഒപ്പുകളും  ഉള്ളത് .അതിൽ  പറഞ്ഞിരിക്കുന്നത്  സാർ  999  കൊല്ലത്തേക്ക്  ഈ
പറമ്പിലുള്ള  എല്ലാ  മരങ്ങളുടേയും   അവകാശം  രാമിനും  അവൻറെ
സന്തതിപരമ്പരകൾക്കും  തീറായി  എഴുതി കൊടുത്തിരിക്കുന്നു  എന്നാണ് .
ഒരു  രൂപയ്ക്ക് !

                                                  കുരി

 ഞാൻ   അങ്ങനെ   ആർക്കും  ഒന്നും  എഴുതി  കൊടുത്തിട്ടില്ല . അത്  വ്യാജമാണ് .
                                                    ശ്യാം

എൻറെ   സാറേ  ഈ  നാട്ടിൽ  വ്യാജമല്ലാത്ത   എന്താണുള്ളത് ? കൂട്

നഷ്ടപ്പെട്ടത്   സഹിക്കാം . പക്ഷേ  എൻറെ  ഭാര്യ  അനസൂയ  എന്നെ  ഇട്ടിട്ട്
ആ  അസൂയക്കാരന്റെ  കൂടെ പോയതാണ്  എനിക്ക്  സഹിക്കാൻ  വയ്യാത്തത് .
                                                     
                                                       കുരി

കഷ്ടം . അവൾക്കെങ്ങനെ  തോന്നി  ഈ  ചതി  ചെയ്യാൻ ?

                                                     ശ്യാം

   രാം  സുന്ദരൻ . പിടിപാടുള്ളവൻ . മഞ്ഞളിന്റെ  നിറമല്ലേ  അവന് .എന്റേത്
മങ്ങിയ  നിറം . അവൻറെ  കണ്ണിന്  ചുറ്റുമുള്ള  കറുപ്പ്  എനിക്കില്ല.അങ്ങനെ
അവൻ   അനസൂയയുടെ   കണ്ണിലുണ്ണിയായി . ഞാനോ  കേറിക്കിടക്കാൻ
കൂടില്ലാത്തവൻ . അവൾ  പതിവൃത  ആയിരുന്നില്ല ,പാതിവൃതയായിരുന്നു .
അതായത്  അവൾ  രഹസ്യമായി  രാമിനെ   സ്നേഹിച്ചിരുന്നു . ഇനി
ജീവിച്ചിട്ട്  എന്തു  കാര്യം ?  ജീവൻ  ഒടുക്കിയാലോയെന്നു  ഞാൻ  ആലോചിക്കുകയാണ് .

                                                        കുരി

എടാ    കടുംകൈ  ഒന്നും  ചെയ്യല്ലേ . പോയത്  പോകട്ടെ .നമുക്ക്  അവനെതിരായി   കേസ്  കൊ  ടുക്കാം .

                                                          ശ്യാം

വേണ്ട സാറേ . ഒരു  പ്രയോജനവുമില്ല . അവൻ  തട്ടിപ്പിൻറെ  രാജാവാണ് .
luxury  കൂട്  വെച്ചു  കൊടുക്കാമെന്നും  പറഞ്ഞ്  ആയിരക്കണക്കിന്  പക്ഷികളിൽ  നിന്നായി   കോടിക്കണക്കിനു  രൂപ  അവൻ  തട്ടിയെടുത്തിട്ടുണ്ട് .
 RAMCO  NESTS  എന്ന  പേരിൽ  അവൻ  ഒരു  കമ്പനി  തുടങ്ങിയിട്ടുണ്ട് .സോലാരിനെക്കാൾ   വലിയ   തട്ടിപ്പാണ് .മഴക്കാലം  അടുത്തപ്പോൾ  വാഗ്ദാനം  ചെയ്ത  കൂട്  കിട്ടാത്ത  പക്ഷികൾ   '' കൂടെവിടെ''  '' കൂടെവിടെ'' എന്ന്  കരഞ്ഞു  കൊണ്ട്   തലങ്ങും   വിലങ്ങും  ഹതാശരായി   പറക്കുകയാണ് .

                                                           കുരി

പ്രതിപക്ഷം   ഇടപെട്ടില്ലേ   ഈ   പ്രശ്നത്തിൽ ?

                                                           ശ്യാം

പ്രതിപക്ഷം  ഇളകി . പരുന്തച്ചന്റെ   ഓഫീസ്  വളയും  എന്നൊക്കെ  അവർ
ഭീഷണി  മുഴക്കി .പരുന്തച്ചൻ  രാജി  വെക്കണമെന്ന്  അവർ  ആവശ്യപ്പെട്ടു .
പക്ഷേ  ആ  വീര്യം  ഇപ്പോൾ  അവർ  കാണിക്കുന്നില്ല . അവരും  പണം  പറ്റിയോ  എന്ന്  സംശയിക്കണം . വഴിപാടുപോലെ  വല്ലപ്പോഴും  അഞ്ചാറ്
കരിംകൊടി   കാണിക്കും . മുട്ടക്ഷാമം  കാരണം  ഇപ്പോൾ  മുട്ടയേറും  നിലച്ചു .
ഇതെല്ലാം  ഒത്തുകളിയാ  സാറേ . നമ്മൾ  ശുദ്ധഗതിക്കാർ  വെറുതെ  കഥ
അറിയാതെ   ആട്ടം   കാണുകയാണ് . തട്ടിപ്പുകാർക്ക്   ഒരു  ചുക്കും  സംഭവിക്കാൻ  പോകുന്നില്ല .

                                                         കുരി

നമ്മൾ  നിസ്സഹായരാണ് . ആകട്ടെ , എന്താ  നിൻറെ  ഭാവി പരിപാടി ?

                                                         ശ്യാം

വർത്തമാനകാലം  ഇല്ലാത്തവന്  എന്തു  ഭാവി ?  അതാ  വലിയ  പൊടിക്കാറ്റും
പെരുമഴയും   വരുന്നുണ്ട് . സാറിൻറെ  പുരപ്പുറത്ത്  താമസിക്കുന്ന  പ്രാവുകൾ  നല്ലവരാണ് . മഴ  വന്നാൽ  അവരുടെ  കൂടിൻറെ  മൂലയ്ക്ക്
ഇരുന്നോളാൻ    പറഞ്ഞിട്ടുണ്ട് . അവരുടേത്   കൂടെന്നു  പറയുന്നത്  കുറച്ചിലാണ് . നാലഞ്ച്  ചുള്ളിക്കമ്പ്  തലങ്ങും  വിലങ്ങും  വെക്കുന്നതിനെയാണ്  അവർ   കൂടെന്നു  പറയുന്നത് .കഷ്ടം , എൻറെ  ഗതി
ഇതായി . ഗതികെട്ടാൽ   പുലി  പുല്ലും  തിന്നും  എന്നല്ലേ  ചൊല്ല് .

                                                    കുരി

എന്നാൽ  നീ  ചെല്ല് . കൊടുങ്കാറ്റും   പെരുമഴയും   വരുന്നുണ്ട് .

                                                    ശ്യാം

ഓക്കേ   സാർ . ഗുഡ്  നൈറ്റ്‌   സാർ .  ( പോകുന്നു )
                                                     




Thursday, 24 October 2013

A Prayer Day at School

സ്കൂളിൽ   ഒരു   പ്രാർത്ഥനാദിനം

24   ഒക്ടോബർ  2013
  സംഗീതപ്രേമികളെ   വളരെയേറെ   ദുഃഖത്തിൽ  ആക്കിയ  ഒരു  വർഷമാണ്‌  2013 .പതിമൂന്ന്  എന്ന  സംഖ്യ  അത്ര  നല്ലതല്ല  എന്നു  പറയുന്നതിൽ  കഴമ്പുണ്ട്  എന്ന്  ഇപ്പോൾ  തോന്നുന്നു .ദക്ഷിണാമൂർത്തി  സ്വാമി ,രാഘവൻ മാസ്റർ  എന്നിവർക്ക് ശേഷം  മന്നാടെയും   നമ്മേ  വിട്ടുപിരിഞ്ഞിരിക്കുന്നു .
ഇവരുടെ  വേർപാട്  നമ്മളെ  ദുഖിപ്പിക്കുന്നുണ്ട്  എങ്കിലും  ഒരു  കാര്യത്തിൽ
നമുക്ക്  ആശ്വസിക്കാം . ഇവർ  മൂവരും  ദീർഘകാലം  ജീവിച്ചിരുന്നു .സംഗീതത്തിന്  പരമാവധി  സംഭാവനകൾ  നൽകിയിട്ടാനു  യാത്രയായത് .

ഇന്ന്  നൂറുകണക്കിന്  സിനിമകൾ  ഇറങ്ങുന്നുണ്ട് .ധാരാളം  ഗാനങ്ങളും
ഇറങ്ങുന്നുണ്ട് .നല്ലതും  ചീത്തയും  ഉണ്ട് .ഗാനങ്ങളുടെ  കാര്യം  പറഞ്ഞാൽ
ഇന്നത്തെ  കാലത്തെ  മഴ  പോലെയാണ് . മഴ  ധാരാളം  പെയ്യുന്നുണ്ട് .പക്ഷേ
വെള്ളം  മണ്ണിലേയ്ക്കു  ഇറങ്ങാതെ കടലിലേയ്ക്ക്  ഒഴുകി പോവുകയാണ് .
അതുപോലെ  ഇന്നത്തെ  ഗാനങ്ങളിൽ  ചിലത്  മാത്രമേ  മനസ്സിലേയ്ക്ക്
ഇറങ്ങി  തങ്ങി  നിൽക്കുന്നുള്ളു .എന്നാൽ  'നീലക്കുയിൽ ', 'കാവ്യമേള ,ചെമ്മീൻ
എന്നീ  സിനിമകളിലെ  ഗാനങ്ങൾ  എന്നും  മനസ്സിൽ  തങ്ങി  നിൽക്കുന്നു .
ഗാനങ്ങൾ  കൊണ്ടു  മാത്രമല്ല  മറ്റുവിധത്തിലും  ഈ  ചിത്രങ്ങൾ  ജനപ്രീതി
ആർജിച്ചിരുന്നു .ഉദാഹരണമായി  'കവ്യമേളയിൽ  യേശുദാസ് ,PB ശ്രീനിവാസൻ ,പി ലീല ,MB  ശ്രീനിവാസൻ  എന്നിവർ  പ്രത്യക്ഷപ്പെട്ട് 'സ്വപ്‌നങ്ങൾ ' എന്ന  പാട്ട്  വ്യത്യസ്ത രീതിയിൽ  പാടുന്നുണ്ട് .ചെമ്മീൻ
തകഴിയുടെ   പ്രസിദ്ധമായ  നോവലിൻറെ  ചലച്ചിത്രആവിഷ്കാരം  എന്ന
നിലയിൽ  വളരെ  ശ്രദ്ധിക്കപ്പെട്ടു .എല്ലാ  ഘടകങ്ങളും  ഒത്തു  ചേർന്ന  ഒരു
ചിത്രം .അതിൽ  സലിൽ  ചൌധരിയുടെ  സംഗീതവും സത്യൻ,മധു ,കൊട്ടാരക്കര ,ഷീല, അടൂർ  ഭവാനി  തുടങ്ങിയവരുടെ  അഭിനയവും  മാർക്സ്  ബർറ്റ്ലിയുടെ  ക്യാമറയും  ര്രഷികേശ്  മുഖർജിയുടെ  എഡിറ്റിങ്ങും ഒക്കെ
ആയപ്പോൾ  എല്ലാം  തികഞ്ഞ  ഒരു  സിനിമ  ഉണ്ടായി .കേക്ക്നു  icing  എന്ന
പോലെ   'മാനസ മൈനേ ' എന്ന  ഗാനവും  ഉണ്ടായി .ജനങ്ങൾ  വീണ്ടും  വീണ്ടും
കാണുകയും   ഈ  സിനിമയെപ്പറ്റി  ചർച്ച  ചെയ്യുകയും  ചെയ്തു .ഒരു
പാട്ടുകൊണ്ട്  മന്നാദെ   ജനമനസ്സുകളിൽ   സ്ഥാനമുറപ്പിച്ചു .അദ്ദേഹത്തോടുള്ള
ആദരവുകൊണ്ടാണ്  ഇത്രയും  കുറിച്ചത് .

പന്ത്രണ്ടാം  ക്ലാസ്സിന്റെ  പരീക്ഷ  ഇവിടെ  ഒരു  പ്രധാന  സംഭവമാണ് .രാജ്യം
മുഴുവൻ  ഉറ്റു  നോക്കുന്ന  ഒരു  പരീക്ഷയാണ് .ഇതിനുള്ള  ഒരുക്കങ്ങൾ
എല്ലാ  സ്കൂളുകളിലും   പൂർത്തിയായി .ഈ  വർഷത്തെ  ടീച്ചിങ്ങിനു  തിരശീല  വീണു . ഇന്ന്  ഞങ്ങളുടെ   സ്കൂളിൽ  കുട്ടികൾക്ക്  വിജയം  ആശംസിക്കുന്നതിനുവേണ്ടി  പ്രത്യേകം   മാറ്റി വെച്ച  പ്രാർത്ഥനാ ദിവസമായിരുന്നു .പാട്ടും  പ്രസംഗങ്ങളും  ആയി  ഏതാണ്ട്   5  മണിക്കൂർ
നീണ്ടു  പരിപാടികൾ .

പാട്ടിനും  പ്രസംഗത്തിനും   ഇവിടെ  ആരേയും  ഉന്തി  മരം  കയറ്റേണ്ട  ആവശ്യമില്ല .എല്ലാവരും   അതിനു   ഞാൻ  മുൻപേ  ഞാൻ  മുൻപേ
എന്ന  വിധത്തിൽ  ആവേശത്തോടെ   തയ്യാറായി  നിൽക്കുകയാണ് .പ്രാദേശികമായി  അനേകം  സഭകളും   മ്യൂസിക്‌  സംഘങ്ങളും  ഉണ്ട് .അവരിൽ  പലരും  സ്വന്തമായി  DVD  പുറത്തിറക്കിയിട്ടുല്ലവരാണ് . അവരും
പരിപാടിയിൽ   സഹകരിച്ചിരുന്നു .

എല്ലാവരും  പാട്ടിൽ  പങ്കു  ചേരുന്നു .പാട്ടിനൊപ്പിച്ച്  ചുവടുവെച്ചും  ശരീരം
ഇളകിയുമാണ്  പുരോഗമിക്കുന്നത് . keyboardഉം  നല്ല  മ്യൂസിക്‌  സിസ്ടവും  ഉണ്ട് . ഏറ്റവും  ഉച്ചത്തിൽ  പാടാൻ  എല്ലാവരും  ഇഷ്ടപ്പെടുന്നു .

മതപ്രസംഗവും   motivational   പ്രസംഗവും   വളരെ  ജനപ്രീതി  നേടിയ  കലകളാണ് .പ്രഭാഷണങ്ങൾക്കിടയിൽ  ചില  പെണ്‍കുട്ടികൾ  വികാരാധീനരായി  വെട്ടിയ   വാഴകൾ പോലെ   മറിഞ്ഞു  വീഴുന്നുണ്ടായിരുന്നു .ഇവരെ  എഴുന്നേല്പിച്ചു  താങ്ങി  നിറുത്താൻ
അധ്യാപകർ   വളരെ   പാടു പെടുന്നുണ്ടായിരുന്നു .11  മണിക്ക്  തുടങ്ങിയ
പരിപാടികൾ   നാലു മണിക്കാണ്   അവസാനിച്ചത്‌ .

തിങ്കളാഴ്ച  മുതൽ  പരീക്ഷകൾ  തുടങ്ങുന്നു .ഓരോ  പരീക്ഷയ്ക്കും  ശേഷം
അടുത്തതിന്   പഠിക്കാൻ   സമയം  കിട്ടത്തക്ക  വിധത്തിൽ  gap  ഇട്ടാണ്  ടൈം
ടേബിൾ   ക്രമീകരിച്ചിരിക്കുന്നത് .


Sunday, 20 October 2013

അനൂപ്‌ വർഗീസിന്റെ ' വിടരും മുമ്പേ ' ( കവിത ) ഒരു വായന )


Delareyville , 18  ഒക്ടോബർ  2013

                                                         വിടരും  മുമ്പേ


അനൂപ്‌   വർഗീസ്  മെയ്‌  മാസത്തിൽ  എഴുതിയ  'വിടരും  മുമ്പേ ' എന്ന  കവിതയെപ റ്റി   എഴുതുന്നത്‌  ഞാൻ  ഇതുവരെ   മാറ്റിവെച്ചതിന്  പല
കാരണങ്ങളുണ്ട് .ഒന്നാമ ത് ,ഇത്രയും  മനോഹരമായ ,ഉന്നതനിലവാരം
പുലർത്തുന്ന   ഈ  കവിതയ്ക്ക്  ഒരു  നിരൂപണം  എഴുതാൻ  ഞാൻ  യോഗ്യനാണോ  എന്ന  സംശയം .ഞാൻ  മലയാളം  sslc  വരെയേ  പഠിച്ചിട്ടുള്ളു .
നാടുവിട്ടിട്ട്  നാൽപതോളം   വർഷമായി .മലയാളപുസ്തകങ്ങൾ  വായിക്കാൻ
അവസരം   കിട്ടിയിട്ടില്ല . എന്നാൽ    അനൂപ്‌ എന്ന  വിടർന്നു  വരുന്ന  യുവകവി ,ഹൃദയത്തിൻറെ   ആഴങ്ങളിൽനിന്നു  വാക്കുകളുടെയും  ചിന്തകളുടേയും  മുത്തുകൾ  വാരിയെടുത്ത് ,ഭംഗിയായി   കോർത്ത്‌  കൈവെള്ളയിൽ  വെച്ചുതരുമ്പോൾ  അത്  സ്വീകരിച്ച് ,പ്രതികരിക്കുകയല്ലാതെ
വേറെ    മാർഗമില്ല .'' പാടാത്ത  വീണയും  പാടും ,പ്രേമത്തിൻ  സുന്ദര വിരൽ
തൊട്ടാൽ ' എന്ന് ദാസേട്ടൻ  പാടിയ  പോലെ .
പത്തിരുപതു  വർഷങ്ങൾക്കു  മുമ്പ്   പറന്നു  കൊണ്ടിരുന്ന  വിമാനത്തിൽ
ഒരു  സ്ത്രീയ്ക്ക്   പ്രസവവേദന   കലശലായി . ഫ്ലൈറ്റ്ൽ   ഉണ്ടായിരുന്ന  ഒരു
ഡോക്ടർ , കയ്യിൽ  കിട്ടിയ  ഫോർക്ക് ,knife  മുതലായവ  ഉപയോഗിച്ച്  പ്രസവം
എടുത്തു . സുഖപ്രസവം ! അതുപോലെയാണ്   എൻറെ  നിരൂപണം .

രണ്ടാമതായി , മലയാളത്തിൽ  എഴുതണമെന്ന  ഒരു  ആഗ്രഹം  മനസ്സിൽ
കൊണ്ടു  നടന്നിരുന്നു .ഒരു  മാസം  മുമ്പ്  ആ  ആഗ്രഹം  സാധിച്ചു .കമ്പ്യൂട്ടറിന്റെ  ബാലപാഠ്ങ്ങൾ   മാത്രം  അറിയാവുന്നവർക്ക്   ബാക്കി
അത്യാവശ്യകാര്യങ്ങൾ   പരസഹായമില്ലാതെ   പഠിപ്പിച്ചു  തരുന്ന  technology ക്ക്
സ്തുതി .

മാതാപിതാക്കളുടെ  പീഡനം  മൂലം   അകാലത്തിൽ  മരണമടഞ്ഞ  അദിതിയെന്ന  കൊച്ചുമാലഖയെപ്പ റ്റി   മനംനൊന്ത്  എഴുതിയതാണ്  'വിടരും മുമ്പേ'.അഗാധമായ  ദുഖത്തിന്റെ   മഷിയിൽ  മുക്കിയാണ്  അനൂപ്‌  ഈ
കവിത   എഴുതിയിട്ടുള്ളത് .കവിതയുടെ  തലക്കെട്ട്‌  ഏറ്റവും  അർത്ഥഗർഭമാ ണ്.അതിൽ  ഈ  കവിതയുടെ  കാതൽ  അടങ്ങിയിട്ടുണ്ട് .വിടരാൻ  കാത്തു
നിന്ന  മനോഹരമായ  പൂമൊട്ടിനെ -അദിതിയെ -സംരക്ഷിക്കാൻ  ചുമതലപ്പെട്ടവർതന്നെ  അതിനെ  പിഴുതെറിഞ്ഞ്  ചവിട്ടിയരച്ചു .അതാണ്
മനുഷ്യസ്നേഹികൾക്ക്  ഏറ്റവും  വേദനാജനകമായിട്ടുള്ളത് .ആ  വേദനയാണ്
കവിതയിൽ  ഉടനീളം  പ്രതിഫലിക്കുന്നത് .

കവി  തൻറെ  വേദനയും  നൈരാശ്യവും  വിവിധ  വീക്ഷണകോണ ങ്ങളിലൂടെ
ആവിഷ്കരിച്ചിരിക്കുന്നു .അദിതിയെന്ന  പിന്ചോമനയുടെ  നിഷ്കളങ്കതയും
നൈർമല്യവും  വരച്ചു  കാണിക്കാൻ  ഏറ്റവും  അനുയോജ്യമായ  രൂപകാലങ്കാരങ്ങളാണ്   കവി   കവിതയിലുടനീളം  ഉപയോഗിച്ചിരിക്കുന്നത് .
' പൂംദളങ്ങളിൽ ',' മലർമൊട്ടിനെ ', ' ഇളംവേണുനാദം  ', 'ആമ്പൽപൂവ് ','പാകിയ
വിത്തിനെ ', 'സൂനം ', 'കതിരിന്റെ ', 'പൂവേ',' ഇളം തെന്നലായി ' മുതലായ പദങ്ങൾ  ഉദാഹരണങ്ങളാണ് . അതേ  സമയം  ആ  പിന്ച്ചുപൈതലിനോട്
കാണിച്ച   ക്രൂരതയെ  അടിവരയിട്ട്   കാണിക്കാൻ  പരുക്കനായ  പദങ്ങൾ
ഉപയോഗിച്ചിരിക്കുന്നു . ''നഖക്ഷതങ്ങൾ ',' യന്ത്രക്കലപ്പയായ് ',' ഭ്രമരം ',
'കരിയായി ', 'മദമിളകി ', 'കിരാതനായി', ' മദമിളകി ','കൊടുങ്കാറ്റുപോലെ ',
'കിരാതനായി ', 'ക്രൂരം ', ' ', മുതലായവ  ഉദാഹരണങ്ങൾ .
വെണ്ണ  പോലെ   മൃദുലമായ  വാക്കുകളോട്  ചേർത്ത്  കഠിനവാക്കുകൾ
വായിക്കുമ്പോൾ  വായനക്കാരൻറെ  വ്യഥ  നീറിപ്പിടിക്കുന്നതായി  കാണാം .
ഒരു  നഷ്ടബോധം  നമ്മെ  കുത്തി  നോവിക്കുന്നു .ഇതാണ്  ഈ  കവിതയുടെ
വിജയം .ഇതു പോലുള്ള  ശക്തമായ  പ്രതികരണത്തിലൂടെ ,ബാലപീഡനത്തിന്
എതിരായി  സമൂഹത്തെ  ഉണർത്താൻ  കവിക്ക്‌  സാധിക്കുന്നു .

വിടരാൻ  കൊതിച്ച  ഈ  പൂമൊട്ടിനെ  നിങ്ങൾ  എന്തുകൊണ്ട്  നശിപ്പിച്ചു
എന്ന  ചോദ്യം  കവി  മാതാപിതാക്കളോട്  ചോദിക്കുന്നു .ഇത് ,ബാലപീഡനം
ചെയ്യുന്ന  എല്ലാ  മാതാപിതാക്കളോടും  ഉള്ള  ചോദ്യമാണ് .പീഡനങ്ങൾ
നടക്കുന്നതായി  തിരിച്ചറിയാനും  അതിനെ  മുളയിലേ  തന്നെ  നുള്ളിക്കളയാനും
സമൂഹം  ജാഗരൂകരായിരിക്കണമെന്ന്  ഈ  കവിത  പരോക്ഷമായി  നമ്മെ
ഓർമിപ്പിക്കുന്നു .

കവിത  അവസാനിക്കുന്നത്  പ്രത്യാശയോടെയാണ് .ഒരമ്മയുടെ  സ്‌നേഹം
മുഴുവൻ   അദിതിക്കായി  നൽകാനുള്ള  ആഗ്രഹം  കവി  പ്രകടിപ്പിക്കുന്നു .


ആ  മേനിയുമാത്മവും  ഞാനെടുക്കാം
...................................................................................................................................................................
..ചുരത്തി ടാം   അവൾക്കാ യിനിയുമെൻ   മാറിടം
ഇനി  ഇത്തരം  സംഭവങ്ങൾ  ഉണ്ടാവുകയില്ല  എന്ന  പ്രതീക്ഷയിലാണ്  കവിത
അവസാനിക്കുന്നത് .

ഒരു   കുഞ്ഞു മിഴിയും  പൊഴിക്കാതെ   മിഴിനീർ
തഴുകാമിനിയവരെ    ഇളം തെന്നലായി

നിർഭാഗ്യവശാൽ     കവിയുടെ   പ്രത്യാശയും     പ്രാർഥനയും  ഫലിച്ചില്ല  എന്ന്
ഈ    കഴിഞ്ഞ  ദിവസങ്ങളിൽ   നടന്ന   ഞെട്ടിപ്പിക്കുന്ന  സംഭവങ്ങൾ  തെളിയിക്കുന്നു .കവിയുടെ  അഗാധമായ  ദുഖവും ഞെട്ടലും  രോഷവും  അണ
പൊട്ടിയൊഴുകി , വേദനനിറഞ്ഞ    മറ്റൊരു  കവിതയ്ക്ക്   ജന്മം  നൽകിയിരിക്കുന്നു .'' തണുത്തുറഞ്ഞ    കരച്ചിലുകൾ '.








































     
       



Saturday, 19 October 2013

ഒരു പാട്ടുപെട്ടിയുടെ ഓർമ്മകൾ

Delareyville   19  ഒക്ടോബർ  2013

ഏതാണ്ട്  60  വർഷങ്ങൾക്കു  മുമ്പുള്ള  കാര്യങ്ങൾ  അയവിറക്കുന്നത്  കൊല്ലക്കുടിയിൽ  സൂചി  വിൽക്കുന്നത്  പോലെയാണ് .കാരണം  എന്നേക്കാൾ
പ്രായമുള്ളവർ ,അനുഭവ സമ്പത്ത്  ഉള്ളവർ  എത്രയോ  പേർ  ജീവിച്ചിരിക്കുന്നു .

ഇന്നത്തെ  പ്രധാന  വാർത്ത  രാഘവൻ മാസ്റ്റരുടെ  നിര്യാണമാണ് .അദ്ദേഹത്തിൻറെ  അസാധാരണമായ  ജീവിത  കഥയെപ്പറ്റി  ചാനലുകളിൽ
നാം  കേട്ടു  കഴിഞ്ഞു .മന്ത്രി  ശ്രീ  മുനീർ  പറഞ്ഞതുപോലെ ,രാഘവൻ  മാസ്റ്റർ
ജീവിച്ചിരുന്ന  കാലത്ത്  ജീവിക്കാൻ  സാധിച്ചത്  ഓരോ  മലയാളിക്കും ലഭിച്ച
മഹാഭാഗ്യമാണ് .

ഇവിടെ  ഞങ്ങളുടെ  വീട്  നീണ്ട  ഒന്നാണ് .സിറ്റിംഗ്  റൂമിലെ  TV  യുടെ  ശബ്ദം
പ്രധാന   ബെഡ്റൂമിൽ  കേൾക്കത്തില്ല .അതിരാവിലെ   സ്കൂളിൽ  പോകാൻ
ഒരുങ്ങുന്നത്  പഴയ  സിനിമാഗാനങ്ങൾ  കേട്ടുകൊണ്ടാണ് .പ്രധാനമായി  ഓൾഡ്‌ ഈസ്‌ ഗോൾഡ്‌  എന്ന  സീരീസ്‌ലെ  പാട്ടുകൾ .ഒരു   cdയിലെ  ആദ്യത്തെ ഗാനം  'മൻജൂ ഭാഷിണി ' ആണ് .അതുകൊണ്ട്   ആ  ഗാനം  പല  ദിവസങ്ങളിൽ
കേൾക്കാറുണ്ട് .ആ  ഗാനത്തിലെ  അതിലോലമായ  പ്രണയഭാവങ്ങൾ കേട്ട്
ആസ്വദിക്കുകയല്ലാതെ  വിവരിക്കുവാൻ   സാധിക്കുകയില്ല .അതുപോലെ അനേകം
അവിസ്മരണീയമായ  ഗാനങ്ങളാണ്  രാഘവൻ  മാസ്റ്റർ  നമുക്ക്  സമ്മാനിച്ചിട്ടുള്ളത് .

റേഡിയോ ,TV  ഇവ  ഒന്നും  ഇല്ലാതിരുന്ന  1950കളിൽ  ജനങ്ങൾക്ക്‌  ആനന്ദിക്കാൻ  എന്തെങ്കിലും  ഉണ്ടായിരുന്നോ ? ഉണ്ടായിരുന്നു  എന്നാണ്  ഉത്തരം .അന്ന്
ഞങ്ങളുടെ  നാട്ടിൽ  ഒരു  പ്രധാന  ആനന്ദം  സംഭാഷണ കല  ആയിരുന്നു .അന്നത്തെ  വീടുകൾക്ക്  തിണ്ണ  ഉണ്ടായിരുന്നു .അത്തരം  ചില  വീടുകൾ  ഇന്നും
ഉണ്ട് . അന്ന് തിണ്ണയുടെതായ  ഒരു  സംസ്കാരം  ഉണ്ടായിരുന്നു .എപ്പോഴും
തുറന്നു  കിടക്കുന്ന ,എല്ലാവരേയും   സ്വാഗതം  ചെയ്യുന്ന  ഒരു  സംസ്കാരം.ആർക്കും  വരാം .തിണ്ണയിൽ  ഇരിക്കാം .സംസാരിക്കാം .മനസ്സ്
തുറന്ന  സംഭാഷണമാണ് .എൻറെ  പിതാവ് സംഭാഷണ കലയുടെ  ഒരു
ആചാര്യനായിരുന്നു .അദ്ദേഹം  അയൽക്കാരോടും  ബന്ധുക്കളോടും  വളരെ
നർമ്മബോധത്തോടെ   സംസാരിക്കുന്നത്  ഞാൻ  ശ്രദ്ധിച്ച് കേട്ടിരുന്നു .അവരുടെ
സംഭാഷണങ്ങളിൽ   ഇടയ്ക്കിടെ  പഴംചൊല്ലുകളും  ഉപമകളും  ധാരാളം
ഉപയോഗിച്ചിരുന്നു .
 .

രാഷ്ട്രീയം ,സാഹിത്യം ,സർക്കസ് ,ഗുസ്തി ,നാടകം ,കുടുംബചരിത്രം  മുതലായവ  സംഭാഷണ വിഷയങ്ങളായിരുന്നു .ചാച്ചൻ  നാടകം  സംവിധാനം
ചെയ്യുകയും  ചിലത്  എഴുതുകയും make -up  ചെയ്യുകയും  പതിവായിരുന്നു .
ശാസ്ത്രീയ സംഗീതം  പഠിച്ചിട്ടുണ്ട് .സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഹാർമോണിയം  വായിച്ച്  എല്ലാവരും ചേർന്ന്  പാടിയിരുന്നു .പല കുടുംബങ്ങളിലും  ഇത്  പതിവായിരുന്നു .

അന്ന്  മലയാളസിനിമകൾ  തീരെ  കുറവായിരുന്നു .ഹിന്ദി സിനിമകളും
സിനിമാ ഗാനങ്ങളും   ജനപ്രിയമായിരുന്നു .എൻറെ  ജ്യെഷ്ട്ടൻമാർ  നിത്യവും
ഹിന്ദി  ഗാനങ്ങൾ   പാടിയിരുന്നു .അന്ന്  അവർ  വീട്ടിൽ  മത്സരിച്ച്  പാടുന്ന
ഒരു   ഗാനം മുഹമ്മദ്‌  റാഫിയുടെ  അനശ്വരഗാനം  ആയ  'ദുനിയാ  കേ രഖ് വാലോ ' ആയിരുന്നു .പള്ളിയിലെ  ഒരു   പാട്ടുപുസ്തകത്തിലെ  എല്ലാ
ഗാനങ്ങളും  ഹിന്ദി ഗാനങ്ങളുടെ  കോപ്പികളായിരുന്നു .

1954 ൽ  ഞാൻ  ഒന്നാം  ക്ലാസ്സിൽ  പഠിക്കുന്ന  കാലത്ത്  പൈകയിൽ വെച്ച്
എനിക്ക്  ഒരു  സിനിമാ നോട്ടീസ്  കിട്ടി .'ജീവിത നൗക ' എന്ന  സിനിമയെ
announce  ചെയ്തു  കൊണ്ട്  പാലായിൽ  നിന്ന്  ഒരു  ജീപ്പ്  വന്നു .അതിൽ നിന്ന്
വിതറിയ  നോട്ടീസുകളിൽ  ഒന്നാണ്  എനിക്ക്  കിട്ടിയത് .വളരെ  പണിപ്പെട്ടു
അത്  വായിച്ചു  മനസ്സിലാക്കി .പിന്നെ  പല  പ്രാവശ്യം  വായിച്ചു .

അന്ന്  സമ്മേളനങ്ങളുടെ  നോട്ടീസ്ന്റെ  അവസാനം  NB  ഇങ്ങനെയാണ് .
'' സമ്മേളനത്തിൽ   ഉച്ചഭാഷിണി  ഉണ്ടായിരിക്കുന്നതാണ് ."
എൻറെ  അമ്മവീട്   ഈറ്റതോട്  ആണ് .ഞങ്ങളുടെ  വീടിരിക്കുന്ന  കുന്നുകയറി
ഒരു  പറമ്പ്  കഴിഞ്ഞാൽ  ഈറ്റതോട്ട്‌  തറവാട്  ആയി .ആ  വീട്ടിൽ  വല്യപ്പനും
വല്യമ്മയും  മരുമകളും  അവരുടെ  മക്കളുമാണ്  ഉണ്ടായിരുന്നത് .ഗൃഹനാഥൻ  വളരെ  ചെറുപ്പത്തിലേ  മരിച്ചു .അമ്മായിയാണ്  എല്ലാ  കാര്യങ്ങളും  നോക്കി  നടത്തിയിരുന്നത് . ആ  വീട്  എപ്പോഴും  സജീവമായിരുന്നു .എപ്പോഴും  കുറേ  പണിക്കാർ  ഉണ്ട് .പിന്നെ  ധാരാളം
അയൽക്കാർ ,ബന്ധുക്കൾ .

1954ൽ   ഒരു  ദിവസം  വൈകീട്ട്  ആരോ  വന്നു  പറഞ്ഞു .
''  ഈറ്റതോട്ടു   gramophone   കൊണ്ടുവന്നിട്ടുണ്ട് .''

കേട്ടത്  പാതി ,കേൾക്കാത്തത്  പാതി , ഞങ്ങൾ  ചൂട്ടുകറ്റ  കത്തിച്ചു  പിടിച്ച്
ഈറ്റതൊട്ടെയ്ക്കു  പുറപ്പെട്ടു . അവിടെ  അയൽക്കാരും  പണിക്കാരും  ഒക്കെയായി  കുറേ  ആളുകൾ  കൂടിയിട്ടുണ്ട് .എൻറെ  അമ്മയുടെ  വേറൊരു
സഹോദരൻറെ  മകൻ  കുഞ്ഞ് ആണ്  gramophone  വാങ്ങി   കൊണ്ടു വന്നിരിക്കുന്നത് .( ഇന്ന്  മുതോലിയ്ൽ  താമസിക്കുന്ന  കുഞ്ഞേട്ടൻ )

പാട്ടുപെട്ടി  തിണ്ണയിൽ  വെച്ചിരിക്കുകയാണ് .കുഞ്ഞേട്ടൻ  ഒരു  ഡിസ്ക്  എടുത്തു  വെച്ചു .അതിൽ  പതിയെ  handle  വെച്ചു .ഡിസ്ക്  കറങ്ങിതുടങ്ങി .

''  കായലരികത്ത്   വലയെറിഞ്ഞപ്പോൾ   വള  കിലുക്കിയ  സുന്ദരീ ...

എല്ലാവരും  ഒരു  സ്വപ്നലോകത്തിൽ  എത്തിയ  പോലെ  തോന്നി .കുഞ്ഞേട്ടൻ
നീലക്കുയിലിലെ  എല്ലാ  പാട്ടുകളും  വെച്ചു .വീണ്ടും  വീണ്ടും  വെച്ചു .
ഡിസ്കിലെ  പട്ടിക്കുട്ടി  കറങ്ങുന്നതു  നോക്കി  ഞാൻ  നിന്നു .അന്ന്  പാതിരാ
കഴിഞ്ഞാണ്  ഞങ്ങൾ  മടങ്ങിയത് .

അതിനു  ശേഷം  നീലക്കുയിലിലെ  പാട്ടുകൾ  എല്ലാവരും  പഠിച്ചു  പാടാൻ
തുടങ്ങി .പാടാൻ  അറിയാത്തവർ  അറിയാവുന്നവരോട്  കെഞ്ചി ,ഒന്നു
പാടി  കേൾപ്പിക്കാൻ .എത്രയോ  തലമുറകൾ  ആ  പാട്ടുകൾ  വീണ്ടും
വീണ്ടും  കേട്ടു .പാട്ടുകളുടെ  പെരുന്തച്ചൻ  ഇന്നു  യാത്രയായി .എന്നാൽ
അദ്ദേഹത്തിൻറെ  പാട്ടുകൾ  ഇവിടെ  എന്നും  നിലനിൽക്കുന്നു .


   




Thursday, 17 October 2013

പുതുമഴ ( കൊച്ചുകൊച്ചു കാര്യങ്ങൾ )

Delareyville ,   16  ഒക്ടോബർ  2013

പുതുമഴ

കാത്തുകാത്തിരുന്ന   ആ  സുദിനം  ഇന്ന്  വരവായി . ഈ  പ്രദേശത്തെ  ആദ്യ
മഴ  പെയ്തു ,രാത്രി  7  മണിക്ക് .10 മിനിറ്റ്  മാത്രം .പുതുമഴയ്ക്ക്   ഒരു  പ്രത്യേകതയുണ്ട് .വലിയ  പൊടിക്കാറ്റിൻറെയും  ആലിപ്പഴവർഷത്തിന്റെയും    അകമ്പടിയോടെയാണ്  പുതുമഴയുടെ  വരവ് .
ഉണങ്ങിവരണ്ട  കൃഷിയിടങ്ങളിൽനിന്നും  ഉയരുന്ന  പൊടിയാണ്  കൊടുങ്കാറ്റിൽ  പറക്കുന്നത് . വാഹനങ്ങൾ  ഓടിക്കുന്നവർ  അപ്പോൾ  ഹെഡ്
ലൈറ്റ്  പ്രകാശിപ്പിക്കുന്നു . ലദ്ദുവിന്റെ  വലിപ്പമുള്ള  ആലിപ്പഴങ്ങലാണ്
ചിലപ്പോൾ  വീഴുന്നത് .പുരപ്പുറത്ത്  തുടർച്ചയായ  കല്ലേറുപോലെ  തോന്നിക്കും .വാഹനങ്ങൾക്ക്  ചളുക്കവും  ചില്ലുപൊട്ടലും  സംഭവിക്കാം .
ആലിപ്പഴം  വീണ്  പൂക്കളും  ഇലകളും  നുറുങ്ങി  നിലം പതിക്കുന്നു . ഭാഗ്യവശാൽ  ഇതൊന്നും  സംഭവിച്ചില്ല .നെല്ലിക്കയുടെ  വലിപ്പമുള്ള  ചെറിയ
ആലിപ്പഴങ്ങൾ  ആണ്  വീണത്‌ .

ഞങ്ങളുടെ  സ്കൂളിൽ  ഓഫീസ്  ബ്ലോക്കിന്  മുമ്പിൽ  വലിയ  ഒരു  റോസാചെടി  യുണ്ട് .അതിൽ  നൂറുകണക്കിന്  പൂക്കൾ  തിങ്ങി  നിറഞ്ഞ്
നിൽക്കുന്നത്  മനോഹരമായ  ഒരു  കാഴ്ചയാണ് .തൊട്ടടുത്ത്‌  അതേ  ഉയരത്തിൽ  മഞ്ഞ  റോസാചെടിയുണ്ട് .കഴിഞ്ഞ  കൊല്ലം  കുറേ  ആടുകൾ
അതിക്രമിച്ചു  കടന്ന്  ഈ  ചെടികളെ   കടിച്ചു പറിച്ച്  നാമാവശേഷമാക്കി .
എന്നിട്ടും  അവ  തളിർക്കുകയും  പുഷ്പിക്കുകയും  ചെയ്തു .മഞ്ഞ  റോസയിൽ  പൂക്കൾ  കുറവാണ് .

സ്വന്തം  കൂട്  കൊത്തിപ്പറിച്ചു  കളഞ്ഞ  ശ്യാം  എന്ന  പക്ഷി  വീണ്ടും  കൂടു
പണി  തുടങ്ങി . അതേ  സ്ഥാനത്തിന്  അടുത്തു  തന്നെ .അവൻറെ  ക്ഷമ  സമ്മതിച്ചു  കൊടുക്കണം . കൂടു പണി  നമ്മുടെ  വീടുപണി  പോലെ  വലിയ
ടെൻഷൻ  ഉള്ള  ഒരു  പ്രക്രിയയാണ്‌ . ടെൻഷൻ  തീർക്കാനായിരിക്കാം  ശ്യാം
ഇടയ്ക്കിടെ  സമീപത്തുള്ള  തളിരിലകൾ  വെറുതെ  കൊത്തിപ്പറിച്ചു
താഴേക്കിടുന്നത്   കാണാം .അതല്ലെങ്കിൽ  ചുണ്ടിന്  മൂർച്ച  കൂട്ടാനായിരിക്കാം
അങ്ങനെ  ചെയ്യുന്നത് .

ശ്യാമിൻറെ   കൂട്  ഏകദേശം  പകുതിയായി . എന്നാൽ  അവൻ  നശിപ്പിച്ച
കൂടിൻറെ  നാലയലത്ത്‌  പോലും  പുതിയത് എത്തുകയില്ല .തലതിരിവ്‌  എന്നു
മാത്രമെ   ഇതേപ്പറ്റി  പറ യാൻ  ആവുകയുള്ളൂ .രാമിൻറെ  രണ്ടു  കൂടും
പൂർത്തിയായി . തലയിണമന്ത്രം  കേട്ട്  അവനും  തലതിരിവ്‌  ഉണ്ടാകാതിരുന്നാൽ  മതി .

ചില  ആളുകൾ ,തങ്ങൾ  താമസിക്കുന്ന  നല്ല  വീട്  വിറ്റ് ,ആ  പണം  ബിസിനസ്സിൽ  ഇറക്കി ,തട്ടിപ്പിനും  കൊള്ള പലിശയ്ക്കും  ഇരയായി ,ഒന്നുകിൽ   വാടകവീട്ടിൽ ,അല്ലെങ്കിൽ  മുമ്പത്തെതിനെ ക്കാൾ  ചെറിയ, നിന്നു
തിരിയാൻ  ഇടമില്ലാത്ത  വീട്ടിൽ  അഭയം  പ്രാപിക്കുന്നത്  നമ്മൾ  കണ്ടിട്ടുണ്ട് .
ആർക്കും  ഇതു  സംഭവിക്കാവുന്നതാണ് .ശ്യാം  എത്ര  ശ്രമിച്ചാലും  മുമ്പത്തെ
കൂടിനു  തുല്യമായ  ഒന്ന്  ഉണ്ടാക്കാൻ  കഴിയുമെന്നു  തോന്നുന്നില്ല .കുറ്റിക്കാട്ടിലെ  രണ്ടു  പക്ഷികളെക്കാൾ  മൂല്യമുള്ളത്  ഇപ്പോൾ  കയ്യിലുള്ള
പക്ഷിക്കാണ്  എന്ന  പഴഞ്ചൊല്ല്  ഈ  പാവം  പക്ഷിക്ക്   അറിഞ്ഞുകൂടാ .

ഞങ്ങളുടെ  ഒരു  സഹപ്രവർത്തകൻ  നാലു കൊല്ലം  മുമ്പ്  നല്ല  ജോലി  രാജി
വെച്ചു .ഉയർന്ന  ശമ്പളമുള്ള   department  head   ആയിരുന്നു .എന്തൊക്കെയോ
മനക്കോട്ടകൾ  കെട്ടി . പക്ഷെ , മുട്ടിയ  വാതിലുകൾ  തുറക്കപ്പെട്ടില്ല .രണ്ടു
കൊല്ലം  പാഴാക്കിയ  ശേഷം  മുമ്പത്തെതിനേക്കാൾ   താഴ്ന്ന  ശമ്പളത്തിൽ
ഒരു  സാധാരണ  അദ്ധ്യാപകനായി  ജോലിയിൽ  തിരിച്ചു  കയറി .അണ്ടിയോട്
അടുക്കുമ്പോഴാണ്    മാങ്ങയുടെ  പുളി  അറിയുന്നത് .
  പന്ത്രണ്ടാം  ക്ലാസ്സിൻറെ   പബ്ലിക്‌  പരീക്ഷ  ഈ  രാജ്യത്ത്  ഒരു  പ്രധാന
സംഭവമാണ് . / നവംബർ  മാസങ്ങളിൽ  ആണ്   പരീക്ഷ
നടക്കുന്നത് . പ്രധാന  വിഷയങ്ങൾ  ഒക്ടോബർ  28  മുതൽ  തുടങ്ങും .യുദ്ധകാല
അടിസ്ഥാനത്തിലുള്ള   ഒരുക്കങ്ങളും  സന്നാഹങ്ങളുമാണ്   പരീക്ഷയ്ക്ക്
വേണ്ടി  സർക്കാർ   ചെയ്യുന്നത് .നല്ല  റിസൾട്ട്‌  കിട്ടിയാൽ  മെഡിസിനും
എഞ്ചിനീയറിങ്ങിനും   വളരെ  എളുപ്പത്തിൽ  പ്രവേശനവും  സ്കോളർഷിപ്പും ആഫ്രിക്കൻ  കുട്ടികൾക്ക്   വാരിക്കോരി  കിട്ടും .പക്ഷേ  ഗ്രാമീണ  കുട്ടികൾക്ക്
പൊതുവെ  വലിയ  മോഹങ്ങളില്ല . പരീക്ഷാഫലം   എന്തായാലും  ok .

ഇന്നലെ  ഒരു  വിദ്യാർഥി  എൻറെ  മുമ്പിൽ  ഒരു  അഭ്യർത്ഥനയുമായി  വന്നു .

'' സാർ  എനിക്കൊരു  ഉപകാരം  ചെയ്യണം .''
'' ചെയ്യാമല്ലോ .എന്താണ്   വേണ്ടത് ?''

എന്തോ  സംശയം  ചോദിക്കാനാണ്  അവൻ  എന്നെ  സമീപിച്ചത്  എന്നാണ്
ഞാൻ  വിചാരിച്ചത് . അവൻ  രണ്ട്   മൊബൈൽ  ഫോണുകൾ  എൻറെ
കയ്യിൽ  തന്നു .

'' സാർ  ഈ  ഫോണുകൾ  ദയവായി  സൂക്ഷിച്ചു  വെക്കണം . എല്ലാ
പരീക്ഷയും  കഴിഞ്ഞിട്ട്  തന്നാൽ  മതി .ഇവ  കാരണം   എനിക്ക്  പഠനത്തിൽ
ശ്രദ്ധ   കേന്ദ്രീകരിക്കാൻ   പറ്റുന്നില്ല .''

അവൻ  പറഞ്ഞത്   ശരിയാണ് .ഇന്നത്തെ  കുട്ടികൾ  ഏറെയും  സോഷ്യൽ
നെറ്റ്‌വർക്ക്കളുടെ   വലയിലാണ് .

അവൻറെ  ഫോണുകൾ  എൻറെ  ബാഗിലിരുന്ന്  പല്ലികളെ പോലെ  ചിലയ്ക്കാറുണ്ട് .


 

Saturday, 12 October 2013

വിദ്യാരംഭം ( ഓർമകുറിപ്പുകൾ )

ടെലരെയവില്ലേ   12  ഒക്ടോബർ  2013

ആമുഖം

വേനൽ   ഈ  പ്രദേശത്ത്   കഠിനമായി .മഴ  പെയ്യേണ്ട  സമയം  അതിക്രമിച്ചിരിക്കുന്നു . മേയ്സ് , സൂര്യകാന്തി , നിലക്കടല  മുതലായവ
വൻതോതിൽ  ചെയ്യുന്ന , നാടിൻറെ  ഭക്ഷ്യഅറയായ   ഈ  പ്രദേശത്ത്  സമൃദ്ധമായി   മഴ   പെയ്തില്ലെങ്കിൽ   ഭക്ഷ്യ  ഉത്‌പാദനത്തെ  വളരെ  പ്രതികൂലമായി   ബാധിക്കും . കഴിഞ്ഞ  കൊല്ലം  അങ്ങനെ  സംഭവിച്ചു .

എൻറെ  orchardൻറെ   അതിരിൽ ,വള്ളിച്ചെടി  ചുറ്റിപ്പടർന്നു  ആകമാനം  പൂക്കുലകൾ  നിറഞ്ഞ   മരത്തിൽ  നിന്ന്  പൂക്കളെല്ലാം  പൊഴിഞ്ഞു  വീണു
തീർന്നിരിക്കുന്നു . ആ  പൂക്കൾ  നിലത്ത്   വാരി  വിതറിയ   പോലെ  കിടക്കുന്നു .എൻറെ  വീട്ടുവളപ്പിൽ  കൂടു  പണിയുന്ന  മഞ്ഞക്കിളികൾക്ക്  രാം ,ശ്യാം
എന്നാണ്   ഞാൻ  പേരിട്ടിരിക്കുന്നത് .രാം  ആദ്യം  വന്നവൻ .ശ്യാം  രണ്ടാമാത്തവൻ .ശ്യാം  ഒരാഴ്ചയോളം  കഷ്ടപ്പെട്ട്  മുക്കാലോളം  പണി
പൂർത്തിയാക്കിയ  കൂട്  ഇന്നു  രാവിലെ   കാണാനില്ല .കൂട്  കാറ്റിൽ  ആടിയിരുന്ന  സ്ഥലത്ത്  വേദനിപ്പിക്കുന്ന   ഒരു  ശൂന്യതയും  '' കൂടെവിടെ ''
എന്ന  സമസ്യയും   മാത്രം. കൂടിന്റെ   ശില്പി  ആയിരിക്കാം  അത്  പരിപൂർണ്ണമായി   dismantle   ചെയ്തത് .സങ്കീർണ്ണമായ  നൂലാമാലകളും  കുരുക്കുകളും  അഴിക്കാനുള്ള   വൈഭവം  ശ്യാമിന്  മാത്രമേ  കാണൂ . പക്ഷെ
 എന്തുകൊണ്ട്   അവൻ  ഈ  കടുംകൈ  ചെയ്തു ?

ഒരു  പക്ഷെ ,തൻറെ  കൂടു പണിയിൽ  അവന്  പൂർണ  സംതൃപ്തി  ഇല്ലായിരിക്കാം. അതല്ലെങ്കിൽ  അവൻറെ  ഭാര്യക്ക്‌  കൂട്  ഇഷ്ടപ്പെട്ടു
കാണുകയില്ല .എന്തായാലും  ഇവിടെ  ശത്രുക്കളുടെ  ശല്യം   ഇല്ലായിരുന്നു .

എന്തായാലും  രാമിന്റെ  കൂട്  അവസാന  ഘട്ടത്തിലാണ് .മിനുക്കു  പണികളാണ്   ഇപ്പോൾ  നടക്കുന്നത് . തൊട്ടടുത്തു തന്നെ  വേറൊരു  കൂടിന്റെ
ചട്ടക്കൂട്  അവൻ  സ്ഥാപിച്ചു  കഴിഞ്ഞു .ഒരു  പക്ഷെ  രാം  ഇവിടത്തെ  പ്രസിഡന്റ്‌  സുമയെപൊലെ   ഒരു  ബഹുഭാര്യനായിരിക്കാം .

വിദ്യാരംഭം

നാട്ടിൽ  കുട്ടികളെ   എഴുത്തിനു  ഇരുത്തുന്നത്‌  TV യിൽ   കണ്ടപ്പോൾ  എൻറെ
ഓർമ്മകൾ   60  വർഷം   പുറകോട്ട്  ചിറകടിച്ചു  പറന്നു  പോയി . എൻറെ
വിദ്യാരംഭത്തിന്റെ   ദൃശ്യങ്ങൾ   മനസ്സിൽ  തെളിഞ്ഞു  വന്നു .

1953ൽ   ഏതോ  മാസത്തിൽ   ആയിരുന്നു  എൻറെ   എഴുത്തിനിരുത്ത് . ഒരു
ദിവസം   സന്ധ്യാ  പ്രാർത്ഥനകൾക്ക്  ശേഷം  ചാച്ചൻ  ( എൻറെ  പിതാവ് )
പതിവു  ചർച്ചകൾക്കും   അവലോകനങ്ങൾക്കും  കമന്റുകൾക്കും  തിരി
കൊളുത്തി . തിണ്ണയിൽ  ഇരുന്നാണ്  പ്രാർത്ഥനയും  ചർച്ചകളും .

''  പണിക്കരാശാനെ   പൈകയിൽ  വെച്ച്   കണ്ടു . നമ്മുടെ  കുരിയാച്ചനെ
 എഴുത്തിനിരുത്താൻ   സമയമായെന്ന്  ആശാൻ  പറഞ്ഞു .ഞായറാഴ്ച
ആശാൻ   ഇവിടെ   വരും .''

ഞായറാഴ്ച   പതിനൊന്നു   മണിയോടെ   പനിക്കരാശാൻ  എത്തി .എൻറെ
ഓർമ  ശരിയാണെങ്കിൽ  അദ്ദേഹം   സഖറിയയുടെ  ജന്മസ്ഥലമായ  ഉരുളികുന്നം  എന്ന  സ്ഥലക്കാരനാണ് .പൈകയിൽ  നിന്ന്  3  kms  അകലെ .എഴുപത്  വയസ്സു
കാണും. ഷർട്ട്‌  ധരിച്ചിട്ടില്ല . കഴുത്തിൽ   ഒരു  കവിണി   ധരിച്ചിട്ടുണ്ട് . കാതിൽ
കടുക്കനുണ്ട് . ചാച്ചനും   ആശാനും   കുറെ  നേരം  സംസാരിച്ച്  ഇരുന്നു .അതിനു  ശേഷം   തിണ്ണയിൽ  ഇല  വെച്ച്  സമൃദ്ധമായ  ഒരു  ഊണ്  ആശാന്
നൽകി . ഊണു  കഴിഞ്ഞ്  ആശാൻ  വിസ്തരിച്ച്  മുറുക്കി . എല്ലാവരുടേയും
ഊണു   കഴിഞ്ഞ്   ഏകദേശം   മൂന്നുമണി  ആയപ്പോൾ   ആശാൻ  എന്നെ  വിളിച്ച്  അരികിൽ  ചേർത്തു   നിറുത്തി .എനിക്ക്  വളരെ  നാണമായിരുന്നു .
കുടുംബാന്ഗങ്ങളും   ഒന്നുരണ്ട്  അയൽക്കാരും  രണ്ട്  പണിക്കാരും  ചടങ്ങ്‌
കാണാൻ   ചുറ്റും  കൂടി . ചാച്ചൻ  തന്ന  പുകയിലയും  വെറ്റയും  പഴുക്കായും
ഒരു  വെള്ളി  രൂപായും   ഞാൻ  ആശാന്   ദക്ഷിണയായി   സമർപ്പിച്ചു . ആശാൻ  എന്നെ  മടിയിലിരുത്തി  കൈ  പിടിച്ച്  അരിയിൽ  ആദ്യാക്ഷരം
എഴുതിച്ചു .അക്ഷരമാലയുള്ള   ഒരു  ഓല  ആശാൻ  എനിക്കു  തന്നു .എഴുതാൻ
ഉപയോഗിച്ച  അരി  കവിണിയിൽ  ഒരു  കിഴിയായി  കെട്ടി  കൈയിലെടുത്തു
ആശാൻ   യാത്ര   പറഞ്ഞ്  ഇറങ്ങി .

'' നാളെ   ഒമ്പതര  മണിക്ക്   ഇവനെ   കളരിയിൽ  എത്തിക്കണം .''

 എൻറെ   നേരേ  മൂത്ത  ജ്യേഷ്ടൻ  ദേവസ്യച്ചനും   തൊട്ടടുത്ത  ചേച്ചി  ഏലിക്കുട്ടിയും  അന്ന്  പൈക  ലിറ്റിൽ   ഫ്ലവർ   പ്രൈമറി  സ്കൂളിൽ  പഠിക്കുകയാണ് . തിങ്കളാഴ്ച  രാവിലെ  ഉത്സാഹപൂർവ്വം   ഞാൻ  അവരുടെ
കൂടെ  പുറപ്പെട്ടു .പൈക    കോണ്‍വെന്റ്ൻറെ   എതിർവശത്ത് , പാമ്പ്ലാനിയിൽ    ദേവസ്യക്കൊചെട്ടന്റെ   പറമ്പിൽ   നാലു  തൂണുകൾ  ഉള്ള
ഒരു  തുറന്ന   ഷെഡ്‌  ആണ്  കളരി .അവിടെ  ആരെയും  കണ്ടില്ല .ആശാനും
കുട്ടികളും  ഉടനെ  വരുമായിരിക്കും . എന്നെ  കളരിയിൽ  ഇരുത്തിയിട്ട്  എലിക്കുട്ടിയും  ദേവസ്യച്ചനും  പോയി .

ആശാനെയും   കുട്ടികളെയും  പ്രതീക്ഷിച്ച്  ഞാൻ  അവിടെ  ഇരുന്നു .ഒരു
മണിക്കൂർ  കഴിഞ്ഞിട്ടും   ആരും   വന്നില്ല . അപ്പോൾ  എന്നേക്കാൾ  പ്രായമുള്ള
രണ്ട്  ആണ്‍കുട്ടികൾ  അവിടെ  വന്നു . അവർ  കളരിയുടെ  തൂണുകളിൽ
പിടിച്ചു  കയറി  കളിക്കാൻ   തുടങ്ങി . അവരിൽ  ഒരുവൻ  പറഞ്ഞു ,

''  ആശാൻ  വരികയില്ല . ആശാൻ  പണ്ടേ  കളരി  നിർത്തിയതാണ് .ഇവിടെ
ഇരുന്നിട്ട്  ഒരു
 കാര്യവുമില്ല .''

കുഴിയാനകൾ  മണ്ണ്  മറിക്കുന്നത്  നോക്കി  ഞാൻ  ഇരുന്നു .കൂലിപ്പണിക്കാരുടേയും   ചുമട്ടുതൊഴിലാളികളുടേയും   മക്കൾ  അന്ന്
സ്കൂളിൽ  പോയിരുന്നില്ല . അത്തരം  കുട്ടികളായിരുന്നു  അവർ . അവർ  നല്ല
രീതിയിലാണ്‌  എന്നോട്  പെരുമാറിയത് . എല്ലാ  തൂണുകളിലും  കയറിയിറങ്ങി കുറെ  നേരം  കളിച്ച  ശേഷം  അവർ  സ്ഥലം  വിട്ടു . ഞാൻ  കുറെ  നേരം  തൂണുകളിൽ  പിടിച്ചു  നിന്നു .റോഡിൽ  ഒരു  സ്വരാജ്  ബസ്‌  പോകുന്നത്  കണ്ടു.

ആരും  ആ  വഴി  വന്നില്ല .എനിക്ക്  ഭയമോ  ആശങ്കയോ  തോന്നിയില്ല .ഉച്ച
ആയപ്പോൾ  എൻറെ  സഹോദരങ്ങൾ  വന്നു .എനിക്ക്  ആശ്വാസമായി .അവരുടെ  കൈ  പിടിച്ച്  ഞാൻ  മടങ്ങി .അതോടെ  എൻറെ  കളരി  പഠനം
അവസാനിച്ചു .

ഇന്ന്  നാലു വയസ്സുള്ള   ഒരു  കുട്ടിയെ  ആരും  ഇല്ലാത്ത  സ്ഥലത്ത്  ഇരുത്തിയിട്ട്  പോവുകയില്ല . കുട്ടികൾ  സമ്മതിക്കുകയില്ല .അന്നും  ചില
കുട്ടികൾ  സമ്മതിക്കുമയിരുന്നില്ല .എന്നാൽ  എന്നെ പോലെ   സമ്മതിക്കുന്നവരും  ഉണ്ടായിരുന്നു .

അന്ന്   കുട്ടികൾക്ക്  ലാളന  ഒട്ടും തന്നെ  കിട്ടിയിരുന്നില്ല . ഞങ്ങളുടെ  വീട്ടിലും
അയൽവീടുകളിലും  എട്ടും  പത്തും  കുട്ടികളാണ്  ഉണ്ടായിരുന്നത് .എട്ടു
മക്കളിൽ  ഏറ്റവും  ഇളയതാണ്  ഞാൻ .പകലന്തിയോളം  വളരെ  പാടുപെട്ടാണ്  മാതാപിതാക്കൾ  കുടുംബം  പുലർത്തിയിരുന്നത് .കുട്ടികളുടെ
കാര്യങ്ങൾ  നോക്കാൻ  അവർക്ക്  സമയം  ഇല്ലായിരുന്നു .അമ്മമാർക്ക്  കുട്ടികളെ  ലാളിക്കാൻ  സമയം  ഇല്ലായിരുന്നു .മുതിർന്ന  കുട്ടികളാണ്  ഇളയവരുടെ  കാര്യങ്ങൾ  നോക്കിയിരുന്നത് . മാതാപിതാക്കളുടെ  പ്രയാസങ്ങൾ  ഞങ്ങൾക്ക്  അറിയാമായിരുന്നു . അന്ന്  ഭക്ഷണം  കഴിക്കാൻ
ഏതെങ്കിലും  കുട്ടിയെ  നിർബന്ധിച്ച്  അനുനയിപ്പിക്കുന്നത്  ഞാൻ  കണ്ടിട്ടില്ല .
ഭക്ഷണം  പോരാ എന്ന   പ്രശ്നമേ  ഉണ്ടായിരുന്നുള്ളു .മാതാപിതാക്കളെ
ഓരോ  ഡിമാൻഡുകൾ  വെച്ച്   ഞങ്ങൾ  അലോസരപ്പെടുതിയിരുന്നില്ല .
പ്രായത്തെക്കാൾ  പക്വത  എന്നെപ്പോലുള്ള  കുട്ടികൾക്ക്  ഉണ്ടായിരുന്നു .ഉദാഹരണമായി  നാലു  വയസ്സിലും  ഞാൻ  കുളിക്കുന്നത്  തനിയെ ആയിരുന്നു .ഇന്നാണെങ്കിൽ   മാതാപിതാക്കൾ  കൂടെ  നിൽക്കണം .

ആശാൻറെ   തട്ടിപ്പ്  മനസ്സിലാക്കിയ   ചാച്ചൻ  സന്ധ്യാ പ്രാർത്ഥനകൾക്ക്  ശേഷം
പറഞ്ഞു ,

'' ആശാനെ  ഞാനൊന്നു  കാണട്ടെ . നല്ല  രണ്ട്  വർത്തമാനം  പറയുന്നുണ്ട് .''

അവർ  തമ്മിൽ  പിന്നീട്  കണ്ടോയെന്ന്  അറിഞ്ഞുകൂട. അന്നും  ഇന്നും  ആശാനോട്  എനിക്ക്  വിരോധം  തോന്നിയിട്ടില്ല .കടുത്ത  സാമ്പത്തിക ബുദ്ധിമുട്ടുകൾ   കൊണ്ടായിരിക്കാം  അദ്ദേഹം  ഒരു  ചെറിയ  തട്ടിപ്പ്  നടത്തിയത് .







Wednesday, 9 October 2013

താഴുപുരാണം രണ്ടാം ഭാഗം

താഴുപുരാണം  രണ്ടാം  ഭാഗം

സ്റ്റാമ്പ്‌ ,നാണയങ്ങൾ ,സിനിമാ നോട്ടീസുകൾ  മുതലായവ  ശേഖരിക്കുന്നതു  പോലെ  എനിക്ക്  ഒരു  ഹോബി  ഉണ്ട് .വിവിധ തരം  താഴുകളും  താക്കോലുകളും  ശേഖരിക്കുന്നതാണ്  ആ  ഹോബി .ഒരു  ട്രേ  നിറയെ  താഴുകളും  വേറൊന്നിൽ  നിറയെ  താക്കോലുകളും  ആണ്.ഇവയുടെ  എണ്ണം
ഓരോ  കൊല്ലവും  കൂടി  വരികയാണ്‌ .1988 മുതൽ  ഉള്ള ,വിവിധ  വലുപ്പത്തിലും  ആകൃതിയിലും ,ബ്രാസിലും  ഉരുക്കിലും  ഇരുമ്പിലും  ഉള്ള ,
താഴുകളും  താക്കോലുകളും  ആണ്  എൻറെ  വൻ ശേഖരത്തിൽ  ഉള്ളത് .ഈ
വീടിൻറെ  മുൻ  ഉടമസ്ഥർ  തന്നിട്ടു  പോയവ   വേറെ .

എൻറെ  ശേഖരത്തിന്റെ  പ്രത്യേകത  എന്തെന്നു  വെച്ചാൽ  തമ്മിൽ  ചേരുന്ന
താക്കോലോ  താഴോ  ശേഖരത്തിൽ  ഇല്ല  എന്നതാണ് .തൊമ്മൻ  അയയുമ്പോൾ
ചാണ്ടി  മുറുകും  എന്ന്  പറഞ്ഞത്  പോലെയാണ് .ഒന്നുകിൽ  കീയുടെ
കട്ടിംഗ്  ചേരുകയില്ല ,അല്ലെങ്കിൽ  താഴിന്റെ  ദ്വാരം  ചെറുത്‌  എന്നതാണ്
പ്രശ്നം .കോണ്‍ഗ്രസ്സും  ബീജെപി യും  പോലെയാണ് , അല്ലെങ്കിൽ  pc ജോർജും
തിരുവഞ്ചൂരും  പോലെയാണ് .ഒരു പക്ഷേ  ഒരു  ദിവസം  മെനക്കെട്ട്  ഇരുന്നാൽ  കുറേ  എണ്ണം  കൂട്ടി  യോജിപ്പിക്കാൻ  പറ്റുമായിരിക്കാം .പക്ഷെ  അതിന്
സമയം  എവിടെ ? എന്നെങ്കിലും  ഒരു  സമൂഹവിവാഹം  പോലെ   ഇവയെ
കൂട്ടി  യോജിപ്പിക്കാമെന്നുള്ള   പ്രതീക്ഷയിൽ  ഭദ്രമായി  സൂക്ഷിച്ചു  വെച്ചിരിക്കുകയാണ് . ആ  സമൂഹവിവാഹത്തിന്  ഒരു  ഉപായം  ഞാൻ
കണ്ടു  വെച്ചിട്ടുണ്ട് .എൻറെ  retirement  പ്രമാണിച്ച്  fb  ഫ്രണ്ട്സിനെ  വിളിച്ച്  ഒരു
പാർട്ടി  നടത്തണം  എന്ന്  വിചാരിക്കുന്നു  2014  മെയ്‌  മാസത്തിൽ .ആ  പാർട്ടിയിൽ  ഒരു  മത്സരം  നടത്താൻ  ഉദ്ദേശിക്കുന്നു .ഭാര്യാ ഭർത്താക്കന്മാർ
ചേർന്ന്  അര  മണിക്കൂർ  കൊണ്ട്  ആവുന്നത്ര  താഴുകളേയും  താക്കോലുകളെയും  കൂട്ടി  യോജിപ്പിച്ച്   ക്ലിക്ക്  ചെയ്യണം .വിജയികൾക്ക്  ഒരു  സ്വർണ്ണ  താക്കോൽ  സമ്മാനം!
പണ്ട്  ഒരു  താഴിനു  രണ്ട്  തക്കോലുകളാണ്  ഉണ്ടായിരുന്നത് .മനുഷ്യർക്ക്‌  തിരക്ക്  കൂടുന്തോറും  മറവി  കൂടുമെന്നു  തിരിച്ചറിഞ്ഞ  ചൈനക്കാർ  ചാവിയുടെ  എണ്ണം  മൂന്നാക്കി .അരയിലും  കഴുത്തിലും  കെട്ടിതൂക്കിയിട്ടും
ചാവികൾ  നഷ്ടപ്പെട്ടു ,മറന്നു  വെച്ചു ,അല്ലെങ്കിൽ  കള്ളൻ  കൊണ്ടുപോയി .
കരുണാനിധികളായ  ചൈനാക്കാർ  ഇപ്പോൾ  ചാവിയുടെ  എണ്ണം  നാല്  ആക്കിയിരിക്കുകയാണ് .നമ്മൾ  രണ്ട്  നമുക്ക്  രണ്ട് .കുടുംബത്തിൽ  എല്ലാവർക്കും  ഓരോ  കീ  ഇരിക്കട്ടെ .ഇതാണ്  സന്തുഷ്ട കുടുംബം  എന്നു
പറയുന്നത് .

നമ്പർ  ലോക്ക്  ഉപയോഗിച്ചു  കൂടെ  എന്ന്  ചിലർ  ചോദിച്ചേക്കാം .പക്ഷെ
ഒരു  പ്രശ്നമുണ്ട് . ഇന്ന്  മനുഷ്യരുടെ  തല  നിറയെ username ,പാസ്സ്‌വേർഡ്‌ ,പിൻ നമ്പർ  മുതലായവയാണ് .ലോക്കിന്റെ  നമ്പറിനു  ഇനി  ഇടമില്ല .

സെപ്റ്റംബർ  20 ന്  ഞങ്ങളുടെ  പന്ത്രണ്ടാം  ക്ലാസ്സ്‌  വിദ്യാർത്ഥികളുടെ  farewell
ആയിരുന്നു  Taung  Tusk  എന്ന  റിസോർട്ടിൽ .അവിടെ  ചെറിയ  ഒരു  കോമഡി
രംഗം  അരങ്ങേറി .ഞങ്ങൾ   Receptionൻറെ   അടുത്ത്  ഇരിക്കുകയായിരുന്നു .
അപ്പോൾ  ബ്രീഫ്  മാത്രം  ധരിച്ച്  ദേഹത്തിൽ  നിന്ന്  വെള്ളം  തെറിപ്പിച്ച് ,തണുത്തു  വിറച്ച് ,ഓടിക്കിതച്ച്  ഒരു  പയ്യൻ എത്തി .അവന് മുറിയുടെ  ഡ്യൂപ്ലിക്കേറ്റ്‌  കീ  വേണം .മുറി allocate  ചെയ്ത  ഉടനെ  തുണിയെല്ലാം  പറിച്ചെറിഞ്ഞു  നീന്തൽകുളത്തിലേയ്ക്ക്    ചാടി ,കീ   അകത്തിട്ട്  മുറി  പൂട്ടിയിട്ട് .ഈ  കോമഡി  എല്ലാവരും  കാണട്ടെ  എന്നു  കരുതി  receptionനിലെ
ആളുകൾ  ഡ്യൂപ്ലിക്കേറ്റ്‌  കീ  തപ്പിയെടുക്കാൻ  കുറെ  സമയം  എടുത്തതായി
അഭിനയിച്ചു .

കുറെ  വർഷങ്ങൾക്കു  മുമ്പ്  അമേരിക്കയിലെ   പ്രസിദ്ധനായ  ഒരു  ആഫ്രിക്കൻ -അമേരിക്കൻ   പ്രൊഫെസ്സറെ   പോലീസ്  അറസ്റ്റ്  ചെയ്യുകയുണ്ടായി .അദ്ദേഹം  ചെയ്ത  കുറ്റം ? ഒരു  യാത്ര  കഴിഞ്ഞ്  പാതിരാത്രിക്ക്‌  വീട്ടിൽ  മടങ്ങിയെത്തിയ അദ്ദേഹത്തിൻറെ  കീ  നഷ്ടപ്പെട്ടു .വീട്  കുത്തിത്തുറന്ന്  കേറുകയല്ലാതെ  വേറെ
മാർഗമില്ല . 'കൃത്യം ' നടത്തവേ  പോലീസ്  അദ്ദേഹത്തെ  അറസ്റ്റ്  ചെയ്തു . അത്  തൻറെ  വീടാണെന്നും  താൻ  ഒബാമയുടെ  സുഹൃത്താണെന്നും  പറഞ്ഞിട്ടും പോലീസ്  വഴങ്ങിയില്ല .അങ്ങനെ  സംഭവം  വിവാദമായി .

താക്കോൽ  പ്രതിസന്ധി  കാരണം  സ്വന്തം  വീടിൻറെ  മതിൽ  ചാടിക്കയരുക,സ്വന്തം  വീട്  കുത്തിത്തുറന്ന്  കയറുക ,സ്വന്തം  കാർ  കമ്പിയിട്ട്
കുത്തി  തുറക്കുക  മുതലായ  കോമഡി  രംഗങ്ങൾ  നമ്മളിൽ  പലർക്കും
അനുഭവമുണ്ട് .
എനിക്കും  അത്തരം  ചെറിയ  അനുഭവങ്ങൾ  ഉണ്ടായിട്ടുണ്ട് .ഒരിക്കൽ  ഞാനും
ലീലാമ്മയും  marking  കഴിഞ്ഞ്  തിരിച്ചു  വന്നു  ഗേറ്റ്  തുറക്കാൻ  ശ്രമിക്കുമ്പോൾ
കീ  താഴിൽ  കയറുന്നില്ല. കീ  മാറിപ്പോയി.ഞാൻ  ഗേറ്റ്  ചാടിക്കടന്നു .സ്കൂളിൽ
പഠിക്കുന്ന  കാലത്ത്  ഹൈ ജുംപും  പോൾ  വോള്ടും   ചെയ്ത്  പരിചയമുണ്ടായിരുന്നതിനാൽ   ഗേറ്റിന്റെ  മുകളിൽ  കയറി  അപ്പുറത്തേയ്ക്ക്  ചാടുന്നതിന്  ഒട്ടും  പ്രയാസം  തോന്നിയില്ല.

കഴിഞ്ഞ  വർഷം  ഒരു  ദിവസം  ലീലാമ്മ  വീടിൻറെ  താക്കോൽ  കൈയിലെടുക്കാതെ   വീട്  പൂട്ടി .സ്കൂളിൽ  നിന്ന്  തിരിച്ചു  വരുമ്പോഴാണ്
വിവരം  അറിയുന്നത് .ഡ്യൂപ്ലിക്കേറ്റ്‌  താക്കോലും  അകത്തായി  പോയി .അത്
ഭിത്തിയിൽ  തൂങ്ങി  കിടക്കുന്നത്  ഗ്ലാസ്‌ ഡോറിൽ  കൂടി  നോക്കിയാൽ  കാണാം .സ്വന്തം  വീട്ടിൽ  കയറാൻ  പറ്റാത്ത  അവസ്ഥ. ഞാൻ  ഗ്ലാസ്‌  ഇടിച്ചു പൊട്ടിച്ച്
താക്കോൽ  എടുത്തു .ഗ്ലാസ്‌  മാറ്റി  വെക്കാൻ   300  റാണ്ട് ( 2000  രൂപ ) ചെലവായി .അതിനു  ശേഷം  ഒരു  ഡ്യൂപ്ലിക്കേറ്റ്‌  താക്കോൽ  കാർ ഷെഡ്‌ൽ
സ്ഥിരമായി  ഒളിച്ചു  വെച്ചിട്ടുണ്ട് .

നാട്ടിൽ  പോകാൻ  ഒരുങ്ങുമ്പോൾ  പെട്ടികളിൽ  സാധനങ്ങൾ  അടുക്കി  വെക്കുന്ന  ചുമതല  ലീലാമ്മയ്ക്കാണ് .പെട്ടികൾ  താഴിട്ട്  പൂട്ടി  കാറിൽ
എടുത്തു  വെക്കുന്ന  ഭാരിച്ച  ചുമതല  എന്റേതാണ് . യാത്രയുടെ  തലേ
ദിവസം   ലീലാമ്മ  പറയും .

'' ഇനി  പെട്ടികൾ  പൂട്ടാം .താഴും  താക്കോലും  ഉണ്ടോ ?' '

" ഉണ്ടല്ലോ .എമ്പിടി  ഉണ്ട് . ''
''  എന്നാൽ   പൂട്ടിക്കോ ''
'' പക്ഷെ   ഒരു  ചെറിയ  പ്രശ്നം "
''  എന്തു   പ്രശ്നം ?''
'' തമ്മിൽ  ചേരുന്നത്  ഒന്നുമില്ല .''
ക്ലിക്ക്  ചെയ്യുന്നത്  തെരഞ്ഞ്  കണ്ടു  പിടിക്കാൻ  ഇനി  സമയമില്ല .പരസ്പരം
കുറ്റാരോപണം  നടത്താനും  തർക്കിക്കാനും  ഇനി  സമയമില്ല .ഞാൻ  ടൌണിലേക്ക്  ഓടി  നാലഞ്ച്  താഴുകൾ  വാങ്ങി കൊണ്ടുവരും .

നാട്ടിൽ  നിന്ന്  തിരിച്ചു  പോരുന്നതിന്റെ  തലേ ദിവസം  പ്രതിസന്ധി  വീണ്ടും
തല  പൊക്കുന്നു . താഴുകളുണ്ട് , പക്ഷെ  താക്കോലുകൾ  കാണാനില്ല .

''  താക്കോലുകൾ  എവിടെ ?''
'' അതേ ,ഒരു  അബദ്ധം  പറ്റി .നമ്മുde കൊച്ചു മക്കൾ  അവ   balconiyil

നിന്നും  താഴേക്ക്‌  വലിച്ചെറിഞ്ഞു. വീണത്‌  ഓടയിൽ .''

ഞാൻ  കഞ്ഞികുഴിയിൽ  പോയി  കുറെ  താഴുകൾ  വാങ്ങി കൊണ്ട്  വരും .
ഇരുമ്പു കടക്കാരന്  എന്നെ  നല്ല  പരിചയമുണ്ട് . എല്ലാ  കൊല്ലവും ജനുവരി
ആദ്യആഴ്ചയിൽ   അവിടെ നിന്ന്  താഴുകൾ  വാങ്ങാറുണ്ട് .
 ഞങ്ങളുടെ  സ്കൂളിൽ  കുറെ  കുട്ടികൾ  എന്നും  രാവിലെ  താമസിച്ച്  വരാറുണ്ട് .പല  അടവുകൾ    ഞങ്ങൾ  പരീക്ഷിച്ചു  നോക്കിയെങ്കിലും  ഫലമുണ്ടായില്ല .അവസാനം  അറ്റ കൈ  പ്രയോഗിക്കാൻ  തീരുമാനിച്ചു .എട്ടു
മണിക്ക്  ഗേറ്റ്  പൂട്ടി  താമസിച്ചു  വരുന്നവരെ   ബ്രേക്ക്‌  വരെ  പുറത്തു
നിറുത്തുക .ഇതായിരുന്നു  ഞങ്ങളുടെ  ഉറച്ച  തീരുമാനം .

തീരുമാനം  നടപ്പാക്കി . താമസിച്ചു  വരവ്  കുറഞ്ഞു .പൊടിക്കാറ്റും  തണുപ്പും
ഉള്ള  സ്ഥലമാണ്‌ .അതു കൊണ്ട്  ഗേറ്റ്  അടയ്ക്കുന്നതിന്  മുമ്പ്  സ്കൂളിൽ
എത്താൻ  കുട്ടികൾ  ശ്രദ്ധിച്ചു . കുറേ  ദിവസങ്ങൾ  വിജയകരമായി  കഴിഞ്ഞു
പോയി . ഒരു  ദിവസം  ഞങ്ങൾ  സ്കൂൾ  ഗേറ്റിന്   അടുത്തെത്തിയപ്പോൾ
അവിടെ  ഒരു  ആൾ കൂട്ടം .എന്തോ  അസാധാരണ  സംഭവം  നടന്നതു  പോലെ .
പ്രിൻസിപാളും  അദ്ധ്യാപകരും  എല്ലാമുണ്ട് .സംഭവം  ഇതാണ് .ഗേറ്റിന്റെ
താഴിൽ   ആരോ  തീപ്പെട്ടി ക്കമ്പ്  കുത്തികേറ്റിയിരിക്കുന്നു .പുറത്ത്  നിൽക്കേണ്ടിവന്ന   കുട്ടികളിൽ   ആരോ  പറ്റിച്ച  പണിയാണ് .തീപ്പെട്ടി ക്കമ്പ്
തീവെച്ച്  പുറത്തെടുക്കാൻ  നടത്തിയ  ശ്രമങ്ങൾ  പാളി .നീർക്കോലി  കടിച്ചാലും   അത്താഴം  മുടങ്ങും  എന്നു  പറയുന്നത്  എത്രയോ  ശരിയാണ് !
സ്കൂളിൻറെ  പ്രവർത്തനം  ഒരു  മണിക്കൂർ  സ്തംഭിച്ചു . അവസാനം  സ്കൂൾ
gardener  ചുറ്റികയ്ക്കു  ഇടിച്ചു  താഴ്  പൊട്ടിച്ചു . വില  കൂടിയ ,വലിയ  താഴ്
ആയിരുന്നു .അതോടു  കൂടി  'പുകഞ്ഞ  കൊള്ളി  പുറത്ത് ' എന്ന  നയം  ഞങ്ങൾ
ഉപേക്ഷിച്ചു .കുട്ടികൾ  വിജയിച്ചു .

വാൽ കഷണം

കേരളാ കോണ്‍ഗ്രസിൻറെ  അമ്പതാം  വാർഷികം  ആഘോഷിക്കുന്ന  ഈ
വേളയിൽ , ആദരണീയനായ  മാണിസാറുമായി  ബന്ധപ്പെട്ട  ഒരു  തമാശ
കുറിച്ചു  കൊണ്ട്  താഴു പുരാണം  അ വസാനിപ്പിക്കാം .പൈകയിൽ  പറഞ്ഞു
കേട്ട  ഒരു  സംഭവമാണ് . ഞങ്ങളുടെ  അയൽക്കാരിയും  ബന്ധുവുമായ  അന്നമ്മ
ചേടത്തി  പണ്ടു മുതൽ  മാണി  സാറിന്റെ  അടിയുറച്ച   പിന്തുണക്കാരിയും
ആരാധികയുമാണ് .1965 മുതൽ   ഇന്നു  വരെ   മാണി സാറിനാണ്  തൻറെ  വോട്ട് നൽകിയിട്ടുള്ളത് .ഒരു  തെരഞ്ഞെടുപ്പിൽ  മാണി സാറിന്റെ  വോട്ടു  പാഴാക്കാൻ  മാണിയെന്നു  പേരുള്ള  രണ്ട്  അപരന്മാരെ  സ്ഥാനർതികളായി
നിറുത്തിയിരുന്നു .കർത്താവിനെ  കുരിശിൽ  തറച്ചപ്പോൾ  ഇടത്തും  വലത്തും
കള്ളൻമാരെ  കുരിശിൽ  തറച്ചതു   പോലെ  ballot  പേപ്പറിൽ  മാണി സാറിന്റെ
ഇടത്തും   വലത്തും   അപരന്മാർ  സ്ഥലം  പിടിച്ചു.

അന്നമ്മ ചേടത്തിക്ക്   തിമിരത്തിന്റെ   പ്രശ്നം  തുടങ്ങിയ   കാലമായിരുന്നു
അത് . പതിവുപോലെ  ചേടത്തി  അതിരാവിലെ  പോയി  മാണിസാറിന്റെ
കുതിര  ചിഹ്നത്തിൽ  വോട്ടുകുത്തി .ചേടത്തി  തിരിച്ചു  വരുന്ന  വഴി  ചില
പരിചയക്കാർ   ചോദിച്ചു .

''  ചേടത്തി , മാണി  സാറിനു  തന്നെ  കൊടുത്തില്ലേ   വോട്ട് ?''
  ( due  to some typing problems, shifting to English )

''  Yes, definitely.But  I have a doubt. Mani sir's  horse has grown very tall."

Poor  Annamma Chedathy  had cast her precious vote to the ' aparan's  symbol,the camel.















Monday, 7 October 2013

മഞ്ഞക്കിളിയും മഞ്ഞപഴങ്ങളും ( കൊച്ചു കൊച്ചു കാര്യങ്ങൾ)


Delareyville , 6  ഒക്ടോബർ  2013

വളരെ  നീണ്ട  ഒരു  ദിവസമാണ്  ഇന്ന് .ഇന്ന്  ഞങ്ങളുടെ  പള്ളിയിൽ  കുർബാന
ഇല്ലായിരുന്നു .ഞങ്ങളുടെ  ഇടവക വികാരി  ഫാദർ  ഹോല്ലണ്ടെർ  Belgiam ത്തിന്   പോയിരിക്കുകയാണ് . അദ്ദേഹത്തിൻറെ  മൂത്ത  സഹോദരി  നിര്യാതയായി . അതുകൊണ്ടാണ്  അദ്ദേഹം  ജന്മ നാട്ടിൽ  പോയത് .ഇവിടെ
കത്തോലിക്ക  പള്ളി  വളരെ  ചെറുതാണ് .കഷ്ടിച്ച്  നൂറുപേർക്ക്  ഇരിപ്പിടമുണ്ട് .ഈ  പ്രദേശത്ത്  കത്തോലിക്കാ  വിശ്വാസികൾ  കുറവാണ് .ഞായറാഴ്ച  കുർബാനയ്ക്ക്  ഏകദേശം  മുപ്പത്  പേർ  കാണും.കരുമ്പർ
താമസിക്കുന്ന  സ്ഥലങ്ങളിൽ  പള്ളിയുണ്ട് .76 കാരനായ  ഫാദർ  ഹോല്ലണ്ടെർ
ശനി ,ഞായർ  ദിവസങ്ങളിൽ  ഗ്രാമങ്ങളിലെ  പള്ളികളിൽ  പോയി  കുർബാന
ചൊല്ലുന്നു .അച്ചൻ  അവുധിക്ക്  പോയാൽ  പകരം  വേറെ  ആളില്ല.

ഈ  പ്രദേശത്തുള്ള  വെള്ളക്കാർ  അഫ്രികാൻസ്  വംശജരാണ്‌  കൂടുതൽ .കൃഷിക്കാരാണ് .ഈ  ചെറിയ  ടൌണിൽ  അവരുടെ  വ്യത്യസ്ത  വിഭാഗങ്ങളിൽപ്പെട്ട   അഞ്ചു  പള്ളികളുണ്ട് .ഈ  പള്ളികളിൽ  മറ്റു  വർഗക്കാർ  പോകാറില്ല .നിരോധനം  ഒന്നുമില്ല .എങ്കിലും  ആഫ്രികാൻസ്
വർഗക്കാർ  അവരുടെ  കാര്യങ്ങളിൽ  സ്വകാര്യത  പാലിക്കുന്നവരാണ് .പകലന്തിയോളം  പണിയെടുക്കുന്ന  കൃഷിക്കാർക്ക്  ഒരു  ഒഴിവുദിവസം
ഉള്ളത്  ഞായറാഴ്ച  മാത്രമാണ് .

കരുമ്പരുടെ  ഇടയിൽ  നൂറുകണക്കിന്  സഭകളാണ്  ഉള്ളത് .ലൂതറൻ ,ആൻഗ്ലിക്കൻ , കത്തോലിക്  മുതലായ  മുഖ്യധാരാ സഭകൾക്ക്  പുറമേ
പ്രാദേശികമായി  ചില  വ്യക്തികൾ  സ്ഥാപിച്ചിട്ടുള്ള  സഭകളും  ഉണ്ട്.ഇവിടെ
സ്വയം  ഒരു  സഭ  സ്ഥാപിച്ച്  സ്വയം  ബിഷപ്പ്  ആയി  വാഴിക്കാൻ  വലിയ
ബുദ്ധിമുട്ടില്ല. നല്ല  പ്രസംഗ പാടവം  മതി .മതപ്രസംഗം  ഇവിടെ  ഒരു  കല
ആണെന്ന്  പറയാം.നമ്മൾ  ഒട്ടും  പ്രതീക്ഷിക്കാത്ത  പലരും ബൈബിൾ കൈയിലെടുത്തു  കഴിഞ്ഞാൽ  നല്ല  വാഗ്മികളാകുന്നു .എൻറെ  സഹ പ്രവർത്തകർ  പലരും  ഉജ്ജ്വല  മതപ്രസന്ഗകരാണ് .ഉദാഹരണത്തിന് ,
സ്കൂളുമായി  ബന്ധപ്പെട്ടവരുടെ  മരണവീടുകൾ   അദ്ധ്യാപകർ  സന്ദർശിക്കുമ്പോൾ  അവർ  വളരെ  ഉത്സാഹത്തോട്  കൂടി  പ്രസംഗിക്കുകയും
പാടുകയും  ചെയ്യും. ബൈബിൾ  ഉദ്ധരിച്ചു കൊണ്ട്  വളരെ  വികാര ഭരിതമായ  പ്രസംന്ഗ ങ്ങളാണ്  അവർ  ചെയ്യുന്നത് .നമ്മുടെയിടയിൽ  പാടാൻ  കഴിവുള്ളവർ  പാടുകയും  മറ്റുള്ളവർ  കേട്ടിരിക്കുകയുമാണ്  ചെയ്യുന്നത് .
ആഫ്രിക്കക്കാർ   എല്ലാവരും  ചേർന്നാണ്  പാടുന്നത് .എല്ലാവർക്കും  കുറേ
പാട്ടുകൾ   അറിയാം.

ഞങ്ങളുടെ   അംഗങ്ങൾ  കൂടുതലും  പോർച്ചുഗീസുകാരും  ലെബനീസുകാരും  ആണ് .മൂന്നു  ചൈനക്കാരും  കോങ്ഗോയിൽ  നിന്നുള്ള
ഒരു  ലേഡി ഡോക്ടറും   ഉണ്ട്. പോർച്ചുഗീസുകാർ  കഫെ  ബിസിനെസ്സിലും
ലെബനീസുകാർ  മറ്റു  ബിസിനസ്സുകളിലും   ആണ് .ഈ  ടൌണിൽ  നമ്മുടെ
നാട്ടിലെ  പോലെ  തുറന്ന  മാർക്കറ്റ്‌  ഇല്ല . ആ  കുറവ്  നികത്തുന്നത്  കഫെ
ആണ് .ഒരു  കഫേയിൽ   ഉപ്പു  തൊട്ട്  കർ രീതിയിലാണ്‌ പ്പൂരം  വരെ  കിട്ടുമെന്ന്  പറയാം .
കഫെ  ഉടമകളായ  ജോണി , രോബെര്ടോ  എന്നിവരെ  എനിക്ക് വളരെ  അടുത്ത്  അറിയാം .കഫെയും  ബേക്കറിയും  നടത്തുന്ന  വേറെ  ദമ്പതിമാരെയും  അറിയാം .ഇവരെല്ലാം  ഞങ്ങളുടെ  ചെറിയ  പള്ളിയിലെ
സജീവ  അംഗങ്ങളാണ് .അംഗ സംഖ്യ   കുറവാണെങ്കിലും  എല്ലാ  കാര്യങ്ങളും
വളരെ  നന്നായി  നടത്താൻ  മുൻകൈ  എടുക്കുന്നു .ക്രിസ്മസ് ,ഈസ്റ്റെർ  മുതലായ  വിശേഷ  ദിവസങ്ങളിൽ  ഇവിടെയുള്ളവരുടെ  ബന്ധുക്കൾ  വരുന്നതിനാൽ  പള്ളിയിൽ   നിറയെ  ആളുകൾ  ഉണ്ടായിരിക്കും.

ടൌണിന്റെ   കണ്ണായ  സ്ഥലത്താണ്  റൊബർട്ടോയുടെ  കഫെ .ഒരു  പഴയ
കെട്ടിടം  പൊളിച്ചു  നീക്കി  അവിടെ  ആധുനിക  രീതിയിലാണ്‌  കട  നിർമിച്ചിരിക്കുന്നത്. കഫേയിൽ  കിട്ടാത്തതായി  ഒന്നുമില്ല.പലചരക്കും
പച്ചക്കറിയും  പത്രവും  സിഗറെറ്റും  എല്ലാമുണ്ട് .മൊത്തവ്യപാരവും
ടേക്ക്  awayയും  ഉണ്ട്.അടുത്ത  കെട്ടിടത്തിൽ  ബോട്ടിൽ  സ്ടോരും  ഉണ്ട് .
അനേകം  ജോലിക്കാരും  ഉണ്ട് .രോബെര്ടോയുടെ  ഭാര്യ  ലിദിയയും  എല്ലാത്തിനും  മേൽനോട്ടം  വഹിക്കുന്നു .ഞങ്ങളുടെ  സ്കൂളിൽ  കുട്ടികൾക്ക്
ഉച്ച  ഭക്ഷണത്തിനുള്ള  സാധനങ്ങൾ  സപ്ലൈ  ചെയ്യുന്നത്  ഇവരാണ്.ഇവർ
ഒരു  വീട്  വാങ്ങി  പുതുക്കി  പണിതു .ചുരുക്കത്തിൽ  പറഞ്ഞാൽ  ഇവർ
ധനികരാണ് .എന്നാൽ  വലിയ  ഭാവം  ഒന്നുമില്ല.

45 കാരനായ  രോബെര്ടോ  നാലാളിന്റെ  പണി  ചെയ്യും .വലിയ  പട്ടണത്തിൽ
സ്വയം  ട്രക്ക്  ഓടിച്ചുപോയി  അവിടത്തെ  മാർക്കറ്റിൽ  നിന്ന്  പച്ചക്കറികളും
മറ്റും  അദ്ദേഹം  കൊണ്ടുവരുന്നു .മെഷീൻ  ഉപയോഗിച്ച്  സാധനങ്ങൾ  ഇറക്കുന്നു . ഒരു  സാധാരണ  തൊഴിലാളിയെ  പോലെ .ഈ  ദമ്പതികൾക്ക്
മൂന്നു  മക്കളാണ് .രണ്ടു  പെണ്ണും  ഒരാണും .മൂത്തവൾ  നഴ്സിംഗ്  പഠിക്കുന്നു .
ഇളയവർ  ചിലപ്പോൾ  കടയിൽ  മാതാപിതാക്കളെ  സഹായിക്കുന്നത്  കാണാം.

*                   *                                *                       *                          *
ഇവിടെ  പക്ഷികൾക്ക്  ഉപേക്ഷിച്ചു ഉത്സവകാലമാണ് .എല്ലായിടത്തും  പുതിയ  പൂക്കൾ
വിടരുന്ന ,കായ്കനികൾ  പഴുക്കുന്ന  സമയമാണ് .എൻറെ  വീടിനോട്
അടുത്തുള്ള  തണൽ  മരത്തിൽ  മഞ്ഞപഴങ്ങളുണ്ട് .ഇത്  തിന്നാൻ  അടയ്ക്കയുടെ  വലിപ്പമുള്ള  കുരുവികൾ  ധാരാളം  എത്തുന്നു .വേറൊരു
വലിയ  മരത്തിൽ  പല തരം  പക്ഷികൾ  തേൻ  നുകർന്നും  കലഹിച്ചും
കഴിയുന്നു .പല  മരങ്ങളിൽ  കൂടു പണി  നടക്കുന്നു .വലിയ  മരത്തിൽ
ഒരു  അരി പ്രാവ്  അടയിരിക്കുന്നത്‌  കാണാം.

ഒരു  മാസം  മുമ്പ്  ഒരു  മഞ്ഞക്കിളി  ഒരു  palmൻറെ  ഓലയിൽ  കൂട്  പണി
തുടങ്ങി  പാതി  വഴിയിൽ  ഉപേക്ഷിച്ചു   പോയി .പക്ഷെ  ശനിയാഴ്ച
അവൻ  തിരിച്ചു  വന്ന്  വീണ്ടും  പണി  തുടങ്ങി .പച്ച  ഓല  കൊണ്ട്
ഉണ്ടാക്കിയ   കൂട്  വേണ്ട  വിധം  ഉണങ്ങാൻ  ആയിരിക്കണം  അവൻ
കുറെ  ആഴ്ചകൾ  കാത്തിരുന്നത് .ഇപ്പോൾ  അവസാന  മിനുക്കു പണികൾ
നടക്കുന്നു .മനുഷ്യർ  കൂടുപണി  കാണുന്നത്  അവന്  ഒട്ടും  ഇഷ്ടമല്ല.ഞാൻ
കൂടുപണി  കാണാൻ  വേണ്ടി  മുറ്റത്തേയ്ക്ക്  കാലെടുത്തു  വെച്ചാൽ  ഉടൻ
തന്നെ  അവൻ  കാണുകയും  ഒരു  പ്രധിഷേധ  ശബ്ദം  പുറപ്പെടുവിച്ചു  കൊണ്ട്
പറന്നനു  പോവുകയും   ചെയ്യും.

ഇവിടെ  ചൂട്  34  ഡിഗ്രി  വരെ  ഉയർന്നിട്ടുണ്ട് .ഈ  പ്രദേശത്ത്  ആദ്യ മഴ
ഇനിയും  വീണിട്ടില്ല .ചൂടു  കൂടിയെങ്കിലും  പുതുതായി  തളിർത്ത  മരങ്ങൾ
നല്ല  പച്ചപ്പും  തണലും  നൽകുന്നു .ശനി,ഞായർ  ഉച്ചയ്ക്ക് മരത്തണലിൽ
ഒരു  കസേരയിട്ട് ,തണുത്ത  ബിയർ  കുടിച്ച് ,ശിഖരങ്ങളിൽ  പക്ഷികളുടെ
കലപില  കേട്ട്  ഇരിക്കുന്നത്  രസകരമാണ്.ഈ  മരത്തിൽ  ഒരു  വള്ളിച്ചെടി
പടർന്ന്  എല്ലാ  ശിഖരങ്ങളിലും  എത്തി ,ചുറ്റിപ്പിണഞ്ഞു  പൂങ്കുലകൾ
വിടർത്തി  നിൽക്കുന്നു .ഒറ്റ  നോട്ടത്തിൽ  ആ  പൂങ്കുലകൾ  മരത്തിൻറെ
സ്വന്തമാണ്  എന്നേ  തോന്നൂ .മരത്തോടുള്ള  പ്രണയം  മൂലം  വള്ളിച്ചെടി  സ്വയം  സമർപ്പിച്ച്‌ ,കെട്ടിപിടിച്ച്  ഇല്ലാതാവുകയാണ്,അവകാശ വാദങ്ങൾ  ഒന്നുമില്ലാതെ ,ഒന്നും  പ്രതിഫലം  ചോദിക്കാതെ ,ഏതാനും  ദിവസത്തേയ്ക്ക്
മാത്രം.ആരും  അറിയാത്ത  ഒരു  അനശ്വരപ്രണയം  ഇവിടെ  എനിക്കു
കാണാൻ  കഴിഞ്ഞു .



Wednesday, 2 October 2013

മുട്ടുവിൻ ,പക്ഷെ തുറക്കപ്പെടുകയില്ല ( ഹാസ്യ ഭാവന )

02  ഒക്ടോബർ  2013
ടെലരെയ്വില്ലേ , ദക്ഷിണാഫ്രിക്ക

അവസാനം  ഇവിടെ   വേനൽ  എത്തിയതു  പോലെ  തോന്നുന്നു .ഇവിടെ  എന്നു  പറയുമ്പോൾ   ഞാൻ  താമസിക്കുന്ന   നോർത്ത്  വെസ്റ്റ്  പ്രോവിന്സിനെയാണു  ഉദ്ദേശിക്കുന്നത് .ഈ   വലിയ  രാജ്യത്ത്  കാലാവസ്ഥയിലും  പ്രകൃതിയിലും
ജീവിത രീതിയിലും  വിവിധ  പ്രദേശങ്ങളിൽ  വ്യത്യാസങ്ങൾ  ഉണ്ട്.ഉദാഹരണമായി  കേപ്  ടൌണ്‍  ഉൾപെട്ട  വെസ്റ്റേണ്‍   കേപ്  വേറൊരു
രാജ്യം  പോലെയാണ് .

വേനൽ ചൂടിൽ  നിന്നു  രക്ഷ പെടാൻ   വേണ്ടിയാണ്  ഇവിടെ  വീടിനടുത്ത്
മരങ്ങൾ  വെച്ചു  പിടിപ്പിചിട്ടുള്ളത്. അതു കൊണ്ടാണ്  ഇവിടെ  ധാരാളം
പക്ഷികൾ  ഉള്ളത് .ഇവയെ  ആരും   ശല്യപ്പെടുതാത്തത്  കൊണ്ട്  സ്വതന്ത്രമായി ഇവിടെയുള്ള  മരങ്ങളിൽ  കൂടു  കൂട്ടി  പെരുകി  'അടിച്ചു പൊളിച്ച് ' പറന്നു
നടക്കുന്നു .ഇവിടുത്തെ  കോമ്പൌണ്ടുകൾ  ശരാശരി  2000  ചതുരശ്ര മീറ്റർ
വിസ്തീർണ്ണ മുള്ളതാണ് .

എൻറെ   orchardനോടു  ചേർന്നുള്ള  ഒരു  മരത്തിൽ  ഒരു  മഞ്ഞ പക്ഷി  കൂട്
പണി  തുടങ്ങിയിട്ട്   അഞ്ച്  ദിവസമായി . പണി  പകുതിയെ  ആയുള്ളു .പനയിൽ  കൂടു പണി  പകുതി  ആക്കി  ഉപേക്ഷിച്ചു  പോയവനല്ല  ഇവൻ .
മനുഷ്യർ  കൂടു പണി  കാണുന്നത്  ഇവന്  ഇഷ്ടമില്ല. ആരും  കാണുന്നില്ല  എന്ന്


ഉറപ്പുള്ളപ്പോൾ  മാത്രമേ  അവൻ  പണിയുകയുള്ളൂ. അവൻറെ  ഭാര്യ  ആയിരിക്കാം  വേറൊരു  പക്ഷി  മേൽനോട്ടം  ചെയ്യുന്നുണ്ട് .ഇവനും പണി
ഉപേക്ഷിച്ചു  പോകുമോ  എന്തോ ! കാത്തിരുന്നു  കാണാം .

താഴുകളെയും  താക്കോലുകളെയും  പറ്റി  ചിന്തിച്ച്  കാടുകയറി  ഞാൻ  ചെന്നെത്തിയത്  മുട്ടിയാലും   തുറക്കാത്ത  വാതിലുകളിൽ  ആണ് .ഇന്നത്തെ
കാലത്ത്  എന്തെങ്കിലും  തുറന്നു  കിട്ടണമെങ്കിൽ  username ,പിൻ  നമ്പർ ,password ,
മുതലായ  പലതും  വേണം .ഇന്ന്  ഇവ  പത്തിരുപത്  എണ്ണം  ഇല്ലെങ്കിൽ
ജീവിച്ചു  പോകാനാവില്ല. കമ്പ്യൂട്ടർ ,സെൽ ഫോണ്‍ ,facebook ,ബാങ്ക്  അക്കൗണ്ട്‌ ,
ബ്ലോഗ്ഗർ ,websites , ഇങ്ങനെ  എവിടെയെല്ലാം  പാസ്സ്‌വേർഡ്‌ ,പിൻ  ഇവയെല്ലാം
വേണം. ഇവയെല്ലാം  എങ്ങനെ  ഓർത്തിരിക്കും .ഇവ  നിങ്ങൾ  ആർക്കും
പറഞ്ഞു  കൊടുക്കരുതെന്നാണ്  അതു  കൊണ്ട്  ഇവ  കാണാതെ  പഠിക്കുകയാണ്  ഒരു  നല്ല  മാർഗം . password  തെരഞ്ഞെടുക്കാൻ  ഒരു  ടിപ്
തരാം .ഒരു  പക്ഷെ  പലർക്കും  അറിവുള്ളതായിരിക്കും . നമ്മുടെ  കുട്ടികളുടെ ,
അല്ലെങ്കിൽ  പേരകുട്ടികളുടെ  പേരും  അവർ  ജനിച്ച  വർഷവും    ചേർത്താൽ
ഓർമ്മിക്കാൻ  പറ്റിയ  ഒരു  password  ഉണ്ടാക്കാം .നമ്മൾ  താമസിക്കുന്ന  സ്ട്രീടിന്റെ  നമ്പറും   പേരും  ചേർത്താൽ  നല്ല  ഒരു  password  ആയി .മറ്റ്
എന്തെല്ലാം  മറന്നാലും  സ്വന്തം  കുടുംബത്തെയും  വീടിനെയും  ആരും  മറക്കുകയില്ലല്ലോ .ഈ  ഉപദേശം  കേട്ടിട്ട്  ആരെങ്കിലും  അന്യരുടെ  password
ഊഹിച്ചെടുത്ത്‌  ബാങ്ക്  അക്കൗണ്ട്‌  തുരന്നെടുക്കാമെന്ന്   വിചാരിച്ചാൽ  നടപ്പില്ല. കാരണം  മൂന്ന്  attempts  മാത്രമേ  അനുവദിച്ചിട്ടുള്ളൂ .ആദ്യ ശ്രമം
പരാജയപ്പെടുമ്പോൾ   കമ്പ്യൂട്ടർ  മനസ്സിലാക്കും  അപ്പുറത്ത്  ഒരു  കള്ളൻ
ആണെന്ന് .

മറവി   മനുഷ്യസഹജമാണ് .അതുകൊണ്ടാണല്ലോ  കമ്പ്യൂട്ടർ  ചോദിക്കുന്നത് ,
'' നിങ്ങൾ  പാസ്സ്‌വേർഡ്‌  മറന്നോ ?''  എന്ന് . നമ്മുടെ  ഭാര്യമാരെ  പോലെയല്ല
കമ്പ്യൂട്ടർ .എന്തെങ്കിലും  നഷ്ടപ്പെടുത്തിയാൽ  ഭാര്യമാർ  വഴക്കു  പറയും .
പക്ഷേ  കമ്പ്യൂട്ടർ  ക്ഷമയുള്ളവളാണ് .കരുണാമയിയാണ് .പാസ്സ്‌വേർഡ്‌
മറന്നാൽ  വേറൊരെണ്ണം  സെറ്റ്  ചെയ്യാൻ  അവൾ  അനുവദിക്കും .അതു
കൊണ്ടാണ്  ചില  ആണുങ്ങൾ  ഭാര്യമാരോട്  കൂടെ  ചെലവഴിക്കുന്നതിനെക്കാൾ   സമയം  കമ്പ്യൂട്ടർൻറെ   കൂടെ  ചെലവഴിക്കുന്നത് .

ഹൃദയത്തിൻറെ  ലോക്കറിൽ  ഭദ്രമായി  ഒളിപ്പിച്ചു  വെച്ചിരിക്കുന്ന  വല്ല
പേര്  ഉണ്ടെങ്കിൽ  അതും  പാസ്സ്‌വേർഡ്‌  ആയി  ഉപയോഗിക്കാം .കാണാതെ
പഠിച്ചിരിക്കണം  എന്നു  മാത്രം . അല്ലെങ്കിൽ  കുടുംബ കലഹം  ഉണ്ടായെന്നു
വരാം.

പാസ്സ്‌വേർഡ്‌  എവിടെയെങ്കിലും  എഴുതി  വെക്കുമ്പോൾ  സൂക്ഷിക്കണം .ഉദാഹരണമായി  എൻറെ  പാസ്സ്‌വേർഡ്‌  ORCHID  2004
എന്നാണ്  എങ്കിൽ
ഇത്  രണ്ടിടത്തായി  എഴുതി  വെയ്ക്കണം .അല്ലെങ്കിൽ  തട്ടിപ്പുകാർ  ഇത്
കണ്ടെടുത്തു  നമ്മുടെ  പൈസ  മുഴുവൻ  ചോർത്തി  എടുക്കും.

ഞാൻ  എൻറെ  പാസ്സ്‌വേർഡ്‌ ,പിൻ  മുതലായവ  ഇവിടെ  മലയാളത്തിൽ
എഴുതി  വെയ്ക്കുകയാണ്  ചെയ്യുന്നത് .കറുത്ത  കള്ളന്മാർ  വീട്ടിൽ  കയറിയാലും  ഇവ  അവർക്ക്  പിടി  കിട്ടുകയില്ല.പിന്നെ  വേറൊരു  കാര്യം .
മലയാളികൾ  മരുന്നിനു  പോലും  ഇല്ലാത്ത സ്ഥലമായത്  കൊണ്ടാണ്  നിർഭയം
മലയാളത്തിൽ  എഴുതുന്നത്‌ .

ചുരുക്കി  പറഞ്ഞാൽ  ഇന്ന്  ഏതെങ്കിലും  കാര്യം  സാധിക്കണമെങ്കിൽ ,അഥവാ
വാതിലുകൾ  തുറക്കപ്പെടണമെങ്കിൽ  മനസു  നിറയെ  PASSWORD ,പിൻ  ഒക്കെ
വേണം .ചിലപ്പോൾ  ഓർക്കാപ്പുറത്ത്  ഒരു കുസൃതി  കാണിക്കും.ഒത്തിരി
നാളത്തെ  പരിചയം  ഉണ്ട് ,എന്നിട്ടും  കണ്ട  ഭാവം  നടിക്കാത്ത  ചില
പെണ്ണുങ്ങളെ  പോലെ ."നിൻറെ  പാസ്സ്‌വേർഡ്‌  ENTER  ചെയ്യുക ''.പിന്നെ
നെട്ടോട്ടവും  കുറിയോട്ടവും  ആയി .ഇത്  ഒഴിവാക്കാൻ  കാണാതെ  പഠിക്കുക .
അല്ലെങ്കിൽ  ഡയറിയിലോ  കലണ്ടറിലോ  എഴുതി  എഴുതി  വെയ്ക്കുക .
മറ്റുള്ളവർക്ക്  അറിയാത്ത   ഭാഷയിൽ .