പുറപ്പെടൽ
ഞങ്ങളുടെ പള്ളിയിൽ മഴയ്ക്കുവേണ്ടി പ്രത്യേക പ്രാർത്ഥനയുണ്ട് .
ഈ ആഴ്ച പ്രാർത്ഥന ഫലിച്ചിരിക്കുന്നു . തുടർച്ചയായി രണ്ട്
ദിവസം കനത്ത മഴ പെയ്ത് ഭൂമിക്ക് നല്ല നനവ് ഉണ്ടായിരിക്കുന്നു .
പച്ചക്കറിതോട്ടത്തിൽ പുതിയ ഉണർവ് . Spinach , capsicum , വെണ്ടയ്ക്ക
ചീര ,തക്കാളി ബീൻസ് മുതലായവ ആവശ്യത്തിന് കിട്ടാനുണ്ട് . നാടൻ
പയർ വിളയാൻ ഒരു മാസം കൂടി കാത്തിരിക്കണം .നവംബർ മുതൽ
മെയ് വരെ ആവശ്യത്തിൽ കൂടുതൽ പച്ചക്കറിക
ൾ കിട്ടും .ആവശ്യത്തിൽ
കൂടുതൽ ഉള്ളത് സുഹൃത്തുക്കൾക്ക് കൊടുക്കും . ജൈവവളം മാത്രം
ഉപയോഗിച്ചുള്ള കൃഷിയാണ് .ഞങ്ങളുടെ അയൽക്കാരനായ Booysens
എന്നയാൾക്ക് കന്നുകാലി ട്രാൻസ്പോർട്ട്ൻറെ പണിയാണ് .അയാളുടെ
trailer തൊട്ടടുത്തുള്ള മൈതാനത്ത് പാർക്ക് ചെയ്ത് വൃത്തിയാക്കുമ്പോൾ
ചാണകത്തിന്റെ ഒരു കൂമ്പാരം അവിടെ രൂപപ്പെടുന്നു .ആവശ്യക്കാർക്ക്
സൌജന്യമായി വാരി കൊണ്ടുപോകാം .
ഏറ്റവും വലിയ ആകർഷണം ചുവന്ന് പഴുത്തു കിടക്കുന്ന peach
പഴങ്ങളാണ് . പേർസണൽ ആയിട്ട് ( ലാലു അലക്സ് ) പറയുകയാണെങ്കിൽ
ഞാൻ അവയെ കണ്ട് ആസ്വദിക്കുകയാണ് ചെയ്യുന്നത് .പക്ഷികളും
വണ്ടുകളും പഴങ്ങൾ തിന്നാൻ എത്തുന്നു .
രണ്ടാഴ്ച്ചയോളം ഭംഗി ആസ്വദിക്കാൻ സാധിക്കും .അതുകഴിഞ്ഞ്
ആർക്കെങ്കിലും പറിച്ചു കൊടുത്തേ പറ്റൂ .അങ്ങനെ സുഹൃത്തുക്കൾക്ക്
പറിച്ചു കൊടുത്തു .
ദക്ഷിണാഫ്രിക്കയിൽ നീണ്ട അവുധിക്കാലമാണ് . ഇന്നലെ സ്കൂളുകൾ
അടച്ചു .ഇനി തുറക്കുന്നത് ജനുവരി രണ്ടാമത്തെ ആഴ്ചയിൽ
മാത്രം .മലയാളികൾ പലരും നാട്ടിൽ എത്തിക്കഴിഞ്ഞു . അവുധിക്ക്
എങ്ങോട്ടെങ്കിലും പോവുക എന്നത് ഒരു നാട്ടുനടപ്പാണ് .
അതുകൊണ്ട് ഞങ്ങളും നാട്ടിലേയ്ക്ക് പോകുന്നു . കഴിഞ്ഞ വർഷത്തെ
രണ്ട് destinations ഞങ്ങൾക്ക് ഇല്ലാതായി . വെട്ടിമുകളും ബാംഗ്ലൂർ ഉം .
ലീലാമ്മയുടെ പിതാവ് സെപ്റ്റംബർ 4 ന് നിര്യാതനായി .ഞങ്ങളുടെ
രണ്ടാമത്തെ മകൾ പ്രവീണ ഓസ്ട്രേലിയയിൽ പോയി .ഇനിയുള്ള
പ്രധാന destination ,കോഴിക്കോട് ആണ് . മൂത്ത മകൾ കുലീനയും ഭർത്താവ്
അജൈയും മക്കൾ ഡെന്നിസ് (9 ),മകൾ ദിയ (4 ) എന്നിവർ അവിടെ
താമസിക്കുന്നു .കൂടാതെ ഒരു ചേച്ചിയും മക്കളും അവിടെയുണ്ട് .
കോഴിക്കോട് നെ കൂടുതൽ അറിയാൻ ഒരു അവസരം .