( ജൂണ്‍ 30 ,2015 . അരുവിക്കരയിലെ ഒരു കൊച്ചുവീട് . അമ്മിണി (35 )
മുറ്റത്ത് ആടുകൾക്ക് തീറ്റ കൊടുക്കുന്നു .അവളുടെ മുഖത്ത് വലിയ
വിഷാദഭാവമാണ് . അമ്മിണിയുടെ ഭർത്താവ് ,കൂലിപ്പണിക്കാരനായ കുഞ്ഞൻ (40 ) പ്രവേശിക്കുന്നു . അവൻ വളരെ സന്തോഷവാനാണ് .
കുഞ്ഞൻ ഒരു താറാവിനെ തൂക്കി പിടിച്ചിട്ടുണ്ട് .)
കുഞ്ഞൻ
എന്താ അമ്മിണി ,നിൻറെ മുഖത്ത് ഒരു വൈക്ലബ്യം ?
അമ്മിണി
ഓ ,ഒന്നുമില്ല . ഒരു ചെറിയ തലവേദന ... ഇതെന്താ ഒരു താറാവിനെക്കൂടി
വാങ്ങിയത് ? നേരത്തെ വാങ്ങിയത് നുറുക്കി വെച്ചിട്ടുണ്ടല്ലോ ? പിന്നെന്തിനാ
ഒരെണ്ണം കൂടി ?
കുഞ്ഞൻ
അത് പറയാം . നിൻറെ പാർട്ടി തോറ്റത്കൊണ്ട് അത്രയങ്ങ് വിഷമിക്കാൻ
ഒന്നുമില്ല . ...മറന്നുകള . ഞാൻ പണ്ടേ നിന്നോടു പറഞ്ഞതല്ലേ ഈ LDF
എന്നുവെച്ചാൽ Lost Democratic Front എന്നാണെന്ന് ! എന്നാലും ഞാൻ
ഇത്രയും പ്രതീക്ഷിച്ചില്ല . ഒരു 2000 വോട്ട്ൻറെ ഭൂരിപക്ഷമേ പ്രതീക്ഷിച്ചുള്ളൂ . ഇത് വളരെ ക്രൂരമായിപ്പോയി .
അമ്മിണി
അല്ല ,കാശില്ലാതെ നട്ടം തിരിയുന്ന ഇപ്പോൾ രണ്ടാമതൊരു താറാവിനെ
മേടിക്കേണ്ട ആവശ്യമുണ്ടായിരുന്നോ ?
കുഞ്ഞൻ
എൻറെ അമ്മിണീ ഞാൻ എല്ലാം പറയാം .അരുവിക്കര മാർക്കറ്റ് ൽ
ഇന്ന് താറാവിനെ കിട്ടാനില്ല .എല്ലാത്തിനേം ആ 13 സ്ഥാനാർഥികൾ
തൂത്തുവാരി കൊണ്ടുപോയി .ഒരുവിധത്തിൽ തീപിടിച്ചവിലയ്ക്ക്
ഒരെണ്ണത്തിനെ വാങ്ങി . എന്താന്നുവെച്ചാൽ ഇന്നത്തേതുപോലെ
ആഘോഷിക്കാൻ പറ്റിയ ദിവസം ഇനി 2016ലേ കിട്ടൂ .
അമ്മിണി
തനിയെ ശരിയാക്കി കറി വെച്ചോളണം .എനിക്ക് തലവേദനയാ .
( കുഞ്ഞൻ അമ്മിണിയെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്യാൻ
ശ്രമിക്കുന്നു .അവൾ കുതറി മാറുന്നു .)
കുഞ്ഞൻ
എല്ലാം ഞാൻ വിശദീകരിക്കാം . ആദ്യത്തെ താറാവ് ശബരീ നാഥന്റെ
വിജയത്തിന് . രണ്ടാമത്തെ താറാവ് നോട്ടായുടെ വിജയത്തിന് .
അമ്മിണി
ആരാ ഈ നോട്ടാ ?
കുഞ്ഞൻ
നോട്ടാ എന്നുപറഞ്ഞാൽ മായാവി . സ്ഥാനാർഥിയാണ് പക്ഷേ
കാണാൻ പറ്റുകയില്ല .അരൂപിയാണ് . ഈ നോട്ടാ അഖിലകേരള
വഴിയാധാരം പാർട്ടിയേക്കാൾ ( AKVP ) വോട്ട് നേടി നോട്ടാ നാലാം
സ്ഥാനത്തെത്തി .
അമ്മിണി
എന്തായാലും ഞങ്ങടെ മുന്നണിയുടെ കാര്യം വളരെ വളരെ മോശമായിപ്പോയി .
കുഞ്ഞൻ
എന്താ മോശം ? ഹാറ്റ് trick നേടിയില്ലേ ? പിറവം ,നെയ്യാറ്റിൻകര ,പിന്നെ
ഇപ്പോൾ അരുവിക്കര .....പൂന്തേനരുവീ ...നെയ്യാറ്റിൻകരയുടെ
അനുജത്തീ ..... ( പാടുന്നു )
അമ്മിണി
ചേട്ടാ ,നീറുന്ന മുറിവേൽ ഉപ്പ് തേക്കാതെ .
കുഞ്ഞൻ
വെരി സോറി . ഒരു ഏറ്റുമുട്ടലിൽ താഴെ വീണു കിടക്കുന്നവനെ ചവിട്ടരുത്
എന്നാണ് പഴഞ്ചൊല്ല് . അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല .പക്ഷേ
ഒരു കാര്യം പറഞ്ഞേ പറ്റൂ . ഈ ജനം എന്നു പറയുന്നത് പണ്ടത്തെപോലെ
കഴുതയല്ല ,സിംഹമാണ് സിംഹം . സിംഹത്തെ പ്രകോപിപ്പിച്ച് അതിൻറെ
വായിൽ തലവെച്ചു കൊടുത്താൽ തല പോക്കാ . നിൻറെ LDF അത്
മനസ്സിലാക്കണം . ഒന്നാമത് സിപിഎം ൻറെ കൊലപാതക രാഷ്ട്രീയം . പിന്നെ
അവർ ഉപയോഗിക്കുന്ന ഭാഷ . പരനാറി പ്രയോഗം കുറേലക്ഷം വോട്ട്
തുലച്ചു . ആറാട്ടു മുണ്ടൻ പ്രയോഗം പതിനായിരം വോട്ട് തുലച്ചുകാണും .
അത് പോകട്ടെ . നീ കുറച്ച് വെള്ളം ചൂടാക്ക് . നമ്മുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ സമയമായി .
അമ്മിണി
ഓക്കേ . ( വീടിന് ഉള്ളിലേയ്ക്ക് പോകുന്നു . കുഞ്ഞൻ താറാവിനെ ശരിയാക്കാൻ തയ്യാറെടുക്കുന്നു )
( CURTAIN )