കേരളത്തിലെ സ്കൂൾ തുറപ്പ് ആഘോഷങ്ങൾ കണ്ടപ്പോൾ ഞാൻ
എൻറെ പ്രൈമറി സ്കൂൾ വിദ്യാരംഭത്തെപ്പറ്റി ഓർത്തു .61 കൊല്ലം
മുമ്പാണ് ,1954 ൽ . പൈക Little Flower പ്രൈമറി സ്കൂളിലാണ് ഞാൻ
പഠിച്ചത് ഒന്നുമുതൽ അഞ്ചാം ക്ലാസ്സ് വരെ .ആരാധനാ മഠം sisters
നടത്തിയിരുന്ന സ്ഥാപനമായിരുന്നു അത് . ഞാൻ പഠിച്ച സ്കൂൾ കെട്ടിടം
ഇന്നില്ല .
അന്നത്തെ പൈകയും ഇന്നത്തെ പൈകയും തമ്മിൽ താരതമ്യം ചെയ്യുന്നത്
രസകരമായിരിക്കും .ഇന്ന് പൈകയിൽ റോഡ് ക്രോസ് ചെയ്യുന്നത് വളരെ
സൂക്ഷിച്ച് വേണം .വാഹനങ്ങൾ എപ്പോഴും അടിച്ചുവിട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് .ടൌണ്‍ തെക്കോട്ടും വടക്കോട്ടും വളർന്ന്
വ്യാപിച്ചിരിക്കുന്നു .
1954 ൽ പാലാ -പൊൻകുന്നം റോഡ് ടാറിട്ടതല്ല . വാഹനങ്ങൾ വളരെ
കുറവ് . KMS ,സ്വരാജ് എന്നീ ബസ്സുകൾ വല്ലപ്പോഴും പോകുന്നത് കാണാം .
കള്ളുവയലിൽ കുടുംബക്കാരുടെ കാറുകൾ ചിലപ്പോൾ വിളക്കുമാട ത്തുനിന്നു വരുന്നതുകാണാം . കാളവണ്ടികൾ ഒരു സാധാരണ കാഴ്ച
ആയിരുന്നു . സൈക്കിൾ ഉള്ള ആളുകൾ സമൂഹത്തിൽ നല്ല മതിപ്പുള്ളവർ
ആയിരുന്നു .
ജനസംഖ്യ ഒട്ടും കുറവല്ലായിരുന്നു . ഒരു കുടുംബത്തിൽ 10 -12 അംഗങ്ങൾ കാണും .''നെല്ലിക്കാക്കൊട്ട മറിഞ്ഞതു പോലെയാണ് ''
ഓരോ വീട്ടിലും
കുട്ടികൾ . ഞാൻ എട്ടുമക്കളിൽ ഏറ്റവും ഇളയതാണ് .ഞങ്ങളുടെ അയൽവക്കത്ത് എട്ടും അതിൽ കൂടുതലുമാണ് കുട്ടികൾ .'കുട്ടികൾ 'എന്ന്
പറയുമ്പോൾ ഏറ്റവും മൂത്ത ഒന്നുരണ്ടുപേർ വാസ്തവത്തിൽ കുട്ടികളല്ല .
വിവാഹം കഴിച്ചവരോ വൈദികൻ / കന്യാസ്ത്രീ ആയവരോ ആണ് .
അന്ന് കത്തോലിക്കാ കുടുംബങ്ങളിൽ ഒന്നോ രണ്ടോ പേരെ വൈദികൻ
അല്ലെങ്കിൽ കന്യാസ്ത്രീ ആക്കുക എന്നത് ഒരു നാട്ടുനടപ്പ് ആയിരുന്നു .
ഒരുതരം load -shedding !
ഇന്ന് കുട്ടികളുടെ ആദ്യത്തെ സ്കൂൾ ദിവസത്തിൽ അമ്മയും അച്ഛനുമൊക്കെ അവരുടെ കൂടെയുണ്ട് . ഞാൻ സ്കൂളിൽ ആദ്യമായി
പോയ ദിവസം അച്ഛനും അമ്മയും കൂടെയില്ല . സ്കൂളിലും കുട്ടികളെ
കൂട്ടി വന്ന മാതാപിതാക്കളെ കണ്ടില്ല . മൂത്ത കുട്ടികളാണ് ഇളയ
കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് . മാതാപിതാക്കൾക്ക്
നിന്നുതിരിയാൻ സമയമില്ല . കുട്ടികളെ അടുത്ത് ഇരുത്തി ലാളിക്കാൻ
പോലും അവർക്ക് സമയം ഉണ്ടായിരുന്നില്ല .എങ്ങനെ ലാളിക്കും ? Inbox
ലേക്ക് മെസ്സേജ്കൾ തുരുതുരാ വന്ന് വീഴുന്നതുപോലെയാണ് കുട്ടികൾ
ഉണ്ടാകുന്നത് . ഇടവേളയില്ലാതെ !
അന്നത്തെ കുട്ടികൾ ഒരു തരം സ്വയം പര്യാപ്തത ഉള്ളവർ ആയിരുന്നു .''തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല .'' എന്നാണല്ലോ പറയുന്നത് .
ഉദാഹരണത്തിന് ഒരു കുട്ടിയെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത്
അന്ന് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല .ആവശ്യമുള്ളത് ചോദിച്ചുവാങ്ങും .
Little Flower സ്കൂളിൽ അന്ന് എൻറെ ജ്യേഷ്ഠൻ ദേവസ്യച്ചനും സഹോദരി
ഏലിക്കുട്ടിയും ഉയർന്ന ക്ലാസ്സുകളിൽ പഠിച്ചിരുന്നു . അവരുടെ കൂടെ
ആദ്യമായി സ്കൂളിൽ പോയപ്പോൾ യാതൊരു പരിഭ്രമവും തോന്നിയില്ല .
ഒന്നാം ക്ലാസ്സിൽ 25 ഓളം കുട്ടികൾ ഉണ്ടായിരുന്നു .കന്യാസ്ത്രീകൾ
ആയിരുന്നു അധ്യാപകർ .ഞങ്ങളുടെ ടീച്ചർക്ക് കണ്ണിന് എന്തോ അസുഖം
ഉണ്ടായിരുന്നു .അവർ കറുത്ത കണ്ണട ധരിച്ചിരുന്നു .അവർക്ക് കുട്ടികളോട്
വളരെ സ്നേഹമായിരുന്നു . ഒരിക്കലും കോപിച്ച് കണ്ടിട്ടില്ല .
ഇല്ലായ്മയുടെ ഒരു കാലമായിരുന്നു അത് , കുട്ടികൾക്ക് uniform ഇല്ല .
പാഠപുസ്തകം അല്ലാതെ വേറെ പുസ്തകങ്ങൾ ഇല്ല . ചെരുപ്പ് ആർക്കും
ഇല്ല . ജനങ്ങളുടെ കയ്യിൽ പൈസ ഒട്ടും ഇല്ലാത്ത കാലം .പുസ്തകങ്ങൾ ,
വസ്ത്രങ്ങൾ ,കുട മുതലായവ വാങ്ങാൻ മാതാപിതാക്കൾ വളരെ
ബുദ്ധിമുട്ടിയിരുന്നു .readymade വസ്ത്രങ്ങളെപ്പറ്റി അന്ന് കേട്ടിട്ടുപോലുമില്ല .
തയ്യൽക്കാരുടെയും കുടനന്നാക്കുകാരുടെയും അടുത്ത് നല്ല തിരക്കായിരുന്നു .
പറമ്പുകളും ഇടവഴികളും താണ്ടിയാണ് സ്കൂളിലേയ്ക്ക് പോയിരുന്നത് .
മഴക്കാലത്ത് ഇടവഴികളിൽ വെള്ളം ഒഴുകിയിരുന്നു .അതൊന്നും
ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല .
ഉച്ചക്ക് ഉണ്ണാൻ ചോറ് വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുപോകും .ഞങ്ങൾ മൂന്നുപേരും ഒന്നിച്ചിരുന്നാണ് ഉണ്ണുന്നത് .കിണറ്റിലെ വെള്ളം
മുതിർന്ന കുട്ടികൾ കയ്യിൽ ഒഴിച്ചു തരുന്നത് കുടിക്കും .
അന്നത്തെ പാഠപുസ്തകത്തിൻറെ തുടക്കം 'അമ്മ ,അണ ,ആന ,ആമ ,ഇറ
ഇല ,ഈച്ച ,ഊത്ത് ,ഊഞ്ഞാൽ ,ഏലം ,ഏണി .......എന്നായിരുന്നു .പഠനം
ഒരു walk over ആയിട്ടാണ് തോന്നിയത് .
അന്ന് കൂടെ പഠിച്ച രണ്ടുപേർ മരിച്ചു എന്നറിയാം , ബാക്കിയുള്ളവരെപ്പറ്റി
ഒന്നും അറിഞ്ഞുകൂടാ .

No comments:
Post a Comment