Saturday, 28 September 2013

A review of Anoop V.P's poem



   September 28   2013

    അനൂപ്‌    വർഗീസ്‌  പി .യുടെ    കവിത

    വളരെ  നാളായി  മനസ്സിൽ  കൊണ്ടുനടന്ന   ഒരു  മോഹമാണ്  മലയാളത്തിൽ
എഴുതണമെന്നത് .ഏകദേശം   ഒരു  മാസമായി  ആ  മോഹം   സഫലമായിട്ട് .മലയാളം  ടൈപ്പിംഗ്‌ൽ  പിച്ച  വെച്ച്  തുടങ്ങിയിട്ടേയുള്ളു .മാത്രവുമല്ല  ഞാൻ
39  വർഷമായി  ആഫ്രിക്കയിൽ  ജീവിക്കുന്ന  ആളാണ്. അതു കൊണ്ടു  തെറ്റുകുറ്റങ്ങൾ  ധാരാളം  എൻറെ  മലയാളത്തിൽ  ഉണ്ടായിരിക്കും.

 ആധുനിക  ശാസ്ത്ര -സാങ്കേതിക  വിദ്യകൾ  നമ്മുടെ  ജീവിതത്തെ  വളരെ
ആനന്ദകരവും  അനായസകരവും  ആക്കിയിരിക്കുന്ന  ഈ  കാലഘട്ടത്തിൽ
ലോകം  വളരെ  നല്ല  രീതിയിൽ   മുന്നോട്ടു  പോകാൻ  സാധ്യതയുള്ള  ഇന്ന്
സന്മനസ്സുകൾ  തീരാത്ത  വേദന  കൊണ്ട്  നീറി പുകയുന്നത്  ഒരു  വിരോധാഭാസമാണ് . ലോകത്തിൽ  നടക്കുന്ന  എല്ലാ  കാര്യങ്ങളും  തത്സമയം
മീഡിയയിലൂടെ   നേരിട്ട്  അറിയാൻ  നമുക്ക്   സാധിക്കുന്നു. പക്ഷെ  കാണുന്നതും  കേൾക്കുന്നതും   കൂടുതൽ  ഞെട്ടിപ്പിക്കുന്ന, ദുഖിപ്പിക്കുന്ന
വാർത്തകൾ   ആകുമ്പോൾ  സന്മനസുകൾക്ക്  കഠിനമായ  വ്യഥ  അനുഭവപ്പെടുന്നു.വ്യക്തമായി  പറഞ്ഞാൽ  മുസ്ലിം  തീവ്രവാദികൾ  പാക്കിസ്ഥാൻ , അഫ്ഹ്ഗനിസ്റ്റാൻ ,ഇറാക്ക് , സൊമാലിയ ,സിറിയ ,നൈ ജീറിയ ,യെമെൻ  മുതലായ   രാജ്യങ്ങളിൽ  നടത്തുന്ന  കൂട്ടക്കൊലകൾ  നിത്യവും
നാം  Tvയിൽ  കാണുന്നു.ന്യൂ യോർക്ക്‌, ബാലി,മാഡ്രിഡ്‌, ലണ്ടൻ , മുംബൈ, ബാഗ്ദാദ് ,മൈദുഗുരി ,കറാച്ചി ,ക്വെറ്റ  എന്നിവയ്ക്ക് ശേഷം   കഴിഞ്ഞ  ആഴ്ച
ഇന്ത്യയുമായി    വളരെയേറെ   ബന്ധപ്പെട്ട   നൈറോബിയിലും  കൂട്ടക്കൊല
നടന്നിരിക്കുന്നു . ഇനി  എവിടെയാണ്  ? അടുത്ത  കൂട്ടക്കൊല  എവിടെ  ആയിരിക്കും ?  കലണ്ടറിന്റെ  താളുകളിൽ  എവിടെയോ   ആ  ദിവസം  ഒളിച്ചിരിപ്പുണ്ട് .  ഇതാണ്‌  ഇന്ന്  ലോകത്തിലെ  സ്ഥിതി . നമ്മൾ  ഭയത്തിന്റെ
ചങ്ങലകളാൽ   ബന്ധിക്കപ്പെട്ടിരിക്കുന്നു . സന്മനസുള്ള   ആർക്കും  ഇന്ന്
നടക്കുന്ന   മനുഷ്യകുരുതികളുടെ  നേർക്ക്‌  കണ്ണടയ്ക്കുവാൻ  സാദ്ധ്യമല്ല .

മനുഷ്യവർഗ്ഗത്തിന്റെ    പരിണാമചരിത്രത്തിൽ  ഒരു   വഴിത്തിരിവ്  ഉണ്ടായിരിക്കുകയാണ് . ശാരീരികമാല്ലാത്ത  ഒരു മാറ്റം.മനുഷ്യന്റെ  മഹത്വത്തെ  മാനിക്കാത്ത , ഒരു  കൂട്ടം  ആളുകൾ  മതത്തിന്റെ  പേരിൽ ,
പാക്കിസ്ഥാൻ  തൊട്ടു  നൈജീരിയ  വരെ  കൂട്ടക്കൊലകൾ  നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തം  ജീവനോടും  അവർക്ക്  താല്പര്യമില്ല.
കുറെ  ദിവസങ്ങൾക്കു  മുമ്പ്  പെഷവാറിലെ  ക്രിസ്ത്യൻ  പള്ളിയിൽ ആരാധന
സമയത്ത്   രണ്ടു  ചാവേറുകൾ  കടന്നു  കയറി  പൊട്ടിത്തെറിച്ച്  എണ്‍പതോളം   വിശ്വാസികളെ  കൂട്ടക്കൊല  ചെയ്തു. ഈ  മഹാ  പാതകം
ചെയ്തവരെ  മനുഷ്യരെന്നു   എങ്ങനെ  വിളിക്കും ?

അനൂപിനെ  പോലെ  മനുഷ്യ സ്നേഹിയായ   ഒരാൾക്ക്  മതത്തിന്റെ പേരിൽ
നടക്കുന്ന   അതിക്രമങ്ങളെ  കണ്ടില്ലെന്നു   നടിക്കാനാവില്ല.ബാലപീഡന ത്തിനു
എതിരെ  '' വിടരും  മുമ്പെ '' എന്ന  കവിതയിലൂടെ   തൻറെ   വേദനയും  അമർഷവും   അദ്ദേഹം  പ്രകടിപ്പിച്ചു .  ഇപ്പോൾ  ഈ  കൊച്ചുകവിതയിലൂടെ
മതവിദ്വേഷത്തിനും   രക്തചൊരിച്ചിലിനും   എതിരെ  അദ്ദേഹം  ശക്തമായി
പ്രതികരിക്കുന്നു . പക്ഷെ   ഈ  കവിത   ചെറുതായിപ്പോയി  എന്നാണ്
എൻറെ  വിനീതമായ   അഭിപ്രായം. പ്രത്യേകിച്ച്   പെഷ വാറിലെ  പള്ളിയിൽ
ഈയിടെ   നടന്ന   കൂട്ടക്കൊല  കൂടുതൽ   ശ്രദ്ധ   അർഹിക്കുന്നു .

വളരെ  കുറഞ്ഞ  വാക്കുകളിൽ  വളരെ  കഴമ്പുള്ള  ചിന്തകളും  ആശയങ്ങളും
കവി  ഇവിടെ   ആവിഷ്കരിച്ചിരിക്കുന്നു . ഒരു  പക്ഷെ , അത്യന്തം  വേദനാജനകമായ   ഈ  കാര്യങ്ങളിലേയ്ക്ക്   കൂടുതൽ  ആഴത്തിൽ  ചുഴിഞ്ഞ്
ഇറങ്ങാനുള്ള   മനശക്തി   കവിയ്ക്കു   ഇല്ലാ യിരിക്കാം.

'' ഭീകരതയുടെ   ധൂമപടലം   ആകാശത്തെ  കറുപ്പണിയിച്ചു ''  എന്ന്  കവി
പാടുമ്പോൾ   നമ്മൾ  TVയിൽ   നിത്യവും  കാണുന്ന  ഭീകരാക്രമണ ദൃശ്യങ്ങൾ
മനസ്സിൽ  പുനശ്ര്ഷ്ടി ക്കപ്പെടുകയാണ്. '' ഭീതിയുടെ  ചെമ്മഴ '' എന്നതുകൊണ്ട്
കവി   സൂചിപ്പിക്കുന്നത്  നിരന്തരമായ   രക്തച്ചൊരിച്ചിലാണ് .പൂമ്പാറ്റകൾ
പാറിനടന്ന  പൂംതോട്ടങ്ങളിൽ   ശവംതീനി  കഴുകന്മാർ   വട്ടമിട്ടു  പറക്കുന്ന
ദൃശ്യം  ഇന്നത്തെ  ദുരവസ്ഥയെ  ചുരുങ്ങിയ  വാക്കുകളിൽ  വരച്ചു കാണിക്കുന്നു . ഈ  വരികളിൽ  വിരോധാലങ്കാരം  കവി  വളരെ  ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട് .പൂന്തോട്ടം  ശവപ്പറമ്പായി  എന്നു  പറയുമ്പോൾ
മനുഷ്യൻറെ   മഹത്ത്വം   എത്രമാത്രം   ചവുട്ടി താഴ്തപ്പെട്ടിരിക്കു
ന്നു  എന്ന്
നമുക്ക്  കാണാം .സിറിയയിലും  ബാഗ്ദാദിലും  കറാച്ചിയിലും  മുംബയിലും
നൈറോബിയിലും  നാം  ഇതു  കണ്ടു .ആരാധനാലയങ്ങൾ  പോലും  തകർക്കപ്പെടുന്നത്  വളരെ  ദുഖത്തോടെയാണ്   കവി   കാണുന്നത് .

    ചന്ദനവും  കുന്തിരിക്കവും
    മണത്ത  ശ്രീകോവിലുകളിൽ
    തകർക്കപ്പെട്ട  ശരീരങ്ങൾ
    ജീർണ്ണിച്ചഴുകുന്ന  ദുർഗന്ധം

കവി   ആവിഷ്ക്കരിക്കുന്ന  ഈ  ദയനീയ ദൃശ്യം  മനംപുരട്ടൽ  ഉണ്ടാക്കുന്നു .
അതു കൊണ്ടായിരിക്കാം  കവി  കൂടുതൽ  വർണി ക്കാഞ്ഞത് .

കുറിയും   കുരിശും  നെറ്റിത്തഴമ്പും
വേർതിരിവിൻറെ   മാത്രം

മതങ്ങൾ  മനുഷ്യൻറെ  മനസ്സ്  പങ്കുവെച്ചു  എന്ന്  വയലാർ  എഴുതിയതിനെ
സ്ഥിരീകരിക്കുകയാണ്  കവി  ഇവിടെ   ചെയ്യുന്നത് .

മതത്തിൻറെ  പേരിൽ  ഒഴുക്കപ്പെടുന്ന  രക്തപുഴകൾ  കണ്ടു  മനം  നൊന്ത
കവി ,എന്തു  ചെയ്യണമെന്നറിയാതെ  പകച്ചുനിൽക്കുകയാണ് ,മനുഷ്യ സ്നേഹികളായ  എല്ലാവരേയും  പോലെ .അതു  കൊണ്ടായിരിക്കാം  ഈ
കവിത  പെട്ടന്ന്  അവസാനിക്കുന്നത്‌ .

ഞാൻ  കാഴ്ച  മങ്ങി  തപ്പിത്തടയുന്നു

ഇത്  നമ്മുടേയും  നിസ്സഹായാവസ്ഥയാണ് . ഇന്നത്തെ  ദുരവസ്ഥയ്ക്ക്  ഒരു
ഉത്തരം  തേടി  നമ്മളും  തപ്പിത്തടയുകയാണ് .

കുറഞ്ഞ  വാക്കുകൾ  കൊണ്ട്  വളരെയേറെ  ചിന്തിക്കാൻ  പ്രചോദിപ്പിക്കുന്നു
എന്നതാണ്  അനൂപ്‌  ഈ   കവിതകൊണ്ട്  സാധിച്ചിട്ടുള്ളത് .








Wednesday, 25 September 2013

thazhu puranam ( skit )

  താഴുപുരാണം   (  ഹാസ്യഭാവന )

25 September    2013

ഇന്നലെ   ഈ  പ്രദേശത്തെ   മലയാളികളുടെ  ഓണാഘോഷം  നോര്ത്ത് വെസ്റ്റ്
പ്രോവിനസിന്റെ  തലസ്ഥാനമായ   മഹികെങ്ങിൽ   നടന്നു. ഇവിടെ  നിന്ന്
130  kms   അകലെയാണ്  Mahikeng .ദൂരങ്ങൾ  കൂടുതലായതിനാൽ   ഒരു  പ്രോവിന്സിലെ  എല്ലാവരേയും  പങ്കെടുപ്പിച്ച്  ഒരു  പരിപാടി  അവതരിപ്പിക്കാൻ   പ്രയാസമാണ് .

മലയാളികളെ   സംബന്ധിച്ചു   പറയുമ്പോൾ   ഒരു  കാര്യം  ശ്രദ്ധേയമാണ് .ഇവിടെ  സീനിയർ   citizensൻറെ  എണ്ണം  കുറയുകയും  ചെറുപ്പക്കാരുടെ  എണ്ണം  കൂടുകയുമാണ്  ചെയ്യുന്നത് .1980കളിൽ   ഇവിടെ  എത്തിയവർ
ഓരോരുത്തരായി   റിട്ടയർ  ചെയ്തു  നാട്ടിലേയ്ക്ക്   തിരിച്ചു   പോകുന്നു .
ജോലിക്കായി   ചെറുപ്പക്കാർ   വന്നു  കൊണ്ടിരിക്കുന്നു. വാണിജ്യ  തലസ്ഥാനമായ  ജോഹന്നെസ്ബുര്ഗ്ൽ    ഓണം   ആഘോഷിച്ചപ്പോൾ  600ൽ
ഏറെ   ആളുകൾ  പങ്കെടുത്തതായി   കേട്ടു .  

രാജ്യത്തിന്   ആവശ്യമായ   professionals നൽകാൻ  ഇവിടുത്തെ  education  system തിനു  കഴിയാത്തത്   കൊണ്ടാണ്  ഇവിടെ  മലയാളികളായ  കുറെ  ചെറുപ്പക്കാർക്ക്  വൻനഗരങ്ങളിൽ  അവസരങ്ങൾ  തുറന്നു  കിട്ടുന്നത് .ഇത്
ഇനിയും  വർധിച്ചുകൊണ്ടിരിക്കും .

winter   അവസാനിച്ചെന്നു  വേണം  കരുതാൻ .താപനില  ഉയര്ന്നു. വസന്തത്തിന്റെ  മുന്നേറ്റം  ഇഞ്ചോടിഞ്ചു  കണക്കാണ്   പുരോഗമിക്കുന്നത് .
എന്നെന്നേക്കുമായി   ഉണങ്ങിപോയി  എന്ന്  നാം  കരുതിയ  ഉണക്കകമ്പുകളിൽ
പോലും  പൂക്കൾ  വിരിയുന്നു .തളിരിലകൾ  പ്രത്യക്ഷപ്പെടുന്നു .പുൽത്തകിടികൾ  വീണ്ടും   പച്ച  വിരിക്കുന്നു.എവിടെയോ  അവുധിക്ക്
പോയിരുന്ന  ചെറുപക്ഷികളും  ചിത്ര  ശലഭങ്ങളും  തേനീച്ചകളും  വീണ്ടും
സജീവമായിരിക്കുന്നു.പുതിയ  കൂടുകൾ  നിർമിക്കാനുള്ള  ശ്രമങ്ങൾ  നടക്കുന്നു .
കഴിഞ്ഞ  ആഴ്ച  ഒരു  മഞ്ഞക്കിളി  എൻറെ  വീടിനടുത്തുള്ള  ഒരു  palm  treeയിൽ  കൂടൊരുക്കാൻ  തു  ടങ്ങി .''എല്ലു  മുറിയെ '' പണിയെടുത്തു  അവൻ  ഒരു
ദിവസം  കൊണ്ട്  കൂട്  മുക്കാലും  തീർത്തു .പക്ഷെ  അടുത്തുള്ള  മരത്തിൽ  നിന്ന്  ഇടയ്ക്കിടെ  ശകാരവർഷവും  വെല്ലുവിളികളും  പരിഹാസങ്ങളും
കേട്ടിരുന്നു .ചിലർ   പുതിയ  കൂടിൻറെ  അടുത്തുകൂടി  ഒരു  റൌണ്ട്  അടിച്ച്
അലോസരപ്പെടുത്തിയിരുന്നു .മൂന്നാം  ദിവസം  മഞ്ഞക്കിളി  കൂടുപേക്ഷിച്ചു
പോയി. അവൻ  തന്നെ  ആണോയെന്ന്  അറിയില്ല  ആ  പച്ചക്കൂടിനെ  കൊത്തി
പ്പറിച്ചു  വികൃതമാക്കിയിരിക്കുന്നു.

അവൻ  തന്നെ  ആണോയെന്നറിയില്ല  വേറൊരു  മരത്തിൽ  ഒരു  മഞ്ഞക്കിളി
പഴയ  ഒരു  കൂട്  നന്നാക്കിയെടുക്കാൻ   ശ്രമം  തുടങ്ങിയിട്ടുണ്ട് .കുറേ  പച്ചയിലകൾ കൂട്ടി  ചേർത്തിട്ടുണ്ട് . അതും  ഒരു  പണി  തീരാത്ത  വീട്
ആകുമോ  എന്തോ?

പക്ഷികൾക്ക്  ഇനി  നല്ല  കാലമാണ് .എൻറെ  വീടിനോട്  തൊട്ടു  ചേർന്ന്
നിൽക്കുന്ന  ഒരു  മരത്തിൽ   നിറയെ  apricot  പോലുള്ള  ഒരു  പഴം   പഴുത്തി ട്ടുണ്ട്.
ഇത്  തിന്നാൻ  ധാരാളം  പക്ഷികൾ  വന്നും  പോയും  ഇരിക്കുന്നു. രാവിലെയാണ്   തിരക്ക്   കൂടുതൽ.ജനലിൽക്കൂടി  നോക്കിയാൽ  അവയെ
വളരെ   നന്നായി   കാണാം .നവംബർ  ആയാൽ  പീച് ,apricot ,plum  മുതലായവ
പഴുക്കും . പിന്നെ   അവർക്ക്   കുശാലാണ്.

ഇവിടെ  ഒട്ടും  ബോറിംഗ്  ആയി  തോന്നുകയില്ല. വീട്ടിൽ  ഇരുന്നു  മടുത്താൽ
പുറത്തേക്ക്  ഒന്ന്  ഇറങ്ങിയാൽ   മതി.പക്ഷികളുടെ  ചിറകടി  ശബ്ദവും
പ്രാവുകളുടെ  കുറുകലും  കളകൂജനങ്ങളും   എപ്പോഴും  കേൾക്കാം .വിവിധ
തരം  പൂക്കളും  ഉണ്ട് .രണ്ടാഴ്ച  കഴിഞ്ഞാൽ  റോസുകൾ  വിടരും.

ഞങ്ങളുടെ  ഓണപരിപാടിക്കു   വേണ്ട  പൂക്കളിൽ  മുക്കാലും  കൊടുത്തത്
ഞാനും  എൻറെ  friend  മുണ്ടകത്തിൽ   കോശിയും  ആണ് .എല്ലാ
വർഷവും  ഞങ്ങൾ  ഈ  ചുമതല  ഏറ്റെടുക്കുന്നു .

താഴുപുരാണം

മലയാളികൾക്ക്  സൌത്ത്  ആഫ്രിക്കയിൽ  നിന്ന്  ചില  നല്ല  കാര്യങ്ങൾ  കണ്ടു
പഠിക്കാനുണ്ട് .അതിൽ  ഒന്നാണ്  വിദ്യാർത്ഥികളുടെ  ഫൈനൽ  പരീക്ഷയുടെ
ഉത്തരകടലാസ്സ്‌  കുറ്റമറ്റ  രീതിയിൽ  മൂല്യനിർണ്ണയം  ചെയ്ത്  പരീക്ഷാഫലം
നേരത്തെ  നിശ്ചയിച്ച  ദിവസം  പ്രസിദ്ധീകരിക്കുക  എന്നത് . 12 ആം  ക്ലാസ്സിൻറെ  എക്സാം  കഴിഞ്ഞാലുടനെ  marking   കേന്ദ്രങ്ങളിൽ  പത്തു  ദിവസത്തോളം
 കഠിനാധ്വാനം  ചെയ്താണ്  ഈ  പ്രക്രിയ  പൂർത്തിയാക്കുന്നത് .പങ്കെടുക്കുന്ന
അധ്യാപകർക്ക്  യാത്രാചെലവ് , താമസം ,ഭക്ഷണം  ഇവയ്ക്കു  പുറമേ  ന്യായമായ  വേതനവും  ലഭിക്കുന്നു .എയർ  ടിക്കറ്റ്‌നുള്ള  തുക ലഭിക്കും .

2010ൽ   ഞാൻ  മാർകിങ്ങിനു   പോയത്   Potchefstroom   Girls  എന്ന  പ്രശസ്തമായ
ഒരു  സ്കൂളിൽ  ആണ്. കുട്ടികളുടെ  ഹോസ്റ്റലിൽ  സിംഗിൾ  റൂമിലായിരുന്നു
താമസം .ഞങ്ങൾ  നാലു  മലയാളികളേ  അവിടെ  ഉണ്ടായിരുന്നുള്ളൂ .നൈനാൻ
സാമുവലും  ( Roy )  രണ്ടു  വനിതകളും. റോയ്  ഒരു  സീനിയർ  marker  ആയതിനാൽ  രാവിലെ  6 മണിക്ക്  പോയി  വൈകിട്ട്  9  മണിക്കാണ്  തിരിച്ചെത്തുക .പിന്നെ   ക്ഷീണിച്ച്  കിടക്കും .വളരെ  കുറച്ചു  വാക്കുകളേ
ഞങ്ങൾ   സംസാരിച്ചുള്ളു .facebookനെ  പറ്റി  കേട്ടിട്ടു  പോലുമില്ല .ബോറടി
കാരണം  ഞാൻ  വളരെ  വിഷമിച്ചു .അക്കാലത്ത്  ഞാൻ  ഒന്നും  എഴുതിയിരുന്നില്ല .

മനോഹരമായ  സ്കൂൾ  കോമ്പൌണ്ട്  നൂറ്  ഏക്കറോളം  വരും .ഒരു  ദിവസം
breakൻറെ  സമയത്ത്   സ്കൂളിന്റെ   കാര്യസ്തൻ   പല  കാര്യങ്ങൾ  workersനെ
കൊണ്ടു  ചെയ്യിച്ച്  ഓടി  നടക്കുന്നത്  കണ്ടു .അയാളുടെ  ബെൽറ്റിൽ  താക്കോലുകളുടെ  ഒരു  വലിയ  കൂട്ടമല്ല ,ഒരു  കുല  തൂങ്ങി  കിടന്നിരുന്നു .ആ
കുല   നഷ്ടപ്പെട്ടാൽ  സ്കൂൾ  സ്തംഭിച്ചു  പോകും.അപ്പോഴാണ്  തക്കൊലുകളുടെയും  താഴുകളുടെയും  പ്രാധാന്യത്തെ  പറ്റി  ഞാൻ  ചിന്തിച്ചു
തുടങ്ങിയത് .ഒരു  ബോർഡ്‌  ശ്രദ്ധയിൽപെട്ടു .  കളഞ്ഞു  കിട്ടിയ  താക്കോലുകൾ
തൂക്കിയിടാനുള്ള   ബോർഡ്‌   ആയിരുന്നു  അത് .അതു  കണ്ടപ്പോൾ  എനിക്ക്
വളരെ  സന്തോഷം  തോന്നി . താക്കോലും  താഴും  നഷ്ടപ്പെടുന്ന  കാര്യത്തിൽ
ഞാൻ   ഒറ്റയാനല്ല .ജീവിതത്തിൽ  എന്നെങ്കിലും  താക്കോൽ  നഷ്ടപ്പെടാത്ത
ആരെങ്കിലും  ഉണ്ടോ  ഈ  ലോകത്തിൽ ? ഉണ്ടെങ്കിൽ  താക്കോൽ  ആചാര്യ
അവാർഡ്‌   കൊടുത്ത്  ആദരിക്കണം .

എൻറെ  കൂടെ  പഠിപ്പിക്കുന്ന  25കാരനായ  ടീച്ചർക്ക്  ഈയിടെ  ഒരു  പ്രശ്നമു ണ്ടായി . ഒരു  സിറ്റി ഗോൾഫ്   കാർ  ആണ്  അവൻ  ഓടിക്കുന്നത് .
കാറിൻറെ    താക്കോൽ  നഷ്ടപ്പെട്ടു . Duplicate    പണ്ടേ  നഷ്ടപ്പെട്ടതാണ് .പുതിയ
താക്കോലിന്   ഓർഡർ  കൊടുത്തിരിക്കയാണ് . മാസം  ഒന്നു  കഴിഞ്ഞു . കാർ
കട്ടപ്പുറത്ത്‌  ഇരിക്കുകയാണ് . പട്ടിക്കു  മുഴുവൻ  തേങ്ങാ  കിട്ടിയതു  പോലെ .
ഞാൻ  അവനെ  ഉപദേശിച്ചു . '' നീ  ഒരു  പെണ്ണു   കെട്ട് .''

കാറിനുള്ളിൽ  താക്കോൽ  മറന്നിട്ടു  അണ്ടി  കളഞ്ഞ  അണ്ണാൻമാരെ  പോലെ
വിഷമിച്ചു  നിൽക്കുന്നവരെ  കണ്ടിട്ടുണ്ട് .എന്തായാലും  ഭാര്യാഭർത്താക്കന്മാർ
ഒന്നിച്ചു  താമസിക്കുന്നത്  മഹാഭാഗ്യമാണ്.ഭാര്യയും  ഭർത്താവും  പരസ്പരം
സ്നേഹിക്കുക  മാത്രമല്ല  താക്കോലുകലെപ്പറ്റി   എപ്പോഴും  ഓർമിപ്പിച്ചു  കൊണ്ടിരിക്കണം . അല്ലെങ്കിൽ  നമ്മുടെ  വീടിൻറെ ,അല്ലെങ്കിൽ  ഫ്ലാറ്റിൻറെ
പുറത്ത്  പല  കോമഡി  ഷോകളും  കാണേണ്ടി  വരും . താക്കോൽ  അകത്തു
വെച്ചിട്ട്  ഡോർ  അടയ്ക്കുമ്പോൾ  ആണ്  ഈ  കോമെഡികൾ  ഉണ്ടാകുന്നത് .
ഭാര്യയും   ഭർത്താവും  തമ്മിലുള്ള  ചെറിയ  വഴക്കുകളുടെ    ഒരു  പ്രധാന
കാരണം   താക്കോൽ  മറന്നു  വെയ്ക്കുന്നതോ   കളഞ്ഞു  പോകുന്നതോ  ആണ് .
So  the  key  to  a  happy  married  life is husband  and  wife  always  reminding  each  other  about
the  keys .  (contd)







Monday, 23 September 2013

ORU FAREWELL ( malayalam )


22 SEPTEMBER   2013

ഒരു  FAREWELL

WINTER   പോകാതെ  പടിവാതിൽക്കൽ   നിൽക്കുകയാണ് ,ദാനം  കൊടുത്തിട്ടും
പോകാൻ  കൂട്ടാക്കാതെ   പരിഭവിച്ചു  നിൽക്കുന്ന  ഒരു  യാചകനെ പോലെ .
CAPE  TOWN  ഭാഗത്ത്‌  മഞ്ഞു  വീണെന്ന്  കേട്ടു .ഈ  ചെറിയ  അവുധിക്കാലം
വീട്ടിൽ  ചെലവഴിക്കാൻ   ആഗ്രഹിക്കുന്നവർക്ക്  അനുകൂലമായ  കാലാവസ്ഥ യാണ്‌  ഇപ്പോഴത്തേത് .കൂടുതൽ  സമയം  ഉറങ്ങാം .

രാവിലെ   നടക്കാൻ  പോയി.  നല്ല   തണുപ്പും   കാറ്റും  ഉള്ളതിനാൽ  8 മണി
കഴിഞ്ഞാണ്  പുറത്തിറങ്ങിയത് . മെയിൻ  റോഡിൽ  വല്ലപ്പോഴും  ഒന്നോ
രണ്ടോ  വണ്ടികൾ   നീങ്ങുന്നത്‌   കാണാം.Residential  ഏരിയയിൽ  ഒരൊറ്റ
വാഹനമോ  മനുഷ്യരോ   ഇല്ല. 9  മണി   ആയിട്ടും   ഒരാളെ  പോലും  പുറത്ത്
കണ്ടില്ല. പതിവു  പോലെ  പക്ഷികൾ   എല്ലായിടത്തും   പറക്കുന്നുണ്ട്‌ . ഇവിടെ
ആർക്കും   ഒരിടത്തെയ്ക്കും   അത്യാവശ്യമായി  പോകാനില്ല. ഒരു  സമ്പൂർണ
ഹർത്താൽ  പോലെയാണ് .

ഇവിടെ  പല  സ്ഥലങ്ങളിലും  മലയാളികൾ  ഈ  ദിവസങ്ങളിൽ  ഓണം
പൊടി പൊടിക്കുന്നതായി   കേട്ടു .ഓണത്തിൻറെ  അന്ന്  എല്ലാവരും  ജോലി
തിരക്കിൽ  ആയിരുന്നതിനാലാണ്   ഓണം  വൈകി  ആഘോഷിക്കുന്നത് .എന്നാലും  ആവേശത്തിന്   ഒട്ടും  കുറവില്ല .ഞങ്ങളുടെ  ആഘോഷം  ചൊവ്വാഴ്ച   ഈ  പ്രോവിൻസിന്റെ   തലസ്ഥാനമായ  മഹികെങ്ങിൽ  വെച്ചാ ണ്‌ .ഇവിടെ  നിന്ന്  130 KMS  അകലെ.

വെള്ളിയാഴ്ച  ഞങ്ങളുടെ   സ്കൂളിലെ   പന്ത്രണ്ടാം   ക്ലാസ്സ്‌  വിദ്യാർത്ഥികളുടെ   FAREWELL   ആയിരുന്നു . വിദ്യാർത്ഥികളുടെ  സ്വപ്ന
ദിവസമാണ്   അത് . ആ  ദിവസം  കെങ്കേമമായി  ആഘോഷിക്കാൻ  അവർ
വളരെ  ശ്രദ്ധിക്കുന്നു . മാതാപിതാക്കളുടെ  വരുമാനത്തിന്  താങ്ങാൻ
വയ്യാത്ത  ചെലവുകൾ  ചെയ്യുന്നു . എന്തായാലും  എല്ലാവർക്കും  വളരെ
സന്തോഷമുള്ള   ഒരു  ദിവസമാണ് . സ്കൂൾ   അടച്ച  ദിവസം  കൂടി
ആയപ്പോൾ  സന്തോഷം   ഇരട്ടിയായി .

പഠിക്കുന്ന  സ്കൂളിൽ   വെച്ച്  FAREWELL    നടത്താൻ  കുട്ടികൾക്ക്  താല്പര്യമില്ല.  അതുകൊണ്ട്   സ്കൂളിൽ  നിന്നും  190 kms  അകലെ ,Taung
എന്ന   സ്ഥലത്താണ്  ചടങ്ങ്  ഒരുക്കിയിരിക്കുന്നത് .

ഞങ്ങൾ   ഉച്ച  കഴിഞ്ഞ്  2.30 ന്   Taungലേക്ക്   പുറപ്പെട്ടു .വെള്ളിയാഴ്ച
ആയതിനാൽ   നല്ല   ട്രാഫിക്‌  ഉണ്ട്. ചൈനയിലേയ്ക്കു   iron  ore ,manganese  എന്നിവ  exportന്   കൊണ്ടു  പോകുന്ന   കൂറ്റൻ  ട്രെയിലറുകൾ   ഈ  റൂട്ടിൽ
സാധാരണ   കാഴ്ചയാണ് .ഇവ   സാധാരണ  വാഹനങ്ങൾ  ഓടിക്കുന്നവർക്ക്
ഒരു   വഴിമുടക്കിയാണ് .

Taung   Tusk   എന്ന   റിസോർട്ടിൽ    മുറികൾ  എടുത്താണ്  ആഘോഷം .ഡ്രസ്സ്‌ ,
മുറിവാടക ,യാത്ര ,ഭക്ഷണം  ഇവ  എല്ലാം  കൂടി  ഏറ്റവും  കുറഞ്ഞത്‌
10000   രൂപയ്ക്ക്  തുല്യമായ  തുക  ഓരോ  കുട്ടിക്കും  ചെലവുണ്ട് .

ഞങ്ങളുടെ   സ്‌കൂൾ   സ്ത്രീ  ഭുരിപക്ഷമുള്ള  ഒന്നാണ്. teachersൽ   16   സ്ത്രീകളും
7  പുരുഷന്മാരും   ആണ്.ഞങ്ങളുടെ  പ്രിൻസിപ്പൽ  Mrs  Visser  എന്ന് പേരുള്ള
ഒരു   വെള്ളക്കാരിയാണ് .അവർ  ഈ  സ്കൂളിൽ  ജോലി  തുടങ്ങിയിട്ട്  27
വർഷങ്ങളായി . സ്കൂളിൽ  നിന്ന്  25 kms  അകലെയുള്ള  ഫാമിൽ  ആണ്  അവർ  താമസിക്കുന്നത് .എൻറെ   ഭാര്യ  ലീലാമ്മയാണ്   Deputy  പ്രിൻസിപ്പൽ.

ചെറിയ  അസുഖം  കാരണം  Mrs  Visser  ഈ  ചടങ്ങിൽ  പങ്കെടുക്കുന്നില്ല .Both
literally   and  figuratively , അമിതഭാരമാണ്  ഈ  60കാരിയുടെ  പ്രശ്നം. ശരീരത്തിൻറെ   അമിതഭാരം  ഒന്നാമത്തേത് .രണ്ടാമത്തേത്  ജോലിഭാരം .
സ്കൂളിൽ  ആദ്യം  എത്തുന്നതും  അവസാനം   അവിടെനിന്ന്  പോകുന്നതും
Mrs  Visser  ആണ് .ഒരു  ക്ലാസ്സിൽ  പഠിപ്പിക്കുന്നുമുണ്ട് . മറ്റുള്ളവർ  ചെയ്യേണ്ട
ജോലികൾ  പോലും  അവർ   സ്വയം  ഏറ്റെടുത്ത്‌  ചെയ്യുന്നത്  കൊണ്ടാണ്
ജോലിഭാരം  കൂടുന്നത് .സ്കൂൾ  അടയ്ക്കുന്നത്  പ്രമാണിച്ച്  ഒട്ടേറെ
ജോലികൾ   ചെയ്ത്  ക്ഷീണിച്ചതു  കൊണ്ടാണ്   ഈ  പരിപാടിയിൽ  പങ്കെടുക്കാൻ   അവർക്ക്   കഴിയാത്തത് . അവരെയും  അവരുടെ  ഫാമിനെപറ്റിയും   ഭാവിയിൽ  കൂടുതൽ  എഴുതാൻ  ഉദ്ദേശിക്കുന്നു.


Taung  എന്ന   സ്ഥലം  ഞങ്ങൾക്ക്  നല്ല  പരിചയമുള്ളതാണ് .2003നു  മുൻപ്
ഞങ്ങളുടെ  ഏറ്റവും  അടുത്ത  സുഹൃത്തായ  പരേതനായ  ശ്രീ  SAMUEL  KOCHUMMEN   (ഭാനു )  ഇവിടെ  താമസിച്ചിരുന്ന   കാലത്ത്  ഞങ്ങൾ  ചില
weekendകളിൽ  ഇവിടെ  വന്നിരുന്നു .ഞങ്ങൾ   Nigeriaയിൽ  ഒരേ  കോളേജിൽ
ആയിരുന്നു.2003ൽ   ഭാനു  നിര്യാതനായി .

ഞങ്ങൾ  Taung  Tusk  Resortൽ   എത്തിയപ്പോൾ  അധ്യാപകരും  കുട്ടികളും
നേരത്തെ   അവിടെ  എത്തിയിരുന്നു . Main  റോഡിനോട്  ചേർന്ന് ,എന്നാൽ
townൻറെ   തിരക്കുകളിൽ  നിന്ന്  മാറിയാണ്   RESORT . സ്ഥലത്തിൻറെ
ലഭ്യത  ഈ  രാജ്യത്ത്  നിത്യജീവിതത്തിലെ   പലകാര്യങ്ങളിലും  ഒരു
അനുകൂല  ഘടകമാണ് .നൂറുകണക്കിന്   ഹെക്ടറിൽ  ആണ്  resort  സ്ഥിതി
ചെയ്യുന്നത് . ഹോട്ടൽ  ഒരുനിലയാണ്.വിശാലമായ  parking ,lawn  swimming  pool എന്നിവ  വളരെ  ആകർഷകമാണ് .

ഇത്  ഒരു  സാധാരണ  resort  ആണ് . എന്നാൽ  ഇതിൻറെ  ആകർഷണം  ആളൊഴിഞ്ഞ  ആഫ്രിക്കൻ   setting  ആണ്.  pepper  tree  എന്ന
നിത്യഹരിതമായ   ഒരിനം  മരമാണ്  ഹൊട്ടെലിനു  ചുറ്റും  വെച്ചു  പിടിപ്പിച്ചിരിക്കുന്നത് .ഇതിൻറെ  ശാഖകൾ  കാറ്റത്തു  ഒടിയാതെ  വഴങ്ങുന്നതും  കാറ്റിൽ  മനോഹരമായി  തൂങ്ങികിടന്ന്  ആടുന്നതുമാണ് .
resortൻറെ  അതിർത്തിയിൽ  മുള്ളുമരങ്ങൾ  ആണ്.പരിപാടികൾ  തുടങ്ങുന്നതിനു  മുൻപ്  കുറെ  സമയമുള്ളതിനാൽ   ഞാൻ  അതിർത്തിയിലേക്ക്   നടന്നു .രണ്ടു കീരികൾ  വഴക്ക്  കൂടി  ഒരു  മിന്നായം  പോലെ  പുൽത്തകിടിയിലൂടെ  ഓടിപ്പോയി . നടന്നിട്ടും  നടന്നിട്ടും  വഴി
തീരുന്നില്ല .അതിർത്തിയും  കടന്ന്  trekkingനുളള  പാത  നീണ്ടു  കിടക്കുന്നത്
കണ്ടു. അപ്പോൾ  ഇരുട്ട്  പരന്നിരുന്നു .വല്ല  കാട്ടു മൃഗങ്ങളോ  കിറുക്കൻമാരോ
ചാടി  വീണാലോ  എന്ന്  ഭയന്ന്  ഞാൻ  പിൻവാങ്ങി .

അപ്പോഴേയ്ക്കു  കുട്ടികളും  teachersഉം  കെങ്കേമമായി  ഡ്രെസ്സ്  ചെയ്ത്
മ്യൂസിക്‌ന്റെ   അകമ്പടിയോടെ  കൊച്ചു കൊച്ചു  ചുവടുകൾ  വെച്ച്  സ്വീകരണ  ഹാളിലേയ്ക്ക്  നീങ്ങി .വളരെ  ഭംഗിയിലാണ്  ഹാൾ  ഒരുക്കിയിരുന്നത് .വധൂവരന്മാരെ  പോലെ  കൈപിടിച്ച്  ആണും  പെണ്ണും ജോടികൾ  ആയിട്ടാണ്  വരുന്നത്. ആഫ്രിക്കരുടെ  cultureൽ  ആണും  പെണ്ണും
കൈപിടിക്കുന്നതും  കെട്ടിപിടിക്കുന്നതും  ഒരു  ആനക്കാര്യമല്ല .

ഞങ്ങളുടെ  ഒരു  പൂർവവിദ്യാർത്ഥിയും   ഇപ്പോൾ  സഹപ്രവർത്തകയുമായ
Mrs  Meloloe  ആയിരുന്നു  പരിപാടികളുടെ   അമരക്കാരി. രാഷ്ട്ട്രീയത്തിൽ  ഒരു
കൈയ്  നോക്കിയവളാണ് .മുനിസിപ്പൽ  councillor  ആയിരുന്നു .ഒരാൾക്ക്  രണ്ട്
ജോലി  പാടില്ല  എന്ന  വ്യവസ്ഥ  കർശനമാക്കിയതോടെ  രാജി  വെക്കേണ്ടി
വന്നു.

പ്രസംഗം ,പാട്ട് , ഡാൻസ്  എന്നീ  കാര്യങ്ങളിൽ  അഫ്രിക്കർക്കു  ജന്മനാ  നല്ല
talent  ഉണ്ട്. ഇവയിൽ  പുറകോട്ടു  മാറി  നില്ക്കുന്നവർ  ചുരുക്കം .ഒരു
വലിയ  music  system  കുട്ടികൾ  കൊണ്ടു വന്നിരുന്നു .ഒരു  DJയെ  ഏർപ്പെടുത്തിയിരുന്നു .5  മിനിറ്റ്  ഡാൻസ് , അതിനു  ശേഷം  ഒരു  പ്രസംഗം
എന്ന  മുറയ്ക്കായിരുന്നു  പരിപാടികൾ . എൻറെ  പങ്ക്  സ്വാഗതം  ആയിരുന്നു .ലീലാമ്മയുടെത്‌   vote   of  thanksഉം   സമ്മാനദാനവും   ആയിരുന്നു .

motivational  speech , മതപ്രസംഗം   എന്നിവ  ഈ  രാജ്യത്ത്  വളരെ  ജനപ്രീതി
ഉള്ളവയാണ് .രണ്ടിനേയും  ഒരു  കലയാക്കി  വളർത്തി  എടുത്തിട്ടുണ്ട് .
വേറൊരു  സ്കൂളിലെ  പ്രിൻസിപ്പൽ  ആയ   ഒരു  മഹതിയാണ്  motivational
speech  നടത്തിയത്.അത്  ഒന്നാംതരം  ആയിരുന്നു .ഇക്കാര്യത്തിലും  സ്ത്രീ
ശക്തി  പ്രകടമായി.

പരിപാടികൾ  അവസാനിച്ചപ്പോൾ  10  മണിയായി .അതിനു  ശേഷം
വിഭവസമൃ ദ്ധമായ   buffet . 11 മണിയോടെ  ഞങ്ങൾ  മടങ്ങി .രാത്രി  സഞ്ചാരം
അപകടം  നിറഞ്ഞതാണ്‌ .പക്ഷേ  ഹോട്ടലിൽ  കിടക്കുന്നത്  ചെലവേറിയ
കാര്യമാണ് .( ഏകദേശം  5000 രൂപ ) അത് കൊണ്ടാണ്  ഞങ്ങൾ  മടങ്ങിയത് .
കന്നുകാലികളും  കഴുതകളും  അലഞ്ഞു  നടക്കുന്ന  ചില  ഭാഗങ്ങൾ  റോഡിലുണ്ട് . സൂക്ഷിച്ചില്ലെങ്കിൽ  അവയെ  ഇടിക്കും. കുറേ  ദൂരം  പിന്നിട്ടപ്പോൾ  ഇടതു  വശത്ത്  പോലീസിന്റെ  ബ്ലൂ ലൈറ്റ്  മിന്നുന്നത്  കണ്ടു .
ആരോ  ഒരു  മൃഗത്തെ  ഇടിച്ചു  വീഴ്ത്തിയിരിക്കുന്നു .വളരെ  ശ്രദ്ധിച്ച്  ഞാൻ
മുന്നോട്ടു  പോയി .












Saturday, 21 September 2013

SOUTH AFRICAYIL JOLI THATTIPPU?

 SEPTEMBER  2013
സൌത്ത്  ആഫ്രിക്കയിൽ  ജോലി  തട്ടിപ്പ് ?


കാലാവസ്ഥയെയും  മനുഷ്യനെയും  കണ്ണടച്ച്  വിശ്വസിച്ചു  കൂടാ. ഇവിടെ
ഇന്നത്തെ   കാലാവസ്ഥ   അതാണ്‌  സൂചിപ്പിക്കുന്നത് .വേനൽ  എത്തി  എന്ന്
കഴിഞ്ഞ  ആഴ്ച  വീമ്പടിച്ച  ഞാൻ  ഇന്ന്  തോൽവി  സമ്മതിച്ചു .ഇന്ന്
പകൽ  temperature  15  degrees .ഈ  രാജ്യത്തിൽ  വിസിറ്റിനു  വരുന്നവർ  എപ്പോഴും  ഓര്മിക്കേണ്ട  ഒരു  കാര്യമുണ്ട് . ഏതു  സമയത്താണ്  കളി  കാര്യമാകുന്നതെന്ന്  പ്രവചിക്കാനാവില്ല. അതായതു  ചൂട്  ഏതു  സമയത്തും
തണുപ്പായി  മാറാം .എപ്പോഴും  ഒരു  jacket   കരുതി  വെച്ചിരിക്കണം .അല്ലെങ്കിൽ  ചിലപ്പോൾ  തണുത്തു  വിറയ്ക്കേണ്ടി  വരും .

മനുഷ്യനെ  കണ്ണടച്ച്  വിശ്വസിക്കാൻ  പറ്റില്ല .ജോലി  തട്ടിപ്പിൽ പെട്ട്  കുറെ
മലയാളികൾ  ജോഹന്നെസ്ബുർഗിൽ   കുടുങ്ങിയെന്നു  Asianetൽ  വാർത്ത‍
കണ്ടു .ഇതിൻറെ   കൂടുതൽ  വിവരങ്ങൾ  അറിഞ്ഞു  കൂടാ.എന്തായാലും
jobseekers   അറിഞ്ഞിരിക്കേണ്ട  ഒന്ന് രണ്ടു  കാര്യങ്ങൾ  ഇവിടെ  കുറിക്കുന്നു .

സൌത്ത്  ആഫ്രിക്ക  ഗൾഫ്‌  രാജ്യങ്ങളിൽ  നിന്ന്  വ്യത്യസ്തമാണ്. ഇവിടെ
ഡ്രൈവർ , gardener ,domestic  worker , mechanic ,plumber  മുതലായ ,ഇവിടത്തുകാർ
ആവശ്യത്തിലും  അധികം  ലഭ്യമായ  ജോലികളിൽ  വിദേശികളെ  വേണ്ട.
അങ്ങനെയുള്ള  ജോലികൾ  ആരെങ്കിലും  offer   അത്  തട്ടിപ്പാണ്
കരുതിയാൽ  മതി.

ഇവിടെ  വിദേശികളെ  ആവശ്യമുള്ളത്  Chartered  Accountants , Specialist  doctors ,
IT  experts  മുതലായവരെ  ആണ്.ഉദാഹരണമായി  എനിക്ക്  ഒരു  eye  specialistനെ
കാണണമെങ്കിൽ  135  kms  അകലെ  ഒരു  പ്രധാന  പട്ടണത്തിൽ  പോകണം . ഒരു
മാസം  മുമ്പേ  book  ചെയ്യണം . Skin  specialistൻറെ   കാര്യവും  ഇത്  തന്നെ .

ഈ  രാജ്യത്തെ  doctorsഉം    specialistകളും   ആയിരക്കണക്കിനു  England ,Australia ,Newzealand ,Canada ,US  മുതലായ  രാജ്യങ്ങളിൽ  പോയതു  കൊണ്ടാണ്  ഒഴിവുകൾ  ഉള്ളത് . Maths ,Science   വിഷയങ്ങൾ   പഠിപ്പിക്കാൻ  വേണ്ടത്ര
teachers  ഇവിടെ  ഇല്ല . പക്ഷേ  ഇന്ത്യയിൽ  നിന്ന്  recruit  ചെയ്യാൻ  സർക്കാരിന്
താല്പര്യം  ഇല്ല. 15 കൊല്ലം  മുൻപ്  സർക്കാർ  അങ്ങനെ  ഒരു  ശ്രമം
നടത്തിയപ്പോൾ   ഇവിടത്തെ  പ്രധാന  Teachers  Union  ഇടപെട്ടു  ആ  ശ്രമം
മുളയിലേ  നുള്ളി  കളഞ്ഞു .

വിദേശികളോട്  മൃദുവായ  ഒരു  സമീപനം  ഇവിടെ  ജനങ്ങളിൽ  ഒരു
വിഭാഗത്തിന്  ഇല്ല.Xenophobia  എന്ന  വാക്ക്  ഇവിടെ  വളരെ  പറഞ്ഞു,കേൾക്കുന്ന , ചർച്ച  ചെയ്യപ്പെടുന്ന  ഒരു  വാക്കാണ്‌ .വിദേശികളോട്  ഉള്ള
hatred  എന്നാണ്  ഇതിന്  അർത്ഥം .മറ്റു  രാജ്യങ്ങളിൽ  നിന്ന്  refugees  ആയി
വന്നിട്ടുള്ള  കരുമ്പരോട്   ആണ്  ഇവിടത്തുകാർക്ക്   വിരോധം . Somalia ,
Congo  മുതലായ  രാജ്യങ്ങളിൽ  നിന്ന്  ആയിരക്കണക്കിനു  ആളുകൾ  ഇവിടെ
അഭയാര്തികളായി  വന്നിട്ടുണ്ട് .പാ  വപ്പെട്ടവർ  താമസിക്കുന്ന  ചേരി
പ്രദേശങ്ങളിൽ  ഇടയ്ക്കിടെ   ശുദ്ധജലം , റോഡ്‌ ,electricity , houses ,drainage
മുതലായ  ആവശ്യങ്ങൾക്ക്  വേണ്ടി  സമരം  പൊട്ടിപുറപ്പെടാറുണ്ട് .
അക്രമാസക്തമായ   സമരങ്ങൾ  ആണ്  അവ . ജനങ്ങൾ  വിദേശികളുടെ
കടകൾ  ആക്രമിക്കുകയും  കൊള്ളയടിക്കുകയും   ചെയ്യാറുണ്ട് .

2008ൽ   XENOPHOBIA   ഇവിടെ   ഒരു  സുനാമി  പോലെ  ആഞ്ഞടിച്ചു .60  പേർ
കൊല്ലപ്പെട്ടു .ഒരു  Mozambican  പൌരനെ  ജീവനോടെ  തീവെച്ച്  കൊന്നു .
പാവപെട്ടവർ   പാവപ്പെട്ടവർക്ക്  നേരേ  തിരിഞ്ഞതാണ്  ഇതിലെ  irony .ഇവിടത്തെ  പാവപ്പെട്ടവരുടെ   മോശമായ   ജീവിതസാഹചര്യങ്ങളും
തൊഴിലില്ലായ്മയുമാണ്   Xenophobiaയ്ക്ക്   കാരണം .കുറ്റകൃത്യങ്ങൾക്ക്  പിന്നിൽ   വിദേശികൾ  ആണെന്നും  ആക്ഷേപമുണ്ട്.

എല്ലാവരും  വിദേശികളോട്  വിദ്വേഷം  ഉള്ളവരാണെന്ന്  ഇതിന്  അർത്ഥമില്ല .
ജനങ്ങളിൽ   ഒരു  വിഭാഗം  ആളുകൾ  തങ്ങളുടെ  നിരാശകൾ  എല്ലാം
വിദേശികളുടെ   തലയിൽ   കെട്ടി  വെയ്ക്കുകയാണ്  ചെയ്യുന്നത് .



Wednesday, 18 September 2013

KERALA AND SOUTH AFRICA : SOME SIMILARITIES -PART 3 ( Malayalam )

DELAREYVILLE   14  സെപ്റ്റംബർ  2013

അവസാനം  WINTER  ഇവിടെ  നിന്ന്  യാത്ര  പറഞ്ഞു  പോയി  എന്നു  വേണം
കരുതാൻ .വസന്തകാലത്തിന്റെ  ആധിപത്യം  ഉറപ്പിച്ചു  പുതുപൂക്കൾ
എല്ലായിടത്തും  പ്രത്യക്ഷപ്പെട്ടിരിക്കുന്നു .മരങ്ങളിൽ  പച്ചപ്പിന്റെ  മുന്നേറ്റം
എല്ലാ  ദിവസവും  കാണാം .മഴക്കാലം  എത്താൻ  ഇനി  അധികദിവസങ്ങൾ
ബാക്കിയില്ല . മഴ  വരുന്നതോടെ  പച്ചപ്പ്‌  പൂർത്തിയാകും .അതിനു  ശേഷം
നല്ല  മാസങ്ങൾ  ആണ് .

സൌത്ത്  ആഫ്രിക്കയിൽ  academic  year  ജനുവരി  തൊട്ടു  ഡിസംബർ  വരെയാണ് .ഡിസംബർ -ജനുവരി  മാസങ്ങളിലായി   വിദ്യഭ്യാസ  സ്ഥാപനങ്ങൾക്ക്  ഒരു
മാസത്തിൽ  കൂടുതൽ  അവുധിയുണ്ട്.മലയാളികൾ  നാട്ടിൽ  പോകാൻ  ഇഷ്ടപ്പെടുന്നത്  ഡിസംബറിൽ  ആണ് .ഈ  ഡിസംബറിൽ  ഞങ്ങൾ  നാട്ടിൽ
പോകുന്നില്ല .കാരണം  ഓസ്ട്രേലിയയി ൽ  നിന്ന് ലീലാമ്മയുടെ  sister -in -law
Dr Sucy  മോഹനും  പിള്ളേരും  ( 3 boys ) വരുന്നുണ്ട് .അവർ  1990  മുതൽ
2002  വരെ  ഇവിടെ  ഉണ്ടായിര്രുന്നു . അവരുടെ  കൂടെ  Port Elizabeth , Cape  Town
മുതലായ  സ്ഥലങ്ങളിൽ  ചുറ്റിക്കറ ങ്ങണം .ലീലാമ്മയുടെ  സഹോദരൻ
ബോബൻ   Port  Elizabeth  Universityയിൽ   architecture  Departmentൻറെ  തലവനാണ് .
ഇവിടെ നിന്ന്  1000kms  ആണ്   Port  Elizabeth ലേക്ക് . കാറിൽ   രാവിലെ  5  മണിക്ക്
പുറപ്പെട്ടാൽ  വൈകിട്ട്  5  മണിക്ക്  എത്താം .

സൌത്ത് അഫ്രികായെയും   കേരളത്തെയും  തമ്മിൽ  താരതമ്യം  ചെയ്യുന്നതിന്റെ  ഉദ്ദേശ്യം , ഈ  രണ്ടു  രാജ്യങ്ങളിലും  മായം   ചേർത്ത  ജനാധിപത്യമാണ്  ഉള്ളതെന്ന്   ചൂണ്ടി  കാണിക്കാനാണ് . ഇത്തരം  ജനാധിപത്യത്തിൽ  സത്യസന്ധമായി  ജീവിക്കുന്ന  സാധാരണക്കാർക്ക്  വലിയ
പ്രതീക്ഷയൊന്നും  വേണ്ട . എന്നാൽ  സിറിയയിൽ  നടക്കുന്ന  കൂട്ടക്കൊലകൾ
കാണുമ്പോൾ  നമ്മുടെ  ജനാധിപത്യം  എത്രയോ  ഭേദമാണ് എന്ന്  നമ്മൾ
തിരിച്ചറിയുന്നു .ചെറിയ  കാര്യങ്ങൾ  ചെയ്തു  കൊണ്ട്  ഈ  ജനാധിപത്യത്തെ
മെച്ചപ്പെടുത്താൻ  നമുക്ക്  കഴിയും.

ഡെലരെയ്വില്ലിൽ   ഇന്ന്  തിരക്കില്ല .ഇത്  സാധാരണക്കാരുടെ   ടൌണ്‍  ആണ് .
ഒരു  മാസത്തിൻറെ   മധ്യം  ആകുമ്പോൾ  സാധാരണക്കാർ  അൽപ്പം  ഞെരുങ്ങും . അതുകൊണ്ടാണ്  ഇന്ന്  തിരക്കില്ലാത്തത്‌ .പെട്രോളിന്റെ  വിലക്കയറ്റം  ഇവിടെയും  ഒരു  പ്രശ്നമായിട്ടുണ്ട് . സൌത്ത്  ആഫ്രിക്കൻ
randഉം  ഇന്ത്യൻ  രൂപയും  ഒന്നിച്ചാണ്  നിലംപതിച്ചത് .

ഭക്ഷണസാധനങ്ങൾക്ക്   അമിതമായി  വില  കൂട്ടുന്ന  പ്രവണത  ഇവിടെയില്ല .
എല്ലാ  സാധനങ്ങളും  ന്യായമായ  വിലയ്ക്ക്  എല്ലായിടത്തും  കിട്ടുന്നു .
ഫാമിൽ  നിന്ന്  നേരിട്ട്  കൊണ്ടുവരുന്ന   പാലിന്  ഒരു  ലിറ്റർനു  30  രൂപയ്ക്ക്
തുല്യമാണ്   വില.

മദ്യം  വേണ്ടവർക്ക്  ഇവിടെ  ക്യൂ  നിൽക്കേണ്ട  ആവശ്യമില്ല .എത്ര  വേണമെങ്കിലും  കിട്ടും . മദ്യവിൽപ്പന ശാലയ്ക്ക്  ഇവിടെ  BOTTLE  STORE
എന്ന്  പറയുന്നു .ഇവിടുത്തെ  ഒരു  BOTTLE  STOREൻറെ  പരസ്യത്തിൽ
HEADING , DRINKTIONARY   എന്നു  കണ്ടു.എണ്ണിയാൽ  ഒടുങ്ങാത്ത  വിവിധതരം
മദ്യങ്ങൾ   സുലഭമാണ് . മദ്യദുരന്തം  എന്ന  ഒരു  സംഭവം  ഇവിടെ  കേട്ടു
കേൾവി  പോലുമില്ല .

പരിസരമലിനീകരനതെപറ്റി    കൂടുതൽ  പറയേണ്ടിയിരിക്കുന്നു .Littering ,
കേരളത്തിലെ   അത്രയും  ഗുരുതരമായ   പ്രശ്നമല്ല  ഇവിടെ . കാരണം  ഈ
രാജ്യം  12  ലക്ഷത്തിൽ   ഏറെ  square kms   വിസ്തൃതി   ഉള്ളതാണ് . ഇവിടെ
10  ആനകൾ  ചെരിഞ്ഞാലും  കുഴിച്ചിടാൻ   സ്ഥലമുണ്ട് . കേരളത്തിലാകട്ടെ
മനുഷ്യർക്കു  പോലും  കാലുകുത്താൻ   ഇടമില്ല. ഇടുങ്ങിയ  കേരളത്തിൽ
മാലിന്യം  കുന്നുകൂടുമ്പോൾ   അത്  ആരോഗ്യപ്രശ്നങ്ങൾ  ഉണ്ടാക്കുന്നു .
 ഈ  പ്രദേശത്ത്  വേറൊരു  ഗുണമുണ്ട് . വേനൽക്കാലത്ത്  ആണ്   മഴ
പെയ്യുന്നത് . സാധാരണയായി  മഴ  ഒരു  മണിക്കൂറിൽ  ഏറെ  നീണ്ടു  നിൽക്കാറില്ല . മഴ  കഴിഞ്ഞാൽ  ഉടനെ  വെയിൽ  തെളിഞ്ഞ്  എല്ലാം  ഉണങ്ങും .
വെള്ളം  കെട്ടികിടക്കുന്നത്   കുറവാണ് .കൊതുകിൻറെ  ശല്യവും  കുറവാണ് .

ഒരു  വെള്ളക്കാരൻ  recycle   ചെയ്യാനുള്ള  സാധനങ്ങൾ  ഭീമൻ  ബാഗുകളിൽ
ശേഖരിച്ച്  ഒരു  ട്രക്കിൽ   കയറ്റി  കൊണ്ടു  പോകുന്നത്  കാണാം .അത്രയും
മാലിന്യം  നീങ്ങികിട്ടുന്നു .

ആഴ്ചയിൽ  ഒരു  ദിവസം  മുനിസിപ്പാ ലിറ്റിയുടെ  truck   നമ്മുടെ  മാലിന്യം
എടുത്ത്  കൊണ്ടുപോകുന്നു .അതിന്  പ്രതിമാസം  ഒരു  ചെറിയ  തുക
ഈടാക്കും . നമ്മൾ  മാലിന്യം  വലിയ  പ്ലാസ്റ്റിക്‌  ബാഗുകളിൽ  കെട്ടി
റോഡരികിൽ   വെച്ചിരിക്കണം . എന്നാൽ  പൌരബോധം   ഇല്ലാത്ത  ചില
ആളുകൾ  ഇങ്ങനെ  കെട്ടി  വെയ്ക്കാതെ  തോന്നിയ  ഇടത്ത്  വലിച്ചെറിയുന്നു .
നമ്മുടെ  നാട്ടിലും  ഹീനമായ  ഈ  പ്രവർത്തി  പല  ആളുകളും  ചെയ്യുന്നുണ്ട് .


പാവപ്പെട്ടവർക്ക്  ലഭിക്കുന്ന  തരം  താണ  വിദ്യാഭ്യാസം  ഇവിടെ  എടുത്ത്
പറയേണ്ടിയിരിക്കുന്നു. ഇവിടെയും  കേരളത്തിലും  അപ്പർ  ക്ലാസ്സിനും
middle  ക്ലാസ്സിനും   സാമാന്യം  ഭേദപ്പെട്ട  വിദ്യാഭ്യാസം  ലഭിക്കുന്നു .പാവപ്പെട്ടവരുടെ  കുട്ടികളുടെ  കാര്യം  ഇവിടെ  '' ഈ  കൊച്ചിന്  ഈ  കഷായം   മതി ''  എന്ന   മട്ടിലാണ്‌ .ഇത്  കഴിഞ്ഞ  25  കൊല്ലമായി  എനിക്ക്  നേരിട്ട്
അറിവുള്ളതാണ് . ഒരു  ഉദാഹരണം  എടുത്ത്  പറയാം . ഞങ്ങൾ  പഠിപ്പിക്കു ന്ന  സ്കൂളിൽ   ഏകദേശം  2500  കുട്ടികളെ  ഞങ്ങൾ  12 ആം  ക്ലാസ്സിൽ  പഠിപ്പിച്ചു  പുറത്തു  വിട്ടിട്ടുണ്ട് . അതിൽ  രണ്ടു  ആണ്‍കുട്ടികൾ
മാത്രമാണ്  മെഡിക്കൽ  പഠനത്തിന്  പോയിട്ടുള്ളത് .സ്കൂൾ  സ്ഥിതി  ചെയ്യുന്ന
ഗ്രാമത്തിൽ  ഹൊസ്പിറ്റൽ   ഇല്ല. ഒരു ക്ലിനിക്‌   മാത്രമാണുള്ളത് .ഇവിടെ
ഒരാൾക്ക്  HEART  ATTACK  ഉണ്ടായാൽ  രക്ഷപെടുന്ന  കാര്യം  സംശയമാണ് .
കാരണം  എല്ലാ  സൌകര്യങ്ങളും  ഉള്ള  HOSPITAL  180 KMS   അകലെയാണ് .
kLERKSDORP  എന്ന  ആ  പട്ടണത്തിൽ   Dr Luke നെ  പോലെ  വിദഗ്ധരായ
മലയാളി  doctorsഉം   മറ്റു  doctorsഉം  ഉണ്ട്. പക്ഷേ  14 kms  gravel  റോഡും  ടാർ
റോഡ്‌  ഉള്ളിടത്  കുഴികളും  ഉള്ളതിനാൽ  എളുപ്പം  ഹോസ്പിറ്റലിൽ
എത്താൻ  കഴിയുകയില്ല. നഗരവാസികളായ  പണക്കാർക്കും  MIDDLE
ക്ലാസ്സിനും  പ്രശ്നമില്ല . അവർക്ക്    medical  aid  ഉണ്ട്. പ്രൈവറ്റ്  ഹോസ്പിറ്റലിൽ  നല്ല  ചികിത്സ  കിട്ടും . സാധാരണക്കാർക്ക്  അഭയം   സർക്കാർ  hospitals  ആണ്.
അവിടെ  വേണ്ടത്ര  doctors  ഇല്ല. വളരെ  നേരം  രോഗികൾ  കാത്തു  നിൽക്കണം .


ആയിരക്കണക്കിന്  സൌത്ത്  ആഫ്രിക്കൻ   DOCTORS  വിദേശ  രാജ്യങ്ങളിൽ
ജോലി  ചെയ്യുന്നു .  Specialists  വേണ്ടത്ര  ഇല്ലാതെ  ഇവിടെയും  കേരളത്തിലും
രോഗികൾ  വലയുന്നു.  നല്ല  വിദ്യാഭ്യാസം , റോഡുകൾ ,medical  care  എന്നിവ
എല്ലാ  ജനങ്ങൾക്കും  കിട്ടുന്നില്ല  എന്ന്  നാം  തിരിച്ചറിയുന്നു . പണത്തിന്റെ
കുറവു  കൊണ്ടല്ല,മറിച്ച്  അഴിമതിയും  കെടുകാര്യസ്ഥതയും  ആണ് ഈ
ദുരവസ്ഥക്ക്  കാരണം .ഇതിൻറെ  ഉള്ളുകള്ളികൾ  ചുഴിഞ്ഞു  നോക്കിയാൽ
ഒരു  പുസ്തകം  തന്നെ  വേണ്ടി  വരും.

ഇവിടെയും  അവിടെയും  ഒന്നാം  ഗ്രേഡ്ൽ  ചേരുന്ന  കുട്ടികളിൽ
ഒരു  നല്ല  വിഭാഗം  ഇടയ്ക്ക്  വെച്ച്  പഠനം  ഉപേക്ഷിച്ച്  പോകുന്നു .അവരിൽ
ചിലർ  മയക്കുമരുന്ന് ,മദ്യം ,crime  എന്നിവയിലേക്ക്  തിരിയുന്നു .പാവപ്പെട്ട
കുട്ടികൾക്ക്  സൗജന്യ  ഭക്ഷണവും  ബസ്‌  സൌകര്യവും  കൊടുത്ത്  സ്കൂളുകളിൽ  പിടിച്ചു  നിർത്താൻ  ഒരു  പരിധി  വരെ  ഇവിടെ  സർക്കാരിനു  കഴിഞ്ഞിട്ടുണ്ട്. എന്നാൽ  അതു കൊണ്ടു  മാത്രം  വിദ്യഭ്യാസ
നിലവാരം  ഉയരുകയില്ല.

South   African  Airways  ഇന്ന്‌  നഷ്ടത്തിലാണ്  പറക്കുന്നത്. നികുതിദായകരുടെ
പണം  കൊണ്ടാണ്  അത്  പറക്കുന്നത്. KSRTCയുടെ  കാര്യം  ഇതിന്
തുല്യമാണ്.

റോഡിലെ  കുഴികൾ  ഇവിടെയും  ഒരു  പ്രശ്നമാണ് .ഇതിനെ  മറികടക്കാൻ
പണമുള്ളവർ   വലിയ  SUVകൾ  വാങ്ങുന്നു . കുഴികൾ  അടയ്ക്കാൻ  കേരളത്തിലെ  അടവുകളാണ്  ഇവിടെയും  ഉപയോഗിക്കുന്നത് .കുറേ  മണ്ണും
ചരലും  ഇട്ട്  കുഴികൾ  അടയ്ക്കുന്നു .ഒരു  മഴ  വരുമ്പോൾ  അതെല്ലാം
ഒലിച്ചു  പോകുന്നു .എന്നാൽ  national  റോഡുകൾ  നല്ല  രീതിയിൽ  maintain
ചെയ്യുന്നുണ്ട്.

ഇവിടെയും  toll  പിരിവ്  തകൃതിയായി  നടക്കുന്നു . ജനങ്ങളെ  കുടുക്കാനുള്ള
ഒരു  കെണിയാണ്‌  ഇത്. ഇതിൽ  നിന്ന്  കിട്ടുന്ന  വരുമാനം  വിദേശ കമ്പനികൾക്കാണ്  പോകുന്നതെന്ന്  പറയപ്പെടുന്നു .

അങ്ങനെ  പല  കാര്യങ്ങളിലും  കേരളവും  സൌത്ത് ആഫ്രിക്കയും  ഒന്നാണ് .
അതായത്  ഇവ  മൂന്നാം  ലോകത്തിലെ  രണ്ട്  states  ആണ്.എന്നാൽ  ഇവിടെ
ഒന്നാം  ലോകത്തിൻറെ  തുരുത്തുകളും  ധാരാളം  കാണാം .






Friday, 13 September 2013

SOME SIMILARITIES BETWEEN KERALA AND SOUTH AFRICA ( MALAYALAM )



ടെലരെയവിൽ   11  സെപ്റ്റംബർ  2013

ലോകത്തെ  പിടിച്ചു കുലുക്കിയ   ആ  ദിവസം ,9 / 11  ഇന്നും  മനസ്സിൽ  മായാതെ
കിടക്കുന്നു .ഞങ്ങൾ  സ്കൂളിൽ  നിന്ന്  വന്ന്  ഉടൻ  തന്നെ  ആ  സംഭവം  ലൈവ്
ആയി കാണുകയായിരുന്നു .ആരും  ഒരിക്കലും  പ്രതീക്ഷിക്കാത്ത  ഒരു  സംഭവമായിരുന്നു  അത് . ആ  കൂട്ടക്കൊലയുടെ  സൂത്രധാരൻ  ഒസാമ  ബിൻ
ലാദേൻ  ഇന്ന്  ഇല്ല. മനുഷ്യക്കുരുതി  നടത്തിയിട്ടുള്ള  പല  കൊലകൊമ്പന്മാരും
ഇന്ന്  ഇല്ല.eg   സദ്ദാം  ഹുസ്സൈൻ ,പ്രഭാകരൻ ,മിലോസോവിച്  തുടങ്ങിയവർ .കാട്ടുകള്ളൻ  വീരപ്പൻ  ഒരു  കാലത്ത്  കർണാടക ,തമിഴ് നാട്
സംസ്ഥാനങ്ങളെ  വിറപ്പിച്ചിരുന്നു . വാളെടുക്കുന്നവൻ  വാളാലെ  എന്ന്  പറയുന്നത്  വെറുതെ  അല്ല .

കേരളവും   സൌത്ത്  ആഫ്രിക്കയും -താരതമ്യം  ചെയ്യുമ്പോൾ

കുറ്റ കൃത്യങ്ങളുടെ  കാര്യത്തിൽ   കേരളവും   സൌത്ത്  അഫ്രികായും  ഒരമ്മ
പെറ്റ  മക്കൾ  ആണ് . കുറ്റകൃത്യങ്ങളുടെ  കാര്യത്തിൽ  കേരളം  എണ്ണത്തിൽ
പുറകിലാണ്‌  എങ്കിലും  കുറ്റ വാസനയിൽ  ഒട്ടും  പുറകോട്ടല്ല .പ്രത്യേകിച്ച്
സ്ത്രീകൾക്ക്  എതിരായ  കുറ്റ കൃത്യങ്ങളിൽ .8  കൊല്ലം  മുമ്പ്  ഇവിടെ  പ്രമാദമായ  ഒരു  കൊലപാതകം  നടന്നു .ലീ  മാത്യൂസ്‌  എന്ന  ഒരു  വെള്ളക്കാരി  യുവതിയെ  ഇന്ത്യൻ  വംശജനായ  ഡോനവൻ  മുദലി  എന്ന
യുവാവ്‌  തട്ടിക്കൊണ്ടു  പോയി.ലീയുടെ  മാതാപിതാക്കളോട്  അവൻ
പണം  ആവശ്യപ്പെട്ടു . പണം  കൊടുത്തെങ്കിലും  അവൻ  ആ  യുവതിയെ
കൊന്ന്  കുറ്റിക്കാട്ടിൽ  തള്ളി. ഒരു  പ്രമുഖ  പ്രൈവറ്റ്  detective  ഈ  കേസിന്റെ
ചുരുളഴിച്ചു . മുദലി  ഇന്ന്  ജയിലിൽ ആണ് .ഒരു  മലയാളി  ഭാര്യയെ  കൊന്ന്
വാഗാമന്നിനു  അടുത്ത്  കൊക്കയിൽ  എറിഞ്ഞ  സംഭവം  നാം  ഇന്ന്
ടീവിയിൽ  കണ്ടു. ഇത്  പോലെ  എത്രയെത്ര  ക്രൂരമായ  കൊലപാതകങ്ങൾ
ഈ  രണ്ടു  രാജ്യങ്ങളിലും  നടക്കുന്നു .സൌത്ത്  ആഫ്രിക്കയിൽ  പ്രതിവർഷം
50000  കൊലപാതകങ്ങളാണ്  നടക്കുന്നത്.

കൊലപാതകങ്ങളുടെ  എണ്ണത്തിൽ  കേരളം  പുറകിലാണ് .എന്നാൽ  ക്രൂരതയിൽ  ഒട്ടും  പിന്നിലല്ല .പ്രത്യേകിച്ച്  സ്ത്രീകളോടും  കുട്ടികളോടും
കാണിക്കുന്ന  ക്രൂരതയിൽ .കോട്ടയത്ത്‌  ഒരു  പത്തു വയസ്സുകാരനെ  ഒരു
ബന്ധു  കഴുത്ത്  ഞെരിച്ചു  കൊന്നു .തിരുവനന്തപുരത്ത്  ഒരമ്മ  തന്റെ 9 മാസം  പ്രായമുള്ള  പെണ്‍കുഞ്ഞിന്റെ  ജനനേന്ദ്രിയം  പേന  കൊണ്ട്  കുത്തിക്കീറി .
കഴിഞ്ഞ  വാരാന്ത്യത്തിൽ  രണ്ടു  ബാലികമാർ  ജോഹന്നെസ്ബുർഗിനടുത്തു
rape  ചെയ്യപ്പെട്ടു .അവരെ  കൊലപ്പെടുത്തി  ഒരാളെ  shoelace  കൊണ്ട്  കെട്ടിത്തൂക്കി .മറ്റേ  കുട്ടിയെ  കൊന്നു  മാലിന്യ കൂമ്പാരത്തിൽ  എറിഞ്ഞു .

Cape  Town ന്  അടുത്ത്  രണ്ടു  rape  കേസുകളിൽ  ശിക്ഷിക്കപ്പെട്ട   ഒരാൾ  പരോളിൽ  ഇറങ്ങി  നാലു  മാസം  പ്രായമുള്ള  പെണ്‍കുഞ്ഞിനെ  rape  ചെയ്തു .
ഇതിൽ  നിന്നെല്ലാം  നാം  മനസിലാക്കേണ്ടത്  രണ്ടു  ഭൂഖണ്ഡങ്ങളിൽ  ആണെങ്കിലും  കേരളവും   സൌത്ത്  ആഫ്രിക്കയും  ചില  കാര്യങ്ങളിൽ  ഒന്നാണ്  എന്ന  സത്യമാണ് .

കള്ളന്മാരുടെ  അഴിഞ്ഞാട്ടം  പൊറുതി മുട്ടിയാണ്  ജനങ്ങൾ  ഇവിടെ  ജീവിക്കുന്നത് .കേരളത്തിലും  സ്ഥിതി  വ്യത്യസ്തമല്ല .രണ്ടു തരം  അക്രമങ്ങളാണ്  ഇവിടെ  നടക്കുന്നത് . മോഷ്ടാക്കൾ  വീട്ടിൽ  കയറി  കുടുംബാന്ഗംകളെ  മ ർദിച്ചോ  കൊലപ്പെടുത്തിയോ  നടത്തുന്ന   കവർച്ചകൾ
ആണ്  ഏറ്റവും  ഭീകരം . വീട്ടുകാർ  ഇല്ലാത്തപ്പോൾ  വീട്  കുത്തി പൊളിച്ച്
നടത്തുന്നതാണ്  രണ്ടാമത്തേത് .ഇത്തരം  കവർച്ചകൾ  ആരും  കാര്യമായി
എടുക്കാറില്ല .Insurance  ഉണ്ടെങ്കിൽ   claim  കിട്ടും ." എന്റെ  വീട്ടിൽ  കള്ളൻ
കയറി  എന്ന്  ആരോടെങ്കിലും  പറഞ്ഞാൽ  " So  what ? " എന്നായിരിക്കും
പ്രതികരണം .

Security  Industry  ഇവിടെ  ഒരു  ഭീമൻ  industry  ആണ് . അത്യാധുനിക  security  systems
എല്ലായിടത്തും   കാണാം .  സെക്യൂരിറ്റി  ഗാർഡുകൾ
ഉണ്ട് .ഈ  systemsനെ   അട്ടിമറിക്കാൻ  കെല്പുള്ള  മോഷ്ടാക്കളും  ഉണ്ട്.

ഞങ്ങൾ  ഇപ്പോഴത്തെ  വീട്ടിൽ  താമസം  തുടങ്ങിയത്  2004 ൽ   ആണ്.
താരതമ്യേന  crime  കുറവുള്ള    സ്ഥലമാണ്‌  DELAREYVILLE .കാരണം  ഇത്
സാധാരണക്കാരുടെ  ഒരു  ടൌണ്‍  ആണ് .യാതൊരു  ഭയാശങ്കകളും  ഇല്ലാതെ
ഞങ്ങൾ   ഇവിടെ  താമസിച്ചു  വരികയായിരുന്നു .എന്നാൽ  ഞങ്ങളുടെ
സുരക്ഷിതത്വം  ഒരു  ദിവസം  തകിടം  മറിഞ്ഞു .

2012  മെയ്‌  9 ന്   ഞങ്ങൾ  സ്കൂൾ  വിട്ട്  തിരിച്ചെത്തിയപ്പോൾ  ചില  മാറ്റങ്ങൾ
ശ്രദ്ധയിൽ  പെട്ടു . അടുക്കളയിൽക്കൂടിയാണ്  ഞങ്ങൾ  വീട്ടിലേയ്ക്ക്  കയറുന്നത് . നീണ്ട  ഒരുനില  വീടാണ് . കിടപ്പു മുറികളിലേയ്ക്ക്  നോക്കിയപ്പോൾ  ഞെട്ടിപ്പോയി . വീട്ടിൽ  കള്ളന്മാർ  കയറി  എല്ലാം  കുഴച്ചു
മറിച്ച്   വിതറിയിരിക്കുന്നു .bed  എല്ലാം  മറിച്ചിട്ടിരിക്കുകയാണ് . ജനൽ
അറുത്തു   മാറ്റിയാണ്  അവർ  അകത്തു  കടന്നത്‌ .ലീലാമ്മയുടെ  ഒരു  സ്വർണ മാല , ലാപ്ടോപ്, ക്യാമറ ,കുറെ  ഡോളർ  നോട്ടുകൾ  മുതലായവ  കാണാനില്ല .
സ്വർണമായിരുന്നു   മോഷ്ടാക്കളുടെ  മുഖ്യ ലക്ഷ്യം .കട്ടിലിനു  അടിയിൽ
ഏതോ  നിധി  കുഴിച്ചിട്ടിട്ടുണ്ടാകുമെന്നായിരിക്കും  അവർ  കരുതിയത്‌ .printer ink  പോലും  അവർ  പരിശോ ധിച്ചിരുന്നു .മൊത്തം  6  മണിക്കൂർ  അവർ  വീട്ടിൽ   ചെലവഴിച്ചിരുന്നു .പക്ഷേ  ഒരു   സേഫ്  അവരുടെ  ദൃഷ്ടിയിൽ  പെട്ടില്ല.അതിൽ
തന്നെ  കാര്യമായി  ഒന്നും  ഉണ്ടായിരുന്നില്ല. ഞങ്ങൾ  രണ്ടു  പെണ്‍മക്കളെ
കെട്ടിച്ചു  അയച്ചതാണെന്നു  അവർക്ക്  അറിയില്ല ല്ലോ   . ബാക്കിയുള്ള  കുറെ
പൊട്ടും  പൊടുങ്കും  നാട്ടിൽ  ബാങ്ക്  ലോക്കറിൽ  വെച്ചിട്ടാണ്  പോന്നത് .കുറേ
fake  bangles  ഉണ്ടായിരുന്നത്  കള്ളന്മാർ  കൊണ്ടുപോയി .

എത്ര    ബുദ്ധി ശാലികൾക്കും   അബദ്ധം   പറ്റാറുണ്ട്. ആ  കള്ളന്മാര്ക്കും  ചില
അബദ്ധങ്ങൾ  പറ്റി .എൻറെ  ഒരു  വീഡിയോ ക്യാമറ  അവരുടെ  ശ്രദ്ധയിൽ
പെട്ടില്ല. ലാപ്ടോപ്പിന്റെ   adaptor നു  പകരം   വീഡിയോ  ക്യാമറയുടെ  adaptor
ആണ്   അവർ  കൊണ്ടുപോയത് . പണ്ട്  ഒരു  നമ്പൂതിരിയുടെ  പണപ്പെട്ടി
കള്ളൻ  കൊണ്ടുപോയി . നമ്പൂതിരിക്ക്   ഒട്ടും  വിഷമം  തോന്നിയില്ല .കാരണം
'' ചാവി  എൻറെ  കയ്യിലാണ്''  എന്നാണ്  നമ്പൂതിരി  പറഞ്ഞത് .ലാപ്ടോപ്
പോയാലെന്ത് ,adaptor  ഇപ്പോഴും  എൻറെ  കൈവശം  ഉണ്ട്.

സെക്യൂരിറ്റി  സിസ്റ്റം  ഇല്ലാതെ  8  വർഷം  സ്വതന്ത്രമായി   ജീവിച്ച  ഞങ്ങൾ
ഗത്യന്തരമില്ലാതെ  അത്  വെക്കേണ്ടി  വന്നു .  അത്  സ്ഥാപിക്കുന്നതിന്   ഏകദേശം  30000  രൂപയ്ക്ക്  തുല്യമായ  തുക  ചെലവായി .പിന്നെ  പ്രതിമാസം
170  rand   കൊടുക്കണം . നമ്മൾ  വീട്ടിൽ  ഇല്ലാത്ത  സമയത്ത്   അലാറം  ശബ്ദിച്ചാൽ  സെക്യൂരിറ്റിക്കാർ   നമ്മളെ  വിളിച്ചു  ചോദിക്കും .വീട്ടിൽ  പോയി  അന്വേഷിക്കും . ചിലപ്പോൾ  mistake  ആയി  അലാം  ശബ്ദിച്ചു  എന്ന്
വരാം .അ പ്പോൾ  അത്  ആവശ്യമില്ലാത്ത  അ ങ്കലാപ്പ്  ഉണ്ടാക്കും.

 .
കടകളും  ഓഫീസുകളും  രാവിലെ   8  മണിക്ക്  തുറന്ന്  വൈകിട്ട്  5   മണിയോടെ    അടയ്ക്കുന്നു . SUPERMARKET കളും  കഫെകളും  സാധാരണ
8  മണിയോടെ  അടയ്ക്കും.ഇരുട്ടുന്നതിനു  മുൻപ്  കഴിയുമെങ്കിൽ  വീട്ടിലെത്താൻ  എല്ലാവരും  മനസ്സിരുത്തുന്നു .പ്രത്യേകിച്ച്  സ്ത്രീകൾ .രാത്രി
സഞ്ചാരം  ആർക്കാണെങ്കിലും  അപകടകരമാണ് .

ഒറ്റയ്ക്ക്  താമസിക്കുന്ന  മുതിർന്ന   ആളുകൾ  അക്രമികളുടെ  ഇരകൾ
ആകാറുണ്ട്  ഇവിടെ. ധാരാളം  പേർ  കൊല്ലപ്പെടുന്നുണ്ട് . കേരളത്തിലും
സ്വർണ്ണത്തിനു  വേണ്ടി  വൃദ്ധർ  കൊല്ലപ്പെടുന്നുണ്ട്.

'' ഉണ്ണിയെ  കണ്ടാലറിയാം  ഊരിലെ  പഞ്ഞം '' എന്ന്  പറഞ്ഞതു  പോലെ
ഒരു  രാജ്യത്തെ  പട്ടണങ്ങളിലെ  തെരുവുകൾ  കണ്ടാലറിയാം  ജനങ്ങളുടെ
നിലവാരം. കേരളത്തിൽ  മുക്കിലും  മൂലയിലും  മാലിന്യം  കൂടിക്കിടന്ന്
ചീഞ്ഞു  നാറുന്നത്  നാം  നിത്യവും  കാണുന്നു.ഇത്  ജനങ്ങളിൽ  ഒരു
വിഭാഗത്തിന്  പൌരബോധം  ഇല്ലാത്തതു  കൊണ്ടാണ് .കേരളത്തിലും
ഇവിടെയും  ഒന്നാം  ലോകത്തിലെ  നല്ല  കാര്യങ്ങൾ  FOLLOW  ചെയ്യുന്ന
ഒരു  വിഭാഗം  ജനങ്ങൾ  ഉണ്ട്. എന്നാൽ  പൌരബോധം  ഇല്ലാത്തവരാണ്
കൂടുതൽ . അതുകൊണ്ട്  ഇവിടെ    പലടത്തും  മാലിന്യം   DUMP
ചെയ്തിരിക്കുന്നത്  കാണാം .1988 ൽ  ഞാൻ  ഈ  ടൌണിൽ  ആദ്യമായി
വരുമ്പോൾ  ഇവിടെ  കണ്ട  ശുചിത്വം  എന്നെ  അമ്പരപ്പിച്ചു .ഒരു  സിഗരറ്റ് കുറ്റിയോ  തീപ്പെട്ടി  കമ്പോ  നിലത്തു  കാണാനില്ല . എല്ലായിടത്തും  DUSTBINS
വെച്ചിരുന്നു .അന്ന്  ഈ   ടൌണ്‍  വെള്ളക്കാരുടെ  ഭരണത്തിൽ  ആയിരുന്നു .
APARTHEID  തെറ്റായിരുന്നു . എന്നാൽ  വെള്ളക്കാർ  പല  നല്ല  കാര്യങ്ങളും
ചെയ്തിരുന്നു .ടൌണ്‍  വൃത്തിയായി   സൂക്ഷിക്കുന്നതിൽ  അവർ  ശ്രദ്ധിച്ചിരുന്നു . ഇന്നും  അതിന്റെ  തുടർച്ചയായി  ചില  നല്ല  കാര്യങ്ങൾ  ഉണ്ട് .
ആഴ്ചയിൽ   ഒരു  ദിവസം  നമ്മുടെ  വീട്ടിലെ  മാലിന്യം  വലിയ  ,കറുത്ത
REFUSE  ബാഗുകളിൽ  കെട്ടി  പുറത്തു  വെച്ചാൽ   MUNICIPAL  TRUCK  അത്
എടുത്തു  കൊണ്ടു പോകും .അതിന്  പ്രതിമാസം  ഒരു  FEE  ഉണ്ട് . ഭാഗ്യവശാൽ
ഞാൻ  താമസിക്കുന്ന  സ്ട്രീറ്റിൽ  എല്ലാവരും  ബാഗുകളിൽ  മാലിന്യം  കെട്ടി
വെക്കുന്നു . എന്നാൽ  മറ്റു  ചില  ഭാഗങ്ങളിൽ  താമസക്കാർ  ഇത്  ചെയ്യാറില്ല .
 Refuse  ബാഗിനു  വേണ്ടി  ചെറിയ  ഒരു  തുക  മുടക്കാൻ  അവർക്ക്  മനസ്സില്ല .
അവർ  കേരളത്തിൽ  ചിലർ  ചെയ്യുന്നതു  പോലെ  തോന്നിയിടത്ത്  വലിച്ചെറിയുന്നു .ശക്തിയേറിയ  കാറ്റു  അടിക്കുമ്പോൾ  പ്ലാസ്റ്റിക്‌  മുതലായ
മാലിന്യങ്ങൾ  തെരുവുകളിൽ  പരക്കുന്നു .മദ്യം  കുടിച്ചിട്ട്  ഒഴിഞ്ഞ  കുപ്പി
വലിച്ചെറിയുന്നവർ   ഏറെ .പൊതുസ്ഥലത്ത്  മൂത്രം  ഒഴിക്കുന്നവർ  ഉണ്ട്.
ഇതിൽ  നിന്നെല്ലാം  നാം  മനസ്സിലാക്കേണ്ടത്   സൌത്ത് ആഫ്രിക്കയും  കേരളവും  മൂന്നാം   ലോകത്തിലെ  രണ്ടു  സംസ്ഥാനങ്ങൾ  ആണ്  എന്നാണ് .



Sunday, 8 September 2013

KERALA AND SOUTH AFRICA: SOME SIMILARITIES

കേരളവും   സൌത്ത്  ആഫ്രിക്ക്കയും : ചില  സാമ്യങ്ങൾ

ഈ  ചെറിയ   STUDYക്ക്   വേണ്ടി  ഞാൻ  കേരളത്തെ  ഒരു  രാജ്യം  എന്ന്
വിളിക്കുന്നു .ഇതിൽ  അപാകത  ഒന്നുമില്ല .കാരണം  കേരളം  ഡെന്മാര്ക്ക്,SWEDEN ,നോർവേ  മുതലായ  രാജ്യങ്ങളെക്കാൾ  ജനസംഖ്യയിൽ
വലുതാണ് .സൌത്ത്  ആഫ്രിക്കയുടെ  ജനസംഖ്യ  ഏകദേശം  5 കോടിയാണ് .

ഈ  രണ്ടു  രാജ്യങ്ങളും  മൂന്നാം  ലോകത്തിൽ  പെടുന്നു .മൂന്നാം  ലോക രാജ്യങ്ങളിൽ  പൊതുവായ  ചില  പ്രശ്നങ്ങൾ  ഉണ്ട്.ജനാധിപത്യം  ശരിയായി
വേര്  ഉറയ്ക്കതതാണ്  ഇതിന്  കാരണം.രണ്ട്  ഭൂ ഖണ്ഡങ്ങളിൽ   ആണെങ്കിലും
കേരളവും   സൌത്ത്  ആഫ്രിക്കയും  ഒരേ  രാജ്യത്തിൻറെ  രണ്ടു   states  ആണെന്ന്  തോന്നും  ചില  കാര്യങ്ങൾ  കാണുമ്പോൾ .സമൂഹത്തിലെ  ഉച്ച നീചത്വങ്ങൾ  ( inequalities ) ആണ്  പ്രധാനം .ഇവിടെ  കാണുന്ന  സ്വകാര്യ വാഹനനങ്ങൾ  Mercedes ,BMW , Audi ,Jeep ,Land Rower ,Porsche  മുതലാവയുടെ  മുന്തിയ  ഇനങ്ങൾ  ആണ്. വളർത്തു  പട്ടിയുടെ  birthday  ആഘോഷിക്കുന്നവർ
ഇവിടെ  ഉണ്ട്. പല  രാജ്യങ്ങളുടെ  പൌരത്വം  ഉള്ളവർ  ഉണ്ട്.ലോകത്തിൽ
ഏറ്റവും   വലിയ  inequality  ഉള്ള  രാജ്യം  സൌത്ത്  ആഫ്രിക്കയാണെന്ന്  പറയപ്പെടുന്നു .എൻറെ  വീടിന്  കുറച്ച്  അകലെയായി  പഴയ  ഒരു  പാർക്ക്‌
ഉണ്ട് . Maintenance  ഇല്ലാതെ  കിടക്കുന്ന  ആ  പാർക്കിൽ  വിറകു  ശേഖരിച്ചു
തലച്ചുമാടായി  കൊണ്ടുപോകുന്ന  വളരെ  ദരിദ്രരായ  കറുമ്പരെ  എന്നും
കാണാം .ഇവിടെ   electricity  ആണ്   കൂടുതലായി  പാചകത്തിന്
 ഉപയോഗിക്കുന്നത് .ഗ്യാസ്  എത്ര വേണമെങ്കിലും  കടകളിൽ  കിട്ടും .എന്നാൽ
ഈ  പാവപ്പെട്ടവർക്ക്  അത്  വാങ്ങാൻ  പണമില്ല .ഗവണ്മെന്റ്  കൊടുക്കുന്ന
ഗ്രാന്റുകൾ  ചെലവിനു  തികയുകയില്ല .Unemployment   40  ശതമാനം  ആണ്.
കേരളത്തിലും  ഒട്ടേറെ  ജനങ്ങൾ  ദാരിദ്ര്യത്തിൽ  കഴിയുന്നത്‌  നമ്മൾ
നിത്യവും   ടീവിയിൽ  കാണാറുണ്ട് .eg  അട്ടപ്പാടിയിലെ  ആദിവാസികൾ .

പാവപ്പെട്ടവർക്ക്   വേണ്ടി  മാറി  മാറി  വരുന്ന  സർക്കാരുകൾ  വാഗ്ദാനം
ചെയ്യുന്നതും  കോടികൾ  ഒഴുക്കുന്നതുമായ  പദ്ധതികൾ  പൂര്ത്തിയക്കാത്തതും  പൂർത്തി യായവ   കാര്യ ക്ഷമമായി   നടപ്പിലാക്കാത്തതും  അഴിമതിയും
കെടുകാര്യസ്ഥതയും  ആണ്  പാവപ്പെട്ടവരുടെ  പുരോഗതിക്കു  വിലങ്ങു
തടി  ആകുന്നത് . കോടികൾ  ചെലവഴിച്ചിട്ടും  ഒരു  തുള്ളി  വെള്ളം  പോലും
ഒഴുകാത്ത  മുവാറ്റുപുഴ  Irrigation  project  നാം  ടീവിയിൽ  കണ്ടു.പാവപ്പെട്ടവർക്ക്  സൌജന്യമായി  ചെറിയ  വീടുകൾ  വെച്ചു  കൊടുക്കുന്ന  ഒരു  വൻ  പ്രോജെക്റ്റ്‌  ഇവിടെ ഉണ്ട്‌ .ഇത്  കുറെ  വിജയിച്ചിട്ടുണ്ട്. എന്നാൽ   contractors   ചിലപ്പോൾ  വളരെ  മോശമായ  രീതിയിൽ  വീടുകൾ  പണിതു  കൊടുത്ത്  അവ  ഒരു  വർഷത്തിനകം  നിലം
പൊത്തുന്ന   സംഭവങ്ങൾ  ഇവിടെ  ഉണ്ടായിട്ടുണ്ട് .അട്ടപ്പാടിയിലും  നാം
ഇത്  കണ്ടിട്ടുണ്ട്.ഉദ്യോഗസ്ഥർ  കൈക്കൂലി  വാങ്ങിച്ചു  അർഹിക്കാത്ത
ആളുകൾക്ക്  വീട്  allot  ചെയ്യുന്നതും  അർഹത  ഉള്ളവർക്ക്  വീട്  കിട്ടാതിരിക്കുന്നതും  ഇവിടെ  സ്ഥിരം  കേൾക്കുന്ന  ഒരു  പരാതിയാണ് .

ഇവിടെയും  കേരളത്തിലും   ജനങ്ങൾ  തിങ്ങി പാർക്കുന്ന  slums  ഉണ്ട് .മഴ ക്കാലത്ത്  ശരിയായ  drainage   ഇല്ലാത്തത്  കൊണ്ട്  വീടുകളിൽ  വെള്ളം  പൊങ്ങി  ജനങ്ങൾ  വളരെ  കഷ്ടപ്പെടുന്നത്  എല്ലാ  കൊല്ലവും  കാണാം .കേരളത്തിൽ  slums  അല്ലാത്ത  ഇടങ്ങളിലും  വീടുകളിൽ  വെള്ളം  കയറിയത്
മഴക്കാലത്ത്‌  നമ്മൾ  കണ്ടു.

ഏറ്റവും  വലിയ  സാമൂഹ്യ വിപത്തായ  മദ്യപാനത്തിന്റെ  കാര്യത്തിൽ
കേരളവും സൌത്ത് ആഫ്രിക്കയും  ഒരമ്മ  പെറ്റ  IDENTICAL  TWINS  പോലെയാണ്.ഇവിടെ  ക്യു  നിൽക്കേണ്ട  ആവശ്യമില്ല  എന്ന  വ്യത്യാസം
ഉണ്ട്.വില  ഇവിടെയാണ്   കുറവ്.  Middle  ക്ലാസ്സിനു   കുറെ  സ്വയം  നിയന്ത്രണം
ഉണ്ടെന്നു  തോന്നുന്നു .എന്നാൽ  working  ക്ലാസ്സിൽ  പെട്ട  ഒരു  നല്ല  വിഭാഗം
ആളുകൾ  കിട്ടുന്ന  വേതനം  എല്ലാം  കുടിച്ചു  പാഴാക്കുന്നു .ഇവിടെ  തൊഴിലാളികൾക്ക്  നല്ല  വേതനം  ലഭിക്കുന്നു. കുടിച്ച്  വരുമാനവും  ആരോഗ്യവും
അവർ  നഷ്ടപ്പെടുത്തുന്നു.എൻറെ   ടൌണ്‍  ചെറുതാണ് .ഇവിടെ  5 Bottle  സ്റോറുകൾ  ഉണ്ട്.വിവിധ  തരം   മദ്യങ്ങൾ    സുലഭമാണ് .weekend കളിലും
മാസന്ത്യങ്ങളിലും  Bottle  store കളിൽ  നല്ല  തിരക്കാണ്.ഇത്രയും  മദ്യം  കിട്ടുന്ന
ഈ  കൊച്ചു  ടൌണിൽ  പേരിനു  മാത്രം  ഒരു  ലൈബ്രറി  ഉണ്ട്.ജനങ്ങളിൽ
വായനയുടെ  ഒരു  സംസ്കാരം  ഇല്ലെന്നു  വ്യക്തമാണ്‌ .കേരളത്തിലും  സ്ഥിതി
വ്യത്യസ്തമല്ല .50  രൂപയുടെ  ഒരു  പുസ്തകം  വാങ്ങി  വായിക്കുന്നതിനേക്കാൾ  500  രൂപയുടെ  ഒരു  കുപ്പി  മദ്യം  കഴിക്കുന്നതിനാണ്
കേരളത്തിൽ   താൽപര്യം .

കേരളത്തിൽ  കുട്ടികളുടെ   ഇടയിൽ  മദ്യപാനശീലം  വർദ്ധിച്ചു  വരുന്നതായി
ഇപ്പോൾ    മലയാള ചാനലുകൾ  നടത്തുന്ന  അന്വേഷണ  പരമ്പരകൾ  വെളിപ്പെടുത്തുന്നു .ഇവിടെ  സ്ഥിതി  ഒന്നു കൂടി  മുമ്പോട്ടാണ് .തിങ്കളാഴ്ച
എൻറെ  സ്കൂളിലെ   ചില  കുട്ടികൾ  ഉറക്കം  തൂങ്ങുന്നത്  കാണാം .ആണ്‍
പെണ്‍  വ്യത്യാസമില്ലാതെ .weekend ലെ  അമിത കുടിയുടെ  hangover  കാരണമാണ് .
തിങ്കളാഴ്ച  പഠിപ്പിക്കുന്നത്  അവരുടെ  തലയിൽ  കയറുകയില്ല.ഗ്രാമങ്ങളിലും
township കളിലും  ഷെബീൻ  എന്നു  പേരുള്ള  മദ്യ ശാലകളുണ്ട് .അവിടെ
മദ്യം  വിൽക്കുന്നതിനു  പ്രായം  നോക്കാറില്ല.

മദ്യം  വാങ്ങുന്നതിനുള്ള  പണം  എങ്ങനെ  കിട്ടുന്നുവെന്ന്  ഞാൻ  ചില
കുട്ടികളോട്  ചോദിച്ചു .സ്കൂളിലെ  ചില  ആവശ്യങ്ങൾക്ക്  എന്ന്  parents നെ
തെറ്റി ധരിപ്പിച്ച്‌  പണം  വാങ്ങിയാണ്  മദ്യം  വാങ്ങി  കുടിക്കുന്നത് .ഭൂരിഭാഗം
കുട്ടികളുടെ  മാതാപിതാക്കൾ  ഗ്രാമത്തിൽ  അല്ല  താമസം .അവർ  ജോലി
ചെയ്യുന്നത് ദൂരെ  വൻ നഗരങ്ങളിലാണ് .ചിലർക്ക്  ഒരു  parent  മാത്രമേ  ഉള്ളു .
ഒരു  parent ഉം  ഇല്ലാത്ത  കുട്ടികളും  ഉണ്ട്.

apartheid   കാലത്ത്  വെള്ളക്കാർ   കരുമ്പർക്കു  കുടിക്കാനുള്ള  അവകാശം  നിഷേധിച്ചിരുന്നില്ല .മുന്തിരി  തോട്ടങ്ങളിലെ   ജോലിക്കാർക്ക്  ആഴ്ച
വേതനത്തിന്റെ   ഒരു  ഭാഗം  വീഞ്ഞ്  ആയി  കൊടുത്തിരുന്നു  എന്ന്  കേട്ടിട്ടുണ്ട് .അങ്ങനെ  തൊഴിലാളികളുടെ  അധ്വാനത്തിന്റെ  പണം  വെള്ളക്കാർക്കു  തന്നെ  തിരിച്ചു  കിട്ടിയിരുന്നു .ഇന്നു  നടക്കുന്നതും  അതാണ് .

സൌത്ത്  ആഫ്രിക്ക  മയക്കുമരുന്നുകളുടെ  ഒരു  transit  point  ആണ് .ശക്തരായ
Nigerian  Syndicates  ആണ്  ഇവിടെ  മയക്കുമരുന്നുകൾ  പ്രചരിപ്പിക്കുന്നത് .ഇവിടത്തെ  30  ശതമാനം  ചെറുപ്പക്കാർ  മയക്കു മരുന്നിനു  അടിമകളാണെന്ന്
പറയപ്പെടുന്നു .കഞ്ചാവ്  കൃഷിയും  ഉഷാർ .കേരളത്തിലും  മയക്കു മരുന്ന്
വ്യാപകമായി  ഉപയോഗിക്കപ്പെടുന്നു .

റോഡ്‌  അപകടങ്ങളുടെ  കാര്യത്തിൽ  സൌത്ത്  ആഫ്രിക്കയും  കേരളവും
ഒരമ്മ  പെറ്റ  മക്കളാണ് .പെരിന്തൽമണ്ണ  ബസ്‌  ദുരന്തത്തിന്റെ  തലേ  ദിവസം
Durban  നഗരത്തിൽ  ഒരു  കൂറ്റൻ  truck മറ്റു  വാഹനങ്ങളെ  ഇടിച്ചു  നിരത്തി .
22  പേർ  മരിച്ചു .130  പേർക്ക്  പരിക്ക്  പറ്റി .ക്രിസ്മസ് ,Easter  അവുധിക്കാലങ്ങളിൽ  ആയിരക്കണക്കിന്‌  ആളുകളാണ്   ഇവിടെ   കൊല്ലപ്പെടുന്നത് .ഇവിടെയും   അവിടെയും  അപകടകാരണങ്ങൾ  സമാനമാണ് .  അമിതവേഗം ,മദ്യപിച്ച്  ഓടിക്കൽ ,മോശം  റോഡുകൾ ,റോഡിൽ   ഇറക്കാൻ   അയോഗ്യമായ   വാഹനങ്ങൾ , വേണ്ടത്ര  ട്രാഫിക്‌
പോലീസുകാർ   ഇല്ലാത്തത് ,അഴിമതി  എന്നിവയാണ്   അപകട  കാരണങ്ങൾ .

സ്ത്രീകൾക്ക്   സുരക്ഷിതത്വമില്ലാത്ത  രാജ്യങ്ങളാണ്  നമ്മുടെ  ഇരട്ടകൾ .RAPE ന്റെ  കാര്യത്തിൽ   ഒന്നാം  സ്ഥാനത്ത്  നിൽക്കുന്ന  രാജ്യമാണ്  സൌത്ത്
ആഫ്രിക്ക . ഇവിടത്തെ   സ്ത്രീകളിൽ  മൂന്നിൽ  ഒരാൾ  ജീവിതത്തിൽ  ഒരിക്കലെങ്കിലും  RAPE  ചെയ്യപ്പെട്ടിരിക്കും  എന്നാണ്  കണക്ക് .Rape  ചെയ്യുന്നത്
തങ്ങളുടെ  ഒരു  അവകാശമായി  ചില  പുരുഷന്മാർ   കരുതുന്നു .ഒരു  കന്യകയെ   rape   ചെയ്യ്താൽ   എയിഡ്സ്  രോഗം  ഭേദമാകുമെന്നു  കരുതുന്നവരുണ്ട് . Lesbians നെ  തെരഞ്ഞു  പിടിച്ച്  കൂട്ട rape  ചെയ്യുതിനു
corrective   rape  എന്ന്  പറയുന്നു . Date  rape  വേറെ .കുറ്റവാളികളിൽ  14  ശതമാനം
മാത്രമാണ്  ശിക്ഷിക്കപ്പെടുന്നത് .rape ൻറെ  ഇരകൾക്ക്   പ്രായ പരിധിയില്ല .
ശിശുക്കൾ  മുതൽ  90  കഴിഞ്ഞ  മുത്തശിമാർ   വരെ  rape  ചെയ്യപ്പെട്ട  സംഭവങ്ങൾ  ഉണ്ട് .കഴിഞ്ഞ  മാസം  Cape  Townന്  അടുത്ത്  4  മാസം  പ്രായമുള്ള  ഒരു  പെണ്‍കുഞ്ഞു  rape  ചെയ്യപ്പെട്ടു . മദ്യത്തിനും  മയക്കുമരുന്നിനും കുപ്രസിദ്ധമായ  ഒരു  സ്ഥലത്താണ്  ഇത്  സംഭവിച്ചത് .തിരുവനന്തപുരത്ത്
9  മാസം   പ്രായമുള്ള  ഒരു  പെണ്‍കുഞ്ഞ്  rape  ചെയ്യപ്പെട്ടതായി  TVയിൽ
വാർത്ത‍  കണ്ടു .

കേരളത്തിൽ  rape  കേസുകൾ  എണ്ണത്തിൽ  കുറവാണു .പൊതുജനത്തെ  പേടിയുള്ളതു  കൊണ്ട്  മാത്രമാണ്  rape  ചെയ്യാൻ  പലരും  മുതിരാത്തത് .rape
അല്ലാതെ  സ്ത്രീകൾക്കെതിരായ   അക്രമങ്ങൾ  ഇവിടെ  സാധാരണയാണ് .
ഭാര്യമാരെ  മർദിക്കുകയും  കൊല്ലുകയും  ചെയ്യുന്ന  സംഭവങ്ങൾ  ഇവിടെ
ഏറെയാണ്‌ .കേരളത്തിലും  നാം  ഇത്  കാണുന്നു .

ഇതിൻറെ  കാരണങ്ങൾ  അന്വേഷിക്കുമ്പോൾ  നാം  ചെന്നെത്തുന്നത്  മദ്യപാനം , മയക്കുമരുന്ന് ,കുടുംബത്തിന്റെ  തകർച്ച ,തരം  താണ  വിദ്യാഭ്യാസം ,ഒരു
മതത്തിലും  വിശ്വസിക്കാത്തത് , തീരെ  മോശമായ  ജീവിത  സാഹചര്യങ്ങൾ
എന്നിവയിലാണ് .  ( തുടരും )




Friday, 6 September 2013

Ente favourite teacher ( Malayalam )

എൻറെ  favourite   ടീച്ചർ

 സെപ്റ്റംബർ  5   ഇന്ത്യയിൽ   അദ്ധ്യാപക ദിനമായി   ആചരിക്കുന്നു  എന്ന് 
അറിഞ്ഞപ്പോൾ  ഞാൻ   പണ്ട്  പഠിച്ച  വിളക്കുമാടം   saint   ജോസഫ്‌'സ്  HIGH 
SCHOOL നെയും  എന്നെ  പഠിപ്പിച്ച  അദ്ധ്യാപകരേയും  അക്കാലത്തെ  ചില 
സംഭവങ്ങളെയും   ഓർമിച്ചു . 1959  മുതൽ   1964  വരെയാണ്  ഞാൻ  അവിടെ 
പഠിച്ചിരുന്നത് .

എൻറെ  അധ്യാപകരുടെ  ഉയർന്ന  നിലവാരത്തെയും  അർപ്പണ  മനോഭാവത്തെയും  സൂചിപ്പിക്കാൻ  OUTSTANDING   എന്ന വാക്കാണ്‌  എൻറെ 
മനസ്സിൽ   ഉയർന്നു  വരുന്നത് .

1962 ൽ   സ്കൂളിൽ  ഒരു  LABORATORY   സ്ഥാപിക്കുന്നതിന്   ഫണ്ടിന്  വേണ്ടി  അധ്യാപകർ  'ഇബിലീസുകളുടെ  നാട്ടിൽ ' എന്ന  നാടകം  അവതരിപ്പിച്ചു. 
ഞങ്ങളുടെ   അദ്ധ്യാപകര്ക്ക്  അഭിനയത്തിൽ   ഇത്രയും  കഴിവുണ്ടെന്ന്  ആരും  പ്രതീക്ഷിച്ചില്ല. ഒരു   ന്യൂനത   മാത്രമേ  ഉണ്ടായിരുന്നുള്ളു. സ്ത്രീ 
വേഷങ്ങൾ  പുരുഷന്മാരാണ്  ചെയ്തിരുന്നത് . അന്ന്   സ്കൂളിൽ   ലേഡി  TEACHERS  ഇല്ലായിരുന്നു . നാടകത്തിൽ  നിന്നും  കിട്ടിയ  പണം  കൂടി  ഉപയോഗിച്ച്   വളരെ  നല്ല  ഒരു  LABORATORY   സ്ഥാപിച്ചു . ഞങ്ങളുടെ 
അധ്യാപകർ  കാലത്തിനൊപ്പം  നടന്നവരല്ല ,കാലത്തിനു  10 മീറ്റർ  മുമ്പേ  ഓടിയവരാണ് .

വളരെ  പ്രഗല്ഭരായ  എൻറെ  അദ്ധ്യാപകരുടെ  കൂട്ടത്തിൽ  എൻറെ  FAVORITE  ആയി   ഞാൻ  കാണുന്നത്  ശ്രീ  എ.എസ്സ് . ആന്റണി  സാറിനെയാണ് .അദ്ദേഹം 
സയൻസ്   അദ്ധ്യാപകനും  NCC  ഓഫീസിരും   ആയിരുന്നു. അദ്ദേഹത്തിന്റെ 
കീഴിൽ  ഒരു  NCC  CADET  എന്ന  നിലയിൽ  പഠിച്ച  ചില  നല്ല  കാര്യങ്ങളാണ്‌ 
അദ്ദേഹത്തെ  എൻറെ  FAVORITE   ആക്കുന്നത്.

ക്ലാസ്സ്‌  കഴിഞ്ഞ   ഉടൻ  5-7  മിനിട്ടിനുള്ളിൽ    യൂണിഫോം  അണിഞ്ഞ്  PARADE 
ഗ്രൗണ്ടിൽ  FALL  ഇൻ   ചെയ്യണം . ബെൽറ്റിന്റെ   ബ്രാസ്സ്  തിളങ്ങിയിരിക്കണം .
ഷൂസും   തിളങ്ങണം .lACE   ശരിയായി   കെട്ടിയിരിക്കണം . താമസിച്ച്  എത്തിയാൽ  303  RIFLE  ഉയർത്തി  പിടിച്ച്  ഗ്രൌണ്ടിനു  ചുറ്റും  കുറെ  ROUNDS 
ഓടേണ്ടി  വരും .ഞങ്ങളുടെ  COMMANDERS   ആയ  ചാണ്ടിയും  മാത്തുകുട്ടിയും 
സാറിനെ ക്കാൾ   STRICT  ആണ് .യാതൊരു   ദാക്ഷിണ്യവും  ഇല്ല.

ആന്റണി  സാറിന്റെ  കൂടെ  രണ്ട്  NCC  ക്യാമ്പുകളിൽ  പങ്കെടുത്തു .ആദ്യത്തേത്  കോട്ടയം  BASELIOS  HIGH  സ്കൂളിൽ   ആയിരുന്നു.അന്ന്  BASELIOS 
കോളേജ്  ഇല്ല. 2000  കുട്ടികൾ  പങ്കെടുത്ത  ക്യാമ്പ്‌  ആയിരുന്നു  അത് .10  ദിവസത്തെ  ക്യാമ്പിൽ  ഞങ്ങൾ  ടെന്റ് കളിൽ  ആയിരുന്നു  താമസം.എല്ലാ 
കാര്യങ്ങളിലും  പട്ടാള ചിട്ട  ആയിരുന്നു.അന്ന്  ബാൻഡ്  മേളത്തിനും  മാര്ച്ചിംഗ് നും  ആലപ്പുഴ  ലിയോ  13TH  ഹൈ സ്കൂൾ ,SD  HIGH  സ്കൂൾ 
ഇവ   ആയിരുന്നു  മുന്നിൽ .രണ്ടാമത്തെ  ക്യാമ്പ്‌  പാല    St  Thomas High  സ്കൂളിൽ  ആയിരുന്നു.

ക്രിത്യ നിഷ്ട്ടയിലും  സഹനത്തിലും   മുതിർന്നവരോടുള്ള   ബഹുമാനത്തിനും
ആന്റണി സാറിൽ  നിന്ന്  കിട്ടിയ ശിക്ഷണം  ഇന്നും  ഓർക്കുകയും  അതനുസരിച്ച്  പ്രവർത്തിക്കുകയും  ചെയ്യുന്നു. എത്ര  തണുപ്പുള്ള  പ്രഭാ തം
ആയിരുന്നാലും  7.30 നു  മുമ്പ്  സ്കൂളിൽ  എത്തുന്നു.ലേറ്റ്  ആകുമോ എന്ന്
തോന്നിയാൽ  വലിയ  ഉൾക്കിടിലമാണ് .താമസിച്ചു  ചെന്നാലും  ആരും
ചോദ്യം  ചെയ്യുകയില്ല .എന്നാലും  അത്  ഒരു  വലിയ കുറച്ചിലായി  തോന്നും .

 ആന്റണിസാർ   പഠിപ്പിക്കുന്ന  വിഷ യം  മാറ്റിവെച്ചിട്ട്  ലൈഫ്, ടൈം  മുതലായ മാസികകൾ  ഞങ്ങളെ  കാണിക്കുകയും  അതിലെ  കാര്യങ്ങൾ  പറഞ്ഞു
തരികയും  ചെയ്തിരുന്നു . ജോണ്‍  കെന്നഡി ,റോബർട്ട്‌ കെന്നഡി ,ജോണ്‍  കെന്നത്ത്  ഗൽബ്രൈത് , നെഹ്‌റു ,ചാർല്ടൻ  ഹെസ്റ്റൻ  മുതലായ  പ്രശസ്തരുടെ  ചിത്രങ്ങൾ  അദ്ദേഹം  ഞങ്ങളെ  കാണിക്കുകയും  വിവരിച്ചു  തരികയും
ചെയ്തിരുന്നു .കളർ  മാസികകൾ  നമ്മുടെ  നാട്ടിൽ  കുറവായിരുന്ന  കാലമായിരുന്നു  അത് .ലോക വാർത്തകൾ  അറിയാനുള്ള
ഒരു  താല്പര്യം  എന്നിൽ  വര്ധിക്കാൻ  ഇത്  കാരണമായി .ആ  താല്പര്യം
ഇന്നും  തുടരുന്നു.

ആന്റണി  സാറിന്റെ   മാതൃക  എൻറെ  ടീച്ചിങ്ങിൽ  ഞാൻ  പിൻതുടരുന്നു .ടൈം , Newsweek ,മുതലായ  വാരികകളിൽ  നിന്നും  ദിന പത്രങ്ങളിൽ  നിന്നും
കുട്ടികൾക്ക്  ഉപകാര പ്രദമായ  വാർത്തകളും   ലേഖനങ്ങളും  തെരഞ്ഞെടുത്തു  അവയുടെ  ഫോട്ടോ കോപ്പികൾ  കൊടുത്ത്  പഠിപ്പിക്കാറുണ്ട് .ഇംഗ്ലീഷ്  textbooks  ഒരിക്കലും  up  to  date  അല്ല. ഫ്രീസറിൽ
വെച്ച  ഭക്ഷണം  പോലെയാണ്  textbooks .അതിനു  രുചി  കുറവാണ് .രുചിയുള്ള
ഭക്ഷണമാണ്  നമ്മൾ  കുട്ടികൾക്ക്  കൊടുക്കേണ്ടത് .ഉദാഹരണമായി  ഓസ്കാർ  പിസ്റ്റൊരിയസ് ന്റെ   murder  case  വന്നപ്പോൾ  ആ കഥയുടെ  കോപ്പികൾ  കൊടുത്തു  പഠിപ്പികുകയുണ്ടായി .ആ  സംഭവ കഥയെ  ആധാരമാക്കി  comprehension ,vocabulary ,debate ,language മുതലായ  പല  കാര്യങ്ങൾ
പഠിപ്പിച്ചു . Violence  ഏറെയുള്ള  ഈ  രാജ്യത്ത്  ഇന്ന്  വധശിക്ഷ  ഇല്ല .പിസ്റ്റൊരിയസ് സംഭവത്തിൻറെ   ചുവടു  പിടിച്ച്  വധശിക്ഷ  തിരിച്ചു  കൊണ്ടു വരണമോ  എന്ന  വിഷയത്തെപ്പറ്റി  ഒരു  debate  നടത്തി.ഇത്തരം
debates  കുട്ടികൾക്ക്  ഇഷ്ടമാണ് .അവർ  തന്നെ  പ്രസംഗം  എഴുതി  തയാറാക്കുന്നു.

ഒരു  അധ്യാപകൻ  എന്ന  നിലയിൽ  ഞാൻ  ചെയ്യുന്നത്  പരീക്ഷ  പാസ്സാകാൻ
കുട്ടികളേ  കോച്ച്  ചെയ്യുകയല്ല. സ്പൂണ്‍  ഫീഡിംഗ്  ഒരിക്കലും  ഞാൻ
ചെയ്യുകയില്ല.സ്വയം  വായിച്ച്  മനസ്സിലാക്കാനും  വായിച്ചതിനെപ്പറ്റി  സ്വതന്ത്രമായി  ചിന്തിക്കാനും  അഭിപ്രായം  പറയാനും  എഴുതാനും കുട്ടികളെ
സഹായിക്കുകയാണ്  ഞാൻ  ചെയ്യുന്നത് .

ഇംഗ്ലീഷ്  മാതൃ ഭാഷ  അല്ലാത്ത  കുട്ടികൾക്ക്  അത്  സംസാരിക്കാൻ  നാണമാണ് ,ഭയമാണ്.എൻറെ  students  പാവപ്പെട്ടവരുടെ  മക്കളാണ് .ഗ്രാമവാസികളാണ് .
അവർക്ക്   ഇംഗ്ലീഷ്  ഭാഷയോട്  exposure   കുറവാണ് .ഞാൻ  ഒരു  ക്ലാസ്സിൽ
ആദ്യമായി  പഠിപ്പിക്കുമ്പോൾ  ഇംഗ്ലീഷിൽ  ആശയവിനിമയം  ചെയ്യാൻ  അവർക്ക്  മടിയാണ് . എന്നാൽ  ഒരു  വർഷം  പിന്നിടുമ്പോൾ  അവർ  അനായാസം  സംസാരിക്കും .ക്ലാസ്സിലും  പുറത്തും  ഇഷ്ടംപോലെ  സംസാരിക്കാനും  തമാശകൾ  പറയാനും  പൂർണ്ണസ്വാതന്ത്ര്യം  കൊടുത്താണ്
ഇത്  സാധിക്കുന്നത്‌..... എന്നെ  വിമർശിച്ചാലും   കളിയാക്കിയാലും  എനിക്ക്
പരിഭവമില്ല. ഇക്കൊല്ലം  ആദ്യം  ഇംഗ്ലീഷ്  സംസാരിക്കാൻ  മടി  കാണിച്ചിരുന്ന
ഒരു  കുട്ടി  എന്നോട്  പറഞ്ഞു.'' സർ ,നമുക്കൊരു  debate  വേണം.''

  *                                *                                *                               *                      *






Sunday, 1 September 2013

Delareyvillile Pakshikal part 3 ( Malayalam )

ദെലരെയ്വില്ലിലെ   പക്ഷികൾ   പാർട്ട്‌  3

30   ഓഗസ്റ്റ്‌   2013
 ഇന്ന്  അപ്പുവിനു   കുശാലായ  ഒരു  ദിവസമായിരുന്നു .  കാർ  sheddil  ഒരു  pigeon  കുടുങ്ങി .നിമിഷങ്ങൾക്കുള്ളിൽ  അവൻ  അതിനെ  പിടി  കൂടി.കുശാൽ  എന്ന
വാക്ക്  കേരളത്തിൽ  എല്ലായിടത്തും  ഉപയോഗിക്കുന്ന  ഒരു  വാക്കാണോ
എന്നു  എനിക്ക്  അറിഞ്ഞു   കൂടാ.പൈകയിൽ   പണ്ട്  ഉപയോഗിച്ചിരുന്ന
വാക്കാണ്‌ .ഹിന്ദിയിലെ  ഖുശി  എന്നുതന്നെയാണ്  അർത്ഥം .ഇതു  എങ്ങനെ
പൈകയിലെ   ഭാഷയിൽ  കുടിയേറി  എന്നതിനെപ്പറ്റി   ഗവേഷണം  ചെയ്യേണ്ടിയിരിക്കുന്നു.

പ്രാവുകൾ  ഇവിടെയും    കോട്ടയത്തെ  ഞങ്ങളുടെ   ഫ്ലാറ്റിലും  ഒരു  ശല്യമാണ്.
ഇവിടെ   അവയുടെ  എണ്ണം   കുറവായതിനാൽ   ശല്യം  അത്ര  സാരമില്ല.എന്നാൽ  കോട്ടയത്തെ   സ്ഥിതി  മോശമാണ് .ആളില്ലാത്ത  ഫ്ലാറ്റുകളുടെ   മുക്കിലും   മൂലയ്ക്കും   അവ   താവളം  ഉണ്ടാക്കുന്നു .നമ്മൾ
അവുധിക്ക്   ചെല്ലുമ്പോൾ   അവയുടെ  കാഷ്ടം  നീക്കി  വൃത്തിയാക്കൽ
ക്ലേഷമുള്ള   ഒരു  പണിയാണ്. ശല്യം   സഹിക്കാൻ   വയ്യാതായപ്പോൾ  അവയുടെ  താവളം  നശിപ്പിച്ച്  വലയിട്ടു   ഭദ്രമാക്കി.

ഇവിടെ   അത്രയും  ശല്യമില്ല .പുരപ്പുറത്തു  നിന്നുള്ള  കാഷ്ടം  പാത്തിയിൽ  അടിഞ്ഞു  കൂടി  മഴക്കാലത്ത്‌   മഴവെള്ളത്തിൻറെ    ടാങ്കിലേയ്ക്ക്  വീഴുന്നതാണ്  ഒരു   പ്രശ്നം .പുരപ്പുറത്തു   നാലോ  അഞ്ചോ  പ്രാവുകൾ
താമസമുണ്ട് .ഏകദേശം  ഒരുവർഷമായി  ഞാനും  അവരും  തമ്മിൽ  ഒരു
വെടിനിറുത്തൽ  നിലവിലുണ്ട്. കാരണം   അവരുടെ  എണ്ണം  വർദ്ധിക്കാതെ
അപ്പു  നോക്കിക്കൊള്ളും. ഇന്ന്   അവരുടെ  എണ്ണത്തിൽ   ഒന്ന്  കുറഞ്ഞു .
പ്രാവുകൾ  വേറൊരു   പ്രശ്നവും  ചിലപ്പോൾ   ഉണ്ടാക്കാറുണ്ട്.ഞങ്ങൾ
സ്കൂളിൽ   പോകുമ്പോൾ  ഒരു  പ്രാവ്  എങ്ങനെയെങ്കിലും  കാർ  ഷെദ്ദിൽ
നുഴഞ്ഞു  കയറിയാൽ  അലാറം  ശബ്ദിക്കുകയും  സെക്യൂരിറ്റി   കമ്പനിക്കാർ
ഉടമസ്ഥനെ   അസമയത്ത്  ഫോണ്‍  ചെയ്ത്  ശല്യപ്പെടുത്തുകയും  ചെയ്യും
എന്നതാണ്. അസമയത്ത്  എന്ന്  വെച്ചാൽ  ഞാൻ  ക്ലാസ്സിൽ  പഠിപ്പിച്ചു
കൊണ്ടു  നിൽക്കുന്ന  സമയം.

 സെപ്റ്റംബർ 1  ഞായറാഴ്ച

ഇന്നലെയും   ഇന്നും  സൌത്ത്  ആഫ്രിക്ക  ഒരു  കടുത്ത  cold  front  ൻറെ  പിടിയിൽ  അമർന്നിരിക്കുകയാണ്.കഴിഞ്ഞ  ആഴ്ച  Winter  വിട  വാങ്ങിയെന്ന്  കരുതിയതാണ് .പക്ഷേ  ഏതോ  കുടിശിക  തീർക്കാൻ  എന്ന  പോലെ  തണുപ്പ്
രാജ്യത്തെ  കീഴടക്കുകയാണ്  ചെയ്തത് .താപനില  രാത്രിയിൽ  _  ആയി .രാവിലെ  hose  പൈപിന്റെ  അറ്റത്തു  നിന്നും  മെഴുകുതിരി  പോലെ  ഒരു
ഐസ്  കഷണം  ഞാൻ  ഒടിച്ചു  എടുത്തു .September  മാസത്തിൽ   ഇത്ര  തണുപ്പ്
അസാധാരണമാണ്. വാസ്തവത്തിൽ   ഇന്ന്  വൃക്ഷ  തൈകൾ  നടാനുള്ള
ദിവസമാണ്.

ഇവിടുത്തെ  പക്ഷികളെ  കാണുമ്പോൾ  എൻറെ  ഓർമ്മകൾ  പൈകയിൽ  ഞാൻ  കളിച്ചു  വളർന്ന  9  ഏക്കർ  വരുന്ന  പുരയിടതിലേയ്ക്കും  നാട്ടുംപുരതെക്കും   പറന്നു  പോകാറുണ്ട് .1950s   ഇന്നത്തേതിൽ   നിന്ന്
വളരെ  വ്യത്യസ്തമായിരുന്നു.60  വർഷം  ഒരു  നീണ്ട  കാലയളവ്‌  അല്ല .
എന്നാൽ  കഴിഞ്ഞ  60  വർഷത്തിനിടയിൽ  ഉണ്ടായിട്ടുള്ള  മാറ്റങ്ങൾ  വിവരണാതീതമാണ്‌ .വളരെയേറെ  നല്ല  കാര്യങ്ങൾ  ഉണ്ടായി. അതിൻറെ
ഗുണങ്ങൾ  നാം  അനുഭവിക്കുന്നു. എന്നാൽ  അതിൻറെ  മറുവശമാണ്
പരിസ്ഥിതിയെ   നശിപ്പിച്ചു  എന്നത് .

ഇന്ന്  മീനച്ചിൽ  താലുക്കിൽ  എവിടെ  നോക്കിയാലും  റബ്ബറിൻറെ  വനങ്ങളാണ്  കാണുന്നത്. 60  വർഷം  മുമ്പ് പുരയിടങ്ങളിൽ  എല്ലാത്തരം
മരങ്ങൾ  ഉണ്ടായിരുന്നു.ഞങ്ങളുടെ  പുരയിടത്തിൽ  പ്ലാവ്,ആനി ,മാവ് ,പന
പുളി ,പേഴ് ,മുരിക്കു ,പയ്യാനി ,തെങ്ങ് ,കമുക്.ഈന്ത്,മരുത്  മുതലായ  പല  ഇനം  മരങ്ങളാണ്  ഉണ്ടായിരുന്നത്.റബ്ബറിന്  കാര്യമായ  വില  ഇല്ലാതിരുന്നതിനാൽ  ഒരു   മൂലയ്ക്ക്  ഏതാനും  റബ്ബെർമരങ്ങൾ  ഉണ്ടായിരുന്നു.പ്രധാന  വരുമാനം  തേങ്ങയും  കുരുമുളകും  ചുക്കും  ആയിരുന്നു.ചുരുക്കി പറഞ്ഞാൽ   ആ  പ്രദേശമാകെ  മനോഹരമായ  ഒരു
വനം  പോലെ   ആയിരുന്നു.

ഇന്നത്തെ  കുട്ടികൾ  ഭൂരിഭാഗവും  കോമ്പൌണ്ട്  അധികം  ഇല്ലാത്ത  വീടുകളിലോ  ഫ്ലാടുകളിലോ  ആണ്  ജീവിക്കുന്നത്. സ്ഥലം  ധാരാളം  ഉള്ളവർക്ക്  ചിലപ്പോൾ  അത്  മുഴുവൻ  റബ്ബർ  ആയിരിക്കും.എൻറെ
കുട്ടിക്കാലത്തെ  പോലെ  കളിച്ചു  നടക്കാൻ  സാധിക്കുന്ന  വിശാലമായ
പറമ്പുകൾ  ഇന്ന്  ഉണ്ടോയെന്നു  അറിയില്ല.ഉണ്ടെങ്കിൽ തന്നെ  അത്  തുണ്ടു
തുണ്ടായി  മുറിച്ചു  വിറ്റ് കോടികൾ  നേടുന്നതാണല്ലോ  ഇന്നത്തെ  പ്രവണത .

ഇന്നത്തെ  കുട്ടികൾ  കൂടുതൽ  സമയം  വീടിനുള്ളിൽ  ചെലവഴിക്കുന്നു.അതിൽ
കുറെ  സമയം  ടിവിയുടെ  മുമ്പിൽ .മാതാപിതാക്കളുടെ  കണ്ണ്  എപ്പോഴും
കുട്ടികളുടെ  മേൽ  ഉണ്ട്.എൻറെ  കുട്ടിക്കാലത്ത്  ഞങ്ങൾക്ക്  toys  ഒന്നുമില്ല.
ആകെ  ഉള്ളത്  ചക്ക  മടലിൽ നിന്ന്  വെട്ടിയുണ്ടാക്കുന്ന  നാലു  ചക്രമുള്ള
ഒരു  വണ്ടിയും  മെച്ചിങ്ങയിൽ  ഈർക്കിൽ  കുത്തിയ ,എറിയുന്ന  ഒരു  സാധനവും  ആണ്.എന്നാൽ  വനം  പോലെയുള്ള  പുരയിടം  ഞങ്ങൾക്ക്
വലിയ  ഒരു  അനുഗ്രഹമായിരുന്നു .ഇന്ന്  കുട്ടികൾ  ടീവിയിൽ  കാണുന്ന
പലതും  ഞാൻ  നേരിട്ട്  കണ്ടിട്ടുണ്ട്.ഉദാഹരണമായി  വീടിനു  അടുത്തുള്ള
കുളത്തിൽ  ചേര പാമ്പ്  തവളയെ  വിഴുങ്ങുന്നതും  പാമ്പുകൾ  ഇണ  ചേരുന്നതും  ഞാൻ  ഒളിച്ചിരുന്ന്  കണ്ടിട്ടുണ്ട്.
അന്ന്   വീട്  ഞങ്ങൾക്ക്  വൈകുന്നേരം  ചേക്കേറാൻ ഉള്ള  ഒരു  കൂട്  മാത്രം
ആയിരുന്നു.മാതാപിതാക്കൾ  കുട്ടികളെപറ്റി   ടെൻഷൻ  കാണിച്ചിരുന്നില്ല .
അവുധിക്കാലമായാൽ   ഞങ്ങൾ  മുഴുവൻ  സമയവും  പറമ്പിൽ  ആണ്.
വളരെയേറെ  enjoy  ചെയ്യാനുള്ള   കാര്യങ്ങൾ  അവിടെ ഉണ്ടായിരുന്നു.

പക്ഷികൾ  ധാരാളം .ഓലേഞ്ഞാലി ,പച്ചിലക്കുടുക്ക ,പരുന്ത് ,എറിയൻ ,മൂങ്ങ ,
ഉപ്പൻ ,കരിയിലപ്പിട ,വട്ടൻ കൊത്തി ,തത്ത ,മുതലായ  പക്ഷികൾ  ഉണ്ടായിരുന്നു.വിവിധ  ഇനം  ചിത്ര  ശലഭങ്ങളും  പാമ്പുകളും  വേറെ .തത്ത ,
മൈന  മുതലായ  പക്ഷികളെ  ഇണക്കി  വളർത്തുന്നത്  എല്ലാ  വീടുകളിലും
ഒരു  വിനോദം  ആയിരുന്നു.ചില  വീടുകളിൽ  അണ്ണാൻ ,വെരുക്  എന്നിവയെ
വളര്തിയിരുന്നു.

മൈനയ്ക്ക്  ഞങ്ങൾ  'വട്ടൻ  കൊത്തി  എന്നാണ്  പറഞ്ഞിരുന്നത്. അതിനെ
ഞങ്ങൾ  ഇണക്കി  കൂടെ  കൊണ്ട്  നടക്കും. വിട്ടിലിനെ  പിടിച്ചു  കൊടുക്കും.
ഒരിക്കൽ  ഞങ്ങളുടെ  ഒരു ഉണങ്ങിയ  പനയിൽ  നിന്ന്  ഒരു  കിളിക്കുഞ്ഞിനെ
പിടിച്ചു.അതിനു   പനയോല  കൊടുത്തു  നാക്കിനു  വഴക്കം  ഉണ്ടാക്കി.''അമ്മച്ചി  പാല് വേണം ' 'തത്തമ്മേ  പൂച്ച  പൂച്ച ',ഗുഡ് morning ' ഇതൊക്കെ  പറയാൻ   പരിശീലിപ്പിച്ചു. അത്   വൈകുന്നേരവും   'ഗുഡ്  മോർണിംഗ് ' എന്ന്   പറഞ്ഞുകൊണ്ടിരുന്നു.

കോഴി കുഞ്ഞുങ്ങളുടെ  മേൽ  പരുന്തിൻറെ  ആക്രമണം   സാധാരണയായിരുന്നു. പരുന്തിന്റെ  ഒരു  വകഭേദമാണ്   എറിയൻ.അവൻ
ഒരു  തട്ടിപ്പു കാരനാണ് . എരിയന്റെ  തട്ടിപ്പ്  ഞാൻ  കണ്ടിട്ടുണ്ട്.രാവിലെ
മുതൽ  അവൻ  കരിയില പ്പിടകളുടെ  കൂടെ  കൂടും.ഒ.രു  കുഞ്ഞായി  അഭിനയിച്ചു  തള്ളപ്പക്ഷി  കൊടുക്കുന്ന പുഴുവിനെ  ഒക്കെ  തിന്നും.ഒടുവിൽ
സന്ധ്യ മയങ്ങുന്നേരം  ഒരു  കരിയിലപ്പിടയെ  റാഞ്ചി  സ്ഥലം  വിടും.

ചില  മാസങ്ങളിൽ  കാവി  എന്ന  പക്ഷി  എവിടെയോ  നിന്നും  വരും .അധിക
ദൂരം  പറക്കാൻ  അതിനു  കഴിവില്ല. ഞങ്ങൾ  കൂടാരം  പോലുള്ള  ഒരു
കൂടുണ്ടാക്കി   കെണി ഒരുക്കും.കൂട്ടിൽ  വീഴുന്ന   കാവിയെ  വറുത്തു  തിന്നും.

മുറ്റത്ത്‌  ഈയൽ  എഴുന്നു  വരുന്ന  സന്ധ്യകളിൽ  അവയെ  തിന്നാൻ  കടവാവലുകൾ  വട്ടമിട്ടു പറക്കും.ഞങ്ങൾ  ഇല്ലിയുടെ   വലിയ  കമ്പുകൾ
ചുഴറ്റി  അവയെ  വീഴ്ത്തും .വറുത്തു തിന്നാൻ  പറ്റിയതാണ്