DELAREYVILLE 14 സെപ്റ്റംബർ 2013
അവസാനം WINTER ഇവിടെ നിന്ന് യാത്ര പറഞ്ഞു പോയി എന്നു വേണം
കരുതാൻ .വസന്തകാലത്തിന്റെ ആധിപത്യം ഉറപ്പിച്ചു പുതുപൂക്കൾ
എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നു .മരങ്ങളിൽ പച്ചപ്പിന്റെ മുന്നേറ്റം
എല്ലാ ദിവസവും കാണാം .മഴക്കാലം എത്താൻ ഇനി അധികദിവസങ്ങൾ
ബാക്കിയില്ല . മഴ വരുന്നതോടെ പച്ചപ്പ് പൂർത്തിയാകും .അതിനു ശേഷം
നല്ല മാസങ്ങൾ ആണ് .
സൌത്ത് ആഫ്രിക്കയിൽ academic year ജനുവരി തൊട്ടു ഡിസംബർ വരെയാണ് .ഡിസംബർ -ജനുവരി മാസങ്ങളിലായി വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു
മാസത്തിൽ കൂടുതൽ അവുധിയുണ്ട്.മലയാളികൾ നാട്ടിൽ പോകാൻ ഇഷ്ടപ്പെടുന്നത് ഡിസംബറിൽ ആണ് .ഈ ഡിസംബറിൽ ഞങ്ങൾ നാട്ടിൽ
പോകുന്നില്ല .കാരണം ഓസ്ട്രേലിയയി ൽ നിന്ന് ലീലാമ്മയുടെ sister -in -law
Dr Sucy മോഹനും പിള്ളേരും ( 3 boys ) വരുന്നുണ്ട് .അവർ 1990 മുതൽ
2002 വരെ ഇവിടെ ഉണ്ടായിര്രുന്നു . അവരുടെ കൂടെ Port Elizabeth , Cape Town
മുതലായ സ്ഥലങ്ങളിൽ ചുറ്റിക്കറ ങ്ങണം .ലീലാമ്മയുടെ സഹോദരൻ
ബോബൻ Port Elizabeth Universityയിൽ architecture Departmentൻറെ തലവനാണ് .
ഇവിടെ നിന്ന് 1000kms ആണ് Port Elizabeth ലേക്ക് . കാറിൽ രാവിലെ 5 മണിക്ക്
പുറപ്പെട്ടാൽ വൈകിട്ട് 5 മണിക്ക് എത്താം .
സൌത്ത് അഫ്രികായെയും കേരളത്തെയും തമ്മിൽ താരതമ്യം ചെയ്യുന്നതിന്റെ ഉദ്ദേശ്യം , ഈ രണ്ടു രാജ്യങ്ങളിലും മായം ചേർത്ത ജനാധിപത്യമാണ് ഉള്ളതെന്ന് ചൂണ്ടി കാണിക്കാനാണ് . ഇത്തരം ജനാധിപത്യത്തിൽ സത്യസന്ധമായി ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ
പ്രതീക്ഷയൊന്നും വേണ്ട . എന്നാൽ സിറിയയിൽ നടക്കുന്ന കൂട്ടക്കൊലകൾ
കാണുമ്പോൾ നമ്മുടെ ജനാധിപത്യം എത്രയോ ഭേദമാണ് എന്ന് നമ്മൾ
തിരിച്ചറിയുന്നു .ചെറിയ കാര്യങ്ങൾ ചെയ്തു കൊണ്ട് ഈ ജനാധിപത്യത്തെ
മെച്ചപ്പെടുത്താൻ നമുക്ക് കഴിയും.
ഡെലരെയ്വില്ലിൽ ഇന്ന് തിരക്കില്ല .ഇത് സാധാരണക്കാരുടെ ടൌണ്‍ ആണ് .
ഒരു മാസത്തിൻറെ മധ്യം ആകുമ്പോൾ സാധാരണക്കാർ അൽപ്പം ഞെരുങ്ങും . അതുകൊണ്ടാണ് ഇന്ന് തിരക്കില്ലാത്തത് .പെട്രോളിന്റെ വിലക്കയറ്റം ഇവിടെയും ഒരു പ്രശ്നമായിട്ടുണ്ട് . സൌത്ത് ആഫ്രിക്കൻ
randഉം ഇന്ത്യൻ രൂപയും ഒന്നിച്ചാണ് നിലംപതിച്ചത് .
ഭക്ഷണസാധനങ്ങൾക്ക് അമിതമായി വില കൂട്ടുന്ന പ്രവണത ഇവിടെയില്ല .
എല്ലാ സാധനങ്ങളും ന്യായമായ വിലയ്ക്ക് എല്ലായിടത്തും കിട്ടുന്നു .
ഫാമിൽ നിന്ന് നേരിട്ട് കൊണ്ടുവരുന്ന പാലിന് ഒരു ലിറ്റർനു 30 രൂപയ്ക്ക്
തുല്യമാണ് വില.
മദ്യം വേണ്ടവർക്ക് ഇവിടെ ക്യൂ നിൽക്കേണ്ട ആവശ്യമില്ല .എത്ര വേണമെങ്കിലും കിട്ടും . മദ്യവിൽപ്പന ശാലയ്ക്ക് ഇവിടെ BOTTLE STORE
എന്ന് പറയുന്നു .ഇവിടുത്തെ ഒരു BOTTLE STOREൻറെ പരസ്യത്തിൽ
HEADING , DRINKTIONARY എന്നു കണ്ടു.എണ്ണിയാൽ ഒടുങ്ങാത്ത വിവിധതരം
മദ്യങ്ങൾ സുലഭമാണ് . മദ്യദുരന്തം എന്ന ഒരു സംഭവം ഇവിടെ കേട്ടു
കേൾവി പോലുമില്ല .
പരിസരമലിനീകരനതെപറ്റി കൂടുതൽ പറയേണ്ടിയിരിക്കുന്നു .Littering ,
കേരളത്തിലെ അത്രയും ഗുരുതരമായ പ്രശ്നമല്ല ഇവിടെ . കാരണം ഈ
രാജ്യം 12 ലക്ഷത്തിൽ ഏറെ square kms വിസ്തൃതി ഉള്ളതാണ് . ഇവിടെ
10 ആനകൾ ചെരിഞ്ഞാലും കുഴിച്ചിടാൻ സ്ഥലമുണ്ട് . കേരളത്തിലാകട്ടെ
മനുഷ്യർക്കു പോലും കാലുകുത്താൻ ഇടമില്ല. ഇടുങ്ങിയ കേരളത്തിൽ
മാലിന്യം കുന്നുകൂടുമ്പോൾ അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു .
ഈ പ്രദേശത്ത് വേറൊരു ഗുണമുണ്ട് . വേനൽക്കാലത്ത് ആണ് മഴ
പെയ്യുന്നത് . സാധാരണയായി മഴ ഒരു മണിക്കൂറിൽ ഏറെ നീണ്ടു നിൽക്കാറില്ല . മഴ കഴിഞ്ഞാൽ ഉടനെ വെയിൽ തെളിഞ്ഞ് എല്ലാം ഉണങ്ങും .
വെള്ളം കെട്ടികിടക്കുന്നത് കുറവാണ് .കൊതുകിൻറെ ശല്യവും കുറവാണ് .
ഒരു വെള്ളക്കാരൻ recycle ചെയ്യാനുള്ള സാധനങ്ങൾ ഭീമൻ ബാഗുകളിൽ
ശേഖരിച്ച് ഒരു ട്രക്കിൽ കയറ്റി കൊണ്ടു പോകുന്നത് കാണാം .അത്രയും
മാലിന്യം നീങ്ങികിട്ടുന്നു .
ആഴ്ചയിൽ ഒരു ദിവസം മുനിസിപ്പാ ലിറ്റിയുടെ truck നമ്മുടെ മാലിന്യം
എടുത്ത് കൊണ്ടുപോകുന്നു .അതിന് പ്രതിമാസം ഒരു ചെറിയ തുക
ഈടാക്കും . നമ്മൾ മാലിന്യം വലിയ പ്ലാസ്റ്റിക് ബാഗുകളിൽ കെട്ടി
റോഡരികിൽ വെച്ചിരിക്കണം . എന്നാൽ പൌരബോധം ഇല്ലാത്ത ചില
ആളുകൾ ഇങ്ങനെ കെട്ടി വെയ്ക്കാതെ തോന്നിയ ഇടത്ത് വലിച്ചെറിയുന്നു .
നമ്മുടെ നാട്ടിലും ഹീനമായ ഈ പ്രവർത്തി പല ആളുകളും ചെയ്യുന്നുണ്ട് .
പാവപ്പെട്ടവർക്ക് ലഭിക്കുന്ന തരം താണ വിദ്യാഭ്യാസം ഇവിടെ എടുത്ത്
പറയേണ്ടിയിരിക്കുന്നു. ഇവിടെയും കേരളത്തിലും അപ്പർ ക്ലാസ്സിനും
middle ക്ലാസ്സിനും സാമാന്യം ഭേദപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നു .പാവപ്പെട്ടവരുടെ കുട്ടികളുടെ കാര്യം ഇവിടെ '' ഈ കൊച്ചിന് ഈ കഷായം മതി '' എന്ന മട്ടിലാണ് .ഇത് കഴിഞ്ഞ 25 കൊല്ലമായി എനിക്ക് നേരിട്ട്
അറിവുള്ളതാണ് . ഒരു ഉദാഹരണം എടുത്ത് പറയാം . ഞങ്ങൾ പഠിപ്പിക്കു ന്ന സ്കൂളിൽ ഏകദേശം 2500 കുട്ടികളെ ഞങ്ങൾ 12 ആം ക്ലാസ്സിൽ പഠിപ്പിച്ചു പുറത്തു വിട്ടിട്ടുണ്ട് . അതിൽ രണ്ടു ആണ്‍കുട്ടികൾ
മാത്രമാണ് മെഡിക്കൽ പഠനത്തിന് പോയിട്ടുള്ളത് .സ്കൂൾ സ്ഥിതി ചെയ്യുന്ന
ഗ്രാമത്തിൽ ഹൊസ്പിറ്റൽ ഇല്ല. ഒരു ക്ലിനിക് മാത്രമാണുള്ളത് .ഇവിടെ
ഒരാൾക്ക് HEART ATTACK ഉണ്ടായാൽ രക്ഷപെടുന്ന കാര്യം സംശയമാണ് .
കാരണം എല്ലാ സൌകര്യങ്ങളും ഉള്ള HOSPITAL 180 KMS അകലെയാണ് .
kLERKSDORP എന്ന ആ പട്ടണത്തിൽ Dr Luke നെ പോലെ വിദഗ്ധരായ
മലയാളി doctorsഉം മറ്റു doctorsഉം ഉണ്ട്. പക്ഷേ 14 kms gravel റോഡും ടാർ
റോഡ് ഉള്ളിടത് കുഴികളും ഉള്ളതിനാൽ എളുപ്പം ഹോസ്പിറ്റലിൽ
എത്താൻ കഴിയുകയില്ല. നഗരവാസികളായ പണക്കാർക്കും MIDDLE
ക്ലാസ്സിനും പ്രശ്നമില്ല . അവർക്ക് medical aid ഉണ്ട്. പ്രൈവറ്റ് ഹോസ്പിറ്റലിൽ നല്ല ചികിത്സ കിട്ടും . സാധാരണക്കാർക്ക് അഭയം സർക്കാർ hospitals ആണ്.
അവിടെ വേണ്ടത്ര doctors ഇല്ല. വളരെ നേരം രോഗികൾ കാത്തു നിൽക്കണം .
ആയിരക്കണക്കിന് സൌത്ത് ആഫ്രിക്കൻ DOCTORS വിദേശ രാജ്യങ്ങളിൽ
ജോലി ചെയ്യുന്നു . Specialists വേണ്ടത്ര ഇല്ലാതെ ഇവിടെയും കേരളത്തിലും
രോഗികൾ വലയുന്നു. നല്ല വിദ്യാഭ്യാസം , റോഡുകൾ ,medical care എന്നിവ
എല്ലാ ജനങ്ങൾക്കും കിട്ടുന്നില്ല എന്ന് നാം തിരിച്ചറിയുന്നു . പണത്തിന്റെ
കുറവു കൊണ്ടല്ല,മറിച്ച് അഴിമതിയും കെടുകാര്യസ്ഥതയും ആണ് ഈ
ദുരവസ്ഥക്ക് കാരണം .ഇതിൻറെ ഉള്ളുകള്ളികൾ ചുഴിഞ്ഞു നോക്കിയാൽ
ഒരു പുസ്തകം തന്നെ വേണ്ടി വരും.
ഇവിടെയും അവിടെയും ഒന്നാം ഗ്രേഡ്ൽ ചേരുന്ന കുട്ടികളിൽ
ഒരു നല്ല വിഭാഗം ഇടയ്ക്ക് വെച്ച് പഠനം ഉപേക്ഷിച്ച് പോകുന്നു .അവരിൽ
ചിലർ മയക്കുമരുന്ന് ,മദ്യം ,crime എന്നിവയിലേക്ക് തിരിയുന്നു .പാവപ്പെട്ട
കുട്ടികൾക്ക് സൗജന്യ ഭക്ഷണവും ബസ് സൌകര്യവും കൊടുത്ത് സ്കൂളുകളിൽ പിടിച്ചു നിർത്താൻ ഒരു പരിധി വരെ ഇവിടെ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതു കൊണ്ടു മാത്രം വിദ്യഭ്യാസ
നിലവാരം ഉയരുകയില്ല.
South African Airways ഇന്ന് നഷ്ടത്തിലാണ് പറക്കുന്നത്. നികുതിദായകരുടെ
പണം കൊണ്ടാണ് അത് പറക്കുന്നത്. KSRTCയുടെ കാര്യം ഇതിന്
തുല്യമാണ്.
റോഡിലെ കുഴികൾ ഇവിടെയും ഒരു പ്രശ്നമാണ് .ഇതിനെ മറികടക്കാൻ
പണമുള്ളവർ വലിയ SUVകൾ വാങ്ങുന്നു . കുഴികൾ അടയ്ക്കാൻ കേരളത്തിലെ അടവുകളാണ് ഇവിടെയും ഉപയോഗിക്കുന്നത് .കുറേ മണ്ണും
ചരലും ഇട്ട് കുഴികൾ അടയ്ക്കുന്നു .ഒരു മഴ വരുമ്പോൾ അതെല്ലാം
ഒലിച്ചു പോകുന്നു .എന്നാൽ national റോഡുകൾ നല്ല രീതിയിൽ maintain
ചെയ്യുന്നുണ്ട്.
ഇവിടെയും toll പിരിവ് തകൃതിയായി നടക്കുന്നു . ജനങ്ങളെ കുടുക്കാനുള്ള
ഒരു കെണിയാണ് ഇത്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം വിദേശ കമ്പനികൾക്കാണ് പോകുന്നതെന്ന് പറയപ്പെടുന്നു .
അങ്ങനെ പല കാര്യങ്ങളിലും കേരളവും സൌത്ത് ആഫ്രിക്കയും ഒന്നാണ് .
അതായത് ഇവ മൂന്നാം ലോകത്തിലെ രണ്ട് states ആണ്.എന്നാൽ ഇവിടെ
ഒന്നാം ലോകത്തിൻറെ തുരുത്തുകളും ധാരാളം കാണാം .

No comments:
Post a Comment