Saturday, 13 December 2014

പുറപ്പെടൽ

പുറപ്പെടൽ

ഞങ്ങളുടെ   പള്ളിയിൽ   മഴയ്ക്കുവേണ്ടി   പ്രത്യേക   പ്രാർത്ഥനയുണ്ട് .
ഈ   ആഴ്ച   പ്രാർത്ഥന   ഫലിച്ചിരിക്കുന്നു . തുടർച്ചയായി   രണ്ട്
ദിവസം   കനത്ത   മഴ പെയ്ത്  ഭൂമിക്ക്  നല്ല  നനവ്‌  ഉണ്ടായിരിക്കുന്നു .
പച്ചക്കറിതോട്ടത്തിൽ   പുതിയ  ഉണർവ് . Spinach , capsicum , വെണ്ടയ്ക്ക
ചീര ,തക്കാളി   ബീൻസ്‌  മുതലായവ   ആവശ്യത്തിന്  കിട്ടാനുണ്ട് . നാടൻ
പയർ  വിളയാൻ   ഒരു  മാസം  കൂടി  കാത്തിരിക്കണം .നവംബർ  മുതൽ
മെയ്‌   വരെ   ആവശ്യത്തിൽ   കൂടുതൽ   പച്ചക്കറിക
ൾ  കിട്ടും .ആവശ്യത്തിൽ
കൂടുതൽ    ഉള്ളത്   സുഹൃത്തുക്കൾക്ക്   കൊടുക്കും . ജൈവവളം  മാത്രം
ഉപയോഗിച്ചുള്ള    കൃഷിയാണ് .ഞങ്ങളുടെ   അയൽക്കാരനായ  Booysens
എന്നയാൾക്ക്    കന്നുകാലി   ട്രാൻസ്പോർട്ട്ൻറെ    പണിയാണ് .അയാളുടെ
trailer   തൊട്ടടുത്തുള്ള   മൈതാനത്ത്   പാർക്ക്‌ ചെയ്ത്  വൃത്തിയാക്കുമ്പോൾ
ചാണകത്തിന്റെ   ഒരു   കൂമ്പാരം  അവിടെ  രൂപപ്പെടുന്നു .ആവശ്യക്കാർക്ക്
സൌജന്യമായി   വാരി കൊണ്ടുപോകാം .

ഏറ്റവും   വലിയ  ആകർഷണം   ചുവന്ന്  പഴുത്തു കിടക്കുന്ന  peach
പഴങ്ങളാണ് . പേർസണൽ  ആയിട്ട് ( ലാലു  അലക്സ്‌ )  പറയുകയാണെങ്കിൽ
ഞാൻ   അവയെ  കണ്ട് ആസ്വദിക്കുകയാണ്   ചെയ്യുന്നത് .പക്ഷികളും
വണ്ടുകളും   പഴങ്ങൾ  തിന്നാൻ  എത്തുന്നു .

രണ്ടാഴ്ച്ചയോളം  ഭംഗി   ആസ്വദിക്കാൻ  സാധിക്കും .അതുകഴിഞ്ഞ്
ആർക്കെങ്കിലും  പറിച്ചു കൊടുത്തേ പറ്റൂ .അങ്ങനെ   സുഹൃത്തുക്കൾക്ക്
പറിച്ചു കൊടുത്തു .

ദക്ഷിണാഫ്രിക്കയിൽ   നീണ്ട   അവുധിക്കാലമാണ് . ഇന്നലെ  സ്കൂളുകൾ
അടച്ചു .ഇനി   തുറക്കുന്നത്   ജനുവരി  രണ്ടാമത്തെ   ആഴ്ചയിൽ
മാത്രം .മലയാളികൾ   പലരും   നാട്ടിൽ  എത്തിക്കഴിഞ്ഞു . അവുധിക്ക്
എങ്ങോട്ടെങ്കിലും  പോവുക  എന്നത്   ഒരു  നാട്ടുനടപ്പാണ് .

അതുകൊണ്ട്  ഞങ്ങളും  നാട്ടിലേയ്ക്ക്   പോകുന്നു . കഴിഞ്ഞ  വർഷത്തെ
രണ്ട്  destinations   ഞങ്ങൾക്ക്  ഇല്ലാതായി . വെട്ടിമുകളും  ബാംഗ്ലൂർ ഉം .
ലീലാമ്മയുടെ  പിതാവ്  സെപ്റ്റംബർ  4 ന്  നിര്യാതനായി .ഞങ്ങളുടെ
രണ്ടാമത്തെ  മകൾ   പ്രവീണ  ഓസ്ട്രേലിയയിൽ  പോയി .ഇനിയുള്ള
പ്രധാന destination ,കോഴിക്കോട്  ആണ് . മൂത്ത മകൾ  കുലീനയും  ഭർത്താവ്
അജൈയും  മക്കൾ  ഡെന്നിസ് (9 ),മകൾ  ദിയ (4 ) എന്നിവർ  അവിടെ
താമസിക്കുന്നു .കൂടാതെ  ഒരു  ചേച്ചിയും   മക്കളും  അവിടെയുണ്ട് .
കോഴിക്കോട് നെ   കൂടുതൽ   അറിയാൻ  ഒരു  അവസരം .

Thursday, 11 December 2014

ആ കോടികൾ എവിടെ ? ( ഹാസ്യ ഭാവന )

ആ   കോടികൾ   എവിടെ ?

GUTTERNET



   News ചാനലിൽ    BREAKING   NEWS   പ്രത്യക്ഷപ്പെടുന്നു . വലിയ
കോലാഹലവും  MUSIC ഉം

                                     അവതാരകൻ ( അവഹേളകൻ )

വളരെ  പ്രധാനപ്പെട്ട , വളരെ ഒരു   വാർത്ത‍യിലേയ്ക്ക്   ഞങ്ങൾ
നിങ്ങളുടെ  ശ്രദ്ധ  ക്ഷണിക്കുകയാണ് . മാണി സാർ  വാങ്ങിയെന്ന്
പറയപ്പെടുന്ന   നൂറു കോടിയുടെ   കോഴപ്പ ണത്തിനു വേണ്ടിയുള്ള
VIGILANCE  RAID   ഇപ്പോൾ   പാലായിൽ   അദ്ദേഹത്തിൻറെ   വസതിയിൽ
ആരംഭിച്ചിരിക്കുന്നു . കേരളം  ഇതുവരെ  കണ്ടിട്ടില്ലാത്ത  ജമ്പോ  കോഴ
ഇടപാടുകളാണ്   നടന്നിരിക്കുന്നത് . ഒളിപ്പിച്ചിരിക്കുന്ന   പണം
മണത്തു   കണ്ടുപിടിക്കാൻ   EXPERT   ആയ  DOGSON  എന്ന   പട്ടിയെ
അമേരിക്കയിൽ നിന്ന്   പ്രത്യേകം   ഇറക്കുമതി  ചെയ്തിരിക്കുകയാണ് .
CIA ക്കു വേണ്ടി   പല  കേസ്സിലും   തുമ്പുണ്ടാക്കിയ   ഈ   പട്ടിയെ
പട്ടിച്ചൻ   എന്ന്  വിളിക്കുന്നു .

( പട്ടിയുടെ  ദൃശ്യങ്ങൾ )   ഒരു  വൻ POLICE  സന്നാഹവും   മീഡിയ  CREW
കളും   വമ്പിച്ച   ജനക്കൂട്ടവും . പട്ടി   മുറ്റത്ത്‌   നിൽക്കുന്നു .ചുറ്റും
മണപ്പിച്ച   ശേഷം    വീട്ടിലേയ്ക്ക്    ഓടി ക്കയറുന്നു .അത്   അടുക്കളയിലേയ്ക്ക്   ഓടുന്നു . അവിടെ   പല   നിലകളുള്ള    ഒരു   വലിയ   കേക്ക്  ഇരിപ്പുണ്ട് .
പട്ടിച്ചൻ    അത്  നോക്കി    നിറുത്താതെ   കുരക്കുകയും   വാലാട്ടുകയും
ചെയ്യുന്നു . പോലീസ്    മേധാവി   കേക്ക്    മാറ്റിവെക്കാൻ   നിർദ്ദേശിക്കുന്നു .

ഒരു   പോലീസുകാരൻ   കേക്ക്   മുറിക്കുന്നു . അതിൽ നിന്ന്  നോട്ടുകെട്ടുകൾ
പുറത്തെടുക്കുന്നു .

                                ഓഫീസർ

എത്രയുണ്ട് ?

                                പോലീസുകാരൻ

പത്തു കോടിയുണ്ട്   സാർ .മൈദാ ലോബിയുടെതാണ് .

പട്ടിച്ചൻ   ഫ്രിഡ്ജ്‌    മണത്തു നോക്കുന്നു . ശക്തിയായി   കുരയ്ക്കുന്നു .പോലീസുകാരൻ    ഫ്രിഡ്ജ്‌  തുറക്കുന്നു . ഒരു   വലിയ   അലുവ
പുറത്തെടുക്കുന്നു .

                                             ഓഫീസർ
എത്രയുണ്ട്  ?

                                        പോലീസുകാരൻ

20   കോടിയുണ്ട്   സാർ .മിട്ടായി  ലോബ്ബിയുടെതാണ് .

പട്ടിച്ചൻ    പുറത്തേയ്ക്ക്    ഓടുന്നു . കുറേ   അകലെയുള്ള   റബ്ബർ പുകപ്പുരയിലേയ്ക്കാന്    അത്   ഓടുന്നത് . ജനക്കൂട്ടം  പുറകെ  ഓടുന്നു .
ചിലർ   അടുത്തുള്ള   ഒരു  കിണറ്റിലേയ്ക്ക്  വീഴുന്നു . പട്ടിച്ചൻ
പുകപ്പുരയിൽ   കയറി   റബ്ബർ  ഷീറ്റുകളെ   നോക്കി  കുരയ്ക്കുന്നു .പോലീസുകാർ   ഷീറ്റുകൾ   വലിച്ച്   താഴെയിട്ട്   തപ്പുന്നു .അവസാനം
വലിയ   ഒരു  കെട്ട്   പുറത്തെടുക്കുന്നു .

        ഓഫീസർ
എത്രയുണ്ട് ?

    പോലീസുകാരൻ

25 കോടിയുണ്ട് .റബ്ബർ  ലോബ്ബിയുടെതാണ് .

  പട്ടിച്ചൻ   വീണ്ടും   ഓടുന്നു .  ഒരു   വലിയ   പാറക്കെട്ടിന്റെ   അടുത്ത്
പോയി   കരിങ്കല്ലിന്റെ  ഒരു  കൂട്ടത്തിൽ   മണപ്പിച്ച്   കുരയ്ക്കുന്നു .പോലീസുകാർ    ഒരു   വലിയ  കെട്ട്   പുറത്തെടുക്കുന്നു .

                     പോലീസുകാരൻ

30   കൊടിയുണ്ട്‌   സാർ . പാറമട  ലോബ്ബിയുടെതാണ്  സാർ .

പട്ടിച്ചൻ    കന്നുകാലി തൊഴുത്തിലേക്ക്‌    ഓടുന്നു . അവൻ   കന്നുകാലികൾക്ക്
ഇടയിൽ കയറി   മണപ്പിച്ച്  കുരയ്ക്കുന്നു . പ്ലാസ്റ്റിക്‌ കൊണ്ടുള്ള  ഒരു
പശുക്കിടാവിനെ   കടിച്ചെടുത്ത്‌   വലിച്ച്  പുറത്ത് കൊണ്ടുവരുന്നു .അവൻ
തന്നെ  അതിനെ   കടിച്ച്   കുടയുന്നു . നോട്ടുകെട്ടുകൾ  പുറത്തു ചാടുന്നു .

പോലീസുകാരൻ

പതിനഞ്ചു   കോടിയുണ്ട്   സാർ .പാൽ ലോബ്ബിയുടെതാണ് .

ഇപ്പോൾ    ആകെ   എത്ര   കോടിയായി ?

പോലീസുകാരൻ

ആകെ   നൂറ്  കോടി

പട്ടിച്ചൻ   വീണ്ടും   ഓടുന്നു .

അവതാരകൻ

ഇതുവരെ   നൂറു കോടി   രൂപാ പട്ടിച്ചൻ   കണ്ടെത്തിയിരിക്കുന്നു . ഇത്
tip  of  the  iceberg   മാത്രമാണ് . കോഴത്തുക   ആയിരം  കോടിക്ക്   മുകളിലാണ്
എന്ന്   കണക്കാക്കപ്പെടുന്നു .....
                                 

Friday, 5 December 2014

VARANTHYA CHINTHAKAL

വാരാന്ത്യ ചിന്തകൾ

കഠിനമായ   വേനൽ ചൂടിൽ   ഈ  പ്രദേശം  വെന്തുരുകയാണ് .ചൂട്  37
ഡിഗ്രി  വരെ   എത്തിയിരിക്കുന്നു . മഴ   ഈ  പ്രദേശത്തെ  പാടെ  ഉപേക്ഷിച്ച
മട്ടാണ് .
പീച്ചുകൾ  പഴുത്ത്  ചുവന്ന  നിറമായി   വാടി തളർന്ന്   ആവശ്യക്കാരില്ലാതെ
നിൽക്കുന്നു .കഴിഞ്ഞ   വർഷം  പഴങ്ങൾ  കൊത്തി തിന്നാൻ  വന്ന  പക്ഷികളെ
ഇപ്പോൾ   കാണാനില്ല . ചുറ്റും  നടക്കുന്ന  പ്രകൃതി നശീകരണം  കാരണം
അവർ   നാടുവിട്ട്  പോയിരിക്കാം .

കേരളവും   ദക്ഷിണാഫ്രിക്കയും   വളരെ  അകലത്തുള്ള   രാജ്യങ്ങൾ  ആണെങ്കിലും   രണ്ടിടത്തും  നടക്കുന്ന   കാര്യങ്ങൾ  പലപ്പോഴും  ഒരുപോലെയാണ് .

ഡിസംബർ  4 ഉം   5 ഉം   രണ്ട്  രാജ്യങ്ങളിലും   വളരെ   പ്രാധാന്യമുള്ളതാണ് .
ഇന്നലെ   എല്ലാവർക്കും   സമ്മതനായ   VR  കൃഷ്ണ അയ്യർ  അന്തരിച്ചു .ഇന്ന്
എല്ലാവർക്കും    പ്രിയങ്കരനായ   മണ്ടേലയുടെ   ഒന്നാം  ചരമ വാർഷികമാണ് .

Julius  Caesar   നാടകത്തിൻറെ   അവസാന  ഭാഗത്ത്‌

Julius   Ceasar നെ പ്പറ്റി
മാർക്ക്‌   ആന്റണി   ഇങ്ങനെ   പറയുന്നു :

When   come   such  another ?

 ഇങ്ങനെയുള്ള   ഒരാൾ   ഇനി  എന്ന്   ജനിക്കും ?

മണ്ടേല , കൃഷ്ണ  അയ്യർ  എന്നിവരെ പ്പോലെ   അപൂർവ  നേതാക്കൾ
ഇനി  ജനിക്കണമെങ്കിൽ   തപസ്സ് ചെയ്താലും    സാധ്യമല്ല .

*  ഇവർ   ദീർഘകാലം   ജീവിച്ച്  കൂടുതൽ   കാലം  ജനങ്ങൾക്ക്‌  സേവനം
    ചെയ്ത   ഭാഗ്യവാന്മാർ   ആയിരുന്നു . മണ്ടേല   95 ആം  വയസ്സിലും
കൃഷ്ണ  അയ്യർ  നൂറ്  തികഞ്ഞും  ആണ്   മരിച്ചത് . ഔദ്യോഗിക  ജീവിതത്തിൽ
നിന്ന്   വിരമിച്ച  ശേഷവും    ജനങ്ങളുടെ   നന്മക്കുവേണ്ടി   പ്രവർത്തിച്ചു .

*  ഇവർ    നിയമം   പഠിച്ചവർ  ആയിരുന്നു .ഒരു  പ ക്ഷേ  മണ്ടേല
രാഷ്ട്രീയത്തിൽ    പ്രവേശിച്ചില്ല  എങ്കിൽ  ഒരു  ജസ്റ്റിസ്‌  ആകുമായിരുന്നു .
മണ്ടേല   എന്നും   നിയമവാഴ്ചയെ    ബഹുമാനിച്ച   ആളാണ് .കൃഷ്ണ
അയ്യരുടെ   വിധികളും   മണ്ടേലക്ക്   നിയമ വാഴ്ച്ചയോടുള്ള   ആദരവും
സാധാരണക്കാർക്ക്    നിയമത്തെ പ്പറ്റി   പല  അറിവുകളും  സമ്മാനിച്ചു .

*  രണ്ടുപേരും   ജയിൽ വാസം  അനുഭവിച്ചു . മണ്ടേല  27  വ ർഷം . കൃഷ്ണയ്യർ
ഏതാനും   മാസങ്ങൾ  മാത്രം . തടവുകാരുടെ   ന്യായമായ   അവകാശങ്ങൾക്കു
വേണ്ടി  മണ്ടേല  ജയിലിനുള്ളിൽ   സമരങ്ങൾ  നടത്തിയിരുന്നു . ജയിലിലെ
അനുഭവങ്ങൾ   ആ  രംഗത്ത്  മാനുഷികമായ   പരിവർത്തനങ്ങൾ  നടപ്പാക്കാൻ
കൃഷ്ണയ്യർക്ക്    പ്രചോദനമായി .

*  ഒരു  നേതാവ്   ജനങ്ങൾക്ക്‌   പ്രിയങ്കരനാകുന്നതിൽ   ഒരു  പ്രധാന
ഘടകം , ആ   ആളിന്റെ   സംഭാഷണ രീതിയാണ് . കേൾക്കുന്നവർക്ക്
വ്യക്തമായി   മനസ്സിലാകുന്ന വിധത്തിൽ  നിറുത്തി  നിറുത്തി , നർമ്മരസത്തിന്റെ   പൊടിക്കൈകൾ   ചേർത്താണ്   മണ്ടേല    സംസാരിച്ചിരുന്നത് . വീണ്ടും  വീണ്ടും  കേൾക്കാൻ  തോന്നും . മോശമായ
ഒരു   വാക്കുപോലും   അദ്ദേഹത്തിൽ നിന്ന്   ഉണ്ടായിട്ടില്ല . കൃഷ്ണയ്യരുടെ
ഒരു  ഇന്റർവ്യൂ   കേട്ടപ്പോൾ   ഇതേ  ഗുണങ്ങൾ   കാണാൻ  സാധിച്ചു .
രണ്ടുപേരും   നമ്മുടെ  ഏറ്റവും  പ്രിയപ്പെട്ട   കാരണവന്മാർ . നട്ടുച്ചയ്ക്കും
തണലും   സാന്ത്വനവും   തരുന്ന   രണ്ട്   മഹാ വൃക്ഷങ്ങൾ .

*  വാക്കും   പ്രവൃത്തിയും   തമ്മിലുള്ള   അന്തരമാണ്   നേതാക്കന്മാരെ
ജനങ്ങളിൽ നിന്ന്   അകറ്റുന്നത് . മണ്ടേലയും    കൃഷ്ണയ്യരും   അഴിമതിയുടെ
കറ പുരളാത്ത   നേതാക്കളാണ് . അതുകൊണ്ടാണ്  എല്ലാ വിഭാഗം  ജനങ്ങൾ
അവരെ  അന്ഗീകരിക്കുകയും   ബഹുമാനിക്കുകയും  ചെയ്യുന്നത് .


ഇന്ന്   നിരാശയുടെ   കാർമേഘങ്ങൾ   ദക്ഷിണാഫ്രിക്കയെ   വലയം
ചെയ്തിരിക്കുന്നു . സ്വാതന്ത്ര്യത്തിന്റെ   20  വർഷങ്ങൾ  പിന്നിടുമ്പോൾ
ദക്ഷിണാഫ്രിക്കയുടെ   റിപ്പോർട്ട്‌  കാർഡ്   മോശമാണ് . ഇതിൻറെ
കാരണങ്ങൾ   നിരത്താൻ  നൂറു കണക്കിന്   പേജ്  വേണ്ടി വരും .

നെൽസണ്‍  മണ്ടേല   ഒരു  റിലേ  ഓട്ടത്തിൽ   തൻറെ  ഭാഗം  ഏറ്റവും
നന്നായി  ഓടി  baton കൈമാറിയ   ആളാണ് . ഇപ്പോൾ  ഓടുന്ന   ജേക്കബ്‌
സുമാ  എന്നയാൾ   baton  താഴെയിട്ട്   ട്രാക്ക്  തെറ്റിച്ച്  ഓടുകയാണ് . അഴിമതിയുടെ  ട്രാക്കിലാണ്   അയാൾ  ഓടുന്നത് . അത് കണ്ട്  ജനങ്ങൾ
കൂവുന്നു . '' ഞാനൊന്നുമറിഞ്ഞില്ലേ '' എന്ന മട്ടിൽ  അയാളും  അയാളുടെ പാർട്ടി യായ  ANC യും   ഓടുന്നു . പണ്ട്  മണ്ടേല നയിച്ച  ANC യല്ല
ഇന്നുള്ളത് . ഇന്നത്തെ  ANC  അഴിമതിനദിയിൽ   ജ്ഞാനസ്നാനം  ചെയ്തവരാണ്‌ .

ദലൈ ലാമ   ദക്ഷിണാഫ്രിക്ക  സന്ദർശിക്കാൻ   മൂന്നു പ്രാവശ്യം   വിസയ്ക്ക്
അപേക്ഷിച്ചു . മൂന്നു പ്രാവശ്യവും   അപേക്ഷ  തള്ളി .കാരണം : ചൈനക്കാർ
പറഞ്ഞു  വിസ  കൊടുക്കരുതെന്ന് !


Tuesday, 2 December 2014

മാണിസാറിന്റെ അപരൻ ( Comedy )

മാണിസാറിന്റെ   അപരൻ   ( Comedy )

കഥാ പാത്രങ്ങൾ

ഷാജി  -     ഒരു   മിമിക്രി കലാകാരൻ

മിനി    -    ഷാജിയുടെ   ഭാര്യ

മോഹൻ -   Gutternet   News  Channel    PRO


ബാബു  -    ഒരു   പ്രതിപക്ഷ  പാർട്ടി   നേതാവ് ( RD P )

ബാർ   മുതലാളി

Gutternet   news reader


                                                        രംഗം  1


(ഷാജിയുടെ   വീട് . മിനി   ഒരു   ലിസ്റ്റ്   ഷാജിയുടെ  കയ്യിൽ  കൊടുക്കുന്നു .
ഷാജി   അത്   വളരെ   വിഷമിച്ച്  വായിക്കുന്നു .)

                                                  ഷാജി
കോഴിയെ    വെട്ടണം .

                                              മിനി

അതെ .ബിരിയാണിക്ക്   പറ്റിയ   piece   ആക്കി  വെട്ടണം .

                                            ഷാജി

അതല്ല   ഞാൻ  ഉദ്ദേശിച്ചത് . കോഴിയെ   ലിസ്റ്റ്ൽ നിന്ന്  വെട്ടിക്കളയണം
എന്നാണ് .

                                              മിനി

അതെന്താ ?

                                         ഷാജി

നീ  ഒന്നും  അറിഞ്ഞില്ലേ ? നീയെന്താ   ചൊവ്വയിലാണോ   ജീവിക്കുന്നത് ?
നാട് നീളെ   പക്ഷിപ്പനി യാണ് . താറാവ്, കോഴി  ഇവയൊന്നും  തിന്നുകൂടാ .
പനി   പിടിക്കും .

                                     മിനി

കോഴി  വേണമെന്നില്ല . ബീഫ്   അല്ലെങ്കിൽ   പോർക്ക്‌   ആണേലും  മതി .


                                       ഷാജി

എന്തിനാ   വെറുതെ  റിസ്ക്‌  എടുക്കുന്നത് ?  പശുപ്പനി , പന്നിപ്പനി
എന്നിവ   നേരത്തെ തന്നെ   ഉണ്ട് .

                                        മിനി

എങ്കിൽ   പനിയില്ലാത്ത   എന്തെങ്കിലും   ബാക്കിയുണ്ടോ ? പൂച്ചപ്പനി ,
പട്ടിപ്പനി , എലിപ്പനി , ആന പ്പനി , കുതിരപ്പനി ,കൊതുകുപനി .....

                                       ഷാജി

ഏറ്റവും    വലിയ  പനി  നീ   വിട്ടുകളഞ്ഞു . മനുഷ്യപ്പനി .

                                      മിനി
എന്താ    മനുഷ്യപ്പനി ?

                                   ഷാജി

നിനക്ക്  GK  കുറവാണ് . മനുഷ്യരെ   ഏറ്റവും   ബാധിക്കുന്ന  പനിയാണ്
മനുഷ്യപ്പനി . അതായത്‌   വരവും   ചെലവും   തമ്മിൽ  കൂട്ടി മുട്ടാതെ
വരുമ്പോഴാണ്   ഈ  പനി  ബാധിക്കുന്നത് . കൊടുക്കാനുള്ള  പണത്തിൻറെ
ബില്ലുകൾ, ജപ്തി  നോട്ടീസ്സുകൾ   മുതലായവ  കിട്ടുമ്പോഴാണ്   ഈ
പനിയുടെ   ലക്ഷണങ്ങൾ   പുറത്തു വരുന്നത് .വിയർക്കുക , BP  കൂടുക ,
കൈ വിറയ്ക്കുക   മുതലായവ   രോഗ ലക്ഷണങ്ങൾ   ആണ് .

                                           മിനി

ഇപ്പോൾ    രോഗം  പിടികിട്ടി . കയ്യിൽ   കാശില്ലെങ്കിൽ   അത്   പറഞ്ഞാൽ
പോരെ . എന്തിന്   വളച്ചുകെട്ടി   കാര്യങ്ങൾ   പറയുന്നു ?


                                             ഷാജി

സോറി ,മിനി , എനിക്ക്   മനുഷ്യപ്പനിയാണ് . ആ  ബ്ലേഡ്  വാസു  ഏതു സമയത്തും   ഇവിടെ  കയറി  വരും . മൂന്നര ലക്ഷമാ   കൊടുക്കാനുള്ളത് .

                                             മിനി

നിങ്ങളോട്   എത്രനാളായി   ഞാൻ  പറയുന്നു , ഈ  മിമിക്രി പ്പണി   മതിയാക്കി
വേറെ  വല്ല  പണിക്കും  പോകാൻ . ഈ  പണി കൊണ്ട്  നമ്മൾ  രക്ഷപ്പെടാൻ
പോകുന്നില്ല . മിമിക്രി കലാകാരൻമാരെ   തട്ടിയിട്ട്   വഴി നടക്കാൻ പോലും
പ്രയാസമാണ് .

                                                    ഷാജി

എന്നെങ്കിലും   എൻറെ   ഭാഗ്യം  തെളിയും . നീ  നോക്കിക്കോ .

                                                      മിനി

മാണി സാറിൻറെ   റോൾ  ചെയ്യുന്നതു കൊണ്ടാണ്   ചേട്ടൻ  ഗതി  പിടിക്കാത്തത് . ഉമ്മൻ  ചാണ്ടിക്കും   VS നും   മാർക്കറ്റ്‌  ഉണ്ട് . മാണി സാറിന്   മാർക്കറ്റ്‌  ഇല്ല .

                                                         ഷാജി

എന്തുചെയ്യാം . എൻറെ   ശരീര പ്രകൃതി   മാണി സാറിൻറെതു പോലെ
ആയി പ്പോയി . ദാ   ആരോ  വരുന്നുണ്ട് . ആ  ബ്ലേഡ് വാസു  ആണെങ്കിൽ
ഞാൻ   ഇവിടെ  ഇല്ലെന്ന്  പറയണം . ( അകത്തേയ്ക്ക്  പോകുന്നു )

( മോഹനും   ബാബുവും   പ്രവേശിക്കുന്നു .)

                                                  മോഹൻ

ഇത്  മിമിക്രി  artist   ഷാജിയുടെ   വീടല്ലേ ?

                                             മിനി

അതെ .നിങ്ങൾ   ആരാണ് ? എവിടെ നിന്ന്   വരുന്നു ?

                                          മോഹൻ

ഞാൻ   Gutternet   News Channel ൻറെ  PRO   മോഹൻ . ഇത്  Revolutionary  Democratic
Party  (RDP ) നേതാവ്   ബാബു .

                                            മിനി

ഞാൻ   ഷാജിയെ  വിളിക്കാം . (മിനി   അകത്തു പോയി  ഷാജിയെ  വിളിച്ചു
കൊണ്ടുവരുന്നു .ഷാജിയും  ആഗതരും    പരിചയപ്പെടുന്നു .)


                                         മോഹൻ

ഞങ്ങൾ  വന്നത്   ഒരു  CD യുടെ   കാര്യത്തിനാണ് .മാണിസാറിന്റെ
കോഴവിവാദം   കത്തി നിൽക്കുന്ന    സമയമാണല്ലോ . അതിന്  കൊഴുപ്പ്
കൂട്ടാൻ   ഞങ്ങളും  ഇവരും  ചേർന്ന്   ഒരു  CD  ഇറക്കുന്നുണ്ട് . അതിൽ
മാണി സാറായി    ഷാജി   അഭിനയിക്കണം .

                                            ഷാജി

അതൊക്കെ  റിസ്ക്‌  ഉള്ള   കാര്യമല്ലേ ?

                                                 ബാബു

എന്തു  റിസ്ക്‌ ?  അതെല്ലാം   ഞങ്ങൾ  നോക്കിക്കോളാം . ഞങ്ങൾ
പറഞ്ഞു തരുന്ന   കാര്യങ്ങൾ   തത്ത പറയുന്നതുപോലെ   പറഞ്ഞാൽ
മതി .

                                               ഷാജി

എന്നാലും ...   അഴിഎന്നേണ്ടി   വരുമോ ?


                                          മോഹൻ

ഒരു   ചുക്കും  സംഭവിക്കില്ല . മിമിക്രിക്കാർക്കെതിരെ   കേസ്  എടുക്കുകയില്ലെന്ന്    നിനക്ക്   അറിഞ്ഞുകൂടെ ?

                                             ഷാജി

എന്തിനാ  സാറെ  ആ  മാണി സാറിനെ    താറടിക്കുന്നത്‌ ?

                                             ബാബു

താറടിക്കണം . അതാണ്   ഞങ്ങളുടെ   ലക്ഷ്യം . കോഴക്കേസ്   പറഞ്ഞ്
രാജി വെപ്പിക്കാനൊന്നും   പറ്റുകയില്ല . പക്ഷേ  ചെളി  വാരി  എറിയാൻ
പറ്റും . മാണിസാറിന്റെ    അമ്പതാം   വാർഷികം  കുട്ടിചോർ   ആക്കണം .

                                            മോഹൻ

ഇത്  ഒരു  psychological  warfare   ആണ് . ഞങ്ങളുടെ   ന്യൂസ്‌   പത്തുലക്ഷം  പേർ
കാണുന്നു  എന്നിരിക്കട്ടെ . അതിൽ  നാല്  ലക്ഷം  പേർ  കോഴ  ആരോപണം
വിശ്വസിക്കുകയില്ല . രണ്ടു ലക്ഷം  പേർ  neutral   ആയിരിക്കും . നാല്  ലക്ഷം
പേർ   വിശ്വസിക്കും . അപ്പോൾ  4 ലക്ഷം  പേരെ   മാണി സാറിന്  എതിരാക്കാൻ  നമുക്ക്    സാധിക്കുന്നു . ..സമയം  പോകുന്നു . നിനക്ക്  പറ്റുമോ  ഇല്ലയോ
എന്ന്  ഇപ്പോൾ  പറയണം . അല്ലെങ്കിൽ   ഞങ്ങൾക്ക്   വേറെ  ആളെ  നോക്കണം .artist കൾ   ഒരു   chance  കിട്ടാൻ  വേണ്ടി  ഇടിച്ചു നിൽക്കുകയാണ് . സമ്മതമാണെങ്കിൽ   അഞ്ചു ലക്ഷം   രൂപാ  നിനക്ക്  കിട്ടും .

(  ഷാജിയും   മിനിയും   മാറി നിന്ന്  കുശുകുശുക്കുന്നു . കുറെ  കഴിഞ്ഞ്
ഷാജി   മുമ്പോട്ട്‌   വരുന്നു )

                                                          ഷാജി

സമ്മതമാണ് .

                                                  മോഹൻ

എന്നാൽ   ഇതാ  പിടിച്ചോ  രണ്ട് ലക്ഷം   രൂപാ   അഡ്വാൻസ്‌ . ബാക്കി
CD  പബ്ലിഷ് ചെയ്തുകഴിഞ്ഞ് .ഇന്ന്   വൈകീട്ട്  ഞങ്ങളുടെ  സ്റ്റുഡിയോയിൽ
വരണം  rehearsal ന് .

                                              ഷാജി

Ok   സാർ .

                       ( മോഹനും   ബാബുവും  പോകുന്നു )

                                          ഷാജി

കുഴപ്പമാകുമോടീ

                                         മിനി

എന്തു കുഴപ്പം ?

. ഇതൊക്കെ   അപ്പച്ചന്റെ   ഒരു  തമാശയല്ലേ . CD പട്ടിക്കു പോലും   വേണ്ടാത്ത  കാലമാണ് !

(  ഷാജി  പണം  എണ്ണി  സന്തോഷം  കൊണ്ട്  തുള്ളിച്ചാടുന്നു . മിനിയെ .
കെട്ടിപ്പിടിച്ച്   ചുംബിക്കുന്നു .)

                                    മിനി

വിടൂ  മനുഷ്യാ . വല്ലവരും  കാണും .

                                         ഷാജി
കണ്ടാൽ  എന്താ , ഇത്  ചുംബന സമരത്തിൻറെ   കാലമല്ലേ ? ഏതായാലും
നീ  ആ  ലിസ്റ്റിൽ   കുറെ  കരിമീനും  ചെമ്മീനും  കൂടി  എഴുതിക്കോ .അല്ല പിന്നെ . ( Curtain )

                                                   രംഗം   2

GUTTERNET   NEWSCHANNEL ൽ   ന്യൂസ്‌ൻറെ    തുടക്കം . സ്ക്രീനിൽ  BREAKING
NEWS   വലിയ   അക്ഷരത്തിൽ   എഴുതി വരുന്നു , ന്യൂസ്‌  വായനക്കാരൻ
പ്രത്യക്ഷപ്പെടുന്നു .

                                        വായനക്കാരൻ

ബാർ കോഴ  വിവാദത്തിൽ   മാണിസാർ   കോഴ  വാങ്ങുന്നതിന്റെ
ദൃശ്യങ്ങൾ   ഞങ്ങളുടെ   കൈവശം ഉണ്ട് . ആ  ദൃശ്യങ്ങൾ  ഇപ്പോൾ
EXCLUSIVE  ആയി   കാണിക്കുകയാണ് ......

.....  മാണി സാറിൻറെ    പാലായിലെ  വീട് . മാണിസാറിന്റെ  വേഷത്തിൽ
ഷാജി   പ്രത്യക്ഷപ്പെടുന്നു . ബാർമുതലാളി   ഒരു   വലിയ  ബാഗുമായി
പ്രവേശിക്കുന്നു . മാണിസാർ  ഇരിക്കാൻ    ആന്ഗ്യം   കാണിക്കുന്നു . മുതലാളി
ഇരിക്കുന്നു .

                                                    മാണിസാർ

പറഞ്ഞുറപ്പിച്ച     കോഴത്തുക   കൊണ്ടുവന്നിട്ടുണ്ടോ  ?


                                                 മുതലാളി

( പരുങ്ങി )  അത് ....സോറി  സാർ  . ഒരു  കൊടിയേ  കൊണ്ടുവന്നിട്ടുള്ളൂ .

                                                മാ ണിസാർ

 അത്   കോഴായിൽപ്പോയി   പറഞ്ഞേച്ചാൽ   മതി .licence  കിട്ടണമെങ്കിൽ
രണ്ടു കോടി  തരണം .

                                                  മുതലാളി

തരാം  സാർ . സാമ്പത്തികം   തീരെ   മോശമാണ് . അടുത്ത  ഗദു  ഒരാഴ്ചക്കകം
എത്തിക്കാം .

                                       
മാ ണിസാർ

ഞഞ്ഞാമിഞ്ഞാ   പറഞ്ഞിട്ടു   കാര്യമില്ല . ഞങ്ങൾ  പാലാക്കാർ  പണത്തിൻറെ
കാര്യത്തിൽ   കടുത്ത   കണിശക്കാരാണ് . ഒരു   വാക്കു  പറഞ്ഞാൽ  അച്ചട്ടാ .

                                            മുതലാളി

രക്ഷിക്കണം . ഞാൻ    സാറിൻറെ    കാലു പിടിക്കാം .

                                            മാണി സാർ

കാലൊന്നും   പിടിക്കണ്ട . ഒള്ളത്  കൊടുത്തു തുലയ്ക്ക് .

 (  മുതലാളി   ബാഗ്‌  തുറന്ന്  നൂറിന്റെ  നോട്ടുകെട്ടുകൾ   പുറത്തെടുക്കുന്നു .)

                                               മുതലാളി

ഇതാ   മുഴുവനും  ഉണ്ട്        

                                             മാണിസാർ

കോഴപ്പണം   കൊണ്ടുവരുമ്പോൾ   ആയിരത്തിന്റെ   നോട്ട്  കൊണ്ടുവരണം
എന്നത്   തനിക്ക്   അറിഞ്ഞു കൂടേ ?

                                             മുതലാളി

ഇതേ   കിട്ടിയുള്ളൂ   സാറെ . കെട്ടുപൊട്ടിക്കാത്ത   ചൂടുള്ള  നോട്ടുകളാണ് .
count ചെയ്യേണ്ട   ആവശ്യമില്ല .

                                               മാണിസാർ

അതിന്   നീ  വിഷമിക്കണ്ട . ( അകത്തുപോയി   നോട്ടുകൾ  എണ്ണുന്ന
ഒരു മെഷീൻ  കൊണ്ടുവരുന്നു .)  പണം  എണ്ണാനുള്ള   യന്ത്രമാണ് . സ്വിറ്റ്സർലൻഡ്ൽ  നിന്ന്   പ്രത്യേകം   വരുത്തിയതാണ് .ഞൊടിയിടയിൽ
എണ്ണി ത്തീരും . കോഴപ്പണം  എണ്ണാൻ   ഇവിടെ  ആർക്കാണ്  സമയം ?
പിന്നെ , ഈ  യന്ത്രത്തിന്റെ   പ്രത്യേകത , കള്ള നോട്ടുണ്ടെങ്കിൽ  റെഡ്
ലൈറ്റ്  തെളിയും , ബീപ്  ചെയ്യും  എന്നതാണ് .

(  മാണിസാർ  നോട്ടുകൾ   യന്ത്രത്തിൽ  വെക്കുന്നു . എണ്ണുന്ന  പടപട ശബ്ദം .
ഇടയ്ക്ക്   red  ലൈറ്റ്  തെളിയുകയും  ബീപ്  കേൾക്കുകയും  ചെയ്യുന്നു .)

                                            മാണിസാർ

മൂന്നിമിനിട്ടേ   എടുത്തുള്ളൂ . കള്ളനോട്ടുകൾ  കഴിച്ച്  ആകെ തുക
99 ലക്ഷത്തി അമ്പത്തേഴായിരത്തി അഞ്ഞൂറ്   രൂപാ . ബാക്കി  നീ  വെച്ചോ ..
വട്ടചെലവിന്   ഉപകരിക്കും ........    .....


        ( ദൃശ്യം   മായുന്നു .)

                                         ന്യൂസ്‌   വായനക്കാരൻ

  ഈ    വിഷയത്തെപ്പറ്റി    പ്രതികരിക്കാൻ .....     ............


                                          (  കർട്ടൻ )

                                               
.