Friday, 21 March 2014

ആത്മഹത്യാ തരംഗങ്ങൾ

21   മാർച്ച്‌   2014

  അധിക മഴ   പിൻ വാങ്ങിയിട്ട്   കുറേ  ദിവസങ്ങളായി .പ്രഭാതങ്ങൾ  ശൈത്യ  കാലത്തിന്റെ   സൂചനകൾ  നൽകുന്ന  ചെറിയ  തണുപ്പ്
സമ്മാനിക്കുന്നു . സുഖകരമായ   കാലാവസ്ഥ .വലിയ  ചൂടോ  തണുപ്പോ
ഇല്ല . ദക്ഷിണാഫ്രിക്കയിൽ   ഇന്ന്  അവുധി ദിവസമാണ് .മനുഷ്യാവകാശ ദിനം .എന്നാൽ  ഈ  നീണ്ട  weekend ന്  ആവേശം  പോരാ . കാരണം  ഒരു
നീണ്ട  വാരാന്ത്യവും  ശമ്പളദിവസവും   ഒന്നിച്ചു  വന്നാൽ  മാത്രമേ  അടിച്ചു
പൊളിക്കാൻ  സാധിക്കുകയുള്ളു . അതു  കൊണ്ട്  ഒരു  മ്ലാനതയാണ്  എല്ലായിടത്തും .

ഇവിടെയും   തെരഞ്ഞെടുപ്പ്   അടുത്തു  വരികയാണ്‌ .ഇന്ത്യയിലെ  പോലെ
ആവേശം  ഇവിടെയില്ല . ഒന്നാമതായി  ഭരണ കക്ഷിയായ   ANC യ്ക്ക്
വിജയം  ഉറപ്പാണ് . അഴിമതിയിൽ  മുങ്ങിയ  ഭരണമാണ് . പക്ഷെ  പകരം
വെയ്ക്കാൻ   ശക്തമായ   ഒരു  പ്രതിപക്ഷം  ഇല്ല . രണ്ടാമത് ,ഇവിടെ
മണ്ഡലങ്ങൾ  ഇല്ല . ഓരോ  പാർട്ടിക്കും  ഒരു  സ്ഥാനാർഥി  ലിസ്റ്റ്  ഉണ്ട് .തെരഞ്ഞെടുപ്പിൽ  കിട്ടുന്ന  വോട്ടിൻറെ  ശതമാനം  അനുസരിച്ച്  ആനുപാതികമായി   ഓരോ  പാർട്ടിക്കും  സീറ്റുകൾ  വീതിച്ചു കിട്ടും .

ആത്മഹത്യാ  തരംഗം

ഓരോ  ദിവസവും  ആത്മഹത്യകളുടെ  ഞെട്ടിക്കുന്ന  വാർത്തകളാണ്
കേരള മാധ്യമങ്ങളിൽ   കാണുന്നത് . ഡൽഹിയിൽ  ഒരു  മലയാളി
നേഴ്സ്  ആത്മ ഹത്യ  ചെയ്തു . ആലുവയിൽ  ഒരു  ഒരു  കുടുംബത്തിലെ
മൂന്നു പേർ ,എറണാകുളത്ത്  ഒരു  ജീവനക്കാരൻ , ഇപ്പോഴിതാ  പ്രൊഫസർ
ജൊസെഫിന്റെ    ഭാര്യയുടെ  ആത്മഹത്യ -ഇതെല്ലാം  മനുഷ്യത്വമുള്ളവരെ
ഞെട്ടിപ്പിക്കുകയും   വളരെയേറെ  ദുഖിപ്പിക്കുകയും  ചെയ്യുന്നു . മരിച്ച
ഈ  മനുഷ്യരുടെ  ദുഃഖങ്ങൾ  തിരിച്ചറിഞ്ഞ്  ആർക്കെങ്കിലും  അവരെ
രക്ഷിക്കാമായിരുന്നില്ലേ   എന്ന  ചോദ്യം  ഇവിടെ  ഉയരുകയാണ് . ഒരു
പക്ഷെ  ദുഃഖം  അനുഭവിക്കുന്നവരെ   തിരിഞ്ഞു  നോക്കാൻ  കൂട്ടാക്കാത്ത
ഒരു   സമൂഹമായിരിക്കാം   കേരളത്തിൽ  ഉള്ളത് .

കോളേജ്  മാനേജ്‌മന്റ്‌   കരുണ  കാണിച്ചിരുന്നെങ്കിൽ   സലോമിയുടെ  ജീവൻ   രക്ഷിക്കാമായിരുന്നു . ഒന്നാമതായി  പ്രൊഫസർ  ജോസെഫിനെ
പിരിച്ചു  വിട്ടതിൽ  യാതൊരു  ന്യായീകരണവുമില്ല . ഒരു  ജനാധിപത്യ
രാജ്യത്ത്  ഈ  പിരിച്ചുവിടൽ  നടന്നത്   അവിസ്ശ്വനീയമാണ് .കേരളവും
ദക്ഷിണാഫ്രിക്കയും   പല  കാര്യങ്ങളിലും  സാമ്യമുള്ള  രാജ്യങ്ങളാണ് .
എന്നാൽ   ജോലിക്കാരെ   പിരിച്ചു  വിടുന്നതിൽ  നൂറു വട്ടം  ചിന്തിക്കുന്ന ,
എന്തെങ്കിലും  പഴുതുണ്ടെങ്കിൽ  പിരിച്ചു  വിടാതിരിക്കാൻ  ശ്രമിക്കുന്ന
ഒരു  രാജ്യമാണ്  ദക്ഷിണാഫ്രിക്ക . പിരിച്ചു വിട്ടാൽ ത്തന്നെ   അർഹിക്കുന്ന
നഷ്ടപരിഹാരം   കൊടുത്തേ  പിരിച്ചു  വിടുകയുള്ളു . പ്രൊഫസർ  ജോസെഫിനെ  പിരിച്ചു വിട്ടതു പോലെ  ഒരു  സംഭവം  ഈ  രാജ്യത്ത്
സങ്കൽപ്പിക്കാൻ  പോലും   സാധിക്കുകയില്ല .

1992 ൽ   ഞങ്ങളുടെ  സ്കൂളിൽ  ചെറുപ്പക്കാരനായ  ഒരു  അദ്ധ്യാപകൻ
ഉണ്ടായിരുന്നു . സല്സ്വഭാവിയാണ് .പക്ഷെ  കള്ളുകുടി  ഒരു  ശീലമായി .
എന്നും  absent  ആണ് .സ്കൂളിൽ  മുൻകൂട്ടി  അറിയിക്കുകയില്ല . 14 ദിവസം
തുടർച്ചയായി   ഹാജരായില്ലെങ്കിൽ   പിരിച്ചു വിടാമെന്നാണ്  അന്നത്തെ
നിയമം . ഈ  അദ്ധ്യാപഹയൻ  14 ആം  ദിവസം  വരും . പിന്നെയും
13  ദിവസത്തേയ്ക്ക്  മുങ്ങും . പരാതികൾ  കൂടിയപ്പോൾ  അവനെ  ഒരു
പ്രൈമറി  സ്കൂളിലേയ്ക്ക്   സ്ഥലം  മാറ്റി . എന്തായാലും  അവൻ  ഇപ്പോഴും  സർവീസിൽ  ഉണ്ട് .

ഒരു  അധ്യാപകൻ  തെറ്റ്  ചെയ്താലും  ആ  അധ്യാപകനെ  അനുനയിപ്പിച്ച്
എങ്ങനെയെങ്കിലും  നേർവഴിക്ക്  കൊണ്ടുവരാനാണ്  ഇവിടെ  ശ്രമിക്കുന്നത് .വാക്കാലുള്ള  മുന്നറിയിപ്പ് , എഴുതിയുള്ള  മുന്നറിയിപ്പുകൾ ,ഉപദേശങ്ങൾ
അന്വേഷണങ്ങൾ  എന്നിവ  കഴിഞ്ഞിട്ടേ   suspend  ചെയ്യുകയുള്ളു . suspension
കാലത്ത്  മുഴുവൻ  ശമ്പളം   ലഭിക്കും .തൻറെ  വാദങ്ങൾ  അവതരിപ്പിക്കാനുള്ള   അവസരം   കുറ്റാരോപിതനായ  അധ്യാപകന്  ഉണ്ട് .
അധ്യാപക  union   പ്രധിനിധികളുടെ   സാന്നിധ്യത്തിലാണ്  നടപടി ക്രമങ്ങൾ .
ഈ  നടപടിക്രമങ്ങൾ   ചിലപ്പോൾ  അനേക  മാസങ്ങളും  വർഷങ്ങളും
നീണ്ടു  നിൽക്കും . തീരെ  നിവൃത്തി  ഇല്ലാത്ത   കേസുകളിലെ  പിരിച്ചുവിടൽ  നടക്കുകയുള്ളു .

എന്താണ്   കാരണം ? ഒരു  ജോലി  ഒരു  കുടുംബത്തിന്റെ  ചോറാണ് .
'' ഞങ്ങൾക്കുള്ള   ആഹാരം  ഞങ്ങൾക്ക്  എന്നും  തരണമേ '' എന്ന്  ക്രിസ്ത്യാനികൾ  നിത്യവും   പ്രാർത്ഥിക്കുന്നു . ജോലിയും  ചോറും  ദൈവത്തിൻറെ   ദാനമാണ് ,അനുഗ്രഹമാണ് . അകാരണമായി  ജോലി
നിഷേധിക്കുന്നത്   ദൈവനിഷേധമാണ് . അതാണ്  കോളേജ്  മാനേജ്‌മന്റ്‌
ചെയ്തത് . വെറുതെ  പ്രസ്താവനകൾ  ഇറക്കി  രക്ഷപ്പെടാൻ  അവർക്ക്
ഇനി   സാധിക്കുകയില്ല .

TP   വധ കേസ്   പോലെ  വരും  കാലങ്ങളിൽ  ചർച്ച  ചെയ്യപ്പെടാനും
മാറ്റങ്ങൾക്ക്   വഴിതെളിക്കാനും  ജോസഫ്‌  കുടുംബത്തിന്റെ  ദുരന്തവും
ഒരു  നിമിത്തമാകും . നിർഭാഗ്യവശാൽ  ഇവിടെ  സിപിഎം നേയും
management നേയും   ഒരേ  തട്ടിൽ  നിറുത്തേണ്ടി  വന്നിരിക്കുന്നു . TP
വധത്തിന്റെ  പിന്നിൽ   സിപിഎം ൻറെ  അപ്രമാദിത്വ വും  അഹങ്കാരവും
മൂഡതയും  നാം  തിരിച്ചറിയുന്നു .  TP  വധത്തിന്റെ  പേരിൽ  എത്രയോ
ലക്ഷം  വോട്ടുകളാണ്  ആ  പാർട്ടിക്ക്  നഷ്ടപ്പെടാൻ  പോകുന്നത് .അപ്രമാദിത്വവും   അഹങ്കാരവും  മൂഡതയും   ആയിരിക്കണം  പ്രൊഫസർ
ജോസെഫിനെ   പിരിച്ചു വിടാൻ   management നെ  പ്രേരിപ്പിച്ചത് . ഒരു കാര്യം
പറയാൻ  വിട്ടുപോയി . ഈ  രണ്ടു  പ്രസ്ഥാനങ്ങളും  വളരെയേറെ  പണക്കൊഴുപ്പും  കോട്ടകൊത്തളങ്ങളും  ഉള്ളവരാണ് . വളരെയേറെ
വിശ്വാസികൾ   സഭയിൽ നിന്ന്  അകലാൻ   ജോസഫ്‌  സംഭവം   കാരണമാകും .

Management ൻറെ   ക്രൂരതയ്ക്ക്   സമാനമായ  ഒന്ന്  Shakespeare ടെ  വെനീസിലെ
വ്യാപാരി   എന്ന   നാടകത്തിൽ   കാണാം . തൻറെ   പ്രതിയോഗിയായ
അന്റൊനിയോയെ   വകവരുതുന്നതിന്  വേണ്ടി  ദുഷ്ടനും  പിശുക്കനും
കഠിന  ഹൃദയനുമായ   Shylock , അന്തോണിയോ യുടെ   ഒരു  പൌണ്ട്
മാംസം   ആവശ്യപ്പെടുന്നു . Shylock   ബ്ലേഡ് ബിസിനസ്‌കാരനാണ് . Shylock നെ
പ്പറ്റി   വെനീസ്സി ലെ    ഭരണാധികാരിയായ   Duke   ഇങ്ങനെ   പറയുന്നു :

         I  am   sorry   for  thee : thou  art  come  to  answer
       
         A   stony  adversary , an  inhuman  wretch

         Incapable   of  pity , void   and  empty

         From   any   dram   of   mercy .   ( Act  4 , Scene  1 )



Monday, 17 March 2014

സീറ്റുകൾ വിൽക്കപ്പെടും ( ഹാസ്യ ഭാവന )

സുഹൃത്തുക്കളെ

ഗുണ്ടായിസ രംഗത്ത്  ദീർഘ  കാലമായി   സ്തുത്യർഹസേവനം  ചെയ്തു
വരുന്ന   കിണ്ടി  ചൊർസ്  ഗൂണ്ടാ  സർവീസ്സ്സ്   ലിമിറ്റഡ് ,രാഷ്ട്രീയ  കുതിര
കച്ചവട  രംഗത്ത്  സേവനം  തുടങ്ങിയ  വിവരം  സസന്തോഷം  അറിയിക്കുകയാണ് . കക്ഷി ഭേദമില്ലാതെ  എല്ലാവർക്കും  ഞങ്ങളുടെ  സേവനങ്ങൾ  24 / 7  ലഭ്യമാണ് . തട്ടിപ്പുനാട്ടിൽ  ഉടൻ  നടക്കാൻ  പോകുന്ന
രാജ്യസഭ ,ലോക്സഭ , അസ്സെംബ്ലി , മുതൽ   പഞ്ചായത്ത്  വരെ  വലുതും
ചെറുതുമായ  എല്ലാത്തരം   സീറ്റുകളും   മൊത്തമായും   ചില്ലറയായും
വിൽക്കപ്പെടും .

നിബന്ധനകൾ

രാഷ്ട്രീയത്തിൽ   യാതൊരു  മുൻ  പരിചയവും  ആവശ്യമില്ല . container  നിറയെ   നോട്ടുകെട്ടുകൾ  എത്തിച്ചു  തന്നാൽ  മതി . എന്നാൽ  തട്ടിപ്പ് ,
വെട്ടിപ്പ് , പണാപഹരണം , ധന ദുർവിനിയോഗം , സ്വജനപക്ഷപാതം ,
കെടുകാര്യസ്ഥത ,അനാസ്ഥ , പച്ചക്കള്ളം ,പഴുത്ത  കള്ളം  മുതലായവയിൽ
പരിചയമുള്ളവർക്ക്   മുൻഗണന  ഉണ്ടായിരിക്കും . ഓരോ  സീറ്റിനും
ഉള്ള   നിരക്കുകൾ   താഴെ   കൊടുക്കുന്നു .

രാജ്യസഭ                                   12    കോടി

ലോക്സഭ                                  10    കോടി

നിയമസഭ                                  5      കോടി

corporation                                     5     ലക്ഷം

municipality                                    3     ലക്ഷം

പഞ്ചായത്ത്                               1    ലക്ഷം


തെരഞ്ഞടുപ്പിൽ   ജയിക്കുന്നവർക്ക്   തൂക്കുപാർലമെന്റിൽ   വൻ  കച്ചവടം
നടത്തി   കൊടുക്കുന്നതാണ് .


തെരഞ്ഞെടുപ്പ്    സേവനങ്ങൾ

1.  റാലികൾക്ക്   ആവശ്യമായ   ജനക്കൂട്ടത്തെ   എത്തിച്ചു  കൊടുക്കും .5000
     പേരെ   എത്തിക്കുന്നതിന്   ഒരു   ലക്ഷം   രൂപാ .

2.   വ്യാജ  പോസ്റ്റർ  ഒട്ടിക്കൽ , യോഗങ്ങളിൽ  കൂവൽ , കരി  ഓയിൽ
      പ്രയോഗം , മഷി  പ്രയോഗം ,ചെരുപ്പേര്  മുതലായവ  ഓർഡർ  അനുസരിച്ച്   ചെയ്ത്  കൊടുക്കപ്പെടും .

3 .  പെണ്ണുങ്ങളെ   ഉപയോഗിച്ച്   ഒളി ക്യാമറ   പ്രയോഗം   ചെയ്ത്
     പ്രതിയോഗികളെ   താറടിച്ചു   കൊടുക്കപ്പെടും .

തട്ടിപ്പു നാട്ടിൽ   ഇന്ന്   സാംസ്‌കാരിക  മന്ത്രിയായ  ശ്രീ  ശുംഭ രാജ്
ഇങ്ങനെ   സാക്ഷ്യപ്പെടുത്തുന്നു :

" എനിക്ക്   രാഷ്ട്രീയം ,കല ,സംസ്കാരം  എന്നിവയുടെ   ABC  അറിഞ്ഞു
കൂടായിരുന്നു . കിണ്ടി  ചോർസ്  കുതിര കച്ചവട  കമ്പനിയിൽ  നിന്ന്
ഒരു   അസ്സെംബ്ലി  സീറ്റും   മന്ത്രി  സ്ഥാനവും  വാങ്ങിയ  ഞാൻ  ഇന്ന്
നല്ല   നിലയിൽ   കഴിയുന്നു . മുടക്കിയതിന്റെ   പത്തിരട്ടി  ഒരു  കൊല്ലം
കൊണ്ട്   എനിക്ക്  കിട്ടിക്കഴിഞ്ഞു . നിങ്ങൾക്ക്  ഈ  കമ്പനിയെ  പൂർണ്ണമായി   വിശ്വസിക്കാം .''

ബന്ധപ്പെടുക :

Political  horse  Trading @kindi chor .com



Saturday, 15 March 2014

വാരാന്ത്യ ചിന്തകൾ

15  മാർച്ച്‌  2014

എൻറെ  കഴിഞ്ഞ  പോസ്റ്റ്‌  പ്രസിദ്ധീകരിച്ച്  വന്നപ്പോൾ  അവസാനത്തെ  രണ്ട്  PARAGRAPHS  എവിടെയോ  അപ്രത്യക്ഷമായി .മലയ്ഷ്യൻ  വിമാനം
അപ്രത്യക്ഷമായത്  പോലെ .അവയിൽ  പറഞ്ഞത്  രണ്ട്  കാര്യങ്ങളാണ് .
MTS ൻറെ ,കുട്ടിച്ചാത്തന്റെ  പിറവി  കാണിക്കുന്ന  പരസ്യം  വളരെ
പ്രായം  കുറഞ്ഞ  ഗർഭിണികൾ  കാണുന്നത്  നല്ലതല്ല . കടിഞ്ഞൂൽ  പെറ്റ
കുഞ്ഞ്  നിമിഷങ്ങൾക്കുള്ളിൽ  എഴുന്നേറ്റ്   സ്മാർട്ട്‌  ഫോണും  പിടിച്ച്
ഓടുന്നതായി  ദുസ്വപ്നം  കണ്ടേക്കാം .

പിന്നെ ,റിമോട്ട്  കണ്ടു പിടിച്ച  scientist നെ   വിശുദ്ധനായി  പ്രഖ്യാപിക്കണം .
കാരണം  എത്രയോ  കോടി  ജനങ്ങളാണ്  റിമോട്ട്  കാരണം  ബോറടിയിൽ  നിന്ന്   രക്ഷപ്പെടുന്നത് ,നിത്യവും !

ഒരു  പരസ്യത്തിൽ  എന്തിരിക്കുന്നു ? പരസ്യങ്ങൾക്ക്  നിരൂപണം  ഉണ്ടോ ?
എന്തായാലും  ഞാൻ  പരസ്യങ്ങൾ  ശ്രദ്ധിക്കുന്നതിൽ  ഒരു  കാരണമുണ്ട് .
ഇവിടത്തെ   ഇംഗ്ലീഷ്  സിലബസ്സിൽ  Visual  Literacy യിൽ   കാർടൂനും  avdvertisement ഉം  ഉണ്ട് . ഇവ  പഠിപ്പിക്കുന്നതു കൊണ്ടായിരിക്കാം  കുട്ടിച്ചാത്തന്റെ   പരസ്യം  ഞാൻ  ശ്രദ്ധിച്ചത് . ലക്ഷണം  കണ്ടിട്ട്  ഇത്
ജർമനിയിൽ   എടുത്തതാണെന്ന്   തോന്നുന്നു . അതിൻറെ  മേന്മ  കാണാനുണ്ട്.
 .ആഴത്തിൽ  ചിന്തിക്കുമ്പോൾ   ഈ  പരസ്യം  മൃഗീയമാണ് . കാരണം
മൃഗക്കുഞ്ഞ്  ആണല്ലോ  പെറ്റു  വീണയുടനെ  എഴുനേറ്റ്  നടക്കുന്നത് .
ഇന്നത്തെ  കാലത്ത്  കുട്ടികൾ  ജനിച്ചാൽ  കുറച്ചു  നേരത്തേയ്ക്ക്  മാത്രമേ
അവരെ  കാണാൻ  കിട്ടുകയുള്ളു . ഇന്നത്തെ  കുട്ടികൾ  ജനിച്ചു  വീഴുന്നത്
ഇന്റർനെറ്റ്‌   എന്ന  വലയിലെയ്ക്ക്  ആണ് . ഈ  താന്തോന്നികൾ
മാതാ പിതാക്കളെ   കുറേ  വലയ്ക്കും .അത്  മുൻകൂട്ടി  കണ്ടു കൊണ്ട്
പല  യുവ  ദമ്പതിക ൾക്കും     Europe ൽ  കുട്ടികൾ  വേണ്ട .

Paid  സീറ്റുകൾ

paid  സീറ്റുകൾ   ഇന്ന്   പരക്കെ   സംസാരവിഷയമായിരിക്കുന്നു . ജീവിത കാലം  മുഴുവൻ  ഒരു  പാർട്ടിക്കു വേണ്ടി   വിയർപ്പൊഴുക്കിയവനു
സീറ്റ്‌  ഇല്ല . container കണക്കിന്  പണമുള്ളവന്  സീറ്റ്‌  ഉണ്ട് . ഒന്ന്
ആലോചിച്ചു  നോക്കിയാൽ   prepaid  അല്ലാത്ത  എന്താണ്  കിട്ടാനുള്ളത് ?
airtime ,air ticket , train  ticket ,cinema  ticket  ഇങ്ങനെ  എല്ലാം   paid  ആണ് .
അപ്പോൾ  news , election  സർവ്വേ , MP  സ്ഥാനം  എന്നിവയ്ക്കും  payment
സ്വാഭാവികം   മാത്രം .  election   പ്രചാരണം   വളരെ   ചെലവുള്ള  കാര്യമാണ്. ജനങ്ങളോട് സംഭാവന  ചോദിച്ചാൽ  അവർ  പിണങ്ങി ,വോട്ട്
 എതിരായി  ചെയ്യും . അപ്പോൾ   ഏതെങ്കിലും  container  കണ്ടുപിടിച്ച്
ഒന്നോ  രണ്ടോ  സീറ്റ്‌  വിറ്റാൽ   കുശാലായി . പണ്ട്  ചില  കുടുംബങ്ങളിൽ
മകൻ   കല്യാണം  കഴിച്ച്  കിട്ടുന്ന  സ്ത്രീധനം  മകൾക്ക്  സ്ത്രീധനമായി
കൊടുക്കും . രണ്ട്  സീറ്റുള്ള   ഒരു  പാവപ്പെട്ട  പാർട്ടിയുടെ  സ്ഥിതിയും
ഇതാണ് . രണ്ടിൽ   ഒരു  സീറ്റ്‌  containerകാരന്  വിൽക്കുക . ഇലയ്ക്കും
മുള്ളിനും   കേടു  വരാതെ   കാര്യം  സാധിക്കും . container  തോറ്റാലും
ആർക്കും   വിഷമം  തോന്നുകയില്ല . കാരണം   വിയർപ്പ്  ഒഴുക്കാത്തവനല്ലേ ?
തോറ്റാലും  ചരിത്രത്തിൽ  ഒരു  സ്ഥാനം  കിട്ടുമല്ലോ .

paid  news   തിരിച്ചറിയാനുള്ള   ഒരു  device   താമസിയാതെ  വിപണിയിൽ
എത്തുമെന്ന്    പ്രതീക്ഷിക്കാം .


Wednesday, 12 March 2014

പരസ്യങ്ങളിൽ നിന്ന് എന്നെ രക്ഷിക്കൂ ( ഹാസ്യ ഭാവന )


ഒരു   മനുഷ്യൻറെ  ജീവിതത്തിൽ  24  മണിക്കൂറും  സന്തോഷമായി  കഴിയുന്ന   ആരെങ്കിലും   ഉണ്ടോ ? ഇല്ലെന്നാണ്   എൻറെ  വിനീതമായ  അഭിപ്രായം .
ലോകത്തിലെ  ഏറ്റവും  ശക്തനായ  നേതാവായ  ബാരക്ക്  ഒബാമയ്ക്ക്  പോലും  24  മണിക്കൂർ   സ്വസ്ഥതയില്ല . ഉദാഹരണമായി   CRIMEA യെ 
റഷ്യ   വിഴുങ്ങാൻ   പോവുകയാണ് .ഈ  പ്രശ്നം  ഒബാമയുടെ  ഉറക്കം 
കെടുത്തുന്ന  ഒന്നാണ് .

സാധാരണക്കാരെ പ്പറ്റി   പറയുമ്പോൾ   നമ്മൾ  ഒരു  ദിവസം  എത്രയോ 
പ്രാവശ്യം   വിഷമതകൾ   അനുഭവിക്കുന്നു ? ഉദാഹരണമായി  ഇവിടെ 
ഒരു  ടാങ്ക്  പെട്രോൾ  നിറയ്ക്കുമ്പോൾ  750  RAND   ആകും  സാധാരണ  കാറിന് . വളരെ   വിഷമം  തോന്നും . ഇവിടെ  ഫുൾ  ടാങ്ക്  നിറച്ചില്ലെങ്കിൽ 
വണ്ടി   വഴിയരികിൽ  കിടന്നു പോകും . 

ഇപ്പോൾ  ദക്ഷിണാഫ്രിക്കയിൽ   പ്രധാന  പ്രശ്നം  നിത്യവും  പെയ്യുന്ന 
മഴയാണ് . ഡാമുകൾ  നിറഞ്ഞു  കവിഞ്ഞു . പലേടത്തും  റോഡുകൾ 
തകർന്നു .കുറേ  പേർ  മുങ്ങി  മരിച്ചു . റോഡുകളിൽ  വലിയ  കുഴികൾ 
ഉണ്ടായിട്ടുണ്ട് . കുഴികളുടെ   യഥാർത്ഥ  ആഴം  അറിയാതെ  ചില 
motorists  ആ   ചതിക്കുഴികളിൽ  വീണ്  അപകടത്തിൽ  പെടുന്നു .

പോട്ട് hole കളെ  വെട്ടിച്ചു  വെട്ടിച്ച്  മുന്നോട്ടു  പോകുന്ന  pothole  car 
race ,Olmpics ൽ  ഒരു  പുതിയ  ഇനമായി  ചേർക്കേണ്ടതാണ് . എങ്കിൽ 
കേരളവും   ദക്ഷിണാഫ്രിക്കയും   സ്വർണവും   വെള്ളിയും  നേടുമെന്ന 
കാര്യത്തിൽ   സംശയം   വേണ്ട .

കലംകുഴികളെ    സഹിക്കാം . പക്ഷേ  ഒട്ടും  സഹിക്കാൻ  പറ്റാത്ത 
ഒന്നുണ്ട് . TV യിലെ   പരസ്യങ്ങൾ  !

കേരളം ,അല്ലെങ്കിൽ   തട്ടിപ്പ്  നാടാണ്‌ . നമ്മുടെ  നാട്ടിൽ  ഉള്ള  വൻ 
തട്ടിപ്പുകളിൽ   ഒന്നാണ്   പരസ്യ തട്ടിപ്പ് . എന്നു വെച്ചാൽ  പരസ്യകലയെ പ്പറ്റി   ഒരു  ചുക്കും അറിഞ്ഞു  കൂടാത്തവർ  ആ  രംഗത്ത്  പ്രവർത്തിക്കുന്നു .
'' ചിന്താവിഷ്ടയായ   ശ്യാമള ' എന്ന  ചിത്രത്തിൽ  ശ്രീനിവാസൻ  ഒരു 
പരസ്യചിത്രം   നിർമ്മിക്കാൻ  വിഫല ശ്രമം   നടത്തിയത്  പലരും 
ഓർക്കുന്നുണ്ടായിരിക്കും . ഇന്നത്തെ  'പരസ്യ കൊലയെ ' മുൻകൂട്ടി 
കാണാൻ  മലയാളത്തിൻറെ   ചാർളി  ചാപ്ലിനു  കഴിഞ്ഞു .

എൻറെ   പ്രഭാത  പ്രാർത്ഥനയിൽ  ഞാൻ  പുതിയ  ഒരു ഐറ്റം  ചേർത്തിട്ടുണ്ട് . '' കർത്താവേ ,അറുബോറൻ  TV പരസ്യങ്ങളിൽ  നിന്ന് 
എന്നെ  രക്ഷിക്കണമേ .''

ഈ  അറുബോറൻ  പരസ്യങ്ങൾ  എന്നു  വെച്ചാൽ  ഉദാഹരണമായി   ഒരെണ്ണം   എടുത്തു കാണിക്കാൻ  എനിക്ക്  സാധ്യമല്ല . കാരണം  ഒരെണ്ണം 
മുഴുവൻ   കാണാനുള്ള  ക്ഷമ  എനിക്കില്ല . 

ഹിന്ദിയിൽ  നിന്ന്  മലയാളത്തിലേയ്ക്ക്   മൊഴിമാറ്റം   ചെയ്യപ്പെട്ടിട്ടുള്ള 
പരസ്യങ്ങളാണ്   ഏറ്റവും   അസഹ്യം . അവയിലെ   മലയാളം  കേട്ടാൽ 
കാർക്കിച്ചു  തുപ്പാൻ  തോന്നും . ചാനലുകാരുടെ  ചില  പരിപാടികളിൽ 
പൊതുസ്ഥലങ്ങളിൽ   സാധാരണക്കാരോട്   അവർ  ചോദിക്കുന്ന  ചോദ്യങ്ങൾക്ക്  ലഭിക്കുന്ന   മറുപടികൾ  എന്നെ  അദ്ഭുത പ്പെടുത്തിയിട്ടുണ്ട് . ചോദ്യകർത്താവിനെക്കാൾ  എത്ര  സ്ഫുടമായി ,എത്ര 
മനോഹരമായ   ഭാഷയിലാണ്   അവർ   പ്രതികരിക്കുന്നത് !

റിമോട്ട്  ഉപയോഗിച്ച്   ചാനൽ  മാറ്റി  നമുക്ക്  അറുബോറൻ  പരസ്യങ്ങളിൽ നിന്ന്   രക്ഷപ്പെടാം. പക്ഷേ  ചില  പരസ്യക്കാർ  നമ്മളെ 
വെറുതെ  വിടുകയില്ല . അഞ്ചു മിനിട്ടിനുള്ളിൽ   രണ്ടും  മൂന്നും  പ്രാവശ്യം 
അവർ  നമ്മേ  പീഡിപ്പിച്ചേ   അടങ്ങൂ . അവർക്ക്  എന്തോ  വഴിപാട്‌ 
ഉള്ളതുപോലെ  തോന്നും .

മോശമായ  ദൃശ്യങ്ങളുടെ  കൂടെ  കർണ്ണ കഠോര മായ  പാട്ടുകൾ ഉണ്ട് .
(to  add  insult  to injury ) .ഈ  പാട്ടുകൾ  കേൾക്കുമ്പോൾ  ഞാൻ  സ്വയം 
ചോദിക്കും ,

"  ഇത്ര   മോശമായി   പാട്ടെഴുതാനും   tune  ചെയ്യാനും  പാടാനും  എങ്ങനെ 
 സാധിക്കും ?''


ദൈവമേ ,വയലാറും  ദേവരാജനും  പി  ഭാസ്കരനും  ബാബുരാജും  ദക്ഷിണാമൂർത്തിയും   ദാസേട്ടനും  ജനിച്ച  ഈ  മണ്ണിൽ  ഇത്തരം 
ഓടഗാനങ്ങൾ   കേൾക്കാൻ മാത്രം   ഞങ്ങൾ  എന്തു തെറ്റാണ്  ചെയ്തിട്ടുള്ളത് ?

ഇപ്പോൾ   ഒരു  പരസ്യം  എല്ലാ  അതിർത്തികളെയും   മറികടന്നിരിക്കുന്നു .
ദൈവാനുഗ്രഹത്താൽ   ഈ  പരസ്യത്തിൽ  സെക്സ്  ഇല്ല .ഭീകരതയാണ് 
മുന്നിട്ട്   നിൽക്കുന്നത് . 

പ്രസവ വേദന കൊണ്ട്   ഒരു  സ്ത്രീ   നിലവിളിക്കുന്നു . കുട്ടി  (രാക്ഷസകുട്ടി )
പുറത്തു  വന്ന്  ഉടനെ തന്നെ   സ്വയം  പൊക്കിൾ കൊടി  കണ്ടിച്ച്  ഉഷാറായി  ഡോക്ടറെ   മറിച്ചിടുന്നു . ഈ   സത്വം  ഒരു  സ്മാർട്ട്‌ ഫോണ്‍  കൈക്കലാക്കി 
അതിൽ   പണി  തുടങ്ങുന്നു . സ്മാർട്ട്‌ ഫോണുമായി  അവൻ  ഓടുന്നു .
ഡിജിറ്റൽ  യുഗത്തിൽ  പിറന്ന   ആധുനിക Frankenstain !

വിദേശത്ത്   എവിടെയോ  നിർമിച്ച  ഈ  പരസ്യം  Horror  പരസ്യമാണ് .
ഒരുപക്ഷേ   horror  കാണാനായിരിക്കാം  ഇന്ന്  പ്രേക്ഷകർക്ക്‌  കൂടുതൽ 
താൽപര്യം . 



Sunday, 2 March 2014

ഓസ്കാർ പിസ്ടോറിയസ് വിചാരണ

2   മാർച്ച്‌  2014

ഓസ്കാർ  പിസ്ടോറിയസിനെ    അറിയാത്തവർ   ലോകത്തിൽ  ചരുക്കമാണ് . കൃത്രിമ  കാലുകളിൽ ,അഥവാ   blade കളിൽ  ഒളിമ്പിക്
ട്രാക്കുകളിൽ   പറന്ന്  അദ്ഭുതം   സൃഷ്ടിച്ച ,സുന്ദരനും  കരുത്തനുമായ
ദക്ഷിണാഫ്രിക്കൻ  athletics   താരം .ലണ്ടൻ   olympicsൽ   ഉസൈൻ  ബോൾട്ട്
കഴിഞ്ഞാൽ  മീഡിയക്ക്  ഏറ്റവും  താല്പര്യമുള്ള  താരം . വിക്ടറി
സ്റ്റാന്റ്കളിൽ  മെഡലുകൾ  വാങ്ങാൻ  അനേകം  പ്രാവശ്യം, അനേകായിരം
പേരുടെ  കയ്യടി  വാങ്ങി , തലകുനിച്ചു  നിന്നിട്ടുള്ള  പിസ്ടോറിയസ്  നാളെ
പ്രതിക്കൂട്ടിൽ  നിൽക്കും . 2013 ലെ   VALENTINES  ദിനത്തിൽ  തൻറെ
കാമുകിയും  മോഡൽഉം  ആയ   റീവ  സ്റ്റീൻകാമ്പിനെ  കൊലപ്പെടുത്തിയ
കേസ്സിലാണ്  OP  വിചാരണ   നേരിടുന്നത് .ലോകത്തെ  നടുക്കിയ  ദാരുണ
സംഭവമായിരുന്നു  അത് . പ്രണയത്തിന്  വേണ്ടി  സമർപ്പിക്കപ്പെട്ട ,യുവതീ
യുവാക്കൾ   പൂക്കൾ  കൈമാറുന്ന ,സന്തോഷത്തിന്റെ  ആ  ദിനത്തിൽ ,
OP യുടെ   തോക്കിൽ  നിന്ന്  റീവ  ഉണ്ടായിരുന്ന  TOILET ലേയ്ക്ക് ഉതിർത്ത 4
വെടിയുണ്ടകൾ  രക്തപുഷ്പങ്ങൾ  ചിതറിച്ചതാണ്  ഈ  ദുരന്തത്തിന്റെ
IRONY .

ഒരു  കയ്യബദ്ധം  പറ്റിപ്പോയി  എന്നാണ്  ഈ  കേസിൽ   പ്രതിഭാഗത്തിന്റെ
വാദം. TOILETൽ   ഒരു  കള്ളൻ  ഒളിച്ചിരിപ്പുണ്ട്  എന്ന  ധാരണയിൽ
OP  സ്വയരക്ഷക്കു   വേണ്ടി  വെടിവെച്ചു  എന്നാണ്  വാദം.എങ്കിൽ  നാലു
വെടി  വെക്കണമായിരുന്നോ ? OPയും   റീവയും  ഒരു  കട്ടിലിൽ  കിടക്കുകയായിരുന്നു  എങ്കിൽ  അവളെക്കൂടി  വിളിച്ചുണര്തേണ്ടത്‌
സ്വാഭാവികം  ആയിരുന്നില്ലേ ? ALARM  ബട്ടണ്‍  ഞെക്കി  സുരക്ഷാ  കമ്പനിക്കാരെ   വിളിക്കാമായിരുന്നില്ലേ ? ഇങ്ങനെ  ദുരൂഹതകൾ  പലതും
അവശേഷിക്കുന്നു .

ഈ  ദുരന്തത്തെപ്പറ്റി  കേൾക്കുമ്പോൾ  ഒതെല്ലോയുടെ   ദുരന്തകഥയാണ്
ഓർമ്മ  വരുന്നത് .സംശയരോഗം  കലശലായ  ഒതെല്ലോ  മാലാഖയെ പോലെ
വിശുദ്ധയായ   ദേസ്ടിമോനയെ  കഴുത്ത്  ഞെരിച്ച്  കൊല്ലുകയായിരുന്നു .
അതുപോലെ  രോഗം  ബാധിച്ച ,മുൻകോപിയായ  OP,കരുതിക്കൂട്ടി
റീവയെ  വകവരുത്തി  എന്നു വേണം  കരുതാൻ . ഈ  കൊലപാതകത്തിന്റെ   പ്ലാൻ  തയാറാക്കുന്നതിൽ  നിയമം  അറിയാവുന്ന
ആരുടെയെങ്കിലും   ഉപദേശം  OPയ്ക്ക്   കിട്ടിയ്രുന്നു  എന്നും  സംശയിക്കണം .

ഈ   കേസിൽ  OPയെ   വഴിവിട്ട്  സഹായിച്ചതു പോലെ   തോന്നുന്നു .
കൊലപാതകം  കഴിഞ്ഞ്  ഏതാനും  ദിവസങ്ങൾക്കകം  ജാമ്യം  കിട്ടി .
60 ലക്ഷം  രൂപയക്ക്  തുല്യമായ  തുക .പണത്തിന്റെ  ഒരു  CONTAINER  ആയ
OP യ്ക്ക്  ഈ  തുക പുല്ലാണ് / റബ്ബറാണ് . ഒരു കൊല്ലത്തിലേറെയായി
സുഖിച്ച്  കഴിയുകയായിരുന്നു .MOZAMIQUE ൽ   വിനോദ യാത്രക്ക്
പോയി . ആ  പോക്കിൽ   19  വയസ്സുള്ള  ഒരു  പുതിയ  കാമുകിയെ
വശത്താക്കി .TP വധവുമായി  താരതമ്യം  ചെയ്യുമ്പോൾ  നീതിന്യായ
വ്യവസ്ഥയിൽ  കേരളം  മുന്നിലാണെന്ന്  കാണാം . ജനുവരിയിൽ  TP
വധക്കേസിൽ  ശിക്ഷ  വിധിച്ചു .

നാളെ   അഭിഭാഷകരുടെ   കുരുക്ഷേത്ര യുദ്ധം   തുടങ്ങുകയാണ് .ഇരു
വശത്തും   രാജ്യത്തെ  ഏറ്റവും  പ്രമുഖ  അഭിഭാഷകരാണ്  അണി നിരക്കുന്നത്.നടപടികൾ  റിപ്പോർട്ട്‌  ചെയ്യാൻ  ലോകമെമ്പാടും  ഉള്ള
ക്രൈം  റിപ്പോർട്ടർമാർ   PRETORIA യിൽ  തടിച്ചു കൂടിയിട്ടുണ്ട് .ഇവിടെ
പ്രമുഖ  അഭിഭാഷകർ  എന്നു വെച്ചാൽ  പണത്തിന്റെ  CONTAINER  അല്ല
CONTAINER  കപ്പലുകളാണ് . കോടിക്കണക്കിന്  ആണ്  അവരുടെ
ഫീസ്‌ .

സ്വയരക്ഷയ്ക്ക്  OP  വെടിവെച്ചു  എന്ന  പ്രതിഭാഗത്തിന്റെ  വാദത്തിനു
പിന്നിൽ   ഒരു  നീണ്ട  ചരിത്രമുണ്ട്. apartheid  കാലത്തും  കരുമ്പരായ അക്രമികളുടെ  ഭീഷണിയിലാണ്   വെളുംമ്പർ  (whites ) ജീവിച്ചിരുന്നത് .ഏതു
സമയത്തും  അക്രമികൾ  വീട്ടിൽക്കയറി  കൊലപ്പെടുത്തുന്ന  ഒരു
അവസ്ഥ  1940 കളിലും  ഉണ്ടായിരുന്നു .ഇന്നും  അത്  നിലനിൽക്കുന്നു .
അക്രമികളെ  പ്രതിരോധിക്കാനുള്ള   എല്ലാ  സന്നാഹങ്ങളുമായി  ധനികർ
ഇന്നും  കഴിയുന്നു .

പ്രസിദ്ധ  ദക്ഷിണാഫ്രിക്കൻ   എഴുത്തുകാരനായ  അലൻ

 Patonൻറെ 
വിശ്വ വിഖ്യാതമായ   Cry ,the  Beloved  Country  എന്ന  നോവലിൽ
രണ്ട്  കറുത്ത  പയ്യന്മാർ  ഒരു  വെള്ളക്കാരന്റെ  വീട്ടിൽ  അതിക്രമിച്ച്
കയറി  അയാളെ  വെടിവെച്ച്  കൊല്ലുന്നു . കഥയിൽ  ഒരു  വഴിത്തിരിവാണ്
ഈ  സംഭവം . 1948 ൽ  ആണ്  ഈ  നോവൽ  പ്രസിദ്ധീകരിച്ചത് .കോടിക്കണക്കിന്   കോപ്പികൾ  വിറ്റഴിഞ്ഞ  നോവൽ  ആണ്  ഇത് .

നോബൽ  സമ്മാനജേതാവായ   Nadine  Gordimer  എഴുതിയ  Once  Upon  a Time
എന്ന   ചെറുകഥയിലും   പ്രമേയം   വെളുമ്പർ   കറുത്ത  അക്രമികളെ
പേടിച്ച്  പല വിധ  പ്രധിരോധസംവിധാനങ്ങളും   കെട്ടിപ്പൊക്കുന്നതാണ്.
ഭർത്താവും  ഭാര്യയും  ഒരു  ആണ്‍കുട്ടിയും  ഉള്ള  സമ്പന്ന  കുടുംബം .ഏതു
സമയത്തും  കറുത്ത  കള്ളന്മാരെ  പേടിച്ചാണ്  അവർ  കഴിയുന്നത്‌ .പുതിയ
alarm  system  സ്ഥാപിക്കുന്നു .മതിലിന്  പൊക്കം  കൂട്ടുന്നു . അതും  പോരാഞ്ഞിട്ട്  Dragon's  Teeth  എന്ന്‌  പേരുള്ള ,ബ്ലേഡ്കൾ  ഉള്ള  ,മുള്ളുകമ്പി യുടെ  ഒരു  tunnel  സ്ഥാപിക്കുന്നു .അവരുടെ  കുട്ടി  ആ  tunnel ൽ  കുടുങ്ങി
രക്തം  വാർന്ന്  മരിക്കുന്നതാണ്  കഥ . ഈ  കഥയും  വളരെക്കാലം  മുമ്പ്
എഴുതിയതാണ് .

ഇതേ  മാനസികാവസ്ഥയാണ്   OP ക്ക്   പ്രധിരോധമായി   പ്രതിഭാഗം
അഭിഭാഷകസന്ഘം   അവതരിപ്പിക്കാൻ  പോകുന്നത് .