Wednesday, 28 October 2015

ക്രിമിനൽ 2015 ലൈവ് -3

കുപ്രസിദ്ധ     ക്രിമിനൽ    തുരപ്പൻ   തോമ്മാ    audience നോട്    പറയുന്നതാണ്
രംഗം


വൃദ്ധജനങ്ങളുടെ    വീടുകളാണ്   എൻറെ   speciality . വലിയ   വീടുകളിൽ
ഒറ്റയ്ക്ക്  ജീവിക്കുന്ന   ദമ്പതികൾ , അല്ലെങ്കിൽ   ഒറ്റയ്ക്ക്  ജീവിക്കുന്ന
വൃദ്ധൻ   അല്ലെങ്കിൽ  വൃദ്ധ  ആണ്   എൻറെ   target . അങ്ങനെയുള്ള   വീടുകൾ   എവിടെയും   കാണാം . വിലപിടിപ്പുള്ള    സാധനങ്ങളും  പണവും
എതിർക്കാതെ    എടുത്തു തന്നാൽ   പ്രശ്നമില്ല . എതിർത്താൽ   പെട്ടന്ന്
പ്രകോപിതനാകുന്ന    സ്വഭാവമാണ്   എന്റേത് .എതിർക്കുന്നവരോട്  എന്ത്
ചെയ്യുമെന്ന്   മുൻകൂട്ടി   പറയാൻ   ആവുകയില്ല .നിങ്ങളോട്   ഒരു  രഹസ്യം   പറയാം .എൻറെ   കർത്തവ്യ നിർവഹണത്തിന്   ഇടയിൽ  ഞാൻ   മൂന്ന്
വൃദ്ധരെ   തട്ടിയിട്ടുണ്ട് . ( jacket ൽ  നിന്ന്   ഒരു   ചെറിയ  ചുറ്റിക  എടുത്ത്
കാണിക്കുന്നു )  ഇതുകൊണ്ട്    തലയുടെ   പുറകിൽ  മർമ്മ സ്ഥാനത്ത്
ഒരു  മുട്ട് .ക്ടിം .ശുഭം . മൂന്ന്   സംഭവങ്ങളും    സ്വാഭാവിക  മരണമെന്ന്  എഴുതി തള്ളി . കുഴഞ്ഞുവീണ്  തലയ്ക്ക്   പരിക്കേറ്റ്   മരിച്ചു . വൃദ്ധർ
ആയതുകൊണ്ട്    കൂടുതൽ   ചോദ്യങ്ങളില്ല .പ്രത്യേകിച്ച്  വൃദ്ധ മാതാപിതാക്കൾ   എത്രയും  വേഗം  തട്ടിപ്പോകണം  എന്ന്  ആഗ്രഹിക്കുന്ന
മക്കൾ   ഏറെയുള്ള   ഇക്കാലത്ത് .

ഈ    കാണുന്ന   വലിയ  വീട്ടിൽ  താമസിക്കുന്നത്   എഴുപത്  കഴിഞ്ഞ
വക്കച്ചനും    ഭാര്യ   അന്നമ്മയുമാണ് . പത്തു നാൽപ്പത്   കൊല്ലം  ആഫ്രിക്കയിൽ    അദ്ധ്യാപകരായിരുന്നു . അതുകൊണ്ടാണ്   വീടിന്
ആഫ്രോ ഹൌസ്  എന്ന്  പേരിട്ടത് . മുപ്പത്  സെന്റ് സ്ഥലത്ത്    നാലായിരം
square feet  ഉള്ളതാണ്    വീട് . വക്കച്ചാണ്   മൂന്ന്   മക്കളാണ് . രണ്ട്  ആണ്‍മക്കൾ
അമേരിക്കയിൽ    ഡോക്ടർ മാരാണ് . ഒരു  മകൾ  ഉള്ളത്  ഓസ്ട്രേലിയ യിൽ  ആണ് . വക്കച്ചനും  അന്നമ്മയും   ഒരു  വർഷത്തിൽ   നാലഞ്ച്   മാസം
വിദേശത്താണ്     താമസം . ടൂർ   കഴിഞ്ഞ്   തിരിച്ചെത്തിയിട്ട്‌   ഒരു
മാസമേ   ആയുള്ളൂ . ഒരു   മാസമായി   ആഫ്രോ  ഹൗസിനെപ്പറ്റിയും
ഈ   വൃദ്ധദമ്പതികളെ കുറിച്ചും    ഞാനും   എൻറെ   ചീഫ്   വൈഫ്‌
കുഞ്ഞേലിയും    പഠിക്കുകയായിരുന്നു . പ്ളാനിംഗ് ൽ   യശശരീരനായ
ബിൻ ലാദേൻ   ആണ്   എൻറെ   ആദർശ പുരുഷൻ . എത്ര  കിറുകൃത്യമായിട്ടാണ്   ലാദേൻ ഗുരു  എല്ലാം   പ്ളാൻ ചെയ്ത്  9 / 11
ല    ട്വിൻ  towers നെ   തവിടുപൊടി    ആക്കിയത് . അതുപോലെയാണ്
Operation  ആഫ്രോ ഹൌസ്   ഞാനും   കുഞ്ഞേലിയും   ചേർന്ന്  പ്ളാൻ
ചെയ്തിട്ടുള്ളത് .

ഒരു   മാസമായി    ഇവിടെയടുത്ത്     ഒരു   വീട്   വാടകക്കെടുത്ത്‌   താമസിക്കുകയാണ് . ഒരു   വീട്ടിൽ   കവർച്ച   ചെയ്യുന്നതിന് മുമ്പ്
ആ     വീടിനെപ്പറ്റി   വിശദമായി   പഠിച്ചിരിക്കണം . ഈ  വൻ മതിലിന്
അപ്പുറത്ത്    വിവിധയിനം    വാഴകൾ   കാണാം . ഒരു  ദിവസം   ഞാൻ  ഒരു
പെട്ടി   ഓട്ടോ   വാടകയ്ക്ക്  എടുത്ത്   ഒരു   വാഴക്കുല കച്ചവടക്കാരൻ  എന്ന
ഭാവത്തിൽ    വക്കച്ചനെ   സമീപിച്ചു . നാലഞ്ച്   കുലകൾ   വാങ്ങി . ആ
വീടിനെപ്പറ്റിയും    പറമ്പിനെ പ്പറ്റിയും   മനസ്സിലാക്കാൻ   സാധിച്ചു . രഹസ്യമായി   ഫോട്ടോകൾ  എടുത്തു . അടുക്കള ഭാഗത്തുകൂടി   എങ്ങനെ
രണ്ടാം  നിലയിലേയ്ക്ക്   കയറാം  എന്ന്   മനസ്സിലാക്കി . അന്ന്  ഞാൻ
താടി   വളർത്തിയിരുന്നു .

വക്കച്ചന്    ഗുര്ണോ   എന്ന്   പേരുള്ള  ഒരു  Alsatian   പട്ടി  ഉണ്ടെന്നും
മനസ്സിലായി . പകൽ   അത്   കൂടിന്  ഉള്ളിൽ  ആണ് . രാത്രിയിൽ
അഴിച്ചുവിടും .

ഒരു   ദിവസം   ഞാനും  കുഞ്ഞേലി യും    കന്യാസ്ത്രീകളുടെ   വേഷമണിഞ്ഞ്‌   വക്കച്ചനെയും   അന്നമ്മയെയും   സന്ദർശിച്ചു . ഞാൻ
സിസ്റ്റർ   ജസീന്ത . കുഞ്ഞേലി   സിസ്റ്റർ  ഉർസുല . വൃദ്ധ ജനങ്ങളെ
അവരുടെ   വീടുകളിൽ   ചെന്നുകണ്ട്  അവരെ   സന്തോഷിപ്പിക്കുന്ന
സോഷ്യൽ   workers  എന്ന  വ്യാജേനയാണ്  ഞങ്ങൾ  ചെന്നത് .ഒരു
പകൽ  മുഴുവൻ   ഞങ്ങൾ   അവിടെ   ചെലവഴിച്ചു .

കുഞ്ഞേലി   ദുബായിൽ  രണ്ട് വർഷം   വീട്ടുജോലിക്ക്  നിന്നതാണ് .English
നന്നായി   സംസാരിക്കും . ഒരാൾ  English ൽ   നന്നായി   സംസാരിച്ചാൽ
അയാളെ   പൂർണ്ണമായി   വിശ്വസിക്കാം   എന്നാണ്  നമ്മുടെ   നാട്ടിലെ
ഒരു   വിശ്വാസം .അതുകൊണ്ടാണല്ലോ   നമ്മുടെ   പല  മണ്ട ശിരോമണി കളും   നൈജീരിയക്കാരുടെ    വലയിൽ  വീഴുന്നത് .കുഞ്ഞേലി
നന്നായി   സംസാരിച്ച്    വക്കച്ചന്റെയും    അന്നമ്മയുടെയും   വിശ്വാസവും
സ്നേഹവും   സമ്പാദിച്ചു . വീട്  മുഴുവൻ  ഞങ്ങൾക്ക്   കാണിച്ചു തന്നു .
എന്തോ   ആവശ്യത്തിന്    അന്നമ്മ   ബെഡ് റൂമിന്   പുറത്തേയ്ക്ക്
പോയപ്പോൾ   wardrobe ൻറെ   ഉള്ളിൽ   ഭിത്തിയിൽ   ഒരു   രഹസ്യ
സേഫ്  ഞങ്ങൾ   കണ്ടു . അതിൽ  സ്വർണ്ണവും   diamond ഉം   തീർച്ചയായും
കാണും . ഞങ്ങൾ   യാത്ര   പറഞ്ഞ്   ഇറങ്ങുമ്പോൾ   അന്നമ്മ  പറഞ്ഞു .

'' ഇനിയും   വരണം .''

'' തീർച്ചയായും . അതാണല്ലോ   ഞങ്ങളുടെ   കർമ്മ മേഖല .''  കുഞ്ഞേലി
പറഞ്ഞു .

ഇറച്ചി കഷണത്തിൽ   വിഷം  നിറച്ച്   കോമ്പൌണ്ട് ലേയ്ക്ക്
ബൈക്ക്ൽ    നിന്ന്    പല  ദിവസം  ഞാൻ  എറിഞ്ഞു . അങ്ങനെ   ഗുർനൊയെ
ഞാൻ    വകവരുത്തി .

ഓ ,സമയം   പോയി . Operation   ആഫ്രോ  ഹൌസ് ന്    സമയമായി .കാലാവസ്ഥ    അനുകൂലമാണ് . ഇപ്പോൾ   ഒരു   കൊടുങ്കാറ്റിന്   സാദ്ധ്യതയുണ്ടെന്ന്   ഞാൻ    മനസ്സിലാക്കിയിരുന്നു .

(  ശക്തമായി    കാറ്റ്   വീശുന്നു . അടുത്തൊന്നും   വാഹനങ്ങളോ  ആളുകളോ  ഇല്ല . തോമ്മാ   hockey  stick  ഉപയോഗിച്ച്    ഗേറ്റ്ൻറെ   അടുത്തുള്ള  CCTV
camera  അടിച്ച്   തകർക്കുന്നു . ഭിത്തിയിൽ    ഒരു  ചെറിയ  device  വെച്ച്
ഒരു   explosion   നടത്തുന്നു .  വൃത്താകൃതിയിൽ   ഒരു   ദ്വാരം  പ്രത്യക്ഷപ്പെടുന്നു . ആദ്യം    backpack  ആ   ദ്വാരത്തിലൂടെ   അപ്പുറത്തേയ്ക്ക്
തള്ളുന്നു . ദ്വാരത്തിലൂടെ   ഞെങ്ങി ഞെരുങ്ങി  കയറുന്നു .)



( Curtain )


Thursday, 22 October 2015

ക്രിമിനൽ 2015 -ലൈവ് ( One -man Drama ) -2

(കുപ്രസിദ്ധ    ക്രിമിനൽ   തുരപ്പൻ   തോമ്മാ    Audience നോട്   പറയുന്നതാണ്
രംഗം )


                                    തോമ്മാ

ഈ  കേരളം , ഇന്ത്യ  എന്നൊക്കെ   പറഞ്ഞാൽ    ഞങ്ങൾ   ക്രിമിനലുകളുടെ
പറുദീസയാണ് . എന്നു വെച്ചാൽ   നൂറും   ഇരുനൂറും  കുറ്റകൃത്യം  ചെയ്തിട്ട്
ജാമ്യത്തിൽ   ഇറങ്ങി   രാജ്യം  മുഴുവൻ  വേഷം  മാറി  നടന്ന്  അതേ  കുറ്റകൃത്യം  ചെയ്ത്   പിടി കൊടുക്കാതെ   വിലസാം . സൌദിയിലോ
അമേരിക്കയിലോ   ചൈനയിലോ   ഇറാനിലോ   ആണെങ്കിൽ    പണി
പാളും . സൌദിയിൽ    ആണെങ്കിൽ     ചക്ക വെട്ടുന്നതുപോലെ   വെട്ടൊന്ന്
മുറി   രണ്ട് . അമേരിക്കയിൽ   ആണെങ്കിൽ    നൂറും   നൂറ്റമ്പതും  കൊല്ലത്തെ    തടവാണ്   കിട്ടുന്നത് . ഇവിടെയോ ? എല്ലാം    വളരെ
ഉദാരമാണു് .അമേരിക്കയിൽ     ആറുകൊല്ലം   തടവ്‌ കിട്ടുന്ന  കുറ്റത്തിന്
ഇവിടെ    ആറുമാസമേ  കിട്ടൂ . കാരണം   ഇവിടത്തെ   ജനാധിപത്യം  അഥവാ
ഗുണ്ടാധിപത്യം    അമേരിക്കയിലെക്കാൾ    മികച്ചതാണ് . ഗുണ്ടാവകാശ ങ്ങൾക്കാന്    ഇവിടെ   മുൻഗണന . ഞങ്ങൾക്കും    തെരുവുനായ്ക്കൾക്കും   ആണ്   ഇവിടെ   കൂടുതൽ   അവകാശങ്ങൾ .അതുകൊണ്ടാണ്   ഞങ്ങളുടെ   എണ്ണം   അനുദിനം   വര്ദ്ധിച്ചു വരുന്നത് .

എന്നെങ്കിലും    പിടിക്കപ്പെടുകയില്ലേ   എന്ന്   നിങ്ങൾ  ചോദിച്ചേക്കാം .
പിടിക്കപ്പെട്ടാലും   ഒരു   ചണ്ടിപ്പാലും   ഇവിടെ   സംഭവിക്കാൻ  പോകുന്നില്ല . ഉദാഹരണമായി   കേരളം, തമിഴ്‌ നാട് ,കർണ്ണാടക
സംസ്ഥാനങ്ങളിൽ   250  കേസ്സുകൾ   എനിക്കെതിരെ  ഉണ്ട് . ജാമ്യത്തിലിറങ്ങി  വീണ്ടും   അതേ   കൃത്യങ്ങൾ  ചെയ്ത്   ഉലകം ചുറ്റും
വാലിബനായി   വിലസുകയാണ്   ഈ   തുരപ്പൻ  തോമ്മാ . ഇടയ്ക്കും
മുട്ടിനും   സുഖചികിത്സയ്ക്ക്   എന്ന പോലെ    ജയിലിൽ  കിടക്കാറുണ്ട് .
അധ്വാനിക്കുന്നവന്   വല്ലപ്പോഴും   വിശ്രമം  വേണ്ടേ ?  ഗുണ്ടാവകാശപ്രവർത്തകരുടെ    സഹായത്താൽ   ജയിലുകൾ  ഇന്ന്
ഗസ്റ്റ്   ഹൌസുകൾ   ആണ് . സെൽ ഫോണ്‍   എത്ര വേണമെങ്കിലും   ഉപയോഗിക്കാം . ഞാനും   ജയിൽ  വാർഡ
ന്മാരും  ഒന്നിച്ചിരുന്നാണ്
മദ്യപിക്കുന്നത് . ജയിലിൽ    ആണെങ്കിലും   ഞാൻ   facebook ൽ
ഉണ്ട് . എന്നെപ്പോലുള്ളവരോട്   ചില  പെണ്ണുങ്ങൾക്ക്‌   ഒരു   ആരാധനാ മനോഭാവമാണ് . ജയിലിൽ വെച്ച്    ചാറ്റ് ചെയ്ത്   പുറത്തിറങ്ങി  ചീറ്റ്
ചെയ്താണ്   ഞാൻ   നാല്  പെണ്ണുങ്ങളെ  കെട്ടിയത് .സേതുലക്ഷ്മി ,സൂസൻ ,
സുബൈദ ,ശ്രീക്കുട്ടി   എന്നിവരെ  ഞാൻ   ചാറ്റിലൂടെ  കുടുക്കിയതാണ് .ഇനിയും   എൻറെ   waiting list ല്    ആറ്  യുവതികൾ   ഇടിച്ചു നില്പ്പുണ്ട് .

ഒള്ളത്   പറയാമല്ലോ , ഇവിടം   സ്വർഗ്ഗമാണ് . ചില   രാജ്യങ്ങളിൽ   ജയിൽ വാസം   ഇവിടത്തെ പോലെ  കർക്കിടക ചികിത്സയോ   ഉണ്ടു താമസമോ
അല്ല . ചെലവിനുള്ള   കാശു്   മാസാമാസം  അങ്ങോട്ട്‌  എണ്ണി കൊടുക്കണം .
ടോഗോയിൽ  നാല്   മലയാളികൾ  ജയിലിൽ  കിടപ്പുണ്ട് . പ്രതിമാസം
മുപ്പതിനായിരം   രൂപാ   വീട്ടുകാർ  അയച്ചു കൊടുക്കണം . ഇവിടെയോ ?
എല്ലാം   free . കാരണം   നമ്മുടെ   ജനാധിപത്യം ,സോറി , ഗുണ്ടാധിപത്യം
ലോകത്തിലെ   ഏറ്റവും   മികച്ചതാണ് .

സോറി   പറഞ്ഞപ്പോഴാണ്   ഒരു   കാര്യം   ഓർത്തത്‌ . പറയാൻ  ഇത്ര
എളുപ്പമുള്ള , ഇമ്പമുള്ള   വാക്ക്   വേറെയില്ല . ഒരാളെ   വകവരുത്തിയിട്ടു
അയാളുടെ    കുടുംബങ്ങളോട്    സോറി  പറഞ്ഞ്   മുതലക്കണ്ണീർ   ഒഴുക്കുന്നത്   ഇന്നത്തെ    ഒരു   സ്റ്റൈൽ   ആണ് .പെൻഷൻ   പ്രായം
ആകുമ്പോൾ    ഭക്തി മാർഗ്ഗവും   ആകാം . എന്തെങ്കിലും   അത്ഭുത സിദ്ധികൾ   ഉണ്ടെന്ന്   അവകാശപ്പെട്ടാൽ   തടിച്ചുകൂടാൻ   ഇവിടെ   പതിനായിരക്കണക്കിന്    മണ്ടശിരോമണികൾ    ഉണ്ട് . റിട്ട ,ക്രിമിനലുകൾക്ക്   സമൂഹത്തിൽ   ഇന്ന്   ഒരു   നിലയും   വിലയുമുണ്ട് . നിങ്ങൾ  ഈയിടെ
കണ്ടില്ലേ    ആട്   ആന്റണി യെപ്പറ്റിയുള്ള    ചാനൽ  ചർച്ചയിൽ  ഒരു
റിട്ട .DGP യും   ഒരു  റിട്ട .കള്ളൻ   മണിയൻ പിള്ളയും   തോളോട് തോൾ
ചേർന്ന്   ഇരുന്ന്   ചർച്ച   ചെയ്യുന്നത് .ചുരുക്കി   പറഞ്ഞാൽ   ഞങ്ങളുടെ
ജോലിക്ക്   ഇന്ന്   ഒരു   മാന്യത  ഉണ്ട് .( തുടരും )





Friday, 16 October 2015

ക്രിമിനൽ 2015 ലൈവ് ( one -man play )- 1

(ഈ   play  പൂർണ്ണമായും    സാങ്കൽപ്പികമാണ്‌)



കഥാ പാത്രം :     തുരപ്പൻ   തോമ്മാ   ( 45 )     ഒരു   ക്രിമിനൽ 


(  തിരുവനന്തപുരത്ത്    ധനികർ    താമസിക്കുന്ന   ഉല്ലാസ്  നഗർ  എന്ന 
ഹൌസിംഗ്   കോളനി . രാത്രി   പത്തു മണി . തുരപ്പൻ  തോമ്മാ  പ്രവേശിക്കുന്നു . നല്ല  തടിമിടുക്കുള്ളവനാണ് . കയ്യിൽ  ഒരു  hockey 
stick ഉണ്ട് . കാറ്റിൽ നിന്ന്   protect ചെയ്യാൻ  എന്നപോലെ  തുണി കൊണ്ട് 
മുഖം   മറച്ചിരിക്കുന്നു . പുറത്ത്  വലിയ  ഒരു  backpack ഉണ്ട് . ഉയർന്ന ഭിത്തിയുള്ള   ഒരു   വലിയ   വീടിൻറെ  എതിർവശത്തായി   ഒരു 
മരത്തിൻറെ   കീഴെയാണ്   തുരപ്പൻ   തോമ്മാ  നിൽക്കുന്നത് . ആ  വലിയ 
വീടിൻറെ   പേര്   ആഫ്രോ ഹൌസ്   എന്നാണ് .തുരപ്പൻ   തോമ്മാ 
മുമ്പോട്ട്‌   വരുന്നു . Audience നെ     face   ചെയ്യുന്നു .)




ഹല്ലോ , എൻറെ    പേര്    തുരപ്പൻ  തോമ്മാ . എനിക്ക്    പല ദേശത്തും 
പല  പേരാണ് . ഇത്  എൻറെ  ഒറിജിനൽ   പേരാണ് . പെരുന്നയിൽ എൻറെ 
പേര്   രവിനായർ  എന്നാണെങ്കിൽ   പാണക്കാട്ടു   ഞാൻ  കുഞ്ഞഹമ്മദു ഹാജിയാണ് . ചിറ്റൂരിൽ   ഞാൻ  അനന്ത പദ്മനാഭൻ   ആണ് . ഉടുപ്പിയിൽ 
ഞാൻ   ഗോവിന്ദ പൈ യാണ് . മധുരയിൽ   പനിനീർ  ശെൽവം .ഹൈദരാ ബാദിൽ  കോടീശ്വര റാവു , നാഗപ്പൂരിൽ  ഹേമന്ത  കൽക്കരി , വാരാണസിയിൽ   ഉമാശങ്കർ  ത്രിപാഡി , പാട്നയിൽ   ദേവിപ്രസാദ് യാദവ് ,
ചാണ്ടിഗറിൽ    ചാണ്ടി സിംഗ്  കൽക്കട്ടയിൽ  കപിൽ  മുഖർജി  ...ഇങ്ങനെ 
അനേകം   പേരുകളിൽ   ഞാൻ   അറിയപ്പെടുന്നു . ജനനം   പൈകയിൽ .
വയസ്സ്   45 , ഭാര്യമാർ  ഇരുപത് ,കുട്ടികൾ  നാൽപ്പത് . ഉയരം   അഞ്ചടി 
പത്ത്  ഇഞ്ച് . തൂക്കം  90 കിലോ . 

തൊഴിൽ   എന്താന്ന്   ചോദിച്ചാൽ    ഇന്ന്   ഏറ്റവും   ജനപ്രിയമായ , ഏറ്റവും 
ആദായകരമായ , പള്സ് 2  വിദ്യാർത്ഥികൾ  മുതൽ   engineers വരെ  പ്രവേശത്തിന്   ഇടിച്ച്‌ നിൽക്കുന്ന  കവർച്ചാ മേഖലയാണ്   എൻറെ  പ്രവർത്തന  രംഗം . ഏത്   കനത്ത  ഭിത്തിയും   തുരന്ന്   അകത്തുകയറി 
മോഷ്ട്ടിക്കുന്നത്  കൊണ്ടാണ്    എനിക്ക്   തുരപ്പൻ  തോമ്മാ  എന്ന 
പേര്   കിട്ടിയത് .

എൻറെ   വാർഷിക വരുമാനം   ഏകദേശം   അഞ്ചുകോടി  വരും .നികുതി
ഒഴിവുള്ളതാണ് . ഇലക്ട്രോണിക്  സാധനങ്ങൾ ,സ്വർണ്ണം ,diamonds  ഒക്കെയാണ്  എനിക്ക്   പ്രിയം .ആയിരത്തിന്റെ   നോട്ട് കെട്ടാനെങ്കിലും
വിരോധമില്ല .

ഇരുപത്  ഭാര്യമാരിൽ   20 മുതൽ   40  വരെയാണ്   പ്രായം . ഞാൻ  എല്ലാ
ജാതിയിലും  പെട്ടവൻ   ആയതുകൊണ്ട്  എൻറെ  ഭാര്യമാരിൽ   എല്ലാ
ജാതിക്കാരും  ഉണ്ട് . ചീഫ്  whip  എന്ന്  പറയുന്നതുപോലെ  എൻറെ
ചീഫ്  ഭാര്യ   പൈകക്കാരി   കുഞ്ഞേലി   ആണ് . വളരെ   sexy ആണ് .
ഇത്രയും  യുവതികളെ  എനിക്ക്   വശീകരിക്കാൻ   കഴിഞ്ഞതിൻറെ
ഗുട്ടൻസ്   നിങ്ങൾക്ക്   ഊഹിക്കാൻ  കഴിയും . സൽമാൻ ഖാനെ പ്പോലുള്ള
എൻറെ   തടിമിടുക്ക് . അതായത്  കുതിര ശക്തി .ഡബിൾ  horse .കൂടാതെ
ആയിരത്തിന്റെ   നോട്ടുകെട്ടുകൾ , ആഭരണങ്ങൾ ,മുതലായവ . ഇനി
ഒരു   പത്ത്   വിവാഹം  എങ്കിലും  കഴിക്കണം . പക്ഷേ  ഞാൻ  പ്രായ പരിധി
വെച്ചിരിക്കുകയാണ് . ഇനി  18 നും   25 നും  ഉള്ളവരെ  മതി . ( തുടരും )


Friday, 9 October 2015

വാരാന്ത്യ ചിന്തകൾ

ടെലരെയ്വില്ലേ    പ്രദേശത്ത്   ഇക്കൊല്ലം   മഴ  വൈകിയിരിക്കുന്നു . ചില
വർഷങ്ങളിൽ   സെപ്റ്റംബർ ൽ തന്നെ   മഴ  തുടങ്ങും . ചൂട്  ഉയർന്ന്  36 ഡിഗ്രി  വരെ   എത്തിയിരിക്കുന്നു . ആദ്യത്തെ   മഴ  പെയ്യുമ്പോൾ   hail storm ഉണ്ടാകാറുണ്ട് . മേൽക്കൂരയിൽ   ആലിപ്പഴങ്ങൾ  തുരുതുരാ വന്ന്  വീഴുമ്പോൾ  അക്രമം   അല്ലാത്ത   സുഖകരമായ   ഒരു  കല്ലേറ്  അനുഭവപ്പെടാറുണ്ട് . ഇക്കൊല്ലം   ആ  കല്ലേറ്   അനുഭവിക്കാനുള്ള   ഭാഗ്യം  ഇതുവരെ  ഉണ്ടായില്ല . പുതുമഴ  കഴിയുമ്പോൾ   ആലിപ്പഴങ്ങൾ
കൽക്കണ്ടം  പോലെ  ചിലയിടങ്ങളിൽ  കുന്നുകൂടി കിടക്കുന്നത് കാണാം .
ആലിപ്പഴം  വീണ്   ഇലകളും  പൂക്കളും   തകർന്ന്   ചിതറി കിടക്കുന്നതും
കാണാം .

വിവിധ തരം   പൂക്കൾ  ധാരാളം  ഉണ്ടാകുന്ന   രാജ്യമാണ്  ദക്ഷിണാഫ്രിക്ക .
റോസ് ചെടികൾക്ക്   അനുകൂലമായ   കാലാവസ്ഥയാണ് . അധികം  പരിചരണം   ഇല്ലാതെ തന്നെ   അവ വളരുന്നു ,പുഷ്പിക്കുന്നു . ഞങ്ങൾക്കും  കുറേ   റോസാ ചെടികൾ  ഉണ്ട് . ജൂലൈ /A ugust  മാസങ്ങളിൽ
ഇലകൾ  ഇല്ലാതെ  നില്ക്കുന്ന   ചെടികൾ  സെപ്റ്റംബർ /october മാസങ്ങളിൽ   ഒരു  പുതിയ  ഉണർവ്വോടെ  സജീവമായി , പ്രതീക്ഷകൾക്ക്  ഉപരിയായി
പൂക്കൾ  വിടർത്തി   തലയുയർത്തി  നില്ക്കുന്നത്  വിസ്മയിപ്പിക്കുന്ന  ഒരു
കാഴ്ചയാണ് . രാവിലെ   അവയുടെ   പുരോഗതി   കാണുന്നത്  മനസ്സിന്
ഏറ്റവും   സുഖം  തരുന്ന   ഒരു   അനുഭവമാണ് .

രവീന്ദ്ര ജെയിൻ

സംഗീത പ്രേമികൾക്ക്   ഏറ്റവും   പ്രിയങ്കരനായ   രവീന്ദ്ര ജെയിൻ  അന്തരിച്ചു.
ദാസേട്ടന്   ഹിന്ദിയിൽ  ഏറ്റവും   അവസരങ്ങൾ  നൽകിയത്   രവീന്ദ്ര ജെയിൻ   ആണ് . ചിറ്റ് ചോർ ലെ    ഗാനങ്ങൾ  ഇന്നും   സംഗീത പ്രേമികൾ
ആസ്വദിക്കുന്നു . രവീന്ദ്ര ജെയിൻ    അന്ധനായിരുന്നു .  തനിക്ക്  കാഴ്ച
ലഭിച്ചാൽ   ആദ്യമായ  കാണാൻ   ആഗ്രഹം   അതുല്യമായ  ശബ്ദത്തിൻറെ
ഉടമയായ   ദാസേട്ടനെയാണ്  എന്ന്  അദ്ദേഹം   പറഞ്ഞിട്ടുണ്ട് .

രവീന്ദ്ര ജെയിൻ   വാർദ്ധക്യ സഹജമായ   അസുഖം  കാരണം  അന്തരിച്ചു
എന്ന്   ചില  ചാനലുകളിൽ  വാർത്ത‍  എഴുതി വരുന്നത്  കണ്ടു . ഇത്  വളരെ
തെറ്റിദ്ധാരണ   ഉണ്ടാക്കുന്ന  ഒരു  വിവരണമാണ് . എലിസബെത്ത്  രാജ്ഞി
അറുപതിലേറെ  വർഷം   ആ  സ്ഥാനത്ത്  ഇരുന്ന്   വിക്ടോറിയ രാജ്ഞിയെ
കടത്തിവെട്ടിയ   കാലമാണിത് . ജോർജ് ബുഷ്‌   സീനിയർ ,  ,ജിമ്മി
Carter , അച്യുതാനന്ദൻ , പ്രണാബ്  മുഖർജി , മുതലായ  വളരെ  പ്രായം ചെന്ന
ആളുകൾ   ഇന്നും  സജീവമായി  രംഗത്തുണ്ട് . ദാസേട്ടന്   75 വയസ്സ്  ആയെങ്കിലും   ഇന്നും   പാടുന്നു .രവീന്ദ്ര ജൈനിണ്  71  വയസ്സ്  ആയിരുന്നു .
71  വയസ്സ്  ഇന്ന്   വാർധക്യമായി    അംഗീകരിക്കാൻ   ആവില്ല .


പഴമക്കാരായ    സംഗീതാസ്വാദകർ   കടന്നു പോന്ന    സ്റ്റേജ്കൾ   ഓർമ്മിക്കുന്നത്   രസകരമാണ് . 1950 കളിൽ   പെരുന്നാളിനും   മീറ്റിങ്ങുകൾക്കും    മൈക്ക് ( ഉച്ച ഭാഷിണി ) ഒരു   ആകർഷണം   ആയിരുന്നു .അപ്പോൾ   ചില   ഗാനങ്ങൾ  കേൾപ്പിക്കും . 1960 കളിൽ  റേഡിയോ   പോപ്പുലർ   ആയി . 1970കളിൽ  ഓഡിയോ cassette  സാധാരണമായി . 1980 കളിൽ  TV    സാധാരണയായി . ഇപ്പോൾ   പാട്ടുകേൾക്കാൻ  എന്തെല്ലാം
devices  ഉണ്ടെന്ന്  അറിഞ്ഞുകൂടാ . എന്തായാലും  പോക്കറ്റ്‌ ൽ   കിടക്കുന്ന
മൊബൈൽ   എടുത്താൽ   ഇഷ്ടമുള്ള   പാട്ട്  കേൾക്കാം .

കുറേ  വർഷങ്ങൾക്ക്  മുമ്പുവരെ   നാട്ടിൽ    അവുധിക്ക്  പോകുമ്പോൾ
കോട്ടയത്ത്‌   Musica എന്ന  കടയിൽ നിന്ന്  2000 -3000 രൂപയ്ക്ക് ,CD ,DVD
മുതലായവ   വാങ്ങിയിരുന്നു .

. ഈയിടെ  നാട്ടിൽ പോയപ്പോൾ  ആ
കടയിൽ  എന്ത് ഉണ്ടെന്നറിയാൻ   ചുമ്മാ  ഒന്നു പോയി ''. ആട് കിടന്നിടത്ത്
പൂട പോലും   ഇല്ലാ '' എന്ന്  പറഞ്ഞതുപോലെ  കട പൂട്ടിപ്പോയി . അവിടെ
ഒരു  Bakery  തുടങ്ങിയിരിക്കുന്നു !

കളതിപ്പടിയിൽ    Oxygen എന്ന   കടയിൽ   മൊബൈൽ  വാങ്ങാൻ  പോയി .
അവിടെ   ഒരു വിധം തിരക്കുണ്ട്‌ . പത്തുകൊല്ലം   കഴിയുമ്പോൾ  ആ
കടയും   പൂട്ടുമോ  എന്തോ !

1980ല്    കെനിയയിൽ   ആയിരുന്നപ്പോൾ   Sanyo യുടെ  ഒരു  LP playerഉം
മൂന്ന്  LP യും  വാങ്ങി . ദാസേട്ടന്റെ  ഹിന്ദി ഗാനങ്ങൾ , ABBA , Boney M
എന്നിവ   ആയിരുന്നു  അവ . അന്നത്തെ   സാധനങ്ങൾ  Made in Japan  ആയിരുന്നു .അന്നു  മുതൽ  ഇന്നുവരെ    രവീന്ദ്ര ജെയിൻ  compose ചെയ്ത്
ദാസേട്ടൻ   പാടിയ   ഗാനങ്ങൾ   കേൾക്കാറുണ്ട് .

*                                *                                  *                   *





Saturday, 3 October 2015

കേരള യാത്ര -3

പൈകയിൽ   എൻറെ  ജന്മഗൃഹം   ഒരു കുന്നിന്റെ   നടുക്കായിട്ടാണ് .കുന്നുകയറിയാൽ   സമതലമാണ് . കുന്നിന്റെ  മുകളിൽ നിന്ന്  നോക്കിയാൽ   കിഴക്ക്   പൂഞ്ഞാർ  മലകളും  ഇല്ലിക്കൽ ക്കല്ലും   കാണാം .
അടുത്തുള്ള  ഒരു  പറമ്പ്   കഴിഞ്ഞാൽ   എൻറെ   അമ്മവീടായ   ഈറ്റ തോട്ടു
തറവാട്   ആണ് . ഈ   പ്രദേശത്ത്   ഒരു  പറമ്പ്  എന്നുപറഞ്ഞാൽ  2 -4
ഏക്കർ   വരും . പറമ്പുകൾ   പണ്ടത്തെപോലെ  നിലനിൽക്കുന്നു . സ്ഥലം
മുറിച്ച് വിറ്റ്   ഫ്ലാറ്റും   വില്ലയും   നിർമ്മാണം  ഇവിടം   വരെ  അധികം
എത്തിയിട്ടില്ല . ജനവാസം   കുറവാണ് .

ഞങ്ങൾ   ഈറ്റ ത്തോട്    തറവാടിനെ   ലക്ഷ്യമാക്കി   നടന്നു . കുട്ടിക്കാലത്ത്
അഞ്ചുമിനിട്ട് കൊണ്ട്   ഓടി  എത്തിയിരുന്നിടത്ത്   ഇരുപതുമിനിട്ട്  എടുത്തു  അവിടെ  എത്താൻ . എല്ലാ  വീടുകളുടെയും   മുറ്റത്ത്‌  വാഹനം  എത്താൻ
റോഡ്‌  ഉണ്ട് . സ്ഥലങ്ങൾ  കാണാൻ  വേണ്ടിയാണ്   നടന്ന്  പോകാൻ   തീരുമാനിച്ചത് .

ഈറ്റതോട്ടു   തറവാട്ടിൽ   താമസിക്കുന്നത്   അമ്മാവൻറെ   മകൻ   ദേവസ്യ ച്ചനും   കുടുംബവും   ആണ് . ദേവസ്യച്ചെൻ   അവിടെ  ഇല്ലായിരുന്നു .ഭാര്യയും   ഒരു   മകളുമാണ്   അവിടെ   ഉണ്ടായിരുന്നത് .ഞങ്ങൾ
പരിചയം   പുതുക്കി .

ഏതാണ്ട്   1960 കൾ വരെ   ഈ  പ്രദേശത്ത്   വിവാഹബന്ധങ്ങൾ   തൊട്ടടുത്ത
സ്ഥലങ്ങളിൽ  നിന്ന്   ആയിരുന്നു . എൻറെ   മാതാപിതാക്കൾ  തന്നെ  ഉദാഹരണം . അവർ  കുടിപ്പള്ളിക്കൂടത്തിൽ   സഹപാഠികൾ   ആയിരുന്നു .
പൈക ,പൂവരണി ,ഇടമറ്റം ,എലിക്കുളം ,ഇളങ്ങുളം ,ഭരണങ്ങാനം ,പാല ,
കൊഴുവനാൽ ,മുത്തോലി  മുതലായ  സ്ഥലങ്ങളെ   ചുറ്റിപ്പറ്റി  ആയിരുന്നു
ബന്ധുതകൾ .നാട്ടുകാർക്ക്   രണ്ടുവിധത്തിൽ   നല്ല   അടുപ്പം  ഉണ്ടായിരുന്നു . ബന്ധുക്കൾ ,അയൽക്കാർ   എന്ന  നിലയിൽ .

ഈറ്റ തോട്ടു  വീട്    എൻറെ   ബാല്യകാല    സ്മരണകളിൽ  ഇന്നും  പച്ചപിടിച്ച്  നിൽക്കുന്നു . 1950 കളിൽ   വല്യപ്പനും  വല്യമ്മയും   മരുമകളും  മക്കളും
അടങ്ങിയ   കുടുംബമാണ്   അവിടെ  ഉണ്ടായിരുന്നു . ദെവസിഅചന്റെ  പിതാവ്  വളരെ  ചെറുപ്പത്തിലേ   മരിച്ചതാണ് . ആ  കുടുംബത്തിലെ  വിവാഹിതരായ  മൂന്ന്  ആണ്‍മക്കൾ   വളരെ  ചെറുപ്പത്തിലേ  പനി കാരണം
മരിച്ചു . എൻറെ   പിതാവിൻറെ  അച്ഛനും  വളരെ  ചെറുപ്പത്തിലേ   മരിച്ചതാണ് . അക്കാലത്ത്   ഫലപ്രദമായ   ചികിത്സ  ഇല്ലായിരുന്നു .കുറെ
കഷായങ്ങൾ   മാത്രമാണ്  ഉണ്ടായിരുന്നത് .

1954 ലെ  ഈറ്റതോട്ടു വീട്   ഓർമ്മയിൽ നിന്ന്  recover ചെയ്യാൻ   ഒരു  പ്രയാസവും  ഉണ്ടായില്ല . വളരെ   സജീവമാണ്   അവിടം . അപ്പൻ
കൃഷികാര്യങ്ങളിൽ    വളരെ   തല്പ്പരനായ  ആളായിരുന്നു . പുരയിടങ്ങൾ
വാങ്ങുന്നതിനും   അദ്ദേഹം   ശ്രദ്ധിച്ചിരുന്നു . അന്ന്  അദ്ദേഹത്തിന്  ഏകദേശം  എണ്‍പത്  വയസ്സുണ്ട് . ദക്ഷിണാമൂർത്തി സ്വാമിയെ പ്പോലെ
നീണ്ട് മെലിഞ്ഞ   ആളാണ് . അധികം   സംസാരിക്കുകയില്ല .

എപ്പോഴും   വലിയ തിരക്കാണ് .നിത്യവും  നാലഞ്ച്  പണിക്കാർ  ഉണ്ട് .കപ്പ,തെങ്ങ് ,കമുക് ,വാഴ ,കുരുമുളക് ,കാപ്പി ,ചേന ,ഇഞ്ചി ,മുതലായവയുടെ
പണിയുമായി  ബന്ധപ്പെട്ടാണ്   സ്ഥിരം  പണിക്കാർ  ഉണ്ടായിരുന്നത് .ചിലർ
അവിടെ  സ്ഥിരതാമസം   ആയിരുന്നു .അവരിൽ   കേളൻ  എന്ന  ഒരാൾ
ഉണ്ടായിരുന്നു . എവിടെനിന്നോ വന്ന  ഒരു അനാഥനാണ് .കുറേ  കാലം
കഴിഞ്ഞ്   അദ്ദേഹം   മാമ്മോദീസാ  മുങ്ങി    ജോസഫ്‌ ചേട്ടൻ  ആയി .

വീടിനോട്  ചേർന്ന്   പൂർണ്ണമായി  തടികൊണ്ട് പണിത  ഒരു  ചാവടി  ഉണ്ട് .ചാവടി  എന്ന് പറഞ്ഞാൽ  ഒരു  additional  വീട്  ആണ് . നല്ല   സാമ്പത്തിക
സ്ഥിതി  ഉള്ളവർക്ക്  മാത്രമേ   അതുപോലെ  ഒന്ന്  പണിയിക്കാൻ  സാധിക്കുകയുള്ളൂ .ആ   ചാവടി  ഇന്നും  ഉണ്ട് .

അന്ന്    ചുവരുകളിൽ   ഫോട്ടോ   ഫ്രെയിം ചെയ്ത്  തൂക്കിയിടുന്നത്
സാധാരണയായിരുന്നു . മരിച്ചടക്ക്‌ ,പുത്തൻ കുർബ്ബാന , കന്യാസ്ത്രീകളുടെ
സഭാവസ്ത്ര സ്വീകരണം , മരിച്ചുപോയ  കുടുംബംഗങ്ങൾ , കുടുംബയോഗം
മുതലായവയുടെ    ഫോട്ടോകളാണ്   തൂക്കിയിരുന്നത് . കളിമണ്ണുകൊണ്ട്
ഉണ്ടാക്കിയ  രണ്ട്  കലമാനുകളുടെ  തലകളും  ദീപികയുടെയും   മനോരമയുടെയും   കലണ്ടറുകളും   അവിടെ   തൂക്കിയിരുന്നു . അഞ്ചുവയസ്സുകരനായ  ഞാൻ   വളരെനേരം   ആ  ഫോട്ടോകൾ നോക്കി
ആസ്വദിച്ചിരുന്നു .

ഫോട്ടോകൾ  കൂടാതെ   വലിയ  മൂന്ന്  ചിത്രങ്ങൾ   അവിടെ  തൂക്കിയിരുന്നു .
ഒന്ന്   അന്നത്തെ   കേന്ദ്ര മന്ത്രിസഭയുടെ  ചിത്രം  ആയിരുന്നു . പ്രസിഡന്റ്‌
ഡോക്ടർ   രാജേന്ദ്ര പ്രസാദ്‌ , പ്രധാന മന്ത്രി  നെഹ്‌റു , കൃഷ്ണമാചാരി ,
പാന്ത് ,സ്വരൻ  സിംഗ് , ജഗജീവൻ റാം, വി കെ കൃഷ്ണ മേനോൻ,രാജകുമാരി അമൃത  കൌർ   മുതലായവരാണ്  ആ  ചിത്രത്തിൽ  ഉണ്ടായിരുന്നത് .

രണ്ടാമത്തെ   ചിത്രം  തിരു-കൊച്ചി   മന്ത്രി സഭയുടേത്   ആണ് . A J  ജോണ്‍ ,
പനമ്പള്ളി   ഗോവിന്ദ മേനോൻ , ടി എം  VARGHESE മുതലായവർ  ഉള്ള
ചെറിയ   മന്ത്രിസഭ .


മൂന്നാമത്തെ   ചിത്രം   സ്വർഗ്ഗവും  നരകവും   കാണിക്കുന്ന  ഒരു  ചിത്രകഥ പോലെ
ആണ് . നല്ല   ജീവിതം   നയിച്ച  ഒരാളുടെ   മരണ കിടക്കയ്ക്ക്  അരികിൽ
മലാഖാമാർ  കൂട്ടിന്  നിൽക്കുന്നു . മരണശേഷം   അയാളെ   മാലാഖമാർ
സ്വർഗ്ഗത്തിലേക്ക്   കൂട്ടിക്കൊണ്ടു പോകുന്നു . ചീത്ത ജീവിതം  നയിച്ച
ഒരാളെ   ചെകുത്താന്മാർ   നരകത്തിലേക്ക്  കൊണ്ടുപോകുന്നതും  അയാൾ
നരകത്തിലെ  തീയിൽ  കിടന്ന്   നിലവിളിക്കുന്നതുമാണ്   മറ്റ്  രംഗങ്ങൾ .

പണിക്കാർ ,കുടികിടപ്പുകാർ ,അയൽക്കാർ ,ബന്ധുക്കൾ  എന്നിങ്ങനെ   ധാരാളം  ആളുകൾ  അവിടെ  എപ്പോഴും   ഉണ്ട് . അപ്പനേയും  വല്യമ്മയെയും
കാണാനും   ക്ഷേമം   അന്വേഷിക്കാനുമാണ്   ബന്ധുക്കൾ  വരുന്നത് .വെള്ളിപോലുള്ള  ചുരുണ്ട  തലമുടിയും  നീണ്ടുവളഞ്ഞ  മൂക്കും  ഉള്ള
ആളാണ്‌  വല്യമ്മ .വളരെ  നേർത്ത  ശബ്ദമാണ് .

എല്ലാത്തിനും   മേൽനോട്ടവുമായി   അമ്മായി   വളരെ  ചുറുചുറു ക്കോടെ
രംഗത്തുണ്ട് .അന്ന്   അവർക്ക്   ഏകദേശം   40  വയസ്സ്  കാണും . വളരെ
ചെറുപ്പത്തിലേ  ഭർത്താവിനെ   നഷ്ട്ടപ്പെട്ട  ആളാണ്‌ .

ഇന്ന്   ഒരു  വീട്ടിൽ  പോകുന്നതിനു മുമ്പ്  ഫോണ്‍  വിളിച്ച്  ചോദിച്ച്
ഉറപ്പുവരുത്തും . വീട്ടുകാർ   അവിടെ  ഉണ്ടോ  എന്ന്  . നമ്മൾ  ചെന്നാൽ
അസൌകര്യം  എന്തെങ്കിലും  ഉണ്ടോ  എന്നും  ചോദിക്കാറുണ്ട് . പണ്ട്
ഫോണ്‍  ഇല്ല  എന്നത്  മാത്രമല്ല   ആർക്കും   എപ്പോഴും  ഒരു  വീട്ടിൽ
കയറി  ചെല്ലാം . വീട്  എന്ന്  പറഞ്ഞാൽ  തിണ്ണയാണ്   പ്രധാനം .
വരുന്നവർ   തിണ്ണയിൽ   ഇരിക്കും . അന്ന്  വെറ്റില മുറുക്ക്   സാധാരണയാണ് .
ഈറ്റ തോട്ടേ   തിണ്ണയിൽ  മുറുക്കാനുള്ള   സാമഗ്രികൾ  എപ്പോഴും  വെച്ചിട്ടുണ്ട് . സന്ദർശകർ   വരുന്നത്  എനിക്ക്  വളരെ  വളരെ  സന്തോഷമുള്ള   കാര്യമാണ് , മുറുക്കാൻ  തയ്യാറാക്കുന്നത്  
കാണുന്നതാണ്‌   രസം .എൻറെ  അച്ഛൻ  ബീഡിവലി ,മുറുക്ക്  മുതലായ
ശീലങ്ങൾ   ഇല്ലാത്ത  ആൾ   ആയിരുന്നതിനാൽ    മുറുക്കാൻ   സാമഗ്രികൾ
ഞങ്ങളുടെ  വീട്ടിൽ  ഇല്ല .അതുകൊണ്ടാണ്   മുറുക്ക്  എന്ന  Self -service
എന്നെ    വളരെ  ആകർഷിച്ചത് .

അപ്പൻ  കറുപ്പ്  (opium )  വളരെ  ചെറിയ   അളവിൽ  ഉപയോഗിച്ചിരുന്നു .ഒരു
ചെറിയ ഡപ്പിയിൽ നിന്ന്   പിച്ചാത്തിയുടെ  മുനകൊണ്ട്   കുത്തിയെടുത്ത്
നാക്കിൽ  വെക്കുന്നത്  കാണാം .

ഒരു ദിവസം   ഈറ്റതോട്ടു  വീട്ടിൽ   ഒരു   മഹാസംഭവം  നടന്നു .അപ്പൻറെ
ഒരു  കൊച്ചുമകൻ ,കുഞ്ഞേട്ടൻ , ഒരു  ഗ്രാമഫോണ്‍  player  വാങ്ങി .വീട്ടുകാരെയും  നാട്ടുകാരേയും   അത്  കാണിക്കാൻ  കൊണ്ടുവന്നു .ഒരു
വൈകുന്നേരം   വാർത്ത‍  കേട്ട്  ഒത്തിരി  ആളുകൾ  എത്തി .
ഡിസ്ക്കിന്റെ   കറക്കവും    പാട്ടും   അവിശ്വസനീയമായിരുന്നു .
'' കായലരികത്ത്  വലയെറിഞ്ഞപ്പോൾ '', '' നാഴൂരിപ്പാലുകൊണ്ട്   നാടാകെ
കല്യാണം '', '' പൂമുറ്റത്തൊരു മുല്ല   വിരിഞ്ഞു '', മുതലായ  പാട്ടുകളാണ്
play  ചെയ്തത് . രാത്രി   വൈകുവോളം  പാട്ടുകൾ  വീണ്ടും  വീണ്ടും
play ചെയ്തു .എല്ലാവരും    വളരെ   ആസ്വദിച്ചു .

അറുപത്   വർഷങ്ങൾക്കുശേഷം   അതേ തിണ്ണയിൽ  ഇരിക്കുമ്പോൾ
ഇക്കാലയളവിൽ   വന്ന  അവിശ്വസനീയമായ   മാറ്റങ്ങളെപ്പറ്റി  ചിന്തിച്ചു .
ആളും   അനക്കവും  ഇല്ല . പണിക്കാർ  ഇല്ല .തേങ്ങാക്കുല  നിലത്ത്
വീഴുന്നത്തിന്റെ    ശബ്ദം  ഇല്ല . മുറുക്കാൻ   സാമഗ്രികൾ  ഇല്ല .
എൻറെ  പോക്കറ്റ്‌ൽ  ഉള്ള  മൊബൈൽ  എടുത്താൽ   ആവശ്യമെങ്കിൽ
'' കായലരികത്ത് ''  കേൾക്കാം .   (  തുടരും )