Wednesday, 30 July 2014

MANGLISH

മംഗ്ലീഷ്

മലയാളത്തിൽ   ഒരു   പുതിയ    ഇംഗ്ലീഷ്   വാക്ക്   ചേക്കേറിയിരിക്കുന്നു . blackmail . fraud   നേരത്തെ തന്നെ   ഉപയോഗത്തിലുണ്ട് , അല്ല   പലരും   use  ചെയ്യുന്നുണ്ട് . ബ്ലാക്ക്‌ ലിസ്റ്റ്   നേരത്തെതന്നെ    ഉണ്ട് .പത്രക്കാർ    അതിനെ  'കരിമ്പട്ടിക '
എന്ന്    പറയുന്നു . മലയാളത്തിൽ    എത്ര  ഇംഗ്ലീഷ്   വാക്കുകൾ 
ഉപയോഗിക്കപ്പെടുന്നു   എന്നതിന്   കണക്കുണ്ടോ   എന്നറിയില്ല .
എന്തായാലും    നൂറുകണക്കിന്   ഉപയോഗിക്കപ്പെടുന്നു   എന്നതിൽ    തർക്കമില്ല .

2013 ലെ
  മലയാളം    സിനി-

 
മകളുടെ   ലിസ്റ്റ്   നോക്കിയപ്പോൾ 

അത്ഭുതപ്പെട്ടുപോയി .  ഭൂരിപക്ഷം    പേരുകൾ   ഇംഗ്ലീഷിൽ 
ആണ് .eg  Red  Wine , Memories .... ഇംഗ്ലീഷ്   titles  കൊടുക്കുന്നതിന് 
ആരോ   ഏതോ    മത്സരം   ഏർപ്പെടുത്തിയിരുന്നത് പോലെ 
                 തോന്നി .  ഇതിൽ   പലർക്കും   പരാതിയുള്ളതായി   കേട്ടു .
                   പരാതിപ്പെട്ടിട്ടു  കാര്യമില്ല . ആസ്വാദകരുടെ   ഇഷ്ടം 
                   നോക്കി    ആയിരിക്കാം   പേരുകൾ   കൊടുത്തിരിക്കുന്നത്‌ .
                   മാതാപിതാക്കൾ   അവർക്ക്   ഇഷ്ടമുള്ള   പേരുകൾ കുട്ടികൾക്ക് 
                    കൊടുക്കുന്നതുപോലെയാണ്    സിനിമാക്കാർ   ഇഷ്ടമുള്ള 
                    പേര്   കൊടുക്കുന്നത് . അതിൽ    പരാതി   പറഞ്ഞിട്ടു 
                    കാര്യമില്ല .

                  എത്ര    ശ്രമിച്ചാലും   ഇംഗ്ലീഷ്   വാക്കുകൾ   ഒഴിവാക്കാൻ 
                    ആവുകയില്ല . ഒന്നും   എഴുതാതെ   നമ്മളിൽ   പലർക്കും 
                   വളരെ   ദിവസങ്ങൾ    തള്ളി  നീക്കാൻ   കഴിയും .
                   ചിലർക്ക്    എഴുത്ത്   ഒരു  ദിവസം  രണ്ട്  ഒപ്പുകളിൽ 
                    ഒതുങ്ങും . അതും   ഇല്ലാത്ത   എത്രയോ   ആളുകളുണ്ട് .
                    എന്നാൽ   എന്തെങ്കിലും   സംസാരിക്കാതെ   ഒരു
                   ദിവസവും   കടന്നു പോകുന്നില്ല .  സംസാരിക്കുമ്പോൾ 
                   ഏതെല്ലാം    വാക്കുകളാണ്   ഉപയോഗിക്കാൻ  
                     പോകുന്നതെന്ന്    നമുക്ക്   ഒരു   പ്ലാൻ   ഇല്ല .സന്ദർഭം 
                     അനുസരിച്ച്    നമ്മൾ   വാക്കുകൾ   ഉപയോഗിക്കുന്നു .
                      അതിൽ    ധാരാളം   ഇംഗ്ലീഷ്   വാക്കുകൾ   കടന്നു 
                       കൂടും . മലയാളം    എഴുതാനും    വായിക്കാനും 
                      അറിഞ്ഞു കൂടാത്ത   മലയാളികൾ   ഏറെയാണ്‌ . അവർ 
                      സംസാരിക്കുമ്പോൾ    ഇംഗ്ലീഷ്   വാക്കുകൾ   ധാരാളം 
                       ഉപയോഗിക്കുന്നു . ശുദ്ധമലയാളികളും   ധാരാളം 
                        ഇംഗ്ലീഷ്   വാക്കുകൾ   use  ചെയ്യുന്നു .

                 യാത്ര   സംബന്ധമായ    ചില   വാക്കുകൾ    നോക്കാം .

            ''  ടിക്കറ്റ്‌   book  ചെയ്യുക . pay  ചെയ്യുക . confirm  ചെ യ്യുക .
               flight   എപ്പോഴാണ് ?  check -in  ചെയ്യുക . സെക്യൂരിറ്റി 
               ചെക്ക്‌   കഴിഞ്ഞു . ഇപ്പോൾ   ബോർഡ്‌   ചെയ്യുന്നു . take 
               off   ചെയ്യുന്നു . ലാൻഡ്‌   ചെയ്തു . arrival ൽ   wait  ചെയ്യുന്നു .
               ഒരു   ടാക്സി    hire  ചെയ്യുന്നു . ...   ഇങ്ങനെ   എത്രയോ 
               ഇംഗ്ലീഷ്    വാക്കുകൾ   നമ്മൾ    യാത്രാ സംബന്ധമായി 
               ഉപയോഗിക്കുന്നു .

                പറയാൻ   എളുപ്പമുള്ള , കേട്ട്  പരിചയമുള്ള   വാക്കുകൾ 
                 ആണ്   നമ്മുടെ   നാവിൽ   വരുന്നത് . വിമാനം  
                 നിലത്തിറങ്ങി ' എന്ന്   പറയുന്നതിനേക്കാൾ   എളുപ്പം 
                 ' ഫ്ലൈറ്റ്   ലാൻഡ്‌ ചെയ്തു '  എന്നാണ് . ബോർഡ്‌  ചെയ്യുന്നു 
                  എന്നതിന്    മലയാളത്തിൽ   തുല്യമായ   വാക്ക്  ഉണ്ടോ 
                   എന്നറിയില്ല . Departure /  Arrival   എന്ന  വാക്കുകൾക്ക് 
                   പകരം   ' പുറപ്പെടൽ '/  ആഗമനം  എന്ന  വാക്കുകൾ 
                   ആരെങ്കിലും   ഉപയോഗിക്കുന്നുണ്ടോ   എന്ന്   അറിയില്ല .

                കമ്പ്യൂട്ടർ    സംബന്ധമായി    അനേകം   ഇംഗ്ലീഷ്   വാക്കുകൾ 
                നമ്മൾ   ഉപയോഗിക്കുന്നു . പോസ്റ്റ്‌  ചെയ്യുന്നു , എത്ര 
                 likes ?  ചാറ്റ്  ചെയ്യുക , കമന്റ്  ചെയ്യുക , ഡൌണ്‍ലോഡ് ,
                 അപ്‌ലോഡ്‌ , ..ഇങ്ങനെ    നീളുന്നു   ലിസ്റ്റ് ./ പട്ടിക .

                  കുക്ക്   ചെയ്യുക , ടേസ്റ്റ്  ചെയ്യുക , enjoy  ചെയ്യുക ...appreciate 
                  ചെയ്യുക ....  ഇംഗ്ലീഷ്   വാക്കുകളെ    accept  ചെയ്യുക ,
                  complain   ചെയ്യാതിരിക്കുക ... നമുക്ക്   വേറെ  alternative ഇല്ല 
 

Sunday, 27 July 2014

പട്ടിസ്ഥാനിലെ ഭരണ പരിഷ്കാരങ്ങൾ -2 ( ഹാസ്യ ഭാവന

AD  2020

Nkandla  യിലെ   കൊട്ടാരത്തിൽ   മുൻ ദക്ഷിണാഫ്രിക്കൻ
പ്രസിഡന്റ്‌   ജേകബ്  സുമായും   പട്ടിസ്ഥാൻ   പ്രസിഡന്റ്‌
പട്ടിയൻ   ഹിറ്റ്ലരും    സംഭാഷണം   തുടർന്നു .

                 സുമാ

നീ    പെണ്ണ്   കേട്ടിയതാണോ ?

                 പട്ടിയൻ

അതെ  ചേട്ടാ . ശ്വാനമ്മ   എന്നാണ്‌   എൻറെ  പെണ്ണിന്റെ
പേര് .

                           സുമാ

ഒരു    ഭാര്യയെ   ഉള്ളോ ?

                      പട്ടിയൻ

ഒന്നേ   ഉള്ളു .

                       സുമാ

മണ്ടൻ . നീ   ചുമ്മാ   കെട്ട് . ഒന്നു കൊണ്ട്   എന്ത്  പ്രയോജനം ? നീ   ഒരു   നൂറെണ്ണത്തിനെ   അങ്ങ്  കെട്ട് .
എനിക്കൊണ്ട്   എട്ടുപത്തെണ്ണം .  എല്ലാം   സർക്കാർ
ചെലവിൽ  അല്ലേ ?

                   പട്ടിയൻ

ഞാൻ    കെട്ടാം   ഗുരോ . ഈ   നല്ല   ഉപദേശത്തിന്  നന്ദി .

                       സുമാ

അല്ല പിന്നെ ! എടാ    കാറ്റു നോക്കി   തൂറ്റണം .പിന്നെ
ഒരു  കാര്യം .  നീ   പട്ടിസ്ഥാനിൽ   ചെല്ലുമ്പോൾ   നിൻറെ
രാജ്യത്തിൻറെ   പേരിൻറെ    ആദ്യം   THE   DEMOCRATIC
REPUBLIC   ഓഫ്   എന്ന്   ചേർക്കണം .

                     പട്ടിയൻ

അതെന്താ   ചേട്ടാ ?

                  സുമാ

എടാ ,എന്നാലേ   ഒരു   രസമുള്ളു .പണ്ട്   കേരളത്തിൽ
മദ്യക്കുപ്പിയിൽ   'അരിഷ്ടം ' എന്ന്   LABEL  ഒട്ടിച്ചിരുന്നത്
പോലെ .

                    പട്ടിയൻ

ചെയ്യാം  ഗുരോ . പിന്നെ , പട്ടിസ്താന്റെ    സാമ്പത്തിക
സ്ഥിതി  മോശമാണ് . കരകേറാൻ   എന്താ   ഒരു  മാർഗ്ഗം ?

                     സുമാ

   നീ  മനുഷ്യരെയെല്ലാം   ആട്ടിയോടിച്ചത്    ശരിയായില്ല .
നീ   അവരിൽ   നിനക്ക്   ആവശ്യമുള്ളവരെ   തിരിച്ചു
വിളിക്കണം .  നിനക്കറിയാമോ , പട്ടിസ്ഥാൻ   ഇന്ന്
മലയാളികൾക്ക്   ഒരു  വിദേശ രാജ്യമാണ് . ഒരു  വിദേശ
രാജ്യത്താകുമ്പോൾ   അവർ   എല്ലുമുറിയെ   പണിയെടുക്കും . അതുകൊണ്ട്   നീ  അവർക്ക്    വിസാ
കൊടുത്ത്    വരുത്തുക . നിൻറെ   രാജ്യം   രക്ഷപ്പെടും .

                   പട്ടിയൻ

എന്നാലും    പട്ടിസ്ഥാനെ   എങ്ങനെ   മുമ്പോട്ട്‌  കൊണ്ടുപോകും   എന്നാണ്   എൻറെ   ആശങ്ക .

                   സുമാ

ഒന്നും   പെടിക്കാനില്ലടാ   ചെറുക്കാ . രാജ്യം   കുട്ടിചോർ
ആയാലും   നിൻറെ   വീതം  നീ   എടുത്തുകൊള്ളണം .
എപ്പോഴും   മോഹനസുന്ദര വാഗ്ദാനങ്ങൾ   നൽകി
പട്ടിമഹാജനങ്ങളെ   പ്രതീക്ഷകളുടെ   മൂഡസ്വർഗ്ഗത്തിൽ
പിടിച്ചു നിറുത്തണം . ചില   ആനുകൂല്യങ്ങളും   സബ്സിഡിയും   ഒക്കെ   കൊടുത്ത്   അവരെ   സന്തോഷിപ്പിക്കണം . പക്ഷേ , കൊടുത്ത   തുക  തൊട്ടതിനും
പിടിച്ചതിനും    നികുതി  ചുമത്തി  തിരിച്ചു  പിടിക്കണം .
മുക്കിന്  മുക്കിന്    Toll Gate   സ്ഥാപിച്ച്   ജനങ്ങളെ   ഞെക്കി
പിഴിയണം .

               പട്ടിയൻ

നന്ദി .ഗുരോ . എന്നാൽ   ഞാൻ   പോകട്ടെ .

                  സുമാ

നന്നായി   വാ .

സുമാ     പട്ടിയന്റെ    തലയിൽ    കൈ  വെച്ച്   അനുഗ്രഹിച്ചു . പട്ടിയൻ    സുമയുടെ   കാൽ നക്കി
നന്ദി    പ്രകടിപ്പിച്ചു .

പട്ടിസ്ഥാനിൽ   തിരിച്ചെത്തിയ   ഉടൻതന്നെ   പട്ടിയൻ
ഭരണ പരിഷ്കാരങ്ങൾ   നടപ്പാക്കാൻ   തുടങ്ങി . Democratic
Republic   of  Pattisthan   (DRP )  നിലവിൽ   വന്നു . വാഗമണ്ണിൽ
ഒരു   ലക്ഷം   ഏക്കർ ഭൂമി   സ്വയം   പതിച്ചെടുത്തു . അവിടെ    DOGSLAND  എന്ന  അത്യാധുനിക   പട്ടണത്തിൻറെ    പണി   തുടങ്ങി . ഇതിലേക്കായി   ആയിരക്കണക്കിന്
മലയാളികളെ   വിസ  കൊടുത്ത്  വരുത്തി . എയർപോർട്ട് ,
helipad , ഷോപ്പിംഗ്‌ mall , ഉദ്യാനങ്ങൾ , ഹൊസ്പിറ്റൽ , കളിസ്ഥലങ്ങൾ , ബോംബ്‌  shelter , കൊട്ടാരങ്ങൾ , വീടുകൾ
മുതലായവ   ഉൾപ്പെട്ടതായിരുന്നു   Dogsland . പട്ടിസ്ഥാനിൽ
എല്ലായിടത്തും   എല്ലാ  ജോലികളിലും   മലയാളികളെ
നിയമിച്ചു . സുഖ ലോലുപത്വം   കാരണം   പട്ടിജനങ്ങൾ
മടിയന്മാരായി , യാതൊരു   പണിയും   ചെയ്യാതായി .
കുരക്കാനും   കടിക്കാനും  പോലും   അവർ   മലയാളികളെ
നിയോഗിച്ചു .

Dogsland ൻറെ    ഉദ്ഘാടനം   പട്ടിസ്താന്റെ   ചരിത്രത്തിൽ
തങ്ക ലിപികളാൽ   എഴുതപ്പെട്ടു . വിവിധ  ഇനങ്ങളിൽപ്പെട്ട
101   പട്ടിക്കന്യകമാരെ   പട്ടിയൻ  ഹിറ്റ്ലർ   വിവാഹം
ചെയ്തു . ചടങ്ങുകൾ   എല്ലാ   ചാനലുകളിലും  ലൈവ്
ആയി   പ്രക്ഷേപണം   ചെയ്തു .  ആ  ദിവ്യ മുഹൂർത്തം
ദർശിച്ച്    പട്ടിജനം    ആനന്ദാശ്രുക്കൾ    പൊഴിച്ചു . ഒരാഴ്ചത്തെ    അവധി    പട്ടിജനം   ആഘോഷിച്ചു .

തൻറെ    ഭരണം   കൂടുതൽ   ജനകീയമാക്കുന്നതിന്  വേണ്ടി
അനേകം   പരിഷ്കാരങ്ങൾ   പട്ടിയൻ    നടപ്പാക്കി .ഗാന്ധിജി ,നെഹ്‌റു , കരുണാകരൻ , പി ടി  ചാക്കോ   മുതലായവരുടെ   പ്രതിമകൾ   എടുത്തു മാറ്റി
പട്ടിയന്റെ    പ്രതിമകൾ    സ്ഥാപിച്ചു . സ്ടാമ്പുകളിൽ
പട്ടിയന്റെ   ചിത്രം   പ്രത്യക്ഷപ്പെട്ടു . പട്ടിയന്റെ  ചിത്രം
എല്ലാ  പട്ടിഭവനങ്ങളിലും    നിർബന്ധമാക്കി . പട്ടിയന്റെ
പടമുള്ള   ടി ഷർട്ട്‌ , തൊപ്പി , കുട   മുതലായവ   സ്കൂളുകളിൽ    സൌജന്യമായി   വിതരണം   ചെയ്തു .
പട്ടിയന്റെ    ജീവചരിത്രം    പാഠപുസ്തകമാക്കി .

പട്ടിസ്ഥാനിൽ    അഴിമതി , സ്വജനപക്ഷപാതം , കെടുകാര്യസ്ഥത , തട്ടിപ്പ് , കൈക്കൂലി   മുതലായവ   പടർന്നു   പിടിച്ചു . സാധാരണ  പട്ടിജനങ്ങളുടെ   ജീവിതം
ദുരിത പൂർണ്ണ മായി . ഉദാഹരണമായി , പട്ടിജനങ്ങൾക്ക്‌
സൌജന്യമായി    dogfood   കിട്ടിയിരുന്ന    machines  പലയിടത്തും    പ്രവർത്തനരഹിതമായി . ചിലത്  പ്രവർത്തിച്ചിരുന്നു . പക്ഷേ , ടിന്നുകൾ  തുറന്നപ്പോൾ
അതിൽ   അറക്കപ്പൊടി , മണ്ണ് , ചാണകം  മുതലായവയാണ്
കണ്ടത് . dogfood ൻറെ    tender   പട്ടിയന്റെ   ബന്ധുക്കൾക്കാണ്    കൊടുത്തിരുന്നത് .പരാതി   പറഞ്ഞവരെ     രഹസ്യപ്പോലീസ്   അറസ്റ്റ് ചെയ്ത്   ജയിലിൽ   അടച്ചു .

തൻറെയും    Dogsland  നിവാസികളുടെയും    സുരക്ഷ  ഉറപ്പാക്കുന്നതിൽ    പട്ടിയൻ   പ്രത്യേകം   ശ്രദ്ധിച്ചു . അതിന് വേണ്ടി   തടിമിടുക്കുള്ള   മനുഷ്യ ഗുണ്ടകളെയും
ഗുണ്ടികളെയും   recruit  ചെയ്ത് Mens' Squad , Women's   Squad
എന്നിവ   രൂപീകരിച്ചു .

പട്ടിസ്ഥാനിലെ    സാമ്പത്തിക പ്രതിസന്ധി    ഗുരുതരമായി .
രാജ്യത്ത്   ഇറച്ചിയുടെ  വില   കുതിച്ചുയർന്നു . സാധാ പട്ടി
ജനങ്ങൾ   എല്ലുപോലും   കിട്ടാതെ   വലഞ്ഞു . ഒരു  ദിവസം
പട്ടിയൻ    ചാനലുകളിൽ   പ്രത്യക്ഷപ്പെട്ട്   പറഞ്ഞു :

''  പ്രിയ പട്ടിമഹാജനങ്ങളെ

പട്ടിസ്ഥാൻ   ഇന്ന്   കടുത്ത   സാമ്പത്തികപ്രതിസന്ധിയിലൂടെ   കടന്നു  പോവുകയാണ് .
നമുക്ക്   ഒരു   രാജ്യമായി   പിടിച്ചു  നിൽക്കണമെങ്കിൽ
ചില  ത്യാഗങ്ങൾ   ചെയ്തേ   പറ്റൂ . ഇറച്ചിവില   ഇന്ന്
നമ്മുടെ   കൈപ്പിടിയിൽ   ഒതുങ്ങാത്ത വിധത്തിൽ , rocket
പോലെ   കുതിച്ചുയരുകയാണ് . ഇതിനെ  മറികടക്കാൻ
നമ്മുടെ   ആഹാരരീതിയിൽ    കാലോചിതമായ   മാറ്റങ്ങൾ
വരുത്തേണ്ടിയിരിക്കുന്നു . മാംസ ആഹാരം    കഴിവതും
ഉപേക്ഷിക്കുക   എന്നതാണ്   ഏക രക്ഷാമാർഗ്ഗം . ചോറ് ,
കപ്പ , ചേന ,ചക്ക   മുതലായവ   നമ്മുടെ   ആഹാരത്തിൽ
ഉൾപ്പെടുത്തേണ്ടത്    അത്യാവശ്യമാണ് . മാത്രമല്ല , പുല്ല്
പട്ടിജനങ്ങൾക്ക്   അനുയോജ്യമായ   സമീകൃത ആഹാരമാണെന്ന്  നമ്മുടെ   ഗവേഷകർ   കണ്ടു പിടിച്ചിരിക്കുന്നു . എല്ലാ   പട്ടികുടുംബങ്ങളും   ഇന്നു മുതൽ  പുല്ലുകൃഷി    തുടങ്ങണം .

മാംസാഹാരം    അമിതവണ്ണം  എന്ന   ആപത്തിന്   കാരണമാകുന്നു . പല   രോഗങ്ങളുടെയും   കാരണം  അമിതവണ്ണം   ആണ് . ദീർഘായുസ്സിനുവേണ്ടി    നമ്മൾ
മാംസാഹാരം    പാടെ   വർജ്ജിക്കണം .നമ്മൾ   പുല്ലിനെ
സ്വീകരിക്കണം .''

'' നീ  പോടാ   പുല്ലേ '' എന്ന്   സുരേഷ് ഗോപി  സ്റ്റൈൽൽ
കുരക്കണം  എന്ന്  ചില  പട്ടികൾക്ക്  തോന്നിയെങ്കിലും
പ്രാണഭയം  കൊണ്ട്  അവർ   മിണ്ടിയില്ല . പട്ടിയനും
അവൻറെ   ചില  ഭാര്യമാരും   പങ്കെടുത്ത  ഒരു  ചടങ്ങിൽ
അവരുടെ   ഭാരം   താങ്ങാനാവാതെ   സ്റ്റേജ്   തകർന്ന് വീണ
സംഭവം   അവർ   ലൈവ്   കണ്ടത്   ഒരാഴ്ച  മുമ്പായിരുന്നു .

പട്ടിയൻ   ചൈനയിൽ  രഹസ്യ സന്ദർശനം   നടത്തി , ചില
കരാറുകളിൽ   ഒപ്പുവെച്ചു .അതനുസരിച്ച്   പ്രതിവർഷം
ഒരു  ലക്ഷം   പട്ടികളെ    ചൈനക്കാർക്ക്   തിന്നാൻ വേണ്ടി
കയറ്റുമതി   ചെയ്യാൻ   ധാരണയായി . രഹസ്യപോലീസ്
അറസ്റ്റ്ചെയ്ത    പട്ടികളെ   മരുന്ന് കുത്തിവെച്ച്   മയക്കി ,
container റിൽ   നിറച്ച് , പുറത്ത് ,''  ആടുകൾ '' എന്നെഴുതി
കപ്പലിൽ   കയറ്റി   അയച്ചു . അങ്ങനെ   പട്ടിയെ   ആടാക്കുന്ന    പട്ടിയൻ പ്രത്യയ  ശാസ്ത്രം    നടപ്പിൽ  വരുത്തി .

പട്ടിയൻ    പുതിയ   നികുതികൾ   ചുമത്തി . അവയിൽ   പ്രധാനം   വായുനികുതി    ആയിരുന്നു . വായു   പൊതു സ്വത്ത്‌   ആണെന്നും   അതുകൊണ്ട്    എല്ലാ   പട്ടിജനങ്ങളും   വായുനികുതി   കൊടുക്കാൻ   ബാധ്യസ്ഥരാണെന്നും     പട്ടിയൻ   വാദിച്ചു .

മുക്കിലും   മൂലയ്ക്കും   Toll  Gates   സ്ഥാപിച്ചു . ഉദാഹരണമായി , പട്ടിമാനൂർ
( ഏറ്റുമാനൂർ )   മുതൽ   പാലാട്ടി ( പാല )  വരെ   അനേകം   ടോൾ   ഗേറ്റ്കൾ
സ്ഥാപിച്ചു . പട്ടിതുറ , പട്ടിമുകൾ , പട്ടിച്ചിറ , പട്ടിയൂർ , പട്ടിയിങ്കൽ ,പട്ടിയന്നൂർ ,പട്ടിമറ്റം   എന്നിവിടങ്ങളിൽ   toll ഗേറ്റ്    സ്ഥാപിച്ച് പട്ടിജനങ്ങളെ    ഞെക്കിപ്പിഴിഞ്ഞു .

എന്നാൽ   Dogslandനെ    ഒരു   Special   Economic  Zone   ആയി   പ്രഖ്യാപിച്ച് , എല്ലാ
നികുതികളിൽ  നിന്നും   ഒഴിവാക്കി  പട്ടിയൻ   ഉത്തരവായി .

പട്ടിസ്ഥാനിലെ   ജനസംഖ്യ    കുറഞ്ഞു . അനേകലക്ഷം   പട്ടിജനങ്ങൾ  ചൈനക്കാരുടെ   തീൻമേശകളിൽ   വറത്തും   പൊരിച്ചും   നിരന്നു . കുറേ പേർ  ഒളിച്ചോടി   മറ്റു  സംസ്ഥാനങ്ങളിൽ   അഭയം  തേടി .  പട്ടികൾ   ഇല്ലാതായ
സ്ഥലങ്ങൾ   മലയാളികൾക്ക്   999  വർഷത്തേക്ക്    പാട്ടത്തിന്   നൽകി .

Dogsland   ചെറിയ   രാജ്യമായെങ്കിലും   വമ്പിച്ച  പുരോഗതി   നേടി . പട്ടിയൻ
ബാങ്കിംഗ്   മേഖലയിൽ   പ്രവേശിച്ചു . കള്ളപ്പണം   നിക്ഷേപിക്കാനുള്ള ബാങ്കുകൾ   തുടങ്ങി . അങ്ങനെ   അത്   ഒരു  മാവേലി നാടായി , പുരോഗതി
പ്രാപിച്ചു . ലോകാവസാനം   വരെ .













Sunday, 20 July 2014

പട്ടിസ്ഥാനിലെ ഭരണ പരിഷ്കാരങ്ങൾ -1 (satire )

AD    2020

മനുഷ്യരെ    ആട്ടിയോടിച്ച്    സ്ഥാപിക്കപ്പെട്ട   പട്ടിസ്ഥാനിൽ   അനിഷേധ്യ നേതാവായ   ഹിറ്റ്ലെർ   എന്ന  ജർമ്മൻ   shepherd  നായ   അധികാരത്തിൽ   വേഗം   പിടി മുറുക്കി . മനുഷ്യാധിപത്യത്തെ   തൂത്തെറിഞ്ഞ്    പട്ട്യാധിപത്യത്തിനു  തുടക്കം കുറിച്ച   അവൻ   അധികാരമേറ്റ   ഉടൻ തന്നെ    വിവിധ 
ഭരണ പരിഷ്കാരങ്ങൾക്ക്    തുടക്കം   കുറിച്ചു .രാജ്യത്തിന്‌    പുതിയ   പതാക ,പുതിയ  ദേശീയഗാനം , പുതിയ   കറൻസി (  പട്ടിരൂപ )  മുതലായവ   ഏർപ്പെടുത്തി . പട്ടിരൂപയിൽ  ഹിറ്റ്‌ ലറുടെ   തലയാണ്   മുദ്രണം   ചെയ്തത് .  സ്ഥലനാമങ്ങൾ   മാറ്റി . ഉദാഹരണമായി   തിരുവനന്ത പുരത്തിന്    പട്ടിപുരം   എന്ന്   പേരിട്ടു . ആലപ്പുഴ -പട്ടിപ്പുഴ , കോട്ടയം -പട്ടിയം , ചങ്ങനാശ്ശേരി -പട്ടിശ്ശേരി , ഏറ്റുമാനൂർ -പട്ടിമാനൂർ , പാലക്കാട്‌ -പട്ടിക്കാട്   മുതലായവ   ഭൂപടത്തിൽ   സ്ഥാനം   പിടിച്ചു .




വലിയ   പുരോഗമന വാദി , പട്ടിവിമോചകൻ ,ഇടതുപക്ഷ  ചിന്തകൻ   എന്നെല്ലാം   അറിയപ്പെട്ടിരുന്ന   ഹിറ്റ്ലർ   അധികാരത്തിൽ   കേറിയപ്പോൾ   ഓന്തിനെപ്പോലെ  നിറം  മാറി 
ഒരു    ഏകാധിപതിയായി .  ചാനലുകളെ    വെട്ടിച്ചുരുക്കി   ഒന്നാക്കി . DTV (  Dogs'  TV )  മാത്രം .പട്ടിയൻ  ഹിറ്റലരുക്ക്    ഇഷ്ടപ്പെട്ടത്   മാത്രം   പ്രക്ഷേപണം   ചെയ്യാൻ   തുടങ്ങി . പട്ടിസ്ഥാനിനെ 
ഒരു    ഏകകക്ഷി  രാജ്യമായി    പ്രഖ്യാപിച്ചു .

പട്ടിയൻ   ഹിറ്റ്ലരിനു   ഒരു   ആഗ്രഹം   തോന്നി . അഴിമതി ഭരണം   കണ്ടു   പഠിക്കണം .അതിന് 
ഒരു   മാതൃകാ നേതാവിനെ    കണ്ടു  പിടിക്കണം . അവൻ   ഗൂഗിൾ   ചെയ്തപ്പോൾ   ചാടി  വന്നത് 
മുൻ   ദക്ഷിണാഫ്രിക്കൻ   പ്രസിഡന്റ്   ആയിരുന്ന   ജേക്കബ്    സുമയാണ് . prsident  ആയിരുന്നപ്പോൾ  250  മില്ല്യൻ    rand   ഖജനാവിൽ   നിന്ന്   ചോർത്തിയെടുത്തു   സ്വന്തമായി   ഒരു   Township   പണിത 
ആളാണ്‌ . പട്ടിയൻ    ഒരു   പ്രത്യേക   വിമാനത്തിൽ   സുമ   പണികഴിപ്പിച്ച   Nkandla  എന്ന  ടൌണിലെ   സ്വകാര്യ   എയർ പോർട്ടിൽ   ലാൻഡ്‌   ചെയ്തു . സുമയുടെ   ഭാര്യമാർ , സന്തതി പരമ്പരകൾ , ശിങ്കിടികൾ , ബന്ധുമിത്രാദികൾ , അന്ഗരക്ഷകർ ,  എന്നിവർക്ക്   താമസിക്കാൻ 
വേണ്ടി    പണിതതാണ്   Nkandla . സുമാ    പട്ടിയനെ   ചുവപ്പ്   പരവതാനി   വിരിച്ച്   സ്വീകരിച്ചു .പട്ടിയൻ , ചെന്ന   കാര്യം   വിശദീകരിച്ചു .

''  പട്ടിസ്ഥാൻ   ശൈശവ  സ്ഥിതിയിലുള്ള    രാജ്യമാണ് . അവിടെ   ഭരണം  എട്ടും  പൊട്ടും  തിരിയാത്ത   എൻറെ   ചുമലിലാണ് . അങ്ങയുടെ   അറിവും  പരിചയവും   പങ്കുവെച്ച്  എന്നെ   അനുഗ്രഹിക്കണം . അഴിമതിഭരണം   എങ്ങനെ   നടത്താമെന്ന്  അങ്ങ്  എന്നെ   പഠിപ്പിക്കണം .''

'' സന്തോഷം ''  സുമാ   പറഞ്ഞു .'' ഭരണകാര്യങ്ങൾ   എല്ലാം   ഞാൻ   പഠിപ്പിച്ചു   തരാം . ഒന്നാമതായി    നീ   മനസ്സിലാനീ ക്കേണ്ടത്   എന്തെന്നാൽ   ഈ  പൊതുജനം  എന്നുപറയുന്നത്   കഴുതയാണ്‌ . അവരെ   എങ്ങനെ  വേണമെങ്കിലും   manipulate  ചെയ്യാൻ   പറ്റും . അവരെ  നീ  എപ്പോഴും   സുഖിപ്പിച്ച്   നിറുത്തണം . നെടുനെടുങ്കൻ   പ്രസംഗങ്ങൾ   നീ  വെച്ചുകാച്ചണം . മനുഷ്യരുടെ    ദുഷ്പ്രവർത്തികളെപ്പറ്റി     ഘോര ഘോരം   കുരയ്ക്കണം . പട്ടിസ്ഥാനിലെ    എല്ലാ    പ്രശ്നങ്ങൾക്കും    മനുഷ്യരാണ്   കാരണക്കാരെന്ന്    നീ    പട്ടിജനങ്ങളെ     ബോധ്യപ്പെടുത്തണം . ഇടയ്ക്കിടെ    പുട്ടിന്    തേങ്ങയിടുന്നതുപോലെ    അമേരിക്കക്കെതിരായും    കുരയ്ക്കണം .''

'' ഗുരോ , പട്ടിമഹാജനങ്ങളെ    കയ്യിലെടുക്കാൻ   എന്തൊക്കെയാണ് 
വിദ്യകൾ ?''   പട്ടിയൻ  ഹിറ്റ്ലർ   ചോദിച്ചു .

''   ഓക്കേ . പട്ടിസ്ഥാനിൽ     ചാനലുകൾ   എത്ര ?''

''  ഒരേ   ഒരു  ചാനൽ . എൻറെ   പൂർണ്ണ  നിയന്ത്രണത്തിൽ  ആണ് .''

''   എടാ ,മരമണ്ടാ , നീ   നേർവഴിക്കല്ല   പോകുന്നത് . എല്ലാം   ഞാൻ 
പറഞ്ഞു  തരാം .  TV   എന്നു  പറഞ്ഞാൽ    പട്ടിമഹാജനങ്ങളെ 
മയക്കുന്ന    കറുപ്പാണ് .പശു , ആട് ,കോഴി ,പന്നി , എന്നിങ്ങനെ   എല്ലാ 
മഹാജനങ്ങൾക്കും    നീ     ചാനലുകൾ  ഏർപ്പെടുത്തണം .ആ ചാനലുകളിൽ 
മെഗാ സീരിയലുകൾ   ഓടിക്കണം . രണ്ടാഴ്ച   കണ്ടില്ലെങ്കിലും   കഥ 
മനസ്സിലാകുന്ന    സീരിയലുകൾ . പിന്നെ , സകലവിധ   അന്ധ വിശ്വാസങ്ങളും 
TV യിൽക്കൂടി    പ്രചരിപ്പിക്കണം . " സുമാ   തുടർന്നു .

''  പട്ടിമഹാജനങ്ങളെ    സന്തോഷിപ്പിക്കാൻ   വേറെയും   തന്തങ്ങളുണ്ട് . പട്ടിസ്ഥാനിൽ 
അവധി ദിവസങ്ങളുടെ    എണ്ണം  കൂട്ടണം . നിനക്കറിയാമോ , അവധി  പ്രഖ്യാപിച്ചാൽ 
ആരും    എതിർക്കുകയില്ല . ഒരു   വർഷത്തിൽ   30  അവധി ദിവസമെങ്കിലും  
വേണം . ഒരു   മഴക്കാറ്   കണ്ടാലുടൻ   സ്കൂളുകൾക്ക്   അവധി   കൊടുക്കണം .
നിൻറെ   ജന്മ ദിനം  അവധി ദിവസമാണല്ലോ .അന്ന്  ഒരു   പതിനായിരം   തടവുകാരെ 
വിട്ടയച്ചേക്കണം . അത്രയും   പണം   ലഭിക്കാം .''

'' ഗുരോ , മീഡിയയുമായി   എന്തായിരിക്കണം    സമീപനം ?''

''  മീഡിയയെ   കയ്യിലെടുക്കണം . ആര്   എതിർത്താലും   പ്രകോപിതനാകരുത് .
എൻറെ   സമീപനം   നിനക്ക്   മാതൃകയാക്കാം . എനിക്കെതിരായി   അവർ   കാർടൂണ്‍ 
വരച്ചു . മിമിക്രി  ചെയ്തു .പാരഡികൾ   പാടി . മുഖ പ്രസംഗ ങ്ങളും   എഴുതി .
പക്ഷേ   അതെല്ലാം   ഞാൻ   ചിരിച്ചു തള്ളി . എടാ  കൊച്ചനെ , പണമാണ്  നമ്മുടെ 
ലക്ഷ്യം . പണം   ഒരു  പുണ്യ നദി   പോലെ    ഒഴുകണം . വെള്ളച്ചാട്ടം   പോലെ  അത്  
നമ്മുടെ    അക്കൌണ്ടിലേയ്ക്ക്    ഒഴുകണം .''

''  അഴിമതി   ആരോപണം    ഉണ്ടായാലോ ?''

''   ഒരു   പ്രശ്നവുമില്ല . ഉടൻ  തന്നെ   ഒരു   അന്വേഷണ കമ്മിഷനെ    നിയമിക്കണം .
നിൻറെ   ബന്ധത്തിൽപ്പെട്ട   ഒരു   റിട്ട . ജഡ്ജിയായാൽ    നന്ന് . കമ്മിഷന്റെ   കാലാവധി 
ഒരു    അഞ്ചു കൊല്ലം    ആയിരിക്കട്ടെ . കമ്മിഷൻറെ    റിപ്പോർട്ട്‌   രണ്ടു  പിടിവണ്ടികളിൽ 
കയറ്റാൻ   മാത്രം   വലുതായിരിക്കണം . വായിച്ചാൽ   ആർക്കും   മനസ്സിലാകാനും 
പാടില്ല .മാത്രമല്ല , അപ്പോഴേക്കും    ജനങ്ങൾ    ആ   അഴിമതിക്കേസ്   മറന്നിരിക്കും .
2 G   കേസ്സ് , കോമണ്‍ വെൽത്ത്   ഗെയിം  കേസ് , കൽക്കരിപ്പാടം   കേസ് , എന്നിവ  എന്തായി ?''

''  ഒരു   കാര്യം   വിട്ടുപോയി . നീ   പട്ടിസ്ഥാനിൽ   മുക്കിലും   മൂലയ്ക്കും    ബാർ 
തുടങ്ങാൻ    ലൈസൻസ്   കൊടുക്കണം .  രാജ്യത്തെ   പ്രശ്നങ്ങളിൽ നിന്ന്   ശ്രദ്ധ തിരിച്ചു 
വിടാൻ   മദ്യമാണ്   ഏറ്റവും   നല്ലത് .''

'' നന്ദി . ഗുരോ ''
''  തീർന്നില്ല .ഇനിയുമുണ്ട്    സൂത്രങ്ങൾ . ഞാൻ   പറഞ്ഞു   തരാം .''     ( തുടരും )

Tuesday, 15 July 2014

ഓർമ്മകളിലെ നൈജീരിയ -2


ആഫ്രിക്കയിലെ    ഏറ്റവും    പ്രധാനപ്പെട്ട   രാജ്യങ്ങളാണ്    ദക്ഷിണാഫ്രിക്കയും
നൈജീരിയയും . ഈ   രണ്ട്   രാജ്യങ്ങളെ   മാറ്റിനിനിറുത്തിയാൽ    ആഫ്രിക്ക
ഒന്നുമല്ല . നൈജീരിയക്ക്    എണ്ണ സമ്പത്ത്  ഉള്ളപ്പോൾ   ദക്ഷിണാഫ്രിക്ക   സ്വർണ്ണം , പ്ലാറ്റിനം , ഇരുമ്പയിര് , manganese , കൽക്കരി   മുതലയാവയാൽ  അനുഗ്രഹീതമാണ് . മാനവ  വിഭവ  ശേഷിയിലും   ഈ  രണ്ട്  രാജ്യങ്ങളും
വളരെ   മുന്നിലാണ് . പക്ഷേ   രണ്ട്   രാജ്യങ്ങളിലും   ഭൂരിപക്ഷം  ജനങ്ങൾ
ദരിദ്രരാണ് . എല്ലാ   പ്രതികൂല  സാഹചര്യങ്ങളെയും   മറികടന്നുകൊണ്ട്‌
ഇരു രാജ്യങ്ങളിലും   ജനങ്ങൾ  ദാരിദ്ര്യത്തിൽ  നിന്ന്  കരകേറുന്നു  എന്ന
വസ്തുത   എടുത്തു   പറയേണ്ടിയിരിക്കുന്നു .

കെനിയയിലും   നൈജീരിയയിലും   സ്കൂൾ   എന്ന്  പറഞ്ഞാൽ   ബോർഡിംഗ്
സ്കൂൾ   ആയിരുന്നു . ബോർഡിംഗ്   സ്കൂളിൽ   പഠിക്കാൻ   കുട്ടികൾ  ഇഷ്ടപ്പെട്ടിരുന്നു . ദക്ഷിണാഫ്രിക്കയിൽ    apartheid   ഭരണകാലത്ത്   വെള്ളക്കാർ
അവരുടെ   കുട്ടികൾക്ക്   ഒന്നാന്തരം   വിദ്യാഭ്യാസം   കൊടുക്കുന്നതിന്  വേണ്ടി
പട്ടണങ്ങളിൽ    ഒന്നാന്തരം   ബോർഡിംഗ്   സ്കൂളുകൾ   സ്ഥാപിച്ചു . ആ  സ്കൂളുകൾ  ഇന്നും   നിലനിൽക്കുന്നു . ഇപ്പോൾ   എല്ലാ   വർഗക്കാർക്കും  ഈ
സ്കൂളുകളിൽ    പ്രവേശനമുണ്ട് . എങ്കിലും   ഭൂരിഭാഗവും   വെള്ളക്കാരുടെ
കുട്ടികളാണ്   ഈ   സ്കൂളുകളിൽ   പഠിക്കുന്നത് . ഈ   സ്കൂളുകൾ  പട്ടണത്തിൻറെ   ഹൃദയഭാഗത്ത്‌   നൂറുകണക്കിന്  ഏക്കർ  സ്ഥലത്താണ്
സ്ഥിതി   ചെയ്യുന്നത് . കറുമ്പർക്ക്    തരം താണ   വിദ്യാഭ്യാസമാണ്  കിട്ടിയിരുന്നത് . അവർക്കുവേണ്ടി   സർക്കാർ   ബോർഡിംഗ്  സ്കൂളുകൾ
സ്ഥാപിച്ചില്ല . കറുമ്പർക്കു  വേണ്ടി    മിഷനറിമാർ   സ്ഥാപിച്ച   ചില  ബോർഡിംഗ്   സ്കൂളുകൾ   apartheid   സർക്കാർ   അടപ്പിക്കുകയുണ്ടായി . ദെലരെയ്വില്ലിൽ   നിന്ന്    90   kms   അകലെ   Tigerkloof   എന്ന   സ്ഥലത്ത്
നൂറിലേറെ   വർഷം   മുമ്പ്   സ്കോട്ടിഷ്‌   മിഷനറിമാർ    സ്ഥാപിച്ച   ബോർഡിംഗ്  സ്കൂൾ   apartheid   സർക്കാർ   അടപ്പിച്ചു . 1995 ൽ   അത്  വീണ്ടും
തുറന്ന്   പ്രവർത്തനം   ആരംഭിച്ചു . ഇന്ന്   നല്ല   നിലയിൽ   പുരോഗമിക്കുന്നു .

ഒരു   ബോർഡിംഗ്   സ്കൂൾ   ആയതുകൊണ്ട്    GTC   ഷുവ    എപ്പോഴും  സജീവമായിരുന്നു . weekend ൽ    രണ്ട്   അധ്യാപകർ   ഡ്യൂട്ടിയിലുണ്ട് . ശനിയാഴ്ച  രാവിലെ    10   മണിക്ക്    ഹോസ്റ്റൽ   inspection    ആണ്. കുട്ടികൾ
ഹൊസ്റ്റലും    പരിസരങ്ങളും   വൃത്തിയാക്കി   ബെഡ്   നല്ലതുപോലെ  വിരിച്ച് ,
uniform   അണിഞ്ഞ്   നിൽക്കണം . അധ്യാപകർ   എല്ലാം   വിലയിരുത്തി  മാർക്ക്‌
രേഖപ്പെടുത്തും . നല്ല   അച്ചടക്കവും    സഹകരണവുമാണ്   കുട്ടികൾ   കാഴ്ച
വെച്ചിരുന്നത് .

കുട്ടികളുടെ    ടീച്ചിംഗ്   പ്രാക്ടീസ്   വളരെ   രസകരമായിരുന്നു . ലീലാമ്മയും
സൂസി   മാണികുരിയനും   ആയിരുന്നു   Education   എന്ന   വിഷയത്തിൻറെ
ചുമതലക്കാർ . ഞങ്ങൾ    observation നു   വേണ്ടി   കുഗ്രാമങ്ങളിലേക്ക്   പോകും .
ഒരാഴ്ചത്തേക്ക്    സ്കൂളിൻറെ   പൂർണ്ണ നിയന്ത്രണം   വിദ്യാർത്ഥികളുടെ
കയ്യിലാണ് . പ്രിൻസിപ്പൽ   തൻറെ   ഓഫീസ്   ഒഴിഞ്ഞു കൊടുക്കും . സകല
കഴിവുകളും   പുറത്തെടുത്ത്  വിദ്യാർത്ഥികൾ   പഠിപ്പിച്ചിരുന്നു .

ഷുവയിലെയ്ക്കു   പുതുതായി   രണ്ട്   മലയാളികൾ   join  ചെയ്തു . സാമുവൽ
കൊച്ചുമ്മനും (ഭാനു )  ഭാര്യ  ഗ്രേസിയും . സ്ഥലം  മാറ്റം  കിട്ടി  വന്നതാണ് . ഭാനു
നാല്  വർഷം   മുമ്പ്   നൈജീരിയയിൽ  ജോലി  നേടിയ   ആളാണ് .ബെനുവെ  സംസ്ഥാനത്ത്  നിന്ന്   എത്തിയതാണ് . ഭാനു  ഇംഗ്ലീഷ്   അധ്യാപകനാണ് . subject
Head  എന്ന   നിലയിൽ   ഭാനുവിന്റെ   lesson  planൽ    ഒപ്പിട്ടിരുന്നത്  ഞാനാണ് .
ഏതു വിഷയത്തെപറ്റി    സംസാരിച്ചാലും   ആധികാരികമായി   അഭിപ്രായം
പറയാൻ തക്ക    വായനയുള്ള   ആളായിരുന്നു   ഭാനു . സംഭാഷണ  കലയിലും
അഗ്രഗണ്യൻ . ഭാനുവും   ഗ്രേസിയും   എത്തിയതോടെ   ഞങ്ങളുടെ   സന്ധ്യാ
ചർച്ചകൾക്ക്   ചൂട്   കൂടി . ഒന്നിന്  പുറകെ  ഒന്നായി   അവർക്ക്  രണ്ട്‌  ആണ്‍കുട്ടികൾ  ജനിച്ചു -മോഹ നും    മധുവും .

ചില   വാരാന്ത്യങ്ങളിൽ   ഭാനു   എന്നെ   ക്ഷണിക്കും , 170  Kms   അകലെ , ബോർനോ   സ്റ്റേറ്റ്ൻറെ    തലസ്ഥാനമായ   മൈദുഗുരി  എന്ന   നഗരത്തിലെ
മാർക്കറ്റിൽ   പോകാൻ . ലക്ഷ്യം   സ്വർണം   ആയിരുന്നു .പലപ്പോഴും   ദൂര
സ്ഥലങ്ങളിൽ  ഉള്ള   സുഹൃത്തുക്കൾക്കും   ബന്ധുക്കൾക്കും   വേണ്ടി  സ്വർണം
വാങ്ങാനാണ്   ഭാനു   പോയിരുന്നത് .

മൈദുഗുരി   പട്ടണം  വളരെ  പുരാതനമാണ് . വടക്കേ  ആഫ്രിക്കൻ -അറബി
സംസ്കാരത്തിന്    വളരെ   സ്വാധീനമുള്ള   സ്ഥലമാണ്. അവിടത്തെ   മാർക്കറ്റ്
വളരെ    വിശാലമാണ് .അറബി  ചുവയുള്ള   ചാഡ്‌  സംഗീതവും  ഹിന്ദി
സിനിമാഗാനങ്ങളും    കേട്ടിരുന്നു . ചെറിയ   കടകളിൽ   നിലത്തിരുന്ന്  അൽഹാജിമാർ   സ്വർണ്ണ വളകളും , സ്വർണ്ണനാണയങ്ങളും   ഡോളർ  നോട്ടുകളും   വിറ്റിരുന്നു . ആഫ്രിക്കയിൽ    തട്ടാന്മാർ  ഉണ്ടെന്ന  വിവരം
ഭാനുവിൽ നിന്നാണ്   ഞാൻ   ആദ്യമായി   അറിഞ്ഞത് . ഒരു  ദിവസം   ഭാനു
എന്നെ  കൂട്ടി   തട്ടാന്റെ   പണിപ്പുരയിൽ   പോയി . ചാഡ്‌  വംശജനായിരുന്നു
തട്ടാൻ . ഞങ്ങളെ   സ്വീകരിച്ച്   കൊരണ്ടികളിൽ   ഇരുത്തി . ഭാനു  16  സ്വർണ്ണ
നാണയങ്ങൾ   തട്ടാന്റെ   കയ്യിൽ   കൊടുത്തു . രണ്ട്  ഇംഗ്ലീഷ്   വാക്കുകൾ
മാത്രമാണ്   അയാൾക്ക്   അറിയാവുന്നത് . '' good   gold .''  അയാൾ   നാണയങ്ങൾ
തീയിലിട്ട്    ഉരുക്കൽ   തുടങ്ങി . ഞങ്ങൾ  രണ്ടു പേരും   കണ്ണിമയ്ക്കാതെ  നോക്കിയിരിക്കുകയാണ് . ഞൊടിയിടയിൽ   തട്ടാൻ   തൻറെ  ചവണ കൊണ്ട്
ഒരു   നാണയം   ഉമിയിലേയ്ക്ക്   തട്ടിയിട്ടു . ഉടൻ തന്നെ   ഭാനു   അത്  ചൂണ്ടിക്കാണിച്ച്   തിരിച്ച്  ഇടീച്ചു . തട്ടാൻ   ' sorry ' പോലെ   എന്തോ   പറഞ്ഞു .

1981ൽ   ഡൽഹിയിൽ    നൈജീരിയാ വിസക്ക്   പോയപ്പോൾ   അവിടെ  ഒരു
മലയാളിയെ   പരിചയപ്പെട്ടു . വൈക്കംകാരൻ  ശ്രീ  ആന്റണി . അദ്ദേഹം
മൈദുഗുരി  ടീച്ചിംഗ്   ഹോസ്പിറ്റലിൽ    ചീഫ്  എഞ്ചിനീയർ  ആയി  ജോലി
കിട്ടി , വിസയ്ക്ക്   അപേക്ഷിക്കാൻ   വന്നതായിരുന്നു . ഞങ്ങൾ  ഡൽഹിയിലും
ആഗ്രയിലും   ചുറ്റിക്കറങ്ങി . മൈദുഗുരി   ടീച്ചിംഗ്   ഹോസ്പിറ്റലിൽ  ഞങ്ങൾ
വീണ്ടും   കണ്ടുമുട്ടി . അദ്ദേഹം   ഹൊസ്പിറ്റൽ   കോമ്പൗണ്ടിലെ   വീട്ടിലാണ്
താമസിച്ചിരുന്നത് . ഭാര്യയും   ഏക മകനും   നാട്ടിൽ   ആയിരുന്നു . ഞങ്ങൾ
മൈദുഗുരിയിൽ   പോകുമ്പോൾ   അദ്ദേഹത്തിൻറെ  കൂടെ  താമസിച്ചിരുന്നു . സ്വർണ്ണം   വളയാക്കി   നാട്ടിൽ  കൊണ്ടുപോയി   വിറ്റപ്പോൾ   അതിൽ  ചെമ്പ്
കൂടുതലായി   കണ്ട   കഥ   അദ്ദേഹം   വളരെ   സരസമായി   പറഞ്ഞിരുന്നു .
1984 ൽ   മൈദുഗുരി   ടീച്ചിംഗ്  ഹോസ്പിറ്റലിൽ   ആയിരുന്നു   എൻറെ  രണ്ടാമത്തെ   മകൾ   പ്രവീണ   ജനിച്ചത്‌ . ആന്റണി   ക്ഷണിച്ചതനുസരിച്ച്  ഞങ്ങൾ   പ്രസവത്തിന്   ഒരാഴ്ച  മുമ്പ്   അദ്ദേഹത്തിൻറെ  കൂടെ  താമസിച്ചു .
രാജസ്ഥാൻകാരി   ആയിരുന്നു   gynaecologist . ശ്രീ   ആന്റണി   കടുത്ത  പ്രമേഹ
രോഗിയായിരുന്നു . ആ  നല്ല  സുഹൃത്ത്‌   നാട്ടിൽ   തിരിച്ചെത്തി , അധികം  താമസിയാതെ   നിര്യാതനായി .

1984ൽ    നൈജീരിയയുടെ   സാമ്പത്തിക    സ്ഥിതി   മോശമായിതുടങ്ങി . വ്യാപകമായ    അഴിമതിയാണ്  തകർച്ചയ്ക്ക്   കാരണമായത് . മാറി  മാറി  വന്ന   സിവില്യൻ -military   സർക്കാരുകൾ   അഴിമതിയുടെ   കാര്യത്തിൽ
ഒരേ   തൂവൽ പക്ഷികൾ   ആയിരുന്നു .

സാമ്പത്തിക സ്ഥിതി   മെച്ചപ്പെടുത്തുന്നതിനു  വേണ്ടി  1984 ൽ   പട്ടാള സർക്കാർ
ഒരു   നടപടി  എടുത്തത്‌   വിചിത്രമായ   ചില  ഫലങ്ങൾ  ഉണ്ടാക്കി . ഒരു
'തുഗ്ലക്ക് ' പരിഷ്കാരം  എന്നു തന്നെ   പറയാം .കള്ളനോട്ടുകളെ  ഉന്മൂലനം
ചെയ്യാനെന്ന   പേരിൽ   രാജ്യത്തുള്ള   കറൻസി നോട്ടുകൾ   ബാങ്കിൽ  നിക്ഷേപിക്കാൻ   സർക്കാർ   ജനങ്ങളോട്   ആവശ്യപ്പെട്ടു . അങ്ങനെ   ജനങ്ങൾ
പണം  മുഴുവൻ   ബാങ്കിൽ  ഇട്ടു . പക്ഷേ  നിശ്ചിത സമയത്ത്   പുതിയ  നോട്ടുകൾ   എത്തിയില്ല . അങ്ങനെ  പണക്കാർക്കും  'പണ ക്ഷാമം ' അനുഭവപ്പെട്ടു . ക്ഷാമം  വരുമ്പോഴാണല്ലോ   ration  ഏർപ്പെടുത്തുന്നത് . അങ്ങനെ   ബാങ്കുകൾ  നോട്ട്  ration  ഏർപ്പെടുത്തി . ഒരു  ദിവസം  ഒരാൾക്ക്  20
നൈറ   കിട്ടും . അതിന്  പുല്ലുവില   ആയിരുന്നു . രണ്ടാഴ്ചയോളം   ജനജീവിതം സ്തംഭിച്ചു .

എൻറെ   സുഹൃത്ത് ,ശ്രീ  N A  ജോസഫ്‌ ( ചേട്ടായി )  അന്ന്  ജോലി  രാജി വെച്ച് ,കാറും  വിറ്റ് , നാട്ടിൽ  പോകാൻ  ഒരുങ്ങുകയായിരുന്നു . കാർ  വിറ്റ് കിട്ടിയ
16000 നൈറ  ബാങ്കിൽ  കുടുങ്ങി . ബാങ്ക്  മാനേജരെ കണ്ട്  പ്രശ്നം  അവതരിപ്പിച്ചപ്പോൾ   അയാൾ   ഒരു  പോംവഴി  മുന്നോട്ട്  വെച്ചു .

''  പണം   തരാം . 50  കോബോ  നോട്ടുകൾ  സ്റ്റോക്ക്‌  ഉണ്ട് .'' ( 100 കോബോ -ഒരു
നൈറ ).

പണം  കിട്ടിയിട്ടുവേണം    എയർ ടിക്കറ്റ്  എടുക്കാൻ . ചേട്ടായി  സമ്മതിച്ചു .
അങ്ങനെ   32000  നോട്ടുകൾ   ചാക്കുകളിൽ  കെട്ടി തന്നു . ചാക്കുകൾ  എടുക്കാൻ
ഞാനും  സഹായിച്ചു . ഞങ്ങൾ  പുറത്തേക്ക്  വന്നപ്പോൾ  ബാങ്കിലും  പുറത്തും
തിങ്ങി നിറഞ്ഞ   ജനക്കൂട്ടം  കൂവുകയും  ആർപ്പു വിളിക്കുകയും  ചെയ്തു .

തുഗ്ലക്ക്  പരിഷ്ക്കാരം  ' മല  എലിയെ   പ്രസവിച്ചതുപോലെ   ആയി . നൈറയുടെ   മൂല്യം  കുത്തനെ   ഇടിഞ്ഞുകൊണ്ടിരുന്നു .( തുടരും )













Friday, 11 July 2014

pandathe vimana yathrakal


10   ജൂലൈ    2014

തണുപ്പ്   -7  വരെ   താണ   ഒരു   പ്രഭാതത്തിൽ   ഞങ്ങൾ   പാസ്പോർട്ട്‌  പുതുക്കുന്നതിന്   വേണ്ടി   Johannesburg  ലേക്ക്   പുറപ്പെട്ടു . Delareyville ൽ  നിന്ന്
പാസ്പോർട്ട്‌   ഓഫീസിലേക്ക്   330  Kms   ആണ്   ദൂരം , നാല്  മണിക്കൂർ  കൊണ്ട്  എത്തും . പാസ്പോർട്ട്‌   കാര്യങ്ങൾ  ഒരു   സ്വകാര്യ  കമ്പനിയെ  ഏൽപ്പിച്ചിരിക്കുകയാണ് . ഞങ്ങൾ   10 മണിക്ക്  അവിടെയെത്തുമ്പോൾ  വേറെ  അപേക്ഷകർ   ആരുമില്ല . അതുകൊണ്ട്   എല്ലാ   കാര്യങ്ങളും  സുഗമം .പുതിയ
പാസ്പോർട്ട്‌    കൊറിയർ  വഴി   അയച്ചു തരും .എല്ലാം  കൂടി   ഒരു  പാസ്പോർട്ട്‌   പുതുക്കാനുള്ള   ചെലവ്  1000  Rand . ( 5600  രൂപ )

40   വർഷം  മുമ്പുള്ള   പാസ്പോർട്ട്‌ , വിമാന യാത്രകൾ   എന്നിവ   ഓർക്കാൻ
ഈ   പുതുക്കൽ   കാരണമായി . 1974 ൽ   കേരളത്തിൽ   പാസ്പോർട്ട്‌  ഓഫീസ്
ഇല്ലായിരുന്നു . മദ്രാസ്സിൽ   ആയിരുന്നു   പാസ്പോർട്ട്‌   ഓഫീസ് . agentമാർ
വഴി   പാസ്പോർട്ട്‌  എടുക്കാം . വേഗം  കിട്ടുന്നതിന്  വേണ്ടി  ഞാൻ  മദ്രാസ്സിൽ
പോയി   ഒരാഴ്ച   ഹോട്ടലിൽ   മുറിയെടുത്ത്   താമസിച്ച് , പാസ്പോർട്ട്‌
ഓഫീസറെ   കണ്ട്   കാര്യം    സാധിച്ചു .

പണ്ടത്തെ   വിമാന  യാത്രകൾക്കു   വേണ്ടി   വളരെ   അധിക ചെലവുകൾ  ഉണ്ടായിരുന്നു . ഇന്ന്   യാത്രക്കാരന്   ഒരു  പൈസ  പോലും  പാഴാകുന്നില്ല .
പണ്ട്  ടിക്കറ്റ്‌   ശരിയാക്കാൻ   എറണാകുളത്തിന്    പല  പ്രാവശ്യം  യാത്ര
ചെയ്യേണ്ടിയിരുന്നു . കേരളത്തിലേക്ക്   വിദേശവിമാനങ്ങൾ   എത്തിയിരുന്നില്ല .യാത്രക്കാർ   ബോംബയിലേക്ക്   പറക്കണം . അവിടെ  ലോക്കൽ  എയർപോർട്ട്ൽ  നിന്ന്   അന്താരാഷ്ട്ര എയർപോർട്ട് ലേക്ക്   പോകാൻ   ടാക്സി ക്കൂലി , ചുമട്ടുകൂലി  എന്നിവ  കൊടുക്കണം . അന്നേ ദിവസം   ഫ്ലൈറ്റ്  ഇല്ലെങ്കിൽ   ഹോട്ടലിൽ    മുറിയെടുത്ത്   താമസിക്കണം . ബോംബേയിൽ  പരിചയമില്ലാത്ത    യാത്രക്കാരെ    ടാക്സി ഡ്രൈവർമാർ    പറ്റിക്കുക  പതിവായിരുന്നു .

എയർപോർട്ട്നുള്ളിലെ    അനുഭവങ്ങൾ   അത്ര   സുഖകരമായിരുന്നില്ല . എല്ലായിടത്തും    പരുക്കൻ   സമീപനമായിരുന്നു   യാത്രക്കാർക്ക്   കിട്ടിയിരുന്നത് . ശരിയായ   വിവരങ്ങൾ  ഒന്നുമില്ല . ചെക്ക്‌ -ഇൻ  കൌന്റെർ
ഒരു   യുദ്ധമേഖല   പോലെ  ആയിരുന്നു . പ്രത്യേകിച്ച്   luggageന്   തൂക്കം
കൂടുതൽ   ഉണ്ടെങ്കിൽ   കുടുങ്ങിയത്  തന്നെ ! പിന്നെ   തർക്കങ്ങളായി ,വിലപേശലുകൾ  ആയി . counter ൽ   നിൽക്കുന്നവരുടെ   ശിങ്കിടികളായ  porter മാർ  കൈക്കൂലിയുടെ   കൂട്ടിക്കൊടുപ്പുകാരായി   പ്രവർത്തിച്ചു . ഇപ്പോൾ
ഇത്തരം   കൂട്ടിക്കൊടുപ്പുകാരെ    കാണാനില്ല .

1970 കളിൽ   ബോംബേയിൽ  വന്നിറങ്ങുന്ന  ഒരു   യാത്രക്കാരന്  കസ്റ്റംസ്
എന്ന  അഗ്നിപരീക്ഷ   കടക്കേണ്ടതുണ്ടായിരുന്നു . ഏറ്റവും   അപരിഷ്കൃതവും
മര്യാദ ഹീനവുമായ    സമീപനമായിരുന്നു  കസ്റ്റംസുകാരുടെത് . കഴുകന്മാരെപ്പോലെ  അവർ  യാത്രക്കാരെ   കൊത്തിപ്പറിച്ചിരുന്നു . അന്ന്
ഒരു   ചാനലേയുള്ളൂ . പിടിച്ചുപറി ചാനൽ . എല്ലാവരുടേയും  പെട്ടികൾ
തുറന്ന്, സാധനങ്ങൾ   എല്ലാം  വലിച്ചുവാരി  പുറത്തിട്ട്  അവർ   പരിശോധിക്കും . വിസ്കി , വാച്ച് , വിദേശ സാരി , ഓഡിയോ  ടേപ്പ് recorder
മുതലായ   സാധനങ്ങൾക്കാണ്   അവർ   ഡ്യൂട്ടി   ചുമത്തിയിരുന്നത് .

യാത്രക്കാരൻറെ   മോചനം   ഒരു   നീണ്ട   കഥയാണ് . ആധുനിക  technology യാണ്
അവനെ   ഇടനിലക്കാരുടെയും   അഴിമതിക്കാരുടെയും    പിടിയിൽ  നിന്ന്  രക്ഷിച്ചത്‌ . trolley യും   wheel  ഉള്ള  പെട്ടികളും  ബാഗുകളും  യാത്രക്കാരന്റെ
മോചനത്തിന്   ആക്കം  കൂട്ടി .

1970 കളിലും  80 കളിലും  കൊച്ചിയിലോ  തിരുവനന്തപുരത്തോ  ലാൻഡ്‌  ചെയ്യുന്ന   യാത്രക്കാരൻ   ചിലപ്പോൾ  ചുമട്ടുതൊഴിലാളികളുടെ  ചൂഷണത്തിനും  ചീത്തവിളികൾക്കും   ഇരയായിരുന്നു . ഉദാഹരണത്തിന് ,'' പെട്ടി  ബസ്സിനു മുകളിൽ   കയറ്റിവെക്കുന്നതിനു  എന്തുവേണം ?'' എന്ന്  നമ്മൾ
ചോദിക്കുന്നു .'' സാറിന്   ഇഷ്ടമുള്ളത്  തന്നാൽ  മതി .''  നമ്മൾ   ന്യായമായ  കൂലി  കൊടുത്തു  കഴിയുമ്പോൾ   ചീത്തവിളിയുടെ   പെരുമഴ . അപ്പോൾ
ചോദിക്കുന്നത്   കൊടുത്ത്   നമ്മൾ  രക്ഷപ്പെടുന്നു . ഇന്ന്   ഈ  പ്രശ്നം  ഇല്ല .
കാരണം   സാധാരണക്കാർക്കും  ഇന്ന്  കാറുണ്ട് . യാത്രക്കാർക്ക്  luggage കൊണ്ടുപോകാൻ  trolley യുണ്ട് .

1980 കളിൽ  reconfirm  ചെയ്യാൻ   എറണാകുളത്തിന്   2-3   യാത്രകൾ  ആവശ്യമായിരുന്നു . എയർ  ഇന്ത്യയുടെ   ഓഫീസിൽ    വൻജനക്കൂട്ടം . രാവിലെ  ചെന്നാൽ   ഒരു  നമ്പർ  കിട്ടും . മോർണിംഗ്  ഷോ  കണ്ട്  മടങ്ങി
എത്തിയാലും   നമ്മുടെ  ഊഴം  ആവുകയില്ല . ജീവനക്കാരുടെ  അലംഭാവം
കാരണമല്ല . ടെക്നോളജി   അന്ന്  ശൈശവദശയിലായിരുന്നു . ബോംബെയിലേക്ക്‌  Telex  message   അയച്ചിട്ട്   അതിന്   മറുപടി  കിട്ടണം . അങ്ങനെയാണ്  രണ്ടോ   മൂന്നോ   ഏറണാകുളം   യാത്രകൾ   വേണ്ടിവന്നത് .

1980 കളിൽ   ഗൾഫിൽ നിന്ന്   വരുന്നവർ   TV , washing  machine , ഫ്രിഡ്ജ്‌  മുതലായ
സാധനങ്ങൾ   കൊണ്ടുവന്നിരുന്നു . ഈ  സാധനങ്ങൾ  കാരണം  Arrivalൽ  നിന്നു
തിരിയാൻ   ഇടമില്ലാത്ത   അവസ്ഥ   ഉണ്ടായിരുന്നു . പിന്നീട്  ഈ  സാധനങ്ങൾ
നാട്ടിൽ   സുലഭമായതോടെ   ഈ  പ്രശ്നം   അവസാനിച്ചു .

കമ്പ്യൂട്ടർ ,ഫോണ്‍ , sms , ഓണ്‍ലൈൻ  booking  മുതലായ   സൌകര്യങ്ങൾ  ഇന്നത്തെപോലെ  സാധാരണമല്ലാതിരുന്ന   കാലത്ത്   എയർടിക്കറ്റിനു  വേണ്ടി
യാത്രക്കാർ   അനുഭവിച്ച   കഷ്ടപ്പാടും  ടെൻഷനും   പണച്ചെലവും   പുതിയ
തലമുറക്കാർക്ക്   അവിശ്വനീയമായി   തോന്നാം . 1987 ൽ   ടിക്കറ്റ്   ബുക്ക്‌
ചെയ്യാൻ   വേണ്ടി   600 kms  യാത്ര   ചെയ്ത് , കാനോ  നഗരത്തിൽ   ഹോട്ടലിൽ
മുറിയെടുത്ത്   താമസിച്ച്  ശ്രമിച്ചിട്ടുണ്ട് . 1995ൽ    330 kms   യാത്ര   ചെയ്ത്
Johannesburg ൽ   ടിക്കറ്റ്   വാങ്ങാൻ   പോയിട്ടുണ്ട് .

പക്ഷേ ,പിന്നീടുള്ള   വർഷങ്ങളിൽ   എല്ലാ വിധത്തിലും   യാത്രക്കാരന്  അനുകൂലമായ   പുരോഗതിയാണ്   ഉണ്ടായിട്ടുള്ളത് . പാസ്പോർട്ട്‌  എളുപ്പത്തിൽ   കിട്ടുന്നു. വീട്ടിലിരുന്ന്   ടിക്കറ്റ്  വാങ്ങാം . സീറ്റ്‌  തെരഞ്ഞെടുക്കാം . reconfirmation   ആവശ്യമില്ല, ചെക്ക്‌ -ഇൻ   വേഗം  ചെയ്യാം -ഇങ്ങനെ   ഒട്ടേറെ   കാര്യങ്ങൾ . കേരളത്തിലേക്ക്   നേരിട്ട്   പറക്കാൻ  കഴിയുന്നത്‌   മലയാളിയുടെ    വിമാനയാത്രാചരിത്രത്തിലെ   ഏറ്റവും  വലിയ
മാറ്റമാണ്. നെടുമ്പാശ്ശേരി   എയർപോർട്ട്ൻറെ    സ്ഥാപനവും   വളർച്ചയും
ഇവിടെ   എടുത്ത്  പറയേണ്ടിയിരിക്കുന്നു . അതിന്   കെ .കരുണാകരൻറെ
പേര്   കൊടുക്കണം   എന്ന  KPCC  യുടെ   അഭിപ്രായം   സ്വാഗതാർഹമാണ് .





Tuesday, 8 July 2014

Sheethakala chinthakal

ശീതകാല ചിന്തകൾ 

കേരളത്തിൽ   പരാതി    railway യുടെ    കാര്യത്തിൽ   സംസ്ഥാനം   സംപൂജ്യമായി  ( some   zeroes )  എന്നതാണ് .  '' നരേന്ദ്ര മോഡി   പകവീട്ടി ''
എന്നാണ്   ഒരു   തലക്കെട്ട്‌   കണ്ടത് . പർലമെന്റിലെയ്ക്കു   ഒരു   സീറ്റ്‌  പോലും  കൊടുക്കാഞ്ഞതിന്റെ   പക  വീട്ടൽ . പക്ഷെ   ഒരു  മറുചോദ്യമുണ്ട് . കേരളത്തിൽ  നിന്ന്  ഒരു  മന്ത്രിപ്പട     ഉണ്ടായിരുന്ന   കാലത്ത്  എന്തെങ്കിലും   പരിഗണന    railway യുടെ   കാര്യത്തിൽ   കിട്ടിയിരുന്നോ ?
ഭരണത്തിൽ   കയറിക്കഴിഞ്ഞാൽ    വിലകൂട്ടൽ ,അവഗണന , ധിക്കാരം ,  പ്രതിപക്ഷത്താകുമ്പോൾ   നന്മനിറഞ്ഞ   പുണ്ണ്യവാളന്മാർ   എന്നതാണ്   നാട്ടുനടപ്പ് . അതുകൊണ്ടാണ്   പറയുന്നത് ,'' ആര് ഭരിച്ചാലും   ഇവിടെ   ഒരു 
ഒട്ടുപാലും   സംഭവിക്കാൻ   പോകുന്നില്ല '' എന്ന് .

ദക്ഷിണാഫ്രിക്കയിൽ   ഇന്നത്തെ   പരാതി   നിർദ്ദയമായ   കാലാവസ്ഥയെപ്പറ്റി യാണ് . നാല്   ദിവസമായി    കഠിനമായ   തണുപ്പാണ് . ഈ   പ്രദേശത്ത്   രാത്രിയിൽ   -5  ഡിഗ്രി   വരെ   താഴ്ന്നു . പകൽ   12  -14   ഡിഗ്രി . അമേരിക്കയിലെയും   കാനഡയിലെയും   തണുപ്പ്   വെച്ചുനോക്കിയാൽ   ഇത് 
ഒന്നുമല്ല . എന്നാലും   അസഹ്യമാണ് .

പുറത്ത്   വെച്ചിരുന്ന   ഒരു   basin ൽ  നിന്ന്    രാവിലെ   വൃത്താകൃതിയിലുള്ള 
ice ൻറെ   ഒരു   തകിട്   അടർത്തിയെടുത്തു . ഒരു   പരിച പോലെ .  തണുപ്പിനോട്   തോറ്റു  മരിച്ചു വീണ   ഒരു  ചെറുപക്ഷി   മരച്ചുവട്ടിൽ  കിടന്നിരുന്നു . നിറമുള്ള   പക്ഷികളെല്ലാം   പണ്ടേ   എങ്ങോട്ടോ   സ്ഥലം   മാറി 
പോയിരുന്നു . എന്നാൽ   നിറമില്ലാത്തവ    ധാരാളം   ഇവിടെത്തന്നെ   പിടിച്ചു 
നിൽക്കുന്നു .  നിറങ്ങളുടെ   അഭാവമാണ്   ശീതകാലത്ത്   മ്ലാനത   പരത്തുന്നത് .
ശീതകാലത്ത്   വിരിയുന്ന   ചില   പൂക്കൾ  ഉണ്ട് .   അവ  റോസാ പൂക്കൾക്ക്   പകരം   ആകുന്നില്ല . തേനീച്ചകളുടെ   മൂളൽ  നിലച്ചു . 

തണുപ്പിന്   ഒരു   ആശ്വാസമാണ്  WORLD   CUP . തണുപ്പ്   മാറ്റാനുള്ള  അരിഷ്ടം 
കരുതിയാൽ   നന്ന് .  ഭാഷാപരമായ   ചില  സംശയങ്ങൾ   ഇവിടെ  നിലനിൽക്കുന്നു . ഇഷ്ടമുള്ള   സാധനത്തെ  ' അരിഷ്ടം ' എന്ന്   പറയുന്നത് 
എന്തുകൊണ്ട് ? നീതി -അനീതി , മിതം -അമിതം , ആദരവ് -അനാദരവ് , 
ഇങ്ങനെയാണെങ്കിൽ  ഇഷ്ടം -അരിഷ്ടം ? 

ദക്ഷിണാഫ്രിക്കയിൽ   'അരിഷ്ടം '  ക്യൂ   നിൽക്കാതെ  എത്ര   വേണമെങ്കിലും  കിട്ടും .  പക്ഷേ   പണത്തിന്റെ   കുറവാണ്    പ്രശ്നം . മസാന്ത്യത്തിൽ   അരിഷ്ട 
ക്കടകളിൽ    തിരക്കുണ്ട്‌ . മാസം  മുമ്പോട്ട്‌   പോകുന്തോറും , മോഡി  സർക്കാരിൻറെ   ജനപിന്തുണ   കുറഞ്ഞു വരുന്നത്   പോലെയാണ്   തിരക്ക് 
കുറയുന്നത് . ഭക്ഷണസാധനങ്ങളുടെ    വിലക്കയറ്റമാണ്    തിരക്ക് കുറയാൻ 
കാരണം .  ടെലരെയവിൽ  എന്ന  ഈ   കൊച്ചു ടൌണിൽ   5   അരിഷ്ടകടകളുണ്ട് .
പക്ഷേ  തിരക്ക്   കുറവാണ് . ഭക്ഷണമാണല്ലോ   പ്രധാന   ആവശ്യം . അത്യാവശ്യത്തിന്   ഭക്ഷണസാധനങ്ങൾ   വാങ്ങി ക്കഴിയുമ്പോൾ   കീശ 
കാലിയാകും . പെട്രോളിനും    'മുടിഞ്ഞ '  വിലയാണ് .

ഒരു  വ്യത്യാസമുള്ളത് , കുറ്റപ്പെടുത്താൻ   ഇവിടത്തെ  ജനങ്ങൾക്ക്‌  ഒരു 
മോഡിയോ   ഗൌഡയോ   ഇല്ല   എന്നതാണ് . തണുപ്പും   വിലക്കയറ്റവും 
സഹിക്കുക . പരാതിയൊന്നും   പറയാതെ .









Saturday, 5 July 2014

ഓർമ്മകളിലെ നൈജീരിയ -1

1970 കളുടെ   രണ്ടാം   പകുതിയിൽ    നൈജീരിയ   ലോകത്തിലെ   പ്രമുഖ രാജ്യങ്ങളിൽ  ഒന്നായി   സ്ഥാനം  പിടിച്ചു . Crude  ഓയിൽൻറെ   വില  ആകാശം
മുട്ടെ   ഉയർന്നതാണ്    കാരണം . ഒരു  '' ബിഗ്‌ bang ''  പോലെ  ആയിരുന്നു  എണ്ണയുടെ   വിലകയറ്റം . ലോകമൊട്ടാകെ   അതിൻറെ   പ്രതിഫലനങ്ങൾ  ഉണ്ടായി . കേരളത്തിൽ  നിന്ന്   ഗൾഫ്‌   നാടുകളിലേയ്ക്ക്  ജോലിക്കായുള്ള
ജനപ്രവാഹം   തുടങ്ങിയത്   ആ   കാലഘട്ടത്തിലാണ് .നൈജീരിയയും   വിദേശ
ജോലികളുടെ   ഒരു   ആകർഷണകേന്ദ്രമായി    മാറി . പ്രത്യേകിച്ച്  അധ്യാപകർക്ക്‌ .  '' അധ്യാപകരുടെ   പറുദീസാ '  എന്ന്   നൈജീരിയ  അറിയപ്പെടാൻ    തുടങ്ങി .

എണ്ണപ്പണം   ഉപയോഗിച്ച്   ഒരു  വൻവികസന  പരിപാടി  നൈജീരിയൻ   സർക്കാർ   ആരംഭിച്ചു . അതിൻറെ   ഭാഗമായി   വിദ്യാഭ്യാസം , പൊതുജനാരോഗ്യം , കൃഷി  മുതലായ   മേഖലകളിൽ   പ്രവർത്തിക്കാൻ  വിദേശത്തുനിന്ന്    ആയിരക്കണക്കിന്   വിദഗ്ധരെ   റിക്രൂട്ട്   ചെയ്തു .സൗജന്യ  എയർടിക്കറ്റ്‌ , വീട് , gratuity   തുടങ്ങിയ   ഉദാരമായ  ആനുകൂല്യങ്ങൾ
കൊടുത്താണ്   recruit   ചെയ്തത് . അങ്ങനെ   മലയാളികൾ  നൂറുകണക്കിന്
നൈജീരിയയിൽ    contract  കിട്ടി  പോയി . നൈജീരിയയിൽ   ജോലി കിട്ടുകയെന്നത്‌   അക്കാലത്ത്   ഒരു   സ്വപ്നമായിരുന്നു .

കെന്യ , ടാൻസാനിയ , എത്തിയോപിയ , സീറ ലിയോണ്‍ , ലൈബീരിയ   മുതലായ   രാജ്യങ്ങളിൽ   അധ്യാപകരായി   ജോലി   ചെയ്തിരുന്ന  മലയാളികൾ  രാജിവെച്ച്    നൈജീരിയയിൽ   പോയി . ലീലാമ്മയും  ഞാനും
അന്ന്    കെനിയയിൽ    ആയിരുന്നു . 1978 ൽ   നൈജീറിയാൻ  വിസയ്ക്ക്   അപേക്ഷിച്ചെങ്കിലും  അത്    തള്ളിക്കളഞ്ഞു . 1981ൽ   വിസാ  കിട്ടി .ഓഗസ്റ്റ്‌ൽ
വടക്കുകിഴക്കൻ   സംസ്ഥാനമായ   ഗോങ്ങോളയിൽ   ഇന്റർവ്യൂവിന്  ഹാജരായി, ജോലി  കിട്ടി . കെന്യയിലെ   ജോലി   രാജിവെച്ച് , നാട്ടിൽ  ഡൽഹിയിൽ  പോയി   വിസയെടുത്ത്   നൈജീരിയയിലെയ്ക്ക്   പുറപ്പെട്ടു .ഞങ്ങളുടെ  മൂത്തമകൾ   കുലീനയ്ക്ക്   അന്ന്   ഒന്നര   വയസ്സാണ് .

1981   ഒക്ടോബർ   മാസത്തിൽ   ഗോങ്ങോളയുടെ   തലസ്ഥാനമായ   യോളയിൽ
നിന്ന്   110  Kms   അകലെ  ഗൊംബി   എന്ന   സ്ഥലത്ത്  എത്തി . അവിടെ  'ചേട്ടായി 'എന്ന്   ഞങ്ങൾ   വിളിക്കുന്ന  ശ്രീ  NA  ജോസെഫിന്റെ  കൂടെ  രണ്ടാഴ്ച  താമസിച്ച്   പോസ്റ്റിങ്ങ്‌   കാര്യങ്ങൾ   ശരിയാക്കി . ലീലാമ്മയും   ഇന്റർവ്യൂവിന്  ഹാജരായി   നിയമനം   ലഭിച്ചു . യോളയിൽ  നിന്ന്  230 Kms
അകലെ ,  Government  Teachers   College , Shuwa   എന്ന   സ്ഥാപനത്തിലേക്ക്  ആണ്
ഞങ്ങളെ   നിയോഗിച്ചത് . പ്രൈമറി സ്കൂൾ   അധ്യാപകരാകാൻ   പരിശീലനം
കൊടുക്കുന്ന   കോളേജ്   ആണ് . 1000  ആണ്‍കുട്ടികൾ , നാൽപ്പത്  അധ്യാപകർ ,പത്ത്   ഹൊസ്റ്റലുകൾ   എന്നിവയുള്ള    വലിയ   സ്ഥാപനമാണ്‌ .മറ്റൊരു  ജോലി സാധ്യതയും   ഇല്ലാത്തതു കൊണ്ടാണ്   ഇത്രയേറെ   കുട്ടികൾ  ഉൽസാഹിച്ച്   അധ്യാപക പരിശീലനത്തിന്    പോയിരുന്നത് .

ഒരു  ഗ്രാമപ്രദേശത്താണ്    GTC  സ്ഥിതി   ചെയ്യുന്നത് .എന്നാൽ   അവിടെ   ചെന്നെത്താൻ   പ്രയാസമില്ല .ഇറ്റാലിയൻ   engineers   നിർമ്മിച്ച   ഒന്നാന്തരം
റോഡാണ്   അതിലെ   പോകുന്നത് . കോളേജ്   കോമ്പൌണ്ട്  ഏകദേശം   പന്ത്രണ്ട്  ചതുരശ്ര   കിലോമീറ്റർ   വരും . അധികം     ജനവാസമില്ലാതെ   പരന്നു
കിടക്കുന്ന   പ്രദേശമാണ് . മെയിൻ റോഡിൽ  നിന്ന്   3  kms  ചെല്ലുമ്പോൾ  കോളേജ് ൻറെ    ഓഫീസുകളും   ക്ലാസ്സുമുറികളും . അതിൻറെ   അപ്പുറത്ത്
residential   ഏരിയ   ആണ് . A   തൊട്ട്  F   വരെ   8   വീടുകൾ   വീതം   48
വീടുകൾ . ഓരോ   വീടും   ഏകദേശം   രണ്ടേക്കർ   സ്ഥലത്താണ്   സ്ഥിതി
ചെയ്യുന്നത് . ഓരോ   വീടിനും   Boys' Quarters   ഉണ്ട് .

ഞങ്ങൾ   താമസിച്ച്   ചെന്നതുകൊണ്ട്   A7   എന്ന   വീട്   അനുവദിച്ചു  കിട്ടി ,
ഞങ്ങൾ   വീടിനടുത്ത്   ചെല്ലുമ്പോൾ   മേൽക്കൂര   മാത്രമേ   ദൃശ്യമായിരുന്നു ള്ളൂ . ചുറ്റും   പുല്ല്  വളർന്നു  നിൽക്കുകയാണ് . ചുറ്റും   വെട്ടി തെളിക്കാൻ
ഒരു  സംഘം   വിദ്യാർത്ഥികളെ    നിയോഗിച്ചു . വെള്ള  uniform   അണിഞ്ഞ
ആ   വിദ്യാർത്ഥികൾ   ചുറ്റുപാടും   വെട്ടിത്തെളിച്ച്    ശരിയാക്കി . 3-bedroom
വീടാണ് . furniture , cooker , ഫ്രിഡ്ജ്‌ , ഇവയെല്ലാം  ഉണ്ട് . എന്നാൽ   പ്രധാനപ്പെട്ട
രണ്ട്‌    കാര്യങ്ങൾ  ഇല്ല -വെള്ളവും   വൈദ്യുതിയും .വീടുകളിൽ   വെള്ളം
എത്തിച്ചു കൊടുക്കാൻ   കോളേജ്ന്    സ്വന്തം   tanker  ഉണ്ട് . Residential   ഏരിയയുടെ   നടുക്ക് , ഒരിക്കലും   വറ്റാത്ത   ഒരു   കിണർ   ഉണ്ട് .

ആകെയുള്ള    40   അധ്യാപകരിൽ    8   മലയാളികൾ , 5  ഫിലിപ്പിനോകൾ , 4
പാകിസ്ഥാനികൾ , ഒരു  എത്തിയോപ്യക്കാരൻ , ഒരു  കാശ്മീരി , ഒരു
സ്വിറ്റ്സർലൻഡ്കാരി   എന്നിവരാണ്   വിദേശികളായി   ഉണ്ടായിരുന്നത് .

കെന്യയിൽ  നിന്ന്   വന്ന   മാണികുര്യൻ , ഭാര്യ  സൂസി , ബസേലിയോസ്  കോളേജിലെ   വർക്കി  മാത്യു ,ഭാര്യ   റീബാ , CMS   കോളേജിലെ   പ്രൊഫ്‌.മത്തായി , സക്കറിയ   ഉമ്മൻ , എന്നിവരാണ്   ഷുവയിൽ   ഉണ്ടായിരുന്നത് . പിന്നീട്    സാമുവൽ   കൊച്ചുമ്മനും   ഗ്രേസിയും   എത്തി .

എല്ലാവരും   ചെറുപ്പക്കാർ . ഇന്നത്തെ   കാലത്ത്   വൈദ്യുതിയും  മൊബൈലും   TV യും   ടാപ്പിൽ   വെള്ളവും   ഇല്ലാതെ   ഏതാനും  മണിക്കൂറുകൾ   തള്ളിനീക്കാൻ   പ്രയാസമാണ് . ഇവയ്ക്കു   എന്തെങ്കിലും   മുടക്കം  വന്നാൽ
ഭയങ്കര   ടെൻഷൻ   ആണ് . 1981ലെ  ചെറുപ്പക്കാരായ   ഞങ്ങൾ വളരെ   ഹാപ്പി  ആയിരുന്നു . എന്തുകൊണ്ടെന്നാൽ   ഞങ്ങൾ   വാഗ്ദത്തഭൂമിയിൽ   ആയിരുന്നു . മാസത്തിൻറെ   അവസാനം   ബാങ്കിൽ  പോയി   ഒരു  ഡ്രാഫ്റ്റ്‌  വാങ്ങി , അതിൻറെ   മൂല്യവും  മിനുസവും  ഭംഗിയും   കണ്ട്   സായൂജ്യം  കണ്ടെത്തിയിരുന്നു . ഒരു  ലക്ഷം  രൂപയ്ക്ക്  ഒരേക്കർ   റബ്ബർതോട്ടം   കിട്ടുന്ന
കാലമാണ് .ആർക്കും    അനാവശ്യചെലവുകൾ   ഒന്നുമില്ല . ശമ്പളത്തിൽ   പകുതി   Forex   അയക്കാൻ    അവകാശമുണ്ടായിരുന്നു .  മിച്ചമുള്ളതിന്


സ്വർണ്ണം    വാങ്ങി  കൊണ്ടുപോവുകയായിരുന്നു   പതിവ് .

യുസഫ്  , മൻസൂർ , ബഷീർ ,ഘോറി  എന്നിങ്ങനെ   നാല്   പാകിസ്ഥാനികൾ   ഷുവയിൽ  ഉണ്ടായിരുന്നു . അവരുടെ   ഭാര്യമാർ   ബിരുദധാരികൾ   ആയിരുന്നില്ല . എന്നാൽ   യുസഫിന്റെ   ഭാര്യ , തൻറെ  ഏതോ  വിദ്യാഭ്യാസ
യോഗ്യത  വെച്ച്   അടുത്തുള്ള   പ്രൈമറി  സ്കൂളിൽ   ജോലി  കരസ്ഥമാക്കി .
അവൾ    ഒരു   സ്കൂറ്റെർ   വാങ്ങി   ചെത്തി  നടന്നു . പാകിസ്ഥാനിൽ   കിട്ടാത്ത
സ്വാതന്ത്ര്യം    അവൾക്ക്   കിട്ടി . പാകിസ്ഥാനികൾ   ഞങ്ങളോട്   സ്വന്തക്കാരെ പോലെയാണ്   പെരുമാറിയിരുന്നത് . ബഷീറിന്റെ   ഭാര്യ   നല്ല  പാചകക്കാരി
ആയിരുന്നു . നോയമ്പ് വീടലിന്   അവർ   ഞങ്ങളെയെല്ലാം   വിളിച്ച്   വിഭവ
സമൃദ്ധമായ    സദ്യ   തന്നിരുന്നു .

ഫിലിപ്പിനോകൾ   5  പേരുണ്ടായിരുന്നു . നാല്  പെണ്ണും   ഒരാണും . ഇവരിൽ
രണ്ട്   പെണ്ണുങ്ങൾ   കുറേ കഴിഞ്ഞ്   അമേരിക്കയിലേയ്ക്ക്   കുടിയേറി .സക്കറിയ  ഉമ്മനും    അമേരിക്കയിലേയ്ക്ക്    പോയി .

പ്രിൻസിപ്പൽ   KM   Adda    അധ്യാപകരിൽ നിന്നും    വിദ്യാർത്ഥികളിൽ  നിന്നും
വളരെ    അകലം   പാലിച്ചിരുന്നു . അദ്ദേഹത്തെ   ഒരു  മിന്നായം  പോലെയേ
കണ്ടിട്ടുള്ളു . '' familiarity   breeds   contempt '' എന്നതായിരുന്നു   അദ്ദേഹത്തിൻറെ   തത്വ  ശാസ്ത്രം . അദ്ദേഹത്തെ   നേരിട്ട്   കാണാൻ   വളരെ   അപൂർവമായേ
അനുവാദം  കിട്ടിയിരുന്നുള്ളു . എന്തെങ്കിലും   പ്രശ്നമുണ്ടെങ്കിൽ  ആ  കാര്യത്തിൻറെ    ചുമതലയുള്ള    അധ്യാപകനെ   കണ്ട്   പ്രശ്നം   പരിഹരിച്ചു  കൊള്ളണം . ഉദാഹരണമായി  വെള്ളത്തിന്‌   പ്രശ്നമുണ്ടെങ്കിൽ   Water  മാസ്റ്ററെ   കാണണം . Food Master, Health  master , Housing  Master , Electricity  Master , എന്നിങ്ങനെ
കുറെ   മാസ്റ്റർമാർ .  പക്ഷേ   പണം   കയ്യിലില്ലാത്ത  അവർക്ക്   ഒന്നും  ചെയ്യാൻ
കഴിഞ്ഞിരുന്നില്ല . collegeലെ    എല്ലാവർക്കും   വൈദ്യുതി   എത്തിക്കാൻ   ശക്തിയുള്ള    ഒരു   generator   ഉണ്ടായിരുന്നുവെങ്കിലും    അദ്ദയുടെ   വീട്ടിൽ  connection    അവസാനിപ്പിക്കുകയാണ്   ചെയ്തത് . അദ്ദാ   ഒരു  polygamist
ആയിരുന്നു .

ഒരു  ദിവസം   രാവിലെ   എത്തിയോപ്പിയക്കാരൻ   ഒരു  കപ്പിൽ   കാപ്പിപ്പൊടിയും   പാൽപ്പൊടിയും   പഞ്ചസാരയും  ഇട്ട്  ഇളക്കിക്കൊണ്ട്
അദ്ദയുടെ     ഓഫീസിനടുത്ത്‌   ജലദൗർലഭ്യതിനു   എതിരായി   ഒരു  പ്രധിഷേധ
പ്രകടനം   നടത്തി . '' I   need   some  hot   water .''  എന്ന്   പറഞ്ഞുകൊണ്ട് . പക്ഷേ
പ്രതികരണമൊന്നും    ഉണ്ടായില്ല .

വിദ്യാർത്ഥികൾ    വളരെ   അച്ചടക്കവും   അധ്യാപകരോട്   ബഹുമാനവും  ഉള്ളവരായിരുന്നു . മുതിർന്ന   അധ്യാപകരോട്   സംസാരിക്കുമ്പോൾ  അവർ
പാതി   മുട്ടിന്മേൽ   ഇരുന്ന് ,  ബഹുമാനം   കാണിച്ചിരുന്നു . ഞങ്ങളുടെ  Boys
Quartersൽ    രണ്ട്    വിദ്യാർത്ഥികൾ    താമസിച്ചിരുന്നു . ഏതു കാര്യത്തിന്   വിളിച്ചാലും    അവർ   ഓടിയെത്തും. ഞങ്ങൾ    മാർക്കറ്റിൽ   പോകുമ്പോൾ
അവർ    ഷോപ്പിംഗ്‌   ബാഗും   പിടിച്ച്   ഞങ്ങളെ   അനുഗമിക്കും .

ഞങ്ങൾ  ആദ്യമായി    പഠിപ്പിക്കാൻ   പോയ  ദിവസം   ഒരു   പ്രശ്നം  ഉണ്ടായി .ഒന്നര   വയസ്സുള്ള   കുലീനയെ   എവിടെ  ആക്കും ? ഒരിക്കലും   പിരിഞ്ഞ്
ഇരുന്നിട്ടില്ലാത്ത    കുട്ടിയാണ് . ഞങ്ങൾക്ക്   സ്‌കൂളിൽ   പോകാതെ   നിവൃത്തിയില്ല . കാശ്മീരി   ശ്രീ  ഖജുറിയയുടെ   ഭാര്യക്ക്‌   ജോലിയില്ലായിരുന്നു . അവൾക്ക്   കുട്ടികളും  ഇല്ല . ഒരു   ഇന്ത്യക്കാരിയുടെ  കൂടെ   കുട്ടി    സന്തോഷത്തോടെ   ഇരിക്കുമെന്നാണ്   ഞങ്ങൾ  വിചാരിച്ചത് .
പക്ഷെ   അവൾ   ശക്തമായി   പ്രധിഷേധിച്ചു . ഞങ്ങൾ   ബലമായി   അവളെ
മിസ്സിസ്   ഖജൂറിയയുടെ   കൂടെ   വിട്ടിട്ട്   കോളേജിൽ   പോയി . തിരിച്ചു
ചെന്നപ്പോൾ   കുട്ടി   കരഞ്ഞു കരഞ്ഞ്   തളർന്നിരുന്നു . ഭാഗ്യവശാൽ   അടുത്ത
ദിവസം   കൂട്ടിരിപ്പിന്   ഒരു   പെണ്‍കുട്ടിയെ  കിട്ടി .

TV  യുടെയും   മൊബൈൽന്റെയും    വരവിന്   മുമ്പ്   സംഭാഷണത്തിലാണ്
ജനങ്ങൾ    രസം   കണ്ടെത്തിയിരുന്നത് . വൈകുന്നേരം   ഞങ്ങൾ   മലയാളികൾ
ആരുടെയെങ്കിലും   വീട്ടിൽ   ഒത്തു  ചേരും .പിന്നെ   മൂന്ന് -നാലു മണിക്കൂർ
സംഭാഷണങ്ങളും    വാദപ്രതിവാദങ്ങളും   ആണ് . മാണി കുരിയനും   മത്തായി  സാറും   ഇടതുപക്ഷക്കാരാണ് . അതുകൊണ്ടുതന്നെ    ചർച്ചകൾ   തീ  പാറുന്നവ   ആയിരുന്നു . സംഭാഷണ കലയിൽ    ഒന്നാമൻ   വർക്കി  മാത്യു  ആണ് . അധ്യാപകരിൽ   ഏറ്റവും  പ്രായം  കുറഞ്ഞയാൾ    രീബായാണ് . 20 വയസ്സിൽ
കൂടുതലില്ല . റീബാ  പഠിപ്പിക്കുന്ന   കുട്ടികളിൽ  ചിലർ   20  വയസ്സിൽ  കൂടുതൽ
പ്രായമുള്ളവരാണ് . ഒരു 'കുട്ടി '   40  വയസ്സുള്ളവനായിരുന്നു .വർക്കിയും
റീബായും   '' സ്നേഹിച്ച്   കെട്ടിയവരാണ് ''. ബാക്കിയുള്ള   ഞങ്ങൾ '' കെട്ടിയ
ശേഷം   സ്നേഹിച്ചവരാണ് .''  ആദ്യം   tune  ചെയ്തിട്ട്   പാട്ടെഴുതുന്നത്  പോലെ .
കുറേ   വർഷങ്ങൾക്ക്  ശേഷം   റീബാ   കോട്ടയം   നഗരസഭയുടെ   അധ്യക്ഷയായി .

ഞായറാഴ്ചകളിൽ   ഞങ്ങൾ  ഞങ്ങളുടെ   അംഗരക്ഷകരായ   വിദ്യാർത്ഥികളെയും   കൂട്ടി   ഞങ്ങളുടെ VW  Beetleൽ   20 kms   അകലെയുള്ള
മിച്ചിക  എന്ന   സ്ഥലത്തെ   മാർകറ്റിൽ   പോകും . ഒരു തുറന്ന   മാർക്കറ്റ്  ആണ് .
ശരിയായ  അളവുകളും   തൂക്കവും   ഇല്ല . എല്ലാം   ഒരു  ഉദ്ദേശവിലയാണ് .
ഉദാഹരണമായി   ഒരു   കഷണം  കന്നുകാലിയിറച്ചിക്ക്   വിൽപ്പനക്കാരൻ
20   നൈറ  വില  പറയുന്നു . നമ്മൾ   വിലപേശിയാൽ   ചിലപ്പോൾ  15 ന്  കിട്ടും .

കപ്പ ,കാച്ചിൽ , ചേമ്പ് , കൂർക്ക , മാമ്പഴം ,പേരക്കാ   മുതലായവയ്ക്ക്‌   പുറമെ
നാടൻ   കോഴിയും   ആടും  സുലഭമായിരുന്നു . ഞങ്ങൾ  ചിലപ്പോൾ   ആടിനെ
വാങ്ങിയിരുന്നു . പാകിസ്ഥാനി സുഹൃത്ത്‌  ഘോറി  ആടിനെ  കശാപ്പ് ചെയ്ത്
വെട്ടിനുറുക്കി   വീതം  വെക്കുന്നതിൽ   വിദഗ്ദ്ധനായിരുന്നു . നാടൻ കോഴിയുടെയും   നാടൻ  ആടിന്റെയും  രുചി  എടുത്ത്   പറയത്തക്കതാണ് .

നൈജീരിയയിലെ    കാച്ചിൽ   ( yam )   വളരെ   രുചികരമാണ് . ശിഖരങ്ങളില്ലാതെ ,അമ്മിക്കല്ല്   പോലെ   തോന്നിക്കുന്ന  ഇത്   നൈജീരിയക്കാരുടെ   ഒരു  പ്രധാന
ആഹാരമാണ് . ആടിന്റെ കുടൽ   അരിഞ്ഞിട്ട് , നല്ല   എരിവുള്ള   മുളകും  ചേർത്ത്   ഉണ്ടാക്കുന്ന  'പെപ്പെ   സൂപ്പ് '  നൈജീരിയക്കാരുടെ   ഒരു   വിശിഷ്ട
വിഭവമാണ് . വെണ്ടക്കാ സൂപ്പും   അവരുടെ   ഒരു  വിശിഷ്ടവിഭവമാണ് .
നീളം  കുറഞ്ഞ  വെണ്ടക്കാ   വെന്തുകഴിഞ്ഞാൽ   ജെല്ലി  പോലിരിക്കും .

( തുടരും )









Wednesday, 2 July 2014

പട്ടിസ്ഥാന്റെ ഉദയം ( ഹാസ്യഭാവന )

AD  2020

പട്ടികളുടെ    ചരിത്രത്തിൽ   തങ്കലിപികളാൽ   രേഖപ്പെടുത്തിയിട്ടുള്ള   ഒരു
വർഷമാണ്‌ .അന്നാണ്   പട്ടികളുടെ ,പട്ടികൾക്കു വേണ്ടി , പട്ടികളാൽ  ഭരിക്കപ്പെടുന്ന   പട്ടിസ്ഥാൻ   എന്ന    സ്വതന്ത്രരാഷ്ട്രം   ഉദയം  ചെയ്തത് .പട്ടിസ്ഥാൻ   ഒരു   സ്വതന്ത്ര  പരമാധികാര  Republic  ആയി  ജനിച്ച   2020  ഓഗസ്റ്റ്‌
ഒന്നാം   തീയതി , കരിദിനമായി    മലയാളികൾ   ആചരിച്ചു വരുന്നു .

വളരെ  നീണ്ട   പോരാട്ടങ്ങൾക്കും   ചെറുത്തുനിൽപ്പിനും   ശേഷമാണ്   പട്ടിസ്ഥാൻ   ഉദയം   ചെയ്തത് . 2014ൽ തന്നെ    മനുഷ്യരും   പട്ടികളും   തമ്മിലുള്ള   സംഘർഷം   ഗുരുതരമായിരുന്നു . ലക്ഷക്കണക്കിന്‌   ആളുകൾക്ക്
നിത്യവും    തെരുവ്നായ്ക്കളുടെ    കടി  ഏറ്റിരുന്നു . പട്ടിപ്രശ്നം   പരിഹരിക്കുന്നതിനുവേണ്ടി   ആദരണീയനായ    മന്ത്രി   മഞ്ഞളാംകുഴി  അലി
എടുത്ത   നടപടികൾ    ഫലം   കണ്ടില്ല . പട്ടികളെ    വേലി കെട്ടി  പാർപ്പിക്കാനായിരുന്നു   ആദ്യത്തെ   പ്ലാൻ . പക്ഷേ , അതിന് വേണ്ടി   സ്ഥലം
കണ്ടെത്താനുള്ള    ശ്രമങ്ങൾ   ജനങ്ങളുടെ   എതിർപ്പ്   കാരണം   ഉപേക്ഷിക്കേണ്ടി  വന്നു . പട്ടികുര  കാരണം  ഉറക്കം മുടങ്ങും   എന്നതാണ്
ജനങ്ങളുടെ   എതിർപ്പിനു    കാരണമായത് .

കുട്ടികൾക്ക്   പട്ടികടി  ഏൽക്കാതിരിക്കാൻ   സൌജന്യമായി   ബൂട്ടുകൾ
വിതരണം   ചെയ്യാൻ   സർക്കാർ   തീരുമാനിച്ചു . എന്നാൽ   ബൂട്ടുകൾക്ക്
പച്ച നിറം   ആയിരുന്നത്   കടുത്ത   പ്രധിഷേധത്തിന്   കാരണമായി .ചില
പ്രതിപക്ഷ  വിദ്യാർത്ഥി സംഘടനകൾ   പഠിപ്പുമുടക്കി   പച്ച ബൂട്ടുകൾ
നടുറോഡിൽ   കൂട്ടിയിട്ട്   കത്തിക്കുകയും  ചെയ്തു . അതുകൊണ്ടുമാത്രം  അരിശം  തീരാഞ്ഞ   അവർ   സമീപത്തുള്ള   കടകളിൽ  കയറി   മഞ്ഞളിന്റെ
പാക്കറ്റുകൾ   എടുത്ത്   റോഡിലെല്ലാം   തൂവി .

പാവം   മഞ്ഞളാംകുഴി   മറ്റൊരു   പദ്ധതി  തയാറാക്കി . പട്ടികളെയെല്ലാം
റോക്കറ്റിൽ  കയറ്റി  ബഹിരാകാശത്തേക്ക്   വിക്ഷേപിക്കുക  എന്നതായിരുന്നു
പ്ലാൻ .  അതിനുവേണ്ടി   ISRO യുമായി    സർക്കാർ   കരാറുണ്ടാക്കി .പ്രതിപക്ഷം  എതിർത്തില്ല . കാരണം    കടിക്കുന്ന   കാര്യത്തിൽ   പട്ടികൾ   മുഖം   നോക്കിയിരുന്നില്ല .

ഒരു ദിവസം   10000   പട്ടികളെ   ബഹിരാകാശത്തെക്ക്    അയക്കാനായിരുന്നു
പ്ലാൻ . 2015  നവംബർ   ഒന്നാം   തീയതി   വമ്പിച്ച   ഒരു  ജനക്കൂട്ടത്തിന്റെ  സാന്നിദ്ധ്യത്തിൽ  ആദരണീയനായ  ശ്രീ   ഉമ്മൻ  ചാണ്ടി  വിക്ഷേപണത്തിന്
സ്വിച്ച്   ഞെക്കാനായി  വിരൽ വെച്ചു . countdown  3ൽ   എത്തിയപ്പോൾ
ഒരു   പട്ടിയവകാശ പ്രവർത്തകൻ   ഓടിവന്ന്   ഉമ്മൻ  ചാണ്ടിയുടെ
കയ്യിൽ    ഒരു   കടലാസ്സ്  കൊടുത്തു . ഹൈ കോടതിയിൽ നിന്നുള്ള    സ്റ്റേ   ആയിരുന്നു   അത് .


അങ്ങനെ    ആ   ശ്രമവും   പാളി .

സർക്കാരിന്റെ   പരാജയങ്ങളിൽ നിന്ന്   കരുത്താർജിച്ച   പട്ടികൾ  അതിക്രമങ്ങൾ  തുടർന്നു . അവർ   സ്വന്തം  സംഘടന  ഉണ്ടാക്കി . അഖില കേരള
ശ്വാന അസോസിയേഷൻ . 2015 ൽ   അവർ   തിരുവനന്ത പുരത്ത്   അഖിലകേരള
പട്ടിസന്ഗമം    നടത്തി . മൂന്നു ദിവസത്തെ    ആഘോഷങ്ങൾ . കടിപേടിച്ചു
നഗരവാസികൾ   ഒന്നടങ്കം    നഗരം   വിട്ടുപോയി .സംഗമത്തിൽ   പട്ടികളുടെ
charter    പ്രഖ്യാപിച്ചു .

പട്ടി മഹാസംഗമം    തലസ്ഥാന നഗരിയെ    പ്രകമ്പനം  കൊള്ളിച്ചു .'' തലസ്ഥാനത്ത്   പട്ടിസുനാമി '',  '' ശ്വാനസമുദ്രം   ഇരമ്പി '', ''  അലയടിച്ച   പട്ടിസാഗരം ''  ''  കുരഘോഷം   മുഴങ്ങി '',  ''  തലസ്ഥാനനഗരി , പട്ടിപുരം ''
മുതലായ   തലക്കെട്ടുകൾ   പത്രങ്ങളിലും   ചാനലുകളിലും   സ്ഥലം  പിടിച്ചു .

പട്ടിയൻ   ഹിറ്റ്ലെർ   എന്ന്   പേരുള്ള , ജർമ്മൻ   shepherd   ഇനത്തിൽപ്പെട്ട
ഒരു പട്ടിവീരനാണ്    പട്ടികളുടെ  അനിഷേധ്യനേതാവായി   ഉയർന്നു  വന്നത് .
പഴയരിക്കണ്ടം   മൈതാനത്ത്    തടിച്ചുകൂടിയ    പട്ടിമാഹാസമുദ്രത്തെ  അഭി -
സംബോധന   ചെയ്തുകൊണ്ട്‌   അദ്ദേഹം   ഡോഗ്സ്'  charter    അവതരിപ്പിച്ചു .അതിലെ   പ്രസക്ത  ഭാഗങ്ങൾ    ചുവടെ   ചേർക്കുന്നു .

1    പട്ടികളെ   അധിക്ഷേപിക്കുന്ന   വിധത്തിലുള്ള   പദപ്രയോഗങ്ങൾ  നിരോധിക്കുക . eg ''  നീ  പോടാ   പട്ടീ '', '' പട്ടിക്കഴുവേരീടെ   മോനേ '', '' നായിൻറെ  മോനെ ''   മുതലായവ .

2    തെരുവ് പട്ടികൾക്ക്    സൌജന്യമായി    ഭക്ഷണം   ഏർപ്പാട്   ചെയ്യുക .ഇതിനായി    എല്ലാ   തെരുവ്മൂലകളിലും   vendor   machines   സ്ഥാപിക്കുക .
ഒരു   പട്ടിക്ക്  ഇഷ്ടപ്പെട്ട   dogfood ൻറെ   ചിത്രത്തിൽ   മണപ്പിക്കുമ്പോൾ
ഒരു  ടിൻ  താഴെ   വീഴണം .

3   പട്ടിയെ   ഒരു   തെരഞ്ഞെടുപ്പ്  ചിഹ്നമായി   അന്ഗീകരിക്കുക .

4    പട്ടികൾക്കു വേണ്ടി    പട്ടിസ്ഥാൻ   എന്ന  പേരിൽ   സ്വതന്ത്ര രാജ്യം   സ്ഥാപിക്കുക .

പട്ടികൾ   റോഡ്‌  തിങ്ങി നിറഞ്ഞ്    ജാഥയായി   ക്ലിഫ് ഹൌസിലേയ്ക്ക്
മാർച്ചു  ചെയ്തു . മതിലിനുള്ളിൽ   നിന്നുകൊണ്ടാണ്   ഉമ്മൻ ചാണ്ടി
നിവേദനം   സ്വീകരിച്ചത് . അദ്ദേഹം   പച്ച ബൂട്ടും   ഹെൽമെറ്റ്‌ഉം    ധരിച്ചിരുന്നു .

2016 ൽ   ഉമ്മൻ  ചാണ്ടി   സ്ഥാനമൊഴിഞ്ഞു . ചെന്നിത്തല   രമേശൻ  നായരുടെ
നേതൃത്വത്തിൽ   UDF   വമ്പിച്ച   വിജയം  നേടി . അദ്ദേഹം   മുഖ്യ മന്ത്രിയായി .
UDF ൻറെ   പ്രകടന പത്രികയിൽ   ഏറ്റവും   ഊന്നൽ  നൽകിയിരുന്നത്  100
ദിവസത്തിനകം    കേരളത്തെ   ഒരു   സമ്പൂർണ്ണ  പട്ടിവിമുക്തസംസ്ഥാനമാക്കുക
എന്നതായിരുന്നു . സ്ഥാനമേറ്റ  ഉടൻതന്നെ   ചെന്നിത്തല  ഭാവികർമപരിപാടികളെ ക്കുറിച്ച്     തലപുകഞ്ഞ്   ആലോചിച്ചു . കായൽ
നികത്തി , ഒരു  ദ്വീപുണ്ടാക്കി   പട്ടികളെ   അവിടെ   പാർപ്പിക്കാനുള്ള   ഒരു
പദ്ധതി    അദ്ദേഹം   നിയമസഭയിൽ   അവതരിപ്പിച്ചു . എന്നാൽ   ആ  പദ്ധതി
ടൂറിസത്തിന്റെ   വേര്  അറക്കുമെന്നുള്ള    ആക്ഷേപം   ഉയർന്നു . ടൂറിസലോബി  ശക്തമായ    സമ്മർദ്ദം  ചെലുത്തി  ആ   പദ്ധതിയെ   അട്ടിമറിച്ചു .

ചെന്നിത്തല   നിരാശനായില്ല . അദ്ദേഹം  വേറൊരു   പദ്ധതിക്ക്   രൂപം  നൽകി .
ആഫ്രിക്കയിൽ   ലക്ഷക്കണക്കിന്‌   ചതുരശ്ര കിലോമീറ്റർ   സ്ഥലം   വെറുതെ
കിടപ്പുണ്ട് .  ദക്ഷിണാഫ്രിക്കയിൽ    2 ലക്ഷം   ഹെക്ടർ   സ്ഥലം  പുല്ലു വിലയ്ക്ക്   വാങ്ങി   പട്ടിസ്ഥാൻ   രൂപീകരിക്കുക   എന്നതായിരുന്നു   പ്ലാൻ . പട്ടികളെ
കപ്പൽ മാർഗം   ദക്ഷിണാഫ്രിക്കയിൽ  എത്തിക്കും .  പക്ഷേ   എതിർപ്പുമായി
പട്ടിയവകാശ   പ്രവർത്തകർ   രംഗത്തെത്തി . കടൽക്കാറ്റ്   ഏറ്റാൽ  
പട്ടികൾക്ക്  പനിബാധയുണ്ടാകും   എന്നായിരുന്നു   അവരുടെ   വാദം  . അങ്ങനെ   ആ   പദ്ധതിയും   പാളി .

2020ൽ   പട്ടികളുടെ   എണ്ണം   നാലുകോടി   കഴിഞ്ഞിരുന്നു . 2020  ജൂലൈ
29 ആം   തീയതി  പൊടുന്നനെ  കേരളമൊട്ടാകെ   പട്ടികൾ   ഇളകി . വളർത്തു
പട്ടികൾ   കൂട്ടത്തോടെ   കാലുമാറി  തെരുവുപട്ടികളുടെ   കൂടെ  ചേർന്നു .
അവർ   എല്ലാ   ചാനലുകളും   പിടിച്ചെടുത്തു . പട്ടിയൻ   ഹിറ്റ്ലെർ  ചാനലുകളിൽ   പ്രത്യക്ഷപ്പെട്ട്  ഇങ്ങനെ   കുരച്ചു .

''  48   മണിക്കൂറിനകം   എല്ലാ  മനുഷ്യരും   കേരളം  വിട്ടു പോകണം . പട്ടിസ്ഥാനിൽ    നിങ്ങൾക്ക്   ഇടമില്ല .''

കടിപേടിച്ച്    മനുഷ്യരെല്ലാം    കേരളത്തിൽ നിന്ന്   പലായനം  ചെയ്തു .
അങ്ങനെ   കേരളം   ഒരു   സമ്പൂർണ്ണ മനുഷ്യ വിമുക്ത   സംസ്ഥാനമായി . 2020
ഓഗസ്റ്റ്‌   ഒന്നാം  തീയതി   പട്ടിസ്ഥാൻ   നിലവിൽ വന്നു . പട്ടിയൻ  ഹിറ്റ്ലെർ
ആദ്യത്തെ   President  ആയി   സ്ഥാനമേറ്റു .

പട്ടികളുടെ   വീടുകളിൽ   മനുഷ്യൻറെ   പേരു ചേർത്ത്   അവർ   തമാശുകൾ
പറയുകയും     വഴക്കടിക്കുകയും   ചെയ്തു . ഉദാഹരണത്തിന് , '' നീ   പോടാ  മനുഷ്യാ '', '' നീ   പോടീ  മനുഷ്യത്തി '', '' ഈ   എല്ല്   മനുഷ്യനുപോലും   വേണ്ടാ ''
എന്നൊക്കെ .