Friday, 21 August 2015

വിദ്യാർത്ഥികൾ ഗുണ്ടകളോ ? ( OPINION )

വിദ്യാർത്ഥി  എന്ന  വാക്കിന്  പര്യായപദം   അന്വേഷിക്കുമ്പോൾ  ആദ്യമായി
മനസ്സിൽ  വരുന്നത്  ''ഗുണ്ടാ '' എന്ന   വാക്കാണ്‌ . യഥാർത്ഥ വിദ്യാർത്ഥികൾ
ക്ഷമിക്കണം . ഇന്ന്  ഒരു  വിദ്യാർത്ഥി  എന്ന്  കേട്ടാൽ   മതിപ്പില്ല . കാരണം  വാർത്തകളിൽ  കുറ്റകൃത്യങ്ങളുടെ   കാര്യത്തിൽ  വിദ്യാർഥികൾ
നിറഞ്ഞു നിൽക്കുന്നു . '' പ്ലസ്‌ ടു  വിദ്യാർത്ഥി  അറസ്റ്റിൽ '' എന്ന്   പലപ്പോഴും
വാർത്ത‍   കാണാം .മോഷണവും  മദ്യപാനവും  മയക്കുമരുന്നും   syllabusൽ
ഉള്ള  ഏതോ  കോഴ്സ്  ആണ്   പ്ലസ്‌ 2  എന്ന്  തോന്നും  വിദ്യാർത്ഥികൾ  തൊണ്ടി സാധനങ്ങളുമായി   പോലീസിൻറെ  കൂടെ  ഗ്രൂപ്പ്‌  ഫോട്ടോയിൽ
നിൽക്കുന്നത്  കാണുമ്പോൾ .

എഞ്ചിനീയറിംഗ്   ഒട്ടും   മോശമല്ല . കണക്കിന്   പൂജ്യം  കിട്ടിയാലും  എഞ്ചിനീയറിംഗ്ന്    അഡ്മിഷൻ   കിട്ടുന്ന  കാലമാണ് . അപ്പോൾ പിന്നെ
എഞ്ചിനീയറിംഗ്  കോളേജിൽ   ഗുണ്ടകൾ  കടന്നു കയറുന്നത്  സ്വാഭാവികം
മാത്രം . College of  Engineering നെ   college  of  ഗുണ്ടായിസം  എന്ന്  പേരുമാറ്റി
വിളിക്കുന്നതിൽ   തെറ്റില്ല . ചില  സ്ഥാപനങ്ങളിൽ   ഗുണ്ടകൾ  ആയുധങ്ങൾ
ശേഖരിച്ച്   തമ്പടിച്ചിരിക്കുകയാണ് .അവരെ  നിയന്ത്രിക്കാൻ   ആരുമില്ല .
അതുകൊണ്ടാണ്   ഗുണ്ടകളുടെ  അഴിഞ്ഞാട്ടം   ഒരു  പെണ്‍കുട്ടിയുടെ
ജീവൻ  അപഹരിച്ചത് .

ഇവർ   പുരോഗമന വാദികളോ ?

വിദ്യാർത്ഥികൾ  വലിയ  പുരോഗമനവാദികളാണ്  എന്നാണ്
 പൊതുവെയുള്ള  ധാരണ . ശുദ്ധ അസംബന്ധമാണ്  ഇത് . ഇന്ത്യയിൽ /
കേരളത്തിൽ   എല്ലാ  തലത്തിലും   അഴിമതി  വേരുറച്ചതാണ് . vigilance
കേസ്  എടുത്താലും   ആരും   ശിക്ഷിക്കപ്പെടുന്നില്ല . വിദ്യാർത്ഥികൾ
പുരോഗമന വാദികളും   അഴിമതിവിരുദ്ധരും   ആണെങ്കിൽ
 എന്തുകൊണ്ടാണ്  അവരുടെ    ആദർശങ്ങൾ   പൊതുജീവിതത്തിലേയ്ക്ക്
എത്താത്തത് ?  ഒരു  കുഴിയാനയെ  ചവിട്ടിയാൽ   നമ്മൾ  അറിയുകയില്ല .
എന്നാൽ   26  ആനകളെ  കൊന്ന്  കൊമ്പെടുത്തത്   ആരും  അറിഞ്ഞില്ല .
IAS തൊട്ട്   താഴോട്ട്    പലരും  അഴിമതിക്കാരാണ് . ഇവർ  പണ്ട്  വിദ്യാർത്ഥികൾ  ആയിരുന്നില്ലേ ? എവിടെ പോയി  അവരുടെ  ആദർശ ധീരത ?

പെണ്‍കുട്ടികളുടെ   കഷ്ടകാലം

വിദ്യാർത്ഥി ഗുണ്ടായിസത്തിന്റെ   പ്രധാന ഇരകൾ  പെണ്‍കുട്ടികളാണ് .
 Engineering collegeൽ   2004 ൽ    ഒരു  പെണ്‍കുട്ടിയുടെ  ജീവൻ  തെമ്മാടികളുടെ
അഴിഞാട്ടത്തിൽ   നഷ്ടപ്പെട്ടു . കോന്നിയിലെ  പെണ്‍കുട്ടികൾക്ക്  എന്തു സംഭവിച്ചുവെന്ന്   ഇതുവരെ   തെളിഞ്ഞിട്ടില്ല . സോഷ്യൽ  മീഡിയയിൽ
അപമാനിക്കപ്പെട്ട്‌   അനേകം  പെണ്‍കുട്ടികൾ  ആത്മഹത്യ  ചെയ്യുന്നു .
കുറ്റക്കാരെ   മാതൃകാ പരമായി   ശിക്ഷിക്കാൻ   നടപടിയില്ല .

സർക്കാർ   ആണ്  വിദ്യാർത്ഥിഗുണ്ടകൾക്ക്  പ്രോത്സാഹനം  നൽകുന്നത് .
MG College ല  പോലീസിനെ   ആക്രമിച്ചവർക്കെതിരെ  എടുത്ത കേസ്  പിൻവലിച്ചു . വിദ്യാർത്ഥികൾ  എന്തു ചെയ്താലും   ശിക്ഷയില്ല  എന്ന
അവസ്ഥ   കൂടുതൽ  വിദ്യാർത്ഥിഗുണ്ടകളെ  സൃഷ്ട്ടിക്കുന്നു .

മന :പ്പൂർവമല്ലാത്ത   നരഹത്യ   ഒരു  വലിയ  തമാശയാണ് . manslaughter എന്ന
വാക്ക്  കേട്ടാൽ  ചിരിക്കാതെ  വയ്യ . സ്ത്രീയെ  കൊന്നാലും   മന:പൂർവ്വമല്ലാത്ത  നരഹത്യയാണ് . womanslaughter  എന്ന്  ഒരു  വാക്ക്  ഉണ്ടോയെന്നറിയില്ല .എന്തായാലും   ഈ  വകുപ്പിൽ   വളരെ  കുറഞ്ഞ  ശിക്ഷയാണ്  ലഭിക്കുക .

ബ്ലേഡ്  ഓട്ടക്കാരൻ   ഓസ്കാർ   Prestorius    2013ൽ


  അവൻറെ  കാമുകിയായ
റീവായെ    വെടിവെച്ചുകൊന്നു . കൊല്ലാൻവേണ്ടി   പലതവണ  വെടിയുതിർത്തു . പക്ഷേ   ജഡ്ജ്   വിധിച്ചത്  കൊലപാതകം  
മനപൂർവ്വമല്ലാത്ത  നരഹത്യ  എന്നാണ് . വളരെ  കുറഞ്ഞ   ശിക്ഷയാണ്
ഓസ്കാർ  Pretorius ന്   കിട്ടിയത് . അവൻ  ഈ  മാസം   അവസാനം  ജയിൽ
മോചിതനാകും . ഭാഗ്യവാൻ !



Saturday, 15 August 2015

തുരപ്പി ,ഗുണ്ടി , ഡ്രൈവി etc ( opinion )

പണ്ഡിറ്റ്‌   രവിശങ്കർ   കേരളത്തിൽ   concert  നടത്താൻ   താൽപ്പര്യം  കാണിച്ചിരുന്നില്ല  എന്ന്   പറഞ്ഞു കേട്ടിട്ടുണ്ട് . അതിന്   കാരണമായി 
പറഞ്ഞിരുന്നത് , എത്ര  നല്ല  performance  കാഴ്ച വെച്ചാലും   മലയാളികൾ 
കയ്യടിച്ച്   പ്രോത്സാഹിപ്പിക്കുകയില്ല   എന്നതാണ് . കയ്യടിക്കുന്നതിൽ 
മഹാ ലുബ്ധരാണ്   പൊതുവേ   മലയാളികൾ . ഭയങ്കര  മസ്സിൽ പിടുത്തം 
ഉള്ളവരാണ് . ഭാഷയിൽ   പുതിയ  വാക്കുകൾ  ഉണ്ടാക്കുന്നതിനും  മറ്റു 
ഭാഷകളിൽ നിന്ന്   സ്വീകരിക്കുന്നതിനും   മലയാളികൾക്ക്   മടിയുണ്ടെന്ന് 
തോന്നുന്നു . സംഭാഷണത്തിൽ   അനേകം  ഇംഗ്ലീഷ്   വാക്കുകൾ   എല്ലാവരും  
ഉപയോഗിക്കുന്നുണ്ടെങ്കിലും    ജീർണ്ണിച്ച  പത്രഭാഷയിലെയ്ക്ക്   അവ 
വരുന്നില്ല . ഉദാഹരണത്തിന്    ബലാൽസംഗം   ഇംഗ്ലീഷ് ൽ   rape  ആണ് .
പത്തുപേരെ  വിളിച്ച്   ബലാൽസംഗം  എന്ന്  എഴുതിച്ചാൽ   അവരിൽ 
ഭൂരിപക്ഷം   പേരും   തോൽക്കും . എന്നാൽ   rape എന്ന്  എഴുതാൻ  പറഞ്ഞാൽ 
പത്തിൽ   പത്തുപേരും   ജയിക്കും . എഴുതാൻ   മലയാളം   കടുകട്ടിയാണ് .
പറഞ്ഞ്  ഒരുവിധത്തിൽ  ഒപ്പിക്കാം . പോരെങ്കിൽ  ഇംഗ്ലീഷ്  വാക്കുകൾ 
സഹായത്തിനുണ്ട് . ഇപ്പോൾ    സാധാരണക്കാർ പോലും   actually ,basically 
എന്നൊക്കെ   പറയുന്നത്   കേൾക്കാം . 

സാധാരണക്കാരാണ്   പുതിയ   വാക്കുകൾ   പ്രയോഗിക്കാൻ   ധൈര്യം 
കാണിക്കുന്നത് . ഇപ്പോൾ facebookൽ    ലൈക്കി ,ചാറ്റി ,പോസ്റ്റി ,ക്ലിക്കി 
മുതലായ   പ്രയോഗങ്ങൾ  കാണാം . ചാറ്റ്  ചെയ്തു  എന്നത്  ചുരുക്കി 
ചാറ്റി  എന്ന്  പറയുന്നു . ഫോട്ടോ  എടുത്തു  എന്ന്   പറയുന്നതിനേക്കാൾ 
എളുപ്പമാണ്   ക്ലിക്കി   എന്ന്  പറയുന്നത് . ഇന്ന്  ജീവിതം   ഫാസ്റ്റ്  lane 
ആണ് . നീണ്ട   വാക്കുകൾ   എഴുതാനും   പറയാനും   സമയമില്ല .
അതുകൊണ്ടാണ്   four എന്നതിന്‌  പകരം 4 ഉം ,you വിന്    പകരം  
u   വും       sms ൽ     ഉപയോഗിക്കുന്നത് .

ഒരാൾ     facebook ല     സ്വാതന്ത്ര്യദിനവും    മാതാവിൻറെ   സ്വർഗ്ഗാരോഹണവും 
ഒന്നിച്ച് ചേർത്ത്   ഒരു നല്ല  ചിത്രം   പോസ്റ്റിയിരിക്കുന്നത്   കണ്ടു . സ്വർഗ്ഗാരോപണം   എന്നാണ്   എഴുതിയിരിക്കുന്നത് . ഈ  ചെറിയ  തെറ്റ് 
മാതാവ്   ക്ഷമിക്കാതിരിക്കുകയില്ല .കാരണം   ആരോപണം  എന്ന  വാക്ക് 
മലയാളത്തിൽ   എപ്പോഴും  ഉപയോഗിക്കപ്പെടുന്ന   ഒരു  വാക്ക്  ആണ് .

ഒരു    വനിതാ ഗുണ്ടാ    ജയിൽ ഭിത്തി  തുരന്ന്   ചാടിപ്പോയി  എന്ന് 
കേട്ടപ്പോൾ  ചിരിക്കാതിരിക്കാൻ   കഴിഞ്ഞില്ല . ആദരണീയനായ  ശ്രീ 
ചെന്നിത്തല   നിത്യവും  ഉപയോഗിക്കുന്ന   ഒരു  വാക്കാണ്‌ '' വീഴ്ച ''.
'' ഇക്കാര്യത്തിൽ   പോലീസിന്   വീഴ്ച   പറ്റിയിട്ടുണ്ടോ  എന്ന്  പരിശോധിക്കും . പറ്റിയിട്ടുണ്ടെങ്കിൽ   കർശനമായ   നടപടി  ഉണ്ടാകും .''
ചെന്നിത്തല   എന്നും   ഇത്   പറയുന്നത്  കേൾക്കാം . എന്നാൽ  മേൽനടപടി 
ഒന്നും   കാണുന്നില്ല .

വനിതാ ഗുണ്ടയുടെ  ജയിൽ ചാട്ടം    ഭാഷാപരമായ  ചില  സംശയങ്ങൾ 
ഉയർത്തുന്നു . ഗുണ്ടായുടെ  F , ഗുണ്ടി  ആയാൽ  പോരെ ? മണ്ടൻ / മണ്ടി 
''  അവൾ   ഒരു  മണ്ടിയാണ് .''   പൌരൻ  എന്നതിൻറെ   F  പൌരി  എന്നാണോ ?  അതോ    സ്ത്രീകളെ ക്കൂടി   ഉൾപ്പെടുത്തി   'പൌരൻ '' എന്ന്   മതിയോ ?
അത്   സ്ത്രീകളോട്   ചെയ്യുന്ന   അവഗണയല്ലേ ?

ഡ്രൈവർ  എന്നതിൻറെ  F  വനിതാ ഡ്രൈവർ  എന്ന്   പറയുന്നതിന്   പകരം 
ഡ്രൈവി  എന്ന് ആയാൽ  എന്താണ്  കുഴപ്പം ? ഗൌരി  എന്ന  പേര് പോലെ 
സുന്ദരമായ  പേര് . പക്ഷേ   മസ്സിൽപിടുത്തം   അത്  അനുവദിക്കുകയില്ല .

തുരപ്പൻ   എന്നതിൻറെ   F   തുരപ്പി   എന്നാണോ ?  തുരക്കുന്നവൻ   തുരപ്പൻ ,
തുരക്കുന്നവൾ   തുരപ്പി . അതല്ലേ   അതിൻറെ  ഒരു  ന്യായം ? അതോ വനിതാ  
തുരപ്പൻ   എന്നാണോ   ഇനി  അറിയപ്പെടാൻ   പോകുന്നത് . ഒരു  തീരുമാനം 
ഉടനെ   ഉണ്ടാകണം . കാരണം    തുരപ്പ് കലാ രംഗത്തേയ്ക്ക്   ഇനി  ധാരാളം 
വനിതകൾ    വലതുകാൽ വെച്ച്   വരാനാണ്   സാധ്യത . സ്ത്രീ ശാക്തീകരണത്തിൽ   തുരപ്പുകലയ്ക്ക്    വലിയ   സാധ്യതകളാണ്  കാണുന്നത് .
നേരത്തെ തന്നെ   തട്ടിപ്പുകലയിൽ   കേരളസ്ത്രീകൾ   പുരുഷന്മാരോടൊപ്പം 
എത്തിയിട്ടുണ്ട്  . സരിതാ  S ( Solar ) നായരെ   ഓർക്കുക .

ഇന്ന്   കേരളം   കള്ളന്മാരുടെയും   തെരുവു നായ്ക്കളുടെയും   പറുദീസയായി 
മാറിയിരിക്കുകയാണ് . കള്ളന്മാർ   ഒരു  പടി  മുന്നോട്ടാണ് . തുരപ്പു കലയിൽ 
തുരപ്പന്മാർ   നൂതനmethods   ഉപയോഗിക്കുന്നു . ഈയിടെ    ഒരു  jewellery യുടെ 
ഭിത്തി  തുരന്ന്   രണ്ടരക്കോടിയുടെ   സ്വർണ്ണം   മോഷ്ട്ടിച്ചു . പണ്ട്  തട്ടിക്കൂട്ടിയ 
കെട്ടിടങ്ങൾ   തുരപ്പന്മാർക്ക്   പണി  എളുപ്പമാക്കുന്നു . 

തുരപ്പ്   രണ്ടു തരം  ഉണ്ട് . incoming തുരപ്പും   outgoing  തുരപ്പും . ഭിത്തി തുരന്ന് 
അകത്തേക്ക് കയറുന്നത്   incoming   തുരപ്പ് . ജയിൽ ഭിത്തി  തുരന്ന്  പുറത്ത് 
ചാടുന്നത്   outgoing  തുരപ്പ് .

ഇന്ന്   മോഷണകല  ലോകമെമ്പാടും   നൂതന മാർഗ്ഗങ്ങൾ    സ്വീകരിച്ചിരിക്കുകയാണ് . ഫ്രാൻസിൽ     ഈയിടെ  പ്രമുഖ താരദമ്പതികളെ 
അവർ  അറിയാതെ  കൊള്ളയടിച്ചു . Aസിയിൽക്കൂടി    മുറിയിലേയ്ക്ക് 
ഒരു തരം   ഗ്യാസ്   കടത്തിവിട്ടു . ദമ്പതികൾക്ക്  ബോധം  നഷ്ട്ടപ്പെട്ടു . കള്ളന്മാർ  അകത്തുകടന്ന്   diamondsഉം  മറ്റും   കവർന്നു .

തുരപ്പുകലയിൽ   സർവ്വകാല  റെക്കോർഡ്‌   ഭേദിച്ച   വർഷമാണ്‌  2015 .
മയക്കുമരുന്ന്  കള്ളക്കടത്ത് കാരണം  പൊറുതിമുട്ടിയ   രാജ്യമാണ്  Mexico .
അവിടത്തെ  drug  രാജാവായ  എൽ   ചപോയെ   കഴിഞ്ഞകൊല്ലം  പിടികൂടി 
മാക്സിമം  സെക്യൂരിറ്റി ജയിലിൽ   അടച്ചു . ഇക്കൊല്ലം  ജൂലൈയിൽ   ഒരു 
ദിവസം   എൽ  ചാപോ   കുളിമുറിയിൽ  കയറി . പിന്നീട്   അയാളെ  കണ്ടിട്ടില്ല .
പോലീസ്   അന്വേഷിച്ചപ്പോൾ   ഒരു   വലിയ  അത്ഭുതം  കണ്ടെത്തി . കുളിമുറിയിൽ നിന്ന്   ഒരു  മൈൽ  നീളത്തിൽ  ഒരു  തുരങ്കം . അഞ്ചടി  ഉയരം .
നാലടി  വീതി . തുരങ്കത്തിൽ   light , എസി , സംവിധാനങ്ങൾ . ഒരു  ബൈക്ക്ഉം 
കണ്ടെത്തി .ഉപരിതലത്തിൽ നിന്ന്   മുപ്പത്  അടി  താഴെയാണ്   തുരങ്കം 
നിർമ്മിച്ചിരുന്നത് .

നമ്മുടെ   മികച്ച   തുരപ്പന്മാരെയും    തുരപ്പികളെയും   ഉപരി പഠനത്തിനായി 
Mexico ക്ക്   അയക്കണം .



Sunday, 9 August 2015

മദ്യ സൂപ്പർ മാർക്കറ്റ്‌ കൾ ആവശ്യമോ ? ( OPINION )

മദ്യപാനത്തിൻറെ   ദോഷങ്ങളെപ്പറ്റി   എന്തെങ്കിലും   പറയുന്നത്  കൊല്ലക്കുടിയിൽ   സൂചി വിൽക്കാൻ   ശ്രമിക്കുന്നത് പോലെയാണ് . എന്നാലും
പാലായിലും  ഏറ്റുമാനൂരും  വിദേശ മദ്യ  hyper മാർക്കറ്റ്‌ കൾ    തുറന്നതായി 
കേട്ടപ്പോൾ   വിഷമം  തോന്നി . പാലായിലും   ഏറ്റുമാനൂരും  എനിക്ക്  പ്രത്യേകം  താൽപ്പര്യമുള്ള  സ്ഥലങ്ങളാണ് . പാലായ്ക്ക്  അടുത്ത്  പൈക
എൻറെ  ജന്മസ്ഥലം . ഏറ്റുമാനൂർ  ലീലാമ്മയുടെ  ജന്മസ്ഥലമാണ് . ഈ
രണ്ടു  സ്ഥലങ്ങളിലും   barrel  ബോംബ്‌   ഇട്ടു  എന്നു  പറയുന്നതായിരിക്കും
കൂടുതൽ   ശരി . ഇന്ന്   സിറിയയിലും  മറ്റും   പ്രയോഗിക്കുന്നതും  ഏറ്റവും
അധികം   ആളപായവും   നാശനഷ്ടങ്ങളും  ഉണ്ടാക്കുന്നതാണ്   barrel
ബോംബുകൾ .ഒരു   മദ്യ supermarket   ഒരു   barrel  bomb ൻറെ   ഫലം  ചെയ്യും .
ഒറ്റയടിക്ക്  അല്ല  എന്നുമാത്രം . പലായുടെയും   ഏറ്റുമാനൂരിന്റെയും
ശത്രുക്കൾ  ആയിരിക്കണം   ആ  രണ്ട്  പട്ടണങ്ങളിൽ   മദ്യ സൂപ്പർ  മാർക്കറ്റ്‌ ൻറെ   രൂപത്തിൽ   barrel  ബോംബുകൾ  ഇടാൻ  ഗൂഢാലോചന  നടത്തിയത് .
Consumer   Fed  Up ൻറെ    ആഭിമുഖ്യത്തിൽ !

ആവശ്യക്കാർ   പണം  കൊടുത്ത്  മദ്യം   വാങ്ങി  കഴിക്കുന്നതിൽ  മറ്റുള്ളവർക്ക്  കണ്ണുകടി  എന്തിനാണ്  എന്നായിരിക്കും   പലരും
ചിന്തിക്കുന്നത്  അല്ലെങ്കിൽ  ചിന്തിക്കാതിരിക്കുന്നത് . പക്ഷേ  ഒരാൾ
മദ്യപിച്ച്   അലക്ഷ്യമായി   വാഹനമോടിച്ച്  കടത്തിണ്ണയിൽ  കിടക്കുന്നവരെ ,
കാൽനടക്കാരനെ ,അല്ലെങ്കിൽ   ബൈക്കുകാരനെ  കൊല്ലുമ്പോഴാണ്
മദ്യപാനം   എല്ലാവരേയും   ബാധിക്കുന്ന   ഒരു   കാര്യമാണെന്ന്   മനസ്സിലാകുന്നത്‌ .ഇന്ത്യയിൽ   മദ്യപാനം   ഏറ്റവും  അധികം  ഉള്ള  സംസ്ഥാനമാണ്   കേരളം . റോഡ്‌   അപകടങ്ങൾ   കേരളത്തിൽ  കൂടി വരുന്നു .
മദ്യപിച്ച്  വാഹനമോടിക്കുന്നത്   റോഡ്‌  അപകടങ്ങൾക്ക്   ഒരു  പ്രധാന
കാരണമാണ് .

ജനാധിപത്യം   ഒരു  വൻ തട്ടിപ്പാണ്  എന്ന് പറഞ്ഞാൽ   ആരും  നെറ്റി
ചുളിക്കരുത് . എങ്കിലും  തമ്മിൽ  ഭേദം  തൊമ്മൻ  എന്ന്  പറഞ്ഞതുപോലെ
ജനാധിപത്യത്തെ   സ്വീകരിക്കാതെ ,അല്ലെങ്കിൽ  സഹിക്കാതെ  നിവൃത്തിയില്ല .
അല്ലെങ്കിൽ   സിറിയ പോലെ  രാജ്യം  ഇല്ലാതാകും . ഏതു പാർട്ടി  ഭരിച്ചാലും
ജനങളുടെ   കഷ്ടപ്പാടുകൾക്ക്   അവസാനമില്ല . കുടിവെള്ളം ,ഭക്ഷണം ,യാത്ര
കുട്ടികളുടെ  വിദ്യാഭ്യാസം  മുതലായ   കാര്യങ്ങളിൽ   ജനങ്ങൾ  വളരെ
കഷ്ടപ്പെടുന്നു . ഇന്ത്യയിലും   ദക്ഷിണാഫ്രിക്കയിലും   MP മാർ ,MLA മാർ ,
മന്ത്രിമാർ   മുതലായവർക്ക്    ഉയർന്ന   ശമ്പളവും   വിവിധ  ആനുകൂല്യങ്ങളുമാണ്   കിട്ടുന്നത് . യാത്രാ ചെലവ് ,ചികിൽസ  മുതലായ
കാര്യങ്ങളിൽ   കോടികളാണ്  അവർക്കുവേണ്ടി   പൊതുഖജനാവിൽ നിന്ന്
ചെലവിടുന്നത് . ജനപ്രതിനിധികൾ   അവരുടെ  ജോലി  ചെയ്യാതെ  നിത്യവും
സഭ   ബഹിഷ്ക്കരിച്ചും   ബഹളം  വെച്ചും   സമയം  കളയുകയുമാണ് .

അതേ   സമയം  സാധാരണക്കാർ  കുടിവെള്ളമില്ലാതെ , വേണ്ടത്ര  ഡോക്ടർ മാർ  ഇല്ലാതെ ,കുട്ടികൾക്ക്  നല്ല  വിദ്യാഭ്യാസം  കിട്ടാതെ ,  വലയുകയാണ് .

സർക്കാരുകൾ   ജനങ്ങളെ   പറ്റിക്കുന്നതിന്   ഉദാഹരണമാണ്   എണ്ണ വില
അമ്പത്   ഡോളറിൽ   താഴ്ന്നിട്ടും  അതിന്   ആനുപാതികമായി   പെട്രോളിന്
വില    കുറയ്ക്കാത്തത് .

സർക്കാരുകൾ   ജനങ്ങളെ  എലികളെ പോലെയാണ്    കാണുന്നത് . എലികളെ
പിടിക്കാൻ   എലിക്കൂട് ,എലിവില്ല് ,അടിച്ചിൽ ,എലിവിഷം  മുതലായവ
വെക്കുന്നതുപോലെ  അവർ   ജനങ്ങളെ  കുടുക്കാൻ   പലതും   കളിച്ചു വെക്കുന്നു . ഉയർന്ന  വിലകൾ , നികുതി ,registration  fees ,toll , യാത്രക്കൂലി
മുതലായവ   അവർ   അടിച്ചേൽപ്പിക്കുന്നു . ജനങ്ങളെ  കുടുക്കാൻ   സർക്കാർ
കളിച്ചുവെക്കുന്ന   എലിക്കൂടുകൾ  ആണ്  മദ്യവിൽപ്പന ശാലകൾ .

പിടിക്കുമ്പോൾ   പന്നിയെലികളെ ത്തന്നെ   പിടിക്കണം . അതുകൊണ്ടായിരിക്കാം  പാലായിലും   ഏറ്റുമാനൂരും   മെഗാ എലിക്കൂടുകൾ
കളിച്ചുവെക്കാൻ   consumer  Fed  Up     മുന്നിട്ടിറങ്ങിയത് .

മദ്യപാനം   ഏറെയുള്ള   രാജ്യമാണ്   ദക്ഷിണാഫ്രിക്ക .ഇവിടെ  മദ്യ വിൽപ്പന
സ്വകാര്യ  കമ്പനികളാണ്   നടത്തുന്നത് . Q നിൽക്കാതെ    മദ്യം   സുലഭമായി
വാങ്ങാം . ഗ്രാമ പ്രദേശങ്ങളിൽ   പ്രായപരിധി  നോക്കാതെ  കുട്ടികൾക്കും
മദ്യം   വാങ്ങാം . ചില വിദ്യാർത്ഥികൾ   വാരാന്ത്യങ്ങളിൽ   മദ്യപിക്കുന്നവരാണ് . അതുകൊണ്ട്   പഠനത്തിൽ   focus ചെയ്യാൻ  അവർക്ക്
കഴിയുന്നില്ല .

വാരാന്ത്യങ്ങളിൽ     അപകടങ്ങളും   അക്രമങ്ങളും   കൂടുന്നു . Easter ,Christmas
അവുധിക്കാലങ്ങളിൽ   നൂറുകണക്കിന്   ആളുകളാണ്   റോഡ്‌  അപകടങ്ങളിൽ   കൊല്ലപ്പെടുന്നത് . ഇതിൽ  കുറേ  എണ്ണം   മദ്യപാനവുമായി   ബന്ധപ്പെട്ടതാണ് .
മദ്യത്തിൻറെ   ഉപയോഗം  കുറയ്ക്കണം   എന്ന  ആവശ്യം   ഇവിടുത്തെ
സർക്കാരിന്   ഇപ്പോൾ   ബോധ്യപ്പെട്ടിട്ടുണ്ട് .

ദക്ഷിണാഫ്രിക്കയിൽ   ഒരു  ജഡ്ജി   വിചിത്രമായ  ഒരു വിധി  പുറപ്പെടുവിച്ചു .
rape case ൽ   പ്രതിയായ   ഒരാൾക്ക്‌    ശിക്ഷ  ഇളവ് ചെയ്തു കൊടുത്തു ,rape ൻറെ   സമയത്ത്   പ്രതി    മദ്യത്തിൻറെ   സ്വാധീനത്തിൽ   ആയിരുന്നു  എന്ന  വാദം
അന്ഗീകരിച്ചുകൊണ്ട്‌ !







Monday, 3 August 2015

ബീഫ് ഫ്രൈ ( ഹാസ്യ ഭാവന )


കഥാപാത്രങ്ങൾ

കുഞ്ഞൻ    ( 40 )      തൊഴിലാളി

അമ്മിണി    ( 35 )   കുഞ്ഞന്റെ    ഭാര്യ

(  പൈക   ലക്ഷം  വീട്   colony .  സമയം    വൈകീട്ട്   ആറു മണി . അമ്മിണി
ആടുകളെ    കൂട്ടിൽ  കയറ്റുന്നു . കുഞ്ഞൻ   പ്രവേശിക്കുന്നു . ഏന്തി  ഏന്തിയാണ്   നടക്കുന്നത് .കാലിൽ   ഒരു  വെച്ചുകെട്ടുണ്ട് .കയ്യിൽ   ഒരു  പ്ലാസ്റ്റിക്‌  ബാഗ്‌
ഉണ്ട് . അമ്മിണി   ഓടി   അടുത്ത്  ചെല്ലുന്നു .)


                                             അമ്മിണി

ഹോ ,ചേട്ടാ   ഇതെന്തുപറ്റി ? ചോര  പൊടിക്കുന്നുണ്ടല്ലോ .

                                            കുഞ്ഞൻ

എന്തുപറ യാനാ ! വരുന്ന   വഴിക്ക്   എന്നെ  ഒരു  പട്ടി  ഒന്ന്  കമ്മി .
സാരമില്ല . നായിൻറെ  മോൻ . അവനെ  ഞാൻ  വെറുതേ  വിടില്ല .

                                       അമ്മിണി

ശ്,  ഒന്ന്   പതുക്കെ  പറ . മൃഗങ്ങൾക്കെതിരായി    ശബ്ദിക്കുന്നതു പോലും
സൂക്ഷിക്കണം . അഴി  എണ്നും . അതാ    കാലം .

                                         കുഞ്ഞൻ

ഏതായാലും    അവനെ  ഞാൻ  ഒരു  ദിവസം  തട്ടും . നീ  നോക്കിക്കോ .

                                         അമ്മിണി

ആ   മനേകാ  ഗാന്ധിയുടേയും   രണ്ജിനിയുടെയും   തലയിൽ  ഇടിത്തീ
വീഴണേ . ഇന്ന്  മനുഷ്യൻറെ   കാര്യം  നോക്കാൻ   ആരുമില്ല . ആനയ്ക്ക്
പോലും  സുഖ ചികിത്സയുടെ   കാലമാ .

                                    കുഞ്ഞൻ

എന്തുപറയാനാ . God's   own  country , dogs  own  country  ആയി . ഞാൻ
മാണി സാറിനെ  കണ്ട്   ഒരു  നിവേദനം  കൊടുക്കാൻ  ഉദ്ദേശിക്കുകയാ .


                              അമ്മിണി

എന്താ ?

                                  കുഞ്ഞൻ

സർക്കാർ   പണമില്ലാതെ  നട്ടം  തിരിയുകയാ . മാണി സാർ  ചൈനയിൽ
പോയി    അവരുമായി  ഒരു  കരാർ  ഒപ്പിടണം . ഇക്കണ്ട   പട്ടികളെ  എല്ലാം
അവർക്ക്  വിൽക്കണം . പട്ടി  ഒന്നിന്  പത്ത്  ഡോളർ  വെച്ച്  കിട്ടിയാലും
ലാഭമാ .പട്ടിശല്യം   തീരുകയും  ചെയ്യും . കാല്   നീറുന്നു .

                             അമ്മിണി

ചോദിച്ചു  നോക്ക് . എന്താ   പ്ലാസ്റ്റിക്‌  ബാഗ്‌ ൽ ?

                              കുഞ്ഞൻ

ഒരു   ഒറിജിനൽ  കുപ്പിയാ .ഒരു  ഫ്രണ്ട്   തന്നതാ . ആട്ടെ , ബീഫ്  ഫ്രൈ  വെച്ചോ ?

                              അമ്മിണി

ഇല്ല  ചേട്ടാ . അറിഞ്ഞില്ലേ '?  മാട്ടിറച്ചി   സമരം ?  ബീഫ്  ഒരു  കഷണം പോലും
കിട്ടാനില്ല .

                             കുഞ്ഞൻ

കർത്താവേ   ചതിച്ചോ ? ഈ   BJP ക്കാർ    കേറിയതിൽ പിന്നെ   തിന്നുകയുമില്ല
തീറ്റിക്കുകയുമില്ല . കോഴി   വാങ്ങാമായിരുന്നില്ലേ ?

                     അമ്മിണി

കോഴിക്ക്   തീപിടിച്ച  വിലയാ . afford  ചെയ്യാൻ  പറ്റുകയില്ല .

                        കുഞ്ഞൻ

അപ്പോൾ  പിന്നെ   എന്തു ചെയ്യും ?

                      അമ്മിണി

ഒരു   idea   പറയാം .  ഇന്ന്   ഏറ്റവും   വിലകുറഞ്ഞ  സാധനം  റബ്ബർ
ആണ് . റബ്ബർ  ഷീറ്റ്  കഷണിച്ചു   നല്ലപോലെ  കുരുമുളകും  ഇഞ്ചിയും
പച്ചമുളകും   മല്ലിയിലയും  ഒക്കെ  ചേർത്ത്  ഒരു  റബ്ബർ  stew .

                   കുഞ്ഞൻ

ചങ്കിൽ  കുത്തുന്ന   വർത്തമാനം   പറയാതെ   അമ്മിണീ .

                          അമ്മിണി

എന്തായാലും    തമിഴ് നാട്ടിൽ നിന്ന്  വരുന്ന   മുതുകാള യുടെ
ഇറച്ചിയേൽ ക്കാൾ   രുചി  കാണും  റബ്ബർ  ഷീറ്റിന് .

                      കുഞ്ഞൻ

ഒന്നും  ഇല്ലെങ്കിൽ   കുറെ  ഉണക്കമീൻ  വറുത്തു   കാന്താരിമുളക്
ചേർത്ത്   ചതച്ചു  താ . ഈ   കുപ്പിക്ക്‌   ഒരു  കൂട്ട് .

                           അമ്മിണി

ഉണക്കമീൻ   ഇരിപ്പുണ്ട് . ഉണ്ടാക്കാം .


                     കുഞ്ഞൻ

നല്ല   എരിവ്   വേണം . എന്നാൽ   വേഗം  ഉണ്ടാക്ക് .  എന്നിട്ടു വേണം
ഒന്ന്   ആഘോഷിക്കാൻ . ( സൃന്ഗാര ഭാവത്തിൽ   നോക്കുന്നു )

                  അമ്മിണി

എന്താ   എന്താ   മനസ്സിലായില്ല .

                കുഞ്ഞൻ

ഇങ്ങോട്ട്   അടുത്തു വാ . (  അമ്മിണിയെ  കെട്ടിപ്പിടിച്ച്   ചെവിയിൽ
എന്തോ  മന്ത്രിക്കുന്നു . അവൾ   കുതറി  മാറുന്നു )

                    അമ്മിണി

ഛെ , നാണമില്ലേ   മനുഷ്യാ ...

(  അമ്മിണി   പോകുന്നു )


            കുഞ്ഞൻ

ഇന്ന്   ഒന്ന്   അടിച്ചു  പൊളിക്കണം . ( കുപ്പി  തുറക്കുന്നു )
ആദ്യം   ഒരു   warming up . ഓട്ടത്തിന്  മുമ്പ്  ഉസ്സൈൻ  ബോൾട്ട്
ചെയ്യുന്നതുപോലെ . നല്ല   എരിവുള്ള   എന്തെങ്കിലും   കാണണം .
starting   trouble  ഒന്നും   പാടില്ല . (laptop തുറക്കുന്നു )  ...ഛെ  ഇതെന്താ
ഒന്നും   തുറക്കുന്നില്ലല്ലോ . എന്താ   porn  site  എല്ലാം   ബന്ദ്‌  ആണോ ?
എല്ലാം   closed . കർത്താവേ   ചതിച്ചോ ? അനാശാസ്യത്തിന്  ഒന്നും പോകാതെ
മാനം മര്യാദയായി   സ്വന്തം   ഭാര്യയോടൊത്ത്   അടിച്ചുപൊളിക്കാൻ   അൽപ്പം   എരിവ്  കൂട്ടാമെന്ന്   വിചാരിച്ചപ്പോൾ   അതിനും  BJP ക്കാര്   സമ്മതിക്കുകയില്ല . fools  own  country ! തിന്നുകയുമില്ല   തീറ്റിക്കുകയുമില്ല .
കഷ്ടം !


  ( അമ്മിണി   ഉണക്കമീൻ  ചമ്മന്തി   കൊണ്ടുവരുന്നു )

                                    അമ്മിണി

എന്താ  ചേട്ടാ  'കഷ്ടം  എന്ന്   പറഞ്ഞത് ?

                 കുഞ്ഞൻ

അതോ ? നീ   TV യിൽ   കണ്ടില്ലേ   റഷ്യയിൽ   ഒരു   helicopter  താഴെ വീണ്
pilot  കത്തി  ചാമ്പലായത് ? അതുകണ്ട്    വിഷമം  തോന്നി .

                            അമ്മിണി

അതാണോ ? എങ്കിൽ   സാരമില്ല .

( CURTAIN )