Sunday, 9 August 2015

മദ്യ സൂപ്പർ മാർക്കറ്റ്‌ കൾ ആവശ്യമോ ? ( OPINION )

മദ്യപാനത്തിൻറെ   ദോഷങ്ങളെപ്പറ്റി   എന്തെങ്കിലും   പറയുന്നത്  കൊല്ലക്കുടിയിൽ   സൂചി വിൽക്കാൻ   ശ്രമിക്കുന്നത് പോലെയാണ് . എന്നാലും
പാലായിലും  ഏറ്റുമാനൂരും  വിദേശ മദ്യ  hyper മാർക്കറ്റ്‌ കൾ    തുറന്നതായി 
കേട്ടപ്പോൾ   വിഷമം  തോന്നി . പാലായിലും   ഏറ്റുമാനൂരും  എനിക്ക്  പ്രത്യേകം  താൽപ്പര്യമുള്ള  സ്ഥലങ്ങളാണ് . പാലായ്ക്ക്  അടുത്ത്  പൈക
എൻറെ  ജന്മസ്ഥലം . ഏറ്റുമാനൂർ  ലീലാമ്മയുടെ  ജന്മസ്ഥലമാണ് . ഈ
രണ്ടു  സ്ഥലങ്ങളിലും   barrel  ബോംബ്‌   ഇട്ടു  എന്നു  പറയുന്നതായിരിക്കും
കൂടുതൽ   ശരി . ഇന്ന്   സിറിയയിലും  മറ്റും   പ്രയോഗിക്കുന്നതും  ഏറ്റവും
അധികം   ആളപായവും   നാശനഷ്ടങ്ങളും  ഉണ്ടാക്കുന്നതാണ്   barrel
ബോംബുകൾ .ഒരു   മദ്യ supermarket   ഒരു   barrel  bomb ൻറെ   ഫലം  ചെയ്യും .
ഒറ്റയടിക്ക്  അല്ല  എന്നുമാത്രം . പലായുടെയും   ഏറ്റുമാനൂരിന്റെയും
ശത്രുക്കൾ  ആയിരിക്കണം   ആ  രണ്ട്  പട്ടണങ്ങളിൽ   മദ്യ സൂപ്പർ  മാർക്കറ്റ്‌ ൻറെ   രൂപത്തിൽ   barrel  ബോംബുകൾ  ഇടാൻ  ഗൂഢാലോചന  നടത്തിയത് .
Consumer   Fed  Up ൻറെ    ആഭിമുഖ്യത്തിൽ !

ആവശ്യക്കാർ   പണം  കൊടുത്ത്  മദ്യം   വാങ്ങി  കഴിക്കുന്നതിൽ  മറ്റുള്ളവർക്ക്  കണ്ണുകടി  എന്തിനാണ്  എന്നായിരിക്കും   പലരും
ചിന്തിക്കുന്നത്  അല്ലെങ്കിൽ  ചിന്തിക്കാതിരിക്കുന്നത് . പക്ഷേ  ഒരാൾ
മദ്യപിച്ച്   അലക്ഷ്യമായി   വാഹനമോടിച്ച്  കടത്തിണ്ണയിൽ  കിടക്കുന്നവരെ ,
കാൽനടക്കാരനെ ,അല്ലെങ്കിൽ   ബൈക്കുകാരനെ  കൊല്ലുമ്പോഴാണ്
മദ്യപാനം   എല്ലാവരേയും   ബാധിക്കുന്ന   ഒരു   കാര്യമാണെന്ന്   മനസ്സിലാകുന്നത്‌ .ഇന്ത്യയിൽ   മദ്യപാനം   ഏറ്റവും  അധികം  ഉള്ള  സംസ്ഥാനമാണ്   കേരളം . റോഡ്‌   അപകടങ്ങൾ   കേരളത്തിൽ  കൂടി വരുന്നു .
മദ്യപിച്ച്  വാഹനമോടിക്കുന്നത്   റോഡ്‌  അപകടങ്ങൾക്ക്   ഒരു  പ്രധാന
കാരണമാണ് .

ജനാധിപത്യം   ഒരു  വൻ തട്ടിപ്പാണ്  എന്ന് പറഞ്ഞാൽ   ആരും  നെറ്റി
ചുളിക്കരുത് . എങ്കിലും  തമ്മിൽ  ഭേദം  തൊമ്മൻ  എന്ന്  പറഞ്ഞതുപോലെ
ജനാധിപത്യത്തെ   സ്വീകരിക്കാതെ ,അല്ലെങ്കിൽ  സഹിക്കാതെ  നിവൃത്തിയില്ല .
അല്ലെങ്കിൽ   സിറിയ പോലെ  രാജ്യം  ഇല്ലാതാകും . ഏതു പാർട്ടി  ഭരിച്ചാലും
ജനങളുടെ   കഷ്ടപ്പാടുകൾക്ക്   അവസാനമില്ല . കുടിവെള്ളം ,ഭക്ഷണം ,യാത്ര
കുട്ടികളുടെ  വിദ്യാഭ്യാസം  മുതലായ   കാര്യങ്ങളിൽ   ജനങ്ങൾ  വളരെ
കഷ്ടപ്പെടുന്നു . ഇന്ത്യയിലും   ദക്ഷിണാഫ്രിക്കയിലും   MP മാർ ,MLA മാർ ,
മന്ത്രിമാർ   മുതലായവർക്ക്    ഉയർന്ന   ശമ്പളവും   വിവിധ  ആനുകൂല്യങ്ങളുമാണ്   കിട്ടുന്നത് . യാത്രാ ചെലവ് ,ചികിൽസ  മുതലായ
കാര്യങ്ങളിൽ   കോടികളാണ്  അവർക്കുവേണ്ടി   പൊതുഖജനാവിൽ നിന്ന്
ചെലവിടുന്നത് . ജനപ്രതിനിധികൾ   അവരുടെ  ജോലി  ചെയ്യാതെ  നിത്യവും
സഭ   ബഹിഷ്ക്കരിച്ചും   ബഹളം  വെച്ചും   സമയം  കളയുകയുമാണ് .

അതേ   സമയം  സാധാരണക്കാർ  കുടിവെള്ളമില്ലാതെ , വേണ്ടത്ര  ഡോക്ടർ മാർ  ഇല്ലാതെ ,കുട്ടികൾക്ക്  നല്ല  വിദ്യാഭ്യാസം  കിട്ടാതെ ,  വലയുകയാണ് .

സർക്കാരുകൾ   ജനങ്ങളെ   പറ്റിക്കുന്നതിന്   ഉദാഹരണമാണ്   എണ്ണ വില
അമ്പത്   ഡോളറിൽ   താഴ്ന്നിട്ടും  അതിന്   ആനുപാതികമായി   പെട്രോളിന്
വില    കുറയ്ക്കാത്തത് .

സർക്കാരുകൾ   ജനങ്ങളെ  എലികളെ പോലെയാണ്    കാണുന്നത് . എലികളെ
പിടിക്കാൻ   എലിക്കൂട് ,എലിവില്ല് ,അടിച്ചിൽ ,എലിവിഷം  മുതലായവ
വെക്കുന്നതുപോലെ  അവർ   ജനങ്ങളെ  കുടുക്കാൻ   പലതും   കളിച്ചു വെക്കുന്നു . ഉയർന്ന  വിലകൾ , നികുതി ,registration  fees ,toll , യാത്രക്കൂലി
മുതലായവ   അവർ   അടിച്ചേൽപ്പിക്കുന്നു . ജനങ്ങളെ  കുടുക്കാൻ   സർക്കാർ
കളിച്ചുവെക്കുന്ന   എലിക്കൂടുകൾ  ആണ്  മദ്യവിൽപ്പന ശാലകൾ .

പിടിക്കുമ്പോൾ   പന്നിയെലികളെ ത്തന്നെ   പിടിക്കണം . അതുകൊണ്ടായിരിക്കാം  പാലായിലും   ഏറ്റുമാനൂരും   മെഗാ എലിക്കൂടുകൾ
കളിച്ചുവെക്കാൻ   consumer  Fed  Up     മുന്നിട്ടിറങ്ങിയത് .

മദ്യപാനം   ഏറെയുള്ള   രാജ്യമാണ്   ദക്ഷിണാഫ്രിക്ക .ഇവിടെ  മദ്യ വിൽപ്പന
സ്വകാര്യ  കമ്പനികളാണ്   നടത്തുന്നത് . Q നിൽക്കാതെ    മദ്യം   സുലഭമായി
വാങ്ങാം . ഗ്രാമ പ്രദേശങ്ങളിൽ   പ്രായപരിധി  നോക്കാതെ  കുട്ടികൾക്കും
മദ്യം   വാങ്ങാം . ചില വിദ്യാർത്ഥികൾ   വാരാന്ത്യങ്ങളിൽ   മദ്യപിക്കുന്നവരാണ് . അതുകൊണ്ട്   പഠനത്തിൽ   focus ചെയ്യാൻ  അവർക്ക്
കഴിയുന്നില്ല .

വാരാന്ത്യങ്ങളിൽ     അപകടങ്ങളും   അക്രമങ്ങളും   കൂടുന്നു . Easter ,Christmas
അവുധിക്കാലങ്ങളിൽ   നൂറുകണക്കിന്   ആളുകളാണ്   റോഡ്‌  അപകടങ്ങളിൽ   കൊല്ലപ്പെടുന്നത് . ഇതിൽ  കുറേ  എണ്ണം   മദ്യപാനവുമായി   ബന്ധപ്പെട്ടതാണ് .
മദ്യത്തിൻറെ   ഉപയോഗം  കുറയ്ക്കണം   എന്ന  ആവശ്യം   ഇവിടുത്തെ
സർക്കാരിന്   ഇപ്പോൾ   ബോധ്യപ്പെട്ടിട്ടുണ്ട് .

ദക്ഷിണാഫ്രിക്കയിൽ   ഒരു  ജഡ്ജി   വിചിത്രമായ  ഒരു വിധി  പുറപ്പെടുവിച്ചു .
rape case ൽ   പ്രതിയായ   ഒരാൾക്ക്‌    ശിക്ഷ  ഇളവ് ചെയ്തു കൊടുത്തു ,rape ൻറെ   സമയത്ത്   പ്രതി    മദ്യത്തിൻറെ   സ്വാധീനത്തിൽ   ആയിരുന്നു  എന്ന  വാദം
അന്ഗീകരിച്ചുകൊണ്ട്‌ !







No comments:

Post a Comment