Saturday, 31 January 2015

വാരാന്ത്യ ചിന്തകൾ

ഇന്നത്തെ    പത്രത്തിലെ   പ്രധാന   വാർത്ത‍  ഇന്നലെ  പകൽ  11  മണിക്ക്
ജൊഹാനെസ്ബുർഗ്ൽ    Bedfordview  Mall ൽ    കവർച്ചക്കാരും   സെക്യൂരിറ്റിക്കാരും   തമ്മിൽ  നടന്ന  വെടിവെയ്പിന്റെ   വിവരങ്ങളാണ് .
ഏഴുപേർക്ക്‌   ഗുരുതരമായ   പരുക്കേറ്റു . കവർച്ചക്കാർ  AK 47  തോക്കുകൾ
ചൂണ്ടിയാണ്   Mall ൽ   ആക്രമണം   നടത്തിയത് .  പരിക്കേറ്റത്   ഷോപ്പിംഗ്‌നു
വേണ്ടി  എത്തിയ   സാധാരണക്കാർക്കാണ്.ഇത്തരം   ആക്രമണങ്ങൾ
അസാധാരണമല്ല .

*                  *                    *                     *                           *                     *
30 -1 -2015

ഇന്ന്  KM   മാണി യുടെ   ജന്മദിനം . അദ്ദേഹത്തിൻറെ  ജന്മദിനം   ആഘോഷിക്കാൻ  യുവമോര്ച്ചക്കാർക്ക്   ആയിരുന്നു   ഏറ്റവും
ഉത്സാഹം . അവർ   മാണിസാറിന്റെ   വീട്ടിലേയ്ക്ക്   മാർച്ച്  നടത്താൻ
ശ്രമിച്ചു .പോലീസ്  തടഞ്ഞു . കണ്ണീർ  വാതക പ്രയോഗവും   പരിക്കും
ഉണ്ടായി .

ഒരു   ജനാധിപത്യ വ്യവസ്ഥിതിയിൽ    സംഭവിച്ചുകൂടാത്ത , അനുവദിച്ചുകൂടാത്ത   സംഭവങ്ങൾ   കേരളത്തിൽ  വർദ്ധിച്ചുവരുന്നു . തൊട്ടതിനും   പിടിച്ചതിനും   ഹർത്താൽ   പ്രഖ്യാപിക്കുന്നത്  ഇന്ന്
ഒരു   തമാശയായി   മാറിയിരിക്കുന്നു . പാലായിൽ   മൂന്നു ദിവസം  ഹർത്താൽ
നടത്തി . ഹർത്താൽ    പൂർണ്ണ വിജയമാണ്   എന്നാണ്   ചിലർ   അവകാശപ്പെടുന്നത് . കല്ലേറ്   പേടിച്ചാണ്   കടകൾ   അടയ്ക്കുന്നതും   വണ്ടികൾ   ഓടാതിരിക്കുന്നതും ! ഇത്   എന്ത്  ജനാധിപത്യം ?

പക്ഷേ   a  blessing  in  disguise   പോലെ   ഹർത്താലിന്  ഒരു  നല്ല  വശം
ഉണ്ട് . വാഹനങ്ങളുടെ   ഇരമ്പൽ , പുക ,കരി ,പൊടിപടലങ്ങൾ , അസഹ്യമായ
ഹോണടി   എന്നിവയിൽ നിന്ന്    ഒരു  ഇടക്കാല  ആശ്വാസം  കിട്ടും .മൂന്നു
ദിവസത്തെ   ഹർത്താൽ കൊണ്ട്   പാലായിലെ   ആകാശം  തെളിഞ്ഞു  കാണണം . ജനങ്ങളുടെ   ശ്രവണ ശേഷിയിൽ   നല്ല  വ്യത്യാസം  ഉണ്ടായി
എന്ന്   കരുതാം . ചുമയ്ക്കും   ആശ്വാസം  കിട്ടിയിരിക്കാം .അങ്ങനെ  നോക്കുമ്പോൾ   മാസത്തിൽ   ഒരു   ഹർത്താൽ  എന്നത്   തരക്കേടില്ല !


മന്ത്രിമാരുടെ   വീടുകളിലേയ്ക്ക്   മാർച്ച്

' പാമ്പുകൾക്ക്   മാളമുണ്ട് , പറവകൾക്കാശമുണ്ട് , മനുഷ്യപുത്രന് തല
ചായ്ക്കാൻ   മണ്ണിലിടമില്ല ' എന്ന  പഴയ  ഗാനം  ഇന്ന്   അൽപ്പം  തിരുത്തി
പാടേണ്ടി   വന്നിരിക്കുന്നു . ' മന്ത്രിക്ക്   തല  ചായ്ക്കാൻ   മണ്ണിലിടമില്ല ' എന്ന്
തിരുത്തി   പാടണം . ഉമ്മൻ   ചാണ്ടിയും   മാണിയും  തിരുവനന്തപുരത്തെ
സമരകോലാഹലം   മടുത്ത്   പുതുപ്പള്ളിയിലും   പാലായിലും  അൽപ്പം
സ്വസ്ഥതക്ക്  വേണ്ടി   എത്തുമ്പോൾ   അവിടെ ' പന്തം  കൊളുത്തി  പട / സമരം
ആണ് . കുടുംബാംഗങ്ങളുടെ   കൂടെ   ഹോട്ടലിൽ  പോയി  ഭക്ഷണം
കഴിക്കാൻ   പോയാൽ  അവിടെയും   സമരക്കാർ   എത്തും  കരിങ്കൊടിയുമായി.

ഈ   ദുഷിച്ച   പ്രവണതയെ   ഒരു   തമാശയായി   കാണാൻ  കഴിയുകയില്ല .
ഏതു കാരണം  കൊണ്ടാണെങ്കിലും   ഇത്  അനുവദിക്കാൻ  പാടില്ല .
ജനാധിപത്യത്തിൽ   ഒരു   വ്യക്തിയുടെ   സ്വകാര്യത  ( privacy ) മാനിക്കപ്പെടെണ്ടതാണ് . സ്വകാര്യതയുടെ   ശ്രീകോവിലാണ്   വീട്. നമ്മുടെ
ടെൻഷൻ   കുറയ്ക്കുന്നതും   സന്തോഷം  പങ്കുവെക്കുന്നതും   വീട്ടിലാണ് .
അവിടേയ്ക്ക്   അനുവാദമില്ലാതെ   കടന്നു ചെല്ലാൻ   ആർക്കും  അവകാശമില്ല . .ഈ    സമരക്കാരുടെ  വീട്ടിലേയ്ക്ക്   ഞാൻ  അസമയത്ത്  ചെന്നാൽ  അവർക്ക്
ഇഷ്ട്ടപ്പെടുമോ ?  ഭാര്യയെയോ   മകളെയോ   ഫോണിൽ  വിളിച്ചാൽ  ഇഷ്ട്ടപ്പെടുമോ ?  ''ഇല്ല '' എന്നാണ്    ഉത്തരമെങ്കിൽ  ഇവർ  എന്തിനാണ്
മന്ത്രിമാരുടെ   വീട്ടിലേയ്ക്ക്   മാർച്ച്‌  നടത്തുന്നത് ?  ഈ   കാടത്തം കൊണ്ട്
ഇവരുടെ   പാർട്ടികൾക്ക്‌   ഉള്ള  പിന്തുണ പോലും  ചോർന്നുപോകുന്നത്  ഇവർ  അറിയുന്നില്ല !

Tuesday, 27 January 2015

അഴിമതി -ദക്ഷിണാഫ്രിക്കൻ സ്റ്റൈൽ

അഴിമതി -ദക്ഷിണാഫ്രിക്കൻ  സ്റ്റൈൽ

തുടർച്ചയായി    മൂന്നുദിവസം    ഹർത്താൽ   ആഘോഷിച്ച്   പാലയും  പൈകയും  Guinness Book ൽ   ഇടം  നേടിയ , ഹാറ്റ്‌ trick  നേടിയ  സന്തോഷകരമായ   ദിനങ്ങളാണ്   കടന്നുപോകുന്നത് . കേരളവും
ദക്ഷിണാഫ്രിക്കയും  തമ്മിൽ  ഏതോ  പൊക്കിൾക്കൊടി  ബന്ധമുണ്ട് .
ഹർത്താലിന്റെ   കാറ്റ്   ഇന്ത്യൻ മഹാസമുദ്രവും  കടന്ന്  ഇവിടെയും  വീശിക്കൊണ്ടിരിക്കുന്നു .

ഈ   കൊച്ചു  ടൌണ്‍ ൽ    ഉച്ച കഴിഞ്ഞ്   മൂന്നര മണി  മുതൽ     ഏഴു മണി
വരെയായിരുന്നു    ഹർത്താൽ . ഹർത്താൽ   പ്രഖ്യാപിച്ചത്   ഇവിടത്തെ
KSEB  ആയ  Eskom  എന്ന  കമ്പനിയാണ് . ആകാശം  മുട്ടെ  ഇടയ്ക്കും
മുട്ടിനും   electricity  charge  കൂട്ടുന്ന  കമ്പനി  ജനങ്ങളുടെ  മേൽ  അമിത
ചാർജ് നു  പുറമേ   load shedding  എന്ന   ഹർത്താലും  അടിച്ചേല്പ്പിക്കുകയാണ് .
പക്ഷേ   ജനങ്ങൾക്ക്‌   വലിയ  അമർഷം  ഇല്ല .

കള്ളൻമാരുടെ   പറുദീസയാണ്   ദക്ഷിണാഫ്രിക്ക . ശുദ്ധമായ   നാടൻ ഭാഷയിൽ
പറഞ്ഞാൽ   '' കുനിഞ്ഞു നിന്നാൽ ----ഉം  തട്ടിക്കൊണ്ടു  പോകുന്ന  അവസ്ഥ .കേബിൾ  മോഷ്ടിക്കുന്ന  മാഫിയ  സംഘങ്ങൾ  ഇവിടെ  യഥേഷ്ടം  പ്രവർത്തിക്കുന്നു . ചിലപ്പോൾ  ഒരു  നഗരത്തിൻറെ   കുറേ  ഭാഗങ്ങൾ  കുറേ
ദിവസത്തേയ്ക്ക്   ഇരുട്ടിലാകുന്നു . Cable  theft  ആണ്   കാരണം .

സാധാരണ ഗതിയിൽ   സാധാരണക്കാർക്ക്   ഒരു  പ്രശ്നമുണ്ടാകുമ്പോൾ  ആദ്യമായി   പ്രതിഷേധിക്കുന്നത്   ഇടതുപക്ഷക്കാരാണ്. അത്  തീർച്ചയായും
സ്വാഗതാർഹമാണ് . പക്ഷേ  ഇവിടെ  പ്രതിഷേധമില്ല . കാരണം  ഇവിടെ
ഭരിക്കുന്നത്‌   ഇടതുപക്ഷമാണ് .

ശുദ്ധമായ  നല്ലെണ്ണ , ശുദ്ധമായ  പാൽ , എന്നൊക്കെ  പറയുന്നതുപോലെ
പരിശുദ്ധമായ   ഇടതുപക്ഷമാണ്   ഇവിടെ  ഭരിക്കുന്നത്‌ .അതായത്
ANC -Communist  Party  കൂട്ടുകെട്ട് . 20 കൊല്ലത്തെ   ഭരണം കൊണ്ട്  രാജ്യത്തെ
കുട്ടിച്ചോർ  ആക്കാൻ   അവർക്ക്   പൂർണ്ണമായും   സാധിച്ചിട്ടുണ്ട് .

അതിൻറെ   ഒരു  ഭാഗമാണ്   ലോഡ്‌ shedding . കെടുകാര്യസ്ഥതയും  അഴിമതിയും   കാരണം  ഉണ്ടായിട്ടുള്ള  നഷ്ടങ്ങൾ  ജനങളുടെ  മേൽ
അടിച്ചേൽപ്പി ക്കുകയാണ് .ഇത്  ഒരു ചെറിയ  പ്രശ്നമാണ് ,ബാക്കി
പ്രശ്നങ്ങളുമായി   താരതമ്യം  ചെയ്യുമ്പോൾ .

ഉള്ളവരും  ഇല്ലാത്തവരും  തമ്മിലുള്ള   അന്തരത്തിൽ  ഒന്നാമത്  നില്ക്കുന്ന
രാജ്യമാണ്  ദക്ഷിണാഫ്രിക്ക . അധികാരവും  സ്വാധീനവും    ഉപയോഗിച്ച് ,
അഴിമതിയുടെ  മാർഗത്തിലൂടെ   അനേകം  പുതിയ  millionaire നെ
സൃഷ്ടിക്കാൻ  ANC -SACP  കൂട്ടുകെട്ടിന്   സാധിച്ചിട്ടുണ്ട് .മണ്ടേലയുടെ  കാലത്തെ
ANC  അല്ല  ഇന്നത്തേത് . മണ്ടേലയുടെ  ആദർശങ്ങൾക്ക്   പുല്ലുവില പോലും
കല്പിക്കാത്തവർ   ആണ്  ഇന്ന്  ഭരിക്കുന്നത്‌ .അഴിമതിയിൽ   ലോക റെക്കോർഡ്‌   അവർക്ക്   സ്വന്തമാണ് .അഴിമതി ,കൈക്കൂലി ,സ്വജനപക്ഷപാതം ,പണാപഹരണം   മുതലായ  പ്രവൃത്തികൾക്ക്   ഇന്ന്  മാന്യതയും  അന്ഗീകാരവും   ലഭിച്ചിരിക്കുന്നു .

ANC /SACP  കൂട്ടുകെട്ടിൻറെ   Cadre  Deployment  ആണ് അഴിമതിയുടെ  മൂലക്കല്ല് .
അതായത്   യോഗ്യത  ഒന്നും  നോക്കാതെ  ഉദ്യോഗങ്ങൾ  വീതിച്ചു കൊടുക്കുക .
ഉദാഹരണത്തിന്    ദേശീയ പോലീസ്  കമ്മിഷണർ, പോലീസിൽ  യാതൊരു
experience ഉം   ഇല്ലാത്ത  ഒരു  സ്ത്രീയാണ് . പ്രസിഡന്റ്‌  ജേക്കബ്‌  സുമായുമായുള്ള   ചങ്ങാത്തം   ആണ്   ഉന്നത പദവിക്കുള്ള   പ്രധാന യോഗ്യത .

ഉന്നത പദവികളിൽ  ഇരിക്കുന്ന  പലരും   വ്യാജ ഡിഗ്രികളും  doctorate ഉം
CV യിൽ  കാണിച്ച്   ജോലി നേടിയവരാണ് . വ്യാജമാണെന്ന്   തെളിഞ്ഞാലും
നടപടി  ഇല്ല . കാരണം   അവർ  പാർട്ടിക്കാരാണ് .കോടിക്കണക്കിന്  പണം
ഖജനാവിൽനിന്നു   ചോർത്തിയാൽ  OK


 .  യാതൊരു  നടപടിയും  ഇല്ല .
ഒരു  വകുപ്പുതലവൻ   കുറേ  millions  തട്ടിയെടുത്താൽ  കിട്ടാവുന്ന  ശിക്ഷ ,
ഏതെങ്കിലും   രാജ്യത്തേയ്ക്ക്  അംബാസിഡർ   പദവി   ആയിരിക്കും . സൌഹൃദവും  ശിങ്കിടിത്വവും   കാലു നക്കലും   ആണ്  പ്രത്യയശാസ്ത്രം .

South  African  Broadcasting  Corporation ൻറെ   CEO ,പത്താം  ക്ലാസ്സ്‌  പാസ്സാകാത്ത
ഒരാളാണ് . ഇന്ത്യയിലെ    ചാനലുകളുമായി   താരതമ്യം  ചെയ്യുമ്പോൾ  25
കൊല്ലം   പുറകിലാണ്   ഈ  സ്ഥാപനം . പ്രസിദ്ധ  സൌത്ത്  ആഫ്രിക്കൻ  cartoonist ,Shapiro ,ഒരു  കാർടൂണ്‍   publish  ചെയ്തു . കുറേ  വർഷങ്ങൾക്ക്  മുമ്പാണ് .
എന്നാലും   ഓർക്കുമ്പോൾ  ചിരിക്കാതെ  വയ്യ . ഉറക്കമില്ലായ്മ കൊണ്ട്
ക്ലേശിക്കുന്ന   കുറേ  നിത്യരോഗികളെ  ഒരു  മുറിയിൽ  കിടത്തിയിരിക്കുന്നു .
ഒരു   ഡോക്ടർ   SABC  TV  on  ചെയ്ത്   ചികിൽസ   തുടങ്ങുന്നതാണ്  രംഗം .

സർക്കാരിന്റെ   നിർമ്മാണ പണികളിലെ   tender  വഴിയാണ്  ഇവിടെ
അഴിമതി   ഏറെയും   നടക്കുന്നത് . ഇടതുപക്ഷക്കാർ   ഏഴകളുടെ  തോഴരാണ്
എന്നാണ്   സങ്കൽപ്പം . ദക്ഷിണാഫ്രിക്കയുടെ   അനുഭവം  വെച്ചു നോക്കിയാൽ
ഇത്   നേരെ  വിരുദ്ധമാണ് . ഈ  രാജ്യത്ത്  സമ്പന്നർക്കും   middle  Class നും
ഇന്നും  വലിയ  മോശമല്ലാത്ത  അവസ്ഥയാണ് . പക്ഷേ  പാവപ്പെട്ടവർക്ക്
സ്ഥിതി   മോശമാണ് . ഉദാഹരണമായി    100 million  Rand ന്   പാവപ്പെട്ടവർക്കു
വേണ്ടി  ഒരു  ഭവന നിർമ്മാണപദ്ധതി   നടപ്പാക്കുന്നു  എന്നിരിക്കട്ടെ . അതിൻറെ  tender   പാർട്ടിക്കാർക്ക്  കൊടുക്കുന്നു . അവർ   മോശം  സാധനങ്ങൾ
ഉപയോഗിച്ച്  10 million ന്   വീടുകൾ  നിർമ്മിച്ച്‌   ബാക്കി  90 മില്യണ്‍  സ്വന്തം
പോക്കറ്റിൽ   നിക്ഷേപിക്കുന്നു . ഒരു  വർഷം  തികയുന്നതിനുമുമ്പ്  വീടുകളിൽ
വെള്ളം  കയറുന്നു , വീട്  ഇടിഞ്ഞുവീഴുന്നു .

ഞാൻ   പഠിപ്പിച്ചിരുന്ന   ഗ്രാമത്തിലേയ്ക്ക്   റോഡ്‌   ടാർ  ചെയ്യാൻ  അനേകം
കോടികളുടെ   ഒരു  tender  കൊടുത്തു . എൻറെ  പൂർവ്വ വിദ്യാർത്ഥികളായ
പാർട്ടിക്കാർ  ആണ്  tender  പിടിച്ചത് . അവർക്ക്   റോഡ്‌  പണിക്കുള്ള  വേണ്ടത്ര
equipments  ഇല്ലായിരുന്നു . ഏതാനും   മാസങ്ങൾ   അവർ  റോഡ്‌  പണിയുന്നതായി   അഭിനയിച്ചു  കാണിച്ചു .പണം  പങ്കിട്ടെടുത്തു . ഒരിഞ്ച്  സ്ഥലം  പോലും   ടാർ  ഇടാതെ  പദ്ധതി  ഉപേക്ഷിച്ചു . യാതൊരു  ചോദ്യവും
ഇല്ല .

ആ   ഗ്രാമത്തിൽ   ഒരു   കൂറ്റൻ   ലൈബ്രറി  പണിയുന്നുണ്ട് . ഏകദേശം  രണ്ടു
മില്യണ്‍  rand  ചെലവ്  വരും . ഒരു  നഗരത്തിന്  യോജിച്ച  ലൈബ്രറി  ആണ് .
ഗ്രാമത്തിലെ   ജനങ്ങൾക്കും   കുട്ടികൾക്കും   വായനയിൽ   വലിയ  താൽപ്പര്യമില്ല . ഉദാഹരണമായി  ഞാൻ  പലപ്പോഴും   പത്രമാസികകളിലെ
നല്ല  ലേഖനങ്ങളും   കവിതകളും  photocopy  എടുത്ത്  കൊടുത്തിരുന്നു . '' പത്രങ്ങൾ ,മാസികകൾ , പഴയ  പുസ്തകങ്ങൾ   ആവശ്യമുള്ളവർ  ചോദിക്കണം . '' എന്ന്  ഞാൻ  പലപ്പോഴും  പറയും .പക്ഷേ  ആരും
ഇങ്ങോട്ടു വന്ന്   ചോദിച്ചിട്ടില്ല .

ചുരുക്കിപ്പറഞ്ഞാൽ   ഒരു  മുതലാളിയുടെ  കീശ  വീർപ്പിക്കാൻ  വേണ്ടി
മാത്രമാണ്   ലൈബ്രറി   പണിയുന്നത് . ആ   മുതലാളി   പണി കാര്യങ്ങൾ
അന്വേഷിക്കാൻ  വരുന്നത്   ഞാൻ  കണ്ടിട്ടുണ്ട് . സ്വന്തം  ചെറിയ  വിമാനം
പറപ്പിച്ച് !

മേൽപ്പറഞ്ഞത്‌   അണ്ണാൻ   കുഞ്ഞും  തന്നാലായത്  മാത്രം . പ്രസിഡന്റ്‌
ജേക്കബ്‌   സുമയുടെ   അഴിമതികൾ   കുപ്രസിദ്ധമാണ് .അദ്ദേഹം  2009
മുതൽ   2005 വരെ   വൈസ്   പ്രസിഡന്റ്   ആയിരുന്നു . ഒരു  അന്താരാഷ്ട്ര
ആയുധ ഇടപാടിൽ   സുമാ   പലരിൽ നിന്നും   കോഴ  വാങ്ങി  ഒത്താശ
ചെയ്തു കൊടുത്തു  എന്നാണ്   കേസ് . 2009 ൽ  പ്രസിഡന്റ്‌   ആയ  സുമാ
ആ   കേസ്  പിൻവലിപ്പിച്ചു .

വ്യക്തിപരമായ   കൂട്ടുകെട്ടാണ്   സുമയുടെ   പ്രത്യയശാസ്ത്രം . ഇന്ത്യക്കാരായ
ഗുപ്താ കുടുംബവും   സുമായും  തമ്മിലുള്ള  വഴിവിട്ട   സൗഹൃദം
കുപ്രസിദ്ധമാണ് . ഇന്ന്   ഗുപ്താ കുടുംബം  പനപോലെ  വളർന്ന്  ഖനികൾ ,
മീഡിയ  മുതലായ  രംഗങ്ങളിൽ  ഒരു  സാമ്രാജ്യം  സ്വന്തമാക്കിയിരിക്കുന്നു .

2013 ൽ    ഗുപ്താ  family അംഗങ്ങളും   ബന്ധുക്കളും  ആയ
200  പേർ  കയറിയ   ഒരു  വിമാനം   മുംബായിൽ നിന്നും  പുറപ്പെട്ട്
പ്രെടോറിയ ക്കടുത്തുള്ള   Waterkloof   എയർ ഫോഴ്സ്   Base  ൽ  അനുവാദം
കൂടാതെ    ലാൻഡ്‌  ചെയ്തു . ഒരു  രാജ്യത്തിൻറെ   പരമാധികാരത്തെ   ധിക്കരിച്ച
സംഭവമായിരുന്നു   അത് . സുമായു മായുള്ള   കൂട്ടുകെട്ടാണ്  ഈ  ധിക്കാരത്തിന്   അവർക്ക്  ധൈര്യം  കൊടുത്തത് .എന്നാൽ  മേൽനടപടി
ഒരു  പുല്ലും  ഉണ്ടായില്ല .

ജേക്കബ്‌  സുമയ്ക്ക്  ആറ്   ഭാര്യമാരും   ഇരുപതിലേറെ   കുട്ടികളും
ഉണ്ട് . ഇവരുടെയെല്ലാം   ചെലവ്   സർക്കാരിൽ നിന്നാണ് . അതിനുവേണ്ടി
പ്രത്യേക  ജമ്പോ  budget  ഉണ്ട് .

സർക്കാർ  പണം  അനധികൃതമായി   ഉപയോഗിച്ച്  സുമാ  സ്വന്തം
വീടും  ചുറ്റുപാടും  പുതുക്കി  പണിതു . മൊത്തം   ചെലവായത്  246 മില്യണ്‍
rand (.ഒരു   rand   5  രൂപാ  30  പൈസ യാണ്) . പബ്ലിക്‌  Protector  എന്ന
സ്വതന്ത്ര  ഏജൻസി  ഈ  അഴിമതി  അന്വേഷിച്ച് ,സുമാ  സർക്കാർ  പണം
അനധികൃതമായി   ഉപയോഗിച്ചു  എന്നും   കുറേ  പണം  തിരിച്ച്  അടക്ക ണ മെന്നും  വിധിച്ചു . എന്നാൽ   ഒരു  തള്ളക്കോഴി  തൻറെ  കുഞ്ഞുങ്ങളെ
ചിറകിൻ കീഴിൽ   ഒളിപ്പിച്ച്  സംരക്ഷിക്കുന്നതുപോലെ   പാർട്ടി  സുമയെ
ഒറ്റക്കെട്ടായി  പിന്താങ്ങി   അഴിമതിക്ക്   പച്ചക്കൊടി  കാട്ടി .സുമയ്ക്കു  ക്ലീൻ
chit   കൊടുത്തു !

ഈ   scandal നെ   സംബന്ധിച്ച   വാദപ്രതിവാദങ്ങൾക്കിടയിൽ   ഒരു  പ്രതിപക്ഷ
എം .പി , സുമയെ '' കള്ളൻ ' എന്ന്  വിളിച്ചു . ഇതിനെതിരേ  ANC  കോടതി കയറി . വിളിച്ചതിൽ   തെറ്റില്ലെന്ന്  കോടതി  വിധിച്ചു . Nkandla  എന്നാണ്
സുമയുടെ   സ്വകാര്യ  ടൌണ്‍ ൻറെ  പേര്. Nkandla യെ   സംബന്ധിച്ച
ചോദ്യങ്ങളിൽ നിന്ന്   രക്ഷപ്പെടാൻ    parliament ൽ   പോകാതെ  ഒഴിഞ്ഞുമാറി
നടക്കുകയാണ്   സുമാ .

അഴിമതി   മൂടിവെക്കാൻ   ഇടതുപക്ഷഭരണകൂടം   ഒരു  നിയമം  കൊണ്ടു
വന്നിട്ടുണ്ട് . Protection  of  State  Information  Bill . ഈ  നിയമപ്രകാരം  ചില
കാര്യങ്ങൾ   രാജ്യരക്ഷയെ  ബാധിക്കുന്നതാണ് . അതിനാൽ  അവ  Classified
ആണ് . അവയെ പ്പറ്റി   അന്വേഷിക്കുന്നതും  റിപ്പോർട്ട്‌  ചെയ്യുന്നതും  ശിക്ഷാർഹമാണ് .ഉദാഹരണം  Nkandla !







Saturday, 24 January 2015

പാലായിൽ മാരത്തോണ്‍ ഹർത്താൽ

എൻറെ   ജന്മദേശമായ   പൈക   വാർത്തകളിൽ   ഒരിക്കലും  സ്ഥാനം
പിടിക്കാത്ത   സ്ഥലമാണ് . ഇടയ്ക്കും  മുട്ടിനും   ചരമ അറിയിപ്പുകൾ
കാണാറുണ്ട് . ബോംബു നിർമ്മാണവും   ബോംബ്‌ ഏറും  വെട്ടിക്കൊലയും
വീടാക്രമണവും   ഇല്ലാത്ത   സ്ഥലമായതുകൊണ്ടാണ്    പൈക വാർത്തകളിൽ
ഇല്ലാത്തത് . എന്നാൽ   ഇന്നലെ   പൈക  വാർത്തകളിൽ   പ്രത്യക്ഷപ്പെട്ടു  .
'' പൈകയിൽ   നേരിയ  സംഘർഷം '. ബന്ദിനോട്   അനുബന്ധിച്ചായിരുന്നു
സംഘർഷം .   ഭാഗ്യവശാൽ    കല്ലേറും  വീടാക്രമണവും  ഉണ്ടായില്ല . ഇന്ന്
വീണ്ടും   ഹർത്താൽ   ആണ് .

ആരോപണ വിധേയനായ    മാണിസാർ   രാജിവെക്കണം   എന്നാവശ്യപ്പെട്ടാണ്
സമരം . വെറും  വ്യക്തിവിരോധം   കാരണമാണ്    സമരം . ഉമ്മൻ  ചാണ്ടി
സോളാർ   ആരോപണങ്ങളുടെ  പേരിൽ  രാജി വെക്കണമെന്ന്  ആവശ്യപ്പെട്ട്
സമരം   ചെയ്ത്   ദയനീയമായി   തോറ്റവർ തന്നെയാണ്  ഇപ്പോൾ  മാണി
സാറിനെതിരെ   സമരം  ചെയ്യുന്നത് . പരീക്ഷിച്ച്   പരാജയപ്പെട്ട  കുതന്ത്രങ്ങൾ
തന്നെയാണ്   അവർ   പ്രയോഗിക്കുന്നത് . അതിന്  ഓശാന  പാടാൻ  disinformation
ആയി    ഓടചാനലുകൾ   ഒപ്പമുണ്ട് . ഒന്നു കൂടി   തോറ്റെ   അവർ  അടങ്ങൂ .

ഇവിടെ    പ്രധാന   പ്രശ്നം   Rule  of  Law ( നിയമ വാഴ്ച ) ആണ് .ഇന്ത്യയിൽ
ജനാധിപത്യം   നിലനിൽക്കുന്നത്    നിയമവാഴ്ച  ഉള്ളതുകൊണ്ടാണ് .ഇന്ന്
പലരാജ്യങ്ങളിലും    കൂട്ടക്കൊലകൾ   നടക്കുന്നു .സിറിയ ,ലിബിയ ,Iraq ,
നൈജീരിയാ , kongo ,Yemen    മുതലായ   രാജ്യങ്ങളിൽ  കയ്യൂക്കുള്ളവൻ  കാര്യക്കാരൻ   എന്നതാണ്   സ്ഥിതി . സിറിയയും  Iraq ഉം  ലിബിയയും
നൈജീരിയായും   പല  കഷണങ്ങളായിരിക്കുന്നു . ഈ   രാജ്യങ്ങളിലെ
കലാപകാരികളുടെ   തന്ത്രങ്ങളാണ്   മാണിയുടെ   ശത്രുക്കൾ  ഉപയോഗിക്കുന്നത് . അതായത്   അക്രമം   അഴിച്ചുവിട്ട്‌   ഭീഷണിപ്പെടുത്തി
താഴെയിറക്കാനുള്ള   ശ്രമം .എന്നാൽ   ഇന്ത്യയിൽ   ഇത്  നടക്കാൻ
പോകുന്നില്ല .

കുറ്റാരോപിതനായ   വ്യക്തി , കുറ്റം  തെളിയിക്കപ്പെടുന്നതുവരെ
നിരപരാധിയാണ്   എന്നത്   ജനാധിപത്യ രാജ്യങ്ങളിലെ   അടിസ്ഥാന
തത്വമാണ് .ഉദാഹരണമായി   മുംബായി   ഭീകരാക്രമണത്തിലെ   പ്രതി
കാസാബിനെ   എല്ലാ  നിയമനടപടികളും   ദയഹർജ്ജികളും  പൂർത്തിയാക്കിയ  ശേഷമാണ്   തൂക്കിലേറ്റിയത് . എന്നാൽ   40 കൊല്ലം
ലിബിയയെ   ഭരിച്ച   ഗദ്ദാഫിയെ   വിമതർ   ഒരു  കലുങ്കിനു കീഴിൽ
വെച്ച്   പേപ്പട്ടിയെ പോലെ   കൊല്ലുകയായിരുന്നു . ലിബിയയിൽ  ഇന്നും
കലാപം   തുടരുന്നു .അതുകൊണ്ടാണ്   അവിടെ നിന്ന്  മലയാളി നേഴ്സ് മാർ
ഓടിപ്പോന്നത് .Iraqൽ  നിന്നും   നേഴ്സ് മാർ   ഓടിപ്പോന്നു . നിയമവാഴ്ച
ഇല്ലെങ്കിൽ   അത്  എല്ലാവരേയും   affect  ചെയ്യുന്നു  എന്ന്  ഇതിൽ നിന്ന്
മനസ്സിലാക്കാം .

മലയാളികൾ  ഏറ്റവും  പ്രബുദ്ധരും  പുരോഗമന വാദികളും  ആണ്
എന്നാണ്   ഒരു  അവകാശവാദം . ഒരു പക്ഷേ  51 ശതമാനം  ആളുകൾ
അങ്ങനെ   ആയിരിക്കാം . എന്നാൽ   എല്ലാവരും  പുരോഗമന വാദികൾ
അല്ല  എന്നതിന്   ചില  ഉദാഹരണങ്ങൾ  നിരത്താം .

1   ഒരാൾ   അപകടത്തിൽപ്പെട്ടു  ജീവനുവേണ്ടി  പിടയുമ്പോൾ  അയാളെ
  രക്ഷിക്കാൻ   ശ്രമിക്കാതെ   മൊബൈലിൽ   ഫോട്ടോ  എടുത്ത്  രസിക്കുന്നു .

2   സ്ത്രീകൾക്കും   പുരുഷന്മാർക്കും  ബസ്സിൽ  ഇടകലർന്ന്  ഇരിക്കാൻ
     സാധ്യമല്ല .

3   Zebra  Crossing ൽ വാഹനം

  നിറുത്താതെ , horn  അടിച്ച്   കാൽ നടക്കാരെ  വിരട്ടുന്നു .രാത്രിയിൽ    ഡിം  ചെയ്യുകയില്ല .

4    സ്വന്തം   മാലിന്യം   പൊതിഞ്ഞുകെട്ടി   മറ്റുള്ളവരുടെ   പറമ്പിൽ
  തള്ളുന്നു .

5  ഒരു   വാഹനാപകടം  നടന്നാൽ   ചിലർ   വാഹനം  തല്ലിതകർക്കുന്നു .തീ
 വെക്കുന്നു .റോഡ്‌    ഉപരോധിക്കുന്നു .

6   ഒരു   രോഗി   മരിച്ചാൽ    ചികിത്സ മോശമാണെന്ന്  പറഞ്ഞ്   ഡോക്ടറെ
   മർദ്ദിക്കുന്നു .

ഇങ്ങനെ   പല   കാര്യങ്ങൾ   പരിശോധിക്കുമ്പോൾ   സംസ്കാര ശൂന്യരായ
അനേകം    ആളുകൾ  ഉള്ള  രാജ്യമാണ്   കേരളം  എന്ന് കാണാം  .ലണ്ടനിലും   ന്യൂ  യോർക്കിലും കാൽ നടക്കാർക്കുവേണ്ടി  zebra ക്രോസിംഗ് ൽ
നിറുത്തി  കൊടുക്കും . കാരണം   അവർക്ക്   respect  ഉണ്ട് . horn അടിക്കുന്നത്
disrespect  ആയിട്ടാണ്    പരിഷ്കൃത രാജ്യങ്ങളിൽ   കണക്കാക്കുന്നത് .

ഒരാളുടെ   പ്രായം , അയാളുടെ   സ്ഥാനം , അയാൾ  സമൂഹത്തിന്  ചെയ്തിട്ടുള്ള   സംഭാവനകൾ   എന്നിവ   കണക്കാക്കാതെ   തെറിവിളിക്കുന്നത്
ഇന്ന്    വിനോദമാണ്‌ . സുകുമാർ   അഴീകോട് , അടൂർ  ഗോപാലകൃഷ്ണൻ , യേശുദാസ് , ഉമ്മൻ  ചാണ്ടി  മുതലായവർ   ധാരാളം
തെറി   കേട്ടു .ഇപ്പോൾ   മാണിയുടെ   ഊഴമാണ് . ഓടചാനലുകളുടെ  സഹായത്തോടെ   കുടുംബാങ്ങളുടെ   പേരുകൾ പോലും   വലിച്ചിഴച്ച്
അപവാദ പ്രചാരണം    നടത്തുന്നു   .ഇതിനുവേണ്ടി   ചാനലുകാർ  വൻതുക
കോഴ വാങ്ങിയിട്ടുണ്ട്    എന്ന  കാര്യത്തിൽ   സംശയമില്ല .

മാണി    കോഴ  വാങ്ങിയിട്ടുണ്ടെങ്കിൽ   പരമാവധി   ശിക്ഷ  കൊടുക്കണം .അതിന്   തെളിവ്   വേണം . വ്യാജ CD കക്ഷത്തിൽ   വെച്ചുകൊണ്ട് നടന്നാൽ
തെളിവ്  ആവുകയില്ല . വല്ലവരും   വല്ലടത്തും   ഇരുന്ന്   വല്ലതും
പറഞ്ഞാൽ   ഒരു മന്ത്രിക്ക്   രാജിവെച്ച്  പോകാൻ   ആവുകയില്ല .അരാജകത്വത്തിന്  മുമ്പിൽ   മുട്ടുമടക്കാൻ ജനങ്ങൾ   തെരഞ്ഞെടുത്ത
ഒരു   Govt .ന് സാധിക്കുകയില്ല .


Thursday, 22 January 2015

പാലാ -കോഴഞ്ചേരി ( ഹാസ്യ ഭാവന )

പാലാ -കോഴഞ്ചേരി

2015 ൽ   എൻറെ   ഒരു  പ്രധാന   പ്രാർത്ഥന , ഇപ്പോൾ  മാധ്യമങ്ങളിൽ
കത്തിപ്പടരുന്ന   കോഴവിവാദം   വർഷാവസാനം വരെ  നീണ്ടുനില്ക്കണേ
എന്നാണ് . കാരണം  ചാനലുകളിലെ   അറുബോറൻ  കോമഡികളേക്കാൾ
ഗുണനിലവാരം  ഉള്ളതാണ്  കോഴകോമഡി .

കോടുത്ത കൊഴക്കോടികളുടെ    കണക്കുകളുമായി   തടിമാടന്മാരായ
മദ്യമുതാലളിമാർ എത്തുമ്പോൾ   ചിരി  അമർത്താൻ   പാടുപെടും . പാതിരയ്ക്ക്
മാണിസാറിന്റെ  വീട്ടിൽ  കൊഴക്കോടികൾ  കൊടുത്തു , എയർപോർട്ട് ലേയ്ക്ക്   പോകുന്ന  വഴിക്ക്  കൊടുത്തു  എന്നൊക്കെ  പറയുമ്പോൾ
എങ്ങനെ   ചിരിക്കാതിരിക്കും ? ആവർത്തന വിരസത കൊണ്ട്  'വിവാദം ',
'വെളിപ്പെടുത്തൽ ', 'ശബ്ദരേഖ ', ' മൊഴി ', 'ആരോപണം '(ആരോ +പണം ),
'ഉടൻ  രാജിവെക്കണം ' മുതലായ   വാക്കുകൾക്ക്  പുല്ലുവില / മണ്പാൽ വില
ആരും  കൽപ്പിക്കുന്നില്ല . ഉമ്മൻ  ചാണ്ടി  രാജിവെക്കണമെന്ന്   ആവശ്യപ്പെടാൻ   തുടങ്ങിയിട്ട്   വർഷങ്ങൾ    ഏറെയായി . ഇതിനെ   ആര്   മൈൻഡ്  ചെയ്യുന്നു ?
പഠിച്ച പണി   പതിനെട്ടും  പയറ്റി  ദയനീയമായി   തോറ്റവർ  പുതിയ  കോമഡി
യുമായി  ഇറങ്ങിയിരിക്കുകയാണ് , കോഴ കോമഡി   അഥവാ  വ്യാജ CD കോമഡിയുമായി . ഒറിജിനൽ CDകൾ   പട്ടിക്കുപോലും  വേണ്ടാത്ത  കാലമാണ് അപ്പോഴാണ്‌   വ്യാജ CD ,എന്തോ   ആനക്കാര്യം പോലെ   ചാനലുകാർ
അവതരിപ്പിക്കുന്നത്‌ . .

തെളിവായി   CD  കൈവശമുണ്ടെന്ന്  ഇന്നത്തെ കാലത്ത്   ആരെങ്കിലും
പറഞ്ഞാൽ ' അത് കയ്യിലിരിപ്പാണ് ' എന്നാണ്   വിശേഷിപ്പിക്കേണ്ടത് .

മദ്യ മുതലാളിയുടെ   CD  യിലെ   ശബ്ദരേഖ  പുറത്തു വിട്ടപ്പോൾ
മല   എലിയെ  പ്രസവിച്ചതുപോലെയായി . സ്ക്രിപ്റ്റ്  തീരെ  amateurish
ആയിപ്പോയി .ഉദാഹരണമായി :

മുതലാളി  1 :  എയർപോർട്ട്ൽ   പോകുന്ന വഴിക്ക്  5 കോടി   കൊടുത്തു .
മുതലാളി  2 :  5 കോടി  എയർപോർട്ട് ൽ   പോകുന്ന വഴിയ്ക്ക്  കൊടുത്തു ,അല്ലേ ?

5  കോടി  എന്നത്   repeat  ചെയ്യുന്നത്  ആർക്കും   മനസ്സിലാകും .വ്യാജ CD
നിർമ്മിക്കാൻ   മുന്തിയ  സ്റ്റുഡിയോ ക്കാരെ  ഏൽപ്പിക്കണമെന്ന  കാര്യം
പാവം  മുതലാളി  ഓർത്തില്ല . പിന്നെ  ഒരു  കാര്യം .മുന്തിയ  സ്റ്റുഡിയോ
യിലേക്ക്   തലയിൽ മുണ്ടിട്ട്   എങ്ങനെ   കയറി ചെല്ലും ?

ഹാർഡ്  ഡിസ്ക്  ഇപ്പോൾ   കൈമാറുകയില്ലത്രേ ! അത്  കടുകട്ടിയാണ് .ഓർഡർ  കൊടുത്തിട്ടെയുള്ളൂ . തട്ടിക്കൂട്ടി  എടുക്കാൻ   അഞ്ചാറു മാസം
പിടിക്കും !

അത്  റെഡി യാക്കി , കോടതിയിൽ  ഹാജരാക്കി , ഹൈദരാബാദിൽ  വിദഗ്ദ്ധ
പരിശോധനക്ക്  അയച്ച്  ഫലം  പുറത്തുവരുമ്പോൾ   അടുത്ത UDF  സർക്കാരിന്റെ   സത്യപ്രതിന്ജക്കുള്ള    സമയമാകും .

മാണിസാറിന്റെ  വീട്ടിൽ   പണം  എണ്ണാനുള്ള   മെഷീൻ  ഉണ്ടെന്ന്  കേട്ടപ്പോൾ
2015 ലെ   ഏറ്റവും  നല്ല  joke നുള്ള   അവാർഡ്‌   ഉറപ്പായി .നൂറിൽ  നൂറ്
മാർക്കും   കൊടുക്കേണ്ട  സൂപ്പർ /jumbo / മെഗാ  joke .

കൊഴായുടെ   ചരിത്രം

പാലാ യ്ക്കടുത്തു    കോഴാ   എന്നൊരു  സ്ഥലമുണ്ട് .ആ   സ്ഥലത്തിൻറെ
ചരിത്ര പ്രാധാന്യം   വെളിച്ചത്തു കൊണ്ടുവന്നത്  MG  സർവകലാപ ശാലയിലെ
ചരിത്രവിഭാഗം   കസേരക്കാരൻ ( Chair ) പ്രൊഫസർ   തൊമ്മൻ  മത്തായി
ആണ് . ഒരു ദിവസം   അദ്ദേഹം   റബ്ബർ തൈ   നടാൻ   കുഴിയെടുക്കുമ്പോൾ  ഒരു
ശിലാഫലകം   കണ്ടെടുത്തു . അതിലെ  പുരാതന ലിപികൾ  decode ചെയ്ത്
അദ്ദേഹം  സ്ഥലത്തിൻറെ  ചരിത്രം  കണ്ടുപിടിച്ചു . AD രണ്ടാം  നൂറ്റാണ്ടിൽ
ആ   പ്രദേശം   ഭരിച്ചിരുന്നത്  കോഴമണ്‍   കോവിലകത്തെ   ഉദയവർമ്മൻ  രാജാ  ആയിരുന്നു . അക്കാലത്ത്  കോഴ  കൊടുക്കുന്നതും   വാങ്ങുന്നതും
ശിക്ഷർഹാമായിരുന്നില്ല . മഹാമാനസ്കനായ   രാജാവ്‌   വർഷം തോറും
ഒരു  കോഴ മഹോൽസവം   നടത്തിയിരുന്നു . തമിഴ് നാട്ടിൽനിന്നുപോലും
കോഴ  കൊടുക്കാനും   വാങ്ങാനും  ജനങ്ങൾ   തടിച്ചു കൂടിയിരുന്നു . മാണിസാറിന്റെ  പൂർവികർ   ആ  മഹാമേളകളിൽ   മേൽനോട്ടക്കാരായിരുന്നു  എന്നാണ്   ചരിത്രം .പ്രൊഫസർ  മത്തായി  തൻറെ  ഗവേഷണം
''കോഴ   നൂറ്റാണ്ടുകളിലൂടെ ' എന്ന  പുസ്തകമായി  പ്രസിദ്ധീകരിച്ചു . അവാർഡുകൾ  അനേകം  നേടി .

എന്നാൽ  ഇത്  വെറും  കെട്ടുകഥയാണ്   എന്നാണ്   തോമ്മന്റെ  എതിരാളികൾ
ആരോപിക്കുന്നത് . തൊമ്മന്റെ   doctorate  വ്യാജമാണെന്ന്   അവർ  വാദിക്കുന്നു . ശിലാഫലകവും  വ്യാജമത്രേ . അദ്ദേഹം   അത്   ഊരാശാലയിലെ  ആട്ടുകല്ലു
കലാകാരന്മാരെ ക്കൊണ്ട്  കൊത്തിച്ചു , രാത്രിയിൽ  ടിപ്പർ ലോറിയിൽ മണ്ണിൽ
ഒളിപ്പിച്ച് കടത്തി ,തൻറെ  പറമ്പിൽ  കുഴിച്ചിട്ടു  എന്നാണ്  ആക്ഷേപം .അദ്ദേഹം  രാജിവെക്കണം  എന്ന്  ആവശ്യപ്പെട്ടുള്ള   സമരം  500  ദിവസം
പിന്നിട്ടിരിക്കുന്നു .അദ്ദേഹത്തിൻറെ   വീടിനു നേരേ  പലപ്രാവശ്യം  കല്ലേറുണ്ടായി .

പാലാ -കോഴഞ്ചേരി

കോഴവിവാ ദം   ഇത്രയും  കൊഴുത്ത സ്ഥിതിക്ക്   പാലാ  എന്ന  പേരിന്
ഒട്ടും   പ്രസക്തിയില്ല  എന്നാണ്   പാലനിവാസികളിൽ  ഭൂരിപക്ഷത്തിൻറെ
അഭിപ്രായം . ഇത്  ചർച്ച  ചെയ്യാൻ  ഒരു  സർവകക്ഷിയോഗം  ചേർന്ന്
തീരുമാനങ്ങൾ  എടുത്തു .

1. കോഴഞ്ചേരിക്കാർക്ക്   സമ്മതമാണെങ്കിൽ    പാലായും  കോഴഞ്ചേരിയും
   വെച്ചുമാറുക . സമ്മതമല്ലെങ്കിൽ    കോഴ  ഓഫർ  ചെയ്യുക .

2.  അതും   സാധിച്ചില്ലെങ്കിൽ   ജനങ്ങൾ  ഓണ്‍ലൈൻ വഴി   വോട്ടു ചെയ്ത്
    സ്ഥലനാമം    തെരഞ്ഞെടുക്കുക . അതിലേയ്ക്കായി   സ്ഥലനാമങ്ങൾ
നാട്ടുകാർക്ക്‌    suggest  ചെയ്യാം . ഇതു വരെ   കിട്ടിയ  കുറെ  പേരുകൾ
ചുവടെ   ചേർക്കുന്നു .

കോഴപുരം , കോഴപ്പുഴ , കോഴകുന്നം , കൊഴശേര്രി , കോഴപ്പള്ളി ,കോഴക്കോട് ,കൊഴമേട്‌ , കോഴപ്പട്ടി , കോഴനഗർ , കോഴയാഞ്ചൽ , കൊഴഗദ്ദ് , കോഴബാദ് ,
കൊഴാഖണ്ട് , കോഴville , കൊഴക്കൊൽത്ത , ...etc .ഏറ്റവും  നല്ല  പേര്
നിർദ്ദേശിക്കുന്ന   ആൾക്ക്  ഒരു കോടി  ഉലുവാ  കോഴയായി  നൽകുന്നതായിരിക്കും .


.

Sunday, 18 January 2015

Kerala-kandathum kettathum-1

കേരളം -കണ്ടതും  കേട്ടതും 

2014 ലെ ഞങ്ങളുടെ   vaction ന്   ഒരു  പ്രധാന ഉദ്ദേശ്യമുണ്ടായിരുന്നു . ലീലാമ്മയുടെ   പിതാവിൻറെ  90 ആം 
ജന്മവാർഷികം   കുടുംബാനഗ്ങ്ങൾ   എല്ലാവരും  ചേർന്ന് 
കെങ്കേമമായി   ആഘോഷിക്കുക  എന്നതായിരുന്നു  ആ  ഉദ്ദേശ്യം .
എന്നാൽ  വിധി  അതിന്  അനുവദിച്ചില്ല . സെപ്റ്റംബർ  4 ആം തീയതി  അപ്രതീക്ഷിതമായി   അദ്ദേഹം   യാത്രയായി . ജൂലൈ യിൽ 
തന്നെ  ടിക്കറ്റ്‌  എടുത്തു വെച്ചിരുന്നു .അദ്ദേഹത്തിൻറെ  വേർപാട്‌ 
സൃഷ്ടിച്ച  ശൂന്യതയും  മൂകതയും   ഡിസംബർ  14 ന്  പുറപ്പെടുമ്പോൾ    മനസ്സിൽ  നിറഞ്ഞു നിന്നിരുന്നു .

ഇതിന്  പുറമേ  എൻറെ  രണ്ടാമത്തെ  മകൾ  പ്രവീണയും  ഭർത്താവ്  സിബിയും  കുട്ടികളും  ബംഗാളുരുവിൽ നിന്ന് 
Sydney യിലേയ്ക്ക്    താമസം  മാറ്റിയതും   ഒരു  തിരിച്ചടിയായി .
മുൻ അവുധിക്കാലങ്ങളിൽ   രണ്ടാഴ്ചയോളം  ബംഗാളുരുവിൽ  അവരുടെ  കൂടെ  താമസിച്ചിരുന്നു .ഞങ്ങളുടെ  ബാംഗ്ലൂർ days 
അവസാനിച്ചു . അങ്ങനെ  ഇനി  അവശേഷിക്കുന്നത്   കോട്ടയം ,
കോഴിക്കോട് , പൈക  days .

കഞ്ഞികുഴിയിലെ  Orchid 2 ഫ്ലാറ്റ്  ഒരു base മാത്രമായിരുന്നു  മുൻ 
അവുധിക്കാലങ്ങളിൽ . അവിടെ  luggage ഇറക്കി വെച്ചാൽ  പിന്നെ  പോകുന്നതിന്  തലേദിവസം  മാത്രമായിരിക്കും  അവിടെ 
ഒരു  ദിവസം  തങ്ങുന്നത് . പെട്ടിയിൽ  കുറെ  സാധനങ്ങൾ  നിറയ്ക്കാൻ  വേണ്ടി . വന്ന ദിവസം  ഊരിവെച്ച  shoes പൊടി തട്ടി 
എടുക്കുന്ന അവസാന  ദിവസം . പക്ഷേ  ഇത്തവണ  സ്ഥിതി 
മാറി . അവിടെ   താമസിക്കുന്ന   ദിവസങ്ങളുടെ   എണ്ണം  കൂടി .
എന്നാലും    സ്ഥിരതാമസം  എന്ന്  പറഞ്ഞുകൂടാ .പാചകം ,പത്രം ,
പാൽ ,TV  മുതലായവ  എങ്ങനെ  പരമാവധി   ഒഴിവാക്കാം (ബന്ദു 
കളിൽ  പാൽ ,പത്രം ,മരിച്ചടക്ക്‌  മുതലായവ  ഒഴിവാക്കാറുണ്ടല്ലോ ) എന്നതിന്    ഒരു  പരീക്ഷണം . അവുധി ക്ക് 
വരുന്ന  ഒരു  പ്രവാസി  പത്രം  subscribe ചെയ്യേണ്ട  ആവശ്യമില്ല 
എന്നാണ്  എൻറെ  അഭിപ്രായം . കാരണം  പല ദിവസവും  സർക്കീട്ടിൽ   ആയിരിക്കും . പത്രമെല്ലാം   വായിക്കാതെ  കുന്നുകൂടി  അവസാനം  അത്  dispose ചെയ്യാനും  ബുദ്ധിമുട്ടുവരും . അതുകൊണ്ട്  ആവശ്യമുള്ളപ്പോൾ   പത്രം  കടയിൽ നിന്ന്  വാങ്ങി 
വായിക്കുകയാണ്   നല്ലത് . പാചകത്തിന്റെ  കാര്യത്തിൽ  അഭിപ്രായം   പറയാൻ  ഞാൻ  ആളല്ല . അവുധി  ആഘോഷിക്കാൻ 
വരുന്ന  ഭാര്യയെ  പരമാവധി  cooking ൽ  നിന്ന്  ഒഴിവാക്കുന്ന 
സമീപനമാണ്  എന്റേത് .കാപ്പി  ഉണ്ടാക്കാൻ  അറിയാം . breakfast 
വാങ്ങിയാൽ  മതി . രാവിലെ  ഏഴരയ്ക്ക്‌  ഞാൻ  കഞ്ഞിക്കുഴി 
കവലയിലുള്ള  Hobnob Hotel ലേയ്ക്ക്   നടക്കുന്നു . അവിടെ ചൂടു ദോശ , ചപ്പാത്തി ,ഇടിയപ്പം , പറോട്ട (NA )മുതലായവയും  അവയ്ക്ക്  യോജിച്ച  കറികളും കിട്ടും . ചില ദിവസങ്ങളിൽ  കപ്പയും  മീൻകറിയും കിട്ടും . ഇവയിൽ  ഏതെങ്കിലും  വാങ്ങി ,
എതിർവശത്തെ  കടയിൽനിന്ന്  മനോരമയും  വാങ്ങി  ഞാൻ 
തിരിച്ച്  നടക്കുന്നു . രാവിലത്തെ  നടത്തവും  സാധിക്കുന്നു . നല്ല 
ഭക്ഷണം  മിതമായ  വിലയ്ക്ക്   സുലഭമായി കിട്ടുന്ന   സ്ഥലമായതുകൊണ്ടായിരിക്കാം   കഞ്ഞികുഴി  എന്ന  പേര്  ഈ 
സ്ഥലത്തിന്  ലഭിച്ചത് .Breakfast കഴിഞ്ഞ്  പുറത്തിറങ്ങിയാൽ പിന്നെ തിരിച്ചു കയറുന്നത്  രാത്രിയിൽ  കിടക്കാൻ വേണ്ടി  മാത്രമായിരിക്കാം .ചിലപ്പോൾ   തിരിച്ച്  എത്തിയില്ലെന്നും  വരാം .
പിന്നെ ,ഒന്നോ  രണ്ടോ  ആഴ്ച  TV  കാണാതിരുന്നാൽ   മനസ്സിന് 
നല്ല  സുഖം കിട്ടും .packet പാലിനു പകരം  കാപ്പിക്കും  ചായയ്ക്കും 
ചേർക്കാവുന്ന   പാൽപ്പൊടി  ഉപയോഗിക്കാം .

ഞങ്ങളുടെ  മൂത്ത മകൾ   കുലീനായും (ഗണപതി ഹയർ Secondary 
School ),ഭർത്താവ്  അജയ് (Manager Indusind  Bank ) യും  മക്കൾ ഡെന്നിസ് (9 ),ദിയ (4 ) എന്നിവരും  കോഴിക്കോട്  ആണ്  താമസം .
കൂടാതെ  എൻറെ  ഒരു  ചേച്ചി ,മറിയക്കുട്ടി (retired teacher ,Providence 
High School ) കോഴിക്കോടാണ്  താമസം .കുലീനയും അജൈയും 
അവിടെ  settle ചെയ്തത്  2014 ൽ  ആണ് . അവരുടെ  ഫ്ലാറ്റ്ലേയ്ക്ക് 
ആദ്യമായിട്ടാണ്    ഞങ്ങൾ  പോകുന്നത് .കോഴിക്കോടിന്  വേറൊരു   പ്രാധാന്യവും   ഉണ്ട്. ലീലാമ്മ   വിവാഹത്തിന് മുമ്പ് 
ഒരു  വർഷം   Providence  High  സ്കൂളിൽ   പഠിപ്പിച്ചിട്ടുണ്ട് .

Dec .19 ന്   മലബാർ Express ൽ  ഞങ്ങൾ  കോഴിക്കോട്  എത്തി . പിന്നീടുള്ള  10  ദിവസങ്ങൾ  വളരെ   രസകരമായിരുന്നു . കുലീനക്കും  കുട്ടികൾക്കും  അവുധി
ആയിരുന്നതിനാൽ  അവരുടെ  സാന്നിധ്യം   വലിയ ഒരു
അനുഗ്രഹമായി .

ഒരു  മുതിർന്ന   പൌരന്  ഏറ്റവും   സന്തോഷം  ലഭിക്കുന്ന
കാര്യം  പേരകുട്ടികളുടെ  കൂടെ  സമയം  ചെലവഴിക്കുന്നതാണ് . പ്രത്യേകിച്ച്  അവരുമായി  സംഭാഷണത്തിൽ   ഏർപ്പെടുന്നത് . സംഭാഷണം  മലയാളത്തിൽ ആണെങ്കിൽ   അതിന്   പ്രത്യേകിച്ച്  ഒരു
രസമുണ്ട് . ഡെന്നിസ് ,ദിയാ  എന്നിവർ   സംഭാഷണത്തിൽ
വിദഗ്ദ്ധരാണ് . മുന്നിട്ടു നിൽക്കുന്നത്  ദിയാ  ആണ് .സാമാന്യം  നന്നായി  പാടുകയും  ചെയ്യും .

ക്രിസ്മസ് ന്  മുമ്പുള്ള  ദിവസങ്ങളിൽ  പുൽക്കൂട്‌  നിർമ്മാണം    ആയിരുന്നു   പ്രധാന   പരിപാടി .