Friday, 25 September 2015

കേരള യാത്ര -2


ലോകത്തിലെ   ഏറ്റവും  മികച്ച  റോഡ്‌  ഏതെന്ന്  ചോദിച്ചാൽ  ഞാൻ  പറയും  അത്  ഏറ്റുമാനൂർ -പാലാ   റോഡ്‌  ആണെന്ന് . ഇതിന്   രണ്ട്  കാരണങ്ങളാണ് .
ഒന്ന് , അന്താരാഷ്ട്ര നിലവാരമുള്ള   റോഡ്‌  ആണ് . ചേർപ്പുങ്കൽ ഭാഗത്ത്‌
റോഡ്‌ സൈഡ്ൽ   പൂച്ചെടികൾ  നട്ടുപിടിപ്പിച്ച്  മനോഹരമായി  സംരക്ഷിച്ചിരിക്കുന്നു . രണ്ട് , ഈ  റോഡ്‌ ൻറെ   ഇരു വശങ്ങളിലും  ഉള്ളിലോട്ട്  കേറിയും   അനേകം  കുടുംബാന്ഗങ്ങളും   ബന്ധുക്കളും   താമസിക്കുന്നു . എല്ലായിടത്തും  ഒന്ന്  കയറിയിറങ്ങി  കുശലം  പറഞ്ഞിട്ട്
പോകാമെന്നു വെച്ചാൽ    പാലായിൽ  എത്താൻ   ഒരു  പകൽ  വേണം .അതുകൊണ്ട്   സന്ദർശനങ്ങ ൾ    ഏറ്റവും  പ്രധാനപ്പെട്ട  കുറെ  സ്ഥലങ്ങളിൽ
ചുരുക്കും .ഏറ്റുമാനൂർ  മുതൽ  കട്ടച്ചിറ വരെ   ലീലാമ്മയുടെ  കുടുംബമായ
പടികര , അമ്മവീടായ   കോണിക്കൽ   കുടുംബങ്ങളിലെ   അംഗങ്ങളുടെ
വീടുകൾ   അനേകം  ഉണ്ട് . ഒരുപ്രധാന  വീടാണ്   ഏറ്റുമാനൂർ  പാല റോഡിൽ  ഒരു  കിലോമീറ്റർ   കഴിഞ്ഞാൽ   കാണുന്ന   കോണിക്കൽ  വീട് . ലീലാമ്മയുടെ  മാതൃ സഹോദരൻ ,പരേതനായ  P ടി  Varghese  സാറിൻറെ  ഭാര്യ   അന്നക്കുട്ടിക്കുട്ടി കുഞ്ഞമ്മ   ടീച്ചർ  അവിടെ   താമസിക്കുന്നു . മറ്റൊരു വഴിക്കും   ടീച്ചർമായി   ബന്ധമുണ്ട് . പ്രവീണയുടെ  ഭർത്താവ്  സിബിയുടെ  പിത്രുസഹോദരിയാണ്    ടീച്ചർ . ആ  വീട്ടിൽ വെച്ചാണ്
പ്രവീണയുടെയും    സിബിയുടെയും   കല്യാണം  ഉറപ്പിച്ചത്  എന്ന  പ്രത്യേകതയും   ഉണ്ട് .

ഒരു  ദിവസം   ഞങ്ങൾ   ഏറ്റുമാനൂർ   മുതൽ   പൈക വരെ   ഒരു  ഓട്ട
പ്രദക്ഷിണം    നടത്തി . ആദ്യം   കോണിക്കൽ  അന്നക്കുട്ടി കുഞ്ഞമ്മയുടെ
വീട്ടിൽ .അവിടെ    ടീച്ചർ  മാത്രമേ  ഉണ്ടായിരുന്നുള്ളൂ . എന്തെങ്കിലും  കഴിച്ചിട്ട് പോകണമെന്ന്   ടീച്ചർക്ക്‌   എപ്പോഴും  നിർബന്ധമാണ്‌ . എന്നാൽ
ഞങ്ങളുടെ   നിർബന്ധത്തിന്‌   വഴങ്ങി  സൽക്കാരം   ചായയിൽ  ഒതുക്കി .


വെട്ടിമുകൾ  കഴിഞ്ഞ്   Mary Mount   എന്ന  ഭാഗത്ത്‌   എൻറെ  ഒരു
സഹോദരി  ഏലിക്കുട്ടിയും   ഭർത്താവ്  സ്കറിയയും   താമസിക്കുന്നു .
അവർ   ചെന്നൈയിൽ   പോയിരുന്നതിനാൽ   അവിടെ   കേറിയില്ല .
എൻറെ   ഏറ്റവും   മൂത്ത ജ്യേഷ്ഠൻ ,DR NK  ജോസെഫും   ഭാര്യ  റീത്താമ്മയും
മുത്തോലി കവലയ്ക്കടുത്താണ്    താമസിക്കുന്നത് .ഇക്കൊല്ലം   80
വയസ്സ്   തികഞ്ഞ   അദ്ദേഹത്തിൻറെ   ആഘോഷങ്ങൾക്ക്   നിർഭാഗ്യവശാൽ
മങ്ങലേറ്റു .കഴിഞ്ഞ   മാസം  ഭരണങ്ങാനം   അൽഫോൻസാമ്മയുടെ   പള്ളിയിൽ   കുർബ്ബാന കണ്ട ശേഷം   റോഡ്‌   ക്രോസ്  ചെയ്യുമ്പോൾ  ഒരു
ബൈക്ക്   അദ്ദേഹത്തെ   ഇടിച്ചു വീഴ്ത്തി . പരിക്ക്    സാരമായിരുന്നില്ല .
എങ്കിലും    തലയിലും   കാലിലും   stitchകൾ    ഉണ്ടായിരുന്നു .ഞങ്ങൾ
ചെല്ലുമ്പോൾ    അദ്ദേഹം   കാൽ നീട്ടിയിരുന്ന്   വിശ്രമിക്കുകയായിരുന്നു .

അപകടം  ചെറിയ  പരിക്കുകളിൽ   ഒതുങ്ങിയതിന്റെ   ആശ്വാസം
റീത്താമ്മ    പ്രകടിപ്പിച്ചു . പാലാ   St തോമസ്‌  College ൽ   ഹിന്ദി  വിഭാഗം
തലവനായിരുന്നു   ചേട്ടൻ . അദ്ദേഹം  രചിച്ച  ഹിന്ദി -English -മലയാളം
Dictionay ,പതിനായിരക്കണക്കിന്   കോപ്പികൾ  വിറ്റഴിഞ്ഞ  ഒന്നാണ് .ഹിന്ദിയിലും  കുറേ  ഗ്രന്ഥങ്ങൾ   രചിച്ചിട്ടുണ്ട് . നാല്  മക്കളാണ് . ഏറ്റവും
മൂത്ത  മകൾ  അനുപാ  ഏറണാകുളത്ത്  LIC യിൽ  ഉന്നത സ്ഥാനത്താണ്‌ .
രണ്ടാമത്തെ   മകൾ  സുനില  സ്വന്തമായി  സ്റ്റഡി സെന്റർ  നടത്തുന്നു ,മൂന്നാമത്തെ   മകൾ Dr  നവീന  BCM  College ല്   ഹിന്ദി  lecturer ആണ് .ഏക മകൻ   പ്രണാം    തിരുവനന്തപുരം    Technopark ൽ   ആണ് .

പേർസണൽ   ആയിട്ട്   പറയുമ്പോൾ    ഏറ്റുമാനൂർ -പാലാ   റോഡ്‌ ന്
വേറൊരു   ആകർഷണം  ഉള്ളത്   ഞാൻ  പഠിച്ച  college ൻറെ   അടുത്ത് കൂടി
പോകുന്നു  എന്നതാണ് . ഒരു പക്ഷേ    പ്രവാസികൾക്ക്   ആയിരിക്കാം
പഠിച്ച   സ്കൂളിനോടും   കോളേജ് നോടും    ഒരു   പ്രത്യേക താല്പര്യം  തോന്നുന്നത് . 1964 -1971   കാലഘട്ടത്തിലാണ്   ഞാൻ   പാലാ  Saint തോമസ്‌
കോളേജ് ൽ     പഠിച്ചത് .കോളേജ് ൻറെ   അടുത്തുകൂടി പോകുമ്പോൾ
എന്തോ   ഒരു ''ഇത് ' തോന്നും .

1970 കളിൽ   'വിദേശം '' എന്നുവെച്ചാൽ   വലിയ  ഒരു  അത്ഭുതമായിരുന്നു .
കാരണം   അന്ന്  നമ്മുടെ  നാട്ടിൽ   പ്രത്യേകിച്ച്  ഒന്നും  ഉണ്ടായിരുന്നില്ല .
അന്നത്തെ  മലയാളം  സിനിമകൾ  കണുമ്പോൾ   ഇത്  മനസ്സിലാകും . നാട്ടിൽ   ഇല്ലാത്ത   പലതും  വിദേശത്ത്  കാണുമ്പോൾ  വിസ്മയം  തോന്നും . ഇന്ന്
ആ    സ്ഥിതി  മാറി . വിദേശത്തുള്ള  മിക്കവാറും  എല്ലാ  കാര്യങ്ങളും
ഇന്ത്യയിൽ  ഉണ്ട് . ഉദാഹരണത്തിന്   പാല  കൊട്ടാരമറ്റത്ത്  ഉള്ള  ഷോപ്പിംഗ്‌
Complex . ആധുനിക രീതിയിൽ   പണി തീർത്തതാണ് . കാർ  പാർക്ക്‌ ചെയ്യാൻ
ധാരാളം   ഇടമുണ്ട് . തണൽ  മരങ്ങളും  ഉണ്ട് . Relianceൻറെ   ഒരു  Super  Market
അവിടെ  ഉണ്ട് .Shopping  Complex   സ്ഥിതി ചെയ്യുന്ന   സ്ഥലം  പണ്ട്  റബ്ബർ തോട്ടം   ആയിരുന്നു .

ഞങ്ങളുടെ    അടുത്ത  സ്റ്റോപ്പ്‌   നെല്ലിയാനി    ആരാധനാ മഠം  ആണ് .
എൻറെ   ഏറ്റവും  മൂത്ത  സഹോദരി   സിസ്റ്റർ  അല്ഫൊൻസസ്   മരിയ
( അന്നക്കുട്ടി ച്ചേച്ചി )  അവിടെ   വിശ്രമജീവിതം   നയിക്കുന്നു .84  വയസ്സ്
കഴിഞ്ഞു . അൽഫോൻസ കോളേജ് ൽ   Maths  Deptൽ  നിന്നാണ്   വിരമിച്ചത് .
പത്തുവർഷം   ആരാധനാ Congregation ൻറെ   Mother   Superior   ആയിരുന്നു .പൈക പ്രദേശത്തു നിന്ന്    ആദ്യമായി    ഹൈ സ്കൂൾ വിദ്യാഭ്യാസം  നേടിയ  ചുരുക്കം ചില   പെണ്‍കുട്ടികളിൽ   ഒരാളായിരുന്നു . 1940 കളിൽ  പൈകയിൽ നിന്ന്   പാലായ്ക്ക്   8 കിലോമീറ്റർ  നടന്നാണ്   Saint Mary ' High  School ല്   പഠിച്ചത് .

നെല്ലിയാനി   മഠത്തിൽ  ചെല്ലുമ്പോൾ   വിശ്രമജീവിതം  നയിക്കുന്ന
മറ്റ്   കന്യാസ്ത്രീകളും   ഞങ്ങളോട്   സംസാരിക്കാൻ  വരും .

സിസ്റ്റർ   അമലയുടെ   കൊലപാതകത്തിന്റെ    പശ്ചാത്തലത്തിൽ   തിരിഞ്ഞു നോക്കുമ്പോൾ    നെല്ലിയാനി മഠത്തിൽ   സുരക്ഷാ ക്രമീകരണങ്ങൾ   ഒന്നുമില്ല . നടന്നോ  കാറോടിച്ചോ   ആർക്കും
സ്വീകരണമുറിയുടെ   അടുത്ത്  എത്താം . മുറി  പൂട്ടിയിട്ടില്ല .ഒരു
അപരിചിതന്   യാതൊരു  ചോദ്യവും  നേരിടാതെ   സ്വീകരണ മുറിയിലേയ്ക്ക്   കടക്കാം  എന്ന്  അർത്ഥം . ഒരു പക്ഷേ   മറ്റ്   Conventകളിലെയും   അവസ്ഥ   ഇതായിരിക്കാം .

കുട്ടികൾ   ഏറെയുള്ള   പണ്ടത്തെ  കുടുംബങ്ങളിലെ   ഏറ്റവും   ഇളയവർക്ക്
ഒരു   ഭാഗ്യം  ഉണ്ട് . റിട്ടയർ ചെയ്ത  ഒരാൾക്ക്‌  പോലും   ഒരു  കൊച്ചുകുട്ടിയായി
feel  ചെയ്യാൻ   സാധിക്കുന്നു  എന്നതാണ്   ഈ  ഭാഗ്യം . കുട്ടിക്കാലത്ത്  അച്ഛൻ ,അമ്മ ,സഹോദരങ്ങൾ   മുതലായവരെ  തിരിച്ചറിയുന്ന   ഒരു  ഘട്ടം  ഉണ്ട് .
എട്ട്  മക്കളിൽ   ഏറ്റവും  ഇളയതാണ്  ഞാൻ .മുതിർന്ന   പൌരനാണ് . പക്ഷേ
എൻറെ   മൂത്തവരുടെ  അടുത്ത്  ഞാൻ   പണ്ടത്തെ പോലെ   ഒരു  കൊച്ചു
കുട്ടിയായി   feel  ചെയ്യുന്നു .അതുകൊണ്ട്    വേറൊരു   ഗുണവും  ഉണ്ട് .പ്രായം
കൂടിയതായി   ഒരിക്കലും   തോന്നുകയില്ല .

പാലായിൽ നിന്ന്    8 km  അകലെ   പൈകയാണ്   എൻറെ   ജന്മസ്ഥലം . പൈക -വലിയകൊട്ടാരം   റോഡിൽ  നൂറ് meter  പോകുമ്പോൾ  ഞാനും
എൻറെ ജ്യേഷ്ട്ടൻ    ദേവസ്യച്ചനും   ചേർന്ന്   1994 ല   വാങ്ങിയ   രണ്ടേക്കർ
റബ്ബർ തോട്ടം  ഉണ്ട് .replant ചെയ്ത്   ഇക്കൊല്ലം   ടാപ്പ്‌  ചെയ്യാൻ  തുടങ്ങിയപ്പോഴാണ്   ദുഷ്ടനാം   ദുർവിധി  വിലയിടിവിന്റെ   രൂപത്തിൽ
എത്തിയിരിക്കുന്നത് .

അതേ റോഡിലൂടെ    ഒരു  കിലോമീറ്റർ  പിന്നിടുമ്പോൾ   എൻറെ  ജന്മ
ഗൃഹത്തിൽ   എത്തുന്നു .നൂറ്  വർഷത്തോളം    പഴക്കമുള്ള ,അറയും
നിരയുമുള്ള   വീട്   അതേപടി   നിലനിറുത്തിയിരിക്കുന്നു . എൻറെ
രണ്ടാമത്തെ   മൂത്ത  ജ്യേഷ്ട്ടൻ   പരേതനായ   തോമ്മാച്ചന്റെ   ഇളയ
മകൻ   ബെന്നിയാണ്    അവിടെ   താമസിക്കുന്നത് . തോമ്മാച്ചന്  മൂന്ന്
ആണ്‍ മക്കളാണ് . മൂത്ത  മകൻ  ബിനോയ്‌  വിളക്കുമാടം   ഹൈ സ്കൂളിൽ
അധ്യാപകനാണ് . രണ്ടാമത്തെ  മകൻ  മാത്തച്ചൻ   വളരെ  തിരക്കുള്ള
Builder   ആണ് . മൂന്നാമൻ  ബെന്നി   മാത്തച്ചന്റെ   കൂടെ   ജോലിചെയ്യുന്നു .
മുമ്പ്   അബുദാബിയിൽ  Chef   ആയിരുന്നു . തോമ്മാചെൻ   Alzemeirs രോഗം
ബാധിച്ച്   കിടപ്പായപ്പോൾ   ജോലി ഉപേക്ഷിച്ച്   നാട്ടിലേയ്ക്ക്   മടങ്ങുകയായിരുന്നു , തോമ്മാചെൻ   2013 ൽ   നിര്യാതനായി , ഭാര്യ
വത്സമ്മ   1996 ൽ   മരിച്ചു .

ഈ   മൂന്നുപേരും   അടുത്തടുത്താണ്    താമസിക്കുന്നത് . വീതം  കിട്ടിയ
സ്ഥലത്ത്   വീടുവെച്ച്    താമസിക്കുന്നത്   ഈ   പ്രദേശത്ത്   സാധാരണയാണ് .
അതുകൊണ്ട്   വളരെ   പ്രയോജനമുണ്ട് . പല കാര്യങ്ങളിൽ  യോജിച്ച്
പ്രവർത്തിക്കാൻ    സാധിക്കും . സുരക്ഷയ്ക്കും   നല്ലതാണ് .

ഞങ്ങൾക്ക്   നാട്ടിൽ  എന്തെങ്കിലും   കാര്യം  സാധിക്കാനുണ്ടെങ്കിൽ
മേൽപ്പറഞ്ഞ   മൂന്നുപേരിൽ   ആരെങ്കിലും   അത്  ചെയ്തുതരും .എൻറെ
വക   സ്ഥലങ്ങൾ  സംരക്ഷിക്കുന്നത്  അവരാണ് .

ഞങ്ങൾ  തറവാട്ടിൽ  ചെല്ലുമ്പോൾ    ബെന്നിയുടെ   ഭാര്യ   സജീന  മാത്രമേ
അവിടെയുള്ളൂ .എല്ലാവരും  ജോലിക്ക് / സ്‌കൂളിൽ   പോയിരിക്കുകയാണ് .

അവിടെ നിന്ന്    ഒരു പറമ്പ് / പുരയിടം   കഴിഞ്ഞാൽ    എൻറെ  അമ്മവീടായ
ഈറ്റ ത്തോട്ട്‌    തറവാട്   ആണ് . അഞ്ചോ  ആറോ  ഏക്കർ  ഉള്ള  ആ പുരയിടത്തിൽ   മൂന്ന്   വീടുകൾ  ഉണ്ട് . രണ്ടെണ്ണം   ഒരില (ഒരാൾ  മാത്രം
താമസിക്കുന്നത് ) ആണ് . ഓർമ്മകൾ   പുതുക്കാൻ  ഈറ്റത്തോട്ട്   തറവാട്
സന്ദർശിക്കാൻ    തീരുമാനിച്ചു .( തുടരും )









Thursday, 17 September 2015

കേരള യാത്ര -1

29  ഓഗസ്റ്റ്‌   2015

കേരളത്തിലേയ്ക്ക്   ഒരു   ചെറിയ   യാത്രയുടെ  ദിവസം   വന്നെത്തി .
ഒരു   odd  സമയത്താണ്   യാത്ര . ഓണത്തിൻറെ   അവധി   തീരാറായി .
ഡിസംബറിൽ   അവധിക്കാലം   കഴിഞ്ഞ്  തിരിച്ചെത്തിയതിന്റെ   ഓർമ്മകൾ  നിലനിൽക്കുന്നതിനാൽ   ഇപ്പോഴത്തെ   യാത്രയ്ക്ക്
excitement  ഒന്നുമില്ല . ലീലാമ്മയുടെ   പിതാവിൻറെ    ഒന്നാം  ചരമ വാർഷികം   ആഘോഷിക്കുന്നതിനു വേണ്ടിയാണ്   ഞങ്ങൾ   പോകുന്നത് .

ലീലാമ്മയുടെ   പിതാവ്  shri  ടി സി  VARGHESE   2014  സെപ്റ്റംബർ   നാലാം
തീയതി   തൊണ്ണൂറാം   വയസ്സിൽ   നിര്യാതനായി . മരിക്കുന്ന   ദിവസം വരെ
ആരോഗ്യവാനായിരുന്ന   അദ്ദേഹം   അന്ന്  ഭരണങ്ങാനത്ത്  അല്ഫോന്സമ്മയുടെ   പള്ളിയിൽ  കുർബ്ബാനകണ്ട്   മടങ്ങിയതാണ് .വൈകീട്ട്   ഒരു   അസ്വസ്ഥത   തോന്നി , അധികം  കഴിയാതെ   മരിച്ചു .
വെട്ടിമുകളിൽ   ഒറ്റയ്ക്കാണ്  അദ്ദേഹം   താമസിച്ചിരുന്നത് .ലീലാമ്മയുടെ
മാതാവ്‌   2009 ൽ  നിര്യാതയായി .

ചെന്നൈയിൽ നിന്ന്   ട്രെയിൻ മാർഗ്ഗം   കോട്ടയത്ത്‌  എത്താൻ  എടുക്കുന്ന  അത്രയും  സമയം  മതി   J ohaannesburg ൽ നിന്ന്    കൊച്ചിയിൽ  എത്താൻ  എന്നത്  ആധുനിക കാലത്തെ   ഒരു  അത്ഭുതമാണ് . 1984 ൽ    നൈജീരിയയിൽ   ഞങ്ങളുടെ  കൂടെ ഉണ്ടായിരുന്ന   ഒരു   സുഹൃത്തിൻറെ
പിതാവ്   മരിച്ചു  അടക്കിയ  വിവരം   14 ദിവസം  കഴിഞ്ഞ്   കത്തിൽ  വായിച്ച്  അറിഞ്ഞത്   ഓർക്കുന്നു . ഇപ്പോഴിതാ ചരമ വാർഷികം   ആചരിക്കാൻ   പോകുന്നു .അടക്കിനും     ചരമവാർഷികം ,  കല്യാണം
മുതലായവയിലും    പങ്കെടുക്കാൻ    പ്രവാസികൾക്ക്   ഇന്ന്   സാധിക്കുന്നു .

29 ന്    രാവിലെ   9.25 നായിരുന്നു    Johaanesburg   നിന്നും    ദുബായ് ലേയ്ക്കുള്ള   Emirates   flight . അവിടെ നിന്ന്    ചെറിയ ഇടവേളയ്ക്ക് ശേഷം
കൊച്ചിയിലേയ്ക്ക്    flight . വെളുപ്പിന്  4 മണിക്ക്  മുമ്പ്  കൊച്ചിയിൽ .
നെടുമ്പാശേരിയിൽ  എത്തി .  Immigration , baggage  collection  എന്നിവയ്ക്ക്   ആകെ  15
മിനിറ്റെ  എടുത്തുള്ളൂ . Duty Free യിൽ  ആകെ  പത്തു മിനിട്ടേ  എടുത്തുള്ളൂ .
Johny Walker   Black  Label   രണ്ടെണ്ണം  വാങ്ങിയാൽ  12  ഡോളർ  Discount  ഉണ്ടായിരുന്നു . അതുകൊണ്ട്   മറ്റൊന്നും   ആലോചിക്കേണ്ടി  വന്നില്ല .
മറ്റുള്ളവർക്ക്   സമ്മാനിക്കാനാണ്   വാങ്ങിയത് .

ഇങ്ങനെ   എല്ലാ   കാര്യങ്ങളും   എയർപോർട്ട് ന്  പുറത്തും  എളുപ്പത്തിൽ
സമയം   പാഴാകാതെ    നടന്നു കിട്ടിയാൽ     രാജ്യം  ഒരു സ്വര്ഗ്ഗമായി  തീരും .
ആ  വഴിക്കാണ്   ഭൂരിപക്ഷം   ജനങ്ങൾ  ഇന്ന്  ചിന്തിക്കുന്നത് .

കോട്ടയത്തുനിന്ന്    സതീശൻ   തൻറെ  ടാക്സി യുമായി     നേരത്തെ തന്നെ
എത്തിയിരുന്നു . നാട്ടിലെ    യാത്രകളിൽ    സതീശനാണ്  ഞങ്ങളെ  കൊണ്ടുപോകുന്നത് . വളരെ  കൃത്യനിഷ്ട്ടയും    ഡ്രൈവിംഗ് ൽ   അതീവ
ശ്രദ്ധയും  ഉണ്ട് . തിരക്കില്ലാത്ത      സമയമായതിനാൽ     തടസ്സങ്ങളില്ലാതെ    ഓടി  രാവിലെ  6  ആറ്‌ മണിക്കുമുമ്പ്    വെട്ടിമുകളിൽ
പടികര വീട്ടിൽ   എത്തി .( 30 സെപ്റ്റംബർ )  അതായത്   തലേദിവസം
രാവിലെ   9.25 ന്   പുറപ്പെട്ട  ഞങ്ങൾ  24 മണിക്കൂർ    തികയുന്നതിന് മുമ്പ്
വീട്ടിൽ    എത്തിയിരിക്കുന്നു .പണ്ട്   ബോംബെ  വഴി  ദുരിതപൂർണ്ണമായ
യാത്രചെയ്ത്  മൂന്നാംദിവസം  വീട്ടിൽ  എത്തിയിരുന്ന   പഴമക്കാർക്കേ

ഇതിൻറെ   പ്രാധാന്യം     മനസ്സിലാവുകയുള്ളൂ .

ലീലാമ്മയുടെ   ഇളയ   സഹോദരൻ    സാബു    ചെന്നയിൽ നിന്ന്
എത്തിയിരുന്നു . വീടും    പരിസരങ്ങളും   വൃത്തിയാക്കുന്ന    ജോലി
പുരോഗമിക്കുന്നുണ്ടായിരുന്നു . ഒരു  വർഷമായി   മനുഷ്യരുടെ  സാന്നിധ്യം
ഇല്ലാതിരുന്നതിനാൽ   പുരയിടത്തിലെ   വൃക്ഷലതാദികൾക്ക്  വലിയ
ഒരു  ഉണർവ്വ്   കാണാം . ജാതി ,തേക്ക് ,മഹാഗണി ,മാവ്  മുതലായ  വൃക്ഷങ്ങൾ  തഴച്ചുവളരുന്ന    പുരയിടം  ഒരു  ചെറിയ   വനം  പോലെയാണ് .
മുമ്പ്   കാണാത്ത   ചില  വള്ളിച്ചെടികൾ   വളരെ  ആകർഷകമായി  തോന്നി .
മനുഷ്യരുടെ   ഇടപെടൽ   ഇല്ലാത്തതിനാൽ   വിവിധ തരം പക്ഷികൾ
മരങ്ങളിൽ   നിർഭയം  പറന്നിരുന്നു . അണ്ണാനും   ശലഭങ്ങളും   ധാരാളം .
വാഴകളിൽ   കായ്കൾ  മൂപ്പുകൂടി  വിണ്ടുകീറിയിരുന്നു .

ആളില്ലാതെ   അടച്ചിട്ടവ ,രണ്ടുപേർ  മാത്രം  താമസിക്കുന്നത് ,ഒരാൾമാത്രം
താമസിക്കുന്നത് , മുതലായ  വീടുകൾ  ഇന്ന്  എല്ലായിടത്തും  കാണാം .
ഒരു  കുടുംബത്തിൽ  രണ്ട്  മക്കൾ  ഉണ്ടെങ്കിൽ  രണ്ടുപേരും  ജോലിക്കായി
രണ്ട്  ഭൂഖണ്ഡങ്ങളിൽ    ആയിരിക്കാം . അതല്ലെങ്കിൽ  ഇന്ത്യയിൽ  പല സ്ഥലങ്ങളിൽ    ആയിരിക്കാം . കൂട്ടുകുടുംബം   എന്നത്   സീരിയലുകളിൽ
മാത്രം   ഒതുങ്ങുന്ന   കാലമാണ്   ഇത് . ശവസംസ്കാരം ,കല്യാണം  മുതലായ
അവസരങ്ങളിൽ   എല്ലാവരും  കുറെ  ദിവസത്തേയ്ക്ക്  ഒത്തു ചേരുന്നു .

പേർസണൽ  ആയിട്ട്  പറയുകയാണെങ്കിൽ   ഞങ്ങളും ''രണ്ടില ' follow
ചെയ്യുന്നവരാണ് . അതായത്   രണ്ടുപേർ  മാത്രം  ഒരു  വീട്ടിൽ   താമസിക്കുന്നവർ . മൂത്തമകൾ  കുലീന   കോഴിക്കോട്ട്  plus 2  ടീച്ചർ
ആണ് . ഭർത്താവ്  അജയ്    അവിടെ  Indus Ind  bank ൻറെ   മാനേജർ . രണ്ട്
കുട്ടികൾ . ഡെന്നിസ്  (10 ), ദിയാ  (5 ). രണ്ടാമത്തെ   മകൾ  പ്രവീണയും
ഭർത്താവ്    സിബിയും   മൂന്ന്  പെണ്‍കുട്ടികളും   Sydney യിൽ  ആണ് .
കഴിഞ്ഞ കൊല്ലം    Bangalore ൽ നിന്നാണ്    പോയത് .

പടികര വീട്ടിൽ   അൽപ്പസമയം   വിശ്രമിച്ചശേഷം  കോട്ടയത്തേയ്ക്ക്
തിരിച്ചു . കഞ്ഞികുഴിക്കടുത്ത്   Skyline  Orchid 2  Apartments  ആണ്  ഞങ്ങളുടെ
base . പട്ടണത്തിന്   അടുത്താണെങ്കിലും    അതിൻറെ  ഒച്ചയും  ബഹളവും
ഇല്ലാത്ത  ശാന്തസുന്ദരമായ   Residential   area  ആണ് . രണ്ടിലയായി  അവിടെ
താമസിക്കുന്നതിൽ   അർത്ഥമില്ല . അതുകൊണ്ട്   വളരെ  കുറച്ചു ദിവസങ്ങൾ   മാത്രമെ    അവിടെ  താമസിക്കാറുള്ളൂ . അതുകൊണ്ടു തന്നെ
പാൽ ,പത്രം , TV  മുതലായവയുടെ   subscription  ഇല്ല . Cooking  മിനിമം .
Instant Coffee യുടെ   packets   ദക്ഷിണാഫ്രിക്കയിൽ  നിന്ന്   കൊണ്ടുപോകും .
പത്രം   കടയിൽനിന്ന്   വാങ്ങും . ഭക്ഷണം   മിക്കവാറും  പുറത്തായിരിക്കും .

അൽപ്പം   വിശ്രമിച്ച ശേഷം   ഞങ്ങൾ   മാഞ്ഞാമറ്റം   കുളക്കാട്ടുവയലിൽ
വീട്ടിലേയ്ക്ക്   പുറപ്പെട്ടു . പ്രവീണയുടെ  ഭർത്താവ്   സിബിയുടെ   തറവാട്
ആണ് .സിബിയുടെ    മാതാപിതാക്കളായ   ജൊസെഫും  ചിന്നമ്മയും  അവിടെ   ഉണ്ടായിരുന്നു .അവർ  മുംബായിൽ  ആണ്    താമസം . പടികര
ചാച്ചൻ   മരിച്ചതിന്    ഒരാഴ്ച  മുമ്പാണ്   ജോസഫ്‌ ൻറെ   പിതാവ്
പാപ്പൻ   ചേട്ടൻ   നൂറാമത്തെ   വയസ്സിൽ   മരിച്ചത് . ഒന്നാം  ചരമവാർഷികം
ആഘോഷിക്കാനാണ്    ജോസെഫും   ചിന്നമ്മയും  എത്തിയത് . അവരുടെ
മടക്കയാത്രയുടെ   ദിവസം    ആയതുകൊണ്ടാണ്‌   ഞങ്ങൾ   അവരെ
കാണാൻ    പോയത് .   (  തുടരും )