Friday, 25 September 2015

കേരള യാത്ര -2


ലോകത്തിലെ   ഏറ്റവും  മികച്ച  റോഡ്‌  ഏതെന്ന്  ചോദിച്ചാൽ  ഞാൻ  പറയും  അത്  ഏറ്റുമാനൂർ -പാലാ   റോഡ്‌  ആണെന്ന് . ഇതിന്   രണ്ട്  കാരണങ്ങളാണ് .
ഒന്ന് , അന്താരാഷ്ട്ര നിലവാരമുള്ള   റോഡ്‌  ആണ് . ചേർപ്പുങ്കൽ ഭാഗത്ത്‌
റോഡ്‌ സൈഡ്ൽ   പൂച്ചെടികൾ  നട്ടുപിടിപ്പിച്ച്  മനോഹരമായി  സംരക്ഷിച്ചിരിക്കുന്നു . രണ്ട് , ഈ  റോഡ്‌ ൻറെ   ഇരു വശങ്ങളിലും  ഉള്ളിലോട്ട്  കേറിയും   അനേകം  കുടുംബാന്ഗങ്ങളും   ബന്ധുക്കളും   താമസിക്കുന്നു . എല്ലായിടത്തും  ഒന്ന്  കയറിയിറങ്ങി  കുശലം  പറഞ്ഞിട്ട്
പോകാമെന്നു വെച്ചാൽ    പാലായിൽ  എത്താൻ   ഒരു  പകൽ  വേണം .അതുകൊണ്ട്   സന്ദർശനങ്ങ ൾ    ഏറ്റവും  പ്രധാനപ്പെട്ട  കുറെ  സ്ഥലങ്ങളിൽ
ചുരുക്കും .ഏറ്റുമാനൂർ  മുതൽ  കട്ടച്ചിറ വരെ   ലീലാമ്മയുടെ  കുടുംബമായ
പടികര , അമ്മവീടായ   കോണിക്കൽ   കുടുംബങ്ങളിലെ   അംഗങ്ങളുടെ
വീടുകൾ   അനേകം  ഉണ്ട് . ഒരുപ്രധാന  വീടാണ്   ഏറ്റുമാനൂർ  പാല റോഡിൽ  ഒരു  കിലോമീറ്റർ   കഴിഞ്ഞാൽ   കാണുന്ന   കോണിക്കൽ  വീട് . ലീലാമ്മയുടെ  മാതൃ സഹോദരൻ ,പരേതനായ  P ടി  Varghese  സാറിൻറെ  ഭാര്യ   അന്നക്കുട്ടിക്കുട്ടി കുഞ്ഞമ്മ   ടീച്ചർ  അവിടെ   താമസിക്കുന്നു . മറ്റൊരു വഴിക്കും   ടീച്ചർമായി   ബന്ധമുണ്ട് . പ്രവീണയുടെ  ഭർത്താവ്  സിബിയുടെ  പിത്രുസഹോദരിയാണ്    ടീച്ചർ . ആ  വീട്ടിൽ വെച്ചാണ്
പ്രവീണയുടെയും    സിബിയുടെയും   കല്യാണം  ഉറപ്പിച്ചത്  എന്ന  പ്രത്യേകതയും   ഉണ്ട് .

ഒരു  ദിവസം   ഞങ്ങൾ   ഏറ്റുമാനൂർ   മുതൽ   പൈക വരെ   ഒരു  ഓട്ട
പ്രദക്ഷിണം    നടത്തി . ആദ്യം   കോണിക്കൽ  അന്നക്കുട്ടി കുഞ്ഞമ്മയുടെ
വീട്ടിൽ .അവിടെ    ടീച്ചർ  മാത്രമേ  ഉണ്ടായിരുന്നുള്ളൂ . എന്തെങ്കിലും  കഴിച്ചിട്ട് പോകണമെന്ന്   ടീച്ചർക്ക്‌   എപ്പോഴും  നിർബന്ധമാണ്‌ . എന്നാൽ
ഞങ്ങളുടെ   നിർബന്ധത്തിന്‌   വഴങ്ങി  സൽക്കാരം   ചായയിൽ  ഒതുക്കി .


വെട്ടിമുകൾ  കഴിഞ്ഞ്   Mary Mount   എന്ന  ഭാഗത്ത്‌   എൻറെ  ഒരു
സഹോദരി  ഏലിക്കുട്ടിയും   ഭർത്താവ്  സ്കറിയയും   താമസിക്കുന്നു .
അവർ   ചെന്നൈയിൽ   പോയിരുന്നതിനാൽ   അവിടെ   കേറിയില്ല .
എൻറെ   ഏറ്റവും   മൂത്ത ജ്യേഷ്ഠൻ ,DR NK  ജോസെഫും   ഭാര്യ  റീത്താമ്മയും
മുത്തോലി കവലയ്ക്കടുത്താണ്    താമസിക്കുന്നത് .ഇക്കൊല്ലം   80
വയസ്സ്   തികഞ്ഞ   അദ്ദേഹത്തിൻറെ   ആഘോഷങ്ങൾക്ക്   നിർഭാഗ്യവശാൽ
മങ്ങലേറ്റു .കഴിഞ്ഞ   മാസം  ഭരണങ്ങാനം   അൽഫോൻസാമ്മയുടെ   പള്ളിയിൽ   കുർബ്ബാന കണ്ട ശേഷം   റോഡ്‌   ക്രോസ്  ചെയ്യുമ്പോൾ  ഒരു
ബൈക്ക്   അദ്ദേഹത്തെ   ഇടിച്ചു വീഴ്ത്തി . പരിക്ക്    സാരമായിരുന്നില്ല .
എങ്കിലും    തലയിലും   കാലിലും   stitchകൾ    ഉണ്ടായിരുന്നു .ഞങ്ങൾ
ചെല്ലുമ്പോൾ    അദ്ദേഹം   കാൽ നീട്ടിയിരുന്ന്   വിശ്രമിക്കുകയായിരുന്നു .

അപകടം  ചെറിയ  പരിക്കുകളിൽ   ഒതുങ്ങിയതിന്റെ   ആശ്വാസം
റീത്താമ്മ    പ്രകടിപ്പിച്ചു . പാലാ   St തോമസ്‌  College ൽ   ഹിന്ദി  വിഭാഗം
തലവനായിരുന്നു   ചേട്ടൻ . അദ്ദേഹം  രചിച്ച  ഹിന്ദി -English -മലയാളം
Dictionay ,പതിനായിരക്കണക്കിന്   കോപ്പികൾ  വിറ്റഴിഞ്ഞ  ഒന്നാണ് .ഹിന്ദിയിലും  കുറേ  ഗ്രന്ഥങ്ങൾ   രചിച്ചിട്ടുണ്ട് . നാല്  മക്കളാണ് . ഏറ്റവും
മൂത്ത  മകൾ  അനുപാ  ഏറണാകുളത്ത്  LIC യിൽ  ഉന്നത സ്ഥാനത്താണ്‌ .
രണ്ടാമത്തെ   മകൾ  സുനില  സ്വന്തമായി  സ്റ്റഡി സെന്റർ  നടത്തുന്നു ,മൂന്നാമത്തെ   മകൾ Dr  നവീന  BCM  College ല്   ഹിന്ദി  lecturer ആണ് .ഏക മകൻ   പ്രണാം    തിരുവനന്തപുരം    Technopark ൽ   ആണ് .

പേർസണൽ   ആയിട്ട്   പറയുമ്പോൾ    ഏറ്റുമാനൂർ -പാലാ   റോഡ്‌ ന്
വേറൊരു   ആകർഷണം  ഉള്ളത്   ഞാൻ  പഠിച്ച  college ൻറെ   അടുത്ത് കൂടി
പോകുന്നു  എന്നതാണ് . ഒരു പക്ഷേ    പ്രവാസികൾക്ക്   ആയിരിക്കാം
പഠിച്ച   സ്കൂളിനോടും   കോളേജ് നോടും    ഒരു   പ്രത്യേക താല്പര്യം  തോന്നുന്നത് . 1964 -1971   കാലഘട്ടത്തിലാണ്   ഞാൻ   പാലാ  Saint തോമസ്‌
കോളേജ് ൽ     പഠിച്ചത് .കോളേജ് ൻറെ   അടുത്തുകൂടി പോകുമ്പോൾ
എന്തോ   ഒരു ''ഇത് ' തോന്നും .

1970 കളിൽ   'വിദേശം '' എന്നുവെച്ചാൽ   വലിയ  ഒരു  അത്ഭുതമായിരുന്നു .
കാരണം   അന്ന്  നമ്മുടെ  നാട്ടിൽ   പ്രത്യേകിച്ച്  ഒന്നും  ഉണ്ടായിരുന്നില്ല .
അന്നത്തെ  മലയാളം  സിനിമകൾ  കണുമ്പോൾ   ഇത്  മനസ്സിലാകും . നാട്ടിൽ   ഇല്ലാത്ത   പലതും  വിദേശത്ത്  കാണുമ്പോൾ  വിസ്മയം  തോന്നും . ഇന്ന്
ആ    സ്ഥിതി  മാറി . വിദേശത്തുള്ള  മിക്കവാറും  എല്ലാ  കാര്യങ്ങളും
ഇന്ത്യയിൽ  ഉണ്ട് . ഉദാഹരണത്തിന്   പാല  കൊട്ടാരമറ്റത്ത്  ഉള്ള  ഷോപ്പിംഗ്‌
Complex . ആധുനിക രീതിയിൽ   പണി തീർത്തതാണ് . കാർ  പാർക്ക്‌ ചെയ്യാൻ
ധാരാളം   ഇടമുണ്ട് . തണൽ  മരങ്ങളും  ഉണ്ട് . Relianceൻറെ   ഒരു  Super  Market
അവിടെ  ഉണ്ട് .Shopping  Complex   സ്ഥിതി ചെയ്യുന്ന   സ്ഥലം  പണ്ട്  റബ്ബർ തോട്ടം   ആയിരുന്നു .

ഞങ്ങളുടെ    അടുത്ത  സ്റ്റോപ്പ്‌   നെല്ലിയാനി    ആരാധനാ മഠം  ആണ് .
എൻറെ   ഏറ്റവും  മൂത്ത  സഹോദരി   സിസ്റ്റർ  അല്ഫൊൻസസ്   മരിയ
( അന്നക്കുട്ടി ച്ചേച്ചി )  അവിടെ   വിശ്രമജീവിതം   നയിക്കുന്നു .84  വയസ്സ്
കഴിഞ്ഞു . അൽഫോൻസ കോളേജ് ൽ   Maths  Deptൽ  നിന്നാണ്   വിരമിച്ചത് .
പത്തുവർഷം   ആരാധനാ Congregation ൻറെ   Mother   Superior   ആയിരുന്നു .പൈക പ്രദേശത്തു നിന്ന്    ആദ്യമായി    ഹൈ സ്കൂൾ വിദ്യാഭ്യാസം  നേടിയ  ചുരുക്കം ചില   പെണ്‍കുട്ടികളിൽ   ഒരാളായിരുന്നു . 1940 കളിൽ  പൈകയിൽ നിന്ന്   പാലായ്ക്ക്   8 കിലോമീറ്റർ  നടന്നാണ്   Saint Mary ' High  School ല്   പഠിച്ചത് .

നെല്ലിയാനി   മഠത്തിൽ  ചെല്ലുമ്പോൾ   വിശ്രമജീവിതം  നയിക്കുന്ന
മറ്റ്   കന്യാസ്ത്രീകളും   ഞങ്ങളോട്   സംസാരിക്കാൻ  വരും .

സിസ്റ്റർ   അമലയുടെ   കൊലപാതകത്തിന്റെ    പശ്ചാത്തലത്തിൽ   തിരിഞ്ഞു നോക്കുമ്പോൾ    നെല്ലിയാനി മഠത്തിൽ   സുരക്ഷാ ക്രമീകരണങ്ങൾ   ഒന്നുമില്ല . നടന്നോ  കാറോടിച്ചോ   ആർക്കും
സ്വീകരണമുറിയുടെ   അടുത്ത്  എത്താം . മുറി  പൂട്ടിയിട്ടില്ല .ഒരു
അപരിചിതന്   യാതൊരു  ചോദ്യവും  നേരിടാതെ   സ്വീകരണ മുറിയിലേയ്ക്ക്   കടക്കാം  എന്ന്  അർത്ഥം . ഒരു പക്ഷേ   മറ്റ്   Conventകളിലെയും   അവസ്ഥ   ഇതായിരിക്കാം .

കുട്ടികൾ   ഏറെയുള്ള   പണ്ടത്തെ  കുടുംബങ്ങളിലെ   ഏറ്റവും   ഇളയവർക്ക്
ഒരു   ഭാഗ്യം  ഉണ്ട് . റിട്ടയർ ചെയ്ത  ഒരാൾക്ക്‌  പോലും   ഒരു  കൊച്ചുകുട്ടിയായി
feel  ചെയ്യാൻ   സാധിക്കുന്നു  എന്നതാണ്   ഈ  ഭാഗ്യം . കുട്ടിക്കാലത്ത്  അച്ഛൻ ,അമ്മ ,സഹോദരങ്ങൾ   മുതലായവരെ  തിരിച്ചറിയുന്ന   ഒരു  ഘട്ടം  ഉണ്ട് .
എട്ട്  മക്കളിൽ   ഏറ്റവും  ഇളയതാണ്  ഞാൻ .മുതിർന്ന   പൌരനാണ് . പക്ഷേ
എൻറെ   മൂത്തവരുടെ  അടുത്ത്  ഞാൻ   പണ്ടത്തെ പോലെ   ഒരു  കൊച്ചു
കുട്ടിയായി   feel  ചെയ്യുന്നു .അതുകൊണ്ട്    വേറൊരു   ഗുണവും  ഉണ്ട് .പ്രായം
കൂടിയതായി   ഒരിക്കലും   തോന്നുകയില്ല .

പാലായിൽ നിന്ന്    8 km  അകലെ   പൈകയാണ്   എൻറെ   ജന്മസ്ഥലം . പൈക -വലിയകൊട്ടാരം   റോഡിൽ  നൂറ് meter  പോകുമ്പോൾ  ഞാനും
എൻറെ ജ്യേഷ്ട്ടൻ    ദേവസ്യച്ചനും   ചേർന്ന്   1994 ല   വാങ്ങിയ   രണ്ടേക്കർ
റബ്ബർ തോട്ടം  ഉണ്ട് .replant ചെയ്ത്   ഇക്കൊല്ലം   ടാപ്പ്‌  ചെയ്യാൻ  തുടങ്ങിയപ്പോഴാണ്   ദുഷ്ടനാം   ദുർവിധി  വിലയിടിവിന്റെ   രൂപത്തിൽ
എത്തിയിരിക്കുന്നത് .

അതേ റോഡിലൂടെ    ഒരു  കിലോമീറ്റർ  പിന്നിടുമ്പോൾ   എൻറെ  ജന്മ
ഗൃഹത്തിൽ   എത്തുന്നു .നൂറ്  വർഷത്തോളം    പഴക്കമുള്ള ,അറയും
നിരയുമുള്ള   വീട്   അതേപടി   നിലനിറുത്തിയിരിക്കുന്നു . എൻറെ
രണ്ടാമത്തെ   മൂത്ത  ജ്യേഷ്ട്ടൻ   പരേതനായ   തോമ്മാച്ചന്റെ   ഇളയ
മകൻ   ബെന്നിയാണ്    അവിടെ   താമസിക്കുന്നത് . തോമ്മാച്ചന്  മൂന്ന്
ആണ്‍ മക്കളാണ് . മൂത്ത  മകൻ  ബിനോയ്‌  വിളക്കുമാടം   ഹൈ സ്കൂളിൽ
അധ്യാപകനാണ് . രണ്ടാമത്തെ  മകൻ  മാത്തച്ചൻ   വളരെ  തിരക്കുള്ള
Builder   ആണ് . മൂന്നാമൻ  ബെന്നി   മാത്തച്ചന്റെ   കൂടെ   ജോലിചെയ്യുന്നു .
മുമ്പ്   അബുദാബിയിൽ  Chef   ആയിരുന്നു . തോമ്മാചെൻ   Alzemeirs രോഗം
ബാധിച്ച്   കിടപ്പായപ്പോൾ   ജോലി ഉപേക്ഷിച്ച്   നാട്ടിലേയ്ക്ക്   മടങ്ങുകയായിരുന്നു , തോമ്മാചെൻ   2013 ൽ   നിര്യാതനായി , ഭാര്യ
വത്സമ്മ   1996 ൽ   മരിച്ചു .

ഈ   മൂന്നുപേരും   അടുത്തടുത്താണ്    താമസിക്കുന്നത് . വീതം  കിട്ടിയ
സ്ഥലത്ത്   വീടുവെച്ച്    താമസിക്കുന്നത്   ഈ   പ്രദേശത്ത്   സാധാരണയാണ് .
അതുകൊണ്ട്   വളരെ   പ്രയോജനമുണ്ട് . പല കാര്യങ്ങളിൽ  യോജിച്ച്
പ്രവർത്തിക്കാൻ    സാധിക്കും . സുരക്ഷയ്ക്കും   നല്ലതാണ് .

ഞങ്ങൾക്ക്   നാട്ടിൽ  എന്തെങ്കിലും   കാര്യം  സാധിക്കാനുണ്ടെങ്കിൽ
മേൽപ്പറഞ്ഞ   മൂന്നുപേരിൽ   ആരെങ്കിലും   അത്  ചെയ്തുതരും .എൻറെ
വക   സ്ഥലങ്ങൾ  സംരക്ഷിക്കുന്നത്  അവരാണ് .

ഞങ്ങൾ  തറവാട്ടിൽ  ചെല്ലുമ്പോൾ    ബെന്നിയുടെ   ഭാര്യ   സജീന  മാത്രമേ
അവിടെയുള്ളൂ .എല്ലാവരും  ജോലിക്ക് / സ്‌കൂളിൽ   പോയിരിക്കുകയാണ് .

അവിടെ നിന്ന്    ഒരു പറമ്പ് / പുരയിടം   കഴിഞ്ഞാൽ    എൻറെ  അമ്മവീടായ
ഈറ്റ ത്തോട്ട്‌    തറവാട്   ആണ് . അഞ്ചോ  ആറോ  ഏക്കർ  ഉള്ള  ആ പുരയിടത്തിൽ   മൂന്ന്   വീടുകൾ  ഉണ്ട് . രണ്ടെണ്ണം   ഒരില (ഒരാൾ  മാത്രം
താമസിക്കുന്നത് ) ആണ് . ഓർമ്മകൾ   പുതുക്കാൻ  ഈറ്റത്തോട്ട്   തറവാട്
സന്ദർശിക്കാൻ    തീരുമാനിച്ചു .( തുടരും )









No comments:

Post a Comment