29 ഓഗസ്റ്റ് 2015
കേരളത്തിലേയ്ക്ക് ഒരു ചെറിയ യാത്രയുടെ ദിവസം വന്നെത്തി .
ഒരു odd സമയത്താണ് യാത്ര . ഓണത്തിൻറെ അവധി തീരാറായി .
ഡിസംബറിൽ അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ഓർമ്മകൾ നിലനിൽക്കുന്നതിനാൽ ഇപ്പോഴത്തെ യാത്രയ്ക്ക്
excitement ഒന്നുമില്ല . ലീലാമ്മയുടെ പിതാവിൻറെ ഒന്നാം ചരമ വാർഷികം ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ പോകുന്നത് .
ലീലാമ്മയുടെ പിതാവ് shri ടി സി VARGHESE 2014 സെപ്റ്റംബർ നാലാം
തീയതി തൊണ്ണൂറാം വയസ്സിൽ നിര്യാതനായി . മരിക്കുന്ന ദിവസം വരെ
ആരോഗ്യവാനായിരുന്ന അദ്ദേഹം അന്ന് ഭരണങ്ങാനത്ത് അല്ഫോന്സമ്മയുടെ പള്ളിയിൽ കുർബ്ബാനകണ്ട് മടങ്ങിയതാണ് .വൈകീട്ട് ഒരു അസ്വസ്ഥത തോന്നി , അധികം കഴിയാതെ മരിച്ചു .
വെട്ടിമുകളിൽ ഒറ്റയ്ക്കാണ് അദ്ദേഹം താമസിച്ചിരുന്നത് .ലീലാമ്മയുടെ
മാതാവ് 2009 ൽ നിര്യാതയായി .
ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കോട്ടയത്ത് എത്താൻ എടുക്കുന്ന അത്രയും സമയം മതി J ohaannesburg ൽ നിന്ന് കൊച്ചിയിൽ എത്താൻ എന്നത് ആധുനിക കാലത്തെ ഒരു അത്ഭുതമാണ് . 1984 ൽ നൈജീരിയയിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്തിൻറെ
പിതാവ് മരിച്ചു അടക്കിയ വിവരം 14 ദിവസം കഴിഞ്ഞ് കത്തിൽ വായിച്ച് അറിഞ്ഞത് ഓർക്കുന്നു . ഇപ്പോഴിതാ ചരമ വാർഷികം ആചരിക്കാൻ പോകുന്നു .അടക്കിനും ചരമവാർഷികം , കല്യാണം
മുതലായവയിലും പങ്കെടുക്കാൻ പ്രവാസികൾക്ക് ഇന്ന് സാധിക്കുന്നു .
29 ന് രാവിലെ 9.25 നായിരുന്നു Johaanesburg നിന്നും ദുബായ് ലേയ്ക്കുള്ള Emirates flight . അവിടെ നിന്ന് ചെറിയ ഇടവേളയ്ക്ക് ശേഷം
കൊച്ചിയിലേയ്ക്ക് flight . വെളുപ്പിന് 4 മണിക്ക് മുമ്പ് കൊച്ചിയിൽ .
നെടുമ്പാശേരിയിൽ എത്തി . Immigration , baggage collection എന്നിവയ്ക്ക് ആകെ 15
മിനിറ്റെ എടുത്തുള്ളൂ . Duty Free യിൽ ആകെ പത്തു മിനിട്ടേ എടുത്തുള്ളൂ .
Johny Walker Black Label രണ്ടെണ്ണം വാങ്ങിയാൽ 12 ഡോളർ Discount ഉണ്ടായിരുന്നു . അതുകൊണ്ട് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല .
മറ്റുള്ളവർക്ക് സമ്മാനിക്കാനാണ് വാങ്ങിയത് .
ഇങ്ങനെ എല്ലാ കാര്യങ്ങളും എയർപോർട്ട് ന് പുറത്തും എളുപ്പത്തിൽ
സമയം പാഴാകാതെ നടന്നു കിട്ടിയാൽ രാജ്യം ഒരു സ്വര്ഗ്ഗമായി തീരും .
ആ വഴിക്കാണ് ഭൂരിപക്ഷം ജനങ്ങൾ ഇന്ന് ചിന്തിക്കുന്നത് .
കോട്ടയത്തുനിന്ന് സതീശൻ തൻറെ ടാക്സി യുമായി നേരത്തെ തന്നെ
എത്തിയിരുന്നു . നാട്ടിലെ യാത്രകളിൽ സതീശനാണ് ഞങ്ങളെ കൊണ്ടുപോകുന്നത് . വളരെ കൃത്യനിഷ്ട്ടയും ഡ്രൈവിംഗ് ൽ അതീവ
ശ്രദ്ധയും ഉണ്ട് . തിരക്കില്ലാത്ത സമയമായതിനാൽ തടസ്സങ്ങളില്ലാതെ ഓടി രാവിലെ 6 ആറ് മണിക്കുമുമ്പ് വെട്ടിമുകളിൽ
പടികര വീട്ടിൽ എത്തി .( 30 സെപ്റ്റംബർ ) അതായത് തലേദിവസം
രാവിലെ 9.25 ന് പുറപ്പെട്ട ഞങ്ങൾ 24 മണിക്കൂർ തികയുന്നതിന് മുമ്പ്
വീട്ടിൽ എത്തിയിരിക്കുന്നു .പണ്ട് ബോംബെ വഴി ദുരിതപൂർണ്ണമായ
യാത്രചെയ്ത് മൂന്നാംദിവസം വീട്ടിൽ എത്തിയിരുന്ന പഴമക്കാർക്കേ
ഇതിൻറെ പ്രാധാന്യം മനസ്സിലാവുകയുള്ളൂ .
ലീലാമ്മയുടെ ഇളയ സഹോദരൻ സാബു ചെന്നയിൽ നിന്ന്
എത്തിയിരുന്നു . വീടും പരിസരങ്ങളും വൃത്തിയാക്കുന്ന ജോലി
പുരോഗമിക്കുന്നുണ്ടായിരുന്നു . ഒരു വർഷമായി മനുഷ്യരുടെ സാന്നിധ്യം
ഇല്ലാതിരുന്നതിനാൽ പുരയിടത്തിലെ വൃക്ഷലതാദികൾക്ക് വലിയ
ഒരു ഉണർവ്വ് കാണാം . ജാതി ,തേക്ക് ,മഹാഗണി ,മാവ് മുതലായ വൃക്ഷങ്ങൾ തഴച്ചുവളരുന്ന പുരയിടം ഒരു ചെറിയ വനം പോലെയാണ് .
മുമ്പ് കാണാത്ത ചില വള്ളിച്ചെടികൾ വളരെ ആകർഷകമായി തോന്നി .
മനുഷ്യരുടെ ഇടപെടൽ ഇല്ലാത്തതിനാൽ വിവിധ തരം പക്ഷികൾ
മരങ്ങളിൽ നിർഭയം പറന്നിരുന്നു . അണ്ണാനും ശലഭങ്ങളും ധാരാളം .
വാഴകളിൽ കായ്കൾ മൂപ്പുകൂടി വിണ്ടുകീറിയിരുന്നു .
ആളില്ലാതെ അടച്ചിട്ടവ ,രണ്ടുപേർ മാത്രം താമസിക്കുന്നത് ,ഒരാൾമാത്രം
താമസിക്കുന്നത് , മുതലായ വീടുകൾ ഇന്ന് എല്ലായിടത്തും കാണാം .
ഒരു കുടുംബത്തിൽ രണ്ട് മക്കൾ ഉണ്ടെങ്കിൽ രണ്ടുപേരും ജോലിക്കായി
രണ്ട് ഭൂഖണ്ഡങ്ങളിൽ ആയിരിക്കാം . അതല്ലെങ്കിൽ ഇന്ത്യയിൽ പല സ്ഥലങ്ങളിൽ ആയിരിക്കാം . കൂട്ടുകുടുംബം എന്നത് സീരിയലുകളിൽ
മാത്രം ഒതുങ്ങുന്ന കാലമാണ് ഇത് . ശവസംസ്കാരം ,കല്യാണം മുതലായ
അവസരങ്ങളിൽ എല്ലാവരും കുറെ ദിവസത്തേയ്ക്ക് ഒത്തു ചേരുന്നു .
പേർസണൽ ആയിട്ട് പറയുകയാണെങ്കിൽ ഞങ്ങളും ''രണ്ടില ' follow
ചെയ്യുന്നവരാണ് . അതായത് രണ്ടുപേർ മാത്രം ഒരു വീട്ടിൽ താമസിക്കുന്നവർ . മൂത്തമകൾ കുലീന കോഴിക്കോട്ട് plus 2 ടീച്ചർ
ആണ് . ഭർത്താവ് അജയ് അവിടെ Indus Ind bank ൻറെ മാനേജർ . രണ്ട്
കുട്ടികൾ . ഡെന്നിസ് (10 ), ദിയാ (5 ). രണ്ടാമത്തെ മകൾ പ്രവീണയും
ഭർത്താവ് സിബിയും മൂന്ന് പെണ്‍കുട്ടികളും Sydney യിൽ ആണ് .
കഴിഞ്ഞ കൊല്ലം Bangalore ൽ നിന്നാണ് പോയത് .
പടികര വീട്ടിൽ അൽപ്പസമയം വിശ്രമിച്ചശേഷം കോട്ടയത്തേയ്ക്ക്
തിരിച്ചു . കഞ്ഞികുഴിക്കടുത്ത് Skyline Orchid 2 Apartments ആണ് ഞങ്ങളുടെ
base . പട്ടണത്തിന് അടുത്താണെങ്കിലും അതിൻറെ ഒച്ചയും ബഹളവും
ഇല്ലാത്ത ശാന്തസുന്ദരമായ Residential area ആണ് . രണ്ടിലയായി അവിടെ
താമസിക്കുന്നതിൽ അർത്ഥമില്ല . അതുകൊണ്ട് വളരെ കുറച്ചു ദിവസങ്ങൾ മാത്രമെ അവിടെ താമസിക്കാറുള്ളൂ . അതുകൊണ്ടു തന്നെ
പാൽ ,പത്രം , TV മുതലായവയുടെ subscription ഇല്ല . Cooking മിനിമം .
Instant Coffee യുടെ packets ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുപോകും .
പത്രം കടയിൽനിന്ന് വാങ്ങും . ഭക്ഷണം മിക്കവാറും പുറത്തായിരിക്കും .
അൽപ്പം വിശ്രമിച്ച ശേഷം ഞങ്ങൾ മാഞ്ഞാമറ്റം കുളക്കാട്ടുവയലിൽ
വീട്ടിലേയ്ക്ക് പുറപ്പെട്ടു . പ്രവീണയുടെ ഭർത്താവ് സിബിയുടെ തറവാട്
ആണ് .സിബിയുടെ മാതാപിതാക്കളായ ജൊസെഫും ചിന്നമ്മയും അവിടെ ഉണ്ടായിരുന്നു .അവർ മുംബായിൽ ആണ് താമസം . പടികര
ചാച്ചൻ മരിച്ചതിന് ഒരാഴ്ച മുമ്പാണ് ജോസഫ് ൻറെ പിതാവ്
പാപ്പൻ ചേട്ടൻ നൂറാമത്തെ വയസ്സിൽ മരിച്ചത് . ഒന്നാം ചരമവാർഷികം
ആഘോഷിക്കാനാണ് ജോസെഫും ചിന്നമ്മയും എത്തിയത് . അവരുടെ
മടക്കയാത്രയുടെ ദിവസം ആയതുകൊണ്ടാണ് ഞങ്ങൾ അവരെ
കാണാൻ പോയത് . ( തുടരും )

No comments:
Post a Comment