26 ഏപ്രിൽ 2014
മനോഹരമായ ഒരു ശനിയാഴ്ച . രാവിലെ സുഖകരമായ തണുപ്പ് .
പകൽ ഏറ്റവും കൂടിയ താപനില 25 ഡിഗ്രി . തെളിഞ്ഞ ആകാശം .
Mrs വിസ്സർ ഉച്ചഭക്ഷണത്തിന് ഞങ്ങളെ ക്ഷണിച്ചിട്ടുണ്ട് .
ടെലര്യവില്ലെയിൽ നിന്ന് 35 kms അകലെ ഒരു ഫാമിൽ ആണ് വിസ്സർ
ദമ്പതികളുടെ വീട് . അവർക്ക് 2 ആണ്‍ മക്കളാണ് . 35 വയസ്സുള്ള അന്ദ്രീസ്
കൃഷി സംബന്ധമായ മെക്കാനിക്കൽ എൻജിനീയർ ആണ് . ഇമ്പുമാലംഗ
പ്രൊവിൻസിൽ 3000 ഹെക്ടറുള്ള ഒരു ഫാമിന്റെ നാല് മാനേജർമാരിൽ
ഒരാളാണ് . വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് . രണ്ടാമൻ ,
ഫ്രാന്കിസ് computer എഞ്ചിനീയർ ആണ് . ജോഹാനെസ്ബുർഗിൽ ജോലി .
32 തികഞ്ഞെങ്കിലും അവിവാഹിതൻ .
ഈ കുട്ടികളെ ചെറുപ്പം മുതലേ ഞങ്ങൾക്ക് അറിയാം . അവർ മാതാ
പിതാക്കളോടൊപ്പം സ്കൂളിൽ ചിലപ്പോൾ വരാറുണ്ടായിരുന്നു .
പന്ത്രണ്ടരയ്ക്ക് ഞങ്ങൾ പുറപ്പെട്ടു . 14 കിലോമീറ്റർ കഴിയുമ്പോൾ
ഇടതു വശത്ത് , അതിവിശാലമായി , ഗാംഭീര്യത്തോടെ പരന്നു കിടക്കുന്ന
ബർബെർസ്പാൻ തടാകം . വേലിക്കരികിൽ കുറേ ഒട്ടകപ്പക്ഷികൾ
നിൽക്കുന്നത് കണ്ട് കാർ നിറുത്തി . പതിവുപോലെ കാർ കണ്ട് അവർ
കുറെ അകലേയ്ക്ക് മാറിക്കളഞ്ഞു . മൂന്ന് കിലോമീറ്റർ തടാകത്തിന്റെ
അടുത്തുകൂടി ഓടിക്കഴിഞ്ഞു ഇടതുവശത്തുള്ള ചരൽ റോഡിലൂടെയാണ്
യാത്രയുടെ രണ്ടാം ഘട്ടം . തൊട്ടടുത്തു തന്നെ ബർബെർസ്പൻ പക്ഷി
സങ്കേതത്തിന്റെയും ഹോട്ടലിന്റെയും ബോർഡുകൾ കാണാം .ചരൽ
റോഡ് നല്ല വീതിയുള്ളതും മൃദുവായ ഒരു തരം മണ്ണ് ഇട്ടതുമാണ് .
വളരെ എളുപ്പത്തിൽ ഓടിച്ചു പോകാം . ഇവിടെയും മൂന്ന് കിലോമീറ്റർ
തടാകത്തിന്റെ അടുത്തുകൂടെയാണ് പോകുന്നത് . ഈ പ്രദേശത്ത്
വേറെയും തടാകങ്ങളുണ്ട് . ഞങ്ങൾ വലതുവശത്ത് ഒരു ചെറിയ
തടാകത്തിനടുത്ത് കാർ നിറുത്തി പുറത്തിറങ്ങി വിവിധതരം കൊക്കുകളെയും കട്ടുതാറാവുകളേയും കണ്ടു .
ഈ പ്രദേശത്തിൻറെ സൌന്ദര്യം മനുഷ്യരുടെയും വാഹനങ്ങളുടേയും
തിരക്കും ശബ്ദവും ഇല്ലാത്തതാണ് . ഇടയ്ക്കിടെ വിവിധതരം പക്ഷിക്കൂട്ടങ്ങൾ പറന്നു പോകുന്നത് കാണാം . റോഡിനു കുറുകെ
അണ്ണാനും കീരിയും പായുന്നത് സാധാരണ കാഴ്ചയാണ് .
നൂറു കണക്കിന് hectre വിസ്തൃതിയുള്ള ഫാമുകൾ . വൃക്ഷങ്ങളുടെ
ഒരു തുരുത്തിൽ ഒരു വീട് . കുറെ അകലെ തൊഴിലാളികളുടെ കുറെ
വീടുകൾ . കടൽ പോലെ വിശാലമായ മേച്ചിൽ സ്ഥലങ്ങൾ . ഉള്ളിലേക്ക്
SUV കൾക്ക് മാത്രം പോകാൻ പറ്റുന്ന വഴികൾ . അവിടവിടെ കന്നുകാലികൾക്ക് വെള്ളം ശേഖരിക്കുന്ന കാറ്റാടി പമ്പുകൾ .കുറ്റിക്കാടുകൾ . കന്നുകാലികളുടെയും ചെമ്മരിയാടുകളുടെയും കൂട്ടങ്ങൾ ,ഇവയാണ് ഈ നാട്ടിൻപുറത്ത് നാം കാണുന്ന ദൃശ്യങ്ങൾ .കന്നുകാലികൾ
മേച്ചിൽ സ്ഥലങ്ങളിലാണ് അന്തിയുറങ്ങുന്നത് .
ചരൽ റോഡിൽ നിന്ന് മൂന്ന് Kms ഉള്ളിലാണ് വിസ്സെരുടെ വീട്. മഴക്കാലത്ത് കുതിർന്നുപൊകുന്ന വഴിയാണ് . ഈ വഴിയിൽ പലപ്പോഴും Mrs വിസ്സെരുടെ ബക്കി ചെളിയിൽ താഴ്ന്നു പോയിട്ടുണ്ട് . ഭർത്താവ് ട്രാക്ടർ
ഉപയോഗിച്ച് കെട്ടിവലിച്ച് പുറത്തെടുക്കുകയാണ് പതിവ് .
ഒരു മണിക്ക് ഞങ്ങൾ വീട്ടിലെത്തി . Mrs വിസ്സേരും ഭർത്താവും പുറത്ത്
നിൽപ്പുണ്ടായിരുന്നു . നാല് bedroom ഉള്ള പഴയ വീടാണ് . വിശാലമായ
lawn . ചുറ്റും വൻമരങ്ങൾ . കൃഷി സംബന്ധമായ കുറെ ഷെഡ്‌കൾ .ഒരു
കൂറ്റൻ വാട്ടർ ടാങ്ക്. മൂന്ന് പട്ടികളിൽ രണ്ടു പേരെ കൂട്ടിലാക്കിയിരിക്കുകയാണ് . സീസർ എന്ന് പേരുള്ള മൂന്നാമൻ
സൌമ്യനാണ് . അങ്ങനെ പട്ടിയെ തലോടാൻ കുട്ടികൾക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു .കുട്ടികളുടെ മുഖത്ത് നക്കാനുള്ള സീസറുടെ
ശ്രമങ്ങൾ Mrs വിസ്സർ തന്ത്രപൂർവ്വം തടഞ്ഞു .
Mr വിസ്സർ ബ്രായ് സ്റ്റാൻഡിൽ വിറക് നിറച്ചു . ഒരു വീപ്പ രണ്ടായി
മുറിച്ച് നാല് കാലുകൾ ഫിറ്റ് ചെയ്തതാണ് ബ്രായ് സ്റ്റാന്റ് . lawn ൽ
arrange ചെയ്തിരുന്ന കസേരകളിൽ ഞങ്ങൾ ഇരുന്നു . കുട്ടികൾക്കും
ഉണ്ട് ചെറിയ കസേരകൾ . ഈ ഇരുംമ്പ്കസേരകൾ മൂത്ത മകൻ
ഉണ്ടാക്കിയതാണ് . ഒരു കൃഷിക്കാരൻ പലവിധ പണികളും അറിഞ്ഞിരിക്കണം . ഉദാഹരണമായി പ്‌മ്പിന് ,അല്ലെങ്കിൽ ബക്കിക്കു
കേട് പറ്റിയാൽ അത് തനിയെ ചെയ്യും .plumbing ,welding മുതലായ പണികൾ
എല്ലാവർക്കും അറിയാം . എങ്കിലേ കർഷകന് പിടിച്ചുനില്ക്കാൻ
ആവുകയുള്ളു .
ദക്ഷിണാഫ്രിക്കൻ ജീവിത ശൈലിയിൽ ബ്രായ് പ്രധാനമാണ് .മരത്തണലിൽ
ബ്രായ് സ്റ്റാൻഡിൽ തീ പിടിപ്പിച്ച് ,ഇഷ്ടപ്പെട്ട എന്തെങ്കിലും കുടിച്ചു കൊണ്ട്
സംസാരിച്ച് ഇരിക്കുക എന്നത് ഈ രാജ്യത്തെ പ്രധാന enjoyment ആണ് .
ബ്രായ്ക്ക് ആവശ്യമായ meat സുലഭമാണ് . നമുക്ക് ഇഷ്ടമുള്ള ഭാഗം
തെരഞ്ഞെടുക്കാനും സൌകര്യമുണ്ട് .ഭക്ഷണം പാകം ചെയ്യുന്നതിൻറെ
ബുദ്ധിമുട്ട് ഒഴിവാക്കാം . ഹോട്ടലിൽ പോയി കഴിക്കുന്നതിനേക്കാൾ
ലാഭകരമാണ് .
അര മണിക്കൂർ കൊണ്ട് വിറക് കത്തി കനലായി . Mr വിസ്സർ lamb ,sausage
chicken ,pork മുതലായവ വെച്ചു . sausage ആദ്യം റെഡി .നീണ്ട sausage ന് ഇവിടെ
വോർസ് എന്നു പറയുന്നു . ഇത് പലതരം ഉണ്ട് . ഇന്ത്യൻ spices ചേർത്തതും
കിട്ടാനുണ്ട് .
ഉച്ചഭക്ഷണം പുറത്തിരുന്ന് കഴിച്ചു . അതിനു ശേഷം Mr വിസ്സെരിന്റെ ബക്കിയിൽ കന്നുകാലികളുടെ മേച്ചിൽ സ്ഥലത്തേക്ക് ഒരു സഫാരി .വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് . ടയറിന്റെ പാടുകൾ പുല്ലിനിടെ
കഷ്ടിച്ച് കാണാം . അടുത്തെങ്ങും ആളോ അനക്കമോ ഇല്ല . മഹാസമുദ്രം
പോലെ പരന്നു കിടക്കുന്ന പുല്ല് . കന്നുകാലികൾക്ക് വിശ്രമിക്കാനും വെള്ളം കുടിക്കാനും മരങ്ങളുടെ ചില കൂട്ടങ്ങൾ ഉണ്ട് . വിസ്സെരുടെ കന്നുകാലികൾ
ബക്കി നിറുത്തിയ സ്ഥലത്തു നിന്ന് വളരെ അകലെ ആയിരുന്നതിനാൽ
അവയെ അടുത്ത് കാണാൻ സാധിച്ചില്ല .പശുകിടാങ്ങളെ തലോലിക്കണം
എന്നായിരുന്നു കുട്ടികളുടെ ആഗ്രഹം .
Mr വിസ്സർ ടയർപാടുകൾ പോലും ഇല്ലാത്ത ഒരു പുൽക്കാട്ടിൽ കൂടി
ബക്കി ഓടിച്ച് ഏകദേശം മൂന്ന് Kms പിന്നിട്ട് ഒരു തടാകത്തിന്റെ
അടുത്തെത്തി . കാർ ഓടിച്ചോ കാൽനടയായോ എത്താൻ കഴിയാത്ത
ആ വിജനപ്രദേശത്ത് മനോഹരമായ ആ നീല തടാകം അവിശ്വസനീയമായി തോന്നി . വലിയ ശബ്ദമില്ലാത്ത ടൊയോട്ട ബക്കിയാണ് . എന്നിട്ടും തടാകത്തിൽ സ്വൈരമായി കഴിഞ്ഞിരുന്ന നൂറുകണക്കിന്
പക്ഷികളെ അത് അലോസരപ്പെടുത്തി . അവ അങ്ങേ വശത്തേക്ക് സ്ഥാനം
മാറ്റി . പക്ഷികൾ ഉണ്ടായിരുന്ന സ്ഥാനത്തെ ഓളങ്ങൾ തുടർന്നു കൊണ്ടിരുന്നു .വിസ്സെരുടെ ഒരു ബന്ധുവിൻറെ സ്ഥലത്താണ് തടാകം സ്ഥിതി ചെയ്യുന്നത് .
ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാഞ്ഞത് ഭാഗ്യം . ടൂറിസ്റ്റുകൾ വന്നാൽ
തടാകം അവശേഷിക്കും . പക്ഷികൾ വേറെ സുരക്ഷിതസ്ഥലം തേടി
പോകും .
ആറു മണിയോടെ ഞങ്ങൾ മടങ്ങി . Mrs വിസ്സർ കുറെ tart തന്നു വിട്ടു .ലീലാമ്മ കുറെ ചപ്പാത്തി അവർക്ക് കൊടുത്തിരുന്നു . വിസ്സർ കുടുംബത്തിൽ എല്ലാവർക്കും ചപ്പാത്തി ഇഷ്ടമാണ് .
സന്ധ്യ മയങ്ങുന്ന നേരത്ത് വലത്തു വശത്ത് ബർബെർസ്പാൻ തടാകത്തിന്റെ ഗാംഭീര്യം കാണാമായിരുന്നു .നിറയെ reflectors ഉള്ള
മെയിൻ റോഡിലൂടെ അടിച്ചുവിട്ടു പോകാൻ രസമുണ്ട് .