Monday, 24 November 2014

afrikkayil adyathe divasam-1

ആഫ്രിക്കയിൽ   ആദ്യത്തെ  ദിവസം

പേർസണൽ  ആയിട്ട്   പറയുകയാണെങ്കിൽ  എൻറെ   ജീവിതത്തിൽ 
ഏറ്റവും   ഓർമ്മിക്കുന്ന   ഒരു  ദിവസമാണ്   ആദ്യത്തെ   വിദേശ യാത്ര .
മറ്റു  പ്രവാസികൾക്കും  ഇതേ  അനുഭവമായിരിക്കാം  ഉള്ളത് .ആദ്യത്തെ 
സ്കൂൾ ദിവസം പോലെ , ആദ്യരാത്രി പോലെ ,ആദ്യ ജോലിദിവസം 
പോലെ , ആ  ദിവസം  ഓർമ്മയിൽ   പച്ച പിടിച്ച്  നിൽക്കുന്നു .ആദ്യ വിദേശ 
യാത്ര ,ആദ്യത്തെ    വിമാനയാത്രയുമാണ് .അതിനാൽ   അതിലെ  excitement ഉം 
ആശങ്കകളും   ഏറെയാണ്‌ .

1974   ഡിസംബർ   22 ആണ്   ആ  ദിവസം . ബോംബെയിൽ  നിന്ന്  കെന്യയുടെ 
തലസ്ഥാനമായ    നൈരോബിയിലേക്ക് . വിദേശ യാത്ര  അന്ന്  സാധാരണമായിരുന്നില്ല . പാസ്പോർട്ട്‌   ഓഫീസ്   മദ്രാസ്സിൽ  ആയിരുന്നു .
മദ്രാസ്സിൽ  പോയി   ഹോട്ടലിൽ   ഒരാഴ്ച   താമസിച്ചാണ്   പാസ്പോർട്ട്‌ന് 
അപേക്ഷിച്ചത് . ഡിസംബർ    16 ന്   ട്രെയിനിൽ   ബോംബയിലേക്ക്  പുറപ്പെട്ടു . എൻറെ  മൂത്ത ചേട്ടൻ  Dr NK ജോസെഫിന്റെ   ഭാര്യാസഹോദരൻ 
പോത്തൻ  അന്ന്  ബോംബയിൽ  ആയിരുന്നു . അദ്ദേഹത്തിൻറെ  കൂടെ 
നാല്  ദിവസം  താമസിച്ചു . എഞ്ചിനീയർ  ആയ  അദ്ദേഹം  സാമാന്യം 
നല്ല  ഒരു  വീട്ടിലാണ്  താമസിച്ചിരുന്നത് . ഭാര്യ  ഗോവക്കാരി  ആണ് .അന്ന് 
എല്ലാവരുടെയും   ഇഷ്ടപ്പെട്ട  ഒരു   സാധനം  റേഡിയോ  ആണ് . പോത്തൻ 
തൻറെ  റേഡിയോ  aerial  ഒക്കെ  ഫിറ്റ്‌ ചെയ്ത്  എപ്പോഴും  കേട്ടിരുന്നു .പോത്തനും  ഭാര്യയും   എല്ലാവിധ   സഹായങ്ങളും   ചെയ്തു 
തന്നു . ടിക്കറ്റ്‌   എടുത്തു തന്നത്  പോത്തൻ   ആണ് . ടിക്കറ്റ്‌  വില  4500 രൂപ .
അന്ന്  പതിനായിരം  രൂപക്ക്   ഒരേക്കർ   സ്ഥലം  കിട്ടും .വിമാന ടിക്കറ്റ്‌ 
ചാർജ്   അധികമായതിനാൽ   എൻറെ  രണ്ട്  സുഹൃത്തുക്കൾ  കപ്പലിൽ 
ആണ്   കെന്യയിലേക്ക്   യാത്ര  ചെയ്തത് . അതിൻറെ  ചാർജ്  900 രൂപ 
ആയിരുന്നു  എന്ന്  അവർ  പറഞ്ഞ്  കേട്ടിട്ടുണ്ട് . സാമ്പത്തികമായി 
ജനങ്ങൾ   വളരെ  ഞെരുങ്ങിയിരുന്ന   ഒരു  കാലമായിരുന്നു  അത് .

ഡിസംബർ   22 ന്   രാവിലെ  പോത്തൻ  ഒരു  ടാക്സിയിൽ  എന്നെ 
എയർപോർട്ട്ൽ  എത്തിച്ചു . പിരിയുന്നതിനു മുമ്പ്
പോത്തൻ  ഉപദേശിച്ചു .

''  Don't   hesitate  to interact  with  other  passengers .''

ഇന്നത്തേതുപോലെ   കർശനമായ   സെക്യൂരിറ്റി check  ഉണ്ടായിരുന്നില്ല . Terrorism  എന്ന  വാക്കു പോലും  അന്ന്  കേട്ടിട്ടില്ല .
കെന്യ ,Tanzania ,ഉഗാണ്ട  എന്നീ  രാജ്യങ്ങൾ  ചേർന്ന്  East  African 
Economic Community   എന്ന  പേരിൽ   ഒരു  സാമ്പത്തിക കൂട്ടായ്മ 
ഉണ്ടായിരുന്നു .അവരുടെ വക  East  African  Airways ലാണ് 
യാത്ര . ഒരു DC 10   വിമാനം . technology യുടെ  കുറവുകൊണ്ട്‌ 
take off  ഇന്നത്തേതുപോലെ   smooth ആയിരുന്നില്ല .ഭയങ്കര  ശബ്ദമാണ് . വിമാനത്തിനുള്ളിൽ , പുറകിൽ  ധാരാളം പേർ 
പുക  വലിച്ചിരുന്നു . ആദ്യമായി  ഒരു  ആഫ്രിക്കക്കാരിയെ 
കാണുന്നത്   flightൽ  ആയിരുന്നു . ഒരു  എയർ hostess .അവളുടെ 
തലമുടി  വളരെ  അത്ഭുതമായി  എനിക്ക് തോന്നി . അവളുടെ 
accent  മനസ്സിലാക്കാൻ   പ്രയാസമായിരുന്നു .

വിമാനം    കറാച്ചിയിൽ  ഇറങ്ങി  അരമണിക്കൂർ  കഴിഞ്ഞ് 
വീണ്ടും   പറന്നുയർന്നു . അവിടെ നിന്ന്   കയറിയ  പാകിസ്ഥാനിക 
ളാണ്  എൻറെ  അടുത്തിരുന്നത് . 1971 ലെ  ബംഗ്ലാദേശ്
യുദ്ധത്തിൻറെ   പരാജയത്തിന്റെ   ചൂട്  ആറാത്ത  സമയമായതുകൊണ്ടാകാം   അവർക്ക്   ഒരുതരം  മസ്സിൽ
പിടുത്തമായിരുന്നു .അതുകൊണ്ട്   പോത്തന്റെ  ഉപദേശം   പ്രാവർത്തികമാക്കാൻ    കഴിഞ്ഞില്ല .

ടെക്നോളജിയുടെ   പോരായ്മകൊണ്ട്   വിമാനം   എയർ
പോക്കറ്റ്‌കളിൽ   കൂടെക്കൂടെ   വീഴുകയും  വലിയ
പ്രകമ്പനങ്ങളും   ചാഞ്ചാട്ടവും ഉണ്ടാവുകയും   ചെയ്തു .

കെന്യയിൽ   അധ്യാപക ജോലിക്കു വേണ്ടിയാണ്  എൻറെ
യാത്ര . എൻറെ  സഹോദരൻ   സെബാസ്റ്റ്യൻ  രണ്ടു വർഷം
മുമ്പേ  അവിടെ  ജോലിയിൽ   പ്രവേശിച്ചിരുന്നു . അന്ന്
ഫോണ്‍  സൗകര്യം  ഇല്ല . Telegram  അടിച്ചാണ്  വിവരങ്ങൾ
അറിയിച്ചിരുന്നത് .

രണ്ടുമണിക്ക്   നൈറോബി   എയർപോർട്ടിൽ   ലാൻഡ്‌
ചെയ്തു .Terrorismത്തിൻറെ   ഭീതി  ഇല്ലാതിരുന്നതിനാൽ
യാത്രക്കാരെ   അയക്കാനും   വരുന്നവരെ  സ്വീകരിക്കുവാനും    നൂറുകണക്കിന്   ആളുകൾ  Terrace ലെ  waving  baseൽ   നിൽപ്പുണ്ട് . വളരെ   cheerful  ആയ  ഒരു
അന്തരീക്ഷം . വിമാനത്തിൽ   നിന്ന്  ഇറങ്ങി   Arrival ലേയ്ക്ക് 
നടക്കുമ്പോൾ   എന്നെ   സ്വീകരിക്കാൻ   എത്തിയ   ചേട്ടായിയും  അദ്ദേഹത്തിൻറെ   cousin , പരേതനായ   കുരിക്കിലോട്ടിൽ  KC തോമസ്സും 
Waving  Base ൽ  നിന്ന്  കൈ വീശുകയും   മലയാളത്തിൽ  കുറേ  തമാശുകൾ 
പൊട്ടിക്കുകയും   ചെയ്ത്  എനിക്ക്  ആത്മവിശ്വാസം   പകർന്നു .
Immigration ൽ  താമസം  ഒന്നും  ഉണ്ടായില്ല . കെനിയക്കാരുടെ   accent 
മനസ്സിലാക്കാൻ   ബുദ്ധിമുട്ട്   അനുഭവപ്പെട്ടു . VISA  on Arrival  കിട്ടി 
പുറത്തിറങ്ങി .

പൈക   നെല്ലാലിപ്പൊയ്കയിൽ   N.A .ജോസെഫിനെ ' ചേട്ടായി ' എന്ന് 
വിളിക്കാൻ   കാരണങ്ങൾ   ഏറെയാണ്‌ . നല്ല തടിയും  ഉയരവും 
കരുത്തും . 1974 ൽ  അദ്ദേഹത്തിന് 33   വയസ്സ്  കാണും . അദ്ദേഹം  മുൻ 
കൈ  എടുത്ത്  നാട്ടുകാരായ   അനേകം  ബിരുദധാരികൾക്ക്  അധ്യാപക 
ജോലി   കെനിയയിൽ  സംഘടിപ്പിച്ചു  കൊടുത്തു .  മറ്റു ജോലികൾ 
കിട്ടാനില്ലാത്ത   കാലമായിരുന്നു   അത് . എൻറെ  ജ്യേഷ്ഠൻ  സെബാസ്റ്റ്യൻ 
കുറെ   അകലെ   ആയിരുന്നത് കൊണ്ടാണ്   എയർപോർട്ട്ൽ  വരാഞ്ഞത് .
അന്ന്   ഞങ്ങളുടെ   നാട്ടിലെ    സംസ്കാരം  എന്നുവെച്ചാൽ  എല്ലാവരും 
പല  തലമുറകളായി   പരസ്പരം  അറിയുന്നവരും   എല്ലാ  കാര്യങ്ങളിലും 
സഹായിക്കുന്നവരും   ആണ് . ഒരു  കുടുംബത്തിലെ  അംഗങ്ങളെ പോലെയാണ് . ചേട്ടായി , KC  തോമസ്‌  എന്നിവർ  എനിക്ക്  സ്വന്തം  ജ്യേഷ്ഠൻമാരെപ്പോലെയാണ് . അവർ  എപ്പോഴും   എന്തെങ്കിലും  പറഞ്ഞ് 
കളിയാക്കും .ചിലപ്പോൾ  വഴക്കു പറയും . ഇവരുടെ  ഒരു  പ്രത്യേകത ,
ആർക്കെങ്കിലും   ഒരു  പ്രശ്നമുണ്ടായാൽ   സ്വന്തം   കാര്യങ്ങൾ 
മാറ്റിവെച്ച്   സഹായിക്കാൻ   മുന്നിട്ടിറങ്ങും  എന്നതാണ് .

പ്രസംഗം , athletics , അഭിനയം  മുതലായ  പല  മേഖലകളിൽ  ശോഭിച്ചിട്ടുള്ള 
ആളാണ് ചേട്ടായി    . തോമസ്‌  ലോക കാര്യങ്ങളിൽ  അവഗാഹം  നേടിയ 
ആളാണ്‌ .
അന്നത്തെ   ഒരു  മുന്തിയ  ഫാമിലി  കാർ ആയ  Ford  Cortina  ആണ് 
ചേട്ടായി   ഓടിച്ചിരുന്നത് . ഇരിക്കാൻ   വളരെ  comfortable .ഞങ്ങൾ 
40 Kms  അകലെയുള്ള   Thika  എന്ന  പട്ടണത്തിലേയ്ക്ക്   തിരിച്ചു .Datsun , Ford ,
Pugeot , VW Beetle , Morris Mini , Vauxhall , Toyota  മുതലായ  കാറുകൾ  റോഡിൽ 
ധാരാളം   കണ്ടു .



തോമസ്സിനെ  Thikaയിൽ   drop ചെയ്ത  ശേഷം  ഞങ്ങൾ  ചേട്ടായി  Headmaster 
ആയ മരൈര  സ്കൂളിലേയ്ക്ക്   തിരിച്ചു . അറുപത് Kms
അകലെ . മനോഹരമായ  കുന്നുകൾ   തരംഗങ്ങൾ പോലെ
തുടർച്ചയായി   കിടക്കുന്ന   പ്രദേശമാണ് . ചെറിയ  കാപ്പിത്തോട്ടങ്ങൾ   എവിടെയും  കാണാം . സ്കൂൾ  അടുക്കുന്നതിന്  ഏതാനും Kms  ബാക്കിയുള്ളപ്പോൾ 
ഒരു  ഷോപ്പിംഗ്‌  Centre ൽ  നിറുത്തി . നാലഞ്ച്  കടകളെ
ഉള്ളൂ . ചേട്ടായിയുടെ  ഒരു  കെനിയൻ  സുഹൃത്ത്‌  കുശലം
പറയാൻ  വന്നു . അയാൾ   രണ്ട്  ബിയർ  വാങ്ങി  ഞങ്ങൾക്ക് തന്നു . Tusker  Export  എന്ന  ചെറിയ  ബിയർ
ആണ് . ആദ്യമായിട്ടാണ്   ഒരു  ബിയർ  കുടിക്കുന്നത് .
അത്  കുടിച്ചു  തീർക്കാൻ   ഞാൻ  വളരെ  ക്ലേശിച്ചു .

കാർ   വലത്തോട്ട്  തിരിഞ്ഞ്   ഒരു കുന്ന്  ഇറങ്ങി ,വീണ്ടും
കുന്നുകയറി   അതിൻറെ   മണ്ടയിൽ  സ്ഥിതി ചെയ്യുന്ന
മരൈര   Secondary  സ്കൂളിൽ  എത്തി .സമയം  അഞ്ചുമണി
ആയിരുന്നു . കെനിയൻ   സമയം  ഇന്ത്യൻ  സമയത്തേക്കാൾ    രണ്ടര  മണിക്കൂർ   പുറകിൽ   ആയതിനാൽ   ആ  ദിവസം
എന്നെ   സംബന്ധിച്ചിടത്തോളം   വളരെ  നീണ്ടതായിരുന്നു .

മരൈര     ബോർഡിംഗ്  സ്കൂൾ   ആണ് . സ്കൂൾ  മാത്രമെ
അവിടെയുള്ളൂ . അധ്യാപകർക്ക്   താമസിക്കാൻ   കുറെ
വീടുകളുണ്ട് . ഫോർഡ്   Cortina , headmaster ടെ  വീടിന്
മുമ്പിൽ    എത്തി .( തുടരും )
 

Thursday, 20 November 2014

SECURITY TIPS -2 ( MALAYALAM )

സുരക്ഷാ ടിപ്സ് -2 

ലീലാമ്മ  അലക്ഷ്യമായി  വെച്ചിരുന്ന   നാല്  പവൻറെ  ഒരു  മാല 
പോയി . ലാപ്ടോപ് , ക്യാമറ , വാച്ച് , prfumes , ഡോളർ notes ,fake 
jewellery , മുതലായവ   പോയി . കവർച്ചക്കാർക്ക്    വില കുറഞ്ഞ 
DVD player, റേഡിയോ  മുതലായ   സാധനങ്ങൾ  വേണ്ട .
ഞങ്ങളുടെ  TV , എടുത്താൽ  പൊങ്ങാത്ത, പഴയ
സാധനമായതിനാൽ   എടുത്തില്ല . എന്നെ  അത്ഭുതപ്പെടുത്തിയ   ഒരു  കാര്യം , ബ്രാണ്ടി , wine മുതലായവ  എടുത്തില്ല  എന്നതാണ് . ഇതിൽ നിന്ന്
മനസ്സിലാക്കേണ്ടത്   അവർ  നല്ല  പരിശീലനം  കിട്ടിയിട്ടുള്ളവരാണ്  എന്നതാണ് . ജോലിസമയത്ത്
കുടിച്ച്  കിറുങ്ങിയാൽ   ദൗത്യം  പരാജയപ്പെടും  എന്നുള്ള
ശിക്ഷണം   അവർക്ക്  എവിടെയോ  കിട്ടിയിട്ടുണ്ട് . വീട്ടിൽ
എവിടെയോ വലിയ സ്വർണ്ണ ശേഖരം  ഉണ്ടെന്നുള്ള
തെറ്റിദ്ധാരണ യിലാണ്   അവർ   അഞ്ച്  മണിക്കൂറോളം
സമയം  വീടെല്ലാം   അരിച്ചുപെറുക്കിയത് .പോലീസ്
എത്തി , വഴിപാട് പോലെ   ചില  അന്വേഷണങ്ങൾ  നടത്തി
ഒരു  കേസ്  നമ്പർ  തന്നു . നഷ്ടപ്പെട്ട  സാധനങ്ങൾക്ക്
ഇൻഷുറൻസ്  കമ്പനി  പണം  തന്നു .

അതിനുശേഷം  ഞങ്ങൾ  Alarm  സിസ്റ്റം  install ചെയ്തു .
5000  Rand  ചെലവായി . alarm  ശബ്ദിച്ചാൽ  സെക്യൂരിറ്റി
കമ്പനിയുടെ   ആളുകൾ  ആദ്യം  ഫോണ്‍  വിളിച്ചും
ആവശ്യമെങ്കിൽ   നേരിട്ടും   വന്ന്  അന്വേ ഷിക്കും . എന്നാൽ
ചിലപ്പോൾ   ചിലന്തി ,പല്ലി  മുതലായവയുടെ  ചലനങ്ങൾ
alarmനെ   activate  ചെയ്യുകയും  നമ്മുടെ  ഉറക്കം  കെടുത്തുകയും   ചെയ്യും .
.
2013 ൽ  ഒരു  ദിവസം  ഞങ്ങൾ  shopping കഴിഞ്ഞ് വീട്ടിൽ
എത്തുമ്പോൾ   alarm  ശബ്ദിച്ചു . False alarm  ആണെന്ന് കരുതി .
പിന്നീടാണ്   മനസ്സിലായത്   പഴയതുപോലെ   ജന്നൽ അറുത്തു 
മുറിച്ച്  കള്ളൻ  അകത്തുകയറിയിരുന്നു . ആകെ ഒരു മണിക്കൂറാണ് ഞങ്ങൾ   shoppingന്  ചെലവഴിച്ചത്‌ . alarm ശബ്ദിച്ചപ്പോൾ  കള്ളൻ  ഓടി പോവുകയാണ്   ചെയ്തത് .കിട്ടിയ 
സമയം  കൊണ്ട് കുറെ  fake വളകൾ കൈക്കലാക്കി കൊണ്ടുപോയി .

2014 ൽ   കാര്യങ്ങൾ   ഞെട്ടിപ്പിക്കുന്ന വിധത്തിൽ    വഷളായിയിരിക്കുന്നു . വീട്ടിൽ  ആൾ ഇല്ലാത്ത  സമയത്ത് 
മോഷണം  നടത്തു ന്ന പതിവ്   ഇല്ലാതായിരിക്കുന്നു .ആൾ
ഉള്ള  സമയത്ത് ,പ്രത്യേകിച്ച് വെളുപ്പാൻ കാലത്ത്
കതക്  വെട്ടിപ്പൊളിച്ച്   അകത്തുകയറി ,ഉടമസ്ഥനെ  പിടിച്ചുകെട്ടി , എല്ലാം  തൂത്തുവാരുന്നതാണ്  ഇപ്പോഴത്തെ  സ്റ്റൈൽ .

സുരക്ഷയെപ്പറ്റി   പറയുമ്പോൾ ,'' ഞാൻ  സുരക്ഷിതനാണ് .
എനിക്ക്  പട്ടിയും  alarmമും  എല്ലാമുണ്ട് . '' എന്ന വിചാരം
ഉപേക്ഷിക്കേണ്ടതാണ് . തോക്ക്  കൈവശം  വെക്കുന്നത്
ഏറ്റവും   അപകടകരമാണ് . അക്രമികൾ  തോക്ക് പിടിച്ചെടുത്ത് നമുക്കെതിരെ  ഉപയോഗിച്ചേക്കാം .

ഒരു  വെളുമ്പൻ  (white )  തൻറെ  കടയിൽ  കയറിയ  അക്രമി
സംഘത്തിലെ   ഒരുത്തനെ   വെടിവെച്ചുകൊന്നു .കുറെ
ദിവസം    കഴിഞ്ഞപ്പോൾ   മരിച്ചവന്റെ കൂട്ടുകാർ
പ്രതികാരം   ചെയ്തു .

ഏതെങ്കിലും  തരത്തിൽ  അക്രമികളോട്   ചെറുത്ത് നില്ക്കുന്നത്   ആപത്താണ് .അവർ   പറയുന്നത്   അനുസരിക്കുകയെ   നിവൃത്തിയുള്ളൂ . '' എല്ലാം
എടുത്തുകൊള്ളൂ ''  എന്നു  പറഞ്ഞ്  കാണിച്ചു  കൊടുക്കുകയാണ്   ബുദ്ധി .മനുഷ്യജീവന്  പുല്ലുവില
പോലും   ഇല്ലാത്ത രാജ്യമാണ്    എന്ന്   ഓർക്കണം . ഫുട്ബോൾ   ക്യാപ്റ്റൻ  മെയിവ   അക്രമികളെ  എതിർത്തു .അതുകൊണ്ടാണ്  വെടിയേറ്റത് .

സ്വർണ്ണം , സെൽ ഫോണ്‍ , പണം , LED TV , മുതലായവ
ആണ്   മോഷ്ടാക്കൾ  ലക്ഷ്യം വെക്കുന്നത് . സ്വർണ്ണം
പൂർണ്ണമാ യി   ഒഴിവാക്കുന്നതാണ്  നല്ലത് . സ്വർണ്ണം  ഒരു
സേഫ്ൽ  സൂക്ഷിക്കാമെന്നുവച്ചാൽ   unsafe   ആണ് .കാരണം
മോഷ്ടാക്കൾ   Safeൻറെ   താക്കോൽ  ചോദിക്കും .കൊടുത്തില്ലെങ്കിൽ   ദേഹോപദ്രവം  ഉണ്ടായേക്കാം .

പല  സാധനങ്ങളും  
മോ ഷ്ടാക്കളുടെ  കണ്ണിൽപ്പെടാതെ
രക്ഷപ്പെടുത്താൻ   പറ്റും . നമ്മൾ  നാട്ടിൽ  പോകുമ്പോൾ
മാത്രം ഉപയോഗിക്കുന്ന   ഡോളർ നോട്ടുകൾ ,travellers
cheque ,ഇന്ത്യൻ  രൂപ  മുതലായവ   ഒളിപ്പിക്കാൻ  പറ്റിയ
ഇടങ്ങളുണ്ട് . ഉദാഹരണമായി  പണ്ടത്തെ  Encyclopoedia .
അവ  ഇപ്പോൾ  ആരെങ്കിലും   വായിക്കുന്നുണ്ടെന്ന്
തോന്നുന്നില്ല . മേൽപ്പറഞ്ഞ  സാധനങ്ങൾ  അവയിൽ  ഒളിപ്പിച്ച്  വെക്കാവുന്നതാണ് . ( at  own  risk ). വിശദ വിവരങ്ങൾ   മലയാളത്തിൽ  എഴുതിവെച്ചാൽ   പ്രയോജനപ്പെടും .അക്ഷരവിരോധികളായ   മോഷ്ടാക്കൾ
Encyclopoedia  തുറന്നു നോക്കുമെന്ന്  തോന്നുന്നില്ല .

ഒരു  സെൽ ഫോണ്‍  എങ്കിലും   ഓഫ്‌  ചെയ്ത്  ഒളിപ്പിച്ച്
വെച്ചിരിക്കണം .Robbers പോയിക്കഴിയുമ്പോൾ  ഉടൻ
തന്നെ   സുഹൃത്തുക്കളെ   വിളിച്ച്   വിവരം  അറിയിക്കാൻ   ഇത്  ഉപകാരപ്പെടും .

മോഷ്ടാക്കൾ  വീട്ടിൽ  അതിക്രമിച്ച്  കടക്കുമ്പോൾ   പൂർണ്ണമായി   ആത്മസംയമനം   പാലിക്കണം  . ഒരു
electrician / plumber / TV technician , അറ്റകുറ്റ പണിക്കു  വന്നതുപോലെയേ  അതിനെ   കാണാവൂ . കാരണം
കവർച്ചയും   പിടിച്ചുപറിയും   മാന്യമായ  ഒരു  ജോലി
പോലെ   സാധാരണമായിരിക്കയാണ് .പിടിക്കപ്പെടുകയില്ല , പിടിക്കപ്പെട്ടാലും  ശിക്ഷയില്ല , ശിക്ഷിക്കപ്പെട്ടാലും
ജയിൽ എന്ന   Guest House   കാത്തിരിക്കുന്നു   എന്ന
ഒരു  ചിന്താഗതി  കൂടുതൽ പേരെ   ഈ  രംഗത്തേയ്ക്ക്
ആകർഷിക്കുന്നു .കുറ്റവാളികളുടെ   വക്കാലത്തുമായി
നടക്കുന്ന  കപട  മനുഷ്യാവകാശ പ്രവർത്തകരും   കുറ്റവാളികൾക്ക്   പ്രോത്സാഹനം   നൽകുന്നു .

അക്രമത്തെ   പ്രോത്സാഹിപ്പിക്കുന്നവർ  ഭരണത്തിൽ
എത്തിയാൽ   ഒരു  രാജ്യത്തിൻറെ  ഗതി  എന്താകുമെന്ന്
ദക്ഷിണാഫ്രിക്കയുടെ  20  വർഷത്തെ   ചരിത്രം  ജനാധിപത്യ
വിശ്വാസികളെ   പഠിപ്പിക്കുന്നു . ഇന്ന്   Johannesburg ന്
അടുത്ത്   ടാക്സി operators തമ്മിലുള്ള  വെടിവെയ്പിൽ
നാലുപേർ  മരിച്ചു . ഒരു  സ്ത്രീ  ടാക്സി കയറി  മരിച്ചു .
കേരളത്തിൽ   മുഖം മൂടി ധരിച്ച   robbers  ഒരു ഗൃഹനാഥനെ
കൊന്നതായി  കേട്ടു . ഈ  രണ്ടു രാജ്യങ്ങൾ  തമ്മിലുള്ള
വിടവ്  narrow  down  ചെയ്യുന്നതിൻറെ   സൂചനയാണ്  ഇത് .
ജനാധിപത്യവിശ്വാസികൾ   ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ   കേരളവും   കൈവിട്ടുപോകും .



Wednesday, 19 November 2014

SURAKSHA UPADESHANGAL

സുരക്ഷാ ടിപ്സ്

ശക്തമായ   മഴ  പെയ്ത്   നാടാകെ  പുതിയ  പച്ചപ്പും  ചെറിയ 
തണുപ്പും   തെളിഞ്ഞ  ആകാശവും  ശുദ്ധമായ   വായുവും  പച്ചക്കറിതോട്ടത്തിൽ  നനഞ്ഞ  മണ്ണിന്റെ   മറനീക്കി  തലപൊക്കുന്ന   പയർ വിത്തുകളും   ഒരു  പുതിയ  ഉണർവ്  സൃഷ്ടിച്ചിരിക്കുന്നു .
കൂടാതെ   കൂട്ടുകൂടാൻ   ഒരു  പുതിയ   ചങ്ങാതിയെ  കിട്ടി . ഏപ്രിൽ  മാസത്തിൽ  പിണങ്ങി പോയി  എവിടെയോ  അപകടത്തിൽപ്പെട്ട്   മരിച്ചുപോയ   അപ്പു  എന്ന   പൂച്ചയ്ക്ക് 
പകരമായി  കിട്ടിയ , അതേ  നിറമുള്ള, കറുപ്പും  വെളുപ്പുമുള്ള 
സിഡ്  എന്നു പേരുള്ള  പട്ടിക്കുട്ടി .ചെറുതെങ്കിലും  ശൌര്യം 
ഒട്ടും  കുറവല്ല . ഗോൾ മുഖത്തേക്ക്  പായുന്ന  ഒരു penalty കിക്ക് 
പോലെ യുള്ള   ഓട്ടം . കാതടപ്പിക്കുന്ന , പടക്കം  പൊട്ടുന്ന പോലുള്ള  കുര . ഭാവിയുടെ   ഒരു   വാഗ്ദാനം .

യുദ്ധം   പ്രഖ്യാപിക്കാത്ത   ഒരു  യുദ്ധമേഖലയാണ്   ദക്ഷിണാഫ്രിക്ക . നെൽസണ്‍  മണ്ടേല  സ്വപ്നം  കണ്ട  ദക്ഷിണാഫ്രിക്ക   ഇന്ന്   നിലവിലില്ല . അദ്ധ്വാനിച്ചു  ജീവിക്കുന്ന,
നിയമങ്ങളെ   പാലിച്ച് , നികുതി കൊടുത്ത്   രാജ്യനന്മക്കുവേണ്ടി  പ്രവർത്തിക്കുന്നവർ   അക്രമികളെ
പേടിച്ച്   ജോലിസ്ഥലത്തും  വീടുകളിലും കഴിയേണ്ട
ദുരവസ്ഥയാണ്   ഇന്നുള്ളത് . അക്രമികൾക്ക്   ആരെയും
ഭയപ്പെടേണ്ട   ആവശ്യമില്ല . ജനങ്ങളുടെ   ജീവനും
സ്വത്തും   സംരക്ഷിക്കേണ്ടത്   തങ്ങളുടെ  ഉത്തരവാദിത്വമല്ല   എന്ന്  തോന്നിപ്പിക്കുന്ന  വിധത്തിലാണ്    സർക്കാരിന്റെ   നിലപാട് . അതുകൊണ്ട്
സാമ്പത്തിക ശേഷിയുള്ളവർ    സുരക്ഷയ്ക്ക്   സ്വകാര്യ
സെക്യൂരിറ്റി  കമ്പനികളെ   ആശ്രയിക്കുന്നു . അതും  പൂർണ്ണമായി   ഫലപ്രദമല്ല .

നവമ്പർ  രണ്ടിന്  ലോകവാർത്തകളിൽ   സ്ഥാനം  പിടിച്ച ,
ഞെട്ടിക്കുന്ന   ഒരു  സംഭവം   ഇവിടെ  നടന്നു . ദക്ഷിണാഫ്രിക്കൻ   ഫുട്ബോ ൾ  ടീം  ക്യാപ്റ്റൻ    മെയിവ                                   അവൻറെ  കാമുകിയുടെ   വീട്ടിൽ   അതിക്രമിച്ചു കടന്ന  കവർച്ചക്കാരുടെ    വെടിയേറ്റ്‌  മരിച്ചു . ഓസ്കാർ
Pistorias ൻറെ   കേസ്  മനസ്സിൽ  പച്ചപിടിച്ച് നിൽക്കെയാണ്
പുതിയ   ദുരന്തം . മാത്രമല്ല   പ്രമാദമായ   വേറൊരു
കൊലക്കേസ്സ്   വിചാരണ  ഇപ്പോൾ   Cape  Townൽ   നടക്കുന്നുണ്ട് . 2010 ൽ  ഇന്ത്യൻ  വംശജനായ  ശ്രീൻ ദേവാനി
എന്ന  ധനികൻ   മധുവിധു  ആഘോഷിക്കാൻ   Cape Town ൽ
എത്തി .ദിവാനിയും   ഭാര്യ    അനിയും  സഞ്ചരിച്ചിരുന്ന                     
ടാക്സി   hijack  ചെയ്യപ്പെട്ടു . അനിയെ                         അക്രമികൾ
വെടിവെച്ചു കൊന്നു . പക്ഷേ   ദിവാനി   വാടകകൊലയാളികളെ   ഉപയോഗിച്ച്   ഭാര്യയെ  കൊല
ചെയ്യുകയായിരുന്നു .ഭാര്യയെ   കൊലപ്പെടുത്താൻ
ദിവാനി   ദക്ഷിണാഫ്രിക്കയെ   തെരഞ്ഞെടുത്തത്   വെറുതെയല്ല . ഇവിടെ  കുറ്റം  ചെയ്തിട്ട്   വളരെ  എളുപ്പത്തിൽ   രക്ഷപ്പെടാം . പക്ഷേ   പ്ലാൻ  ചീറ്റിപ്പോയി .
കേസിൽ   ശ്രീൻ   രക്ഷപ്പെട്ട്  പോകാനുള്ള    സാധ്യതകൾ
ഏറെയാണ്‌ . ഓസ്കാർ  Pistorius ൻറെ   കേസ്ൽ   judge ന്
തെറ്റ്  പറ്റിയെന്ന്    പരക്കെ   ആക്ഷേപമുണ്ട് .

ഫുട്ബോൾ   ക്യാപ്റ്റൻ , 27 കാരനായ   സെൻസോ  മെയിവ
മോഷ്ടാക്കളുടെ   വെടിയേറ്റ്‌  മരിച്ച   സംഭവത്തിന്‌   പല
മാനങ്ങളുണ്ട് . '' a  robbery  that  went  horribly  wrong ' എന്നാണ്
ഈ  ദുരന്തത്തെ   വിശേഷിപ്പിക്കുന്നത് . അപ്പോൾ  മറിച്ച്
ചിന്തിക്കുമ്പോൾ   ആ  robbery  ശരിയായ  രീതിയിൽ  നടന്നിരുന്നുവെങ്കിൽ  മെയിവ  കൊല്ലപ്പെടുമായിരുന്നില്ല .
അതായത്   robbers ന്‌  ഏതു സമയത്തും  നമ്മുടെ  വീട്ടിൽ
അതിക്രമിച്ച്  കടക്കാം . ഉടമസ്ഥരെ   കെട്ടിയിട്ട്  ഇഷ്ടമുള്ളതെല്ലാം   എടുത്തുകൊണ്ടു പോകാം . എതിർത്താൽ   അവർ  കൊന്നുകളയും . എല്ലാം  കൊടുത്താലും  ചിലപ്പോൾ   ഒരു  തമാശിന്  കൊന്നെന്നും
വരും . കൊന്നാലും   ഒന്നുമില്ല .അത്  വാർത്തകളിൽ പോലും വരികയില്ല .
കേരളം   ദൈവത്തിൻറെ   സ്വന്തം   നാടാണ്  എ ങ്കിൽ 
ദക്ഷിണാഫ്രിക്ക   കള്ളന്മാരുടെ   സ്വന്തം   നാടാണ് . മറ്റു 
രാജ്യക്കാരായ   മോഷ്ടാക്കൾ   സംഘം ചേർന്ന്  ഇവിടെ 
യഥേഷ്ടം    മോഷണവും   പിടിച്ചുപറിയും   നടത്തുന്നു .
ഷോപ്പിംഗ്‌  malls നിത്യവും   കൊള്ളയടിക്കപ്പെടുന്നു . ഷോപ്പിംഗ്‌ന്    പോകാൻ   ജനങ്ങൾ   ഭയപ്പെടുന്നു .
 
പിടിച്ചുപറിയുടെ    ഒരു  പുതിയ   അടവ്  ഇങ്ങനെയാണ് .
നിങ്ങൾ   ഒരു  ഷോപ്പിംഗ്‌  mallൽ   കാർ  പാർക്ക്‌ ചെയ്തിട്ട് 
ഷോപ്പിംഗ്‌ന്    പോകുന്നു . മോഷ്ടാക്കൾ   നിങ്ങളുടെ നമ്പർ 
plate  അഴിച്ച്  മാറ്റുന്നു .നിങ്ങൾ   അത്  ശ്രദ്ധിക്കാതെ  കാറോടിച്ച്  പോകുന്നു . കുറേ  kms  കഴിയുമ്പോൾ  വേറൊരു  കാർ   പുറകെ  വരുന്നു . '' അയ്യോ ,നിങ്ങളുടെ 
നമ്പർ plate  ഊരിപ്പോയി .'' എന്നുപറഞ്ഞു കൊണ്ട് ,സഹായിക്കാൻ  എന്ന   ഭാവത്തിൽ . നിങ്ങൾ 
കാർ   നിറുത്തുന്നു . കള്ളന്മാർ   കാർ  കൊണ്ടുപോകും .
അല്ലെങ്കിൽ   വിലപിടിപ്പുള്ളതെല്ലാം  തട്ടിയെടുത്ത്  നിങ്ങളെ  വഴിയിൽ   തള്ളുന്നു .പോലീസിൽ  പരാതി 
കൊടുത്തതുകൊണ്ട്‌    യാതൊരു   പ്രയോജനവും ഇല്ല .
Insurance   Claimന്‌   വേണ്ടി  ഒരു   കേസ്  നമ്പർ  കിട്ടും .
അത്ര  മാത്രം .

ഫുട്ബോൾ   ക്യാപ്റ്റൻ   മെയിവയുടെ   കൊല പാതകത്തിൽ  പ്രതികളെ   ആരെയും  ഇതുവരെ
പിടി കിട്ടിയിട്ടില്ല . ഒരാളെ   അറസ്റ്റ് ചെയ്തുവെങ്കിലും
മതിയായ   തെളിവില്ലാത്തതിനാൽ   പിന്നീട്   വിട്ടയച്ചു .
കേരളത്തിൽ   LKG  കുട്ടിയെ  പീഡിപ്പിച്ച    കേസിൽ  ഒരു
ഡ്രൈവറെ    അറസ്റ്റ്  ചെയ്ത്  വിട്ടയച്ച  അതേ  ദിവസം
തന്നെയാണ്    ഇവിടെയും  വിട്ടയച്ചത് .

മെയിവ  കൊല്ലപ്പെട്ടത്   കാമുകിയായ   ഒരു  നടിയുടെ
വീട്ടിൽ  വെച്ചാണ് . 27 കാരനായ   മെയിവ   കാമുകിയെ
രക്ഷിക്കാൻ   ശ്രമിക്കുമ്പോഴാണ്   കൊല്ലപ്പെട്ടതെന്ന്  പറയപ്പെടുന്നു . അവന്   ഭാര്യയിലും   രണ്ട് കാമുകിമാരിലും   ഓരോ  കുട്ടികളുണ്ട് . ഈ  രാജ്യത്ത്
സാധാരണമായ    വിവാഹേതരബന്ധങ്ങളുടെ   ഒരു
ഉദാഹരണമാണ്   ഇത് .

അക്രമങ്ങൾ  തടയാൻ   പോലീസിന്  എന്തുകൊണ്ട്  സാധിക്കുന്നില്ല   എന്ന  ചോദ്യം  ഇവിടെ  പ്രസക്തമാണ് .
ANC / ദക്ഷിണാഫ്രിക്കൻ  കമ്മ്യൂണിസ്റ്റ്   പാർട്ടി കൂട്ടുകെട്ടാണ് ഇവിടെ   ഭരിക്കുന്നത്‌ . യാതൊരു  യോഗ്യതയും  നോക്കാതെ   പാർട്ടി അണികളെ  ഉന്നത
സ്ഥാനങ്ങളിൽ   പ്രതിഷ്ഠിക്കുന്നു . പത്താം ക്ലാസ്സ്‌  പോലും
പസ്സാകാത്തവർ   വകുപ്പുകളുടെ   തലപ്പത്ത്  ഉണ്ട് .ഇതിന്
Cadre depolyment  എന്ന്   പറയുന്നു .സുഖലോലുപതയിൽ
തൽപരരായ   ഇവിടത്തെ   ഇടതുപക്ഷക്കാരെ  Gucci
leftists എന്ന്   പറയുന്നു . രാജ്യത്തിൻറെ  ആകെ  ചുമതലയുള്ള  National  Police  Commissioner, പോലീസിൽ
മുൻ പരിചയമില്ലാത്ത   ഒരു  സ്ത്രീയാണ് .യോഗ്യതയും
Professional  experience ഉം  ഉള്ളവരെ  ഒഴിവാക്കിയാണ്  അവരെ   നിയമിച്ചത് .

പോലീസുകാർക്ക്   ശരിയാ യ  പരിശീലനം  ഇല്ല . ഒരു
കുറ്റകൃത്യം  നടന്ന  സ്ഥലത്തെ  വസ്തുക്കളിൽ  കൈ കൊണ്ട് തൊടരുത്  എന്ന  പ്രാഥമിക പാഠം  പല  പോലീസുകാർക്കും   അറിഞ്ഞുകൂടാ . ഒരു ജനക്കൂട്ടത്തിന്
നേരെ  വെടിവെക്കുമ്പോൾ   അരയ്ക്കു താഴെ  വെടിവെച്ച്
പരമാവധി   ആളപായം  കുറയ്ക്കണമെന്ന  കാര്യം
പോലീസ്   പാലിക്കാറില്ല . 2012 ൽ   മാരിക്കാന  എന്ന
സ്ഥലത്ത്   സമരത്തിൽ  ഏർപ്പെട്ട  platinum ഖനി തൊഴിലാളികൾ  അക്രമാസക്തരായപ്പോൾ   പോലീസ്
34 പേരെ വെടിവെച്ചു കൊന്നു .നൂറുകണക്കിന്  പോലീസുകാർ  ക്രിമിനൽബന്ധമുള്ളവരാണ് .

2000 മുതൽ   2009  വരെ   ദേശീയ  പോലീസ്  Commissioner  ആയിരുന്ന 
സഖാവ്    Jackie  സേലേബിക്ക്    Interpolൻറെ  പ്രസിഡന്റ്‌  ആയി 
സ്ഥാനം  കിട്ടി . ആ  സ്ഥാനം  ദുരുപയോഗം  ചെയ്ത്  അയാൾ 
ഇന്റർപോൾ   രഹസ്യങ്ങൾ   Drug  Syndicates ന് ചോർത്തി കൊടുത്തു . 2010ൽ  അഴിമതി കേസ്ൽ   15 വർഷത്തെ  തടവുശിക്ഷ 
കിട്ടിയ   അയാൾ   രാഷ്ട്രീയ സ്വാധീനം   ഉപയോഗിച്ച്   മെഡിക്കൽ 
parole  നേടി  ഇപ്പോൾ  സുഖജീവിതം   നയിക്കുന്നു .

അക്രമികൾക്ക്   പോലീസിനെ   പേടിയില്ല . മറിച്ച് ,പോലീസിന് 
അക്രമികളെ   പേടിയാണ് . പൂച്ച  എലിയെ  പേടിക്കുന്ന  അവസ്ഥ .
2013 ൽ   77 പോലീസുകാർ   അക്രമികളുടെ   വെടിയേറ്റ്‌  മരിച്ചു .

ഇന്ന്   ചില  സ്ഥലങ്ങളിൽ   മലയാളികൾ   ഭീതിയിൽ  കഴിയുന്നു .
സ്വർണ്ണവില   കൂടിയതിന് ശേഷമാണ്   മലയാളികൾ  ഒരു
target ആയത് .എല്ലാ  വിഭാഗത്തിൽപ്പെട്ട   ജനങ്ങളും robbers
ൻറെ   targets  ആകുന്നുണ്ട് .

 പട്ടികൾ  എന്നിവ  ഇല്ലായിരുന്നു . ഈ  പ്രദേശത്ത്  മോഷണങ്ങൾ   കുറവായിരുന്നു . 2012 വരെ  അങ്ങനെ
തുടർന്നു . 2012 മെയ്‌  12 ന്  ഞങ്ങൾ  സ്കൂളിൽ നിന്ന്  വന്നപ്പോൾ  അസാധാരണമായി   ചില  കുഴമറിച്ചിൽ
ശ്രദ്ധയിൽ പ്പെട്ടു . അടുക്കളയിൽക്കൂടിയാണ്  വീട്ടിലേയ്ക്ക് 
കയറുന്നത് . വീടിൻറെ  ഉള്ളിലേയ്ക്ക് പോകുന്തോറും
എല്ലാം   താറുമാറായി കിടക്കുന്നത് കണ്ട്  ഞെട്ടി . ബെഡ്കൾ  മറിച്ചിട്ടിരിക്കുന്നു . cupboards എല്ലാം തുറന്ന്  വലിച്ചുവാരി  ഇട്ടിരിക്കുന്നു . മാസ്റ്റർ ബെഡ് റൂമി
ൻറെ  ജന്നൽകമ്പി  മുറിച്ച്  അകത്തോട്ട്  വളച്ചാണ്  മോഷ്ടാക്കൾ   അകത്ത്  കയറിയത് . അഞ്ചുമണിക്കൂറെങ്കിലും    അവർ  വീടിനുള്ളിൽ   ചെലവഴിച്ചിരിക്കണം . ഒരു  വൻ സ്വർണ്ണ വേട്ടയുടെ
ലക്ഷണങ്ങൾ   കണ്ടു . ഉണ്ടായിരുന്ന  സ്വർണ്ണം  മക്കളുടെ
വിവാഹത്തിന്  കൊടുത്തിരുന്നു . ബാക്കി  കുറെ  നാട്ടിൽ
Locker ൽ  ആയിരുന്നു . ബാക്കി  കുറെ  പൊട്ടും  പൊടുങ്കും
ഇവിടെ  ഒരു  lockerൽ . ഭാഗ്യവശാൽ  ആ  locker  മോഷ്ടാക്കൾ
കണ്ടില്ല . പക്ഷേ  ലീലാമ്മ  അലസമായി  cupboard ൽ
വെച്ചിരുന്ന


 
 
 


 

Saturday, 15 November 2014

varanthya chinthakal ( opinion )

വാരാന്ത്യ ചിന്തകൾ

അടൂരിനെതിരെ

അടൂർ  ഗോപാലകൃഷ്ണന്   എതിരെ   ഒരു   തടിമാടൻ   ആക്രോശിക്കുന്നത് 
കേട്ട്   ഞെട്ടിപ്പോയി . പറോട്ടയും   ബീഫ്  കറിയും  കണക്കിലേറെ  കഴിച്ച് 
ദുർമേദസ്സ്   ബാധിച്ച  , ഒരു  ജോലിയും  ചെയ്യാതെ   ഉപരോധവും  കോലം 
കത്തിക്കലും  വാചകമടിയും   ആയി  നടക്കുന്ന   അവൻ  ഏതു  പാർട്ടിക്കാരനാണ്   എന്നത്   പ്രസക്തമല്ല . അവൻറെ   ധിക്കാരവും   അറിവില്ലായ്മയും   തെമ്മാടിത്തവുമാണ്    പ്രസക്തം . ലോകം  മുഴുവൻ 
അറിയുകയും    ആദരിക്കുകയും   ചെയ്യുന്ന   അടൂർ  ഗോപാലകൃഷ്ണൻ 
എവിടെ ?  ഈ  പൊണ്ണ തടിയൻ   എവിടെ ?  സിനിമയെപ്പറ്റി   ഒന്നും 
അറിവില്ലാത്ത   അവൻറെ   'ബ്ബബ്ബ  ബ്ബബ്ബ 'ക്ക്   എന്ത്   പ്രസക്തി .
ഒരു  വിഷയത്തെ പ്പറ്റി   അറിവില്ലാത്തവൻ    അറിവുള്ളവരെ   കേട്ട് 
പഠിക്കണം . അല്ലെങ്കിൽ   പോയി  ' ചെരക്കണം '. 

കേരളം   എല്ലാക്കാര്യങ്ങളിലും    പുരോഗമിച്ച  ഒരു   സ്റ്റേറ്റ്  ആണെന്ന് 
പറയുന്നത്  പൊള്ളയാണ്‌ . ഇന്ന്   ഒരു  കലാകാരന് , അല്ലെങ്കിൽ 
സഹിത്യകാരന്   സ്വതന്ത്രമായി  എഴുതാനോ   പറയാനോ   വരക്കാനോ 
ഉള്ള   സ്വാതന്ത്ര്യം   ഇല്ല . എല്ലാ  ജാതിമത വിഭാഗങ്ങളെയും   തൃപ്തി 
പ്പെടുത്തി ക്കൊണ്ടേ   എഴുതാനും    പറയാനും  പറ്റുകയുള്ളു . അതായത്   ഉള്ളിൽ  ഉള്ളത്   മറച്ചു വെച്ചുകൊണ്ട് , എവിടെയും  തൊടാതെ  ജനങൾക്ക് 
ഇഷ്ടമുള്ളത്  എഴുതണം . അല്ലെങ്കിൽ   അടി  കിട്ടും . വീട്  ആക്രമിക്കപ്പെടും . വയലാർ  രാമവർമ്മ   വളരെ   ചെറുപ്പത്തിലെ   മരിച്ചത് 
നന്നായി . അല്ലെങ്കിൽ   അദ്ദേഹം   ആക്രമിക്കപ്പെടുമായിരുന്നു . Shakespeare 
ഇന്ന്   കേരളത്തിൽ   ജീവിച്ചിരുന്നെങ്കിൽ  പറോട്ട / പോത്തുകറി   തടിമാടന്മാർ   അദ്ദേഹത്തെ    ആക്രമിക്കുമായിരുന്നു . കാരണം   വയലാറും 
Shakespeare ഉം   ആരെയും   പേടിക്കാതെ   എഴുതിയവരാന് .

സുകുമാർ   അഴിക്കോട്   തൻറെ   അഭിപ്രായങ്ങൾ   തുറന്നു  പറഞ്ഞപ്പോൾ 
അദ്ദേഹത്തെ   ചിലർ   തെറികൊണ്ട്     അഭിഷേകം  ചെയ്തു .
ആശയങ്ങളെ   ആശയങ്ങൾ കൊണ്ട്   നേരിടാനുള്ള   കഴിവില്ലാത്തവർ 
കോലം   കത്തിക്കുകയും   തെറി പറയുകയും   ചെയ്യുന്നു . ഒരാളുടെ 
അറിവ് , പ്രായം , സ്ഥാനം  ,ഇവ   ഒന്നും   മാനിക്കാതെ   അവഹേളിക്കുന്ന 
ഒരു   പ്രവണത   ഇന്ന്   വളർന്നു വന്നിരിക്കുന്നു . ' ബഹുമാനം ' എന്ന 
വാക്കിന്    നിഖണ്ടുവിൽ   സ്ഥാ നം   ഇല്ലാതായിരിക്കുന്നു . ആർക്കും 
ആരെയും   അവഹേളിക്കാം .

മറ്റുള്ളവർ   പറയുന്നത്   ശ്രദ്ധിച്ച്  കേൾക്കുക  എന്നത്  അറിവ്  തേടുന്ന 
ആളിൻറെ    ലക്ഷണമാണ് . കേൾക്കുന്നതിൽ   വിയോജിപ്പുണ്ടെങ്കിൽ 
അത്   മാന്യമായ   വാക്കുകളിലൂടെ   പ്രകടിപ്പിക്കണം . അല്ലാതെ    കോലം 
കത്തിക്കുക , കല്ലെറിയുക , ഉപരോധിക്കുക , വീട്  അടിച്ചു തകർക്കുക 
ഇവയൊക്കെ    തനി   കാടത്തത്തിൻറെ   ലക്ഷണമാണ് . പണ്ട്  ഈ 
പ്രവണത   ഇല്ലായിരുന്നു . അതുകൊണ്ടാണ്  '' മനുഷ്യൻ  മതങ്ങളെ  സൃഷ്ട്ടിച്ചു ' '' പ്രവാചകന്മാരെ   പറയൂ  പ്രഭാതമകലെയാണോ '', ഈശ്വരനൊരിക്കൽ   വിരുന്നിനു  പോയി ' മുതലായ   ഗാനങ്ങൾ   വയലാർ 
എഴുതിയത് . അന്ന്   ജനങൾക്ക്   കൂടുതൽ   പക്വതയും  സഹിഷ്ണുതയും 
ബഹുമാനവും   ഉണ്ടായിരുന്നു . ഇന്ന്   പറോട്ട തടിമാടന്മാർ  'കേട്ടത് 
പാതി കേൾക്കാത്തത് പാതി  '  കോലം  കത്തിക്കാനും   തെറി വിളിക്കാനും   തെരുവിൽ   ഇറങ്ങുകയായി . 'കാള പെറ്റെന്ന്  കേട്ട്   കയറെടുക്കാൻ '  ഓട ചാനലുകൾ   ഇവർക്ക്   പ്രേരണ   നൽകുന്നു .

നാലഞ്ച്   വർഷങ്ങൾക്ക് മുമ്പ്   ഡെന്മാർക്കിൽ   ഒരു  കാർട്ടൂണ്‍   പ്രസിദ്ധീകരിക്കപ്പെട്ടു . അത്   മുസ്ലിം   തീവ്ര വാദികൾക്ക്   ഇഷ്ട്ടപ്പെട്ടില്ല .
അതിൻറെ   പേരിൽ   പാകിസ്താനിലും    അഫ്ഘാനിസ്ഥാനിലും 
വൻ ലഹളകൾ   നടന്നു . cartoonist നെ   വധിക്കാൻ   ശ്രമം   നടന്നു .
കാർട്ടൂണ്‍  പിൻവലിച്ചു  മാപ്പ്   പറയണമെന്ന്   തീവ്രവാദികൾ 
ആവശ്യപ്പെട്ടു . അഭിപ്രായ സ്വാതന്ത്ര്യത്തെ   ബലികഴിച്ച്   മാപ്പുപറയാൻ 
ആ   കൊച്ചു രാജ്യം   തയ്യാറായില്ല .

*               *                   *                   *                       *                        *                    *
 
ചുംബനസമരവും    ആലിങ്ങ്ന സമരവും

ഞാൻ   പഠിപ്പിച്ചിരുന്ന   സ്കൂളിൽ   ഈയിടെ  രണ്ട്
സംഭവങ്ങൾ   ഉണ്ടായി . 14  വയസ്സുള്ള   ഒരു  പെണ്‍കുട്ടി
വിഷം   കഴിച്ച്   ആത്മഹത്യ   ചെയ്യാൻ   ശ്രമിച്ചു . അഴിഞ്ഞാടി  നടന്നിട്ട്  രാത്രിയിൽ   വൈകി  വീട്ടിലെത്തു ന്നതിനെ  അമ്മ  ചോദ്യം  ചെയ്തതാണ്   കാരണം . ഭാഗ്യവശാൽ  പെണ്‍കുട്ടി  മരിച്ചില്ല . ഒരു ദിവസം
12 ആം   ക്ലാസ്സിൽ   പഠിക്കുന്ന   ഒരു  പെണ്‍കുട്ടി  പരീക്ഷയെഴുതാൻ   വന്നില്ല . 9  മണിക്കാണ്   പരീക്ഷ
തുടങ്ങുന്നത് . ഒമ്പതര  മണിയായപ്പോൾ  സ്കൂൾ  അധികൃതർ   ഒരു  അധ്യാപി കയെ അയച്ച്   പെണ്‍കുട്ടിയുടെ   വീട്   തപ്പി  കണ്ടു പിടിച്ചു . ആ  കുട്ടി
ഒരു മാസം  മുമ്പ്   പ്രസവിച്ചു . ഏതോ  വിദ്യാർത്ഥി
ആയിരിക്കാം   കൊച്ചിന്റെ   തന്ത . പെണ്‍കുട്ടി  ഒറ്റയ്ക്ക്
ഒരു  വീട്ടിൽ   താമസിക്കുന്നു . കൊച്ചിനെ   ഏൽപ്പി ച്ചിട്ട്
പോരാൻ   ആരുമില്ല . ചുംബനവും   ആലി ന്ഗനവും
കഴിഞ്ഞിട്ടാണ്   ആ  കുട്ടി  പ്രസവിച്ചത് . അത്യാവശ്യ
സമയത്ത്   സഹായിക്കാൻ   ആരുമില്ല . അദ്ധ്യാപിക
ഏതോ  സ്ത്രീയെ   കണ്ടുപിടിച്ച്   കൊച്ചിനെ  ഏൽപ്പിച്ചു .
ആ  പെണ്‍കുട്ടി  10 മണിക്ക്   പരീക്ഷ  എഴുതി . എങ്ങനെ
പരീക്ഷ  ജയിക്കും ? ഇത്തരം   സംസ്കാരം   ഇറക്കുമതി 
ചെയ്ത്   യുവതലമുറയെ   നശിപ്പിക്കാനാണ്   ചുംബന / ആലിന്ഗനസമരക്കാർ     ശ്രമിക്കുന്നത് .ഇല്ലാത്ത  സദാചാര
പോലീസിൻറെ   പേരും  പറഞ്ഞ്   പെണ്‍കുട്ടികളെ  തൊടാനും   ഒത്തുകിട്ടിയാൽ   അവസാനത്തെ  അറ്റം
വരെ    പോകാനുമാണ്   ഇക്കൂട്ടർ   ശ്രമിക്കുന്നത് . ഫുട്ബോൾ  കളിയും   സെക്സ്ഉം   തമ്മിലുള്ള   സാമ്യം
പ്രസക്തമാണ് . ഫുട്ബോളിൽ   എങ്ങനെയെങ്കിലും  എതിരാളികളെ  വെട്ടിച്ച്   നെറ്റ്  ചലിപ്പിക്കുകയാണ്
ലക്ഷ്യം . സെക്സ്ൻറെ   കാര്യത്തിൽ  നെറ്റ്  എന്താണെന്ന്
പറയേണ്ട തില്ലല്ലോ . അതുകൊണ്ട്   പെണ്‍മക്കൾ  ഉള്ള
മാതാപിതാക്കൾ   ശ്രദ്ധിക്കണം .

പണ്ട്   അമ്മമാർ   പറഞ്ഞ്  കേട്ടിട്ടുണ്ട്‌ :

" ഇല   മുള്ളേൽ  വീണാലും   മുള്ള്   ഇലയിൽ  വീണാലും
ഇലയ്ക്കാന്  ദോഷം .''


Saturday, 8 November 2014

ചുംബന പുരാണം ( ഹാസ്യഭാവന )

AD  2025

ഞാൻ  അന്ന്  retirement   ജീവിതം   നയിക്കുകയായിരുന്നു , എറണാകുളത്ത് 
ഒരു  ഫ്ലാറ്റിൽ . ഞാനും  എൻറെ  ഭാര്യ  തെയ്യാമ്മയും   മാത്രം . ചിലപ്പോൾ 
മക്കളും   പേരക്കുട്ടികളും  വരും ,ഞങ്ങളുടെ   ക്ഷേമം  അന്വേഷിക്കാൻ .
പേരകുട്ടികൾ  എന്നുപറഞ്ഞാൽ  തീരെ  കൊച്ചുകുട്ടികളല്ല , teenagers 
ആണ് . ചില  രാത്രികളിൽ  ഞങ്ങൾ  റ്റെറസിൽ   കസേരകൾ  വട്ടത്തിലിട്ടു 
കൊച്ചുവർത്തമാനം   പറഞ്ഞ്  പാതിരാ കഴിഞ്ഞും  ഇരിക്കും .ഒരു 
രാത്രി   ഡാനി   ചോദിച്ചു ,

''  വല്യപ്പച്ചാ , എന്തുകൊണ്ടാണ്   കേരളത്തിൽ  വിഡ്ഢിദിനം  നവംബർ 
രണ്ടാം   തീയതി   ആഘോഷിക്കുന്നത് ?''
 
'' നല്ല   ചോദ്യം . കോപ്ടിക്  സഭക്കാർ   ക്രിസ്മസ്   ആഘോഷിക്കുന്നത് 
ഡിസംബർ   25 ന്  അല്ല . വേറൊരു  ദിവസമാണ് . അതുപോലെ   നമ്മൾ 
മലയാളികൾ    നവംബർ   രണ്ടാം   തീയതി   വിഡ്ഢിദിനം   ആഘോഷിക്കുന്നു ."

ഡാനി :  അതെന്താ   അങ്ങനെ ?

ഞാൻ :  പറയാം . അതൊരു   നീണ്ട   കഥയാണ്‌ . 2014  നവംബർ  2 ,കേരള 
ചരിത്രത്തിൽ    ചാണക ലിപികളിൽ  എഴുതപ്പെട്ട   ഒരു  മഹാദിനം 
ആണ് . വൈക്കം   സത്യാഗ്രഹം , ക്ഷേത്രപ്രവേശന വിളംബരം , ഉപ്പുസത്യാഗ്രഹം , കേരളപ്പിറവി , മുതലായ  ചരിത്രപ്രധാനമായ  ദിനങ്ങളെപ്പോലെയാണ്   നവംബർ  2 . അന്നാണ്   മഹത്തായ   ചുംബനസമരം 
അഥവാ     അഖിലകേരള   വിഡ്ഢി മഹാസംഗമം    എറണാകുളത്ത് 
അരങ്ങേറിയത് . അന്നുമുതൽ   നവംബർ 2   കേരളത്തിൽ   വിഡ്ഢിദിന 
മായി   ആചരിച്ചുവരുന്നു . അന്ന്   പൊതു അവുധിദിനമാണ് .

ദിവ്യ :  കൂടുതൽ    വിശദീകരിക്കാമോ  വല്യപ്പച്ചാ .

''  വിശദീകരിക്കാം . ഇന്ത്യയിലെ   ഭൂരിപക്ഷം  ജനങ്ങൾ  വിഡ്ഢികൾ 
ആണെന്ന്   പണ്ട്  ജസ്റ്റിസ്‌   കട്ജു  പറഞിട്ടുണ്ട് . സാച്ചരത  കൂടുതലുള്ള 
കേരളം  അതിൽ  ഒന്നാം   സ്ഥാനത്താണ്‌ .പിന്നെ , പേർസണൽ  ആയിട്ട് 
പറയുകയാണെങ്കിൽ   വിഡ്ഢിമഹാ സങ്ങമത്തിൽ   പങ്കെടുക്കാൻ 
ഭാഗ്യം  ലഭിച്ച   ഒരാളാണ്   ഞാൻ . ഞാൻ  പറയാൻ  പോകുന്ന   കഥ  വല്യമ്മച്ചിയോട്   പറയുകയില്ല  എന്ന്
ഉറപ്പ്  തന്നാൽ   ഞാൻ   അത്   പറയാം .

എല്ലാവരും :  ഞങ്ങൾ  പറയുകയില്ല .ഒറപ്പാ .കഥ  കേൾക്കട്ടെ .

''  നവംബർ  ഒന്നാം  തീയതി   കേരളപ്പിറവി  ആയിരുന്നു .
  ചുംബനസമരത്തെപ്പറ്റിയുള്ള   ചർച്ചകൾ  ചാനലുകളിൽ
കത്തി പടർന്നു കൊണ്ടിരുന്നു , അനുകൂലിച്ചും ,പ്രതികൂലിച്ചും . ഞാൻ  തുടക്കം  തൊട്ടേ
സമരത്തിന്‌   അനുകൂലമായിരുന്നു . ആ  പ്രസ്ഥാനത്തിൽ
ചേർന്ന്   സമരത്തിൽ   പങ്കെടുക്കണം  എന്ന്  ഞാൻ  ആഗ്രഹിച്ചു . തെയ്യാമ്മ   തീർച്ചയായും   സമരത്തെ  എതിർക്കുമെന്ന്   അറിയാം . ഉച്ചക്ക്  ഊണിന് മുമ്പ്
അല്പം  ' വീശുന്ന ' പതിവ്  എനിക്ക്  ഉണ്ട് . എന്നാൽ
ഒരു   പരിധി വിടാൻ   തെയ്യാമ്മ   സമ്മതിക്കുകയില്ല .കേരളപ്പിറവിയല്ലേ   നല്ല  ദിവസമല്ലേ
എന്നൊക്കെ  പറഞ്ഞ്  ഞാൻ  കുറെ  എക്സ്ട്രാ സ്മാൾ
വീശി .

''  TV യിൽ  എന്താ   ചൂടുപിടിച്ച   ചർച്ച ?''  തെയ്യാമ്മ
അടുക്കളയിൽനിന്ന്   വിളിച്ചു ചോദിച്ചു .

''  നീ  അറിഞ്ഞില്ലേ , മറൈൻ  ഡ്രൈവിൽ  നാളെ  പരസ്യ
ചുംബനസമരമാണ് . BBCക്കാരും  CNNനും  ഒക്കെ  വരുന്നുണ്ട് . നാളെ  എറണാകുളം   ശരിക്കും  കുളമാകും .''

'' ശുദ്ധ അസംബന്ധം . സാധാരണക്കാർ   ജീവിക്കാൻ
പാടുപെടുമ്പോൾ  ചുംബനസമരം പോലും . ഇവർക്കൊന്നും  വേറെ  പണിയില്ലേ ? ''   തെയ്യാമ്മ   പറഞ്ഞു .

ഇതു കേട്ടപ്പോൾ   എനിക്ക്  വളരെ  സന്തോഷം  തോന്നി .
അധിക വീശലും  കൂടി  ആയപ്പോൾ   ഞാൻ  കൂടുതൽ
വാചാലനായി .

''  അക്ഷരം പ്രതി  ശരിയാ   തെയ്യാമ്മ   പറഞ്ഞത് . ചുംബനസമരം  ശുദ്ധ പോക്രി

 
ത്തരമാണ് . ഇത്  അനുവദിച്ചു കൊടുത്താൽ    അടുത്ത പടി   പരസ്യ
സംഭോഗമായിരിക്കും .അതുകൊണ്ട്   പല്ലും  നഖവും
ഉപയോഗിച്ച്   ഇതിനെ  എതിർക്കണം . മനുഷ്യനും
മൃഗങ്ങളും   തമ്മിലുള്ള   വ്യത്യാസം  എന്താ ?  മനുഷ്യർ
ചുംബനവും   സംഭോഗവും   കിടപ്പറയിൽ  അതീവ രഹസ്യമായി, സ്വകാര്യതയുടെ   സുരക്ഷിതത്വത്തിൽ
ചെയ്യുന്നു . പട്ടി ,കഴുത   മുതലായവ   ഈ  പ്രവർത്തികൾ
പരസ്യമായി   ചെയ്യുന്നു . എന്നാൽ  ചില  മൃഗങ്ങൾ പോലും  സ്വകാര്യത   ഇഷ്ടപ്പെടുന്നു . ഉദാഹരണം  പന്നി .
എൻറെ  കുട്ടിക്കാലത്ത്   വീട്ടിൽ   പന്നിവളർത്തൽ
ഉണ്ടായിരുന്നു . പ്രസവത്തിന്   മുമ്പ്  പന്നി  പാണൽ ,പെരികിലം  മുതലായവയുടെ    ശിഖരങ്ങൾ
ഒടിച്ചു  ഒരു  ഒഴിഞ്ഞ  സ്ഥലത്ത്  കൂട്ടിയിട്ട്   അതിലാണ്
പ്രസവിക്കുന്നത് . അന്യർ  കാണുന്നത്   അതിന്  ഇഷ്ടമില്ല .
കാലം   പോയ  പോക്കേ ! ഇപ്പോൾ   ക്യാമറയുടെ  മുമ്പിൽ
പ്രസവിക്കാനും   സ്ത്രീകളെ  കിട്ടും . പുരോഗമനമാണ്‌
പോലും . ചുംബനസമരം    അനുവദിച്ചുകൂടാത്തതാണ് .''

''  ചോറ്   റെഡിയായി .''  തെയ്യാമ്മ   ചുംബനവിഷയത്തിൽ
താൽപ്പര്യം    കാണിച്ചില്ല .

'' ഞാൻ  പോകുന്നുണ്ട് , ചുംബന സമരത്തെ   എതിർക്കാൻ .
നമ്മൾ   പ്രതികരിക്കാതിരിക്കുന്നത്    സമരത്തെ  സപ്പോർട്ട്
ചെയ്യുന്നതിന്   തുല്യമാണ് .'' ഉണ്ടു കൊണ്ടിരുന്നപ്പോൾ
ഞാൻ  പറഞ്ഞു .

''  അതൊക്കെ   പിള്ളേരുടെ   കാര്യങ്ങൾ  അല്ലേ ? പൊന്നുരുക്കുന്നിടത്ത്   പൂച്ചയ്ക്ക്   എന്തു കാര്യം ?''
തെയ്യാമ്മ   പറഞ്ഞു .

''  എന്തായാലും  ഞാൻ  പോകുന്നുണ്ട് . ചുമ്മാ   കണ്ടിട്ട്
പോരാം .''

'' പോകുന്നത്  കൊള്ളാം .പക്ഷേ   ലാത്തിയടി  കൊള്ളാതെ
മാറി   നിന്നോളണം .''

രണ്ടാം  തീയതി   രാവിലെ  ഞാൻ  Deluxe  Hair  Dressers
ൽ  പോയി  മുടി വെട്ടിച്ച്  dye ചെയ്ത്  ജോർ ആക്കി .സ്ഥിരം
കസ്റ്റമർ  ആയതിനാൽ   കടയുടമ  അഴകപ്പനാണ്  എൻറെ
മുടി  വെട്ടുന്നത് .

''  സാർ   പോകുന്നില്ലേ  ചുംബനസമരത്തിന് ? ''
അഴകപ്പൻ  ചോദിച്ചു .

''  ഓ , അതൊക്കെ   പിള്ളേരുടെ  കാര്യങ്ങൾ  അല്ലേ ?''
''പട്ടിക്ക്  മീശ കിളുത്താൽ   അമ്പിട്ടന്  എന്ത് കാര്യം ?''
എന്ന് പറയാൻ   ഓങ്ങിയതാണ് . ഭാഗ്യവശാൽ  പറഞ്ഞില്ല .

''  സാറിനെ  കണ്ടാൽ  ഇപ്പോൾ  ഒരു  40  വയസ്സേ  തോന്നിക്കൂ .''  അഴകപ്പൻ   പറഞ്ഞു . സന്തോഷം കൊണ്ട്
എൻറെ  മേലാകെ  കുളിര്  കോരിയിട്ടു .

'' ഒള്ളത്  പറയാമല്ലോ  സാറെ , നമ്മുടെ  പല  മെഗാ താരങ്ങളും  60 -65  വയസ്സുള്ള   മുതിർന്ന  പൌരന്മാരാണ് .
ഇവിടെനിന്ന്   ഇറങ്ങി പോകുന്നത്  30 -40  വയസ്സുള്ള
ചെറുപ്പക്കാരായിട്ടാണ് .  സാർ  ചുംബനസമരത്തിന്  പോയി    ഒരു  കൈ  നോക്ക് .വല്ലതും  തടയും .''

''അതെ , പോലീസ്   തടയും .''

ഞാൻ   മറൈൻ Drive ലേക്ക്   കുതിച്ചു . അവിടം  ആ ളുകളെ ക്കൊണ്ട്  നിറഞ്ഞിരുന്നു . സമരം   തുടങ്ങിയിരുന്നില്ല . സപ്പോർട്ട് ചെയ്തും    എതിർത്തും  മുദ്രാവാക്യങ്ങൾ
മുഴങ്ങി . പലനിറത്തിലുള്ള   കൊടികൾ   കാറ്റിൽ  പറന്നു
കളിച്ചു . ഏതുസമയത്തും   സംഘർഷം   പൊട്ടിപ്പുറപ്പെടാവുന്ന , tension  നിറഞ്ഞ  അന്തരീക്ഷം .

എൻറെ  കണക്കുകൂട്ടൽ   ഇങ്ങനെ  ആയിരുന്നു . കേരളത്തിലെ  ജനസംഖ്യയിൽ      സ്ത്രീകളാണ്  കൂടുതൽ .
100 പുരുഷന്മാർക്ക്   105  സ്ത്രീകൾ . അപ്പോൾ  ഇവിടെയും
കുറേ  സ്ത്രീകൾ   മിച്ചം  വരും . ഒരു  partnerനെ  കിട്ടാൻ
ബുദ്ധിമുട്ട്   വരികയില്ല . ഞാൻ  ചുറ്റുപാടും   കണ്ണോടിച്ചു
നോക്കി . ചുംബന സമരത്തിൻറെ   ആദ്യപടിയായി  ജോടികൾ  ആലിംഗനം  ചെയ്ത്  നിൽക്കുകയാണ് .കണക്കിൽ പെടാത്ത   സ്ത്രീകളെ  അവിടെ   ഒരിടത്തും  കണ്ടില്ല . നിലാവത്ത്   അഴിച്ചു വിട്ട
കോഴിയെപ്പോലെ   ഞാൻ   അവിടെയെല്ലാം   ചുറ്റി  നടന്നു .
അവസാനം   ഒറ്റയ്ക്ക്  നിൽക്കുന്ന   ഒരു  യുവതി  എൻറെ
കണ്ണിൽപെട്ടു . ഏകദേശം   35 വയസ്സ് കാണും . partner റെ
കിട്ടാതെ   വിഷമിച്ചു  നിൽക്കുകയായിരിക്കും . നീല jeans ഉം  വെള്ള   sleeveless  top ഉം  ധരിച്ച  അവൾ, മെലിഞ്ഞ് നീണ്ട സുന്ദരിയായിരുന്നു . First come , first served  എന്ന   അടിസ്ഥാനത്തിൽ 'ഹായ്‌ ' എന്ന്   പറഞ്ഞുകൊണ്ട്  ഞാൻ
അവളെ  ആലിംഗ്നം   ചെയ്തു .ചേമ്പിൻതണ്ട് പോലെ
ലോലവും  മൃദുലവും  തണുത്തതും  ആയിരുന്നു  അവളുടെ  പൂമേനി . ''തങ്ക ഭസ്മ ക്കുറിയിട്ട   തമ്പുരാട്ടി നിൻറെ  തിങ്കളാഴ്ച  നോയമ്പിന്നു മുടക്കും  ഞാൻ ''
എന്ന   പഴയ  പ്രേം നസീർ ഗാനം  എൻറെ മേലാകെ  കുളിര്
കോരിയിട്ടു .പക്ഷേ   ആ സ്വർഗ്ഗീയഅനുഭൂതികൾ   അധികം   നീണ്ടുനിന്നില്ല . ആരോ  പുറകിൽനിന്ന്  എൻറെ  കോളറിനു പിടിച്ച് വലിച്ച് , സുരേഷ് ഗോപി സ്റ്റൈലിൽ
അലറി .

'' ഫ ,പട്ടിക്കഴുവേരീടെ മോനെ , എൻറെ ഭാര്യയെ മാത്രമേ
നിനക്ക്  കിട്ടിയുള്ളോ  ആലിംഗനം  ചെയ്യാൻ . അന്യൻറെ
ഭാര്യയെ   തൊടുന്നത്   ശിക്ഷാർഹം  ആണെന്ന്  നിനക്ക്
അറിഞ്ഞു കൂടേ ?''

'' സോറി ,വെരി   സോറി , ഞാൻ  ഈ  രംഗത്ത്  പുതുമുഖമാണ് .''

''  അടിച്ച്  നിൻറെ  മുഖത്തിൻറെ    shape  ഞാൻ  മാറ്റും .''
സമ്പൂർണ്ണ തെറി വിജ്ഞാന കോശത്തിൽ പ്പോലും  ഇല്ലാത്ത
കുറെ   തെറികൾ   അയാൾ  എൻറെ നേരെ   കാച്ചി .

ഭാഗ്യവശാൽ    സംഘർഷം   അനിയന്ത്രിതമായതിനാൽ
എല്ലാവരുടേയും   ശ്രദ്ധ   തിരിഞ്ഞു . അന്ന്  പോലീസ്
കമ്മിഷണർ    ജയശ്രീ  എന്ന്  പേരുള്ള  ഒരു കന്നടക്കാരി
ആയിരുന്നു . മലയാളം  പഠിച്ച്   നല്ലതുപോലെ   പാടുകയും   പ്രസന്ഗിക്കുകയും  ചെയ്ത്   പ്രസിദ്ധയായ  ഒരു  മുപ്പതുകാരി . അവളുടെ   നേതൃത്വത്തിൽ    ലാത്തിചാർജ്
തുടങ്ങി . ജനങ്ങൾ  തലങ്ങും   വിലങ്ങും   ഓടി . ചെറുപ്പക്കാരെല്ലാം    ഓടി   രക്ഷപ്പെട്ടു .  എനിക്ക് അവരോടൊപ്പം  ഓടാൻ   കഴിഞ്ഞില്ല . ജയശ്രീ  എൻറെ
നേർക്ക്‌   ഈറ്റപ്പുലിയെ പോലെ    പാഞ്ഞടുത്തു . ലാത്തിയടിയിൽ  അവൾക്ക്   വേണ്ടത്ര   പരിശീലനം
ഇല്ലായിരുന്നു . അവൾ   എൻറെ  നേരെ   ലാത്തി വീശി .
പക്ഷേ   അവൾക്ക്   balance  തെറ്റി .ലാത്തി  തെറിച്ചു പോയി .അടിതെറ്റിയ  അവൾ   എൻറെ  ദേഹത്തേയ്ക്ക്
വെട്ടിയിട്ട  വാഴ  പോലെ  വീണു . അങ്ങനെ   ജയശ്രീ
മുകളിലും   ഞാൻ  അടിയിലുമായി   കുറേ  നിമിഷം
അങ്ങനെ   കിടന്നു . '' നിമിഷം , സുവർണ്ണ നിമിഷം  'എന്ന
പാട്ട്   എൻറെ  മനസ്സിൽ  നിറഞ്ഞു .ആലിംഗനം  ചെയ്യാൻ
കഴിയുന്നതിനു മുമ്പ്    ജയശ്രീ   കുതറി മാറി . അവൾ
എഴുനേറ്റ്   എന്നെ   അറസ്റ്റ്  ചെയ്തു . അന്നുതന്നെ   വിട്ടയച്ചു .

''  ഈ   സംഭവം   വല്യമ്മച്ചി   അറിഞ്ഞോ ?''

'' ഇല്ല . തെയ്യാമ്മ   ന്യൂസ്‌  കാണാറില്ല . serial ആണ്  താൽപ്പര്യം . അങ്ങനെ   ഞാൻ  രക്ഷപ്പെട്ടു .''

ഡാനി :  '' രക്ഷപ്പെട്ടു  എന്ന്  കരുതണ്ടാ .ഞങ്ങൾ  ഈ
കഥ   record  ചെയ്തിട്ടുണ്ട് .വല്യമ്മച്ചിയെ  കേൾപ്പിക്കും .''

'' ചതിക്കല്ലേ    മക്കളെ ''



 

Monday, 3 November 2014

CHUMBANA SAMARAM

ചുംബന സമരം

റബ്ബറിനും   മറ്റും  വിലയിടിഞ്ഞ്    സാധാരണക്കാർ   വരവും 
ചെലവും  തമ്മിൽ  എങ്ങനെ  കൂട്ടിമുട്ടിക്കും  ( to  make  ends 
meet ) എന്ന്   ആലോചിച്ച്  വിഷണ്ണ്‍രായി   ജീവിക്കുമ്പോഴാണ് 
ലോകത്ത്   ഒരിടത്തും  കേട്ടുകേഴ്വിയില്ലാത്ത  ചുംബന സമരം .
ചുണ്ടും  ചുണ്ടും  തമ്മിൽ  കൂട്ടിമുട്ടിക്കാൻ .

ഏതായാലും   TV യിലെ  കൃത്രിമ  കോമഡികൾ  കണ്ട്  ബോറടിച്ചിരിക്കുമ്പോൾ   ഒരു  നല്ല  കോമഡി   കാണാൻ  സാധിച്ചു .
ഇരുപക്ഷത്തെയും    സംഘാടകർക്ക്   നന്ദി .ഇതിലെ  ഏറ്റവും 
വലിയ   തമാശ , ആർക്കെതിരായി  ആയിരുന്നു   സമരം  എന്നത് 
വ്യക്തമല്ല . സദാചാര  പോലീസ്   അത്ര മാത്രം   ശക്തമാണോ ?
പണ്ട്   Don  Quixote   , windmill നെ   ആക്രമിച്ചത് പോലെ . അത് 
പെണ്ണുങ്ങളെ   impress  ചെയ്യാൻ   ആയിരുന്നു .

ഇവിടെയും   പെണ്ണുങ്ങളെ  impress  ചെയ്യാനാണ്   സമരം .ധാരാളം 
supporters   ഉണ്ട് . ചുംബന പ്രസ്ഥാനം   ശക്തി  പ്രാപിച്ച്
ഭാവിയിൽ   യുവ സുന്ദരികൾ  തടഞ്ഞു നിറുത്തി  free kiss
തന്നാലോ ? ഇപ്പോഴെ   പ്രസ്ഥാനത്തിൽ   ചേർന്നാൽ  വല്ലതും   തടഞ്ഞേക്കും .

Egyptൽ   Christmas  ആഘോഷിക്കുന്നത്   ഡിസംബർ  25 ന്
അല്ലെന്ന്   കേട്ടിട്ടുണ്ട് . കുറേ  കഴിഞ്ഞാണ് . അതു പോലെ
കേരളത്തിൽ  ALL  FOOLS' Day, ഏപ്രിൽ  1ൽ  നിന്ന്  മാറ്റി
നവംബർ  2 ന്  ആഘോഷിക്കുന്നത്   നന്നായിരിക്കും .
ഇന്നലത്തെ   ആഘോഷങ്ങൾ   മറക്കാൻ   ആർക്ക്  കഴിയും ?

Pizza  , Jumbo size ,family  size , standard size , small  size  എന്നൊക്കെ    പറയുന്നതുപോലെ  kiss   പലവിധം  ഉണ്ട് . ഇന്നലെ  കണ്ട
പല  കിസ്സും   പ്രതീക്ഷക്കൊത്ത്   ഉയർന്നില്ല  എന്നല്ല  പറയുന്നത് . വേണ്ടത്ര  ചേർന്നില്ല . എല്ലാം  ഒരു  വഴിപാടുപോലെ   തോന്നിച്ചു . എല്ലാവർക്കും  ഒരു
ചമ്മൽ  ! ചമ്മിണിയല്ലേ   mayor , എങ്ങനെ  ചമ്മാതിരിക്കും .

നല്ല   ചുംബനം  എന്ന് വെച്ചാൽ   flightൽ   safety belt  ഇടുന്നത്
പോലെ  ക്ലിക്ക്  ചെയ്യണം . അല്ലാതെ   തൊട്ടു തൊട്ടില്ല  എന്ന
വിധത്തിൽ   ആകരുത് . ഇടതു കവിളിൽ  കൊടുക്കുന്ന  ഇടത്  കിസ്സും   വലതുകവിളിൽ  കൊടുക്കുന്ന  വലത് കിസ്സും  impress  ചെയ്യുന്നില്ല . ഇത്തരം   ചമ്മിനി  ചുംബനത്തേക്കാൾ   മെച്ചം   വിവാഹം  കഴിച്ച്   വല്ല
flat ലും   താമസിച്ച്   സ്വസ്ഥമായി  ചുംബിക്കുന്നതാണ് .
കല്ലേറും   tear gasഉം  ലാത്തിയടിയും  പേടിച്ച്  ഓടാൻ  തയ്യാറായി   നിൽക്കുമ്പോൾ   ചുംബനം  എങ്ങനെ  ശരിയാകും ?

ലക്ഷാർച്ചന കണ്ട്  മടങ്ങുമ്പോഴൊരു   ലജ്ജയിൽ മുങ്ങിയ
മുഖം  കണ്ടു ' എന്ന   പഴയ   പാട്ടിൽ ' അധരം കൊണ്ടധരത്തിൽ  അമൃതു നിവേദിക്കും  അസുലഭ നിർവൃതി അറിഞ്ഞു  ഞാൻ '  എന്നുള്ളതാണ്   ഒറിജിനൽ
ചുംബനം .

നവംബർ 2 ലെ   മെഗാ  കോമഡിയിൽ  നിന്ന്  ചില
പാഠങ്ങൾ   പഠിക്കാനുണ്ട് . സാധാരണ  ലാത്തിയടിയിൽ
അടികൊള്ളുന്ന   ആളാണ്  വീഴുന്നത് . ഇന്നലെ  ലാത്തി
വീശിയ പോലീസുകാരൻ   വീണു . ലാത്തിയുടെ   ഇര
ഒരു  വിശുദ്ധനാണെന്ന്   തോന്നുന്നു . അദ്ദേഹം  ആ  പോലീസുകാരനെ  പിടിച്ച് എഴുനേൽപ്പിച്ച്   ആശ്വസിപ്പിക്കുന്നത്  നിറകണ്‍കളോടെയാണ്   ഞാൻ
കണ്ടത് . ആ  നല്ല  മനുഷ്യനെ  കണ്ടുപിടിച്ച്  ഒരു  അവാർഡ്‌
കൊടുക്കണം . ലാത്തി ശ്രീ   അവാർഡ്‌ .

പോലീസിന്   ലാത്തിയടിയിൽ   വേണ്ട  പരിശീലനം
കൊടുക്കണം . കോലങ്ങൾ   കത്തിച്ചു കളയാതെ , അവ
ശേഖരിച്ചു വെച്ച് , അവയിൽ  അടിച്ച്   പരിശീലിക്കണം .

ചുംബന സമരം   തുടരും  എന്നാണ്  വാർത്ത . നല്ലതാണ് .
വാരാന്ത്യത്തിൽ   നല്ല   കോമഡി  കാണാൻ   എല്ലാവരും
കാത്തിരിക്കുന്നു .

 

Saturday, 1 November 2014

KOZHA VIVADAM ( OPINION )

കോഴ വിവാദം ( opinion )

കാരണവൻമാർ   പറഞ്ഞു  കേട്ടിട്ടുണ്ട് ,'' നീർക്കോലി  
കടിച്ചാലും   അത്താഴം   മുടങ്ങും .''

മാണി  സാറിനെ   നീർക്കോലി  കടിച്ചിരിക്കുന്നു . അതുകൊണ്ട്  അത്താഴം   മുടങ്ങും .വേറെ   പ്രശ്നമില്ല .

ഇന്ന്   കേരളത്തിൽ   ജനങ്ങൾക്ക്‌   ഭീഷണിയായി  രണ്ട്
കാര്യങ്ങൾ  ഉണ്ട് . ഒന്ന്  യാതൊരു  നിയന്ത്രണവും  ഇല്ലാത്ത  തെരുവ് നായ്ക്കൾ . രണ്ട്,

 
  യാതൊരു  നിയന്ത്രണവും
ഇല്ലാത്ത  gutter ( ഓട )  ചാനലുകൾ .ഇതിനെ ' ടെലിവിഷം '
എന്ന്   പറയുന്നു .

അസംബന്ധ സീരിയലുകൾക്കും    പരസ്യങ്ങൾക്കും   ഇടയിൽ   ചാനൽ  അവതാരകർക്ക്  എന്തെങ്കിലും   പണി
വേണ്ടേ ? അപ്പോൾ   യാതൊരു  പ്രസക്തിയുമില്ലാത്ത
എന്തെങ്കിലും   സാധനം  ഓടയിൽ നിന്നെടുത്ത്   ഊതിപെരുപ്പിച്ചു   അവർ   അവതരിപ്പിക്കുന്നു . ഉദാഹരണത്തിന്   കേരള / തമിഴ്നാട്   അതിർത്തിയിൽ
കുറേ  പാവങ്ങൾ   ബൈക്കിൽ  കോഴികളെ  കെട്ടിവെച്ച്
ഊടുവഴികളിലൂടെ   പായുന്നു . ചാനലുകാർ  അവരുടെ
പുറകെ   പായുന്നു . ഒരു   ചാനൽ  ചർച്ചക്കുള്ള   വകയായി . പിന്നെ   കോഴി / നികുതി  വിദഗ്ദ്ധരുടെ
പ്രതികരണങ്ങൾ  ആയി . രാഷ്ട്രീയ നേതാക്കളും   പങ്കെടുക്കുന്നു . നല്ല  ചൂടുപിടിച്ച   ചർച്ച . കോഴിവകുപ്പു
മന്ത്രി   രാജിവെച്ച്   അന്വേഷണത്തെ   നേരിടണം . സിബിഐ   അന്വേഷിച്ചാൽ  നന്ന് .

മറ്റ്  രാജ്യങ്ങളിൽ   വാർത്തയായി  വരാൻ  സാദ്ധ്യതയില്ലാത്ത   കാര്യങ്ങളാണ്‌   ഇവിടെ   പർവതീകരിച്ച്   വൻവാർത്തകളാക്കുന്നത് . ചാനലുകാർ
സരിതയെ   ഒരു  celebrityയാക്കി . ബണ്ടിചോർ  എന്ന  കള്ളൻ  കേരളത്തിൽ   ഭവനഭേദനം   നടത്തിയ,പ്പോൾ  അയാളെ
അവർ   താരമാക്കി . ചാനലുകാരുടെ  BREAKING  NEWS ന്
വിവരമുള്ളവർ    പുല്ലുവിലയാണ്   കല്പിക്കുന്നത് .
മാണി സാറിന്   എതിരെയുള്ള   ആരോപണത്തിന്
പുല്ലു വിലപോലും   വിവരമുള്ളവർ   കല്പിക്കുന്നില്ല

Sting  operation , രഹസ്യ ക്യാമറ  മുതലായവയ്ക്ക്   ഇന്ന്
ആരും   വില കല്പിക്കുന്നില്ല . പണ്ട്   തെഹെൽക്ക നടത്തിയ  sting  operation ൽ   അരുണ്‍ തേജ്പാൽ , അന്ന്
BJP   അദ്ധ്യക്ഷനായിരുന്ന    ബെന്ഗരു ലക്ഷ്മണനെ   കുടുക്കി, കൈക്കൂലി  കേസിൽ . Bengaru ലക്ഷ്മണന്റെ  career
തുലച്ചു . തുലച്ച   തെജ്പാലിനെ   പിന്നീട്   rape  കേസിൽ
പിടിച്ചു . ഇപ്പോൾ   ജയിലിൽ  ആണെന്ന്  തോന്നുന്നു .

ഒരുപക്ഷേ   നാളെ   ഒരു  CD  ഇറങ്ങിയേക്കാം . വളരെ
എളുപ്പമാണ് . മാണി സാറിൻറെ   ഒരു look -alike നെ
കണ്ടുപിടിക്കുക . ആ  അപരനെ വെച്ച്   മാണി സാർ
പണം  എണ്ണി വാങ്ങുതായി   ഒരു  scene  shoot  ചെയ്യുക .
ചാനലുകാർ   ഒരുകോടി   രൂപ  കൊടുത്ത്   ആ CD വാങ്ങി
24  മണിക്കൂർ   repeat  ചെയ്ത്   കാണിക്കും . ഇത്തരം
ക്ഷുദ്രഅഭ്യാസങ്ങൾ   എത്ര  കണ്ടിട്ടുണ്ട് . തെരഞ്ഞെടുപ്പിൽ
മാണി സാറിനെ   തോൽപ്പിക്കാൻ   എത്രയോ  അപരന്മാരെ
നിറുത്തി  വിഫലശ്രമം   നടത്തിയിരിക്കുന്നു . എം കെ  മാണി , പി എം  മാണി , എ എം  മാണി , കെ കെ മാണി
എന്നൊക്കെ . അമ്പതു കൊല്ലം   കഴിഞ്ഞപ്പോൾ   തേജോവധം   ചെയ്യാൻ   ഒരു  അവസാന  വിഫലശ്രമം !

ഉമ്മൻ ചാണ്ടി , മാണി സ്സാർ   മുതലയാവർക്കെതിരെ
ആരോപണങ്ങൾ   ഉന്നയിച്ചിട്ടുള്ളവർക്ക്   ഒരു  pattern
കാണാം . സാമൂഹ്യവിരുദ്ധർ   ആണ്  അവർ . തട്ടിപ്പുകാർ ,
ക്വാറി ഉടമകൾ , കള്ളുകച്ചവടക്കാർ   മുതലായവർ .
സത്യസന്ധരായ   നേതാക്കൾ   ഭരണത്തിൽ  ഇരിക്കുന്നത്
അവർക്ക്   വിലങ്ങുതടിയാണ് . അതുകൊണ്ടാണ്   അവർ
ക്ഷുദ്ര അടവുകളുമായി   വീണ്ടും  വീണ്ടും   രംഗത്ത്
വരുന്നത് .

ഒസാമാ ബിൻ ലാദൻറെ   അനുഭവം   അവർ  പഠിക്കുന്നത്
നന്നായിരിക്കും . 9/ 11 ൽ   ലാദൻറെ   പയ്യൻമാർ   Twin Towers
തകർത്തു . അതോടെ   അമേരിക്ക  തീർന്നു  എന്നാണ്   ലാദനും   കൂട്ടരും   കരുതിയത്‌ . Twin  Towers ൻറെ  സ്ഥാനത്ത്   ഇന്ന്  അതിലും  വലിയ  ഒരു  കെട്ടിടം  ഉയരുന്നു . ലാദൻ
ഇന്ന്   ജീവിച്ചിരിപ്പില്ല .

വെറും  അസൂയയും   വ്യക്തിവിരോധവും  കാരണം
മാണി സാറിനെ   തേജോവധം  ചെയ്യാനുള്ള   ശ്രമം
പരാജയപ്പെടുമെന്ന   കാര്യത്തിൽ   സംശയം  വേണ്ട .