സുരക്ഷാ ടിപ്സ് -2
ലീലാമ്മ അലക്ഷ്യമായി വെച്ചിരുന്ന നാല് പവൻറെ ഒരു മാല
പോയി . ലാപ്ടോപ് , ക്യാമറ , വാച്ച് , prfumes , ഡോളർ notes ,fake
jewellery , മുതലായവ പോയി . കവർച്ചക്കാർക്ക് വില കുറഞ്ഞ
DVD player, റേഡിയോ മുതലായ സാധനങ്ങൾ വേണ്ട .
ഞങ്ങളുടെ TV , എടുത്താൽ പൊങ്ങാത്ത, പഴയ
സാധനമായതിനാൽ എടുത്തില്ല . എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം , ബ്രാണ്ടി , wine മുതലായവ എടുത്തില്ല എന്നതാണ് . ഇതിൽ നിന്ന്
മനസ്സിലാക്കേണ്ടത് അവർ നല്ല പരിശീലനം കിട്ടിയിട്ടുള്ളവരാണ് എന്നതാണ് . ജോലിസമയത്ത്
കുടിച്ച് കിറുങ്ങിയാൽ ദൗത്യം പരാജയപ്പെടും എന്നുള്ള
ശിക്ഷണം അവർക്ക് എവിടെയോ കിട്ടിയിട്ടുണ്ട് . വീട്ടിൽ
എവിടെയോ വലിയ സ്വർണ്ണ ശേഖരം ഉണ്ടെന്നുള്ള
തെറ്റിദ്ധാരണ യിലാണ് അവർ അഞ്ച് മണിക്കൂറോളം
സമയം വീടെല്ലാം അരിച്ചുപെറുക്കിയത് .പോലീസ്
എത്തി , വഴിപാട് പോലെ ചില അന്വേഷണങ്ങൾ നടത്തി
ഒരു കേസ് നമ്പർ തന്നു . നഷ്ടപ്പെട്ട സാധനങ്ങൾക്ക്
ഇൻഷുറൻസ് കമ്പനി പണം തന്നു .
അതിനുശേഷം ഞങ്ങൾ Alarm സിസ്റ്റം install ചെയ്തു .
5000 Rand ചെലവായി . alarm ശബ്ദിച്ചാൽ സെക്യൂരിറ്റി
കമ്പനിയുടെ ആളുകൾ ആദ്യം ഫോണ്‍ വിളിച്ചും
ആവശ്യമെങ്കിൽ നേരിട്ടും വന്ന് അന്വേ ഷിക്കും . എന്നാൽ
ചിലപ്പോൾ ചിലന്തി ,പല്ലി മുതലായവയുടെ ചലനങ്ങൾ
alarmനെ activate ചെയ്യുകയും നമ്മുടെ ഉറക്കം കെടുത്തുകയും ചെയ്യും .
.
2013 ൽ ഒരു ദിവസം ഞങ്ങൾ shopping കഴിഞ്ഞ് വീട്ടിൽ
എത്തുമ്പോൾ alarm ശബ്ദിച്ചു . False alarm ആണെന്ന് കരുതി .
പിന്നീടാണ് മനസ്സിലായത് പഴയതുപോലെ ജന്നൽ അറുത്തു
മുറിച്ച് കള്ളൻ അകത്തുകയറിയിരുന്നു . ആകെ ഒരു മണിക്കൂറാണ് ഞങ്ങൾ shoppingന് ചെലവഴിച്ചത് . alarm ശബ്ദിച്ചപ്പോൾ കള്ളൻ ഓടി പോവുകയാണ് ചെയ്തത് .കിട്ടിയ
സമയം കൊണ്ട് കുറെ fake വളകൾ കൈക്കലാക്കി കൊണ്ടുപോയി .
2014 ൽ കാര്യങ്ങൾ ഞെട്ടിപ്പിക്കുന്ന വിധത്തിൽ വഷളായിയിരിക്കുന്നു . വീട്ടിൽ ആൾ ഇല്ലാത്ത സമയത്ത്
മോഷണം നടത്തു ന്ന പതിവ് ഇല്ലാതായിരിക്കുന്നു .ആൾ
ഉള്ള സമയത്ത് ,പ്രത്യേകിച്ച് വെളുപ്പാൻ കാലത്ത്
കതക് വെട്ടിപ്പൊളിച്ച് അകത്തുകയറി ,ഉടമസ്ഥനെ പിടിച്ചുകെട്ടി , എല്ലാം തൂത്തുവാരുന്നതാണ് ഇപ്പോഴത്തെ സ്റ്റൈൽ .
സുരക്ഷയെപ്പറ്റി പറയുമ്പോൾ ,'' ഞാൻ സുരക്ഷിതനാണ് .
എനിക്ക് പട്ടിയും alarmമും എല്ലാമുണ്ട് . '' എന്ന വിചാരം
ഉപേക്ഷിക്കേണ്ടതാണ് . തോക്ക് കൈവശം വെക്കുന്നത്
ഏറ്റവും അപകടകരമാണ് . അക്രമികൾ തോക്ക് പിടിച്ചെടുത്ത് നമുക്കെതിരെ ഉപയോഗിച്ചേക്കാം .
ഒരു വെളുമ്പൻ (white ) തൻറെ കടയിൽ കയറിയ അക്രമി
സംഘത്തിലെ ഒരുത്തനെ വെടിവെച്ചുകൊന്നു .കുറെ
ദിവസം കഴിഞ്ഞപ്പോൾ മരിച്ചവന്റെ കൂട്ടുകാർ
പ്രതികാരം ചെയ്തു .
ഏതെങ്കിലും തരത്തിൽ അക്രമികളോട് ചെറുത്ത് നില്ക്കുന്നത് ആപത്താണ് .അവർ പറയുന്നത് അനുസരിക്കുകയെ നിവൃത്തിയുള്ളൂ . '' എല്ലാം
എടുത്തുകൊള്ളൂ '' എന്നു പറഞ്ഞ് കാണിച്ചു കൊടുക്കുകയാണ് ബുദ്ധി .മനുഷ്യജീവന് പുല്ലുവില
പോലും ഇല്ലാത്ത രാജ്യമാണ് എന്ന് ഓർക്കണം . ഫുട്ബോൾ ക്യാപ്റ്റൻ മെയിവ അക്രമികളെ എതിർത്തു .അതുകൊണ്ടാണ് വെടിയേറ്റത് .
സ്വർണ്ണം , സെൽ ഫോണ്‍ , പണം , LED TV , മുതലായവ
ആണ് മോഷ്ടാക്കൾ ലക്ഷ്യം വെക്കുന്നത് . സ്വർണ്ണം
പൂർണ്ണമാ യി ഒഴിവാക്കുന്നതാണ് നല്ലത് . സ്വർണ്ണം ഒരു
സേഫ്ൽ സൂക്ഷിക്കാമെന്നുവച്ചാൽ unsafe ആണ് .കാരണം
മോഷ്ടാക്കൾ Safeൻറെ താക്കോൽ ചോദിക്കും .കൊടുത്തില്ലെങ്കിൽ ദേഹോപദ്രവം ഉണ്ടായേക്കാം .
പല സാധനങ്ങളും
മോ ഷ്ടാക്കളുടെ കണ്ണിൽപ്പെടാതെ
രക്ഷപ്പെടുത്താൻ പറ്റും . നമ്മൾ നാട്ടിൽ പോകുമ്പോൾ
മാത്രം ഉപയോഗിക്കുന്ന ഡോളർ നോട്ടുകൾ ,travellers
cheque ,ഇന്ത്യൻ രൂപ മുതലായവ ഒളിപ്പിക്കാൻ പറ്റിയ
ഇടങ്ങളുണ്ട് . ഉദാഹരണമായി പണ്ടത്തെ Encyclopoedia .
അവ ഇപ്പോൾ ആരെങ്കിലും വായിക്കുന്നുണ്ടെന്ന്
തോന്നുന്നില്ല . മേൽപ്പറഞ്ഞ സാധനങ്ങൾ അവയിൽ ഒളിപ്പിച്ച് വെക്കാവുന്നതാണ് . ( at own risk ). വിശദ വിവരങ്ങൾ മലയാളത്തിൽ എഴുതിവെച്ചാൽ പ്രയോജനപ്പെടും .അക്ഷരവിരോധികളായ മോഷ്ടാക്കൾ
Encyclopoedia തുറന്നു നോക്കുമെന്ന് തോന്നുന്നില്ല .
ഒരു സെൽ ഫോണ്‍ എങ്കിലും ഓഫ് ചെയ്ത് ഒളിപ്പിച്ച്
വെച്ചിരിക്കണം .Robbers പോയിക്കഴിയുമ്പോൾ ഉടൻ
തന്നെ സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിക്കാൻ ഇത് ഉപകാരപ്പെടും .
മോഷ്ടാക്കൾ വീട്ടിൽ അതിക്രമിച്ച് കടക്കുമ്പോൾ പൂർണ്ണമായി ആത്മസംയമനം പാലിക്കണം . ഒരു
electrician / plumber / TV technician , അറ്റകുറ്റ പണിക്കു വന്നതുപോലെയേ അതിനെ കാണാവൂ . കാരണം
കവർച്ചയും പിടിച്ചുപറിയും മാന്യമായ ഒരു ജോലി
പോലെ സാധാരണമായിരിക്കയാണ് .പിടിക്കപ്പെടുകയില്ല , പിടിക്കപ്പെട്ടാലും ശിക്ഷയില്ല , ശിക്ഷിക്കപ്പെട്ടാലും
ജയിൽ എന്ന Guest House കാത്തിരിക്കുന്നു എന്ന
ഒരു ചിന്താഗതി കൂടുതൽ പേരെ ഈ രംഗത്തേയ്ക്ക്
ആകർഷിക്കുന്നു .കുറ്റവാളികളുടെ വക്കാലത്തുമായി
നടക്കുന്ന കപട മനുഷ്യാവകാശ പ്രവർത്തകരും കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്നു .
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർ ഭരണത്തിൽ
എത്തിയാൽ ഒരു രാജ്യത്തിൻറെ ഗതി എന്താകുമെന്ന്
ദക്ഷിണാഫ്രിക്കയുടെ 20 വർഷത്തെ ചരിത്രം ജനാധിപത്യ
വിശ്വാസികളെ പഠിപ്പിക്കുന്നു . ഇന്ന് Johannesburg ന്
അടുത്ത് ടാക്സി operators തമ്മിലുള്ള വെടിവെയ്പിൽ
നാലുപേർ മരിച്ചു . ഒരു സ്ത്രീ ടാക്സി കയറി മരിച്ചു .
കേരളത്തിൽ മുഖം മൂടി ധരിച്ച robbers ഒരു ഗൃഹനാഥനെ
കൊന്നതായി കേട്ടു . ഈ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള
വിടവ് narrow down ചെയ്യുന്നതിൻറെ സൂചനയാണ് ഇത് .
ജനാധിപത്യവിശ്വാസികൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കേരളവും കൈവിട്ടുപോകും .

No comments:
Post a Comment