Saturday, 15 November 2014

varanthya chinthakal ( opinion )

വാരാന്ത്യ ചിന്തകൾ

അടൂരിനെതിരെ

അടൂർ  ഗോപാലകൃഷ്ണന്   എതിരെ   ഒരു   തടിമാടൻ   ആക്രോശിക്കുന്നത് 
കേട്ട്   ഞെട്ടിപ്പോയി . പറോട്ടയും   ബീഫ്  കറിയും  കണക്കിലേറെ  കഴിച്ച് 
ദുർമേദസ്സ്   ബാധിച്ച  , ഒരു  ജോലിയും  ചെയ്യാതെ   ഉപരോധവും  കോലം 
കത്തിക്കലും  വാചകമടിയും   ആയി  നടക്കുന്ന   അവൻ  ഏതു  പാർട്ടിക്കാരനാണ്   എന്നത്   പ്രസക്തമല്ല . അവൻറെ   ധിക്കാരവും   അറിവില്ലായ്മയും   തെമ്മാടിത്തവുമാണ്    പ്രസക്തം . ലോകം  മുഴുവൻ 
അറിയുകയും    ആദരിക്കുകയും   ചെയ്യുന്ന   അടൂർ  ഗോപാലകൃഷ്ണൻ 
എവിടെ ?  ഈ  പൊണ്ണ തടിയൻ   എവിടെ ?  സിനിമയെപ്പറ്റി   ഒന്നും 
അറിവില്ലാത്ത   അവൻറെ   'ബ്ബബ്ബ  ബ്ബബ്ബ 'ക്ക്   എന്ത്   പ്രസക്തി .
ഒരു  വിഷയത്തെ പ്പറ്റി   അറിവില്ലാത്തവൻ    അറിവുള്ളവരെ   കേട്ട് 
പഠിക്കണം . അല്ലെങ്കിൽ   പോയി  ' ചെരക്കണം '. 

കേരളം   എല്ലാക്കാര്യങ്ങളിലും    പുരോഗമിച്ച  ഒരു   സ്റ്റേറ്റ്  ആണെന്ന് 
പറയുന്നത്  പൊള്ളയാണ്‌ . ഇന്ന്   ഒരു  കലാകാരന് , അല്ലെങ്കിൽ 
സഹിത്യകാരന്   സ്വതന്ത്രമായി  എഴുതാനോ   പറയാനോ   വരക്കാനോ 
ഉള്ള   സ്വാതന്ത്ര്യം   ഇല്ല . എല്ലാ  ജാതിമത വിഭാഗങ്ങളെയും   തൃപ്തി 
പ്പെടുത്തി ക്കൊണ്ടേ   എഴുതാനും    പറയാനും  പറ്റുകയുള്ളു . അതായത്   ഉള്ളിൽ  ഉള്ളത്   മറച്ചു വെച്ചുകൊണ്ട് , എവിടെയും  തൊടാതെ  ജനങൾക്ക് 
ഇഷ്ടമുള്ളത്  എഴുതണം . അല്ലെങ്കിൽ   അടി  കിട്ടും . വീട്  ആക്രമിക്കപ്പെടും . വയലാർ  രാമവർമ്മ   വളരെ   ചെറുപ്പത്തിലെ   മരിച്ചത് 
നന്നായി . അല്ലെങ്കിൽ   അദ്ദേഹം   ആക്രമിക്കപ്പെടുമായിരുന്നു . Shakespeare 
ഇന്ന്   കേരളത്തിൽ   ജീവിച്ചിരുന്നെങ്കിൽ  പറോട്ട / പോത്തുകറി   തടിമാടന്മാർ   അദ്ദേഹത്തെ    ആക്രമിക്കുമായിരുന്നു . കാരണം   വയലാറും 
Shakespeare ഉം   ആരെയും   പേടിക്കാതെ   എഴുതിയവരാന് .

സുകുമാർ   അഴിക്കോട്   തൻറെ   അഭിപ്രായങ്ങൾ   തുറന്നു  പറഞ്ഞപ്പോൾ 
അദ്ദേഹത്തെ   ചിലർ   തെറികൊണ്ട്     അഭിഷേകം  ചെയ്തു .
ആശയങ്ങളെ   ആശയങ്ങൾ കൊണ്ട്   നേരിടാനുള്ള   കഴിവില്ലാത്തവർ 
കോലം   കത്തിക്കുകയും   തെറി പറയുകയും   ചെയ്യുന്നു . ഒരാളുടെ 
അറിവ് , പ്രായം , സ്ഥാനം  ,ഇവ   ഒന്നും   മാനിക്കാതെ   അവഹേളിക്കുന്ന 
ഒരു   പ്രവണത   ഇന്ന്   വളർന്നു വന്നിരിക്കുന്നു . ' ബഹുമാനം ' എന്ന 
വാക്കിന്    നിഖണ്ടുവിൽ   സ്ഥാ നം   ഇല്ലാതായിരിക്കുന്നു . ആർക്കും 
ആരെയും   അവഹേളിക്കാം .

മറ്റുള്ളവർ   പറയുന്നത്   ശ്രദ്ധിച്ച്  കേൾക്കുക  എന്നത്  അറിവ്  തേടുന്ന 
ആളിൻറെ    ലക്ഷണമാണ് . കേൾക്കുന്നതിൽ   വിയോജിപ്പുണ്ടെങ്കിൽ 
അത്   മാന്യമായ   വാക്കുകളിലൂടെ   പ്രകടിപ്പിക്കണം . അല്ലാതെ    കോലം 
കത്തിക്കുക , കല്ലെറിയുക , ഉപരോധിക്കുക , വീട്  അടിച്ചു തകർക്കുക 
ഇവയൊക്കെ    തനി   കാടത്തത്തിൻറെ   ലക്ഷണമാണ് . പണ്ട്  ഈ 
പ്രവണത   ഇല്ലായിരുന്നു . അതുകൊണ്ടാണ്  '' മനുഷ്യൻ  മതങ്ങളെ  സൃഷ്ട്ടിച്ചു ' '' പ്രവാചകന്മാരെ   പറയൂ  പ്രഭാതമകലെയാണോ '', ഈശ്വരനൊരിക്കൽ   വിരുന്നിനു  പോയി ' മുതലായ   ഗാനങ്ങൾ   വയലാർ 
എഴുതിയത് . അന്ന്   ജനങൾക്ക്   കൂടുതൽ   പക്വതയും  സഹിഷ്ണുതയും 
ബഹുമാനവും   ഉണ്ടായിരുന്നു . ഇന്ന്   പറോട്ട തടിമാടന്മാർ  'കേട്ടത് 
പാതി കേൾക്കാത്തത് പാതി  '  കോലം  കത്തിക്കാനും   തെറി വിളിക്കാനും   തെരുവിൽ   ഇറങ്ങുകയായി . 'കാള പെറ്റെന്ന്  കേട്ട്   കയറെടുക്കാൻ '  ഓട ചാനലുകൾ   ഇവർക്ക്   പ്രേരണ   നൽകുന്നു .

നാലഞ്ച്   വർഷങ്ങൾക്ക് മുമ്പ്   ഡെന്മാർക്കിൽ   ഒരു  കാർട്ടൂണ്‍   പ്രസിദ്ധീകരിക്കപ്പെട്ടു . അത്   മുസ്ലിം   തീവ്ര വാദികൾക്ക്   ഇഷ്ട്ടപ്പെട്ടില്ല .
അതിൻറെ   പേരിൽ   പാകിസ്താനിലും    അഫ്ഘാനിസ്ഥാനിലും 
വൻ ലഹളകൾ   നടന്നു . cartoonist നെ   വധിക്കാൻ   ശ്രമം   നടന്നു .
കാർട്ടൂണ്‍  പിൻവലിച്ചു  മാപ്പ്   പറയണമെന്ന്   തീവ്രവാദികൾ 
ആവശ്യപ്പെട്ടു . അഭിപ്രായ സ്വാതന്ത്ര്യത്തെ   ബലികഴിച്ച്   മാപ്പുപറയാൻ 
ആ   കൊച്ചു രാജ്യം   തയ്യാറായില്ല .

*               *                   *                   *                       *                        *                    *
 
ചുംബനസമരവും    ആലിങ്ങ്ന സമരവും

ഞാൻ   പഠിപ്പിച്ചിരുന്ന   സ്കൂളിൽ   ഈയിടെ  രണ്ട്
സംഭവങ്ങൾ   ഉണ്ടായി . 14  വയസ്സുള്ള   ഒരു  പെണ്‍കുട്ടി
വിഷം   കഴിച്ച്   ആത്മഹത്യ   ചെയ്യാൻ   ശ്രമിച്ചു . അഴിഞ്ഞാടി  നടന്നിട്ട്  രാത്രിയിൽ   വൈകി  വീട്ടിലെത്തു ന്നതിനെ  അമ്മ  ചോദ്യം  ചെയ്തതാണ്   കാരണം . ഭാഗ്യവശാൽ  പെണ്‍കുട്ടി  മരിച്ചില്ല . ഒരു ദിവസം
12 ആം   ക്ലാസ്സിൽ   പഠിക്കുന്ന   ഒരു  പെണ്‍കുട്ടി  പരീക്ഷയെഴുതാൻ   വന്നില്ല . 9  മണിക്കാണ്   പരീക്ഷ
തുടങ്ങുന്നത് . ഒമ്പതര  മണിയായപ്പോൾ  സ്കൂൾ  അധികൃതർ   ഒരു  അധ്യാപി കയെ അയച്ച്   പെണ്‍കുട്ടിയുടെ   വീട്   തപ്പി  കണ്ടു പിടിച്ചു . ആ  കുട്ടി
ഒരു മാസം  മുമ്പ്   പ്രസവിച്ചു . ഏതോ  വിദ്യാർത്ഥി
ആയിരിക്കാം   കൊച്ചിന്റെ   തന്ത . പെണ്‍കുട്ടി  ഒറ്റയ്ക്ക്
ഒരു  വീട്ടിൽ   താമസിക്കുന്നു . കൊച്ചിനെ   ഏൽപ്പി ച്ചിട്ട്
പോരാൻ   ആരുമില്ല . ചുംബനവും   ആലി ന്ഗനവും
കഴിഞ്ഞിട്ടാണ്   ആ  കുട്ടി  പ്രസവിച്ചത് . അത്യാവശ്യ
സമയത്ത്   സഹായിക്കാൻ   ആരുമില്ല . അദ്ധ്യാപിക
ഏതോ  സ്ത്രീയെ   കണ്ടുപിടിച്ച്   കൊച്ചിനെ  ഏൽപ്പിച്ചു .
ആ  പെണ്‍കുട്ടി  10 മണിക്ക്   പരീക്ഷ  എഴുതി . എങ്ങനെ
പരീക്ഷ  ജയിക്കും ? ഇത്തരം   സംസ്കാരം   ഇറക്കുമതി 
ചെയ്ത്   യുവതലമുറയെ   നശിപ്പിക്കാനാണ്   ചുംബന / ആലിന്ഗനസമരക്കാർ     ശ്രമിക്കുന്നത് .ഇല്ലാത്ത  സദാചാര
പോലീസിൻറെ   പേരും  പറഞ്ഞ്   പെണ്‍കുട്ടികളെ  തൊടാനും   ഒത്തുകിട്ടിയാൽ   അവസാനത്തെ  അറ്റം
വരെ    പോകാനുമാണ്   ഇക്കൂട്ടർ   ശ്രമിക്കുന്നത് . ഫുട്ബോൾ  കളിയും   സെക്സ്ഉം   തമ്മിലുള്ള   സാമ്യം
പ്രസക്തമാണ് . ഫുട്ബോളിൽ   എങ്ങനെയെങ്കിലും  എതിരാളികളെ  വെട്ടിച്ച്   നെറ്റ്  ചലിപ്പിക്കുകയാണ്
ലക്ഷ്യം . സെക്സ്ൻറെ   കാര്യത്തിൽ  നെറ്റ്  എന്താണെന്ന്
പറയേണ്ട തില്ലല്ലോ . അതുകൊണ്ട്   പെണ്‍മക്കൾ  ഉള്ള
മാതാപിതാക്കൾ   ശ്രദ്ധിക്കണം .

പണ്ട്   അമ്മമാർ   പറഞ്ഞ്  കേട്ടിട്ടുണ്ട്‌ :

" ഇല   മുള്ളേൽ  വീണാലും   മുള്ള്   ഇലയിൽ  വീണാലും
ഇലയ്ക്കാന്  ദോഷം .''


No comments:

Post a Comment