കരിയിലപ്പിടകളുടെ ദിവസം
ദക്ഷിണാഫ്രിക്കയിൽ ശൈത്യകാലം അവസാനിച്ചു എന്നാണ്
വിചാരിച്ചത് . ശൈത്യകാലത്തിന്റെ പ്രതിരോധ സാമഗ്രിക ളായ
blanket , jacket , heater മുതലായവ അടുത്ത കൊല്ലം ജൂണ്‍ വരെ
ഭദ്രമായി സൂക്ഷിച്ചു വെക്കാൻ ഒരുങ്ങുകയായിരുന്നു . Spring ൻറെ
വരവിനെ സൂചിപ്പിച്ചു കൊണ്ട് peach മരങ്ങളിൽ പൂക്കൾ വിടർന്നു .
ഏപ്രിലിൽ കഠിനമായ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ നീണ്ട
അവുധിക്ക് പോയ weaver പക്ഷി റാം തിരിച്ചെത്തി . പീച് പൂക്കളെ
വട്ടമിട്ട് തേനീച്ചകൾ പറന്നു . മരങ്ങളിൽ വിവിധ ഇനം പക്ഷികൾ
നല്ല കാലം ആഘോഷിച്ചു . വീട്ടുമുറ്റത്ത് പറന്നിറങ്ങിയ Addidas
കൊക്കുകൾ ഏറുകണ്ണിട്ട് നോക്കി . ജന്നലിൽ ക്കൂടി നോക്കിയാലും
അവർക്ക് പിടികിട്ടും . അത്രനല്ല കാഴ്ച ശക്തിയാണ്. നമ്മൾ
നോക്കുന്നുണ്ട് എന്ന് പിടികിട്ടിയാൽ ബഹളം വെച്ചുകൊണ്ട്
അവർ പറന്നുപോകും .
വെള്ളിയാഴ്ച കാലാവസ്ഥ തകിടം മറിഞ്ഞു . Winter വീണ്ടും
തിരിച്ചെത്തി , ജാമ്യത്തിൽ ഇറങ്ങിയ ഒരു കള്ളനെ പോലെ . പാവം
റാം കഴിഞ്ഞയാഴ്ച ഒരു കൂടിന് ചട്ടക്കൂട് തീർത്തതാണ് . തണുപ്പ്
സഹിക്കാനാവാതെ അവൻ എങ്ങോട്ടോ പറന്നു രക്ഷപ്പെട്ടു .
Eastern Cape ലെ മലയിടുക്കുകളിൽ മഞ്ഞു വീണ് ഗതാഗതം
തടസ്സപ്പെട്ടു . ഇവിടെ ഇന്നലെയും ഇന്നും പകൽ താപനില
10 -12 .
ഈ തണുപ്പിനെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടരെ കണ്ടു . കരിയില
-പ്പിടകൾ . ഇവ എല്ലാ ദിവസവും ഞങ്ങളുടെ തോട്ടത്തിൽ
വരാറുള്ളതാണ്. ചെറിയ ഇല്ലിക്കൂട്ടത്തിൽ അവ കളിച്ചു
പറക്കുന്നത് കാണാം . ഏകദേശം 50 എണ്ണം. അവയും വളരെ
sensitive ആണ് . അടുത്തു ചെന്നാൽ കൂട്ടത്തോടെ പറന്നു പോകും .
ഒറ്റയ്ക്ക് കാണുമ്പോൾ പ്രത്യേക ഭംഗിയില്ലാത്ത അവർ കൂട്ടമായി
പറക്കുമ്പോൾ ഭംഗിയുണ്ട് . എല്ലാവരുടെയും ചിറകടിശബ്ദം
ഒന്നാകുമ്പോൾ 'ഭും ' എന്നൊരു ശബ്ദം കേൾക്കാം . കൂട്ടമായ
പറക്കലിന്റെ ഭംഗി , ഒരു ഷാൾ കാറ്റിൽ പറക്കുന്നതുപോലെ .
ഒരു പക്ഷേ ഇന്ന് കരിയിലപ്പിടകളുടെ സംസ്ഥാന സമ്മേളനം
ഇവിടെ നടത്തിയെന്നു തോന്നുന്നു . അമ്പതല്ല അഞ്ഞൂറിലധികം
കരിയിലപ്പിടകൾ . നഗരം കാണാൻ ഗ്രാമത്തിൽനിന്ന് വൻ
നഗരത്തിലെത്തിയ നിഷ്കളങ്കരായ പ്രൈമറി സ്കൂൾ കുട്ടികളെ -
പ്പോലെ , എന്തു കാണണം , എങ്ങോട്ടുപോകണം എന്നറിയാതെ
മരങ്ങൾ തോറും പറന്നു . നിലത്തിറങ്ങി കലപില കൂട്ടി , വഴക്കു
പിടിച്ചു . ഒരു സ്ഥലത്ത് ഒരു മിനിറ്റിൽ കൂടുതൽ അവർ
ചെലവഴിച്ചില്ല . സമ്മേളനവേദിയെ ചൊല്ലിയുള്ള തർക്കങ്ങളായി
-രിക്കാം കലഹത്തിനു കാരണം .
അവർക്ക് തീർച്ചയായും പരാതികൾ കാണും . പ്രകൃതിയെ
സംരക്ഷിക്കാൻ യാതൊരു നടപടിയും ANC ഭരിക്കുന്ന നഗര
സഭയിൽ നിന്ന് ഉണ്ടാകുന്നില്ല . apartheid കാലത്ത് മനോഹരമായി
സംരക്ഷിക്കപ്പെട്ടിരുന്ന ഒരു പാർക്ക് ഇന്ന് നശിച്ചു
കൊണ്ടിരിക്കുന്നു . പാവപ്പെട്ടവർ അവിടെയുള്ള ചില മരങ്ങൾ
വിറകിനു വേണ്ടി വെട്ടി കൊണ്ടുപോകുന്നു . ഒരു മരം പോലും
പുതുതായി വെച്ചുപിടിപ്പിക്കുന്നില്ല . പല നഗരങ്ങളിലും
ഇതാണ് സ്ഥിതി . സ്വകാര്യ വ്യക്തികൾ സംരക്ഷിക്കുന്ന
മരങ്ങളാണ് പക്ഷികൾക്ക് അഭയം . മരങ്ങൾ വെട്ടിക്കളയരുത്
എന്ന് കരിയിലപ്പിടകളുടെ സംസ്ഥാന സമ്മേളനം പ്രമേയം
പാസ്സാക്കിക്കാണും .