Saturday, 9 August 2014

THATTIPPUNATTILE BALAPADANGAL ( SATIRE )

AD  2025

തട്ടിപ്പു നാട്ടിലെ    ഒരു   ക്ലാസ്സ്‌റൂം

(  അധ്യാപിക    പ്രവേശിക്കുന്നു . കുട്ടികൾ   എഴുനേറ്റ്
അധ്യാപികക്ക്   ' ഗുഡ്   morning   പറയുന്നു )

                                  അധ്യാപിക

 കുട്ടികളെ , ഇന്ന്   നമ്മുടെ   പാഠം   നമ്മുടെ   രാജ്യത്തിന്റെ
അടിസ്ഥാന തത്വ   ശാസ്ത്രമായ    തട്ടിപ്പിനെ പ്പറ്റിയാണ്‌ .
പണ്ട്   നമ്മുടെ   രാജ്യം   അറിയപ്പെട്ടിരുന്നത്  ' കേരളം '
എന്നാണ് . അതായത് , കേരം  തിങ്ങും  കേരളനാട് '.2014
ആയപ്പോൾ   അത്   അഴിമതിയും   തട്ടിപ്പും   നിറഞ്ഞ
'തട്ടിപ്പുനാടായി    മാറി . അതായത്   ആർക്കും   ഏതു
തട്ടിപ്പും    നടത്താം . ഒരു   ഒട്ടുപാലും   സംഭവിക്കാത്ത
സ്ഥിതിയായി . തട്ടിപ്പുകാർ   VIPകളായി   വിലസി . അവരെ
കാണാൻ     ജനം   തടിച്ചു കൂടി .  അവരുടെ  ചിത്രങ്ങൾ
മാസികകളുടെ    കവർ   പേജുകളിൽ    സ്ഥലം  പിടിച്ചു .
channel    ചർച്ചകളിൽ   അവർക്ക്    പ്രധാന പങ്ക്   കൊടുത്തു .
അവരുടെ   ജീവചരിത്രങ്ങൾ    ജനം   ആർത്തിയോടെ
വായിച്ചു . അവരുടെ    കഥ   സിനിമയാക്കി .

ആകട്ടെ , ഭാവിയിൽ    എന്താകാൻ   ആണ്   നിങ്ങളുടെ
 ആഗ്രഹം ?

                            കുട്ടികൾ   എല്ലാവരും

 ഞങ്ങൾ    തട്ടിപ്പു-

 
കാരാകാൻ    ആഗ്രഹിക്കുന്നു .

                              അധ്യാപിക

എന്താ     അങ്ങനെ     പറഞ്ഞത് ?

                                  കുട്ടി  1

ടീച്ചറെ , ഈ    ജീവിതം   എന്നു പറഞ്ഞാൽ   ഒരു  ഗെയിം
ആണ് . A   തൊട്ട്  Z    വരെ   എത്തുന്ന   ഒരു   puzzle . A യിൽ
നിന്ന് Z ൽ   എത്താൻ   ഒത്തിരി   കടമ്പകൾ  ഉണ്ട് . rules
ഉണ്ട് . rules   ഇല്ലാതെ   A യിൽ നിന്ന്   Z ലേക്ക്   ചാടുന്നതിനാണ്      തട്ടിപ്പ്   എന്ന്   പറയുന്നത് .

                                    അധ്യാപിക

മിടുക്കൻ . നല്ല   ഉത്തരം . ഏതെങ്കിലും    അഞ്ച്  തട്ടിപ്പുകളുടെ    പേര്    പറയൂ .

                                        കുട്ടി   2

ജോലി തട്ടിപ്പ് , വിസാ തട്ടിപ്പ് , വിവാഹ തട്ടിപ്പ് , മന്ത്ര
വാദ തട്ടിപ്പ് , ഫ്ലാറ്റ് തട്ടിപ്പ് , മണിചെയിൻ  തട്ടിപ്പ് ...

                                     അധ്യാപിക

മിടുക്കി . നല്ല  ഉത്തരം . തട്ടിപ്പുകളുടെ   ലിസ്റ്റ്   പ്രപഞ്ചം
പോലെ    അനന്തമാണ്‌ . ഈ   രംഗത്ത്   തകൃതിയായ
ഗവേഷണം    നടന്നുകൊണ്ടിരിക്കുകയാണ് . തട്ടിപ്പുനാട്ടിൽ
ഓരോ   ദിവസവും   പുതിയ പുതിയ   തട്ടിപ്പു വിദ്യകൾ
കണ്ടു പിടിച്ചുകൊണ്ടിരിക്കുന്നു . കുട്ടി   പറയൂ , എന്തുകൊണ്ടാണ്    നീ   തട്ടിപ്പ്   നിൻറെ  ഭാവി  career  ആയി
 തിരഞ്ഞെടുത്തത് ?

                                              കുട്ടി  3

ടീച്ചർ    എത്രയോ  വർഷമായി   പഠിപ്പിക്കുന്നു . A യിൽ
നിന്ന്   H   വരെ  എത്തിയോ ?  തട്ടിപ്പു രംഗത്ത്   ഇറങ്ങിയാൽ    ഒരു  കൊല്ലം  കൊണ്ട്  A യിൽ നിന്ന്  Z
ൽ   എത്താം . പണവും   പ്രശസ്തിയും  കിട്ടും .VIP  ആയി
TV യിൽ    പ്രത്യക്ഷപ്പെടാം . എന്തിന്  30 -35  വർഷം
കഷ്ടപ്പെട്ട്    ജോലി   ചെയ്യണം ?

                                           അധ്യാപിക

കുട്ടി    പറഞ്ഞത്    ശരിയാണ് . നിങ്ങൾക്ക്   ഒരു   പ്രൊജക്റ്റ്‌    ചെയ്യാനുണ്ട് . ആരെയെങ്കിലും   പറ്റിച്ച്
പണം    പിടുങ്ങണം .  പുതിയ   തട്ടിപ്പ്വിദ്യകൾ   സ്വയം
കണ്ടെത്തി , അതിൻറെ   റിപ്പോർട്ട്‌   സമർപ്പിക്കണം .
ഒരാഴ്ചത്തെ     സമയം    തരുന്നു . ഓക്കേ ?

                                 കുട്ടികൾ   എല്ലാവരും

ഓക്കേ    ടീച്ചർ . Thank   you   teacher .

*                        *                         *                     *                 *

No comments:

Post a Comment