Friday, 22 August 2014

madyapanachinthakal

  മദ്യപാനചിന്തകൾ

     പൂട്ടിയ    ബാറുകൾ   തുറക്കുകയില്ലായെന്ന   തീരുമാനം
 സ്വാഗതാർഹമാണ് . എന്നാൽ   ഒടുവിൽ   സമ്പൂർണ്ണ മദ്യ
നിരോധനം   നടപ്പാക്കുമെന്നു പറയുന്നത്   ഒരു  Utopian
ആശയമാണ് .  അത്   നടപ്പാക്കാൻ   സാധിക്കുകയില്ല . ഉദാഹരണമായി   സ്ത്രീധനം   നിയമവിരുദ്ധമാണെന്ന്
കേട്ടിട്ടുണ്ട് . പക്ഷേ   ഇതിന്  ഒട്ടുപാൽ വില   പോലും  ആരും   കല്പ്പിക്കുന്നില്ല .

നിയമങ്ങളെ   ധിക്കരിക്കുക  എന്നത്   ഒരു   നാട്ടു നടപ്പാണ് .
ഹെൽമെറ്റ്‌  ധരിക്കാതെ   എത്രയോ പേർ   ബൈക്ക്   ഓടിക്കുന്നു ! എവിടെ  നോക്കിയാലും  ട്രാഫിക്‌ നിയമ
ലന്ഘനങ്ങൾ    കാണാം. നികുതി   കൊടുക്കാതെ  വൻതോതിൽ   സ്വർണ്ണം   ഒളിപ്പിച്ച്  കൊണ്ടുവരുന്നത്  കുറ്റകരമാണ് . പക്ഷേ  ചിലർ  ഇതിന്  ചെമ്പുവില  കല്പ്പിക്കുന്നില്ല . കൈക്കൂലി   വാങ്ങുന്നത്   കുറ്റകരമാണ് .
പക്ഷേ   കൈക്കൂലി   തുടരുന്നു . മയക്കുമരുന്ന്   കൈവശം
വെക്കുന്നത്   കുറ്റകരമാണ് . പക്ഷേ   അതിൻറെ  പ്രചാരം
കൂടിവരികയാണ് . ഇതിൽ നിന്ന്   മനസ്സിലാക്കാം  സമ്പൂർണ്ണമദ്യനിരോധനം   ഒരിക്കലും   നടപ്പാക്കാൻ
സാധിക്കുകയില്ല . എന്നാൽ  മദ്യത്തിൻറെ   ഉപയോഗം
കുറയ്ക്കാൻ    സാധിക്കും .

മദ്യവിപത്ത്   ഏറ്റവും   ദോഷമായി   ബാധിച്ചിട്ടുള്ള   ഒരു
രാജ്യമാണ്   ദക്ഷിണാഫ്രിക്ക. നെൽസണ്‍  മണ്ടേലയുടെ
നേതൃത്വത്തിൽ    ദക്ഷിണാഫ്രിക്ക   ഒരു  ജനാധിപത്യരാജ്യമായി   മാറിയ   നല്ല കഥ   എല്ലാവരും
കേട്ടിട്ടുണ്ട് . എന്നാൽ   20  വർഷങ്ങൾക്കു ശേഷം   വിലയിരുത്തുമ്പോൾ   പ്രതീക്ഷിച്ചമാതിരി    പുരോഗമനം
നേടാൻ    ദക്ഷിണാഫ്രിക്കയ്ക്ക്    സാധിച്ചിട്ടില്ല . അമിതമായ
മദ്യപാനം   പുരോഗതിക്ക്   ഒരു   വിലങ്ങുതടിയാണ് .

ഒരു   violent  society യായി    ദക്ഷിണാഫ്രിക്ക    അറിയപ്പെടുന്നു . പുറമേ   നോക്കിയാൽ    അങ്ങനെ  തോന്നുകയില്ല . കൊലപാതകം , rape , സായുധ കവർച്ച ,
മുതലായവയ്ക്ക്   പുറമെ    റോഡ്‌  അപകടങ്ങളും   ഇവിടെ   ഏറെയാണ്‌ . ഒരു  ദിവസം   ശരാശരി   50  കൊലപാതകങ്ങൾ    നടക്കുന്നു   എന്നാണ്   കണക്ക് . 2011
നവംബർ , ഡിസംബർ   മാസങ്ങളിൽ   1932 പേർ   റോഡ്‌
അപകടങ്ങളിൽ   മരിച്ചു . 2012 ലെ   ആദ്യത്തെ   മൂന്നു
മാസങ്ങളിൽ   2359 പേർ   റോഡ്‌ അപകടങ്ങളിൽ  മരിച്ചു .
ഒരു   സർവ്വേ   സൂചിപ്പിക്കുന്നത്   മൂന്നിൽ   ഒരു  സ്ത്രീ
ജീവിതത്തിൽ   എന്നെങ്കിലും   rape  ചെയ്യപ്പെട്ടിട്ടുണ്ട്  എന്നാണ് .  നാലിൽ   ഒരു  പുരുഷൻ   rape  ചെയ്തിട്ടുള്ളവനാണ് . ഇതിനെല്ലാം    പുറകിൽ   മദ്യത്തിൻറെ    സ്വാധീനം   ഉണ്ട് .

ഒരു   പരീക്ഷയിൽ   essay   എഴുതാൻ   ഒരു  വിഷയം ,'' എൻറെ   ജീവിതത്തിൽ    മറക്കാനാവാത്ത   അനുഭവം ''
എന്നായിരുന്നു . 16   വയസ്സുള്ള   ഒരു  പെണ്‍കുട്ടി  താൻ
rape  ചെയ്യപ്പെട്ടതിനെ പ്പറ്റി    എഴുതി. ഞാൻ   ആ  കുട്ടിയെ
വിളിച്ച്   ചോദിച്ചു ,' ഇത് കെട്ടുകഥയാണോ   നേരാണോ
എന്ന്. നേരാണ്  എന്ന്   അവൾ   പറഞ്ഞു . കേസ്  തേഞ്ഞുമാഞ്ഞു പോയെന്നും    പറഞ്ഞു . ആ  ദുരനുഭവത്തിന്റെ   വ്യഥ   അവളുടെ   മുഖത്ത്   കണ്ടില്ല .
അധ്യാപകൻ   rape  ചെയ്ത   ഒരു  പെണ്‍കുട്ടിയെയും  എനിക്കറിയാം . അവൾക്കും   വ്യഥയില്ല. കുട്ടികൾക്കും
സ്ത്രീകൾക്കും   എതിരെ   കൊടും ക്രൂരത   നിലനിൽക്കുന്നു . ഒരുമാസം   മുമ്പ്   ഒരു  കാർ മോഷണത്തിനിടയിൽ     നാലുവയസ്സുള്ള  ഒരു  കുട്ടി   ഡോറിൽ   കുടുങ്ങി . മോഷ്ടാക്കൾ   കുട്ടിയെ  ഏതാനും
കിലോമീറ്റർ ദൂരം   വലിച്ചിഴച്ച്  കൊണ്ടുപോയി . കുട്ടി
മരിച്ചു . പിഞ്ചുകുഞ്ഞുങ്ങളെ   rape ചെയ്ത്  കൊല്ലുന്ന
സംഭവങ്ങൾ   സാധാരണയാണ് . ഇത്തരം   ക്രൂരകൃത്യങ്ങൾക്ക്    പ്രേരണ    കൂടുതലും  മദ്യം , മയക്കുമരുന്ന്   എന്നിവയിൽ  നിന്നാ ണ് .

കുടുംബജീവിതത്തിന്റെ    തകർച്ചയാണ്   മദ്യവിപത്ത്
സൃഷ്ട്ടിച്ചിരിക്കുന്ന   പ്രധാന പ്രശ്നം . മദ്യപാനം  അവിഹിതബന്ധത്തിലേക്ക്    നയിക്കുന്നു . ഫലം  വിവാഹമോചനം . അല്ലെങ്കിൽ   എയിഡ്സ്   രോഗം .
'' എൻറെ   അച്ഛനും   അമ്മയും   വേർപിരിഞ്ഞു .'', '' എനിക്ക്   അച്ഛൻ  ഇല്ല , അമ്മയേ  ഉള്ളൂ .''  എനിക്ക്  അച്ഛനും   അമ്മയും  ഇല്ല .''  കുട്ടികളുടെ   വിവരങ്ങൾ
ശേഖരിക്കുമ്പോൾ   അവർ   പറയാറുള്ളതാണ്  ഇത് .

മദ്യപാനം   ഏറ്റവുമധികം    ദോഷമായി    ബാധിക്കുന്നത്
പാവപ്പെട്ടവരേയും    തൊഴിലാളികളേയും   ആണ് . അവർ
താമസിക്കുന്ന    പ്രദേശങ്ങളിൽ   കുടിയും   അക്രമവും
കൂടുതലാണ് . ലൈസെൻസ്   ഇല്ലാതെ   പ്രവർത്തിക്കുന്ന
മദ്യശാലകൾക്ക്    shebeen   എന്ന്   പറയുന്നു . പാവപ്പെട്ടവരുടെ   വേതനം   മദ്യമായി    ഒലിച്ചുപോകുന്നത്     ഈ    ശേബീനുകളിൽ   ആണ് .പാവപ്പെട്ടവർക്ക്     social  grant   കിട്ടുന്ന   പണത്തിൽ
ഒരു  നല്ല  പങ്കും   മദ്യത്തിൽ   ഒലിച്ചുപോകുന്നു . ചുരുക്കി
പറഞ്ഞാൽ     നികുതിദായകന്റെ    പണം   മദ്യത്തിൽ
അവസാനിക്കുന്നു .

വിദ്യാർത്ഥികളിൽ    ചിലർ  മദ്യം   കഴിക്കുന്നവരാണ്‌ .
ഒരു   വിനോദയാത്രയ്ക്കു പോയാൽ   മദ്യപാനമാണ്   പ്രധാന  ലക്ഷ്യം . സ്പോർട്സ്  മേളയ്ക്ക്  പോകുമ്പോഴും
മദ്യപാനമാണ്    ലക്ഷ്യം . കരുമ്പരുടെ   സ്കൂളുകളിലാണ്
മദ്യം    കഴിക്കുന്ന   കുട്ടികൾ  ഉള്ളത് . അതുകൊണ്ടാണ്
വിദ്യാഭ്യാസനിലവാരത്തിലും    സ്പോർട്സിലും   കെന്യ ,
നൈജീരിയ , എത്തിയോപിയ   മുതലായ   മുതലായ
ആഫ്രിക്കൻ    രാജ്യങ്ങളുടെ   അടുത്തുപോലും   ദക്ഷിണാഫ്രിക്ക    എത്താത്തത് .

ഞാൻ   താമസിക്കുന്ന   ഡെലരെയ്വില്ലെ   എന്ന  ചെറിയ
ടൌണ്‍ൽ    5   bottle  store കൾ   ഉണ്ട് . ക്യൂ   നിൽക്കാതെ
മദ്യം    ഏതുവേണമെങ്കിലും   കിട്ടും . ബാറുകൾക്ക്
പ്രാധാന്യമില്ല . ആവശ്യക്കാർ    വാങ്ങി  എവിടെയെങ്കിലും
ഒത്തുകൂടി   കുടിക്കും .

5   bottle  store  ഉള്ള   ടൌണ്‍ൽ     പേരിനു മാത്രം  ഒരു  ലൈബ്രറി  ഉണ്ട് . ഈ  രാജ്യത്ത്   വായനയുടെ   ഒരു
സംസ്കാരം    പൊതുവെ   ഇല്ല . ചില  അധ്യാപകർ  വൈകിട്ട്   നിത്യവും   ഒത്തുകൂടുന്ന   ഒരു    ശേബീൻ  ഉണ്ട് .

ചില  വിശേഷ അവസരങ്ങളിൽ    അൽപ്പം   മദ്യം   കഴിക്കുന്നത്‌    ഒരു   മോശമായ   പ്രവർത്തിയായി   കാണാൻ    കഴിയുകയില്ല . മദ്യപാനത്തെ  സൂചിപ്പിക്കുന്ന
വാക്കുകൾ    ഒരു   മോശമായ   ധ്വനിയാണ്   സൂചിപ്പിക്കുന്നത് .  '' കുടി '', 'കുടിയൻ ', 'വെള്ളമടി ', 'മദ്യപിച്ചു ', 'മദ്യപാനി '  മുതലായവ . വല്ലപ്പോഴും  ഉത്തരവാദിത്തത്തോടെ    അല്പം   മദ്യം   കഴിക്കുന്നയാൾ
കുടിയനല്ല . അതിന്   വേറെ   വാക്ക്   ഉണ്ടോയെന്നറിയില്ല .
sip   എന്ന  വാക്ക്  കടമെടുത്ത്   'സിപ്പുക ' എന്ന   വാക്ക്
ഉണ്ടാക്കാം . ഞാൻ  ശനി , ഞായർ  ദിവസങ്ങളിൽ  മിതമായി  സിപ്പുന്ന   ആളാണ് . അഥിതികൾ   വന്നാലും
സിപ്പും .

സഖറിയ   BBC യോട്    പറഞ്ഞതു പോലെ   സമ്പൂർണ്ണ മദ്യ
നിരോധനം   എന്ന   ആശയം   ഭ്രാന്ത്   ആണ് . സിപ്പുക
എന്നത്    മൌലികാവകാശമാണ് . ഇറാനിലെ  പെണ്‍കുട്ടികൾ    jeans  ധരിക്കണമോയെന്ന്   തീരുമാനിക്കുന്നത്‌    അവിടത്തെ   മതമേധാവികൾ   ആണ് .
സൗദി  അറേബ്യയിൽ   സ്ത്രീകൾ  drive  ചെയ്യാൻ   പാടില്ല .
North Korea യിൽ  പുരുഷന്മാർ   മുടി എങ്ങനെ  വെട്ടണം
എന്ന്   തീരുമാനിക്കുന്നത്‌   അവിടം   ഭരിക്കുന്ന   തടിമാടനാണ് . ജനാധിപത്യ രാജ്യമായ   ഇന്ത്യയിൽ   സമ്പൂർണ്ണമദ്യനിരോധനം    നടപ്പാകാൻ   പോകുന്നില്ല .

സ്ഥിരമായ   മദ്യപാനം   തീർച്ചയായും   നിരുല്സാഹപ്പെടുത്തണം . അച്ഛന്മാർ   ജോലി കഴിഞ്ഞ്
വീട്ടിൽ പ്പോയി   കുട്ടികളെ  പഠനത്തിൽ   സഹായിക്കണം .
കുപ്പി ഉപേക്ഷിച്ച്   പുസ്തകങ്ങൾ   വാങ്ങണം . അങ്ങനെ
ചെയ്‌താൽ    കുടുംബങ്ങളും   രാജ്യവും   നന്നാകും .

സിപ്പികളെ   വെറുതേ   വിടുക . ഞങ്ങളും   മദ്യപാന
ശീലത്തിന്   എതിരാണ് .

മദ്യത്തിൽ നിന്നുള്ള   വരുമാനം   കുറയുന്ന   സാഹചര്യത്തിൽ    കമ്മി  നികത്താൻ   ആദരണീയനായ
മാണി സാറിന്   ഇനി   ഒരു  മാർഗമേയുള്ളൂ . 18 വയസ്സിൽ
കൂടുതലുള്ള  എല്ലാവർക്കും   ഒരു  ചെറിയ  നികുതി .
വായുനികുതി , അഥവാ   air-tax .





















 

No comments:

Post a Comment