Thursday, 28 August 2014

TOILET പ്രശ്നങ്ങൾ


മൂന്നാം    ലോകം  എന്ന്‌  പറയുന്നത്   ഒരു   വലിയ  രാജ്യം
പോലെയാണ് . ഇവിടത്തെ   പ്രശ്നങ്ങൾ   സമാനമാണ് .
ഉദാഹരണത്തിന്   മഴക്കാലത്ത്‌    താഴ്ന്ന   പ്രദേശങ്ങളിൽ
വെള്ളം   കയറി  സാധാരണക്കാരായ   ജനങ്ങളുടെ   ജീവിതം
ദുസ്സഹമാകുന്നു . വീടുകളിൽ   വെള്ളം  കയറി   ജനങ്ങൾ
വളരെ    ദുരിതം   അനുഭവിക്കുന്നത്   കേരളത്തിൽ  ഈയിടെ
കണ്ടു . ദക്ഷിണാഫ്രിക്കയിലും   ഇതുപോലുള്ള  വെള്ളപ്പൊക്കവും
വീടുകളിൽ   വെള്ളം  കയറുന്നതും  എല്ലാ വർഷവും
ആവർത്തിക്കാറുണ്ട്‌ . പ്രകൃതി  ദുരന്തങ്ങൾ   എല്ലാ
രാജ്യങ്ങളിലും   സംഭവിക്കാറുണ്ട് . എന്നാൽ   ഒന്നാം  രാജ്യങ്ങളിൽ
ജനങ്ങൾക്ക്‌   ജനങ്ങളുടെ    രക്ഷക്ക്  ഉടനടി   പരിഹാരം
എത്തിക്കാൻ   സംവിധാനമുണ്ട്   എന്നതാണ്   ഒരു  വ്യത്യാസം .

രാഷ്ട്രീയം   കേരളത്തിലും   ഇന്ത്യയിൽ   ഒട്ടാകെയും  പൊതുവെ
ജനങ്ങൾക്ക്‌   താൽപ്പര്യമില്ലാത്ത    വിഷയമായി  എന്നതിന്
ലക്ഷണങ്ങൾ   കാണുന്നുണ്ട് . മോദി തരംഗം   അവസാനിച്ചെന്ന്
തോന്നുന്നു . കേരളത്തിലാണെങ്കിൽ   പണ്ടേ   യാതൊരു
തരംഗവും    ഇല്ല . ഇനി   രാഷ്ട്രീയം   ചൂടുപിടിക്കണമെങ്കിൽ
അടുത്ത   election   വരണം , ചുരുക്കം   ഒരു  ഉപതെരഞ്ഞെടുപ്പെങ്കിലും .

ഈ   കാലഘട്ടത്തിൽ   ചാനലുകൾ   മറ്റുവിഷയങ്ങളിലേയ്ക്ക്‌
ശ്രദ്ധ   തിരിക്കുന്നത്   സ്വാഭാവികമാണ് . അങ്ങനെയാണ്  ഏഷ്യാനെറ്റ്‌
ചില   സ്കൂളുകളിലെ   toilet കളുടെ   ശോചനീയമായ   അവസ്ഥ
വെളിച്ചത്ത്   കൊണ്ടുവന്നത് .

''  ഉണ്ണിയെ  കണ്ടാൽ  അറിയാം  ഊരിലെ  പഞ്ഞം .''  എന്ന്   പറയുന്നതു
പോലെ   ഒരു  രാജ്യത്തെ   പൊതു toilet കളുടെ   അവസ്ഥ  കണ്ടാൽ
ആ   രാജ്യത്തെ   ജനങ്ങ ളുടെ   നിലവാരം   അറിയാം.

ചില വാക്കുകൾ   വായിക്കാനും   പറഞ്ഞു കേൾക്കാനും  ആ
വാക്കുകൾ  സൂചിപ്പിക്കുന്ന   വസ്തുക്കൾ  കാണാനും  നമ്മൾ
ഇഷ്ടപ്പെടുന്നില്ല . ഉദാഹരണമായി   ചർദ്ദി , മലമൂത്രവിസർജ്ജനം,
ഉപയോഗിച്ച   സിറിഞ്ച് , പഴകിയ  ഇറച്ചി   മുതലായവ .
മൂത്രപ്പുര   എന്ന   വാക്ക്  അറപ്പും  വെറുപ്പും  ഉളവാക്കുന്ന
ഒന്നാണ് . ജീർണ്ണതയുടെ   എല്ലാ  അംശങ്ങളും  അതിൽ   അടങ്ങിയിട്ടുണ്ട് .
അതുകൊണ്ടാണ്   10  മണിക്കൂർ   മൂത്രമൊഴിക്കാതെ  സഹിച്ച്
ബസ്സിൽ   യാത്ര ചെയ്താലും  മൂത്രപ്പുരയിൽ  കയറാൻ  പലരും
മടിക്കുന്നത് . മൂത്രപ്പുര   മോശമായതുകൊണ്ട്   സ്കൂൾ  കുട്ടികൾ
അവയിൽ   കയറാതെ   ദിവസം  മുഴുവൻ  തള്ളി  നീക്കുന്നതായും
പെണ്‍കുട്ടികൾക്ക്   ഇത്   ആരോഗ്യപ്രശ്നങ്ങൾ  ഉണ്ടാക്കുന്നതായും
ഏഷ്യാനെറ്റ്‌   അന്വേഷണം  വെളിപ്പെടുത്തുന്നു .

' മൂത്രപ്പുര ' എന്ന  വാക്കുതന്നെ   കാലഹരണപ്പെട്ടതാണ് . വിറകുപുര ,
പുകപ്പുര , വാദ്യപ്പുര  എന്നൊക്കെ   കേട്ടിട്ടുണ്ട് . വിറക്  സൂക്ഷിക്കുന്ന
പുര   വിറകുപുര . മൂത്രം   സൂക്ഷിക്കുന്ന  പുരയാണോ   മൂത്രപ്പുര ?
ശരിയാണ് . മൂത്രം   പൂർണ്ണമായി  ഒഴുകിപ്പോകാതെ   കെട്ടിനിന്ന് ,
ദുർഗന്ധം   വമിക്കുന്ന   പുരയാണ്   മൂത്രപ്പുര. നാറ്റോയുടെ   ആസ്ഥാനം
Brussels   ആണെന്ന്   നമ്മൾ   കേട്ടിട്ടുണ്ട് . നാറ്റത്തിന്റെ   ആസ്ഥാനമാണ്‌
മൂത്രപ്പുര . മൂത്രപ്പുര , കക്കൂസ് , കുളിമുറി  എന്നിവയ്ക്ക്  പകരം
toilet , bathroom  എന്ന്  പറഞ്ഞാൽ    അറപ്പും  വെറുപ്പും
തോന്നുകയില്ല . ഇന്ന്   ആരെങ്കിലും   സ്വന്തം  വീട്ടിലെ
toilet ന്   കക്കൂസ്സ്   എന്ന്   പറയുമെന്ന്   തോന്നുന്നില്ല .

toilet   സൌകര്യങ്ങൾ    തീരെ കുറവുള്ള   രാജ്യമാണ്  ഇന്ത്യ . മനുഷ്യൻറെ   dignityയെ  ഏറ്റവും   ബാധിക്കുന്ന
കാര്യമാണ്    toilet . Apartheid  കാലത്ത്  ദക്ഷിണാഫ്രിക്കയിൽ
കരുമ്പർക്കു  വീട് ,ശുദ്ധജലം, toilet  സൌകര്യങ്ങൾ  എന്നിവ
വേണ്ടത്ര   സൌകര്യങ്ങൾ   ഇല്ലായിരുന്നു . ബക്കറ്റ്‌ toilet ഉം
തോട്ടിപ്പണിയും    സാധാരണമായിരുന്നു . ഇപ്പോൾ
സ്ഥിതിഗതികൾ    വളരെ   മെച്ചപ്പെട്ടിട്ടുണ്ട് .

ചില  ഗ്രാമീണസ്കൂളുകളിൽ   കേരളത്തിലെ   അതേ  സ്ഥിതിയാണ്    toilet  കാര്യത്തിൽ   ഉള്ളത് . സർക്കാർ
ഈ  കാര്യത്തിൽ   പണം  മുടക്കാഞ്ഞിട്ടല്ല  ഇത് . വിദ്യാർത്ഥികളുടെ    അച്ചടക്കമില്ലായ്മ  കാരണം
toiletകൾ   നശിക്കുന്നു . പുകവലി , മയക്കുമരുന്ന്   മുതലായവയുടെ    ഒരു  ഒളിത്താവളമായി   toilet
ഉപയോഗിക്കുന്നു . സ്കൂൾ   അധികൃതരോ    ആരോഗ്യ
അധികൃതരോ   പരിശോധനകൾ   നടത്താറില്ല .

റോഡ്‌ മാർഗ്ഗം    സഞ്ചരിക്കുന്നവർക്ക്    ഇവിടെ  toilet
സൌകര്യങ്ങൾ   വേണ്ടത്ര   ഉണ്ട് . പെട്രോൾ    സ്റ്റേഷൻകളിൽ  പൊതുവെ   വൃത്തിയുള്ള   toilets   ഉണ്ട് ,
ഇതു മാത്രമല്ല , വളരെ   വിശാലമായ   രാജ്യമായതിനാൽ
വഴിയരികിൽ    വാഹനം   നിറുത്തി , കുറ്റിക്കാട്ടിൽ  മൂത്രമൊഴിക്കാൻ    സാധിക്കും . സ്വകാര്യത  ഒട്ടും
നഷ്ടപ്പെടാതെ .

2012   ഡിസംബർ  മാസത്തിൽ   ഞാൻ    Bangaloreൽ  നിന്ന്
കോട്ടയത്തേക്ക്    Luxury   ബസ്സിൽ   യാത്ര  ചെയ്തു. യാത്ര
ദുരിതപൂർണ്ണമായിരുന്നു . രാത്രി   8 മണിക്ക്   ബസ്‌  പുറപ്പെട്ടു .ഒരു മണിക്കൂർ   കഴിഞ്ഞ്   ഒരു   ചെറിയ
ടൌണ്‍ൽ   ബസ്  നിറുത്തി, കാപ്പി  കുടിക്കാനും   toiletൽ
പോകാനും  സമയം  കിട്ടി . പിന്നെ   ഒരിക്കലും   ഈ
ആവശ്യങ്ങൾക്കുവേണ്ടി   ബസ്‌  നിറുത്തിയില്ല .യാത്രക്കാർ    ആരും   ഈ   ആവശ്യം   ഉന്നയിച്ചുമില്ല . കോട്ടയത്ത്‌
എത്തിയപ്പോൾ    എട്ടര   മണിയായി . മൂത്രം   പിടിച്ചു
വെക്കുന്നതിൽ    യാത്രക്കാർക്ക്    നല്ല   പരിചയമുള്ളതായി
മനസ്സിലായി . പരിചയമില്ലാത്ത   ഞാൻ  ഞെളിപിരി കൊള്ളുകതന്നെ   ചെയ്തു . മേലിൽ   'luxury ' ബസ്‌   യാത്ര
ചെയ്യുകയില്ലെന്ന്    തീരുമാനിച്ചു .








No comments:

Post a Comment