31 ജനുവരി 2014
2014 ലെ ഒരു വലിയ മാസം ഇന്ന് അവസാനിക്കുകയാണ് . വലിയ മാസം
എന്ന് പറഞ്ഞത് വെറുതെയല്ല . വലിയ ആഘോഷങ്ങൾ ,നീണ്ട യാത്രകൾ ,
വലിയ പ്രതീക്ഷകൾ ,പുതുവർഷത്തിൽ നടപ്പാക്കാൻ പോകുന്ന വലിയ
തീരുമാനങ്ങളെ പ്പറ്റി യുള്ള വലിയ വീരവാദങ്ങൾ ,അടയ്ക്കാൻ മറന്നു
പോയ വലിയ ബില്ലുകൾ മുതലായവ കാരണമാണ് ജനുവരിയെ ഒരു
വലിയ മാസമായി ഞാൻ കാണുന്നത് .
ഇന്നലെയും ഇന്നലെയും മഴ തകർത്തു പെയ്തു .കാലാവസ്ഥ ആകെ മാറി . 37-38 ഡിഗ്രിചൂടിൽ നിന്ന് 25 ലേയ്ക്കുള്ള ഇറക്കം ഒരു സുഖകരമായ
അനുഭവമാണ് .ഇതിനു മുമ്പ് പെയ്ത മഴകളെക്കാൾ ഇപ്പോഴത്തെ മഴ
വ്യത്യസ്തമാണ് . ഇന്ന് രാവിലെ മുതൽ നിറുത്താതെ പെയ്തു . ഭൂമിയുടേയും മനസ്സിന്റെയും ഉള്ളിലേക്കിറങ്ങി നനവും കുളിരും
നൽകുന്ന ,സമൃദ്ധിയുടെ മുന്നോടിയായ മഴ . ഞങ്ങളുടെ സ്കൂളിൻറെ
മുറ്റത്ത് മഴവെള്ളം കെട്ടിനിന്ന് ഒരു ചെറിയ തടാകം രൂപപ്പെട്ടു .അതുകൊണ്ട് ഇന്നത്തെ assembly വേണ്ടെന്ന് വെച്ചു . കുട്ടികൾക്ക് കാലു
കുത്താൻ ഇടമില്ല .
ഞങ്ങളുടെ പള്ളിയിൽ കുർബാനയ്ക്ക് ഇടയിൽ മഴയ്ക്ക് വേണ്ടി ഒരു
പ്രത്യേക പ്രാർത്ഥനയുണ്ട് . ഞങ്ങളുടെ പ്രാർത്ഥന പൂർണ്ണമായി ദൈവം
കേട്ടത് ഇന്നലെയും ഇന്നുമാണ് . മഴ കൂടുതലായിപ്പോയി എന്ന് ഇനി
പരാതി പറയാൻ സാദ്ധ്യമല്ല . അതു കൊണ്ട് സ്കൂളിലേയ്ക്ക് പോകുന്ന
14 km ചരൽ റോഡിൻറെ സ്ഥിതിയെപ്പറ്റി പരാതിയില്ല . കനത്ത മഴ
പെയ്താൽ റോഡ് ഒരു പാടം പോലെയാകും . വഴുവഴുപ്പുള്ള
ഭാഗങ്ങളിൽ നാമറിയാതെ U ടേണ്‍ ആകും . ഞങ്ങളുടെ മുമ്പിൽ
പോയിരുന്ന ഒരു സ്കൂൾ ബസ് ചെളിയിൽ കുടുങ്ങിപ്പോയി .എന്നാലും
ചെളിയെ മറികടന്ന് വെട്ടിച്ച് വെട്ടിച്ച് മുന്നോട്ടുപോകാൻ ഒരു
രസമുണ്ട് .
പണത്തിന്റെ കുറവ് കൊണ്ടല്ല ഈ പ്രദേശത്ത് റോഡുകൾ മോശമായ
സ്ഥിതിയിലുള്ളത്. '' ഈ കൊച്ചിന് ഈ കഷായം മതി '' എന്നുള്ള
ഭരണകക്ഷിയായ ANC യുടെ സമീപനവും അഴിമതിയും
കെടുകാര്യസ്ഥതയുമാണ് കാരണം . ഇതിൻറെ ചരിത്രം പറയണമെങ്കിൽ
അനേകം പേജുകൾ വേണ്ടിവരും .
ഞങ്ങൾ സ്കൂളിലേയ്ക്ക് പോകുന്ന റോഡിൻറെ ഒരു വശത്ത് ആയിരക്കണക്കിനു ഏക്കർ സ്ഥലത്ത് maize ,sunflower ഇവയുടെ കൃഷിയിടങ്ങളും മറുവശത്ത് നൂറുകണക്കിന് പശുക്കളും ആടുകളും
മേഞ്ഞു നടക്കുന്ന ,പുല്ലിന്റെ കടലുമാണ് . മഴയത്തും വെയിലത്തും
ഈ മൃഗങ്ങൾ പ റമ്പിലാണ് കഴിയുന്നത് . മുന്തിയ ഇനം മൂരിക്കുട്ടന്മാരും
ചില പറമ്പുകളിൽ കാണാം .
തുടർച്ചയായ മഴയിൽ ഒഴുകിവരുന്ന വെള്ളം റോഡിനടുത്തുള്ള കുളങ്ങളിൽ നിറയുമ്പോൾ അവിടെ കാട്ടുതാറാവുകളും കൊക്കുകളും
മറ്റു പക്ഷികളും ഒരു താൽക്കാലികതാവളം തുറക്കാറുണ്ട് . കുറെ
അകലെനിന്ന് ഇവയെ കാണാൻ സാധിക്കും .മനുഷ്യർ കണ്‍വെട്ടത്ത്
പ്രത്യക്ഷപ്പെടുന്നത് അവയ്ക്ക് ഇഷ്ടമില്ല.
ഞങ്ങളുടെ തോട്ടക്കാരൻ പോളിന് ഇനി നല്ല ദിവസങ്ങളാണ് . കാരണം
കുറെ ദിവസത്തേയ്ക്ക് ചെടികൾക്ക് വെള്ളമോഴിക്കേണ്ട ആവശ്യമില്ല.borehole ൽ നിന്നുള്ള വെള്ളം ആവശ്യത്തിന് ഉണ്ടെങ്കിലും
കഠിനമായ ചൂടിൽ അത് ' ആനവായിൽ അമ്പഴഞ്ഞ പോലെയാണ് .ഇന്നത്തെ പോലെ എല്ലായിടത്തും വെള്ളമെത്തി മണ്ണിലേയ്ക്കു ആഴ്ന്നിറങ്ങുന്ന മഴ വളർച്ചയുടെ ഒരു പുതിയ അദ്ധ്യായം തുറക്കുന്നു .
നാളെ തുടങ്ങുന്ന ചെറിയ മാസം പച്ചക്കറികളുടെ വലിയ വളർച്ചയുടെ
മാസമാണ് . സൂപ്പർ മാർകെറ്റിൽ പോയിട്ട് വെറും കയ്യോടെ മടങ്ങുന്ന
മാസം .
ഈ പ്രദേശം രാജ്യത്ത് ഏറ്റവുമധികം maize ഉൽപ്പാദിപ്പിക്കുന്ന ഒന്നാണ് .
ആഫ്രിക്കരുടെ പ്രധാന ആഹാരം maizeൻറെ പൊടിയാണ് .രാജ്യത്തിൻറെ
ആവശ്യം കഴിഞ്ഞ് ജപ്പാൻ ,ദക്ഷിണകൊറിയ മുതലായ
രാജ്യങ്ങളിലേയ്ക്ക് maize കയറ്റി അയയ്ക്കുന്നു . maize flour ൻറെ ഒരു
ഫാക്ടറി Delareyville ൽ ഉണ്ട് . sunflower ,കടല എന്നിവയാണ് ഇവിടത്തെ
മറ്റ് കൃഷികൾ . മേൽപ്പറഞ്ഞ സാധനങ്ങൾ വളരെ ന്യായമായ വിലയ്ക്ക്
കിട്ടുന്നു .