DELAREYVILLE 11 January 2014
ടെലരെയവില്ലേ കഠിനമായ ചൂടിൻറെ പിടിയിൽ അമർന്നിരിക്കുകയാണ് .
36 ഡിഗ്രി വരെ എത്തി നിൽക്കുന്നു . ഒരു കനത്ത മഴയ്ക്കു മാത്രമേ
ഈ കൊടും ചൂടിൽ നിന്ന് മോചനം നൽകാനാവൂ .
29 ആം തീയതി ലീലാമ്മയും ഞാനും ഒഴികെ എല്ലാവരും Cape പോയിന്റ്
കാണാൻ പോയി . ഡിസംബർ മൂന്നാം തീയതി ലീലാമ്മയുടെ ankle ന്
ഒടിവ് പറ്റിയിരുന്നു . അതു കൊണ്ട് കഷ്ട്ടിച്ചു നടക്കാനേ പറ്റൂ .ഈ യാത്രയിൽ വിട്ടു നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നതാണ് . പക്ഷേ
എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി തീരുമാനം മാറ്റുകയായിരുന്നു .
പ്രത്യേകിച്ച് എമിൽ ,സെബി ,ജോസു എന്നിവരുടെ നിർതന്നെ ബന്ധത്തിനു വഴങ്ങി .
'' എന്തിന് ആശങ്ക ? ഞങ്ങൾ മൂന്ന് ഡോക്ടർമാർ കൂടെയില്ലേ ?'' എന്നാണ്
അവരുടെ ചോദ്യം .എല്ലായിടത്തും പോകാൻ പറ്റിയില്ലെങ്കിലും ബാക്കി
സമയം എല്ലാവരു മൊത്ത് സന്തോഷമായി കഴിയാമല്ലോ എന്ന ആഗ്രഹം
കൊണ്ടാണ് 1750 kms യാത്ര ചെയ്ത് ഇവിടെ എത്തിയത് .
Atlantic ,ഇന്ത്യൻ മഹാസമുദ്രങ്ങൾ സംഗമിക്കുന്ന സ്ഥലത്തിനാണ് Cape Point
എന്ന് പറയുന്നത് . ഒരു വലിയ കുന്നിന്റെ മുകളിൽ കയറി അവിടെ
നിന്ന് താഴോട്ട് നോക്കുമ്പോൾ വളരെ പ്രക്ഷുബ്ദമായ തിരമാലകൾ പാറക്കെട്ടുകളിൽ ഇടിച്ച് ചിതറുന്നത് കാണാം . അടുത്തു തന്നെ
CAPE ഓഫ് ഗുഡ് HOPE കാണാം . അതിൻറെ ബോർഡിൻറെ അടുത്ത്
നിന്ന് ഫോട്ടോ എടുക്കാൻ സന്ദർശകർ വളരെ താൽപ്പര്യം കാണിക്കുന്നു .
ഞാൻ HONEY WOOD പറമ്പിൽ നടന്ന് ചുറ്റുപാടും നോക്കി .വളരെ പ്രായം
ചെന്ന യൂകളിപ്ടുസ് മരങ്ങളാണ് അതിർത്തിയിൽ . കുറെ മരങ്ങൾ വെട്ടി
മാറ്റിയതിന്റെ അറക്കപ്പൊടി ചിലേടത്ത് നല്ല കനത്തിൽ കിടപ്പുണ്ട് .വനത്തിന്റെ നടുവിൽ എല്ലാവിധ ആധുനിക സൌകര്യങ്ങളും എന്നാൽ
പൂർണ്ണമായ സ്വകാര്യതയുമാണ് ഇതു പോലുള്ള ESTATE കളുടെ
പിന്നിലെ ആശയം .സ്ട്രീറ്റ് ലൈറ്റുകൾ ഇല്ല . സെൽ ഫോണിന് സിഗ്നൽ
തീരെയില്ല . മൊബൈൽ TOWER കൾ താമസക്കാർ അനുവദിക്കാത്തത്
ആയിരിക്കാം കാരണം .
ഇത് മൂന്നാം പ്രാവശ്യമാണ് ഞങ്ങൾ Cape Town ൽ വരുന്നത് . ആദ്യ
സന്ദർശനം 1996 ജൂണ്‍ /july അവുധിക്കാലത്ത് ആയിരുന്നു . പരേതനായ
Dr മോഹൻ സഞ്ചാര പ്രിയനായിരുന്നു . പുതിയ സ്ഥലങ്ങൾ കണ്ടു പിടിച്ച്
അവിടങ്ങളിൽ പോവുകയെന്നത് അദ്ദേഹത്തിന് ഹരമായിരുന്നു .അദ്ദേഹം
മുൻകൈ എടുത്താണ് രണ്ടാഴ്ച നീണ്ടു നിന്ന ടൂർ സംഘടിപ്പിച്ചത് .ഏതു
സഹസികയാത്രയ്ക്കും അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നു .മോഹൻറെ
സാഹസികത മക്കൾക്കും കിട്ടിയിട്ടുണ്ട് . വെറുതെയല്ല എമിൽ കഴിഞ്ഞ
കൊല്ലം ആറു മാസത്തെ ശമ്പളം വേണ്ടെന്നു വെച്ച് ഹിമാലയത്തിന്റെ
അടിവാരങ്ങളിലും ,ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ആണ്ടമാന്സിലും മറ്റും യാത്ര ചെയ്തത് .
രാത്രി എട്ടര മണി ആയപ്പോൾ എല്ലാവരും തിരിച്ചെത്തി . ഒരു സൌത്ത്
ഇന്ത്യൻ ഹോട്ടലിൽ നിന്ന് വാങ്ങിയ മസാല ദോശ അവർ ഞങ്ങൾക്കു
വേണ്ടി കൊണ്ടു വന്നിട്ടുണ്ടായിരുന്നു . എന്നാൽ എല്ലാവർക്കും നല്ല
വിശപ്പ് . യാത്ര ചെയ്ത് ക്ഷീണിച്ചു വരുമ്പോൾ വൻ തോതിലുള്ള പാചകം അസാധ്യമാണ് .അതുകൊണ്ട് അത്താഴം മിനിമം തോതിലാക്കി .ചോറ് ,പരിപ്പുകറി ,പപ്പടം ,തയിര് , അച്ചാർ -ഇത് ധാരാളം . ദീപ്തിയുടെ ഉത്തരേന്ത്യൻ പരിപ്പുകറിയ്ക്ക് ഒരു പ്രത്യേക രുചിയാണ് .എല്ലാവരും
ഉണ്ട് തൃപ്തരായി .
30 ആം തീയതി രാവിലെ വീട്ടുജോലിക്കാരി വന്നു .ലീലാമ്മയ്ക്കു ഒരാളെ
കൂട്ടിന് കിട്ടിയതുകൊണ്ട് ഞാനും നഗരം കാണാൻ പുറപ്പെട്ടു .breakfast പതിവു പോലെ കുശാൽ .ഉണ്ടാക്കാൻ വളരെ എളുപ്പം . ആർക്കും
പ്രത്യേകിച്ച് ഉണ്ടാക്കി കൊടുക്കേണ്ട ആവശ്യമില്ല .നല്ല ഒരു breakfast കഴിച്ചിട്ട് ഇറങ്ങിയാൽ ലഞ്ച് ഒഴിവാക്കാം .
Rhodes Drive ലൂടെ യുള്ള യാത്ര വളരെ ആനന്ദകരമായ ഒരു അനുഭവമാണ് .
ഇരുവശത്തും വൻമരങ്ങളുടെ തലപ്പ് കൂട്ടിമുട്ടിയിരിക്കുന്നു Bangalore ൻറെ
ഏതോ നല്ല ഭാഗത്തു കൂടി കടന്നു പോകുന്നതുപോലെ തോന്നും . ഇവിടെയും BANGLORE ലും വനസംരക്ഷണത്തിൽ ബ്രിട്ടീഷ് സ്വാധീനം കാണാം .സ്പീഡ് ലിമിറ്റ് എല്ലാവരും പാലിക്കുന്നു . Truck ,Bus എന്നിവ കാണാനില്ല . 20 kms പിന്നിടുമ്പോൾ നഗരം മുമ്പിൽ .ഗതാഗത കുരുക്കും horn മുഴക്കലും ഇല്ല .
ഇന്നത്തെ ഞങ്ങളുടെ നഗരം കാണൽ പ്രത്യേക ലക്ഷ്യത്തോടെയല്ല . ആദ്യം
പോയത് District Six museum കാണാൻ ആണ് .apartheid കാലത്ത് കണ്ണായ
സ്ഥലങ്ങൾ തങ്ങൾക്കു അവകാശപ്പെട്ടുകൊണ്ട് വെള്ളക്കാർ ഗ്രൂപ്പ് ഏരിയ
ആക്ട് 1970 കളിൽ നടപ്പാക്കി .DISTRICT SIX എന്ന സ്ഥലത്ത് ,കൂടുതലും
സങ്കര ( COLOURED ) വർഗക്കാർ താമസിച്ചിരുന്ന ഇടങ്ങളിൽ നിന്ന്
60000 പേരെ കുടിയിറക്കി . അതിന്റെ ചരിത്രം ഫോട്ടോകൾ ,പത്ര CLIPS ,
എന്നിവയിലൂടെ വിശദീകരിക്കുന്നു .സങ്കര വർഗക്കാരുടെ സാംസ്‌കാരിക
ചരിത്രവും ഇവിടെ കാണാൻ കഴിയും .
തിരക്കും ശബ്ദവും അധികമില്ലാത്ത തെരുവുകൾ. നഗരം ചുറ്റി കൊണ്ടു പോയി കാണിക്കുന്ന ഇരുനില ബസ്സുകൾ ഇടയ്ക്കിടെ കാണാം . എല്ലായിടവും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു . ഒരു കടലാസ്സ്
കഷണമോ സിഗരെറ്റ് കുറ്റിയോ എങ്ങും കണ്ടില്ല . ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സായുധ പോലീസും സ്വകാര്യ സെക്യൂരിറ്റിക്കാരും അങ്ങിങ്ങ് നിലയുറപ്പിച്ചിട്ടുണ്ട് .
ഞങ്ങൾ Government Avenue വിലൂടെ നടന്നു . ജനങ്ങളുടെ സൌകര്യത്തിനു വേണ്ടി ,വാഹനങ്ങളുടെ ശല്യമില്ലാത്ത നടപ്പാത ഇവിടെ കാണാം .parliament
മന്ദിരങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു . ദക്ഷിണാഫ്രിക്കൻ parliamentary തലസ്ഥാനമാണ് Cape ടൌണ്‍ . ജൊഹന്നെസ്ബുർഗ് വ്യവസായ -വാണിജ്യ
തലസ്ഥാനമാണ് . ഈ നഗരത്തെ MOTHER CITY എന്ന് വിളിക്കുന്നു .കാരണം
ദക്ഷിണാഫ്രിക്കയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 1652 ൽ
ഡച്ചുകാർ ഇവിടെ ഒരു താവളം ആരംഭിച്ചതോടെയാണ് .
PARLIAMENT മന്ദിരങ്ങൾക്ക് അടുത്ത് ഒരു വലിയ പാർക്കുണ്ട് . കുടുംബങ്ങളായും അല്ലാതെയും ചുറ്റി നടക്കാനും വിശ്രമിക്കാനും
ചെറിയ ഷോപ്പിംഗ് നടത്താനും സൌകര്യമുണ്ട് . ടൂറിസ്റ്റ് എന്നു കേട്ടാൽ
പണ്ട് നമ്മൾ ' വിദേശി ' എന്നാണ് അർത്ഥമാക്കിയിരുന്നത് . ഇന്ന് അത്
മാറി . ഇവിടെ കാണുന്ന ആളുകളിൽ ഭൂരിഭാഗവും ഇവിടത്തുകാർ
തന്നെയാണ് . കുട്ടികൾക്ക് ഒന്നര മാസത്തെ അവുധിയായതിനാൽ അവരെയും കൂട്ടി വിനോദയാത്രയ്ക്ക് വന്നവരാണ് . വിദേശികളും
ധാരാളമുണ്ട് .
നടപ്പാതകളുടെ ഇരുവശവും കരകൌശലവസ്തുക്കൾ ,ബാഗുകൾ മുതലായവ വിൽക്കുന്ന താൽക്കാലിക കടകളാണ് . തടിയിലും കല്ലിലും
തീർത്ത ശിൽപ്പങ്ങൾ ഈ കടകളിൽ കിട്ടും .വിലപേശൽ അനിവാര്യമാണ് .
നാലുമണിയോടെ എല്ലാവർക്കും വിശപ്പിൻറെ വിളി വന്നു . Cape ടൌണ്‍
ലോകത്തിലെ നാനാവിധ സംസ്കാരങ്ങളുടെ സംഗമസ്ഥാനമാണ് . എല്ലാ
രാജ്യക്കാരുടെയും Restaurants ഇവിടെയുണ്ട് .ഞങ്ങൾ ഒരു മലേഷ്യൻ restaurant
അന്വേഷിച്ചു നടന്നു,പക്ഷെ കണ്ടെത്തിയില്ല .അവസാനം ഒരു ഇടത്തരം
restaurantൽ കയറി . തുറന്ന സ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനാണ്
എല്ലാവരും ഇഷ്ടപ്പെടുന്നത് . മലകളുടെ ,അല്ലെങ്കിൽ കടലിൻറെ ദൃശ്യം
കണ്ടുകൊണ്ട് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഒരു
പ്രത്യേക രസമുണ്ട് . ഞങ്ങൾ കയറിയ restaurant ൽ ഭക്ഷണത്തിൻറെ കൂടെ
ആവശ്യക്കാർക്ക് മദ്യവും വാങ്ങാം . ഞങ്ങൾക്ക് മദ്യത്തിൻറെ ആവശ്യം
ഇല്ലായിരുന്നു .
80 -100 RAND ന് ഒരു സാധാരണ LUNCH ലഭിക്കും . ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ ഒരു അവശ കലാകാരൻ ഗിടാർ വായിച്ച് പാടി . പാട്ടിനു
ശേഷം തൻറെ തൊപ്പി നീട്ടി സംഭാവനകൾ വാങ്ങി . കുറെ കഴിഞ്ഞപ്പോൾ
വേറെ ഒരു കലാകാരൻ SAXOPHONE വായിച്ച് സംഭാവനകൾ വാങ്ങി
നന്ദി പറഞ്ഞ് പോയി .
എമിൽ ആണ് ഈ RESTAURANT ൽ കയറാൻ മുൻകൈ എടുത്തത് .അതുകൊണ്ട് അവൻ തന്നെ വാലെറ്റും എടുത്തു . WAITER ആയ പെണ്‍കുട്ടിക്ക് അവൻ വെച്ചത് പഴുത്ത പ്ലാവിലയുടെ നിറമുള്ള
200 ൻറെ ഒരു നോട്ട് .ഇവിടത്തെ ഏററവും മുന്തിയ നോട്ടാണ് .''അത്രയൊന്നും കൊടുക്കേണ്ട ആവശ്യമില്ല .'' ഞാൻ പറഞ്ഞു .
''പോട്ടെ പപ്പാ ( ഈ പിള്ളേർ എന്നെ അങ്ങനെയാണ് വിളിക്കുന്നത് ),ന്യൂ
YEAR അല്ലേ .'' എമിൽ പറഞ്ഞു .ഞാൻ എതിരൊന്നും പറഞ്ഞില്ല .ആ
പെണ്‍കുട്ടിയുടെ ശുഭദിനം . താങ്ങാനാവാത്ത ശമ്പള ഭാരത്താൽ ഞെരുങ്ങുന്ന
ഒരു ചെറുപ്പക്കാരൻ . ഇന്തോനേഷ്യയിലെ സുഖ സൌകര്യങ്ങളെ പ്പറ്റി
അവൻ പറഞ്ഞു .'' കമ്പനി നൽകുന്ന വീട് ,കാർ ,വെച്ചു വിളമ്പി തരാൻ
കുശിനിക്കാരി , ആറുമാസം കൂടുമ്പോൾ ഫ്രീ വിമാന ടിക്കറ്റ് ,മറ്റു പല
ആനുകൂല്യങ്ങൾ .''
കല്യാണക്കാര്യം പറയുമ്പോൾ വിഷയം മാറ്റുന്ന എമിലിന്റെ അടുത്ത
ലക്ഷ്യം ഇംഗ്ലണ്ട്ൽ ഒരു MBA ആണ് .
ഞങ്ങൾ രണ്ട് സംഘങ്ങളായി തിരിഞ്ഞു . അഞ്ചംഗ സംഘത്തിന് VA WATERFRONT ൽ പോകണം . കടലിനോടടുത്തുള്ള ഉല്ലാസ കേന്ദ്രമാണ് അത്
.ബോബനും സൂസിയും ഞാനും സിഗ്നൽ കുന്നിലേയ്ക്ക് തിരിച്ചു .നൂറു കണക്കിന് കാറുകൾ അങ്ങോട്ട് പോകുന്നുണ്ടായിരുന്നു .കുന്നിന്റെ മണ്ടയ്ക്ക് നിന്ന് നോക്കിയാൽ താഴെ നഗരവും കടലും വളരെ അകലെയല്ലാതെ ടേബിൾ MOUNTAIN ഉം കാണാം . വളരെ മനോഹരമായ
ഒരു കാഴ്ച . ( തുടരും )

No comments:
Post a Comment