Friday, 31 January 2014

മഴ,നല്ല മഴ

31 ജനുവരി    2014

2014 ലെ   ഒരു  വലിയ  മാസം  ഇന്ന്  അവസാനിക്കുകയാണ് . വലിയ  മാസം
എന്ന്   പറഞ്ഞത്   വെറുതെയല്ല . വലിയ  ആഘോഷങ്ങൾ ,നീണ്ട  യാത്രകൾ ,
വലിയ  പ്രതീക്ഷകൾ ,പുതുവർഷത്തിൽ  നടപ്പാക്കാൻ  പോകുന്ന  വലിയ
തീരുമാനങ്ങളെ പ്പറ്റി യുള്ള   വലിയ  വീരവാദങ്ങൾ ,അടയ്ക്കാൻ  മറന്നു
പോയ   വലിയ  ബില്ലുകൾ  മുതലായവ  കാരണമാണ്  ജനുവരിയെ  ഒരു
വലിയ  മാസമായി  ഞാൻ  കാണുന്നത് .

ഇന്നലെയും  ഇന്നലെയും  മഴ  തകർത്തു  പെയ്തു .കാലാവസ്ഥ  ആകെ  മാറി . 37-38  ഡിഗ്രിചൂടിൽ  നിന്ന്   25 ലേയ്ക്കുള്ള  ഇറക്കം   ഒരു  സുഖകരമായ
അനുഭവമാണ്‌ .ഇതിനു  മുമ്പ്  പെയ്ത   മഴകളെക്കാൾ   ഇപ്പോഴത്തെ  മഴ
വ്യത്യസ്തമാണ് . ഇന്ന്  രാവിലെ   മുതൽ  നിറുത്താതെ   പെയ്തു . ഭൂമിയുടേയും  മനസ്സിന്റെയും   ഉള്ളിലേക്കിറങ്ങി  നനവും  കുളിരും
നൽകുന്ന ,സമൃദ്ധിയുടെ  മുന്നോടിയായ  മഴ . ഞങ്ങളുടെ  സ്കൂളിൻറെ
മുറ്റത്ത്‌   മഴവെള്ളം  കെട്ടിനിന്ന്   ഒരു  ചെറിയ  തടാകം  രൂപപ്പെട്ടു .അതുകൊണ്ട്   ഇന്നത്തെ   assembly  വേണ്ടെന്ന്  വെച്ചു . കുട്ടികൾക്ക്  കാലു
കുത്താൻ  ഇടമില്ല .

ഞങ്ങളുടെ   പള്ളിയിൽ   കുർബാനയ്ക്ക്  ഇടയിൽ  മഴയ്ക്ക്  വേണ്ടി  ഒരു
പ്രത്യേക   പ്രാർത്ഥനയുണ്ട് . ഞങ്ങളുടെ  പ്രാർത്ഥന  പൂർണ്ണമായി  ദൈവം
കേട്ടത്  ഇന്നലെയും  ഇന്നുമാണ് . മഴ  കൂടുതലായിപ്പോയി  എന്ന്  ഇനി
പരാതി   പറയാൻ   സാദ്ധ്യമല്ല . അതു  കൊണ്ട്  സ്കൂളിലേയ്ക്ക് പോകുന്ന
14 km   ചരൽ  റോഡിൻറെ   സ്ഥിതിയെപ്പറ്റി   പരാതിയില്ല . കനത്ത  മഴ
പെയ്താൽ   റോഡ്‌  ഒരു  പാടം  പോലെയാകും . വഴുവഴുപ്പുള്ള
 ഭാഗങ്ങളിൽ  നാമറിയാതെ   U   ടേണ്‍   ആകും . ഞങ്ങളുടെ  മുമ്പിൽ
പോയിരുന്ന   ഒരു   സ്കൂൾ ബസ്‌   ചെളിയിൽ  കുടുങ്ങിപ്പോയി .എന്നാലും
ചെളിയെ   മറികടന്ന്  വെട്ടിച്ച്  വെട്ടിച്ച്  മുന്നോട്ടുപോകാൻ  ഒരു
രസമുണ്ട് .

പണത്തിന്റെ   കുറവ്  കൊണ്ടല്ല  ഈ   പ്രദേശത്ത്  റോഡുകൾ  മോശമായ
സ്ഥിതിയിലുള്ളത്. '' ഈ  കൊച്ചിന്  ഈ   കഷായം  മതി '' എന്നുള്ള
ഭരണകക്ഷിയായ  ANC  യുടെ  സമീപനവും  അഴിമതിയും
 കെടുകാര്യസ്ഥതയുമാണ്‌  കാരണം  . ഇതിൻറെ   ചരിത്രം  പറയണമെങ്കിൽ
അനേകം  പേജുകൾ  വേണ്ടിവരും .

ഞങ്ങൾ   സ്കൂളിലേയ്ക്ക്  പോകുന്ന  റോഡിൻറെ  ഒരു  വശത്ത്  ആയിരക്കണക്കിനു  ഏക്കർ  സ്ഥലത്ത്  maize ,sunflower  ഇവയുടെ  കൃഷിയിടങ്ങളും   മറുവശത്ത്   നൂറുകണക്കിന്  പശുക്കളും  ആടുകളും
മേഞ്ഞു നടക്കുന്ന ,പുല്ലിന്റെ  കടലുമാണ് . മഴയത്തും  വെയിലത്തും
ഈ  മൃഗങ്ങൾ  പ റമ്പിലാണ്  കഴിയുന്നത്‌ . മുന്തിയ  ഇനം  മൂരിക്കുട്ടന്മാരും
ചില  പറമ്പുകളിൽ  കാണാം .

തുടർച്ചയായ   മഴയിൽ  ഒഴുകിവരുന്ന  വെള്ളം   റോഡിനടുത്തുള്ള  കുളങ്ങളിൽ  നിറയുമ്പോൾ   അവിടെ  കാട്ടുതാറാവുകളും  കൊക്കുകളും
മറ്റു  പക്ഷികളും   ഒരു  താൽക്കാലികതാവളം   തുറക്കാറുണ്ട് . കുറെ
അകലെനിന്ന്   ഇവയെ   കാണാൻ  സാധിക്കും .മനുഷ്യർ  കണ്‍വെട്ടത്ത്
പ്രത്യക്ഷപ്പെടുന്നത്  അവയ്ക്ക്   ഇഷ്ടമില്ല.

ഞങ്ങളുടെ   തോട്ടക്കാരൻ   പോളിന്  ഇനി  നല്ല  ദിവസങ്ങളാണ് . കാരണം
കുറെ  ദിവസത്തേയ്ക്ക്   ചെടികൾക്ക്   വെള്ളമോഴിക്കേണ്ട  ആവശ്യമില്ല.borehole ൽ   നിന്നുള്ള  വെള്ളം  ആവശ്യത്തിന്  ഉണ്ടെങ്കിലും
കഠിനമായ    ചൂടിൽ   അത് ' ആനവായിൽ   അമ്പഴഞ്ഞ  പോലെയാണ് .ഇന്നത്തെ  പോലെ  എല്ലായിടത്തും  വെള്ളമെത്തി  മണ്ണിലേയ്ക്കു  ആഴ്ന്നിറങ്ങുന്ന  മഴ  വളർച്ചയുടെ   ഒരു  പുതിയ  അദ്ധ്യായം  തുറക്കുന്നു .
നാളെ  തുടങ്ങുന്ന  ചെറിയ  മാസം  പച്ചക്കറികളുടെ  വലിയ  വളർച്ചയുടെ
മാസമാണ് . സൂപ്പർ മാർകെറ്റിൽ  പോയിട്ട്  വെറും കയ്യോടെ  മടങ്ങുന്ന
മാസം .

ഈ   പ്രദേശം  രാജ്യത്ത്   ഏറ്റവുമധികം   maize  ഉൽപ്പാദിപ്പിക്കുന്ന  ഒന്നാണ് .
ആഫ്രിക്കരുടെ  പ്രധാന ആഹാരം   maizeൻറെ   പൊടിയാണ് .രാജ്യത്തിൻറെ
ആവശ്യം  കഴിഞ്ഞ്  ജപ്പാൻ ,ദക്ഷിണകൊറിയ  മുതലായ
 രാജ്യങ്ങളിലേയ്ക്ക്  maize  കയറ്റി  അയയ്ക്കുന്നു . maize flour ൻറെ  ഒരു
ഫാക്ടറി   Delareyville ൽ   ഉണ്ട് . sunflower ,കടല  എന്നിവയാണ്  ഇവിടത്തെ
മറ്റ്   കൃഷികൾ . മേൽപ്പറഞ്ഞ   സാധനങ്ങൾ   വളരെ  ന്യായമായ  വിലയ്ക്ക്
കിട്ടുന്നു .



No comments:

Post a Comment