1 ഫെബ്രുവരി 2014
ഈ പ്രദേശത്താകെ കനത്ത മഴ തുടർന്നു . തുള്ളിക്ക് ഒരു വീപ്പ കണക്കിന് .കുടിശിഖയും അതിൻറെ പതിന്മടങ്ങ് ബോണസ്സും എല്ലാം
ചേർത്ത് കുടഞ്ഞിടുകയയിരുന്നു . ദൈവമേ ഇത്രയൊന്നും തരണ്ടായിരുന്നു
എന്ന് പ്രാർത്ഥിക്കാൻ തോന്നി .രാവിലെ പച്ചക്കറി തോട്ടം എങ്ങനെയുണ്ടെന്ന് നോക്കാൻ പോയി .ഇനി ഒരാഴ്ചത്തേക്ക് വെള്ളം
ഒട്ടും ഒഴിക്കേണ്ട ആവശ്യമില്ല . പഴുത്ത തക്കാളി കണ്ട് ആസ്വദിച്ച്
നടക്കുമ്പോൾ കാൽ മണ്ണിലേയ്ക്കു താന്നുപോയി . കഷ്ടിച്ച് വലിച്ചൂരിയെടുത്തു .ഐസ്ക്രീം പോലെ മ്രുദുവായിരിക്കുകയാണ് മണ്ണ് .
ഭാഗ്യവശാൽ ഈ പ്രദേശത്ത് നദികളില്ല . വെള്ളപ്പൊക്കത്തിനു യാതൊരു
സാദ്ധ്യതയുമില്ല .
* * * * *
കിണ്ടി ചോര്സ് പ്രിസണ്‍ services (Ltd )
ഗുണ്ടാവകാശ നിയമ പ്രകാരം തട്ടിപ്പുനാട് സർക്കാരിന്റെ അംഗീകാരം
ഉള്ളത് .Reg .No.TN /gund/ 2014 / 001 .
പ്രിയരേ
പൊതുഗുണ്ടകളുടെ നിരന്തരമായ അഭ്യർഥനകളെ മാനിച്ചു കൊണ്ട്
കിണ്ടി ചോർസ് ഗുണ്ടാ services ,സൂപ്പർ LUXURY GUEST HOUSE ( പണ്ട്
ജയിൽ എന്നറിയപ്പെട്ടിരുന്ന ) സേവനരംഗത്തെയ്ക്ക് ഇടതുകാൽ വെച്ച്
പ്രവേശിക്കുന്ന സന്തോഷവാർത്ത അറിയിച്ചു കൊള്ളുന്നു .
ഞങ്ങളുടെ സേവനങ്ങളിൽ ചിലത് :
1 . ഗസ്റ്റ് ഹൌസുകളിൽ താമിസിക്കുന്ന ആദരണീയരായ ഗുണ്ടകൾക്ക്
സ്മാർട്ട് ഫോണ്‍ , മദ്യം ,കഞ്ചാവ്, ബിരിയാണി ,pizza മുതലായവ
യഥേഷ്ടം 24 മണിക്കൂറും എത്തിച്ചു കൊടുക്കുന്നു .
2 . ഗുണ്ടാജികളുടെ കാമകേളികൾക്കായി 18 -21 വയസ്സുള്ള
,തെരഞ്ഞെടുക്കപ്പെട്ട കന്യാഗുണ്ടികളെ 24 മണിക്കൂറും എത്തിച്ചു
കൊടുക്കുന്നതാണ് .
3 . wardenമാർക്ക് ബോറടിക്കുമ്പോൾ ഇടയ്ക്കും മുട്ടിനും കിട്ടുന്ന
അക്രൂരവും അമൃഗീയവുമായ മർദനങ്ങലിൽ പരിക്കേല്ക്കുന്ന
ഗുണ്ടാജികൾക്ക് ഒടിവിനും ചതവിനും ഉള്ള കാലഹരണാദി കുഴമ്പ് ,
ദേഹരക്ഷക്കുള്ള അലവലാദി ലേഹ്യം എന്നിവ എത്തിച്ചു കൊടുക്കും .
4 . ഗുണ്ടാജികൾക്കാവശ്യമായ വടിവാൾ ,കത്തി , ഇടികട്ട മുതലായ
നിത്യോപയോഗ സാധനങ്ങൾ വമ്പിച്ച കിഴിവോടെ മൊത്തമായും
ചില്ലറയായും ലഭിക്കും .
5 . എല്ലാവിധ quotation ജോലികളും സമയപരിധി വെച്ച് നടത്തി
കൊടുക്കുന്നു .
കൂടാതെ
* നഖം വെട്ട് ,വിരൽ വെട്ട് , കൈവെട്ട് , ചെവിവെട്ട് ,മൂക്കുവെട്ട് ,കാൽ വെട്ട് , കുതികാൽ വെട്ട് ,മീശവെട്ട് ,മുടിവെട്ട് ,തലവെട്ട് മുതലായ എല്ലാ
വെട്ടുകളും ഏറ്റെടുത്ത് നടത്തുന്നു .
ഞങ്ങളുടെ അക്കാടെമിയിൽ ആടിനെ പട്ടിയാക്കുന്ന വിദ്യ പഠിപ്പിച്ച്
കൊടുക്കുന്നതാണ് .
* തൊലിക്കട്ടി വർദ്ധിപ്പിക്കാനുതകുന്ന നുണനുണാദി രസായനം ഓർഡർ
അനുസരിച്ച് വീടുകളിൽ എത്തിച്ചു കൊടുക്കും .
* യുവഗുണ്ടാകൾക്കും യുവഗുണ്ടികൾക്കും വേണ്ടിയുള്ള കിണ്ടീസ്
യൂത്ത് ക്ലബ്‌ൽ അന്ഗത്വം എടുക്കുന്നവർക്ക് ഞങ്ങളുടെ സ്ഥാപകൻ
Dr കിണ്ടി ചോർ രചിച്ച ' കിണ്ടി ചോർസ് DICTIONARY
ഓഫ് quotations
കൊലകൾ ' എന്ന അമൂല്യ ഗ്രന്ഥം സൗൗജന്യമയി ലഭിക്കും .
* ഞങ്ങളുടെ അക്കാദമിയിൽ ഉടനെ തുടങ്ങുന്ന BMW കോഴ്സ്ന്
( Bachelor of Murder Works ) രജിസ്റ്റർ ചെയ്യുക .
* കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരിക ,അല്ലെങ്കിൽ ബന്ധപ്പെടുക :
കിണ്ടി ചോർസ് ഗുണ്ടാ SERVICES (Ltd )
2 , LATHICHARGE AVENUE
c/o ടീർഗാസ്കോണം ആൻഡ് വാട്ടർ കാനോണ്‍ സ്റ്റ്രീറ്റ്സ് ,
തട്ടിപ്പുപുരം 1
തട്ടിപ്പു നാട്
email goonda @goondamail .com

No comments:
Post a Comment