Thursday, 27 February 2014

Illegal mining in South Africa ( Malayalam )

അനധികൃത  സ്വർണ്ണ  ഖനനം
27  ഫെബ്രുവരി  2014





ലോകത്തിൽ   സ്വർണ്ണം  കുഴിച്ചെടുക്കുന്ന  രാജ്യങ്ങളിൽ  അഞ്ചാം  സ്ഥാനമാണ്   ദക്ഷിണാഫ്രിക്ക്  ഉള്ളത്. ഈ  രാജ്യത്തിൻറെ  രാഷ്ട്രീയ -സാമ്പത്തിക -സാമൂഹ്യ  ചരിത്രം  രത്നങ്ങൾ ,സ്വർണ്ണം ,PLATINUM ,മുതലായവയുടെ   ഖനനവുമായി   ബന്ധപ്പെട്ടതാണ് . 1867 ലാണ്  രത്നങ്ങൾ
ആദ്യമായി   കണ്ടെടുത്തത് . 1886 ൽ   JOHANNESBURG നടുത്ത്  സ്വർണ്ണം
കണ്ടെത്തി . വാസ്തവത്തിൽ   സ്വർണ്ണം   ആണ്  ആഫ്രിക്കയിലെ  ഏറ്റവും
പ്രധാനമായ  ഈ  മഹാനഗരത്തിന്  ജന്മം  നല്കിയത് .സ്വർണ്ണ നഗരം
എന്ന്  അർത്ഥം   വരുന്ന  Egoli  എന്നും  Johannesburg ന്   പേരുണ്ട് .

ഈ   രാജ്യത്തിൻറെ  സമ്പദ് വ്യവസ്ഥയിൽ  സ്വർണ്ണം  ഒരു  നല്ല  പങ്ക്
വഹിക്കുന്നു . 5 ലക്ഷം  പേർ  ഈ  മേഖലയിൽ  ജോലി  ചെയ്യുന്നു .
ലോകത്തിലെ  ഏറ്റവും  ആഴമേറിയ   ഖനികൾ  ഇവിടെയാണ്‌ .ഏറ്റവും
കൂടിയ  ആഴം  3900  മീറ്റർ . ഏറ്റവും  അപകടകരമായ  സാഹചര്യങ്ങളിലാണ്    തൊഴിലാളികൾ  ഖനികളിൽ  ജോലി  ചെയ്യുന്നത് .
പാറകൾ   അടർന്നു  വീണാണ്  അപകടങ്ങൾ  ഉണ്ടാകുന്നത് . അപകടത്തിൽ
പെടുന്നവരെ   രക്ഷിക്കാൻ  പറ്റിയ  സാങ്കേതിക വിദ്യകൾ  ഇന്നുണ്ട് .
പക്ഷേ  ഒരു  വർഷം  ശരാശരി  200  പേർ  അപകടങ്ങളിൽ  മരിക്കുന്നു .
ചിലപ്പോൾ   മൃതദേഹം പോലും  കിട്ടുകയില്ല . നമ്മുടെ  നാട്ടിൽ
സ്വർണ്ണ ക്കടകളിൽ  തടിച്ചു  കൂടുന്നവർ  ഇത്  അറിയുന്നുണ്ടോ ?


Johannesburg ൻറെ   പ്രാന്ത  പ്രദേശങ്ങളിൽ   ഉപേക്ഷിക്കപ്പെട്ട  അനേകം
സ്വർണ്ണ ഖനികളുണ്ട് . സാധാരണക്കാർക്ക്  ചെന്നെത്താൻ  പ്രയാസമുള്ള
ഒഴിഞ്ഞ   സ്ഥലങ്ങളാണ് . ഭൂമിക്കടിയിൽ  തുരംഗ ങ്ങളുടെ   ശ്രുംഖലകൾ
ഉണ്ട് . സ്വർണ്ണ വില.   കൂടിയതോടെ   ചില  സാഹസികർ  ഈ
 തുരന്ഗങ്ങളിൽ  സ്വർണ്ണവും  ഭാഗ്യവും  തേടുന്നു .എന്തെങ്കിലും  തടഞ്ഞാൽ
ഒരു   ഗ്രാമിന്  1800  രൂപയ്ക്ക്  തുല്യമായ   തുക  കിട്ടും .അനധികൃതമായ
ഈ  കച്ചവടം   നിയന്ത്രിക്കുന്ന  വൻ  syndicates  ഉണ്ട് . ഭാഗ്യന്വേഷികളിൽ 
മറ്റു  രാജ്യങ്ങളിൽ  നിന്നുള്ള   ആഫ്രിക്കരും  ഉണ്ട് . ചിലർ  സംഘം
ചേർന്ന്   ആയുധാധാരികൾ  ആയിട്ടാണ്   പാതാളങ്ങളിൽ  ഇറങ്ങുന്നത് .

ഭാഗ്യാന്വേഷികൾ   അനേകം  ദിവസങ്ങളാണ്  ഇരുണ്ട  ഗുഹകളിൽ
തുര ക്കുന്നത് . മുമ്പ്  ഖനികളിൽ  ജോലി  ചെയ്ത്  പരിചയമുള്ളവരും
അക്കൂട്ടത്തിൽ  ഉണ്ട് . ചിലപ്പോൾ  പാറകൾ  അടർന്നു വീണ്
ചിലർ മരണപ്പെടുന്നു .  ഇന്നലെ  നാല്  പുരുഷന്മാരുടേയും  ഒരു
സ്ത്രീയുടേയും   മൃതദേഹങ്ങൾ  കണ്ടെടുത്തു .

കടുത്ത   തൊഴിലില്ലായ്മ  കാരണമാണ്  ചില  തൊഴിലാളികൾ  ജീവൻ
പണയം  വെച്ച്  സ്വർണ്ണത്തിന്റെ   കാലാ  പെറുക്കാൻ  പോകുന്നത് .
ആറായിരം  പേർ   ഭൂമിക്കടിയിലും   എണ്ണായിരം  പേർ  ഉപരിതലത്തിലും
അനധികൃത  ഖനന മേഖലയിൽ   ജോലി  ചെയ്യുന്നു  എന്നാണ്  ഒരു
കണക്ക് .

അധികാരികൾക്ക്  ഇടപെട്ട്  ഈ  അപകടം  പിടിച്ച  പണി  നിർത്തിക്കൂടെ
എന്ന്  ഇത്  വായിക്കുന്നവർ  ചോദിച്ചേക്കാം . ദക്ഷിണാഫ്രിക്കയുടെ
വിസ്തൃതി  1221037  sq.kms   ആണ്‌ . ആൾ പാർപ്പു  ഇല്ലാത്ത , ആരും
കടന്നു  ചെല്ലാത്ത  സ്ഥലങ്ങൾ   ഏറെയാണ്‌ . പഴയ  ഖനി  അടച്ചാലും
സഹസികർ  വീണ്ടും  ചെന്ന്  അവ  തുരക്കും .


സ്വർണ്ണം  കുഴിച്ചെടുക്കുന്ന  ഈ  നാട്ടിൽ  സ്വർണ്ണത്തിന്റെ  കടകൾ
വൻ  നഗരങ്ങളിലേ  ഉള്ളു .അതും  9  കാരറ്റിന്റെത് . സ്വർണ്ണത്തിന്
ഗ്രാമിന്  എന്തു  വിലയുണ്ടെന്ന്   സാധാരണക്കാർക്ക്  അറിഞ്ഞുകൂടാ .
പൊന്നുരുക്കുന്നിടത്ത്   പൂച്ചയ്ക്ക്  എന്തു  കാര്യം ?

No comments:

Post a Comment