20 ഫെബ്രുവരി 2014
യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ പോർവിമാനങ്ങൾ നഗര മദ്ധ്യം
നോക്കി ബോംബു വർഷം നടത്തുന്നത് പോലെ മഴ Delareyville നെ
ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുകയാണ് ഇന്നലെ മുതൽ .
എത്ര മഴ പെയ്താലും അതിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുക തന്നെ .കാരണം മുട്ടിപ്പായി പ്രാർഥിച്ച് കിട്ടിയതാണ് .
സ്കൂളിലേയ്ക്ക് പോകുന്ന വഴി ഒരു അത്ഭുത കാഴ്ച കണ്ടു .റോഡിനു
കുറുകെ നൂറുകണക്കിന് തവള കുഞ്ഞുങ്ങൾ ചാടിച്ചാടി പോകുന്നു .കാർ
നിറുത്തി കാണണമെന്ന് ആഗ്രഹിച്ചു . പക്ഷേ നിറുത്തിയാൽ സ്കൂളിൽ
എത്താൻ താമസിക്കും . ഗവേഷകർ ഈ കാഴ്ച കണ്ടിരുന്നെങ്കിൽ ഇത്
അവർക്ക് ഒരു ചാകര ആകുമായിരുന്നു .ഒത്തിരി കുഞ്ഞുങ്ങൾ വാഹനങ്ങൾക്കടിയിൽ പ്പെട്ട് ചതഞ്ഞരഞ്ഞു പോയിരിക്കാം .
സ്‌കൂളിൽ നിന്ന് തിരിച്ച് വരുമ്പോഴും ചില തവളക്കുഞ്ഞുങ്ങൾ ചാടി
നടപ്പുണ്ടായിരുന്നു . ഒരു ചെറിയ ആമ റോഡ് മുറിച്ചു കടക്കുന്നത്
കണ്ടു .കാർ നിറുത്തി അതിനെ എടുത്ത് ബൂട്ടിൽ വെച്ചു കൊണ്ടു
പോന്നു . കഷ്ടിച്ച് 200 ഗ്രാം തൂക്കമുണ്ട്. അതിനെ lawnൽ വിട്ടു .കുറേക്കഴിഞ്ഞ് അത് എവിടെയോ ഒളിച്ചു . എൻറെ മകൾ പ്രവീണയും
ഭർത്താവും കുട്ടികളും അവുധിക്കാലം ആഘോഷിക്കുവാൻ മാർച്ച്
അവസാനം ഇവിടെ വരുന്നുണ്ട് . അപ്പോൾ കുട്ടികൾക്ക് കാണാനായിട്ടാണ്
ആമയെ കൊണ്ടു പോന്നത് . ഇന്നലെ ഇരട്ടകുട്ടികളായ മരീസയുടെയും
ക്രിസ്സയുടെയും മൂന്നാം ജന്മദിനം ആയിരുന്നു .
22 February 2014
മനോഹരമായ ഒരു ശനിയാഴ്ച . മഴക്കാലത്തിന്റെ ചെറിയ തണുപ്പുള്ള
സുപ്രഭാതം . പക്ഷികളുടെ കളകൂജനങ്ങളും കലപിലയും കേട്ടുണരുന്ന
തിരക്കില്ലാത്ത ദിവസം . രാവിലത്തെ നടത്തം കഴിഞ്ഞ് വിളവെടുപ്പ് .
നമ്മുടെ സ്വന്തം തോട്ടത്തിൽ നിന്ന് പയറും തക്കാളിയും വെണ്ടയും
പറിച്ചെടുക്കാൻ ഒരു പ്രത്യേക രസമുണ്ട് . നമ്മൾ സൂപ്പർ മാർക്കറ്റ്‌ൽ
നിന്ന് വാങ്ങുന്ന സാധനങ്ങൾ ഇവയുമായി താരതമ്യം ചെയ്യുമ്പോഴാണ്
നമ്മൾ നിത്യവും പറ്റിക്കപ്പെടുന്ന കാര്യം മനസ്സിലാകുന്നത് .വേറെ മാർഗമില്ലെങ്കിൽ നമ്മൾ നിസ്സഹായരാണ് . എന്തായാലും May മാസം
വരെ അത്യാവശ്യ പച്ചക്കറികൾ ഈ തോട്ടത്തിൽ നിന്ന് കിട്ടും .ഇന്ന്
രണ്ട് കിലോ പയർ പറിച്ചു .വെണ്ടക്ക ആവശ്യത്തിന് കിട്ടി .തക്കാളി
മിച്ചമായതിനാൽ ജോലിക്കാർക്ക് ചിലപ്പോൾ കൊടുക്കും .
ആമയെ പിന്നീട് കണ്ടില്ല . എന്നെങ്കിലും പ്രത്യക്ഷപ്പെടുമായിരിക്കും .
കാത്തിരുന്ന് കാണുക
ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട് . ലീലാമ്മയുടെ പിതാവ് ,
ശ്രീ ടി സി Varghese ന് ഇന്ന് 90 വയസ്സ് തികയുകയാണ് .ഈ അപൂർവ
ദിവസം ആഘോഷിക്കാൻ മക്കൾ ആരും കൂടെയില്ല എന്നതാണ് irony .
പിന്നീട് ആഘോഷം ഉണ്ടായിരിക്കും . എങ്കിലും എല്ലാവർക്കും ഒത്തു
ചേരാൻ അവസരം ഉണ്ടാകുമോയെന്നതാണ് സംശയം .
മക്കളിൽ ലീലാമ്മയും ബോബനും ഇവിടെയാണ് .മൂത്ത മകൻ Dr Mohan
Varghese 1997 ൽ ഇവിടെ വെച്ച് ഹാർട്ട് അറ്റാക്ക് മൂലം നിര്യാതനായി .മോഹൻറെ ഭാര്യ Dr സൂസിയും മൂന്ന് മക്കളും 2002 ൽ ഓസ്ട്രേലിയയിലേയ്ക്കു പോയി . ഇളയ മകൻ സാബു ചെന്നയിലാണ്
താമസം . 2009 ൽ ലീലാമ്മയുടെ അമ്മ Parkinsons രോഗം മൂലം നിര്യാതയായി .
The Seven Ages of Man എന്ന കവിതയിൽ Shakespeare ഇങ്ങനെ പറയുന്നു .
All the world is a stage
And all the men and women merely players
They have their exits and entrances .....
ഒരു വലിയ ഷോ കാണുന്നതിനു വേണ്ടി ടിക്കറ്റ് എടുത്ത് കയറുന്നത്
പോലെയാണ് ജീവിതം . Multiple Entry ഇല്ലാത്ത ടിക്കറ്റ് ആണ് നമുക്ക്
ഓരോരുത്തർക്കും കിട്ടുന്നത് .അതിവിശാലമായ ജീവിതഷോ ഗ്രൗണ്ടിൽ
ചുറ്റിനടന്ന് എല്ലാ കാഴ്ചകളും കാണാൻ ഭാഗ്യം കിട്ടുന്നത് വളരെ
കുറച്ചു പേർക്ക് മാത്രമാണ് .നിർഭാഗ്യം കൊണ്ട് എത്രയോ പേർക്ക്
ഷോ ഗ്രൗണ്ടിൽ നിന്ന് പോകേണ്ടി വരുന്നു ,ഒരിക്കലും തിരുത്താനാവാത്ത
Exit visa യുമായി.
ബിബി എദ്വർദിന്റെ 'വാർധക്യം ' എന്ന കവിതയിൽ നിന്ന് തുടങ്ങിയ
ചിന്തകളുടെ അഗ്നി ഇനിയും ഇപ്പോഴും അണഞ്ഞിട്ടില്ല .കുടുംബാന്ഗങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ വാർധക്യം
ആനന്ദകരമ യിരിക്കും .വയസ്സ് കൂടുന്തോറും സന്തോഷം വർദ്ധിക്കുകയാണ് .എനിക്ക് ഈ megashow യുടെ ഇത്രയുമെങ്കിലും കാണാൻ കഴിഞ്ഞല്ലോ
എന്നതാണ് ഈ സന്തോഷത്തിൻറെ അടിസ്ഥാനം .ഇനി കുറേ വർഷം
കൂടി ജീവിക്കാൻ അവസരം ലഭിച്ചാൽ അതെല്ലാം ബോണസ് ആയി
കണക്കാക്കാം .
90 വയസ്സ് പൂർത്തിയാക്കുക എന്നത് ഒരു മഹാഭാഗ്യമാണ് .ഒരു ബന്ധു
എന്ന നിലയിലല്ലാതെ നിഷ്പക്ഷമായി ചാച്ചനെ വിലയിരുത്തുമ്പോൾ
ഒരു വലിയ മനുഷ്യനെയാണ് ഞാൻ അദ്ദേഹത്തിൽ കാണുന്നത് .പല
കാര്യങ്ങളിലും അദ്ദേഹം എൻറെ പിതാവിനെ പോലെയാണ് .എൻറെ
പിതാവ് നരിതൂക്കിൽ കുഞ്ഞേട്ടൻ പുസ്തകങ്ങളെ സ്നേഹിച്ച ആളായിരുന്നു . അറിവ് സമ്പാദിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ
ആളായിരുന്നു .ലീലാമ്മയുടെ ചാച്ചൻ എല്ലാ കാര്യങ്ങളെപ്പറ്റിയും
നല്ല അറിവുള്ള ആളാണ് .ധാരാളം പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും
വാങ്ങി വായിക്കും . മറ്റുള്ളവർക്ക് ഉന്നതി ഉണ്ടാകുമ്പോൾ അവരോടൊത്ത് സന്തോഷിക്കുന്ന ,വിശാലമായ മനസ്സാണ് രണ്ടു പേരിലും ഞാൻ കണ്ടിട്ടുള്ളത് .
എൻറെ പിതാവിന് അകാലത്തിൽ ആരെയെങ്കിലും നഷ്ടപ്പെട്ട ഒരു
ദുഃഖം അനുഭവിക്കേണ്ടി വന്നില്ല .എന്നാൽ ഒരു മകൻറെയും ഭാര്യയുടെയും അകാല വേർപാട് ചാച്ചൻ അനുഭവിക്കേണ്ടി വന്നു .എന്നാൽ ഇത്ര വലിയ പ്രതിസന്ധികളെ അദ്ദേഹം തരണം ചെയ്തത്
എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് . എല്ലാം ദൈവനിശ്ചയമാണ് എന്ന
ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിന് ശക്തി പകരുന്നത് .
2010 ൽ ഇവിടെ വന്ന് ഞങ്ങളുടെ കൂടെ ഒരു മാസത്തിലേറെ താമസിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു . ഇവിടത്തെ കാലാവസ്ഥയും ഗ്രാമീണ അന്തരീക്ഷവും പക്ഷികളും പൂക്കളും
അദ്ദേഹത്തിന് ഇഷ്ടമായി .ബോബനും കുടുംബാന്ഗങ്ങളും ഇവിടെ
വന്ന് അദ്ദേഹത്തെ Port Elizabeth ലേയ്ക്ക് കൊണ്ടുപോയി . പക്ഷേ
അവിടെ സാധാരണയായ കാറ്റ് അദ്ദേഹത്തിന് ദുസ്സഹമായി തോന്നി .
രണ്ടാഴ്ച അവിടെ താമസിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങി .
ഇനിയും ഇവിടെ വരണമെന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം .അത്
സഫലമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ .

No comments:
Post a Comment