Monday, 10 February 2014

ബിബി എഡ്വാർഡിന്റെ കവിത ' വാർധക്യം '-ഒരു വായന

7  ഫെബ്രുവരി   2014

പെരുമഴക്കാലം   അവസാനിച്ചു . സൂര്യൻ  മുഴുവൻ  സമയവും  ഹാജർ
വെച്ചു . നിറുത്താതെ  പെയ്ത   മഴ  നല്ലതും  ചീത്തയും  സമ്മാനിച്ചു . ഇവിടെ  നിന്ന്  80  kms   അകലെയുള്ള   Vryburg  എന്ന  പട്ടണത്തിലേയ്ക്ക്
കാറോടിച്ച്   പോകുമ്പോൾ   ഇരുവശത്തും   പുതിയ  തടാകങ്ങൾ
രൂപപ്പെട്ടിരിക്കുന്നത്  കണ്ടു .സാധാരണയായി  ഉണങ്ങി  വരണ്ടു  കിടക്കുന്ന
ഈ   പ്രദേശം  ഇന്ന് പച്ചപ്പ്‌  കൊണ്ട്   നിറഞ്ഞിരിക്കുന്നു .കന്നുകാലി
വളർത്തലിന്   പ്രസിദ്ധമായ   പ്രദേശമാണിത് .കന്നുകാലികൾക്ക്  നല്ല
കാലമാണ് . ഇഷ്ടം  പോലെ   പുല്ലും  വെള്ളവും  ഉണ്ട് .ഡിസംബറിൽ
മെലിഞ്ഞിരുന്ന   കന്നുകാലികൾ  ഇന്ന്  കൊഴുത്തു  തടിച്ചിരിക്കുന്നു .
അതുകൊണ്ട്   ഇറച്ചിവില   കുറയുമെന്ന്   ആരും  കരുതേണ്ട .

ബിബി  എദ്വാർദിന്റെ  'വാർധക്യം ' എന്ന  കവിത  വായിക്കാനിടയായി .
അപ്പോൾ   SHAKESPEARE ടെ  'The  Seven  Ages  of  Man  എന്ന  കവിതയാണ്
എനിക്കോർമ്മ  വന്നത് . ഒന്നും  അവശേഷിക്കാത്ത , ശൂന്യതയുടെ  ഒരു
അവസ്ഥയായിട്ടാണ്  കവിതയുടെ  അവസാന  വരികളിൽ ,ചുരുങ്ങിയ
വാക്കുകളിൽ   വാർധക്യത്തെ   വിശ്വ മഹാകവി  വിശേഷിപ്പിക്കുന്നത് .

   .........Last   scene of  all
That  ends this  strange eventful  history
Is  second childhood and mere  oblivion
Sans teeth, sans  eyes, sans taste,sans everything




വാർധക്യം '  എന്ന  കവിതയിൽ  ഇതു  തന്നെയാണ്  ബിബി  വർണ്ണിക്കുന്നത് .
മരണത്തിൻറെ  കാൽപെരുമാറ്റം   അടുത്തടുത്തു  വരുന്ന ,നിർദ്ദയമായ
മുട്ട്  കാതോർത്തിരിക്കുന്ന  ഒരാളുടെ   മാനസികാവസ്ഥയെ  അകൃത്രിമമായി  അനാവരണം   ചെയ്യാൻ  ബിബിക്ക്  കഴിഞ്ഞിട്ടുണ്ട് .'മഹാകവി  ഉപയോഗിച്ചിരിക്കുന്ന ' oblivion ' എന്ന   വാക്കിൻറെ   സ്ഥാനത്ത്  'മറവിയുടെ  താഴ്വരയിലെയ്ക്ക് '  എന്ന   വാക്കുകൾ  ബിബി  ഉപയോഗിച്ചിരിക്കുന്നു .
കവിതയുടെ   ഒരു  spark  കവിയ്ക്ക്  ജന്മനാ  കിട്ടിയിട്ടുണ്ടെന്നാണ്  ഇതിൽ
നിന്ന്   ഞാൻ   മനസ്സിലാക്കുന്നത്‌ .


ഓർമ്മതെറ്റിൽ  നിന്നും
മറവിയുടെ   താഴ്വരയിലെയ്ക്ക്
വഴുതി വീഴുന്ന   ജീവൻറെ  നിസ്സഹായതയുടെ
നേർ ചിത്രമായ്‌    വാർധക്യം



ഈ   കവിത  വായിച്ചപ്പോൾ   മൂന്ന്  കാര്യങ്ങളാണ്‌  എൻറെ  ശ്രദ്ധയിൽ
പെട്ടത് . 1    . വെറുതേ  ഒരു  കവിത
എഴുതിക്കളയാം  എന്ന  ഉദ്ദേശം  അല്ല  കവിയ്ക്കുള്ളത് .അങ്ങനെ
എഴുതപ്പെടുന്ന  കവിതകൾ   വായനക്കാരിൽ  ചെകടിപ്പ്  ഉണ്ടാക്കും .അപ്പൂപ്പൻ താടി  പോലെ  ലക്ഷ്യമില്ലാതെ   എങ്ങോട്ടോ  പറന്നു പോകും.
നല്ല  കവിത ,പുതുമഴയ്ക്ക്  കിളിർക്കുന്ന  ഒരു  പയർമണി  പോലെ
മനസ്സിൽ  കിളിർക്കും .കവിതയിലെ  ആശയം  വളർന്നു   വലുതായി
പടർന്നു   പന്തലിക്കും . 2 . കവിയുടെ   ഭാഷ  ലളിതവും  സുന്ദരവുമാണ് .
കൃത്രിമത്വം   ഒട്ടുമില്ല . വാക്കുകൾ  ഉള്ളിൽ   തട്ടുന്നവയാണ് .
3 . ഇന്ന്   സമൂഹത്തിൽ   വളരെയധികം   ചർച്ച  ചെയ്യപ്പെടുന്ന ,വൃദ്ധ
ജനങ്ങളോടുള്ള   അവഗണയും  ക്രൂരതയുമാണ്  ഈ  കവിതയ്ക്ക്
ആധാരം .ഒരു  കവിക്ക്‌  സാമൂഹ്യ  പ്രശ്നങ്ങളോട്  പ്രതികരിക്കാതെ
പുറം തിരിഞ്ഞു  നിൽക്കാനാവില്ല .

ഇന്ന്   ഏതാണ്ട്   എല്ലാ  ദിവസവും   TV  യിൽ   കാണാറുണ്ട്  മക്കളാൽ
ഉപേക്ഷിക്കപ്പെട്ട  അമ്മമാരുടെയും   അച്ഛന്മാരുടെയും  കദനകഥകൾ .
ഒരു   കാൻസർ  രോഗിയെ   മക്കൾ   ഉപേക്ഷിച്ചതായി  കണ്ടു .മറ്റൊരാളെ
പുഴുവരിച്ച   നിലയിൽ  കണ്ടു . പണ്ട്  കൽക്കട്ടയിലാണ്  ഇത്തരം
ദയനീയ  രംഗങ്ങൾ   കണ്ടിട്ടുള്ളത്. ഇങ്ങനെയുള്ളവരെ   മദർ  തെരേസ
ഓടകളിൽ  നിന്ന്   രക്ഷിച്ച്   അവർക്ക്  അഭയം   നൽകി . മക്കളെ  ഉപേക്ഷിക്കുന്നവരിൽ   പാവപ്പെട്ടവരും  ധനികരുമുണ്ട് . സ്വത്ത്  വീതം
വെച്ചപ്പോൾ   ഏറ്റക്കുറച്ചിൽ  ഉണ്ടായതു കൊണ്ട്   മാതാപിതാക്കളോട്
പിണങ്ങി ,ശവസംസ്കാരത്തിനു   പോലും  പോകാത്ത   മക്കളുണ്ട് .പ്രത്യേകിച്ച്   ഞാൻ  അംഗമായിട്ടുള്ള   കത്തോലിക്കാ സമുദായത്തിൽ .

                ഇലകൾ  കൊഴിഞ്ഞ്
                ഒറ്റപ്പെട്ട്‌ നിൽക്കുന്ന
                 വൃക്ഷത്തെപ്പോലെയാണ്
                 വാർധക്യം

ഈ   ഉപമ   ഏറ്റവും   യോജിച്ചതാണ് . ഒറ്റപ്പെടലിന്റെയും  നിസ്സഹായതയുടെയുമായ , അസ്വസ്ഥതയുളവാക്കുന്ന   ഒരു  ചിത്രമാണ്‌
കവി   ചുരുങ്ങിയ    വാക്കുകളിൽ  വരച്ചു  കാണിക്കുന്നത് .

     തണൽ കൊണ്ടവരും   തലോടലേറ്റവരും
     തെരെഞ്ഞെത്താൻ   കഴിയാത്ത   ദൂരത്തിൽ
     തിരക്കിൻറെ   ഭാവത്തിൽ   നിൽക്കുമ്പോൾ

ഈ  വരികൾ   വായിക്കുന്ന  ചിലർക്കെങ്കിലും  മന:സാക്ഷിയിൽ  സൂചി
കൊണ്ട്  കുത്തുന്ന  ഒരു  തോന്നലുണ്ടാകും . സാങ്കേതികവിദ്യയുടെ
മാജിക്‌  കൊണ്ട്   ദൂരങ്ങൾ  ഇല്ലാതായ  യുഗത്തിലാണ്  നമ്മൾ  ജീവിക്കുന്നത് .ഇവിടെ   'ദൂരം' എന്ന  വാക്കുകൊണ്ട്   കവി  ഉദ്ദേശിക്കുന്നത്   മനസ്സുകൾ
തമ്മിലുള്ള   ദൂരമാണ് . ഏകാന്തത  അനുഭവിക്കുന്ന  എത്രയോ  വൃദ്ധ ജനങ്ങൾ  മക്കളുടെ   ഒരു  ഫോണ്‍  വിളിക്കു വേണ്ടി  കാത്തിരിക്കുന്നു .പക്ഷേ  പലർക്കും   തിരക്കാണ്. വൃദ്ധമാതാപിതാക്കളെ  ഒന്നു  ഫോണ്‍  ചെയ്യാൻ
പോലും   പലർക്കും   സമയമില്ല .മക്കളുടെ  തിരക്ക് ' തിങ്കളാഴ്ച  ഒരു
നല്ല  ദിവസം ' ' മനസ്സിനക്കരെ ' മുതലായ   അനേകം  സിനിമകളിൽ  നമ്മൾ
കണ്ടിട്ടുണ്ട് . വളർന്നു വരുന്ന   ഒരു   സാമൂഹ്യപ്രശ്നമാണിത് .

ഏകാന്തതയും   അവഗണയും  നഷ്ടബോധവും  മാത്രം  കൂട്ടിനുള്ള  ഒരു
മുതിർന്ന   പൌരന്റെ  മനസ്സിലേയ്ക്ക്   ആഴത്തിൽ  കണ്ണോടിക്കുവാൻ
ബിബിയ്ക്ക്  കഴിഞ്ഞിട്ടുണ്ട് . നേരത്തെ  പറഞ്ഞതു പോലെ  ഒരു
നല്ല  കവിത  അതിൻറെ   വിഷയത്തെപ്പറ്റി   കൂടുതൽ  ചിന്തിക്കാൻ
പ്രചോദനമാകുന്നു . വാർധക്യത്തിൻറെ   നല്ല  വശത്തെപ്പറ്റിയും  ചിന്തിക്കാൻ   ഈ   കവിത  എന്നെ   പ്രേരിപ്പിച്ചു .  ( തുടരും )





No comments:

Post a Comment