Thursday, 31 March 2016

അവസാനത്തെ ദിവസം (അനുഭവങ്ങൾ )-1



2016   മാർച്ച്‌    18 ആം   തീയതി . അന്ന്   ഞങ്ങളുടെ   ജീവിതത്തിലെ   പ്രധാനപ്പെട്ട  ഒരു ദിവസമായിരുന്നു . ദക്ഷിണാഫ്രിക്കയിൽ   ഒന്നാമത്തെ  സ്കൂൾ term   അവസാനിച്ച്    ഈസ്റ്റെർ  Vacation ന് വേണ്ടി   അടയ്ക്കുന്ന  ദിവസമായിരുന്നു  അത് . എൻറെ  ഭാര്യ  ലീലാമ്മ   Bakolobeng Secondary സ്കൂൾ
പ്രിൻസിപ്പൽ  ചുമതലയിൽ നിന്ന്    രാജി വെച്ച്  പിരിയുന്ന   ദിവസമായിരുന്നു    .ഞാൻ  2014 ഏപ്രിലിൽ   അതേ സ്കൂളിൽ നിന്ന്
റിട്ടയർ ചെയ്തതാണ് . എങ്കിലും   ആ  school മായിട്ടുള്ള  ബന്ധം  അവസാനിച്ചില്ല . ലീലാമ്മയുടെ കൂടെ  സ്കൂളിൽ എന്നും   പോവുകയും
ചില ചെറിയ  സഹായങ്ങൾ    ചെയ്യുകയും  ചെയ്തിരുന്നു .

1988 ലാണ്    ഗ്രാമ പ്രദേശത്തുള്ള    ആ സ്കൂളിൽ  join ചെയ്തത് .അന്ന്  apartheid
കാലമായിരുന്നു .1994 ൽ   apartheid  അവസാനിച്ചു . ദക്ഷിണാഫ്രിക്ക  ഒരു
ജനാധിപത്യ രാജ്യമായി . നാടകീയമായ   അനേകം   മാറ്റങ്ങൾ    സംഭവിച്ചു .
വളരെ   നല്ല കാര്യങ്ങൾ   നടപ്പിലായി . എന്നാൽ   ഒട്ടേറെ  നല്ല കാര്യങ്ങൾ
പൂർത്തിയാകാതെ    ബാക്കി  കിടക്കുന്നു .

personal ആയിട്ട്    പറയുകയാണെങ്കിൽ    വളരെ  സംതൃപ്തിയോടെയാണ്
ഞങ്ങൾ   ആ സ്കൂളിനോട്   വിട പറയുന്നത് . വളരെയേറെ   പാവപ്പെട്ടവരുടെ
കുട്ടികൾ  ആ സ്കൂളിൽ പഠിച്ച്   പാസ്സായി   ഉന്നത വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനങ്ങൾ  അലങ്കരിക്കുന്നുണ്ട് . ഞങ്ങൾ പഠിപ്പിച്ച   ഒരു യുവതി അവൾ
പുതുതായി   വാങ്ങിയ  Range Rover ൻറെ   ഫോട്ടോ  facebook ല്  പോസ്റ്റ്‌ ചെയ്തിരിക്കുന്നത്  കണ്ടു .ഒരു കമ്പനിയുടെ   CEO ആണ് .ആ കുട്ടിയെ
പ്രസംഗം  പരിശീലിപ്പിച്ചതാണ് . അങ്ങനെ   ധാരാളം  പൂർവ്വ വിദ്യാർത്ഥികൾ
ഉണ്ട് . എവിടെ വെച്ച്   കണ്ടാലും   അവർ   വളരെ സ്നേഹവും ബഹുമാനവും
നന്ദിയും   പ്രകടിപ്പിക്കാറുണ്ട് . യാതൊരു   തലക്കനവും  ഇല്ല .

ഞങ്ങൾ   താമസിക്കുന്ന   Delareyville  ടൌൺല്  നിന്ന്    35 കിലോമീറ്റർ  അകലെയാണ്   സ്കൂൾ സ്ഥിതി ചെയ്യുന്ന   ഗ്രാമം . രാവിലെ സ്കൂളിലേയ്ക്ക്
യാത്ര    വളരെ   രസകരമായിരുന്നു . 21 kms   ടാർ റോഡും   14 kms  ടാറിടാത്ത
പരുപരുത്ത   റോഡും   ആണ് . രാവിലെ  6.45 നാണ്  പുറപ്പെടുന്നത് .
പൊതുവെ    ജനവാസം   കുറവായ  ഈ   പ്രദേശത്ത്  ട്രാഫിക്‌ തടസ്സങ്ങൾ
ഒട്ടുമില്ല .കുന്നുകൾ ഇല്ലാത്ത   നിരപ്പായ ഭൂമിയാണ്‌ .അതിനാൽ  റോഡുകൾ
വളവും തിരിവും അധികം ഇല്ലാതെ നീണ്ടു നിവർന്ന് കിടക്കുന്നു .120,140 ൽ
അടിച്ചുവിട്ട്  പോകാൻ  ഒരു  തടസ്സവും ഇല്ല .

35 kms ദൂരം   30 -35 മിനിറ്റ് കൊണ്ട്   cover ചെയ്യും . മൂന്ന്   ഘട്ടങ്ങൾ  ആയിട്ടാണ്
യാത്ര .ആദ്യത്തെ  14 kms   ഒന്നാന്തരം   ദേശീയ റോഡ്‌ (N 14 )  ആണ് .അത്
പിന്നിട്ട്  ഇടതു വശത്തുള്ള  7 kms   ടാർ റോഡ്‌ , Lake Barberspan  എന്ന  തടാകത്തിന്റെയും  പക്ഷി സങ്കെതതിന്റെയും   കമ്പിവേലിക്ക്
സമാന്തരമായിട്ടാണ്    പോകുന്നത് . ഏകദേശം 80 sq .kms ൽ     പരന്നുകിടക്കുന്നതാണ്   തടാകവും അതിന് ചുറ്റുമുള്ള   പുൽമേടുകളും കുറ്റിക്കാടുകളും . തടാകത്തിന് അല്പം   മുകളിലായി   സൂര്യൻ ഉദിച്ചുയരുന്നത്   മനോഹരമായ  ഒരു   കാഴ്ചയാണ് . ഈ പ്രദേശത്ത്   ഒരിക്കലും  പണിമുടക്കാത്ത    സൂര്യനാണ് . cloudy അല്ല എന്നർത്ഥം . അനേകം   അപൂർവ്വ
പക്ഷികൾ   തടാകത്തെ   ചുറ്റിപ്പറ്റി  ജീവിക്കുന്നു . അതിനാൽ   ചില പക്ഷികൾ  അതിർത്തികൾ   കടന്ന്  വരാറുണ്ട് . ഓരോ   സീസൺലും
ചില   പക്ഷികൾ  പ്രത്യക്ഷപ്പെടുന്നു .പിന്നെ   എങ്ങോട്ടോ   പോകുന്നു .
ജനുവരിയിൽ    ഇരട്ടവാലൻ  പക്ഷികൾ  ധാരാളം  ഉണ്ടായിരുന്നു .ഇപ്പോൾ
അവയെ    കാണാനില്ല . വേലിക്കുള്ളിൽ   ഏകദേശം   500 metre   അകലെ
ഒട്ടകപ്പക്ഷികൾ   നടക്കുന്നത്  കാണാം . അതിനും  അപ്പുറത്ത്   മാനുകളും
ഉണ്ട് . മനുഷ്യരിൽ നിന്നും  അകലം  പാലിക്കാൻ  എല്ലാവരും   ശ്രദ്ധിക്കുന്നു .

35 kms ന്     ഇടയ്ക്ക്  റോഡ്‌നോട്   ചേർന്ന്   ഒരു  വീട്  മാത്രമാണ്  ഉള്ളത് .
പണ്ട്   അവിടെ   ഒരു  ഇന്ത്യൻ  കുടുംബം   താമസിച്ച്  പലചരക്കു കട
നടത്തിയിരുന്നു . ഇപ്പോൾ   അവിടം  പൊട്ടിപ്പൊളിഞ്ഞു ,ആരോ  താമസിക്കുന്നുണ്ട് .വേറെ  ചില  വീടുകൾ  റോഡിൽ നിന്ന് ഉള്ളിലോട്ട്
ഉണ്ട് . വളരെ   അകലെയായി . കൃഷിക്കാരുടെതാണ് .ആയിരക്കണക്കിന്
ഏക്കർ  ഭൂമിയുള്ളവർ    വലിയ  ധനികർ ഒന്നുമല്ല . 365 ദിവസവും  കഠിനമായി   പണിയെടുത്താലും   ലാഭം  കിട്ടുമെന്ന്   ഉറപ്പില്ല .

Delareyville വിട്ടാൽ     റോഡ്‌ ന്   ഇരുവശത്തും   ഈ മാസം    സൂര്യകാന്തിപ്പൂക്കളുടെ   ഒരു  മഞ്ഞ   മഹാസമുദ്രം   കാണാം . മനോഹരമായ   കാഴ്ചയാണ് . ഇക്കൊല്ലവും ആ സമുദ്രം ഉണ്ട് . കൃഷിക്കാരുടെ  കണ്ണീർക്കടൽ
എന്ന്  വിശേഷിപ്പിക്കാം . കഠിനമായ   വരൾച്ചയുടെ   പിടിയിൽ  അമർന്ന്
സൂര്യകാന്തി പൂക്കൾ    അകാലത്തിൽ   കരിഞ്ഞു തുടങ്ങിയിരിക്കുന്നു .മഴ
ചതിച്ചു .

മുയൽ ,കീരി ,അണ്ണാൻ , കുറുക്കൻ , കാട്ടുപന്നി ,ആമ  മുതലായവയെ  ചിലപ്പോൾ   റോഡരികിൽ   കാണാം .കൂട്ടം  തെറ്റിയ  മാൻ കുഞ്ഞിനേയും
ചിലപ്പോൾ   കണ്ടിട്ടുണ്ട് . ഈയിടെ   കമ്പിവേലിക്ക്  പുറത്തുചാടിയ
ഒരു  കാട്ടുപന്നി   പരിഭ്രാന്തനായി   വേലിയിൽ  ഒരു ദ്വാരം തപ്പി,കാറിന്
സമാന്തരമായി   ഓടുന്നത് കണ്ടു . ഒരു  മിനിട്ടോളം  ഓടിയപ്പോൾ   അവന്
ഒരു   ദ്വാരം  കിട്ടി .

കൂടുതൽ   സ്ഥലം   കന്നുകാലികളെ  വളർത്താനാണ്   ഉപയോഗിക്കുന്നത് .
എവിടെ   നോക്കിയാലും   കന്നുകാലികൾ   മേഞ്ഞു നടക്കുന്നത്  കാണാം .
ഇറച്ചിക്കു വേണ്ടി   വളർത്തുന്നവയാണ് . മഴയത്തും  വെയിലത്തും
രാത്രിയിലും  അവ  പുൽമേടുകളിൽ  ആണ്   ജീവിക്കുന്നത് . ഈ  സീസൺല
അവയ്ക്ക്   കൂട്ടായി  വെള്ള കൊക്കുകൾ   നൂറുകണക്കിന്  ഉണ്ട് .മെയ്‌ മാസമായാൽ   അവർ   സ്ഥലം   വിടും .    (തുടരും )