എലിപുരാണം
I was recently rattled by the ratification of my compound and
my house . ratification എന്ന് വെച്ചാൽ എലികൾ പെരുകുന്നു
എന്നാണ് അർത്ഥം . പത്തു വർഷമായി ഇവിടെ താമസം
തുടങ്ങിയിട്ട് . ഇതാദ്യമായാണ് ratification ഉണ്ടാകുന്നത് .
മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം ഞങ്ങളുടെ പൂച്ച ,അപ്പു , എലിയെ പിടിച്ച് ഞങ്ങളുടെ മുമ്പിൽ
പ്രദർശിപ്പിച്ച് , പീഡിപ്പിച്ചു കൊല്ലുന്നത് കണ്ടിട്ടുണ്ട് . അപ്പു വളരെ മിടുക്കനായിരുന്നു . നിലത്തും മരങ്ങളിലും
ആധിപത്യം സ്ഥാപിച്ച് വീടിനേയും പറമ്പിനെയും
എലി വിമുക്തനാക്കിയവൻ ആയിരുന്നു .നിർഭാഗ്യവശാൽ ഏപ്രിൽ മാസത്തിൽ അവൻ പിണങ്ങി ,പുറപ്പെട്ടു പോയി . എൻറെ മകൾ
പ്രവീണയും കുട്ടികളും ഇവിടെ സ്ഥിരതാമസത്തിന്
വന്നതാണെന്ന് തെറ്റി ധരിച്ചാണ് അവൻ പോയത് .
കുറേ ദിവസം കഴിഞ്ഞ് തിരിച്ചു വരാം എന്ന ഉദ്ദേശത്തോടെ ആയിരിക്കാം അവൻ പോയത് . പക്ഷേ
എവിടെയോ വിഷം കഴിച്ച് അവൻ മരിച്ചിരിക്കാം .
മോഷ്ടാക്കൾ അഴിഞ്ഞാടുന്ന ദക്ഷിണാഫ്രിക്കയിൽ സുരക്ഷയ്ക്കുവേണ്ടി പട്ടികളെ വളർത്തുന്നവർ ഏറെയാണ് . മോഷ്ടാക്കളെ പ്രധിരോധിക്കാൻ നല്ല
ജനങ്ങൾ എടുക്കുന്ന അനേകം മുന്കരുതലുകളിൽ ഒന്നു
മാത്രമാണ് പട്ടികൾ . വിഷം കലർത്തിയ ഇറച്ചി എറിഞ്ഞുകൊടുത്ത് മോഷ്ടാക്കൾ പട്ടികളെ കൊന്ന്
ഭവനഭേദനം നടത്താറുണ്ട് .
അപ്പുവിൻറെ തിരോധാനം മുതലെടുത്തുകൊണ്ട് എലികൾ ഇവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി . രണ്ട് എലികളെ ഞാൻ അടിച്ചു കൊന്നു . നാട്ടിൽ മുയൽ
വധം നിരോധിച്ചതു പോലെ ഇവിടെ എലിവധം നിരോധിച്ചിട്ടില്ല എന്ന ഉത്തമ വിശ്വാസമുള്ളതു കൊണ്ടാണ് കൊന്നത് . അവകാശസംരക്ഷണങ്ങൾ മൂത്തു
മൂത്ത് എലിവധനിരോധനവും വന്നുകൂടായ്കയില്ല .
പേപ്പട്ടികളുടെ അവകാശങ്ങൾക്കാണല്ലോ ഇക്കാലത്ത്
മുൻഗണന .
ഞങ്ങൾ നാട്ടിൽ പോയി മടങ്ങിയപ്പോൾ അടുക്കളയിൽ
എലിയുടെ അനക്കം കേട്ടു . അപ്പുവിന് പകരം ഒരു
പൂച്ചയെ അന്വേഷിച്ചു , പക്ഷേ കണ്ടെത്തിയില്ല . മറ്റു
മാർഗങ്ങൾ അന്വേഷിച്ചു . എലിവിഷം സുലഭമാണ് .
അത് അടുക്കളയിൽ ഒരുക്കി വെച്ചു . പക്ഷേ ഫലമുണ്ടായില്ല . ഒരു പക്ഷേ മായം ചേർത്ത വിഷം
ആയിരുന്നിരിക്കാം അത് . ആ വിഷത്തിന് മണ്പാൽ
വില പോലും എലികൾ കൽപിച്ചില്ല . പണം പാഴായി .
ഇന്നത്തെ കാലത്ത് നമ്മുടെ ചെറിയ ആവശ്യങ്ങൾക്ക്
പരിഹാരം ചൈനീസ് നിർമ്മിത സാധനങ്ങളാണ് . കട്ടിയുള്ള പശ തേച്ച ഒരു ബോർഡ് ഉണ്ട് . അതിൽ
കയറുന്ന എലി പശയിൽ കുരുങ്ങുന്നു . അങ്ങനെ രണ്ടെണ്ണം കുടുങ്ങി . ഇനി ഒരെണ്ണം ബാക്കിയുണ്ട് . അവനും ഉടനെ കുടുങ്ങും .ചൈനക്കാർക്ക് നന്ദി .
എലികൾ , മോഷ്ടാക്കൾ , terroristകൾ , അഴിമതിക്കാർ ,
തട്ടിപ്പുകാർ മുതലായവർ ഒരേ ഗണത്തിൽപ്പെടുന്നു .സജ്ജനങ്ങൾക്ക് ഇവർ വിനാശകാരികൾ ആണ് . എലികളെ പോലെ അവർ
പാത്തും പതുങ്ങിയും ജനങ്ങൾക്ക് തലവേദന ഉണ്ടാക്കുന്നു . ഏകാധിപതികളും ഈ ഗണത്തിൽ പെടുന്നു . അമേരിക്കൻ സൈന്യം സദ്ദാം ഹുസ്സൈനെ
പിടിച്ചത് ഒരു വലിയ പൊത്തിൽ നിന്നായിരുന്നു . ഗദ്ദാഫിയെ കലാപകാരികൾ കൊന്നത് ഒരു കലുങ്കിന്റെ
കീഴിൽ വെച്ചാണ് . മുബാരക്കിനെ ഒരു iron cage ൽ
കോടതിയിൽ ഹാജരാക്കിയപ്പോൾ അയാൾ ഒരു
എലിയെ പ്പോലെ തോന്നിച്ചു . എല്ലാറ്റിലും വലിയ
എലിയായ ഒസാമാ ബിൻ ലാടെൻ എലിയെ പോലെ
ഒളിച്ചും പാത്തും കുറേ വർഷങ്ങൾ ജീവിച്ചു . അവസാനം പാകിസ്താനിൽ , അബോട്ടബാദിൽ മാളത്തിൽ വെച്ചു തന്നെ ആ എലിയെ കൊന്നു , കളയേണ്ട സ്ഥലത്ത് കളഞ്ഞു .
അപ്പുവിൻറെ അസാന്നിധ്യത്തിൽ ഇവിടെ എലിശല്യം
ഉണ്ടായതുപോലെ , പോലീസ് ഫലപ്രദമായി പ്രവർത്തിക്കാത്ത ദക്ഷിണാഫ്രിക്കയിൽ സജ്ജനങ്ങൾ
ഭീതിയിൽ ജീവിക്കുകയാണ് . സുരക്ഷിതത്വം ഉള്ള ഒറ്റപ്പെട്ട സ്ഥലങ്ങൾ ഉണ്ടായിരിക്കാം . എന്നാലും ഏതു
സ്ഥലത്തും മോഷ്ടാക്കൾ സംഘം ചേർന്ന് ആക്രമിക്കാനിടയുണ്ട് . ഉദാഹരണമായി Johaannesburg , Pretoria മുതലായ വൻ നഗരങ്ങളിൽ Shopping Mallsൽ
പട്ടാപ്പകൽ മോഷ്ടാക്കൾ കവർച്ച നടത്തി .
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഒരു സർക്കാരിന്റെ ഏറ്റവും പ്രധാന
കർത്തവ്യമാണ് . ഇവിടെ സർക്കാർ ആ കർത്തവ്യം
ഫലപ്രദമായി നിർവഹിക്കുന്നില്ല . അതുകൊണ്ട് ജനങ്ങൾ
സുരക്ഷക്കുവേണ്ടി സ്വകാര്യ സെക്യൂരിറ്റി കമ്പനികളെ
ആശ്രയിക്കുന്നു . ലക്ഷക്കണക്കിന് ആളുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു . Billion കണക്കിന് പണം
ഒഴുകുന്ന ഒരു business ആണിത് .ഈ കമ്പനികൾക്ക്
security ഉറപ്പു വരുത്തുന്നതിൽ പരിമിതികളുണ്ട് .
ദക്ഷിണാഫ്രിക്കയിലും , ഒരു പരിധി വരെ കേരളത്തിലും
കുറ്റവാളികൾ ഭയമില്ലാതെ തങ്ങളുടെ നീചപ്രവർത്തികൾ തുടരുന്നത് എന്തുകൊണ്ട് ? ഒന്നാമത്
Criminal Justice System കുറ്റവാളികൾക്ക് അനുകൂലമാണ് .
ഇവിടെ നെറ്റിയിലെ വിയർപ്പു കൊണ്ട് ജീവിക്കുന്ന
നല്ല ജനങ്ങൾ രാത്രി ആകുമ്പോൾ പേടിച്ച് ഭവനങ്ങളിൽ
കഴിയുമ്പോൾ പുറത്ത് മനുഷ്യഎലികൾ യഥേഷ്ടം
വിഹരിക്കുകയാണ് . പൊള്ളയായ ജനാധിപത്യമാണ്
ഈ ദുരവസ്ഥക്ക് കാരണം . ഗുണ്ടകളുടെ അവകാശങ്ങൾക്കാണ് മുൻഗണന . ചില കപട മനുഷ്യാവകാശപ്രവർത്തകർ കുറ്റവാളികളുടെ പക്ഷം
പിടിച്ച് ഭാവികുറ്റവാളികൾക്ക് പ്രേരണ നൽകുന്നു .ജയിലുകളെ സുഖവാസകേന്ദ്രങ്ങൾ ആക്കാൻ
അവർ കിണഞ്ഞു പരിശ്രമിക്കുന്നു . നെറ്റിയിലെ വിയർപ്പുകൊണ്ട് ജീവിക്കുന്നവർ കൊടുക്കുന്ന നികുതി
പ്പണം ഉപയോഗിച്ചാണ് ഈ മനുഷ്യഎലികളെ തീറ്റി
പോറ്റുന്നത് .
ബിൻ laden മോഷ്ടാവായിരുന്നില്ല . പക്ഷേ അമേരിക്കൻ
മണ്ണിൽ അവിടത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള
ധിക്കാരം ലാടെൻ കാണിച്ചു . അതുകൊണ്ടാണ് ആ
എലിയെ മാളത്തിൽ വെച്ച് അവർ വധിച്ചത് . ചൈനാക്കാരും കുറ്റവാളികളെ വെറുതെ വിടുന്നില്ല .
അവർ കുറ്റവാളികളെ എലികളെപ്പോലെ കൊന്നു തള്ളുന്നു . ഒരു ഭരണകൂടം ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി കടുത്ത നടപടികൾ എടുത്താൽ കുറ്റപ്പെടുത്താൻ ആവില്ല . മറ്റൊരു ഉദാഹരണം സൗദി അറേബ്യ .