Sunday, 28 September 2014

ELIPURANAM ( RATIFICATION)

എലിപുരാണം

I  was   recently   rattled  by  the  ratification  of  my  compound  and
my  house . ratification  എന്ന്  വെച്ചാൽ  എലികൾ   പെരുകുന്നു
എന്നാണ്   അർത്ഥം . പത്തു  വർഷമായി   ഇവിടെ  താമസം
തുടങ്ങിയിട്ട് . ഇതാദ്യമായാണ്   ratification  ഉണ്ടാകുന്നത് .
മുമ്പ്   ഒന്നോ   രണ്ടോ   പ്രാവശ്യം   ഞങ്ങളുടെ  പൂച്ച ,അപ്പു , എലിയെ   പിടിച്ച്  ഞങ്ങളുടെ  മുമ്പിൽ
പ്രദർശിപ്പിച്ച് , പീഡിപ്പിച്ചു  കൊല്ലുന്നത്‌   കണ്ടിട്ടുണ്ട് . അപ്പു   വളരെ  മിടുക്കനായിരുന്നു . നിലത്തും  മരങ്ങളിലും
ആധിപത്യം   സ്ഥാപിച്ച്   വീടിനേയും   പറമ്പിനെയും 
എലി വിമുക്തനാക്കിയവൻ   ആയിരുന്നു .നിർഭാഗ്യവശാൽ   ഏപ്രിൽ മാസത്തിൽ  അവൻ   പിണങ്ങി ,പുറപ്പെട്ടു പോയി . എൻറെ  മകൾ
പ്രവീണയും   കുട്ടികളും  ഇവിടെ   സ്ഥിരതാമസത്തിന്
വന്നതാണെന്ന്    തെറ്റി ധരിച്ചാണ്    അവൻ   പോയത് .
കുറേ  ദിവസം   കഴിഞ്ഞ്   തിരിച്ചു വരാം  എന്ന  ഉദ്ദേശത്തോടെ   ആയിരിക്കാം    അവൻ   പോയത് . പക്ഷേ
എവിടെയോ   വിഷം   കഴിച്ച്   അവൻ   മരിച്ചിരിക്കാം .

മോഷ്ടാക്കൾ    അഴിഞ്ഞാടുന്ന    ദക്ഷിണാഫ്രിക്കയിൽ  സുരക്ഷയ്ക്കുവേണ്ടി    പട്ടികളെ   വളർത്തുന്നവർ  ഏറെയാണ്‌ . മോഷ്ടാക്കളെ   പ്രധിരോധിക്കാൻ   നല്ല
ജനങ്ങൾ  എടുക്കുന്ന   അനേകം  മുന്കരുതലുകളിൽ  ഒന്നു
മാത്രമാണ്   പട്ടികൾ . വിഷം  കലർത്തിയ  ഇറച്ചി  എറിഞ്ഞുകൊടുത്ത്   മോഷ്ടാക്കൾ   പട്ടികളെ  കൊന്ന്
ഭവനഭേദനം    നടത്താറുണ്ട്‌ .

അപ്പുവിൻറെ   തിരോധാനം   മുതലെടുത്തുകൊണ്ട്‌   എലികൾ   ഇവിടെ   പ്രത്യക്ഷപ്പെട്ടു  തുടങ്ങി . രണ്ട്  എലികളെ   ഞാൻ   അടിച്ചു കൊന്നു . നാട്ടിൽ  മുയൽ
വധം  നിരോധിച്ചതു പോലെ   ഇവിടെ  എലിവധം  നിരോധിച്ചിട്ടില്ല   എന്ന  ഉത്തമ വിശ്വാസമുള്ളതു കൊണ്ടാണ് കൊന്നത് . അവകാശസംരക്ഷണങ്ങൾ   മൂത്തു
മൂത്ത്   എലിവധനിരോധനവും   വന്നുകൂടായ്കയില്ല .
പേപ്പട്ടികളുടെ   അവകാശങ്ങൾക്കാണല്ലോ   ഇക്കാലത്ത്
മുൻഗണന .

ഞങ്ങൾ   നാട്ടിൽ പോയി  മടങ്ങിയപ്പോൾ   അടുക്കളയിൽ
എലിയുടെ   അനക്കം  കേട്ടു . അപ്പുവിന്  പകരം  ഒരു
പൂച്ചയെ   അന്വേഷിച്ചു , പക്ഷേ  കണ്ടെത്തിയില്ല . മറ്റു
മാർഗങ്ങൾ   അന്വേഷിച്ചു . എലിവിഷം   സുലഭമാണ് .
അത്  അടുക്കളയിൽ  ഒരുക്കി വെച്ചു . പക്ഷേ  ഫലമുണ്ടായില്ല . ഒരു  പക്ഷേ  മായം  ചേർത്ത  വിഷം
ആയിരുന്നിരിക്കാം   അത് . ആ  വിഷത്തിന്  മണ്പാൽ
വില പോലും   എലികൾ  കൽപിച്ചില്ല . പണം   പാഴായി .
ഇന്നത്തെ  കാലത്ത്   നമ്മുടെ   ചെറിയ  ആവശ്യങ്ങൾക്ക്
പരിഹാരം   ചൈനീസ് നിർമ്മിത സാധനങ്ങളാണ് . കട്ടിയുള്ള   പശ തേച്ച   ഒരു   ബോർഡ്‌  ഉണ്ട് . അതിൽ
കയറുന്ന  എലി  പശയിൽ  കുരുങ്ങുന്നു . അങ്ങനെ  രണ്ടെണ്ണം  കുടുങ്ങി . ഇനി  ഒരെണ്ണം   ബാക്കിയുണ്ട് . അവനും   ഉടനെ   കുടുങ്ങും .ചൈനക്കാർക്ക്   നന്ദി .

എലികൾ , മോഷ്ടാക്കൾ , terroristകൾ , അഴിമതിക്കാർ ,
തട്ടിപ്പുകാർ  മുതലായവർ   ഒരേ  ഗണത്തിൽപ്പെടുന്നു .സജ്ജനങ്ങൾക്ക്‌   ഇവർ  വിനാശകാരികൾ  ആണ് . എലികളെ പോലെ   അവർ
പാത്തും   പതുങ്ങിയും   ജനങ്ങൾക്ക്‌   തലവേദന  ഉണ്ടാക്കുന്നു . ഏകാധിപതികളും   ഈ  ഗണത്തിൽ പെടുന്നു . അമേരിക്കൻ   സൈന്യം   സദ്ദാം  ഹുസ്സൈനെ
പിടിച്ചത്  ഒരു  വലിയ  പൊത്തിൽ  നിന്നായിരുന്നു . ഗദ്ദാഫിയെ  കലാപകാരികൾ   കൊന്നത്  ഒരു  കലുങ്കിന്റെ
കീഴിൽ വെച്ചാണ് . മുബാരക്കിനെ   ഒരു   iron cage ൽ
കോടതിയിൽ   ഹാജരാക്കിയപ്പോൾ   അയാൾ  ഒരു
എലിയെ പ്പോലെ   തോന്നിച്ചു . എല്ലാറ്റിലും   വലിയ
എലിയായ    ഒസാമാ  ബിൻ  ലാടെൻ   എലിയെ പോലെ
ഒളിച്ചും  പാത്തും  കുറേ വർഷങ്ങൾ   ജീവിച്ചു . അവസാനം   പാകിസ്താനിൽ , അബോട്ടബാദിൽ   മാളത്തിൽ വെച്ചു തന്നെ   ആ  എലിയെ  കൊന്നു , കളയേണ്ട  സ്ഥലത്ത്   കളഞ്ഞു .

അപ്പുവിൻറെ   അസാന്നിധ്യത്തിൽ   ഇവിടെ  എലിശല്യം
ഉണ്ടായതുപോലെ , പോലീസ്   ഫലപ്രദമായി   പ്രവർത്തിക്കാത്ത    ദക്ഷിണാഫ്രിക്കയിൽ   സജ്ജനങ്ങൾ
ഭീതിയിൽ   ജീവിക്കുകയാണ് . സുരക്ഷിതത്വം  ഉള്ള  ഒറ്റപ്പെട്ട   സ്ഥലങ്ങൾ   ഉണ്ടായിരിക്കാം . എന്നാലും   ഏതു
സ്ഥലത്തും   മോഷ്ടാക്കൾ   സംഘം  ചേർന്ന്   ആക്രമിക്കാനിടയുണ്ട് . ഉദാഹരണമായി   Johaannesburg , Pretoria  മുതലായ   വൻ നഗരങ്ങളിൽ   Shopping Mallsൽ
പട്ടാപ്പകൽ   മോഷ്ടാക്കൾ   കവർച്ച   നടത്തി .

ജനങ്ങളുടെ   ജീവനും   സ്വത്തിനും  സംരക്ഷണം  നൽകേണ്ടത്   ഒരു  സർക്കാരിന്റെ   ഏറ്റവും   പ്രധാന
കർത്തവ്യമാണ് . ഇവിടെ   സർക്കാർ  ആ  കർത്തവ്യം
ഫലപ്രദമായി   നിർവഹിക്കുന്നില്ല . അതുകൊണ്ട്  ജനങ്ങൾ
സുരക്ഷക്കുവേണ്ടി    സ്വകാര്യ സെക്യൂരിറ്റി  കമ്പനികളെ
ആശ്രയിക്കുന്നു . ലക്ഷക്കണക്കിന്‌   ആളുകൾ  ഈ  മേഖലയിൽ    പ്രവർത്തിക്കുന്നു . Billion കണക്കിന്  പണം
ഒഴുകുന്ന   ഒരു   business  ആണിത് .ഈ   കമ്പനികൾക്ക്
security   ഉറപ്പു വരുത്തുന്നതിൽ   പരിമിതികളുണ്ട് .

ദക്ഷിണാഫ്രിക്കയിലും , ഒരു  പരിധി വരെ   കേരളത്തിലും
കുറ്റവാളികൾ   ഭയമില്ലാതെ   തങ്ങളുടെ  നീചപ്രവർത്തികൾ  തുടരുന്നത്  എന്തുകൊണ്ട് ? ഒന്നാമത്
Criminal  Justice  System  കുറ്റവാളികൾക്ക്‌   അനുകൂലമാണ് .
ഇവിടെ   നെറ്റിയിലെ  വിയർപ്പു കൊണ്ട്   ജീവിക്കുന്ന
നല്ല  ജനങ്ങൾ   രാത്രി  ആകുമ്പോൾ   പേടിച്ച്  ഭവനങ്ങളിൽ
കഴിയുമ്പോൾ   പുറത്ത്   മനുഷ്യഎലികൾ   യഥേഷ്ടം
വിഹരിക്കുകയാണ്‌ . പൊള്ളയായ   ജനാധിപത്യമാണ്
ഈ   ദുരവസ്ഥക്ക്   കാരണം . ഗുണ്ടകളുടെ   അവകാശങ്ങൾക്കാണ്   മുൻഗണന . ചില  കപട മനുഷ്യാവകാശപ്രവർത്തകർ    കുറ്റവാളികളുടെ   പക്ഷം
പിടിച്ച്   ഭാവികുറ്റവാളികൾക്ക്   പ്രേരണ  നൽകുന്നു .ജയിലുകളെ  സുഖവാസകേന്ദ്രങ്ങൾ   ആക്കാൻ
അവർ    കിണഞ്ഞു   പരിശ്രമിക്കുന്നു . നെറ്റിയിലെ  വിയർപ്പുകൊണ്ട്  ജീവിക്കുന്നവർ   കൊടുക്കുന്ന   നികുതി
പ്പണം   ഉപയോഗിച്ചാണ്   ഈ   മനുഷ്യഎലികളെ   തീറ്റി
പോറ്റുന്നത് .

ബിൻ laden   മോഷ്ടാവായിരുന്നില്ല . പക്ഷേ   അമേരിക്കൻ
മണ്ണിൽ   അവിടത്തെ   ജനങ്ങളെ   കൂട്ടക്കൊല  ചെയ്യാനുള്ള
ധിക്കാരം    ലാടെൻ   കാണിച്ചു . അതുകൊണ്ടാണ്   ആ
എലിയെ   മാളത്തിൽ വെച്ച്   അവർ  വധിച്ചത് . ചൈനാക്കാരും   കുറ്റവാളികളെ    വെറുതെ  വിടുന്നില്ല .
അവർ   കുറ്റവാളികളെ   എലികളെപ്പോലെ   കൊന്നു തള്ളുന്നു . ഒരു  ഭരണകൂടം   ജനങ്ങളുടെ  സുരക്ഷയ്ക്ക് വേണ്ടി   കടുത്ത   നടപടികൾ  എടുത്താൽ   കുറ്റപ്പെടുത്താൻ   ആവില്ല . മറ്റൊരു   ഉദാഹരണം   സൗദി  അറേബ്യ .





 

No comments:

Post a Comment