Friday, 26 September 2014

akramikal vazhunna dakshinaafrikka

അക്രമികൾ   വാഴുന്ന    ദക്ഷിണാഫ്രിക്ക 

നെൽസണ്‍   മണ്ടേലയുടെ   നേതൃത്വത്തിൽ   1994 ൽ   വംശ വിവേചനത്തിൽ 
നിന്ന്   മോചനം   നേടിയ   ദക്ഷിണാഫ്രിക്ക   ലോകമെമ്പാടും  ഉള്ള   ജനാധിപത്യ വിശ്വാസികളിൽ    വലിയ   പ്രതീക്ഷകളാണ്  ഉണ്ടാക്കിയത് .
എന്നാൽ    ആ  പ്രതീക്ഷകളിൽ   80 ശതമാനവും  ഇന്ന്   അസ്തമിച്ചിരിക്കുന്നു 
എന്ന്   ഉറപ്പിച്ച്    പറയാൻ    കഴിയും . ജനാധിപത്യം  ജനാധിപത്യം  എന്ന് 
എല്ലാവരും   ഉരുവിട്ട്    ആ   വാക്കിന്  വലിയ   വിലയില്ലാതായിട്ടുണ്ട് . ഒരു   ജനാധിപത്യവ്യവസ്ഥിതിയിൽ    രാജ്യത്തെ 
എല്ലാ    ജനങ്ങൾക്കും    വലിയ   പ്രതീക്ഷകളുണ്ട് . അവകാശങ്ങൾ   സംരക്ഷിക്കപ്പെടണം  എന്ന്   എല്ലാവരും   ആഗ്രഹിക്കുന്നു . ജീവിക്കാനുള്ള 
അവകാശമാണ്    ഏറ്റവും   പ്രധാനപ്പെട്ട   അവകാശം . മറ്റ്  എന്തെല്ലാം 
ഉണ്ടെങ്കിലും    സുരക്ഷിതത്വം   ഇല്ലെങ്കി ൽ   ജീവിതം   ഒരു പേടിസ്വപ്നമാകുന്നു . ആ   പേടിസ്വപ്നത്തിലൂടെയാണ്   ദക്ഷിണാഫ്രിക്ക 
ഇന്ന്    കടന്നുപോകുന്നത് . പ്രത്യേകിച്ച് , നിയമങ്ങൾ  പാലിച്ച്  രാജ്യത്തിൻറെ 
നന്മയ്ക്കു വേണ്ടി    പ്രവർത്തിക്കുന്നവർക്ക്‌ .

ഓസ്കാർ   Pretorious ൻറെ   വിചാരണയിൽ    പ്രതിഭാഗം  ഉയർത്തിയ 
പ്രധാന  വാദം , തൻറെ   വീട്ടിൽ   ഒരു   അക്രമി   അതിക്രമിച്ച് കടന്നു 
എന്നു  കരുതി  അവൻ   toilet ന്    ഉള്ളിലേയ്ക്ക്    വെടിവെച്ചു  എന്ന താണ് .
ഈ   വാദം   കോടതി   അന്ഗീകരിക്കുകയും   ഒസ്കാറിനെ   കരുതിക്കൂട്ടിയുള്ള    കൊലപാതകകുറ്റത്തിൽ  നിന്ന്   ഒഴിവാക്കുകയും  ചെയ്തു . പൊതുജനങ്ങളിൽ    ഒരു  നല്ല  വിഭാഗം , ഈ  വാദത്തോട്   യോജിക്കുന്നു . കാരണം , നാളെ   കിഴക്കുണരുമ്പോൾ   തങ്ങൾ  ജീവനോടെ 
ഉണ്ടായിരിക്കുമോ    എന്നാണ്  ഓരോ   കുടുംബത്തിന്റെയും   ഭയം .

പ്രമുഖ  ദക്ഷിണാഫ്രിക്കൻ    നോവലിസ്റ്റ്, അലൻ   Paton ൻറെ   Cry , the Beloved 
Country , എന്ന    നോവലിൽ , രണ്ട്   കറുത്ത  ചെറുപ്പക്കാർ   വെള്ളക്കാരനായ 
ഒരു   ചെറുപ്പക്കാരന്റെ   വീട്ടിൽ   രാത്രിയിൽ   അതിക്രമിച്ചു കയറി  അയാളെ  വെടിവെച്ചുകൊല്ലുന്നു . കവർച്ചക്ക് വേണ്ടിയാണ്   അവർ  അതിക്രമിച്ചു  കയറിയത് . മരിച്ച  യുവഎഞ്ചിനീയർ , apartheidനെ  എതിർക്കുകയും   കരുമ്പർക്കു വേണ്ടി   ഒത്തിരി  നല്ല കാര്യങ്ങൾ  ചെയ്തവനും  ആയിരുന്നു . വെടിവെച്ച  യുവാവ്‌    apartheid  കാരണം 
വഴിതെറ്റിയവനായിരുന്നു .1948ൽ   പ്രസിദ്ധീകരിച്ച  ഈ
നോവൽ , അന്നത്തെ    ദുരവസ്ഥയെ   എടുത്തുകാട്ടി .

സ്വാതന്ത്ര്യം   കിട്ടി  20  വർഷം   കഴിഞ്ഞിട്ടും   ദുരവസ്ഥ
തുടരുന്നു , പണ്ടത്തേക്കാൾ    പതിന്മടങ്ങ്‌   വഷളായിട്ട് .
നിയമങ്ങൾ  പാലിച്ച്   ജീവിക്കുന്ന    ജനങ്ങളുടെ   പ്രധാന  പ്രശ്നം 
safety  ആണ് . സുരക്ഷിതത്വത്തിന്    യാതൊരു  ഉറപ്പും   ഒരിടത്തും   ഇല്ല .
വലിയ   മതിൽക്കെട്ട് ,  Security  System ,  പട്ടികൾ , electric  fence  മുതലായവയ്ക്ക്    പുറമേ   തോക്കും  ഉണ്ടെങ്കിൽ   പോലും   സുരക്ഷിതത്വത്തിന്    ഉറപ്പില്ല .

 നെൽസണ്‍   മണ്ടേലയുടെ    മഹത്വത്തെപ്പറ്റി   മാത്രം   കേട്ടിട്ടുള്ള  വിദേശീയർ , ഈ   രാജ്യത്തിൻറെ    ഇരുണ്ട  വശത്തെപ്പറ്റി   കേട്ടിട്ടില്ല .
ഓസ്ട്രേലിയ, ഇസ്രയേൽ   മുതലായ   രാജ്യങ്ങളെപോലെ
നല്ല നിലയിൽ   കഴിയാനുള്ള   സമ്പത്ത് , സ്വർണം ,platinum ,
കൽക്കരി , ഇരുമ്പയിര് , manganese , uranium , diamonds  മുതലായവയുടെ    രൂപത്തിൽ    സമൃദ്ധമായി   ഉള്ള
രാജ്യമാണ്    ദക്ഷിണാഫ്രിക്ക . അതിന്  ഉപരിയായി  ,വിസ്മയിപ്പിക്കുന്ന    മാനവവിഭവ ശേഷിയും ഉണ്ട് . എന്നാൽ   ഈ  രാജ്യം  അനുദിനം  അധപതനതിലെയ്ക്ക്   കൂപ്പുകുത്തുന്ന   ദയനീയമായ
കാഴ്ചയാണ്   ഇന്ന്   നാം   കാണുന്നത് .

apartheid, മനുഷ്യത്വ ഹീനമായ   ഒരു  വ്യവസ്ഥിതി  ആയിരുന്നു  എന്ന   കാര്യത്തിൽ   ആർക്കും   എതിരഭിപ്രായമില്ല . എന്നാൽ   അതിൻറെ   ദൂഷ്യവശങ്ങളെ  ഒഴിവാക്കി   ഒരു   നല്ല  വ്യവസ്ഥിതി  പകരം വെക്കാൻ    1994 മുതൽ   വൻഭൂരിപക്ഷത്തോടെ
ഭരിക്കുന്ന    ANC  ശ്രമിച്ചില്ല .  അഴിമതിയും   അക്രമവുമാണ്   ഇന്ന്    ദക്ഷിണാഫ്രിക്കയെ    ഒരു  കാൻസർ  പോലെ    ബാധിച്ചിരിക്കുന്നത് . അഴിമതിക്കാരുടെയും    കുറ്റവാളികളുടെയും    പറുദീസയായി   രാജ്യം   മാറിയിരിക്കുന്നു .

റോഡുകൾ   കുണ്ടും  കുഴിയും   നിറഞ്ഞതായി   പലയിടത്തും   കാണാം . ഈയിടെ    Johaanesburgൽ   വെള്ളത്തിന്‌   ക്ഷാമം   ഉണ്ടായി . കേബിൾ   മോഷണം
കാരണം   ചില സ്ഥലങ്ങളിൽ    electricity   ക്ഷാമം   ഉണ്ടാകാറുണ്ട് . റെയിൽ പാളം പോലും   മോഷണം
പോയിട്ടുണ്ട് . ഹോസ്പിടല്കളിൽ   വേണ്ടത്ര   doctors
ഇല്ല . ചെറുപ്പക്കാർക്ക്    ജോലിസാധ്യതകൾ    തീരെയില്ല .
മഴക്കാലത്ത്‌    വെള്ളക്കെട്ട്‌ കാരണം    പാവപ്പെട്ടവർ
നരകിക്കുന്നു .

ഈ  പ്രശ്നങ്ങൾ    പരിഹരിക്കാൻ   കഴിവുള്ള    പതിനായിരക്കണക്കിന്   professionals , ഇന്ന്  UK , ഓസ്ട്രേലിയ, Middle  East  മുതലായ   മേഖലകളിൽ    ജോലി
ചെയ്യുന്നു . സുരക്ഷിതത്വം   ഇല്ലാത്തതുകൊണ്ടാണ്   പലരും  മറ്റുരാജ്യങ്ങളിലേക്ക്    കുടിയേറിയത് . അവരിൽ
പലരും   അക്രമികളുടെ  ഇരയായവരാണ് .

ഈ   രാജ്യത്ത്   പൊതുവെ   365   ദിവസവും   ഹർത്താൽ
ആചരിക്കുന്നു . കള്ളന്മാരേയും   കൊലപാതകികളെയും
rapist കളേയും   പേടിച്ച് . സമയം   വൈകീട്ട്   6 മുതൽ
രാവിലെ   6  വരെ . വൈകുന്നേരമായാൽ   ഗേറ്റ്ഉം   വീടും
അടച്ചു പൂട്ടി , alarm   റെഡിയാക്കി    ഹർത്താൽ   ആചരിക്കുന്നു . വീടിനുള്ളിൽ പോലും    സുരക്ഷിതത്വത്തിന്    യാതൊരു  ഉറപ്പും  ഇല്ല . ഇന്ത്യക്കാരും   ഇന്ത്യൻ  വംശജരും   പ്രത്യേകം   പേടിക്കണം . കാരണം   കവർച്ചക്കാരുടെ   ധാരണ , ഇന്ത്യക്കാർ   വളരെയേറെ    സ്വർണ്ണം   ഒളിപ്പിച്ചു വെച്ചിട്ടുണ്ട്  എന്നാണ് .

Delareyville   എന്ന   കൊച്ചു ടൌണ്‍ൽ    ജനങ്ങൾ   ഭീതിയിൽ
കഴിയുന്നു .           (  തുടരും )



 

1 comment:

  1. Completely agree with your sentiments. Freedom is meaningless when it is not coupled with safety.

    ReplyDelete