Tuesday, 24 December 2013

പോർട്ട്‌ എലിസബത്ത് ( യാത്ര )

N1  എന്ന   റോഡ്‌   അന്താരാഷ്ട്ര  നിലവാരത്തിലുള്ളതാണ് .നല്ല  വീതിയും  ടാർ ചെയ്ത  ഭാഗത്തിന്  പുറത്ത്  വളരെയേറെ  സ്ഥലവും  ഉണ്ട് .ആൾ താമസമില്ലാത്ത   മേച്ചിൽ  സ്ഥലങ്ങളാണ്  ഇരു വശത്തും . കാര്യമായ  പ്രകൃതി
ഭംഗി  അവകാശപ്പെടാനില്ല . എന്നാലും  കെട്ടിടങ്ങളും  വാഹനങ്ങളും  മനുഷ്യരും  ഇല്ലാത്ത   അതിവിശാലമായ  മേച്ചിൽ സ്ഥലങ്ങൾക്ക്  അതിന്റേതായ  ഒരു  ഭംഗിയുണ്ട് .

റോഡ്‌  വളവും  തിരിവുമില്ലാതെ   നീണ്ടു  കിടക്കുകയാണ് .ചിലേടത്ത്  10 kms
മുമ്പോട്ട്‌  കാണാം .Bloemfontein   വിട്ടാൽ  അടുത്ത   പ്രധാന  പട്ടണം  224 kms  അകലെ  Colesburg  ആണ് . അവിടെ  നിന്ന് 450 kms   പോയാൽ  പോർട്ട്‌  എലിസബെത്തിൽ  എത്താം .എങ്കിലും  യാത്രാക്ലേശം  ഒഴിവാക്കാൻ  Colesburg നടുത്ത്  ഒരു  വീട്   ബുക്ക്‌  ചെയ്തിരുന്നു . മൂന്നര  മണിയോടെ  അവിടെയെത്തി .
വെള്ളക്കാരി  ഉടമസ്ഥ  വീട്  തുറന്നു  തന്നു . ഒരു  പഴയ  വീടാണ് .എന്നാൽ
എല്ലാം  ഭംഗിയായും  വൃത്തിയായും   സൂക്ഷിച്ചിരിക്കുന്നു .സെല്ഫ്-catering
സൌകര്യങ്ങളുണ്ട് .നമുക്കാവശ്യമായ  ഭക്ഷണം   പാകം  ചെയ്യാനുള്ള  എല്ലാ
സൌകര്യങ്ങളും  ഉണ്ട്, ഇവിടെ  ഒരു  യാത്രക്ക്  ഇറങ്ങിയാൽ  ഹോട്ടൽ
ഭക്ഷണത്തെ  ആശ്രയിക്കനാവുകയില്ല . ഒന്നാമത്  നമ്മൾക്ക്  കാണേണ്ട  സ്ഥലത്ത്   ഹോട്ടൽ  ഉണ്ടായിരിക്കാനിടയില്ല .ഉണ്ടെങ്കിൽ തന്നെ  ഭക്ഷണത്തിന്
വില  കൂടുതലാണ് .അതു കൊണ്ട്  നമ്മൾ  ആവശ്യമായ  സാധനങ്ങൾ  നേരത്തെ  തന്നെ  കാറിൽ  കൊണ്ടു വരണം .ഞങ്ങൾ  ലഞ്ച് ,ഡിന്നർ ,breakfast
ഇവ  തയ്യാറാക്കി  കൊണ്ടു  വന്നിരുന്നു .

1200  rand   ആണ്   വാടക .ഇത്  വളരെ  ന്യായമാണ്  ( rupees  6000 ).സഞ്ചാരികളെ
പറ്റിക്കാനുള്ള   മനോഭാവം  ഇവിടെയില്ല . സുരക്ഷിതത്വവും  ഉണ്ട് .ദക്ഷിണാഫ്രിക്കയിലെ  ഏതു  ചെറിയ ടൌണിൽ  ചെന്നാലും  താമസ സൗകര്യം
ലഭ്യമാണ് .നേരത്തെ  ബുക്ക്‌  ചെയ്തിരിക്കണം  എന്നേയുള്ളു .

23ന്   രാവിലെ  ബ്രേക്ഫാസ്റ്റ്  കഴിഞ്ഞ്  ഞങ്ങൾ  പുറപ്പെട്ടു .യാത്രയ്ക്ക്  പറ്റിയ
കാലാവസ്ഥ  ആയിരുന്നു .സമതലം  വിട്ട്  കുന്നുകളും  മലകളും  കണ്ടുതുടങ്ങി .
റോഡുകൾ  എല്ലാം  ഒന്നാംതരം .സാമുദ്ര നിരപ്പിൽ നിന്ന്  1600 metre  വരെ
ഉയരമുളള  മലകൾ  കയറിയിറങ്ങി . കടലിനോടടുക്കുംതോറും  പ്രകൃതി
ഭംഗി   വർദ്ധിച്ചു .മഴ  പെയ്തു  തുടങ്ങി .മുമ്പോട്ട്‌  അധികദൂരം   കാണാൻ
പറ്റുകയില്ല .എന്നാലും  വാഹനങ്ങൾ  അധികമില്ലാത്തതിനാൽ   യാത്ര
സുഗമമായിരുന്നു .

ദക്ഷിണാഫ്രിക്കയിലെ   നാലാമത്തെ  പ്രധാന  പട്ടണമാണ്   പോർട്ട്‌  എലിസബത്ത് . പ്രധാന  ഒരു തുറമുഖ നഗരമാ ണ്  .Berthelomio  Diaz ഉം ,വസ്കോടഗാമ യും  ഇവിടെ   അടുത്ത്  സഞ്ചരിച്ചിരുന്നു  .1820ൽ  ബ്രിട്ടീഷ്‌
കുടിയേറ്റക്കാർ  ആണ് പോർട്ട്‌  Elizabeth  സ്ഥാപിച്ചത് .Mercedes ,BMW ,VW
മുതലായ  എല്ലാ  വാഹനങ്ങളുടേയും   നിർമാണ  കേന്ദ്രമാണ് .ഓറഞ്ച്
കയറ്റുമതി ,ടൂറിസം  മുതലായവയാണ്  പ്രധാന  വരുമാന മാർഗങ്ങൾ .Special
Economic  Zone  ഉണ്ട് .250 sq kms  ഉള്ള   പട്ടണത്തിൽ  മൂന്നര ലക്ഷമാണ്  ജനസംഖ്യ .
Sea  Front ന്  16 kms  ആണ്   നീളം .

മനോഹരവും  വിശാലവുമായ  ബീച്ചുകൾ ,വന്യമൃഗ സങ്കേതങ്ങൾ ,ക്രിക്കറ്റ്‌ ,
ഫുട്ബോൾ ,റഗ്ബി  എന്നിവയ്ക്ക്  പുറമെ  സാഹസിക  വിനോദങ്ങളും
സഞ്ചാരികളെ  ഇവിടേയ്ക്ക്   ആകർഷിക്കുന്നു .ദക്ഷിണാഫ്രിക്കയിലെ
ആദ്യത്തെ  OPERA  ഹൌസ്  ഇവിടെയാണ് .

മൂന്നര മണിയോടെ  ഞങ്ങൾ  ബോബൻറെ  വീട്ടിലെത്തി ,തിരക്കില്ലാത്ത  RESIDENTIAL  ഏരിയ  ആണ് . മുറ്റത്ത്‌  നിന്ന്  നോക്കിയാൽ  2010 ലോക
കപ്പ്  ഫുട്ബോൾ  കളികളിൽ  ചിലത്  നടന്ന  ഭീമാകാരമായ  STADIUM ത്തിൻറെ
മുകൾ ഭാഗം   കാണാം .   ( തുടരും )



വർഷാവസാന യാത്രകൾ

വർഷാവസാനയാത്രകൾ 
22  ഡിസംബർ   2013 

വിദേശ യാത്രയ്ക്ക്  ആണെങ്കിലും  രാജ്യത്തിനുള്ളിൽ  ഏതാനും  ദിവസത്തെ 
യാത്രയാണെങ്കിലും  എല്ലാം  വേണ്ടപോലെ  തയ്യാറാക്കി  വീട്  പൂട്ടി  ഇറങ്ങുക 
എന്നത്  എന്നെ  സംബന്ധിച്ചിടത്തോളം  വളരെ  ബുദ്ധിമുട്ടുള്ള  കാര്യമാണ് .പലവിധ  ആശങ്കകളും  ഉണ്ട്. വീടിൻറെ  സുരക്ഷിതത്വം ,കഠിനമായ  ചൂടിൽ 
ചെടികൾക്ക്  നിത്യവും  വെള്ളം  ഒഴിച്ചില്ലെങ്കിൽ  ചെടികൾ  കരിഞ്ഞു  പോകും ,പൂച്ചയ്ക്കുള്ള  ഭകഷണം  മുതലായ  ആശങ്കകൾ .എല്ലാ  കൊല്ലവും 
ഡിസംബറിൽ  നാട്ടിൽ  പോകുമ്പോൾ  ഈ  ആശങ്കകൾ  ഉണ്ട് .സഹായികളായ 
പോളിനെയും  മർഗരെറ്റിനെയും  വീടിൻറെ  പരിസരങ്ങൾ  എല്പിച്ചിട്ടാണ് 
ഞങ്ങൾ   പോകാറുള്ളത്. നല്ല  മഴ  പെയ്തു  പയറും  വെണ്ടയും  തക്കാളിയും 
എല്ലാം  സമൃദ്ധമായി  ഉണ്ടായി  തുടങ്ങുന്ന  സമയമാണ്. ആവശ്യമുള്ളത്  പറിച്ചെടുത്ത് കൊള്ളാൻ   സഹായികൾക്ക്  അനുവാദം  കൊടുത്തിട്ടുണ്ട്‌ .
എന്നും  ഹാജരാകാൻ  ഒരു  പ്രചോദനം . ധാരാളം  പീച്ചുകളും  പഴുത്തു 
നിൽപ്പുണ്ട് .

ഞങ്ങളുടെ  പൂച്ച ,അപ്പു , കടുത്ത  ശാട്ട്യക്കാരനും   അഭിമാനിയുമാണ് .സാധാരണ  പൂച്ചകൾ  കഴിക്കുന്ന  catfood  അവൻ  കഴിക്കുകയില്ല .ചിലത് 
ഒത്തു വന്നാൽ   കഴിക്കും .നൂറു ശതമാനം  ശുദ്ധമായ  പാലെ  അവൻ  കുടിക്കൂ .
ഫാറ്റ് ഫ്രീ  ഒന്നും  അവൻ  തൊടുകയില്ല . ഇവനെ  കേരളത്തിൽ  കൊണ്ടുപോയാൽ   നല്ല  ഒരു  ജോലിയ്ക്ക്  സാധ്യതയുണ്ട് .പാലിൽ  വെള്ളം 
ചേർക്കുന്നവരെ  കയ്യോടെ  പിടി  കൂടാൻ  ഇവനെ  ഏർപ്പെടുത്തിയാൽ  മതി .
ഇവന്  പാലിനുള്ള  പണം  ഞാൻ  പോളിനെ  ഏൽപ്പി ച്ചിട്ടുണ്ട്.എന്നാൽ 
പാലിനുള്ള   പണം    കള്ളിന്  ചെലവാകുമോയെന്നാണ്  സംശയം .അതു കൊണ്ട്  വളരെ  കുറച്ച്  പൈസയെ  കൊടുത്തിട്ടുള്ളൂ.

ദക്ഷിണാഫ്രിക്കയിലെ   നാലാമത്തെ   വലിയ  പട്ടണമായ   പോർട്ട്‌  എലിസബത്ത്  ആണ്  ഞങ്ങളുടെ  ലക്‌ഷ്യം .ഏതാണ്ട്  1000 kms  ദൂരമുണ്ട് .
ലീലാമ്മയുടെ   സഹോദരൻ  ബോബൻ  അവിടെ  universityയിൽ  Archetecture 
Departmentൻറെ   തലവനാണ് .

രാവിലെ  9  മണിക്ക്  ഞങ്ങൾ   പുറപ്പെട്ടു .രണ്ടു  കാറുകളിൽ .Dr സൂസിയുടെ 
മൂത്ത മകൻ  എമിൽ  ഒരു  Mecedes   വാടകയെക്കെടുത്താണ്   ഇവിടെയെത്തിയത് .എൻറെ  പുതിയ  ടോയോടയുമുണ്ട് .ഞായറാഴ്ച 
ആയതിനാൽ   റോഡിൽ   വാഹനങ്ങൾ  തീരെ   കുറവായിരുന്നു .ഈ 
പ്രദേശത്ത്  ഒരു  ചെറിയ  ടൌണ്‍   കഴിഞ്ഞാൽ   അടുത്തത്  ഏകദേശം 
60  Kms   കഴിഞ്ഞാണ് . വലിയ   ഫാമുകളും  കുറ്റിക്കാടുകളും  ഉള്ളതു 
കൊണ്ടാണിത് . കൃഷിക്ക്  പറ്റാത്ത  സ്ഥലങ്ങളിൽ  വന്യമൃഗങ്ങളെ  വളർത്തി 
ചെറിയ  സങ്കേതങ്ങൾ  ആക്കി   ടൂറിസ്റ്റ്കളെ   ആകർഷിക്കുന്ന  പതിവുണ്ട് .
അതിനാൽ   ഒട്ടകപക്ഷികളെ   ഇടയ്‌ക്കിടെ   കാണാം .

320  kms   കഴിഞ്ഞപ്പോൾ  Bloemfontein  എന്ന  ഒരു  പ്രധാന  പട്ടണത്തിൻറെ 
പ്രാന്ത പ്രദേശത്ത്‌  എത്തി .പ്രധാന  ദേശീയ പാതയായ N 1  അതിലെ  കടന്നു 
പോകുന്നു .വടക്കുനിന്ന്  CAPE  TOWN ലേയ്ക്കുള്ള  പ്രധാന  റോഡാണിത് .
ഇവിടെ  യാത്രക്കാർക്ക്  എല്ലാ  സൌകര്യങ്ങളും  ഉള്ള  ഒരു  SHELL  ULTRA CITY 
ഉണ്ട് . അവിടെ  കുറെ  സമയം  വിശ്രമിച്ച ശേഷം  ഞങ്ങൾ  യാത്ര  തുടർന്നു .നഗരത്തിൽ  കയറാതെ  യാത്ര  തുടരാം .

അവുധിക്കാലം  തീരദേശനഗരങ്ങളിൽ  ചെലവഴിക്കാൻ ഇവിടത്തുകാർ  വളരെ  താൽപര്യം  കാണിക്കുന്നു .അങ്ങനെ  എല്ലാവിധ  സന്നാഹങ്ങളും 
ആയി  യാത  ചെയ്യുന്നവരാണ്  റോഡിൽ  ഏറെയും .കാരവാൻ ,ടെന്റ് ,സൈക്കിളുകൾ  മുതലായവ  വാഹനങ്ങളിൽ  ഘടിപ്പിച്ചാണ്  പോകുന്നത് .
(തുടരും )






Friday, 20 December 2013

BARBERSPAN BIRD SANCTUARY ( Travel )

മുറ്റത്തെ   മുല്ലയ്ക്ക്  മണമില്ല  എന്നാണല്ലോ   ചൊല്ല് . DELAREYVILLE ൽ  നിന്ന്
15  KMS   അകലെ   BARBERSPAN  എന്ന   2000  ഹെക്ടർ  വിസ്തീർണ്ണം  ഉള്ള
ഒരു   തടാകവും   പക്ഷി  സങ്കേതവും  ഉണ്ട്. എല്ലാം  കൂടി  100 sq Kms  കാണും .
ഈ  പക്ഷി  സങ്കേതത്തിന്റെ  അടുത്തുകൂടിയാണ്  ഞങ്ങൾ  സ്കൂളിലേയ്ക്ക്
പോകുന്നത് . സ്കൂളിലേയ്ക്കുള്ള  ദൂരം  35 kms  ആണ് .ഇത്  25 മിനിട്ട് കൊണ്ട് എത്താം .ഇത്രയും  ദൂരത്തിന്   ഇടയിൽ  ഒരു  വീട്  മാത്രമാണ്  ഉള്ളത് .കുറെ
ഉള്ളിലോട്ട്   നാലഞ്ച്   ഫാം  ഹൌസുകൾ  ഉണ്ട് .ആയിരക്കണക്കിന്  ഹെക്ടർ
ഉള്ള   ഫാമുകളും  കടൽ  പോലെ  കിടക്കുന്ന  മേച്ചിൽ  സ്ഥലങ്ങളും  കാരണം
ജനവാസം   തീരെയില്ല . അതാണ്   ഈ  പ്രദേശത്തിൻറെ  ഒരു  ആകർഷണം .

സ്കൂളിൽ   പോകുന്ന  വഴിയിൽ  ഏകദേശം  അഞ്ചു  kms  ദൂരം തടാകത്തിന്റെ
അതിർത്തിയാണ് .വലത്തു  വശത്ത്   തടാകത്തിന്  മുകളിൽ  സൂര്യൻ  ഉദിച്ചുയരുന്നത്   മനോഹരമായ  ഒരു  കാഴ്ചയാണ് .അവിടവിടെ  ഒട്ടകപ്പക്ഷികൾ  കൊത്തിപ്പെറുക്കി  നടക്കുന്നത്  കാണാം .കൂടാതെ  ചെറിയ
മാനുകൾ ,കാട്ടുപന്നികൾ ,കീരി ,മുയൽ ,കുറുക്കൻ  മുതലായവയേയും
കാണാം .ഗിനിപ്പക്ഷികൾ ,കാട ,ഇരട്ടവാലൻ  മുതലായ   ധാരാളം  പക്ഷികളേയും   കാണാം .എന്നാൽ  തടാകത്തിന്റെ  അപ്പുറത്ത്   ഹോട്ടൽ
ഉള്ള  ഭാഗത്ത്‌   പോയിട്ട്  അനേകം  വർഷങ്ങളായി .

ബർബെർസ്പാൻ  പക്ഷി സങ്കേതം  ഈ  വിഷയത്തിൽ  താൽപര്യമുള്ളവർക്ക്
വളരെ    പ്രസിദ്ധമാണ് .വെറുതെ  നാലഞ്ച്  മണിക്കൂർ  കൊണ്ട്  കാര്യമായി
ഒന്നും  കാണാൻ  കഴിയുകയില്ല .അവിടെ  കുറെ  ദിവസം  താമസിച്ച്
പക്ഷികളെ   കാണണം .അതിനുള്ള   താമസസൗകര്യങ്ങൾ  വേണ്ടത്രയുണ്ട് .ഹോട്ടൽ ,ഗസ്റ്റ്  ഹൌസുകൾ  മുതലായവ .വിദേശങ്ങളിൽ  നിന്നുള്ള  പക്ഷി
നിരീക്ഷകരും   ഗവേഷകരും   ഇവിടെയെത്തുന്നു .

350  പക്ഷി  species കളെ   ഇവിടെ  കണ്ടെത്തിയിട്ടുണ്ട് .വേനൽക്കാലത്ത്
ചൂടിൽ നിന്ന്   രക്ഷപെടാൻ  വേണ്ടി   ദൂരദേശങ്ങളിൽ  നിന്ന്  ധാരാളം
പക്ഷികൾ  ഇവിടെ  എത്തുന്നു .ഫ്ലാമിന്ഗോ ,ഹെരോണ്‍ ,ക്രൈൻ  മുതലായ
പക്ഷികളെ  ഇവിടെ  കാണാം .

ഞങ്ങൾ  ഇന്നലെ   ബാര്ബെര്സ്പാനിലേയ്ക്ക്   ഒരു  ഓട്ടപ്രദക്ഷിണം  നടത്തി .
മെയിൻ റോഡിൽ നിന്ന്   200 metre മാത്രം   പ്രവേശന  കവാട ത്തിലേക്ക് .തടാക തീരത്ത്  കുറേ  വെള്ളക്കാർ  റ്റെന്റ് കെട്ടി   മീൻ പിടുത്തത്തിൽ  ഏർപ്പെട്ടിരിക്കുന്നു .അവുധി ക്കാലമയതിനാൽ  ധാരാളം  പേർ  കുടുംബ
സമേതം  താമസിക്കുന്നുണ്ട് .

ഞങ്ങൾ  പക്ഷികളുടെ  കേന്ദ്രത്തിലേയ്ക്ക്   നീങ്ങി .കവാടത്തിൽ  ആരുമില്ല .
എമിൽ  ഗേറ്റ് തുറന്നു .ചരൽ റോഡിലൂടെ  പതിയെ  ഓടിച്ചു  പോകാൻ രസമുണ്ട് .അവിടവിടെ  ഒട്ടകപക്ഷികൾ  കൊത്തിപ്പെറുക്കി  നടക്കുന്നു .പകുതി  വളർച്ചയായ   കുഞ്ഞുങ്ങൾ   ഒരു   കൌതുകമായി .ഇരട്ടവാലന്മാർ  വായുവിൽ  ചില   അഭ്യാസങ്ങൾ   കാണിച്ചു . എന്നാൽ   പ്രധാനപ്പെട്ട  പക്ഷികളെ  അവിടെ  കണ്ടില്ല .മൂന്നു  kilometre  കഴിഞ്ഞപ്പോൾ  റോഡ്‌
അവസാനിച്ചു .അതിനപ്പുറം  ചതുപ്പുനിലവും  തടാകവുമാണ് .ഗവേഷകർക്ക്‌
കൊതുമ്പ്  വള്ളങ്ങളിൽ  തടാകത്തിൽ  സഞ്ചരിക്കാം .

തടാകത്തിൽ  ചില   സീസണുകളിൽ   മീൻപിടുത്ത  മത്സരമുണ്ട് .സമീപപ്രദേശത്തെ  മോശമായ  റോഡുകളിൽ ക്കൂടി   കാറോട്ട മത്സരവും
ഉണ്ട് .
നേരം  വൈകിയതിനാൽ  ഞങ്ങൾ  മടങ്ങി . അടുത്ത  പരിപാടി   ബ്രായ്  ആണ് .
ഇറച്ചി  spices  പുരട്ടി   തയ്യാറാക്കി   വെച്ചിരുന്നു .ഒരു  കനത്ത  മഴയുടെ
കാർമേഘങ്ങൾ  ആകാശത്ത്  തടിച്ചു  കൂടിക്കൊണ്ടിരുന്നു .ശക്തമായി
കാറ്റു  വീശി . മഴ  പെയ്താൽ   ഔട്ട്‌ ഹൌസിലേയ്ക്ക്  ബ്രായ്  stand  എടുത്തു കൊണ്ട്  ഓടണം . പക്ഷേ   ഭാഗ്യവശാൽ  മഴ  നാലഞ്ചു തുള്ളികൾ  പെയ്ത്
പിൻവാങ്ങി .
എമിലും  സെബിയും  ജോസുവും  ചേർന്ന്  തീ  പിടിപ്പിച്ചു .അവർ  തന്നെ
ബാക്കി  എല്ലാ   കാര്യങ്ങളും    ചെയ്തു .എല്ലാം കൂടി  രണ്ടു  മണിക്കൂർ
എടുത്തു .ഈ  സമയത്ത്  ഞങ്ങൾ  അനുഭവങ്ങൾ  പങ്കു വെച്ചു .

എമിൽ  ഇന്തോനേഷ്യ യിലാണ്  ജോലി  ചെയ്യുന്നത് .മുമ്പ്  Papua ന്യൂ ഗിനിയിൽ
ജോലി  ചെയ്തിട്ടുണ്ട് .പുസ്തകം  എഴുതാത്ത  ഒരു  സഞ്ചാരിയാണ്  എമിൽ .
കഴിഞ്ഞ കൊല്ലം   ജോലിയിൽ നിന്ന്  കുറെ  മാസങ്ങൾ  വിട്ടുനിന്ന്  ഒരു  ടൂർ
നടത്തി .നേപ്പാളിൽ  ഹിമാലയത്തിന്റെ  താഴ്‌വരകളിൽ  എത്തി .പിന്നെ
മുംബായ് ,ഗോവ ,ശ്രീലങ്ക , ആണ്ടമാൻസ്  മുതലായവ .നേപ്പാൾ ആണ് അവൻറെ  ഇഷ്ട രാജ്യം .സെബിയും  വിദേശയാത്രകൾ  നടത്തിയിട്ടുണ്ട് .ഷങ്ങ്ഹയിൽ വറുത്ത  തേളിനെ  തിന്ന  കാര്യം  അവൻ  പറഞ്ഞു .നേപ്പാളിലാണ്  internship  ചെയ്തത് . ജോസു  അവൻറെ  21 ആം  ജന്മദിനാഘോഷങ്ങളെ പ്പറ്റി   പറഞ്ഞു .

ബ്രായ്ക്കുള്ള  pork  ഞങ്ങളുടെ  പ്രിൻസിപ്പൽ  Mrs  വിസ്സർ  തന്നതാണ് .ഞങ്ങൾ
ചില  സാധനങ്ങൾ  കൈമാറുന്ന  പതിവുണ്ട് .ഈയിടെ  അവർ  വന്നപ്പോൾ
ധാരാളം  പീച്ചുകളും ,ചീരയും  spinach ഉം  കൊടുത്തു .

ബ്രായ്  ചെയ്ത ഇറച്ചി വിഭവങ്ങൾ  പുറത്തിരുന്ന്  കഴിക്കുന്നതാണ്  രസം .എല്ലാം  കഴിഞ്ഞപ്പോൾ  രാത്രി  11  മണി .സൂസിയും  പുത്രന്മാരും  വെള്ളിയാഴ്ച  മഹികെന്ഗ് നു   പോകുന്നു ,പഴയ  സുഹൃത്തുക്കളെ  കാണാൻ .





Wednesday, 18 December 2013

പീച്ചുകൾ പഴുക്കുന്ന കാലം

പീച്ചുകൾ  പഴുക്കുന്ന   കാലം 

നെല്സണ്‍  മണ്ടേല   ഓർമ്മയായി .അദ്ദേഹത്തെപ്പറ്റി   വളരെയേറെ  കാര്യങ്ങൾ  നമ്മൾ  വായിക്കുകയും   കാണുകയും  ചെയ്തു .അദ്ദേഹത്തിൻറെ  മാതൃകയിൽ  നിന്ന്  എല്ലാവർക്കും  എന്തെങ്കിലും  പഠിക്കാനുണ്ട് .മുൻ  ലേഖനത്തിൽ  വിട്ടു പോയ  ചില  കാര്യങ്ങളാണ്‌  ഇവിടെ  ചേർക്കുന്നത് .

ഇന്ന്  മൂന്നാം  ലോകരാജ്യങ്ങളിൽ   സാധാരണ  ജനങ്ങൾ  നേരിടുന്ന  ഒരു 
പ്രശ്നം  അവരുടെ  പ്രശ്നങ്ങൾക്ക്   പരിഹാരം  കാണാൻ  ഭരിക്കുന്നവർ 
വേണ്ടത്ര ശ്രദ്ധ  കാണിക്കുന്നില്ല  എന്നതാണ് .ജനങ്ങൾക്ക്‌   ആവശ്യം  ശുദ്ധ ജലം ,
പാര്പ്പിടം,ആരോഗ്യരക്ഷ ,റോഡ്‌,കുട്ടികൾക്ക്  നല്ല  വിദ്യാഭ്യാസം ,സുരക്ഷിതത്വം ,മുതലായവയാണ് .വലിയ  വാഗ്ദാനങ്ങൾ  നൽകി  വോട്ടു 
നേടി  രാഷ്ട്രീയ  പാർട്ടികൾ   അധികാരത്തിൽ  വരുന്നു .വാഗ്ദാ നങ്ങളിൽ 
പലതും  അവർ  നടപ്പിലാക്കുന്നില്ല . ഒരു  നല്ല  കാര്യത്തിന്  വേണ്ടി  പണം 
നീക്കി  വെച്ചാലും ,ആ  പണത്തിൽ  ഏറിയ  പങ്കും  അഴിമതിക്കാർ  തട്ടിയെടുക്കുന്നതായി   കാണാം .അതു  കൊണ്ടാണ്  കേരളത്തിലും  ദക്ഷിണാഫ്രിക്കയിലും   ചില  റോഡുകളിൽ  വൻ കുഴികൾ   കാണപ്പെടുന്നത് .

മണ്ടേലയുടെ   ജന്മ ദിനമായ   ജൂലൈ  18  പൊതു ജന  സേവനത്തിനു  വേണ്ടി 
67 മിനിറ്റുകൾ  എങ്കിലും  നീക്കി  വെയ്ക്കുന്ന  ഒരു  ദിനമായി  ആചരിക്കപ്പെടുന്നു .കേരളത്തിലും  ദക്ഷിണാഫ്രിക്കയിലും  ജനങ്ങൾ  നേരിടുന്ന  ഒരു  പ്രശ്നം ,ഒരു  സർക്കാർ  ഓഫീസിൽ  ചെന്നാൽ  ഉടനടി  എന്തെങ്കിലും 
ചെയ്തു  കിട്ടുകയില്ല   എന്നതാണ് .ലോകത്തിൽ   absenteeism ത്തിൽ  ഒന്നാം 
സ്ഥാനമാണ്   ദക്ഷിണാഫ്രിക്കക്ക്   ഉള്ളത് .

നെൽസണ്‍  മണ്ടേല  എന്ന  മഹാനായ  നേതാവിന്  ജന്മം നൽകിയ  നാടായതു 
കൊണ്ടു മാത്രം  ദക്ഷിണാഫ്രിക്കയിലെ   ജനങ്ങളുടെ   പ്രശ്നങ്ങൾ  തീരുന്നില്ല .
അഴിമതിയും  കെടുകാര്യസ്ഥതയും  കാരണം  സാധാരണ  ജനങ്ങൾ  വളരെ 
കഷ്ടപ്പെടുന്നു .കുറെ  നല്ല   ആളുകൾ   എല്ലാ  രംഗത്തും  നല്ല  കാര്യങ്ങൾ 
ചെയ്ത്  നാടിൻറെ  അഭിവൃദ്ധിക്ക്   സംഭാവന  ചെയ്യുന്നുണ്ട് .അങ്ങനെയാണ് 
ഈ   രാജ്യം  മുന്നോട്ടു  പോകുന്നത് .സർക്കാരിന്റെ   ശമ്പളം  വാങ്ങുന്നവർ 
എല്ലാവരും  അവരവരുടെ  കടമകൾ   നിർവഹിച്ചാൽ  ജനങ്ങളുടെ  പ്രശ്നങ്ങൾക്ക്  പരിഹാരമാകും .

*      *            *         *             *                 *                  *             *                  *

എൻറെ   orchardൽ   പീച്ചുകൾ   പഴുത്ത്  സ്വർണനിറം  ആയി.സാധാരണ 
നവംബറിൽ  ആണ്   പീച്ചുകൾ   പഴുക്കുന്നത് .പഴങ്ങളുടെ  ഭാരം  കൊണ്ട് 
ശിഖരങ്ങൾ   നിലത്തു മുട്ടും .ഇക്കൊല്ലം   കാലാവസ്ഥയുടെ  കുസൃതി  കാരണം 
താമസിച്ചാണ്   പഴുത്തത്. കാണാൻ  വേണ്ടി  മാത്രമാണ്  എനിക്ക്  പീച്ചുകൾ .കിളികൾ  അവ  യഥേഷ്ടം  കൊത്തി  തിന്നുന്നത്   മനോഹരമായ  ഒരു  കാഴ്ചയാണ് .കാൽപ്പെരുമാറ്റം   കേട്ടാൽ   അവ   പറന്നു  പോകും .

   പഴുത്തു  വീഴാറായ  പീച്ചുകൾ   സ്കൂളിൽ  സഹപ്രവർത്തകർക്കും 
വിദ്യാർത്ഥികൾക്കും   കൊടുക്കാറുണ്ട് .ജ്യൂസ്‌  കൂടുതലായതിനാൽ 
ഇവ   ജാം  ഉണ്ടാക്കാൻ  പറ്റിയതല്ല .പഴുത്തു കഴിഞ്ഞാലും  പച്ച നിറമുള്ള 
ഒരു  ഇനവും  ഉണ്ട് .പഴുത്തോ  എന്നറിയാൻ  ഞെക്കി  നോക്കണം .

ഇന്നലെ   ഇവിടെ   ഗംഭീരമായി   മഴ  പെയ്തു .എത്ര  മഴ  പെയ്താലും  ഇവിടെ 
സ്വാഗതമാണ് .മഴയത്ത്  കാറോടിച്ച്  വെള്ളം  തെറിപ്പിച്ചു പോകാൻ  നല്ല 
രസമാണ് .വിജനമായ  റോഡുകൾ  ആയതിനാൽ  ആർക്കും   ശല്യമില്ല .
മഴയുടെ   കൂടെ  നാല്  സന്ദർശകരും  എത്തി .Australia യിൽ  നിന്ന്  sister -in -law 
Dr  സൂസിയും ,മക്കൾ   എമിൽ (26),സെബി (23  ),ജോസു  ( 21 ) എന്നിവരാണ്‌  എത്തിയത് .എമിൽ  എഞ്ചിനീയർ  ആണ് .സെബി  MBBS കഴിഞ്ഞു .ജോസു 
MBBS  തുടങ്ങിയിരിക്കുന്നു .സെബിയും  ജോസുവും  ഇവിടെ  ജനിച്ചവരാണ് 
പിതാവ് Dr  മോഹൻ  varghese   ഹൃദയാഘാതം  മൂലം  1997 ൽ  ഇവിടെ അകാല 
ചരമം  പ്രാപിച്ചു . സൂസിയും  മക്കളും  2002 ൽ  ഓസ്ട്രേലിയയിലേയ്ക്കു 
പോയി .

ഇവർ  എയർപോർട്ടിൽ  നിന്ന്  എടുത്ത  rented  കാറിലാണ്   സഞ്ചാരം .ഇവിടെ 
ജനിച്ചു വളർന്ന  സ്ഥലങ്ങളിൽ  പോയി  ഓർമ്മകൾ  പുതുക്കിയ  ശേഷം 
പോർട്ട്‌  ELIZABETH ലേയ്ക്കാണ്  യാത്ര .ലീലാമ്മയുടെ  സഹോദരൻ  ബോബൻ അവിടെ UNIVER SITY യിൽ  HOD  ആണ് .ക്രിസ്മസ്   അവിടെ . അതിനു  ശേഷം 
CAPE  TOWN ലേയ്ക്ക് .ഇവിടെ  നിന്ന്  PE  യിലേയ്ക്കു  1000 KMS  ആണ്  ദൂരം .
ഇടയ്ക്ക്  ധാരാളം  വിശ്രമിച്ചാലും  12  മണിക്കൂർ  കൊണ്ട്  എത്താം .PE  യിൽ 
നിന്ന്  CAPE  TOWN ലേയ്ക്ക്  700 KMS . കടൽത്തീരം  ചേർന്ന്  പോകുന്ന  ഈ 
റൂട്ട്  ഏറ്റവും    ടൂറിസ്റ്റ്  പ്രാധാന്യമുള്ള   ഗാർഡൻ  റൂട്ട്  എന്നറിയപ്പെടുന്നു .

അങ്ങനെ  അവുധിക്കാലം  സജീവമായി .മഴ  സമൃദ്ധമായി  പെയ്തു ,ഒരു 
നല്ല  വിളവിന്റെ  സൂചനകൾ  നൽകുന്നു .ഒരു  നല്ല  പുതുവര്ഷത്തിന്റെ  പ്രതീക്ഷകൾ .2013 ൽ  ബാക്കിയുള്ള  ദിവസങ്ങൾ  നല്ല പ്രതീക്ഷകൾ  നൽകുന്നു ,എല്ലാവർക്കും .




Friday, 13 December 2013

നെൽസണ്‍ മണ്ടേല -കറതീർന്ന ജനാധിപത്യവാദി


ജനാധിപത്യത്തിന്   മണ്ടേല   നൽകിയിട്ടുള്ള  സംഭാവനകളെ  വിലയിരുത്തുമ്പോൾ  അദ്ദേഹം  ജയിൽമോചിതനായ  1990 ലേയ്ക്ക്  തിരിച്ചു
നോക്കേണ്ടിയിരിക്കുന്നു . ഏറ്റവും  സങ്കീർണമായ  പ്രശ്നങ്ങളാണ്  അന്ന്
ദക്ഷിണാഫ്രിക്കയുടെ   മുമ്പിൽ  ഉണ്ടായിരുന്നത് .കൊളോണിയൽ   ഭരണത്തിലായിരുന്ന   മറ്റ്  ആഫ്രിക്കൻ   രാജ്യങ്ങളുടെ  സ്ഥിതിയിൽ  നിന്ന്
വളരെ  വ്യത്യസ്തമായ  ഒരു  സാഹചര്യമായിരുന്നു  ഇവിടെ . ആഫ്രിക്കയെ
ഭരിച്ചിരുന്ന    ബ്രിട്ടീഷുകാരും   ഫ്രെഞ്ചുകാരും   പോർച്ചുഗീസുകാരും  അവരവരുടെ   രാജ്യങ്ങളിലേയ്ക്ക്  മടങ്ങി . എന്നാൽ  40  ലക്ഷത്തോളം  വരുന്ന  ഇവിടത്തെ  വെള്ളക്കാർ  മൂന്ന്  നൂറ്റാണ്ടുകളായി   ഇവിടെ  സ്ഥിരതാമസക്കാരായിരുന്നു . അവർ  വെളുത്ത  ആഫ്രിക്കക്കാരാണ് .രാജ്യം വിട്ട്  എങ്ങോട്ടെങ്കിലും   പോകാൻ  ആഗ്രഹിച്ചവരല്ല  അവർ .അവരേക്കൂടി
ഉൾപ്പെടുത്തിയുള്ള   ഒരു  ജനാധിപത്യ വ്യവസ്ഥിതിയായിരുന്നു  ഏറ്റവും
വലിയ   കീറാമുട്ടി . വെള്ളക്കാരുടെ  ഇടയിലെ  തീവ്രവാദികൾ  യുദ്ധഭീഷണി
മുഴക്കാൻ  തുടങ്ങി . ഗോത്ര വർഗാടിസ്ഥാനത്തിലുള്ള   സംഘർഷങ്ങൾ  കറുത്ത
വർഗക്കാർക്കിടയിൽ  ഒരു  ആഭ്യന്തരകലാപത്തിൻറെ   ലക്ഷണങ്ങൾ  കാണിച്ചു  തുടങ്ങി . ANC  അനുഭാവികളും   സുലു വർഗ്ഗ പാർട്ടി   ആയ  ഇന്കാത്ത  അനുഭാവികളും  തമ്മിൽ  AK 47  ഉപയോഗിച്ച്  ടൌണ്‍ഷിപ്പുകലിൽ  നടന്ന   സംഘട്ടനങ്ങളിൽ  1990  മുതൽ  1994  വരെ  20000  പേർ  കൊല്ലപ്പെട്ടു . മണ്ടേലയുടെ   പക്വതയും  അനുരഞ്ജന മനോഭാവവും
വിട്ടുവീ ഴ്ചയും  കൊണ്ടു മാത്രമാണ്   ദക്ഷിണാഫ്രിക്ക  ഒരു  ആഭ്യന്തര
യുദ്ധത്തിൽ നിന്ന്   തലനാരിഴ   വ്യത്യാസത്തിനു   രക്ഷപെട്ടത് .

ഇന്കാത്ത  പാർട്ടി  1994 ലെ  തെരഞ്ഞെടുപ്പിൽ   ചേരുകയില്ലെന്നു  കടുംപിടുത്തം  നടത്തിയപ്പോൾ   പതിനൊന്നാം   മണിക്കൂറിൽ   ആ  പാർട്ടിയുടെ  നേതാവായ   ചീഫ്   ബുതെലെസിക്ക്   ആഭ്യന്തര  വകുപ്പ്
വാഗ്ദാനം  ചെയ്ത്  കൂട്ടുകക്ഷി  ഭരണത്തിൽ  പങ്കാളിയാക്കി  മണ്ടേല
പ്രശ്നം  പരിഹരിച്ചു . തെരഞ്ഞെടുപ്പ് കഴിഞ്ഞ്  ANC യ്ക്ക്  ഭീമമായ
ഭൂരിപക്ഷം   ഉണ്ടായിരുന്നിട്ടും   പ്രതിപക്ഷത്തെക്കൂടി  ഉൾപ്പെടുത്തി  ഒരു
ദേശീയ ഐക്യ ഗവണ്മെന്റ് ആണ്  മണ്ടേല  രൂപീകരിച്ചത് .അന്നുവരെ
പ്രസിഡന്റ്‌   ആയിരുന്ന   ഡി  ക്ലെർക്കിനു  വൈസ്  പ്രസിഡന്റ്  സ്ഥാനം
കൊടുത്തു .അങ്ങനെ  ദേശീയ  ഐക്യതിന്റെയും  അനുരഞ്ജനത്തിന്റെയും
അടിത്തറ  പാകാൻ   മണ്ടേല യ്ക്ക്   കഴിഞ്ഞു .

ഒരു  സ്വേചാധിപതിയെയോ   ജനാധിപത്യവിരുദ്ധ  സർക്കാരിനെയോ  മറിച്ചിട്ടത്  കൊണ്ടു മാത്രം   ഒരു  രാജ്യം  രക്ഷപെടുകയില്ല .അറബ് വസന്തം
വളരെയേറെ  പ്രതീക്ഷകൾ  ഉയർത്തി .പക്ഷേ  ഒന്നും  നേടിയില്ല .2003ൽ
ജോർജ് ബുഷ്‌  സദ്ദാം  ഹുസ്സൈനെ  സ്ഥാന ഭ്രഷ്ടനാക്കി ,പിന്നീട്  തൂക്കിലേറ്റി .
പക്ഷേ  ഇറാഖു്   ഒന്നും  നേടിയില്ല .അവിടെ  രക്തച്ചൊരിച്ചിൽ  ഇന്നും
തുടരുന്നു . മണ്ടേലയുടെ  താക്കീത്  ജോർജ്  ബുഷ്‌  ചെവിക്കൊണ്ടിരുന്നുവെങ്കിൽ   ഇറാഖിലെ  ദുരന്തം  ഒഴിവാക്കാമായിരുന്നു .
(  തുടരും)





Thursday, 12 December 2013

നെൽസണ്‍ മണ്ടേല -ലോക തറവാട്ടിലെ കാരണവർ

നെൽസണ്‍  മണ്ടെലയെപ്പറ്റി   നാം   വളരെയേറെ   വായിക്കുകയും  കേൾക്കുകയും   കാണുകയും  ചെയ്തു  ഈ  ദിവസങ്ങളിൽ .അദ്ദേഹം  ലോക
തറവാട്ടിലെ   കാരണവരായിരുന്നു ,പ്രായം  കൊണ്ടും  പക്വത  കൊണ്ടും
ജനസമ്മതി  കൊണ്ടും . സാധാരണക്കാർക്കും   പ്രശസ്ത  വ്യക്തികൾക്കും
അദ്ദേഹത്തിൻറെ   ഭവനം  ഒരു  തറവാട്   ആയിരുന്നു .ആർക്കും  അദ്ദേഹത്തെ
സന്ദർശിക്കാം , സംസാരിക്കാം ,അദ്ദേഹത്തിൻറെ  തമാശകൾ  കേട്ട്  ചിരിക്കാം ,
പാടാം ,പാട്ടിനൊപ്പിച്ച്  ചുവടുകൾ  വെയ്ക്കാം .

രാഷ്ട്ര തലവന്മാർ , ഗായകർ ,കായികതാരങ്ങൾ ,എഴുത്തുകാർ  എന്നിങ്ങനെ
ജീവിതത്തിൻറെ   വിവിധ  മേഖലകളിൽ  നിന്നുള്ള  ആളുകൾ  മണ്ടേലയെ
സന്ദർശിച്ച്  അനുഗ്രഹം  വാങ്ങുകയും ഉ
പദേശങ്ങൾ  സ്വീകരിക്കുകയും
ചെയ്തിരുന്നു . ശാസന  വേണ്ടിടത്ത്  ഉഗ്രമായി  ശാസിക്കാൻ  ആ  കാരണവർ
മടിച്ചില്ല .ജോർജ്  ബുഷ്‌  ഇറാക്കിനെ  ആക്രമിക്കാൻ  പടയൊരുക്കം  നടത്തിയപ്പോൾ  അതിനെതിരെ   ഏറ്റവും  ശക്തമായ  താക്കീത്  നൽകാൻ
മണ്ടേല  ഇടം  വലം നോക്കിയില്ല .

നെഹ്രുവിനെ  പോലെ  കുട്ടികളുടെ  ക്ഷേമത്തിൽ  അദ്ദേഹം  വളരെ  താൽപര്യം  കാണിച്ചിരുന്നു . കുട്ടികളുടെ  ക്ഷേമത്തിന്  വേണ്ടി  അദ്ദേഹം
സ്ഥാപിച്ച   നെൽസണ്‍  മണ്ടേല  CHILDREN 'S   FUND വലിയ   ഒരു  പ്രസ്ഥാനമാണ്‌ .വ്യവസായ പ്രമുഖർ   മണ്ടേലയെ  സന്ദർശിക്കുമ്പോൾ   സ്കൂളുകൾ ,ഹോസ്പിറ്റ്ലുകൾ   മുതലായവ   പണിയാനുള്ള   ധനസഹായം  അദ്ദേഹം
ആവശ്യപ്പെട്ടിരുന്നു . ചോദിക്കാതെ  തന്നെ  അവർ  ധനസഹായം  കൊടുത്തിട്ടുണ്ട്‌ .
  ഒരു   കാരണവർ   എല്ലാ   കാര്യത്തിലും  ഇളം  തലമുറയ്ക്ക്  മാതൃക
ആയിരിക്കണം .  ഇക്കാര്യത്തിൽ  കറയില്ലാത്ത   ഒരു  മാതൃകയാണ്
മണ്ടേല   നൽകിയത് . അദ്ദേഹം  മദ്യം ,പുകവലി  മുതലായ  ദുശീലങ്ങൾ
ഇല്ലാത്ത   ആളായിരുന്നു .ചിട്ടയായ   വ്യായാമം  ചെയ്തിരുന്നു .കൃത്യനിഷ്ഠ
അദ്ദേഹം  കണിശമായി   പാലിച്ചിരുന്നു .ഏതെങ്കിലും  പരിപാടിക്ക്  താമസിച്ച്  ചെല്ലുന്നത്  അദ്ദേഹത്തിന്  ഇഷ്ടമില്ലായിരുന്നു .

എതിരാളികളോട്   ഏറ്റവും  മാന്യമായ   ഭാഷയാണ്   അദ്ദേഹം  ഉപയോഗിച്ചിരുന്നത് . എത്ര   പ്രകോപനമുണ്ടായാലും   സമനില  കൈവിടുകയില്ല .മോശമായ   ഒരു  വാക്കുപോലും  അദ്ദേഹത്തിൽ  നിന്ന്
ഉണ്ടായിട്ടില്ല .

അദ്ദേഹത്തിന്റെ   സംഭാഷണ  ശൈലി   ആരെയും  ആകർഷിക്കുന്നതായിരുന്നു .എല്ലാവർക്കും   കേൾക്ക തക്കവിധം  സ്ഫുടമായി , നിറുത്തി  നിറുത്തിയാണ്
മണ്ടേലയുടെ  സംഭാഷണവും  പ്രസംഗവും .കവിതാപാരായണത്തിന്റെ
ഒരു  താളം  പ്രസംഗങ്ങളിൽ   തിരിച്ചറിയാൻ   സാധിക്കും .അതു  കൊണ്ടാണ്
അദ്ദേഹത്തിൻറെ   പ്രസംഗങ്ങൾ  എത്ര  നേരവും  കേട്ടിരിക്കാൻ  ഒരു  രസം
തോന്നുന്നത് .

ചിരിക്കാനും   ചിരിപ്പിക്കാനും  മണ്ടേലയ്ക്ക്   തുല്യനായ  ഒരു  നേതാവിനെ
ലോകം  ഇതുവരെ   കണ്ടിട്ടില്ല .ചിട്ടയായ  ജീവിതവും  ആത്മാർത്ഥമായ
ചിരിയും  അദ്ദേഹത്തിൻറെ   ആയുസ്സ്  വർധിപ്പിച്ചു . മദ്യം ,മയക്കുമരുന്ന് ,
അമിത ഭക്ഷണം ,ലൈംഗിക രോഗങ്ങൾ  മുതലായ  കാരണങ്ങളാൽ  50  വയസ്സ്
പോലും  എത്താതെ   അനേകർ  അകാല മരണം  പ്രാപിക്കുന്ന  ഒരു  രാജ്യമാണ്  ദക്ഷിണാഫ്രിക്ക . ആരോഗ്യവും  സന്തോഷവും  നിറഞ്ഞ  ഒരു  നീണ്ട  ജീവിതത്തിൻറെ  മാതൃക  ഒരു  വെല്ലുവിളിയായി  യുവതലമുറയ്ക്ക്  നൽകിയാണ്‌   ആ   കാരണവർ   വിട  വാങ്ങിയത് .



Sunday, 8 December 2013

തെരഞ്ഞെടുപ്പുഫലം -ഒരു വീക്ഷണം

നാല്   സംസ്ഥാനങ്ങളിൽ   നടന്ന   തെരഞ്ഞെടുപ്പിൻറെ   ഫലം  ഞെട്ടിപ്പിക്കുന്നതാണ് . ജയിച്ചവർക്കും   തോറ്റവർക്കും   ഈ  ഫലം  ഞെട്ടൽ
ഉളവാക്കിയെ   പറ്റൂ . മഹാഭൂരിപക്ഷം  കിട്ടി   ജയിച്ച  BJP  യ്ക്ക്  ഭാരിച്ച
ഉത്തരവാദിത്വമാണ്   ജനങ്ങൾ   ഏല്പിച്ചിരിക്കുന്നത് .ആ  ഉത്തരവാദിത്വം
നിറവേറ്റിയില്ലെങ്കിളിൽ   ജനം   അവരെ   വെറുതെ  വിടുകയില്ല .തോറ്റവർ
തെറ്റ്  ഏറ്റു  പറഞ്ഞ്  '' എൻറെ  പിഴ ,എൻറെ  പിഴ ,എൻറെ  '' എന്ന് നെഞ്ചത്തടിച്ചു  കരഞ്ഞ്   ജനങ്ങളുടെ   കാൽക്കൽ  വീണ്  മാപ്പ്  ചോദിക്കണം .
അല്ലെങ്കിൽ   ജനങ്ങൾ   അവരെ   പാതാള ത്തിലേയ്ക്ക്  ചവിട്ടി  താഴ്ത്തും .
അഴിമതിയും   കെടുകാര്യസ്ഥതയും   സഹിച്ച്   പൊറുതി  മുട്ടിയ  ജനം
ഒരു  രാക്ഷസ രൂപം  കൈക്കൊണ്ടിരിക്കുകയാണ് . ജനങ്ങളുടെ  രോഷാഗ്നിയെ
കെടുത്താൻ  ഒന്നു  രണ്ടു  കുടം  വെള്ളം  പോരാ , കടൽ  തന്നെ  വേണ്ടി  വരും .

ഈ  തെരഞ്ഞെടുപ്പു  ഫലം   ജനങ്ങളുടെ  വിജയമാണ് . ഇന്ത്യൻ  ജനാധിപത്യത്തിൻറെ   വിജയമാണ് .  മുഖം  നോക്കാതെ  നിയമങ്ങളുടെയും
തെളിവുകളുടെയും   അടിസ്ഥാനത്തിൽ  വിധി  പറയുന്ന   ഒരു  ന്യായാധിപനെ
പോലെയാണ്   ജനം  വിധിയെഴുതിയത് . പ്രത്യേകിച്ച്   ഷീലാ ദിക്ഷിത്തിന്റെ
കാര്യത്തിൽ .ഏറ്റവും   കടുത്ത  ശിക്ഷയാണ്  ജനം  അവർക്ക്  കൊടുത്തത് .കെജരിവാൾ  കടുംപിടുത്തം  നടത്തി  ഭരണ സ്തംഭനം  ഉണ്ടാക്കിയാൽ
അദ്ദേഹത്തിൻറെ   തൊപ്പി   തെറിക്കുമെന്ന   കാര്യത്തിൽ  സംശയമില്ല .

നല്ല   കാര്യങ്ങൾ  ചെയ്യുന്ന  ഒരു  നേതാവിനെ  അന്ഗീ കരിക്കുന്നതിൽ  ജനങ്ങൾക്ക്‌  മടിയില്ലെന്ന്   മദ്ധ്യ പ്രദേശിൽ   ചൗഹാന്റെ  ഹാറ്റ്‌ ട്രിക്ക്
വിജയം   സൂചിപ്പിക്കുന്നു .അദ്ദേഹത്തിൻറെ  ഒരു  മന്ത്രി  ലൈംഗിക
ആരോപണത്തിൽ  പെട്ടപ്പോൾ  ഉടൻ  തന്നെ  അയാളെ  പുറത്താക്കാൻ
ചൌഹാൻ   മടി  കാണിച്ചില്ല . ഒരു  നല്ല  മനുഷ്യനായിട്ടാണ്   ചൌഹാൻ
അറിയപ്പെടുന്നത് .മുസ്ലിംങ്ങളുടെയും  വോട്ടുകൾ  വൻതോതിൽ  നേടിയാണ്‌
ചൌഹാൻ   അട്ടിമറി  വിജയം   നേടിയത് .


കേരളത്തെ  സംബന്ധിച്ച്   പറഞ്ഞാൽ   ഇരു മുന്നണികളും  സൽഭരണം
കാഴ്ച വെക്കാത്ത   ഒരു  സംസ്ഥാനമാണ് . ഇവിടെ  പ്രത്യയ ശാസ്ത്രങ്ങൾക്കു
പ്രസക്തിയില്ല .ജനങ്ങൾക്ക്‌  ശുദ്ധജലം ,ശുദ്ധവായു , കുട്ടികൾക്ക് നല്ല
വിദ്യാഭ്യാസം ,എല്ലാവർക്കും   നല്ല  ചികിൽസ ,യാത്രാസൗകര്യങ്ങൾ ,പാർപ്പിടം, യുവതലമുറയ്ക്ക്   ജോലി ,സർവ്വോപരി  ജീവനും  സ്വത്തിനും
സുരക്ഷ  മുതലായ  കാര്യങ്ങളാണ്‌  ആവശ്യം .പക്ഷേ  ജനങ്ങളുടെ  ജീവനും
സ്വത്തിനും  സുരക്ഷയില്ലാത്ത  അവസ്ഥയാണ്‌  ഇന്ന്  ഉള്ളത് .ഗുണ്ടാ  സംഘങ്ങൾ  ഇന്ന്   പോലീസിനെക്കാൾ   ശക്തമാണ് .ജയിലുകൾ  ഹോണ്ടുരസിലെപ്പോലെ  കുറ്റവാളികളുടെ   നിയന്ത്രണത്തിലാണ് .സർക്കാർ
വക  ഭൂമി   കയ്യൂക്കുള്ളവർ   തട്ടിയെടുക്കുന്നു .കള്ളക്കടത്ത്  ഒരു  ദേശീയ
വിനോദമായി   മാറിയിരിക്കുന്നു .

2014ൽ    നരേന്ദ്ര മോഡി    ഇന്ത്യയുടെ  പ്രധാന മന്ത്രിയാകുമെന്ന  കാര്യത്തിൽ
ഇനി  സംശയമുള്ളവർ   കണ്ണടച്ച്  ഇരുട്ടാക്കുകയാണ് .ചുമ്മാ  മോഡി വിരോധം  പ്രസംഗിച്ചു  നടന്നാൽ  ജനം  അത്  ചെവിക്കൊള്ളാൻ  പോകുന്നില്ല .
UDF / LDF   ഒരു പോലെ  നിഷ്പക്ഷരായ  ജനങ്ങളുടെ  വിരോധം  സമ്പാദിച്ച്
വെച്ചിട്ടുണ്ട് . അതു കൊണ്ട്  BJP   കേരളത്തിലും   സീറ്റുകൾ  നേടാൻ  ഇടയുണ്ട് .
ആരും   ആരേയും അയിത്തം   കല്പിച്ച്  മാറ്റി  നിറുത്തിയിട്ട്‌  കാര്യമില്ല .
ജനാധിപത്യത്തിൽ   ജനങ്ങളാണ്   ആര്  ഭരിക്കണമെന്ന്  തീരുമാനിക്കുന്നത്‌ .



Monday, 2 December 2013

കിണ്ടി ചൊർസ് ഗോൾഡ്‌ ( ഹാസ്യഭാവന )

                              കിണ്ടി    ചോർസ്   ഗോൾഡ്‌

സുഹൃത്തുക്കളെ

തട്ടിപ്പു രംഗത്തും   ഗുണ്ടായിസ രംഗത്തും   ദീർഘ കാലത്തെ   സേവന പാരമ്പര്യമുള്ള  കിണ്ടി  ചോർസ്  ഗുണ്ടാ  സർവിസസ്  ലിമിറ്റഡ് ,സ്വർണ
വ്യാപാര രംഗത്തേയ്ക്ക്   ഇടതു കാൽ  വെച്ച് കയറുന്ന  വിവരം  സസന്തോഷം  അറിയിച്ചു  കൊള്ളുന്നു . ഡിസംബർ  പത്താം  തീയതി  തട്ടിപ്പു പുരത്ത്
ഞങ്ങളുടെ  കോംപ്ലെക്സിൽ  പണി  തീർത്തിട്ടുള്ള ,അഞ്ച്  നിലയും  ഒരു
ലക്ഷം  ചതുരശ്ര  metre   വിസ്തീർണമുള്ളതുമായ  പുതിയ  ഷോ റൂം ,ഒട്ടേറെ
VERY  IMPORTANT  CROOKS ൻറെ   മഹനീയ   സാന്നിദ്ധ്യത്തിൽ   പ്രശസ്ത  നടൻ
സരോജ് കുമാർ  ഭദ്രദീപം  കെടുത്തി  ഉദ്ഘാടനം  ചെയ്യുന്നതാണ്‌ .അന്ന്‌
സ്വർണാഭരണ ങ്ങൾക്ക്   വമ്പിച്ച   കിഴിവ്   ഉണ്ടായിരിക്കുന്നതാണ് .
ഞങ്ങളുടെ    പ്രത്യേകതകൾ   താഴെ  കൊടുക്കുന്നു .

*   പൂർണമായും  കള്ളക്കടത്ത്  സ്വർണം  കൊണ്ട്  തീർത്ത  ആഭരണങ്ങൾ .

*    കള്ള നോട്ട്   മാറ്റി കൊടുക്കുന്ന   24/ 7   കൌണ്ടറുകൾ .

*    കരിമ്പണം   വെളുപ്പിക്കുന്ന    LAUNDRY   SERVICE

കിണ്ടി  ചോർസ്    അക്കാ ദമിയിൽ   പുതുതായി   തുടങ്ങുന്ന  COURSE കൾക്ക്

അഡ്മിഷൻ    തുടങ്ങിയിരിക്കുന്നു.

1 .   MGS                  (  MASTER    OF   GOLD   SMUGGLING )


2   MC                      (  MASTER   OF   COUNTERFEITING   )

3    MML                  ( MASTER   OF   MONEY  LAUNDERING )

4    MB                     ( MASTER    OF    BLACKMAILING   )


ക്യാമ്പസ്‌   SELECTION   ഉറപ്പ്  നൽ കുന്നു .ഉടൻ  തന്നെ  നിങ്ങളുടെ  കുട്ടികളെ

ഈ   മഹാസ്ഥാപനത്തിൽ   ചേർത്ത്   അവരുടെ   ഭാവി  ഭദ്രമാക്കുക .

ആണ്‍കുട്ടികൾക്കും   പെണ്‍കുട്ടികൾക്കും   വെവ്വേറെ  ഹോസ്റ്റൽ  ഇല്ല .

അമ്പതിനായിരം   രൂപയിൽ   കൂടുതൽ   തുകയ്ക്ക്   സ്വർണം  

വാങ്ങുന്നവർക്ക്   ഞങ്ങളുടെ   സ്ഥാപകൻ   DR   കിണ്ടി   ചോർ  രചിച്ച

''  101   കള്ളക്കടത്ത്  വിദ്യകൾ ' എന്ന   ഗ്രന്ഥം   സൌജന്യമായി  ലഭിക്കും .


എല്ലാ  ശനിയാഴ്ചയും   നറുക്കെടുപ്പ്   ഉണ്ടായിരിക്കും .ഒന്നാം  സമ്മാനം
കള്ളക്കടത്തായി   കൊണ്ടുവന്ന   MERCEDES .

നേരിട്ട്    സന്ദർശിക്കുക :

കിണ്ടി   ചോർസ്   ഗോൾഡ്‌

2 ,LATHICHARGE   AVENUE ,

കോർണർ   ഓഫ്   വാട്ടർ  കാനോൻ   ആൻഡ്‌   TEARGAS KONAM  STREETS ,

തട്ടിപ്പു പുരം -1

തട്ടിപ്പു  നാട്‌

WEBSITE :  kindi@ kindimail .com

Sunday, 1 December 2013

' തൊട്ടിൽ ഇപ്പോഴും ആടുന്നു ' പാർട്ട്‌ 2 ( അനൂപിൻറെ കവിത )

  തൊട്ടിൽ  ഇപ്പോഴും   ആടുന്നു -ഒരു   പഠനം,
 രണ്ടാം  ഭാഗം

 വളരെ  വേദനാജനകമായ  ഒരന്തരീക്ഷമാണ്  അനൂപ്‌  ഈ  കവിതയിൽ
വരച്ചു   കാണിക്കുന്നത് .'തൊട്ടിൽ  ഇപ്പോഴും  ആടുന്നു ' എന്ന  ശീർഷകം തന്നെ
വളരെ   വേദന  ഉളവാക്കുന്നു . അത്  ആടുന്നുണ്ട് . പക്ഷേ  അതുകൊണ്ട് യാതൊരു  പ്രയോജനവും  ഇല്ല . ചെമ്പരത്തി  പോലെ  ചുവന്ന  രക്തത്തിൻറെ
നിറവും  തികട്ടിക്കുന്ന  രക്തഗന്ധവും  ദൃശ്യത്തിന്റെ  ഭീകരത  വർദ്ധിപ്പിക്കുന്നു . തണുത്തു മരവിച്ച  ഇളംമേനിയും   ചോരയുടെ  നനവും
ഉള്ളിൽ തട്ടി  കഠിനമായ  വ്യഥ  ഉളവാക്കുന്നു . ഈ  കുഞ്ഞിനുവേണ്ടി  പല
നല്ല  കാര്യങ്ങളും  ചുറ്റും  നടക്കുന്നുണ്ട് .തൊട്ടിൽ  ആടുന്നത് തന്നെ  ഒരു  നല്ല
കാര്യമാണ് .ചുറ്റും  പല  കാര്യങ്ങൾ  കുഞ്ഞിനുവേണ്ടി   ഒരുക്കി  വെക്കുന്നുണ്ട് . പക്ഷേ   എല്ലാം   വ്യർത്ഥം .

മരണത്തിൻറെ  മുമ്പിൽ  കുഞ്ഞിൻറെ  നിസ്സഹായവസ്ഥക്ക്  കവി  ഊന്നൽ
നൽകുന്നു .

             തൊട്ടിലിനു  കണ്ണില്ലല്ലോ
              കാതില്ലല്ലോ  മൂക്കില്ലല്ലോ
             തടുക്കാൻ   കൈകളില്ലയിരുന്നല്ലോ

ആധുനിക  ജീവിത  ശൈലിയിൽ  ജനങ്ങൾ  അക്ഷരാർത്ഥത്തിലും  അല്ലാതെയും
തങ്ങളുടെ  ചുറ്റും  വൻമതിലുകൾ  തീർത്ത് ,അയലത്ത്  നടക്കുന്നത്  എന്താണെന്ന്  അറിയുന്നില്ല . കുഞ്ഞിൻറെ  മരണം  ആരാലും  ശ്രദ്ധിക്കപ്പെടാതെ  പോയ   അവസ്ഥയാണ്‌   അനൂപ്‌  സൃഷ്ടിച്ചിരിക്കുന്നത് .
പാൽ  തിളച്ച്  തൂവുന്നതും  തൊഴുത്തിൽ  ഒരമ്മപ്പശു   പാൽ  ചുരത്തുന്നതും
ഇതിന്  ഉദാഹരണങ്ങളാണ് .  ജാലക വശത്തെ  മാവിൻകൊമ്പിനും
സംഭവിച്ചത്‌  എന്തെന്നറിയില്ല . ഒരു പക്ഷേ , ഇപ്പോഴും  മനസ്സ്  മരവിക്കാത്ത
സമൂഹത്തിലെ  ഭൂരിപക്ഷം  വരുന്ന  മനുഷ്യ സ്നേഹികളുടെ  പ്രതീകമായിട്ടായിരിക്കാം  കവി  ഈ ബിംബ കല്പനകൾ  ഉപയോഗിച്ചിട്ടുള്ളത് .  മനുഷ്യത്വം   മരവിച്ചിട്ടില്ല ,അത്  സജീവമാണ്  എന്ന
സൂചന  നമുക്ക്   ആശ്വാസം  പകരുന്നു . ഒരു  മുത്തശിയുടെയും  വിദേശത്ത്
മണൽക്കാട്ടിൽ  കഷ്ടപ്പെട്ട്   പണിയെടുക്കുന്ന  പിതാവിന്റെയും  മനസ്സിൽ  ആ
പിഞ്ചുകുഞ്ഞ്  സജീവമാണ് .

 അവസാനം  '' നീയിതു കാണുന്നില്ലേ ?'' എന്ന  ചോദ്യം  കവി  ചോദിക്കുകയാണ്.  ദൈവം   ആ  പിഞ്ചു കുഞ്ഞിനു വേണ്ടി  സ്വർഗത്തിൽ
തൊട്ടിൽ  കെട്ടുകയാണ് . കുഞ്ഞിനുവേണ്ടി   ദൈവം  ചുടുകണ്ണീർ  പൊഴിക്കുന്നു .ദൈവത്തോടുള്ള   ചോദ്യം  ഒരു  കൂരമ്പ്‌ പോലെ  നമ്മളുടെ  നെഞ്ചിലും
തറയ്ക്കുന്നു .ഇത്തരം  ദുരന്തങ്ങൾ  നടക്കുന്നതിനു  മുമ്പ്  അതിൻറെ  ലക്ഷണങ്ങൾ   തിരിച്ചറിയാനും   ശക്തമായി   പ്രതികരിക്കാനും  സമൂഹത്തിന്   കഴിയണം .  ഇക്കാര്യത്തിൽ  അനുകൂലമായ  ഒരു  ഉണർവ്  ഇപ്പോൾ  സമൂഹത്തിൽ  കാണുന്നു .ഷഫീക്  എന്ന  കുട്ടിക്കു വേണ്ടി  സമൂഹം  ഉണർന്നു
പ്രവർത്തിച്ചത്  നാം  കണ്ടു . ആ  ഉണർവിനെ  പോഷിപ്പിക്കാൻ  അനൂപിൻറെ  ഈ   കവിത  ഒരു  സംഭാവനയാണ് .



തൊട്ടിൽ ഇപ്പോഴും ആടുന്നു : A study of Anoop V.P's poem -Part 1

 ഒരു   ജോലി  കിട്ടിയിട്ട്  വേണം  ലീവ്  എടുക്കാൻ  എന്നു  പറഞ്ഞതു  പോലെ ,
ഒരു  കനത്ത  മഴ  പെയ്യുന്ന  ദിവസം , അതിൻറെ  കുളിരിൽ  അനൂപിൻറെ
കവിതയെപ്പറ്റി   എഴുതാമെന്ന്  പ്രതീക്ഷിച്ചിട്ട്   ആഴ്ചകൾ  ഏറെയായി . മഴ
ചതിച്ചു . എൻറെ  പീച്ചുകളിലെ  പഴങ്ങൾ  വെയിലേറ്റു  വാടി  ശുഷ്കിച്ചു
തുടങ്ങിയിരിക്കുന്നു . എന്നാൽ  ഈ  കൊടും  ചൂടിലും  മനസ്സ്  ശുഷ്കിച്ചിട്ടില്ല .
'തൊട്ടിൽ  ഇപ്പോഴും  ആടുന്നു ' എന്ന, ശക്തമായ  പ്രമേയമുള്ള  ഈ  കവിത
വായിക്കുമ്പോൾ  മനസ്സ്   മംഗൾ യാൻ   പോലെ  പറക്കുകയാണ് .പക്ഷേ
ഒരു  വ്യത്യാസമുണ്ട് . ഈ  കവിത   വായിച്ച്  അസ്വസ്ഥമാകുന്ന  മനസ്സ്
ലക്ഷ്യമില്ലാതെ   പറക്കുകയാണ് .

മനുഷ്യസ്നേഹികളുടെ   മനസ്സുകളിൽ  കഠിനമായ  വ്യഥ  ഉളവാക്കുന്ന, ഒട്ടും
പ്രതീക്ഷിക്കാത്ത , ഉത്തരം  കിട്ടാത്ത  വാർത്തകളാണ്  നമ്മൾ  എന്നും  Tv യിൽ
കാണുന്നത് . അതി ക്രൂരമായ  കൊലപാതകങ്ങളുടെയും   പീഡനങ്ങളുടെയും
കഥകളാണ്  നാം  നിത്യവും   കാണുകയും   കേൾക്കുകയും  ചെയ്യുന്നത് . ക്രൂരത
പിഞ്ചു കുഞ്ഞുങ്ങളോട്   ആകുമ്പോൾ   അത് ഭയങ്കരമാണ് . ഇവിടെ  കഴിഞ്ഞ
ആഴ്ച   ഏഴു മാസം  പ്രായമുള്ള  പെണ്‍കുഞ്ഞിനെ   ബലാൽസംഗം   ചെയ്തു .
87 കാരിയെ   ബലാൽസംഗം  ചെയ്ത്  കൊന്നു . കാണാനും  കേൾക്കാനും  അറയ്ക്കുന്ന   ക്രൂരകൃത്യങ്ങളാണ്   നമ്മൾ  നിത്യവും  കാണുന്നത് . SHAKESPEARE ടെ   ലീയർ   രാജാവ്‌  എന്ന   നാടകത്തിൽ   ലീയർ   ചോദിക്കുന്നു  മനുഷ്യർ
ഇത്രമാത്രം   കഠിന ഹൃദയരാകാൻ   എന്താണ്   കാരണമെന്ന് .തൻറെ  രണ്ട്
പെണ്‍മക്കളുടെ  വാക്ക്   വിശ്വസിച്ച് , അവർക്കായി   രാജ്യം  പകുത്തു
കൊടുത്ത്   സ്ഥാനത്യാഗം  ചെയ്ത , വൃദ്ധനായ  തന്നെ  കാറ്റും  കോളും  നിറഞ്ഞ ഭീകര രാത്രിയിൽ , തല ചായ്ക്കാൻ  ഇടമില്ലാതെ   അവർ  പടിയടച്ച്  പുറത്താക്കിയതിൽ  ഹൃദയം   നൊന്താണ്   ലീയെർ   ഇത്  ചോദിക്കുന്നത് .ആ
ചോദ്യം   നമ്മുടെ   കാതുകളിൽ   ഇന്നും  മുഴങ്ങുന്നു .

പിറന്നു  വീണ  പിഞ്ചു കുഞ്ഞിനെ   പ്ലാസ്റ്റിക്‌  ബാഗിൽ  കെട്ടി  മാലിന്യ  കൂമ്പാരത്തിൽ  എറിയാനും   കഴുത്തറത്ത്  കൊല്ലാനും  അമ്മമാരെ  അല്ലെങ്കിൽ  മാതാപിതാക്കളെ    പ്രേരിപ്പിക്കുന്നതെന്ത് ? ഒന്നാമത് ,രണ്ട്  കാലിൽ  നടക്കുന്നവരെല്ലാം   മനുഷ്യരല്ല . മനുഷ്യത്വമില്ലാത്തവർ  മൃഗങ്ങളേക്കാൾ  നികൃഷ്ടമായി   പെരുമാറുന്നു . വാസ്തവത്തിൽ   ഈ
താരതമ്യം   തെറ്റാണ് .  കാരണം  മൃഗങ്ങൾ   കൊലപാതകവും   ബലാത്സംഗവും  ചെയ്യുന്നില്ല .

നമ്മൾ  നമ്മുടെ   തോട്ടങ്ങളിൽനിന്ന്‌   കളകൾ   പറിച്ച്  മാറ്റാറുണ്ട് .കളയാനുള്ളത്   കള . ഒരു  കുടുംബത്തിൽ   ചിലപ്പോൾ  ഒരു    പിഞ്ചുകുഞ്ഞ്
കളയായി    മാറുന്നു . പ്രത്യേകിച്ച്   രണ്ടാനമ്മ  ഉള്ള  ചില  കുടുംബങ്ങളിൽ .ഈ  കുഞ്ഞ്  തങ്ങളുടെ   സുഖജീവിതത്തിന്   ഒരു  തടസ്സമായി  ചിലർക്ക്
അനുഭവപ്പെടുന്നു . പിന്നെ  ആ  കള  പറിച്ചു കളയുന്നു . മർദിച്ചും  തിളച്ച വെള്ളവും  തിളച്ച  എണ്ണയും    ദേഹത്ത്  ഒഴിച്ച് , തല  ഭിത്തിയിൽ  ഇടിച്ച് ,എല്ലൊടി ച്ച് ,വിഷം  കൊടുത്ത് -ഇങ്ങനെ  പോകുന്നു  കൊലയുടെ  മുറകൾ .
വിടരുന്നതിനു മുമ്പ്   ആ  പൂമൊട്ടിനെ  നുള്ളിക്കളയുന്നു . ഇതാണല്ലോ
' വിടരും  മുമ്പേ ' എന്ന  കവിതയിൽ   അനൂപ്‌   ആവിഷ്കരിച്ചത് .

പ്രസവിച്ചതു കൊണ്ടു   മാത്രം  ഒരു  സ്ത്രീ  അമ്മയാകുന്നില്ല . കുട്ടിയെ  നല്ല  രീതിയിൽ  വളർത്തി ,ഒരു  നല്ല  മനുഷ്യനാക്കി  സമൂഹത്തിന്  സംഭാവന
ചെയ്യുന്ന  സ്ത്രീയ്ക്കാണ്  അമ്മയെന്ന   മഹനീയപദവി  ലഭിക്കുന്നത് .ഒരു
നല്ല   അമ്മയ്ക്ക്  തൻറെ  കുഞ്ഞിനെ  നുള്ളി  നോവിക്കാൻ പോലും
ആവുകയില്ല . സോളമൻ  രാജവിന്റെയടുത്ത്   രണ്ട്  സ്ത്രീകൾ  മാതൃത്വ
അവകാശത്തെ  ചൊല്ലി  പരാതിയുമായി   പോയ കഥ   നമുക്ക്  അറിയാം .പ്രശ്നം   തീർക്കാൻ   അദ്ദേഹം  പറഞ്ഞത്  കുട്ടിയെ  രണ്ടായി  വെട്ടി
മുറിച്ച്
പകുത്ത്  കൊടുക്കാമെന്നാണ് . കുട്ടിയെ   എടുത്തോളൂ , അതിനെ  കൊല്ലരുത്
എന്ന്   യഥാർത്ഥ  അമ്മ  പറഞ്ഞു . ഒരു  നല്ല  അമ്മയുടെ  മനസ്സ്  എന്താണെന്ന്
ഈ   കഥയിൽ നിന്ന്  നാം   മനസ്സിലാക്കുന്നു .

പ്രസവിക്കാത്ത  എത്രയോ  മഹതികൾ   ആയിരങ്ങൾക്ക്  അമ്മയായിട്ടുണ്ട് .
മദർ  തെരേസാ , മാതാ  അമ്രുതനാന്തമയി   മുതലായ , വളരെയേറെ  അറിയപ്പെടുന്നവരും   ആരാലും   അറിയപ്പെടാത്ത വരും .

     ഉണ്ണിയേശു   തനിക്കൊരു  വെല്ലുവിളിയായി   വളരുമെന്ന്  ഭയപ്പെട്ട
ഹെരൊദെസ്  രാജാവ്‌  നാട്ടിലുള്ള  പിഞ്ചു കുഞ്ഞുങ്ങളെ കൊല ചെയ്യാൻ
ഉത്തരവ്  കൊടുത്തു . തിരുക്കുടുംബം   അവിടെനിന്ന്  ഓടി രക്ഷപെടുകയായിരുന്നു . ( തുടരും)


  
 




Thursday, 28 November 2013

വർഷാവസാന പാർട്ടി


 28  നവംബർ 2013

സ്കൂൾ  അടയ്ക്കാൻ   ഇനി  ഏതാനും  ദിവസങ്ങളെ  ബാക്കിയുള്ളൂ . എല്ലാ
വർഷവും  സ്കൂൾ   അടയ്ക്കുന്നത്   പ്രമാണിച്ച്   അദ്ധ്യാപകർ  എല്ലാവരും
ചേർന്ന്  ഒരു  കലാശ  പാർട്ടി നടത്താറുണ്ട്‌ . കഴിഞ്ഞ  രണ്ടു  വർഷങ്ങളിൽ
പാർട്ടി  ഞങ്ങളുടെ  വീട്ടിൽ   വെച്ചായിരുന്നു . ഇത്തവണ  ഞങ്ങളുടെ  പ്രിൻസിപ്പൽ  mrs  വിസ്സർ ൻറെ   വീട്ടിലാണ്‌  പാർട്ടി  നടത്തിയത് .വെള്ളക്കാരിയായ    Mrs  വിസ്സർ  സ്കൂളിൽ നിന്ന്  30  kms  അകലെയുള്ള
farm ൽ   ആണ്  താമസിക്കുന്നത് . ഇവിടെ  30 kms  ഒരു  ചെറിയ  ദൂരമാണ് .വളരെ  വിസ്തൃതിയുള്ള   കൃഷിയിടങ്ങളും   പരന്നു കിടക്കുന്ന  പുൽക്കടലുകളും
ഉള്ളതു കൊണ്ട്  ജന  വാസം  കുറവാണ് . ചരൽ  റോഡുകളാണ്  ഉള്ളത് .
വളരെ   വീതിയുള്ള   റോഡുകൾ  ആയതിനാൽ   അടിച്ചു  വിട്ട്  പോകാൻ
കഴിയും .

ഞങ്ങൾ  Delareyville   ടൌണിൽ  താമസിക്കുന്നതു  കൊണ്ട്  സ്കൂളിൻറെ
ചില  വാങ്ങലുകൾ  ഞങ്ങൾ   നടത്താറുണ്ട്‌ .എല്ലാ  അദ്ധ്യാപകരുടേയും
ജന്മദിനം   ആഘോഷിക്കാറുണ്ട് .  ഒരു  മാസത്തിൽ  മൂന്നു പേരുടെ  ജന്മദിനം
ഉണ്ടെങ്കിൽ  ആ  മൂന്നു  പേർ  ചേർന്ന്  സ്റ്റാഫ്‌ ന്‌   ഉച്ചഭക്ഷണം  കൊടുക്കുന്നു .
പ്രധാന  വിഭവം  കനലിനു മുകളിൽ  ചുട്ടെടുക്കുന്ന  ബീഫ്  ആണ് .
SUPERMEAT   എന്ന്  പേരുള്ള  , ആധുനിക രീതിയിൽ  നടത്തുന്ന  BUTCHERY യിൽ
നിന്നാണ്  ഞങ്ങൾ  ഇറച്ചി  വാങ്ങുന്നത് .നമ്മൾ  ആവശ്യപ്പെടുന്ന  ഭാഗം
MACHINE ൽ  CUT  ചെയ്ത്   SPICES  പുരട്ടി  തരും.

ഒരു  മണിക്ക്  അദ്ധ്യാപകർ  എല്ലാവരും  വളരെ  ആഹ്ലാദഭരിതരായി
വിസ്സർ  ഫാമിലേയ്ക്ക്  പുറപ്പെട്ടു . റോഡിനിരു  വശത്തും  പരന്നു കിടക്കുന്ന
കൃഷിയിടങ്ങൾ  ആണ് .  നിർഭാഗ്യവശാൽ  ഇക്കൊല്ലം  ഈ  പ്രദേശം  ഒരു
കൊടും വരൾച്ചയുടെ   പിടിയിലാണ് .  കന്നുകാലികൾക്ക്  തിന്നാൻ  പുല്ലു
പോലും  തികയുന്നില്ല .മഴ  പ്രതീക്ഷിച്ച്  ഉഴുതിട്ട  കൃഷിയിടങ്ങളിൽ നിന്ന്
ചിലപ്പോൾ  ചുവന്ന  പൊടി  തൂണു  പോലെ  ഉയരുന്നത്  കാണാം .

20  മിനിറ്റ്  കൊണ്ട്  ഞങ്ങൾ   വിസ്സരുടെ   വീട്ടിൽ   എത്തി . ഞങ്ങൾ
ഇവിടെ   പല പ്രാവശ്യം   വന്നിട്ടുണ്ട് .പഴയ  വീടാണ് .വിസ്സരും  ഭർത്താവും
ഞങ്ങളെ  വളരെ  സന്തോഷത്തോടെ  സ്വീകരിച്ചു .വളരെ  ഉയർന്ന  സംസ്കാരവും   വിനയവും  ലാളിത്യവും  ഉള്ളവരാണ്  വിസ്സർ  ദമ്പതികൾ .
ഇവർക്ക്  രണ്ടു പേർക്കും   61  വയസ്സാണ് . 35,31  വയസ്സുള്ള  രണ്ട്  ആണ്‍മക്കൾ  ഇവർക്കുണ്ട് . മൂത്ത മകൻ  ദൂരസ്ഥലത്ത്  2500  ഹെക്ടർ  ഉള്ള  ഒരു
ഫാമിനൻറെ   manager   ആണ് . വിവാഹം  കഴിച്ചു  രണ്ടു  കുട്ടികളുണ്ട് .രണ്ടാമൻ  IT  കമ്പനിയലാണ്   ജോലി .  അവിവഹിതാനാണ് .

വിസ്സർ  ദമ്പതികൾക്ക്  720  hectre   സ്ഥലമാണ്‌  ഉള്ളത് .ഇതിൽ  400  hectre,  maize
കൃഷിക്കും   ബാക്കി  320  hectre  കന്നുകാലികളുടെ   മേച്ചിൽ  സ്ഥലവുമാണ്‌ .50
കന്നുകാലികള്  ഉണ്ട് . ഈ  കന്നുകാലികൾ  365  ദിവസവും  പറമ്പിലാണ്
കഴിയുന്നത്‌ .പശുക്കളെ  കറക്കുന്നില്ല .

വീട്ടു വളപ്പിനു ചുറ്റും  വന്മരങ്ങളാണ് . അതു  കൊണ്ട്  ചൂട്  ഒട്ടും
അനുഭവപ്പെട്ടില്ല .  ഇവിടത്തുകാർ   വീടിനു പുറത്തു   പാർട്ടി  നടത്താൻ
ഇഷ്ടപ്പെടുന്നു .ഞങ്ങൾ   ഒരു  വില്ലോ  മരത്തിൻറെ  ചുവട്ടിൽ
ഇരുമ്പിൻറെ  വട്ടകസേരകളിൽ   ഇരുന്നു .ഇറച്ചി  ചുടാനുള്ള  BRAI  STAND ൽ
ഉടൻ  തന്നെ   തീ  ഉയർന്നു .

ഞങ്ങളുടെ   സ്കൂളിൽ  സ്ത്രീകൾക്കാണ്  ഭൂരിപക്ഷം .അതുകൊണ്ട്
ഒരു  പ്രത്യേക  ഗുണമുണ്ട് . പാചകം  അവർക്ക്  ഒരു കലയും  ഹരവുമാണ് .
ആരും  പറയാതെ  തന്നെ   അവർ  അത്  ഏറ്റെടുത്തു  ഭംഗിയായി  ചെയ്യും .
വന്നപ്പോൾ തന്നെ  അവർ  ഐസ് ക്രീം ,ജെല്ലി , CUSTARD  മുതലായവ  മിക്സ്‌
ചെയ്ത്  എല്ലാവർക്കും  കൊടുത്തു .

ഞങ്ങളുടെ   പാർടിയിൽ   മദ്യം  അപ്നാ  അപ്നാ  ആണ് .എല്ലാവരും
അത്  ധാരാളം  കരുതിയിട്ടുണ്ടായിരുന്നു . കുടിക്കാത്തവർ  ആരുമില്ല .
സ്ഥിരം  കുടിക്കുന്നവർ  ആണെന്ന്  ഇതിന്  അർത്ഥമില്ല .

മൂന്നു  മണിയോടെ   ലഞ്ച്  റെഡി .ബീഫ്,ചിക്കൻ , നീണ്ട  SAUSAGE , സാലഡുകൾ,എന്നിവയാണ്  പ്രധാന  വിഭവങ്ങൾ .

ഇവിടെ   ഒരു  പാർട്ടി  എന്നു  വെച്ചാൽ   കുറഞ്ഞത്‌   ആറു മണിക്കൂർ
എങ്കിലും  വേണം .ഭക്ഷണം  കഴിഞ്ഞാൽ  ഡാൻസിന്റെ  സമയമാണ് .സ്ത്രീകളാണ്  ഇതിൽ  മുന്നിട്ടു  നിന്നത് . LAWN  ഡാൻസിനു  പറ്റിയ
വേദി  ഒരുക്കി . Mrs  വിസ്സറും  ലീലാമ്മയും  ഡാൻസിൽ  പങ്കു  ചേർന്നപ്പോൾ
സ്ത്രീകളുടെ   ആധിപത്യം   അരക്കിട്ടുറപ്പിച്ചു .

ആഫ്രിക്കൻ   ഭാഷകളിലുള്ള   ഗാനങ്ങളാണ്   അവർ  play  ചെയ്തത് .
Mrs  വിസ്സർ  വളരെ  നർമബോധമുള്ള  ആളാണ് . ഏതു  പ്രതിസന്ധി  ഘട്ടത്തിലും  വളരെ  സമചിത്തതയോടും  നർമ ബോധത്തോടെയും
പ്രശനങ്ങളെ   അവർ  നേരിടുന്നു .വംശീയമായ  യാതൊരു  മതിലും
അവർ   പണിതിട്ടില്ല .

നേരം  ഇരുട്ടി . ആകാശത്തിൽ   വലിയ  കൊക്കുകൾ  കൂട്ടം  കൂട്ടമായി
ഏതോ  തടാകതിലെയ്ക്ക്   പറക്കുന്നത്  കണ്ടു. വൈകീട്ടത്തെ  ഭക്ഷണത്തിനു
ധാരാളം  വിഭവങ്ങൾ  ബാക്കിയുണ്ടായിരുന്നു .അവ  പാർസൽ  ആക്കി
എടുത്ത്  എല്ലാവരും  യാത്ര   പറഞ്ഞ്  പിരിഞ്ഞു .










Sunday, 24 November 2013

നാളെ കോട്ടയത്തെ പരിപാടികൾ ( ഹാസ്യഭാവന )

നാളെ   കോട്ടയത്തെ   പരിപാടികൾ

25 നവംബർ   2013 ,തിങ്കൾ

5:30          പ്രഭാത ഗീതങ്ങൾ

6:00           കഥകളി    ( ചാണ്ടി വിജയം )

6:30           ചാണ്ടി കീർത്തനങ്ങൾ

7:00           തട്ടിപ്പ് നിലവാരം

7:30            പീഡന  വാർത്തകൾ

8:00         പൊതുജന  സമ്പർക്ക  പരിപാടി

8:15           കരിങ്കൊടി  വഴിപാട്‌   ( സൈഡ്   ഷോ )

8:30          കല്ലേറ്     വഴിപാട്‌

8:45            ലാത്തി    വീശൽ


9:00        കണ്ണീർ  വാതക  പ്രയോഗം

9:30       ജലപീരങ്കി

10:00       GRENADE

10:30       വെടി   ( ഉണ്ടയില്ലാത്തത് )

11:30       വെടി    ( ആകാശത്തേക്ക് )

1:00        ബിരിയാണി  വന്ദനം

1:30        ഉച്ച വിശ്രമം

2:30        തെരുവുയുദ്ധം


4:30     തീവെപ്പ്

6:00     കണക്കെടുപ്പ്      ( പരിക്ക് )

6:30      കണക്കെടുപ്പ്      ( ചില്ലുകൾ )

7:00      കണക്കെടുപ്പ്      ( നശീകരണം,പലവക )

8:00    ചാനൽ  ചർച്ചകൾ

8:30    കഞ്ഞി-പയർ   വന്ദനം

9:30    തിരുമ്മു ചികിത്സ   ( ചതവ്  ഏറ്റവർക്ക് )


10:00   കിടക്കവന്ദനം

10:05   ശുഭ  രാത്രി





Monday, 18 November 2013

പഴയ ടയറുകൾ എടുക്കപ്പെടും ( ഹാസ്യ ഭാവന )

പഴയ   ടയറുകൾ   എടുക്കപ്പെടും

ജാതിമത കക്ഷി  ഭേദമെന്യേ  എല്ലാ  ജനങ്ങൾക്കും  നിസ്വാർത്ഥ സേവനം
എത്തിച്ചു  കൊടുക്കുക  എന്ന  ലക്ഷ്യത്തോടെ  ഞങ്ങളുടെ  ഡോക്ടർ  കിണ്ടി
ചോർ  സ്ഥാപിച്ച   കിണ്ടി  ചോർസ്  ഗൂണ്ടാ  സർവീസ്സ്സ്  പ്രൈവറ്റ്  ലിമിറ്റഡ്
ഡിസംബർ  1  മുതൽ  31 വരെ  വമ്പിച്ച  ആദായ വിൽപന  നടത്തുന്ന  വിവരം
സസന്തോഷം  അറിയിക്കുകയാണ് . ഞങ്ങളുടെ  സേവനങ്ങൾക്ക്  10  ശതമാനം
മുതൽ   അമ്പത്  ശതമാനം  വരെ  കിഴിവ്  ലഭിക്കുന്നതാണ് .

*  ഞങ്ങൾ  പുതുതായി  ഏർപ്പെടുത്തിയിട്ടുള്ള   ഒന്നാണ്  ടയർ  സേവനം .
വഴി തടയലിന്  ആവശ്യമായ  പഴയ  ടയറുകൾ   ഓർഡർ  അനുസരിച്ച്
സമരസ്തലത്ത്  എത്തിച്ചു കൊടുക്കുന്നതാണ് . 12  മണിക്കൂർ വരെ  തുടർച്ചയായി  കത്തുന്ന  പഴയ  ട്രാക്ടർ ടയറുകളുടെ  വൻശേഖരം  നിങ്ങളെ
കാത്തിരിക്കുന്നു . കൂടാതെ   നിങ്ങളുടെ പഴയ  ടയറുകൾ   ന്യായവിലയ്ക്ക്
വീടുകളിൽ  വന്ന്  എടുക്കുന്നതാണ് . ടയറുകൾ  വിൽക്കാനുള്ളവർ  '' മൊട്ട ''
എന്നും   വാങ്ങാനുള്ളവർ '' arson '  എന്നും  SMS   ചെയ്യുക .

*    വഴിതടയലിന്   ആവശ്യമായ , 500  കിലോഗ്രാം  വരെ  തൂക്കമുള്ള  വലിയ
 ഉരുളൻ കല്ലുകൾ  സമരസ്തലത്ത്   എത്തിച്ചു  കൊടുക്കുന്നതാണ് .''ബൌൾടെർ 'എന്ന് SMS    ചെയ്യുക .

*  എല്ലാ  sizeലും   ഉള്ള   കരിങ്കൊടികൾ  മൊത്തമായും  ചില്ലറയായും  വിൽക്കപ്പെടും . ഒരു  കുടുംബം  മൊത്തം  കരിങ്കൊടി  വാങ്ങിയാൽ  കുട്ടികൾക്ക്  പിടിക്കാനുള്ള   മിനികരിംകൊടി   സൌജന്യം .

കരിങ്കൊടി  പ്രകടനത്തിന്  അനുയോജ്യമായ  കറുത്ത  ടി ഷർട്ട്‌കൾ ,കറുത്ത
സാരി ,കറുത്ത  തൊപ്പി ,,കറുത്ത മുണ്ട് , കറുത്ത dye  മുതലായവ
ലഭ്യമാണ് .

*   പന്തണ്ട്  വർഷം   പഴക്കമുള്ള   ചീമുട്ടകൾ  XL ,L ,M ,S  എന്നീ   സൈസുകളിൽ
കിട്ടും .ഇതും  സമരസ്തലത്ത്  എത്തിച്ചു  കൊടുക്കും.

*  മുന്തിയ  ഇനം  ഉണ്ടക്കല്ല് , ചീളുകല്ല് , ഇഷ്ടികക്കഷണങ്ങൾ ,divider  മുതലായവ
മൊത്തമായും  ചില്ലറയായും  വില്ക്കപ്പെടും.

*  നിങ്ങളുടെ  അപ്രിയ  നേതാക്കന്മാരുടെ  കോലങ്ങൾക്ക്‌   വമ്പിച്ച  കിഴി വാണ്
  ഏർപ്പെടുത്തിയിരിക്കുന്നത്‌ .ഉമ്മൻ  ചാണ്ടിയുടെ  കോലത്തിനു  അമ്പത്
ശതമാനം  കിഴിവ് .കൂടാതെ , ഉമ്മൻ  ചാണ്ടിയുടെ  ഒരു  കോലം  വാങ്ങിയാൽ
തിരുവഞ്ചൂരിന്റെ   ഒരു  കോലം  ഫ്രീ .

*   നിങ്ങളുടെ   പ്രതിയോഗികളുടെ   മുഖത്ത്  ഒഴിക്കാനുള്ള  കരിഓയിൽ ,
ടാർ, മഷി  മുതലായവ  സുലഭമാണ് .

*  നിയമസഭ , പാർലമെൻറ്റ് , സമ്മേളനവേദികൾ  എന്നിവിടങ്ങളിൽ  എറിയാൻ  പറ്റിയ   പഴയ  ചെരുപ്പുകൾ  ലഭ്യമാണ് .

*  മേൽത്തരം   ഉണ്ടക്കല്ല് ,ചീളുകല്ല് ,ഇഷ്ടിക കഷണങ്ങൾ , divider  മുതലായവ
കല്ലേറിന്റെ  സ്ഥലത്ത്  എത്തിച്ചു  കൊടുക്കും .


കൂടാതെ   ഞങ്ങളുടെ  അക്കാഡമിയിൽ  പുതിയ  കോഴ്സ്കളുടെ  registration ,
ഡിസംബർ   ഒന്നിന്  തുടങ്ങും .

1  ബി.എ       (  Bachelor  of  Arson )    ( തീവെപ്പ്)

2.   ബി ,വി .  (  Bachelor    of   Vandalism )

ഞങ്ങളുടെ   Distance Learning  Courses   ആയ   സമരവീര , സമരനായക ,ഗൂണ്ട
വീരൻ , തെറി ഭൂഷണ്‍ , തെറി വിദ്വാൻ , തെറി പണ്ഡിറ്റ്‌ മുതലായ  കോഴ്സ് കളുടെ  registration , ഡിസംബർ   ഒന്നിന്   തുടങ്ങും . നിങ്ങളുടെ  കുട്ടികളെ
ഞങ്ങളുടെ   മഹാസ്ഥാപനത്തിൽ   ചേർത്ത്   അവരുടെ  ഭാവി  ഭദ്രമാക്കുക .

10000  രൂപയ്ക്ക്   മുകളിൽ   ചെലവാക്കുന്നവർക്ക്  Dr കിണ്ടി  ചോർ  രചിച്ച
' സമ്പൂർണ തെറിവി ജ്ഞാന  കോശം '  സൌജന്യമായി  ലഭിക്കും.

എല്ലാറ്റിനും  ഉപരിയായി  ,പ്രത്യേക പരിശീലനം   ലഭിച്ച  പ്രഗൽ ഭരായ
ഗൂണ്ടാകളുടെ    സേവനം 24/ 7   ലഭി ക്കുന്നു .

നേരിട്ട്   വരുക ,അല്ലെങ്കിൽ  ബന്ധപ്പെടുക .

കിണ്ടി  ചൊർസ്   ഗൂണ്ടാ  SERVICES  പ്രൈവറ്റ്  limited , 2 , Lathicharge  Avenue ,
കോർണർ  ഓഫ്   TEARGASKONAM ആൻഡ്‌  WATERCANNON   STREETS ,തട്ടിപ്പുപുരം ,തട്ടിപ്പ് നാട് . ഇമെയിൽ   GOONDA @ ഗൂണ്ടാമെയിൽ ,കോം .


*                                            *                                             *                                       *




Sunday, 10 November 2013

പീഡനകാലം ( satire )

Delareyville   8 november  2013

ഇവിടെ   ഇക്കൊല്ലത്തെ   ഏറ്റവും   മോശമായ   കാലാവസ്ഥയാണ് . മഴ  ചതിച്ചു . ചില   രാഷ്ട്രീയക്കാരുടെ  പൊള്ളയായ  വാഗ്ദാനങ്ങൾ  പോലെ
മഴക്കാറുകൾ  ആകാശത്ത്  ഉരുണ്ടുകൂടി , ഒരു  തുള്ളി  വെള്ളം  പോലും
പൊഴിക്കാതെ  തലയിൽ  മുണ്ടിട്ട്  എവിടെയോ  ഒളിച്ചു .തലയുയർത്തി
നിന്നിരുന്ന  ചുവന്ന  റോസാപ്പൂക്കൾ  കരിഞ്ഞ്  പുകല  പോലെ  ചുരുങ്ങി .ഒരു
പിടി  പച്ചപ്പ്   തേടി  കന്നുകാലികൾ  അലഞ്ഞു  നടക്കുന്നു .വാടിത്തളർന്ന
പീച്ചുകൾ   മുരടിച്ചു  തുടങ്ങിയിരിക്കുന്നു .തളർന്ന  മനസ്സും  വിണ്ടുകീറിയ
മണ്ണും  ഒരിറ്റു  ദാഹജലത്തിനു  വേണ്ടി  നോമ്പുനോറ്റ്‌  കാത്തിരിക്കുകയാണ് .

എൻറെ  സ്കൂൾ  ഓഫീസിനു  മുമ്പിൽ  കണ്ണിന്  കുളിരായി  തിങ്ങി നിറഞ്ഞു
നിന്നിരുന്ന  ചുവന്ന  റോസാപ്പൂക്കൾ  എല്ലാം  വാടിപ്പോയി .കാറ്റ്  ശക്തിയായി
വീശുമ്പോൾ  ജകാരണ്ട  മരത്തിൽ  നിന്ന്  ഉണ്ടാകുന്ന  പുഷ്പവൃഷ്ടി  മനോഹരമായ  ഒരു  കാഴ്ചയാണ് . വീണു  കിടക്കുന്ന  പൂക്കൾ  നിലത്ത്
ഒരു  കാർപെറ്റ്  പോലെ  കിടക്കുന്നു .

കത്തി ജ്വലിക്കുന്ന   സൂര്യനിൽ  നിന്ന്  ഒളിച്ച്  പീച്ചിന്റെ  ചുവട്ടിൽ  ഒരു
ബിയർ  കുടിച്ച്  ഇരിക്കുമ്പോൾ  രാം  ഒരു  കമ്പിൽ  വന്നിരുന്ന്  ചിലച്ചു .
അവൻറെ   കൂടു പണികൾ   തീരുന്നില്ല . പല  മരങ്ങളിലായി  ഇപ്പോൾ
ഒൻപതു   കൂടുകൾ  ഉണ്ട് . luxury  കൂടുകൾ   വെച്ചു  കൊടുക്കുന്ന   വൻകിട
കോണ്‍ട്രാക്ടർ   ആണ്  അവൻ . നൂറു കണക്കിന്   പക്ഷികളിൽ  നിന്ന്  വൻ
തുകകൾ   കൈപ്പറ്റിയിട്ടുണ്ട്‌ . RAMCO  NESTS   കമ്പനി  പൂട്ടിയിട്ടില്ല  എന്ന്  കാണിക്കാൻ  ഇടയ്ക്കും  മുട്ടിനും    ഓരോ  കൂട്  സിനിമാ  താരങ്ങളെ  ഒക്കെ
വിളിച്ച്  താലപ്പൊലിയും   ചെണ്ടമേളവും  വെടിക്കെട്ടും  ഒക്കെ  നടത്തി
ജനസമ്മതി   നേടും . ഞങ്ങൾ  കൊച്ചുവർത്തമാനം   പറഞ്ഞ്  സമയം  നീക്കി .


                                                          കുരി
എന്താടാ   വിശേഷം ?  കൂടുപണികൾ  എങ്ങനെ   പോകുന്നു ?

                                                         രാം

തരക്കേടില്ല . തട്ടീം   മുട്ടീം   അങ്ങനെ   പോകുന്നു .

                                                          കുരി

നീ  ഒത്തിരി   പേരിൽനിന്ന്   പണം   വാങ്ങി   അവരെ  പറ്റിച്ചെന്ന്  കേട്ടല്ലോ .
എന്തിനാടാ   ഇതൊക്കെ ? എന്തിനാ  ഈ   അത്യാഗ്രഹം?

                                                           രാം
സാറെ   നാടോടുമ്പോൾ  നടുവേ   ഓടനമെന്നാണ്   ചൊല്ല് . അഞ്ചാറു  ഭാര്യമാരും   കുഞ്ഞുകുട്ടി പരാധീനങ്ങളും  ഉണ്ട് . നേരായ  മാർഗത്തിലൂടെ
ജീവിച്ചു  പോകാൻ  അസാധ്യമാണ് . എന്തെങ്കിലും  തട്ടിപ്പോ  വെട്ടിപ്പോ
ഇല്ലാതെ  ജീവിച്ച്  പോകാനാവില്ല . ഒരു  ബുള്ളെറ്റ്  ട്രെയിനും   സൈക്കിളും
തമ്മിൽ   മത്സരിച്ചാൽ   എങ്ങനെയിരിക്കും ?

                                                              കുരി

എന്നാലും   മോശമല്ലേ ? എന്നെങ്കിലും   നിന്നെ  പിടി  കൂടും . ചാനലുകളിലും
പത്രങ്ങളിലുമൊക്കെ   BREAKING  NEWS  ആയി   വരും. ചാനലുകളിൽ  നിന്നെ
ഒരു  വൃത്തത്തിൽ   ആക്കി   ഫോക്കസ്  ചെയ്തു  ARROW   ഫ്ലാഷ്  ചെയ്ത്
കാണിക്കും . നാഴികയ്ക്ക്   നാൽപതു  വട്ടം . കുറച്ചിലല്ലേടാ  അതൊക്കെ ?

                                                               റാം

ഹാ  ഹാ  ഹാ . സാർ   ഒരു   പഴഞ്ചനാ .  ഇന്നത്തെ  കാലത്ത്  ഒരു  തട്ടിപ്പു
കേസിൽ  പിടിക്കപ്പെട്ടാൽ   അതൊരു  credit  ആണ് . നാലാൾ    അറിയും .
celebrity   ആകും. ഒരു   ആത്മകഥ  എഴുതിയാൽ  ചൂടപ്പം  പോലെ  വിറ്റഴിയും .
അല്പം   സെക്സ്  കൂടി  ചേർത്താൽ  കുശാൽ . സിനിമയിലും  chance  കിട്ടും .
ഒരേ  തൂവൽ  പക്ഷികളാണല്ലോ   അവിടെ  ഏറെയും .

                                                               കുരി

എന്നാലും   ജയിലിൽ   കിടക്കുക   എന്നു  വെച്ചാൽ   കുറച്ചിലല്ലേ ?

                                                                 രാം

ഹാ ,ഹാ . ഇതാണ്‌   ഞാൻ  പറഞ്ഞത്   സാർ   ഇപ്പോഴും  ഇരുപതാം
നൂറ്റാണ്ടിലാണ്  ജീവിക്കുന്നതെന്ന് . ഇന്ന്  ജയിൽ  എന്നു വെച്ചാൽ  VIP
ഗസ്റ്റ്  ഹൌസാണ്‌ . എന്ത്  LUXURY  വേണമോ , അതെല്ലാം  അവിടെ  കിട്ടും .
നമ്മൾ   നമ്മുടെ   ഹെഡ്  ഓഫീസ്   തൽക്കാലത്തേക്ക്  അങ്ങോട്ട്‌  മാറ്റുന്നു
എന്നേയുള്ളു . നമ്മുടെ   ആദരണീയനായ   ബാലകൃഷ്ണപിള്ള  സാറിനെ
vs   ജയിലിൽ  അടച്ചു . എന്നിട്ടെന്തു പറ്റി ? ചക്കിനു  വെച്ചത്  കൊക്കിനു
കൊണ്ടു  എന്ന്   പറഞ്ഞാൽ   മതിയല്ലോ . അദ്ദേഹം ജയിൽ  ശിക്ഷ  കഴിഞ്ഞ്
ഇറങ്ങി  വന്നപ്പോൾ   ഒരു  പത്തു  വയസ്സ്  ചെറുപ്പമായി  തോന്നിച്ചു .

                                                           കുരി

എന്നാലും  മോശമല്ലെ. നീണ്ട   ശിക്ഷ  കിട്ടിയാലോ ?

                                                            രാം

എവിടെ ? എന്തു  ശിക്ഷ ?  ഈ  ജയിൽ  ശിക്ഷ  എന്നു  വെച്ചാൽ  നമ്മൾ
സ്വർണക്കടയിൽ   നമ്മുടെ   സ്വർണ്ണം   വിൽക്കുന്നത്  പോലെയാണ് . പല
കാരണം  പറഞ്ഞ്   തട്ടിക്കിഴിച്ച്   പകുതി   വിലയേ  കിട്ടൂ . പിന്നെ  ആരോഗ്യ
കാരണം   പറഞ്ഞ്   പരോൾ  കിട്ടും. കേട്ടിട്ടില്ലേ  സൌത്ത്  ആഫ്രിക്കയിൽ
പ്രസിഡന്റിന്റെ   സുഹൃത്ത്‌   ഷബീർ  ഷൈഖ്  എന്നയാളെ പറ്റി ? അഴിമതി
കേസിൽ   15  വർഷത്തേയ്ക്കു   ശിക്ഷിച്ചു .  മൂന്ന്  മാസം   കഴിഞ്ഞപ്പോൾ
പരോളിൽ   ഇറങ്ങി   അനാരോഗ്യമാനെന്നും   പറഞ്ഞ് . ഇപ്പോൾ  ഗോൾഫ്
കളിച്ചു   നടക്കുന്നു .

                                                      കുരി

എന്നാലും   എനിക്ക്   വിശ്വാസം   പോരാ . നാണക്കേടല്ലേ   ചാനലിലും
പത്രത്തിലും    മത്തങ്ങാ   അക്ഷരത്തിൽ   പേര്   വരുന്നത് ?

                                                         രാം

അതിലെന്ത്   നാണക്കേട്‌ ?  തട്ടിപ്പു കേസ്   എന്നു വെച്ചാൽ   ഒരു  റിലേ  ഓട്ടം
പോലെയാണ് .  മുമ്പിൽ  ഓടുന്നവരെ  മാത്രമേ   കാണികൾ   ശ്രദ്ധിക്കുകയുള്ളൂ .
ഇപ്പോൾ   സോളാർ  കേസ്   എല്ലാവരും  മറന്നു  കഴിഞ്ഞു .ഇപ്പോൾ  സ്വർണ
കള്ളക്കടത്ത്  കേസാണ്   ബാറ്റോനുമായി   മുമ്പിൽ . അടുത്ത  മാസം  വേറെ
ഏതെങ്കിലും   കേസായിരിക്കും   മുമ്പിൽ .

                                                          കുരി

എന്തായാലും  നീ   തട്ടിപ്പ്   നിറുത്തി   മാനം  മര്യാദയായി   ജീവിക്ക് .

                                                          രാം

ശരിയാ   സാറെ . ഞാൻ   ഈ   പണി  നിർത്തുകയാണ് .  ഇതിലും  എളുപ്പമുള്ള
ഒരു  പണി   ഞാൻ   കണ്ടു വെച്ചിട്ടുണ്ട് .

                                                         കുരി

  എന്താ?

                                                          രാം

diamond   കടത്ത്

                                                          കുരി

  അതെങ്ങനെ ?

                                                          രാം

 diamond   ഖനിയിൽ   ഞങ്ങളുടെ   ആൾക്കാരുണ്ട് .ഞാനും  എൻറെ  ഭാര്യമാരും
രഹസ്യമായി   ഖനിയിൽ  പറന്നിറങ്ങും . കള്ളന്മാർ   diamonds  ഞങ്ങളുടെ
കാലിൽ   വെച്ചു  കെട്ടും . ഞങ്ങൾ   അത്  മഹാനഗരത്തിൽ  കൊണ്ടുപോയി
മാഫിയകൾക്ക്   കൊടുക്കും . പത്ത്  ശതമാനം  കമ്മീഷൻ  കിട്ടും . മാനം
മര്യാദയായി   ജീവിക്കാൻ   അത്  ധാരാളം .

                                                        കുരി

നിന്നെക്കൊണ്ട്    ഞാൻ   തോറ്റു .

                                                           രാം

സാറിൻറെ    നാട്ടിൽ   എന്തു   വിശേഷം ?

                                                      കുരി

രണ്ട്   വിശേഷങ്ങളാണ് . സ്വർണ കള്ളക്കടത്തും    സ്ത്രീ പീഡനവും .

                                                       രാം

എന്താണ്   സ്ത്രീപീഡനം ?

                                                      കുരി

സ്ത്രീ പീഡനം   പല തരം    ഉണ്ട് . നമ്മൾ   ടി  ഷർട്ട്‌  വാങ്ങുമ്പോൾ   xl ,L ,M ,S
എന്നിവ    നോക്കാറില്ലേ ? അതു  പോലെ . സ്മാൾ   ആണ്   ഏറ്റവും  പ്രചാരത്തിലുള്ളത് . ബസ്സിലും  ട്രെയിനിലും  സമ്മേളന വേദിയിലും  ഒക്കെ
അനുവാദം   കൂടാതെ , അല്ലെങ്കിൽ  സമ്മതം   കൂടാതെ  ഒരു  പെണ്ണിൻറെ
ദേഹത്ത്   തൊടുന്നതിനാണ്   സ്ത്രീപീഡനം   എന്നു   പറയുന്നത് .

                                                     രാം

അനുവാദം  ഉണ്ടെങ്കിൽ  തോടാമെന്നാണോ  ഇതിൻറെ  അർത്ഥം ?

                                                      കുരി

ഒരു  പക്ഷേ  അനുവാദം  ചോദിക്കാൻ  ശ്രദ്ധ  ക്ഷണിക്കാനായിരിക്കാം  ഒരാൾ
ബസ്സിൽ  മുമ്പിലിരിക്കുന്ന   സ്ത്രീയെ  തോണ്ടുന്നത് . അപ്പോൾ തന്നെ  ചുറ്റും
നിൽക്കുന്നവർ  ആ  തെണ്ടിയെ  പിടി കൂടുന്നു . ഉടൻ  തന്നെ  അത് '' BREAKING
NEWS '' ആകുന്നു .
                                                          രാം

ചുരുക്കി  പറഞ്ഞാൽ  ഒരു  തെണ്ടിയും  പെണ്ണുങ്ങളെ  തോണ്ടാൻ  പാടില്ല .

                                                         കുരി

പക്ഷേ   ഇതൊരു  മാനസിക  രോഗമാണ് .ഞാൻ  കോളേജിൽ  പോകുന്ന
കാലത്ത്  എന്നും  ഒരു  യുവാവ്‌   ഞങ്ങളുടെ  കൂടെ  ഉടുത്തൊരുങ്ങി ,ബസ്സിൽ
സ്ത്രീകൾ  നിൽക്കുന്ന  ഭാഗത്ത്‌  തിക്കലിൽ  നിന്ന് കോളേജ്  വരെ  യാത്ര
ചെയ്തിരുന്നു . ഇഷ്ടൻ  SSLC  തോറ്റ  ആളാണ് . പക്ഷേ  തോണ്ടിയിരുന്നില്ല .ചുമ്മാ   കണ്ടു  രസിച്ചിരുന്നു . അത്ര  മാത്രം . പാലായിൽ  NOONSHOW  കണ്ടിട്ട്
ഞങ്ങളുടെ   കൂടെ  മടങ്ങിയിരുന്നു . അതു  കൊണ്ട്  ഇത്തരക്കാർക്ക്  counselling
ആണ്   കൊടുക്കേണ്ടത് .

                                                           രാം

ഈ   രോഗത്തിന്   പറ്റിയ  ചികിത്സ   ഞാൻ  പറഞ്ഞു  തരാം . നല്ല  നാടൻ
ചികിത്സ .

                                                         കുരി

എന്താണ്  ?


                                                          രാം

അതിൻറെ  പേര്   ചൂരൽ കഷായം  എന്ന്  പറയും . ഏഴു ദിവസം  രാവിലെയും  ഉച്ചയ്ക്കും   വൈകീട്ടും   ഭക്ഷണത്തിനു  ശേഷം  കുനിച്ച്
നിറുത്തി   നാലെണ്ണം  അങ്ങ്  പൊട്ടിക്കണം . നൂറ്  ശതമാനം   ഭേദമാകും .

                                                             കുരി

നല്ല   ഐഡിയ .  ഇത്  ഞാൻ  suggest   ചെയ്യാം .


                                                               രാം

എത്രയും  വേഗം  ഇത്  നടപ്പാക്കുന്നതാ   നല്ലത് .


                                                              കുരി

സംസാരിച്ചിരുന്ന്   നേരം   ഒത്തിരി  ആയി . നാളെ   കാണാം .ബൈ .

                                                                 രാം

ഓക്കേ   സാർ .ബൈ .




Wednesday, 6 November 2013

ചോർച്ചയുള്ള വിദ്യാഭ്യാസം ( അഭിപ്രായം )


ചോർച്ചയുള്ള   വിദ്യാഭ്യാസം

പ്രൊഫസർ   ജോസഫ്‌  മറ്റതിന്റെ   നിര്യാണ  വാർത്ത‍   ദീപികയിൽ  വായിച്ചപ്പോൾ  വളരെ  ദുഃഖം  തോന്നി .നാട്ടിൽ  അവുധിക്കാലത്ത്  വെട്ടിമുകൾ  പള്ളിയിൽ  കുർബാന  കഴിഞ്ഞ്  ആളുകൾ  സംസാരിച്ചു  നിൽക്കുമ്പോൾ  ഞാൻ  അദ്ദേഹത്തെ  കണ്ട്  കുശലാന്വേഷണം  നടത്താറുണ്ടായിരുന്നു . 1992ൽ   ഞാൻ  പ്രസിദ്ധീകരിച്ച   നോവലിന്  അദ്ദേഹം
അവതാരിക  എഴുതിയിരുന്നു . അതുകൊണ്ട്  അദ്ദേഹത്തോട്  എനിക്ക്
പ്രത്യേകം  കടപ്പാടുണ്ട് .

മലയാള സാഹിത്യ രംഗത്തെ   വർഗീയത  കാരണം  പാർശ്വവൽക്കരിക്കപ്പെട്ട
ഒരു  ഉന്നതനായ  എഴുത്തുകാരനായിരുന്നു   പ്രൊഫസർ  ജോസഫ്‌  മറ്റം .


ഇന്ന് 11    മണിക്ക്  ആകാശത്തിൽ   സൂര്യനു ചുറ്റും   ഒരു  halo  പ്രത്യക്ഷപ്പെട്ടു .
സൂര്യനും   ഹാലോയും  മുറി ച്ച  ഒരു  നാരങ്ങ  പോലെ  കാണപ്പെട്ടു .10
മിനിറ്റ്  കഴിഞ്ഞ്  അത്  അപ്രത്യക്ഷമായി .ഈ  ഭാഗ്യത്തിന്റെ  ഒരു  ലക്ഷണമാ
-ണെങ്കിൽ   വളരെ  നന്ന് . സെൽ ഫോണിൽ  പ്രതീക്ഷിക്കാതെ  moneynadam  കേൾക്കുമോയെന്നു  ഇനി   കാത്തിരിക്കാം .

അട്ടപ്പാടിയിലും   Eastern   കേപിലും   നനഞ്ഞൊലിക്കുന്ന  സ്കൂളുകളിൽ
കുട്ടികൾ   പഠിക്കുന്നതായി  നമ്മൾ  ടീവിയിൽ  കണ്ടിട്ടുണ്ട് . ചോർച്ചയുള്ള
സ്കൂളുകൾ  എന്നു  പറയുമ്പോൾ  ഞാൻ  ഉദ്ദേശിക്കുന്നത്   വേറെ  ഒന്നാണ് .
പൂർണ്ണമായ  പഠനം   നടക്കാത്ത  സ്കൂളുകൾ . പഠിക്കാനുള്ള  വിലപ്പെട്ട
സമയം  ചോർന്നു  പോകുന്ന   സ്കൂളുകൾ .കെനിയ ,നൈജീരിയ , ദക്ഷിണാഫ്രിക്ക  എന്നീ   രാജ്യങ്ങളിൽ   അത്തരം  സ്കൂളുകൾ   കണ്ടിട്ടുണ്ട് .

ഒരു  പീരീഡ്‌   45  മിനിറ്റ്   ആണെന്നിരിക്കട്ടെ . ബെല്ലടിക്കുമ്പോൾ  അദ്ധ്യാപകൻ
പതുക്കെ  എണീറ്റ്‌  5  മിനിറ്റുകൊണ്ട്‌  ക്ലാസ്സിൽ  എത്തുന്നു .കുട്ടികൾ  പുസ്തകവും  നോട്ടുബുക്കും  ഒക്കെ  എടുത്ത്  റെഡിയാകാൻ  5  മിനിറ്റ് .
പിന്നെ  അച്ചടക്കമില്ലാത്ത   ചില  കുട്ടികളെ  ശാസിക്കാൻ  5  മിനിറ്റ് .ഒരു
അത്യാവശ്യം   കാരണം   അദ്ധ്യാപകൻ   5  മിനിറ്റ്  മുമ്പേ  പോകുന്നു .അങ്ങനെ
ആകെ   20  മിനിറ്റിന്റെ  ചോർച്ച .

ജീവിതത്തിൽ   ചോര്ച്ചയില്ലാത്ത   കാര്യങ്ങൾ   കുറവാണ് . ചോദ്യക്കടലാസ്സു
ചോരുന്നു, രഹസ്യമൊഴികൾ  ചോരുന്നു , ഖജനാവ്‌   ചോരുന്നു ,പൈപ്പ്
പൊട്ടി  വെള്ളം  ചോരുന്നു -എവിടെയും  ചോർച്ചയാണ് .ശമ്പളം  കിട്ടുമ്പോൾ
നികുതിയായും  deductions   ആയും   ഒത്തിരി  പണം  ചോർന്നു  പോയതിന്റെ
ബാക്കിയാണ്   കയ്യിൽ  കിട്ടുന്നത് . ബാക്കിയുള്ളതും  കൊണ്ട്  നാട്ടിൽ  മാർകെറ്റിൽ  നിന്ന്   ഇറങ്ങി  വരുമ്പോൾ  പൊന്നും  വിലയ്ക്ക്  ഉള്ളിയും
മറ്റും   വാങ്ങിയതിൻറെ   വിഷമം കൊണ്ട്   കണ്ണിൽ  നിന്ന്  വെള്ളം  ചോരുമെന്ന്  പറഞ്ഞു   കേട്ടിട്ടുണ്ട് . ഭാഗ്യവശാൽ  ഇവിടെ  ഉള്ളി  കിലോയ്ക്ക്
മുപ്പത്  രൂപയ്ക്ക്  കിട്ടും .


സ്കൂളിൽ   സമയം   ചോർന്നുപോയാൽ   syllabus  തീരാതെ  കുന്നു കൂടും .ചില
അദ്ധ്യാപകർ  എക്സ്ട്രാ  ക്ലാസ്സെടുത്ത്  ചോർന്ന  സമയം  വീണ്ടെടുക്കുന്നു .ചിലർ  അങ്ങനെ   ചെയ്യുകയില്ല .


നാട്ടിൽ  പലപ്പോഴും   വിദ്യാർഥികൾ   പഠിപ്പു   മുടക്കി   പ്രതിഷേധിക്കുന്നതായി  ടീവിയിൽ   കാണാറുണ്ട് . നമ്മളിൽ  പലർക്കും  അറിയാം  എത്ര  ശ്രമിച്ചാലും
syllabus   തീർക്കാൻ   പ്രയാസമാണ്  എന്ന  കാര്യം .കൂടെക്കൂടെ  പഠിപ്പ്  മുടക്കി
സമരത്തിനിറങ്ങുമ്പോൾ   അണക്കെട്ട്  പൊട്ടിയ  പോലുള്ള  വൻചോർച്ചയാണ്
സംഭവിക്കുന്നത്‌ .
പഠിപ്പു മുടക്കിയാൽ   നഷ്ടം   വിദ്യാർഥികൾക്ക്  ആണ് . ആരോടാണ്  പ്രതിഷേധം ?  പ്രതിഷേധത്തിൽ  പങ്കെടുക്കാൻ   ആഗ്രഹമില്ലാത്തവരെ
സമരക്കാർ    ഭീഷണിപ്പെടുത്തി   ബലം  പ്രയോഗിച്ച്   സ്കൂൾ  അടപ്പിക്കുന്നതായും  കേൾക്കുന്നു . ഇത്  എന്തുതരം  ജനാധിപത്യം  ആണെന്ന്
മനസ്സിലാകുന്നില്ല .

ചൈനയിലും   ദക്ഷിനകൊരിയയിലും   300ൽ  അധികം  ദിവസങ്ങൾ  അധ്യയന
ദിവസങ്ങളാണെന്ന്   കേട്ടിട്ടുണ്ട് . അവിടെ  വിദ്യാഭ്യാസ ചോർച്ച   ഇല്ലെന്നു
തോന്നുന്നു .  എന്തായാലും   ആ രാജ്യങ്ങളിൽ  നിർമിച്ച  സാധനങ്ങളാണ്
ഇവിടെയും    ഇന്ത്യയിലും   ഉപയോഗിക്കുന്നത് .ഇറക്കുമതി  കൂടുമ്പോൾ
വിദേശ നാണ്യം  ചോർന്നുപോകുന്നു .

മംഗൾയാൻ   വിജയകരമായി   വിക്ഷേപിച്ചു .അതിനു  വേണ്ടി  പ്രവർത്തിച്ച
ശാസ്ത്രഞ്ജരും   മറ്റുള്ളവരും  ചോര്ച്ചയില്ലാത്ത   സ്കൂളുകളിൽ ,കോളേജ് കളിൽ   പഠിച്ചവർ   ആയിരിക്കണം .അതു  കൊണ്ട്   രാജ്യം  മൊത്തം  ഇന്ന്
അഭിമാനിക്കുന്നു .



Friday, 1 November 2013

Conversations with Ram ( satire )

രാമുമായി   സംഭാഷണങ്ങൾ

രാം  എന്ന  മഞ്ഞക്കിളിയുടെ   മൂന്നാമത്തെ  കൂട്   പൂർത്തിയായി .ഇനി  പുറമെ  ചില  മിനുക്കുപണികൾ   നടത്തിയാൽ   മതി .ഞാനും  അവനും
ഇപ്പോൾ  ചങ്ങാതിമാരാണ് . ഞാൻ  കൂടുപണി  കാണുന്നതിൽ  അവന്
വിരോധമില്ല . അവൻറെ  സഹോദരൻ  ശ്യാമിനെ  കുറെ  ദിവസമായി
കാണുന്നില്ല .
ഇവിടെ  വേനൽ  കടുത്തു  വരുന്നു .ഉച്ച  സമയത്ത്  രാമിനു  വിശ്രമസമയമാണ് ശനിയാഴ്ച  എനിക്കു ഒഴിവു ദിവസമാണ് . വെയിൽ  മൂക്കുമ്പോൾ  ഞാൻ
ഒരു  തണുത്ത  ബിയറും  ഒരു  പത്രവുമെടുത്ത്‌  പീച്ചും  പ്ലുംമും  അത്തിയും
വള്ളിച്ചെടി  ചുറ്റിപ്പടർന്ന  മരവും  കൂട്ടിമുട്ടി  ഉണ്ടായ  തപോവനത്തിൽ  ഒരു
കസേരയിട്ട്  ഇരിക്കും. എൻറെ  പൂച്ച ,അപ്പു , മുട്ടിയുരുമ്മി  കാൽച്ചുവട്ടിൽ
കിടക്കും . കാലുകൊണ്ട്‌  അടിവയറ്റിൽ  ഉരക്കുന്നതു  അവന്  വലിയ
ഇഷ്ടമാണ്‌ .അതിനു  വേണ്ടി  അവൻ  തിരിഞ്ഞും  മറിഞ്ഞും  കിടക്കും .ഞാൻ
അവൻറെ  കാര്യം  മറന്നു  പോയാൽ  മൃദുവായി  കടിച്ച്  ഓർമിപ്പിക്കും .

മുകളിലേക്ക്  നോക്കിയാൽ  കത്തിജ്വലിക്കുന്ന  സൂര്യനെ  കാണാനില്ല .അത്ര
തിങ്ങിയാണ്  ഇലകൾ  വളർന്നിരിക്കുന്നത് .ഉച്ചയ്ക്ക്  രാം  അടുത്തുള്ള  ഒരു
പീചിന്റെ   കമ്പിൽ  വന്ന്  ഇരിക്കും . അവന്  അപ്പുവിനെ  പേടിയില്ല .കാരണം  അപ്പു  ചെറിയ  പക്ഷികളെ  പിടിക്കാറില്ല .അവന്  പ്രാവുകളെ  മതി .ഞാനും
രാമും  കുശലം  പറഞ്ഞ്  കുറേ  നേരം  ഇരിക്കും.

                                                                     രാം

എന്തുണ്ട്   സാറേ   വിശേഷങ്ങള് ?
                                                                       കുരി

  ചുമ്മാ .സ്കൂൾ  അടയ്ക്കാൻ   ഇനി  ഒരു  മാസമേയുള്ളൂ . പഠിപ്പിക്കൽ
 തീർന്നു .സമയം  ഇനി  മിച്ചമാണ് .

                                                                       രാം

പത്രത്തിൽ   എന്നാ  ഒണ്ട്‌  വിശേഷം ?

                                                                        കുരി

പറയാതിരിക്കുകയാ  ഭേദം .ഇവിടെയും  കേരളത്തിലും  ഒരേ  വാർത്തകൾ
ആണ് . മാതാപിതാക്കൾ   കുട്ടികളെ  കൊന്ന്  ചവറ്റു  കൂനയിൽ  എറിയുന്നു .
പിന്നെ  ( പത്രം  കാണിക്കുന്നു )  തട്ടിപ്പുകളുടെ  പരസ്യങ്ങൾ  അഞ്ചാറ്
പേജ്                                                             രാം

സാർ   നാട്ടിൽ   പോകുന്നില്ലേ ?

                                                                  കുരി

പോകണമെന്ന്   ആഗ്രഹമുണ്ടായിരുന്നു .പക്ഷേ  വേണ്ടെന്നു  വെച്ചു .

                                                                    രാം

എന്താ    എന്തു  പറ്റി ?

                                                                    കുരി

എന്നാ   പറയാനാ . അവിടെ   നാലഞ്ചു   മാസമായി  എന്നും  അലമ്പാ .
നീ    കേട്ടു   കാണുമല്ലോ
                                                                     രാം

കണ്ടു .നിർഭാഗ്യകരം   എന്നല്ലാതെ   എന്ത്  പറയാൻ .

                                                                    കുരി


ലക്ഷക്കണക്കിന്‌    രൂപ  മുടക്കി   അവിടെ  ചെല്ലുമ്പോൾ  മിക്കവാറും
ഹർത്താലും   സംഘർഷവും   ആയിരിക്കും . എന്നും  വീട്ടിലിരുന്ന്  TV
കാണാൻ   ആണെങ്കിൽ   ഇവിടെയിരുന്ന്  കണ്ടാൽ  പോരെ ? അതു കൊണ്ട്
പോകണ്ടായെന്നു  തീരുമാനിച്ചു .
                                                                    രാം
എന്നെ   ഒരു  കാര്യത്തിൽ   സാർ  എന്നെ   സഹായിക്കാമോ ?

                                                                    കുരി

പണം  അല്ലാത്ത   ഏതു  കാര്യമാണെങ്കിലും  സഹായിക്കാം .
ഹാവൂ . ഈ  അപ്പു  എന്നെ  കടിച്ചു .(അടിവയർ   കാലു കൊണ്ട്  ചൊറിഞ്ഞു
കൊടുക്കുന്ന  കാര്യം   ഞാൻ  മറന്നു  പോയിരുന്നു .)

                                                                      റാം

കാശൊന്നും  വേണ്ട . ഞാൻ  നിങ്ങളുടെ   നാടിനെപ്പറ്റി  ഒരു   ഗവേഷണം
നടത്തുകയാണ് .കുറെ ചോദ്യങ്ങൾക്ക്   ഉത്തരം   പറഞ്ഞു  തന്നാൽ
മതി .
                                                                        കുരി

ചോദിച്ചോളു

                                                                        രാം

ഗുണ്ട   എന്നാൽ   എന്ത്  ?

                                                                        കുരി

മണ്ടൻ   .

                                                                           രാം

മണ്ടൻ    എന്നാൽ    എന്ത് ?


                                                                            കുരി


മണ്ടൻ    എന്നുവെച്ചാൽ     തലമണ്ടയിൽ   ഒന്നുമില്ലാത്തവൻ .

                                                                               രാം

ഒരു  മണ്ടന്റെ  ചില   പ്രവൃത്തികൾക്ക്‌  ഉദാഹരണങ്ങൾ   പറയുക .

                                                                              കുരി
കല്ലേറ് ,കരിംകൊടി   കാണിക്കൽ ,കോലം  കത്തിക്കൽ , മുദ്രാവാക്യം
വിളിക്കൽ .

                                                                                 രാം

ഗുണ്ടയുടെ   നാല്   പര്യായപദങ്ങൾ    പറയുക .

                                                                                 കുരി

തെമ്മാടി ,രൌടി , നായിന്റെ  മോൻ , കഴുവേറീടെ  മോൻ

                                                                         രാം

ഏറ്റവും   നീളം  കൂടിയ  പെരുമ്പാമ്പ്‌ , ഏറ്റവും  നീളം  കൂടിയ  പടവലങ്ങാ
എന്നൊക്കെ   പറയുന്നതു  പോലെ   ഗിന്നെസ്  ബുക്കിൽ  ഇടം  നേടിയ
സമരം    ഏത് ?
                                                                         കുരി

സോളാർ   സമരം

                                                                           രാം

ഉമ്മൻ   ചാണ്ടി   സ്ഥാനമൊഴിഞ്ഞ   വർഷം   ഏത് ?

                                                                          കുരി


   2016

                                                                             രാം
പുലിവാൽ    പിടിച്ച   ഒരു   നായരുടെ   പേര്

                                                                             കുരി

തിരുവഞ്ചൂർ     രാധാകൃഷ്ണൻ   നായർ

     രാം   എല്ലാ   കാര്യങ്ങളും   എഴുതിയെടുത്തു .പിന്നെയും  സംഭാഷണം
 തുടർന്നു .
                                                                         രാം
സാറെ   ഈ   സോളാർ  തട്ടിപ്പു   കേസ്  എന്താണ് ? എന്തിനാണ്   സമരക്കാർ
ഉമ്മൻ   ചാണ്ടിയെ    ക്രൂശിക്കുന്നത് ?

                                                                         കുരി

എല്ലാം   പറയാം . ഒരു  പാറമടമുതലാളി   സോളാർ  എനർജിയെപ്പറ്റി
ഉമ്മൻ   ചാണ്ടിയോട്   അഭിപ്രായം   ചോദിച്ചു . നല്ല  കാര്യമാണെന്ന്
അദ്ദേഹം   പറഞ്ഞു . ആ  മുതലാളി   തട്ടിപ്പുകാർക്ക്  പണം  കൊടുത്തു .
പണം   നഷ്ടപ്പെട്ട   മുതലാളി  പറയുന്നത്  ഉമ്മൻ   ചാണ്ടി  പറഞ്ഞതു  കൊണ്ടാണ്  പണം  കൊടുത്തത്  എന്നാണ് .ഇതിനാണ്   ശുദ്ധ  അസംബന്ധം
എന്ന്   പറയുന്നത് .
   
വേറെ   ഒരു   ഉദാഹരണം   പറയാം . നീ  ഒരു  യുവാവാണെന്ന്  സങ്കൽപ്പിക്കുക .നീ   വിവാഹിതനാണ് .നിനക്കൊരു   പ്രശ്നമുണ്ട് . കിടപ്പറയിൽ  ഭാര്യയെ
പ്രസാദിപ്പിക്കാൻ   നിനക്ക്  കഴിയുന്നില്ല . നീ  ഈ  പത്രത്തിലെ  ചില  പരസ്യങ്ങൾ വായിക്കുന്നു .നൈജീരിയക്കാരുടെ   പരസ്യങ്ങളാണ് . ലിന്ഗത്തിന്   വണ്ണവും  നീളവും  കൂട്ടി  ഉദ്ധാരണം  കിടിലൻ  ആക്കാനുള്ള
ഗുളിക ,ലേഹ്യം , കുഴമ്പ് ,എണ്ണ  എന്നിവയുടെ   പരസ്യങ്ങളാണ് .അത്
വായിച്ച്  ആകൃഷ്ടനായി   പൊന്നും  വില  കൊടുത്തു  അവ  വാങ്ങി
ഉപയോഗിക്കുന്നു . പക്ഷേ  അത്  മായ്ക്കാൻ  തേച്ചത്  പാണ്ടായി  എന്ന  പോലെ  ഒരു   പ്രശ്നമാകുന്നു .നിൻറെ   ലിംഗം  ക്രമാതീതമായി   ഒരു  പടവലങ്ങാ
പോലെ  നീണ്ട്  അത്  ഒരു  ബെൽറ്റുപൊലെ   അരയിൽ  കേട്ടിവേക്കേണ്ടി  വരുന്നു . നിനക്ക്  മൂത്രമൊഴിക്കാൻ  പോലും  പറ്റാത്ത   അവസ്ഥ !അപ്പോൾ
നഷ്ട പരിഹാരത്തിനു  വേണ്ടി   കോടതിയെ   സമീപിക്കുന്നു . പത്രത്തിലെ
പരസ്യം   വായിച്ചിട്ടാണ്   നീ  ആ  മരുന്നുകൾ   വാങ്ങിച്ചത് , അതുകൊണ്ട്
പത്രാധിപർ   രാജി  വെക്കണം , നിനക്ക്   ഒരു  കോടി  രൂപാ  നഷ്ടപരിഹാരം
വേണം  എന്നാണ്  കേസ് .ഇതു പോലെയാണ്  സോളാർ  കേസിൽ  ഉമ്മൻ
ചാണ്ടി  രാജി  വെക്കണം  എന്ന്  ആവശ്യപ്പെടുന്നത് .

                                                                  രാം

ഇനി    അടുത്ത    സമരം   ഏതാണ് ?

                                                                   കുരി

അടുത്ത   സമരം  ശ്വേതാ  സമരം . ഇന്നലെ  തുടങ്ങിക്കഴിഞ്ഞു .

                                                                    രാം

എന്താ   ഇതിനൊരു    പരിഹാരം ?

                                                                    കുരി


ഏതായാലും    ഡിസംബർ   vacation   അവർ  കുട്ടിച്ചോർ  ആക്കും .അങ്ങോട്ട്‌
പോകാതിരിക്കുക .

                                                                      രാം

ഓക്കേ    സാർ . എൻറെ   പണി   തുടങ്ങാറായി . ബൈ .

                                                                      കുരി

ഓക്കേ.ബൈ