തൊട്ടിൽ ഇപ്പോഴും ആടുന്നു -ഒരു പഠനം,
രണ്ടാം ഭാഗം
വളരെ വേദനാജനകമായ ഒരന്തരീക്ഷമാണ് അനൂപ് ഈ കവിതയിൽ
വരച്ചു കാണിക്കുന്നത് .'തൊട്ടിൽ ഇപ്പോഴും ആടുന്നു ' എന്ന ശീർഷകം തന്നെ
വളരെ വേദന ഉളവാക്കുന്നു . അത് ആടുന്നുണ്ട് . പക്ഷേ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല . ചെമ്പരത്തി പോലെ ചുവന്ന രക്തത്തിൻറെ
നിറവും തികട്ടിക്കുന്ന രക്തഗന്ധവും ദൃശ്യത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു . തണുത്തു മരവിച്ച ഇളംമേനിയും ചോരയുടെ നനവും
ഉള്ളിൽ തട്ടി കഠിനമായ വ്യഥ ഉളവാക്കുന്നു . ഈ കുഞ്ഞിനുവേണ്ടി പല
നല്ല കാര്യങ്ങളും ചുറ്റും നടക്കുന്നുണ്ട് .തൊട്ടിൽ ആടുന്നത് തന്നെ ഒരു നല്ല
കാര്യമാണ് .ചുറ്റും പല കാര്യങ്ങൾ കുഞ്ഞിനുവേണ്ടി ഒരുക്കി വെക്കുന്നുണ്ട് . പക്ഷേ എല്ലാം വ്യർത്ഥം .
മരണത്തിൻറെ മുമ്പിൽ കുഞ്ഞിൻറെ നിസ്സഹായവസ്ഥക്ക് കവി ഊന്നൽ
നൽകുന്നു .
തൊട്ടിലിനു കണ്ണില്ലല്ലോ
കാതില്ലല്ലോ മൂക്കില്ലല്ലോ
തടുക്കാൻ കൈകളില്ലയിരുന്നല്ലോ
ആധുനിക ജീവിത ശൈലിയിൽ ജനങ്ങൾ അക്ഷരാർത്ഥത്തിലും അല്ലാതെയും
തങ്ങളുടെ ചുറ്റും വൻമതിലുകൾ തീർത്ത് ,അയലത്ത് നടക്കുന്നത് എന്താണെന്ന് അറിയുന്നില്ല . കുഞ്ഞിൻറെ മരണം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ അവസ്ഥയാണ് അനൂപ് സൃഷ്ടിച്ചിരിക്കുന്നത് .
പാൽ തിളച്ച് തൂവുന്നതും തൊഴുത്തിൽ ഒരമ്മപ്പശു പാൽ ചുരത്തുന്നതും
ഇതിന് ഉദാഹരണങ്ങളാണ് . ജാലക വശത്തെ മാവിൻകൊമ്പിനും
സംഭവിച്ചത് എന്തെന്നറിയില്ല . ഒരു പക്ഷേ , ഇപ്പോഴും മനസ്സ് മരവിക്കാത്ത
സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന മനുഷ്യ സ്നേഹികളുടെ പ്രതീകമായിട്ടായിരിക്കാം കവി ഈ ബിംബ കല്പനകൾ ഉപയോഗിച്ചിട്ടുള്ളത് . മനുഷ്യത്വം മരവിച്ചിട്ടില്ല ,അത് സജീവമാണ് എന്ന
സൂചന നമുക്ക് ആശ്വാസം പകരുന്നു . ഒരു മുത്തശിയുടെയും വിദേശത്ത്
മണൽക്കാട്ടിൽ കഷ്ടപ്പെട്ട് പണിയെടുക്കുന്ന പിതാവിന്റെയും മനസ്സിൽ ആ
പിഞ്ചുകുഞ്ഞ് സജീവമാണ് .
അവസാനം '' നീയിതു കാണുന്നില്ലേ ?'' എന്ന ചോദ്യം കവി ചോദിക്കുകയാണ്. ദൈവം ആ പിഞ്ചു കുഞ്ഞിനു വേണ്ടി സ്വർഗത്തിൽ
തൊട്ടിൽ കെട്ടുകയാണ് . കുഞ്ഞിനുവേണ്ടി ദൈവം ചുടുകണ്ണീർ പൊഴിക്കുന്നു .ദൈവത്തോടുള്ള ചോദ്യം ഒരു കൂരമ്പ് പോലെ നമ്മളുടെ നെഞ്ചിലും
തറയ്ക്കുന്നു .ഇത്തരം ദുരന്തങ്ങൾ നടക്കുന്നതിനു മുമ്പ് അതിൻറെ ലക്ഷണങ്ങൾ തിരിച്ചറിയാനും ശക്തമായി പ്രതികരിക്കാനും സമൂഹത്തിന് കഴിയണം . ഇക്കാര്യത്തിൽ അനുകൂലമായ ഒരു ഉണർവ് ഇപ്പോൾ സമൂഹത്തിൽ കാണുന്നു .ഷഫീക് എന്ന കുട്ടിക്കു വേണ്ടി സമൂഹം ഉണർന്നു
പ്രവർത്തിച്ചത് നാം കണ്ടു . ആ ഉണർവിനെ പോഷിപ്പിക്കാൻ അനൂപിൻറെ ഈ കവിത ഒരു സംഭാവനയാണ് .

No comments:
Post a Comment