നാല് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൻറെ ഫലം ഞെട്ടിപ്പിക്കുന്നതാണ് . ജയിച്ചവർക്കും തോറ്റവർക്കും ഈ ഫലം ഞെട്ടൽ
ഉളവാക്കിയെ പറ്റൂ . മഹാഭൂരിപക്ഷം കിട്ടി ജയിച്ച BJP യ്ക്ക് ഭാരിച്ച
ഉത്തരവാദിത്വമാണ് ജനങ്ങൾ ഏല്പിച്ചിരിക്കുന്നത് .ആ ഉത്തരവാദിത്വം
നിറവേറ്റിയില്ലെങ്കിളിൽ ജനം അവരെ വെറുതെ വിടുകയില്ല .തോറ്റവർ
തെറ്റ് ഏറ്റു പറഞ്ഞ് '' എൻറെ പിഴ ,എൻറെ പിഴ ,എൻറെ '' എന്ന് നെഞ്ചത്തടിച്ചു കരഞ്ഞ് ജനങ്ങളുടെ കാൽക്കൽ വീണ് മാപ്പ് ചോദിക്കണം .
അല്ലെങ്കിൽ ജനങ്ങൾ അവരെ പാതാള ത്തിലേയ്ക്ക് ചവിട്ടി താഴ്ത്തും .
അഴിമതിയും കെടുകാര്യസ്ഥതയും സഹിച്ച് പൊറുതി മുട്ടിയ ജനം
ഒരു രാക്ഷസ രൂപം കൈക്കൊണ്ടിരിക്കുകയാണ് . ജനങ്ങളുടെ രോഷാഗ്നിയെ
കെടുത്താൻ ഒന്നു രണ്ടു കുടം വെള്ളം പോരാ , കടൽ തന്നെ വേണ്ടി വരും .
ഈ തെരഞ്ഞെടുപ്പു ഫലം ജനങ്ങളുടെ വിജയമാണ് . ഇന്ത്യൻ ജനാധിപത്യത്തിൻറെ വിജയമാണ് . മുഖം നോക്കാതെ നിയമങ്ങളുടെയും
തെളിവുകളുടെയും അടിസ്ഥാനത്തിൽ വിധി പറയുന്ന ഒരു ന്യായാധിപനെ
പോലെയാണ് ജനം വിധിയെഴുതിയത് . പ്രത്യേകിച്ച് ഷീലാ ദിക്ഷിത്തിന്റെ
കാര്യത്തിൽ .ഏറ്റവും കടുത്ത ശിക്ഷയാണ് ജനം അവർക്ക് കൊടുത്തത് .കെജരിവാൾ കടുംപിടുത്തം നടത്തി ഭരണ സ്തംഭനം ഉണ്ടാക്കിയാൽ
അദ്ദേഹത്തിൻറെ തൊപ്പി തെറിക്കുമെന്ന കാര്യത്തിൽ സംശയമില്ല .
നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു നേതാവിനെ അന്ഗീ കരിക്കുന്നതിൽ ജനങ്ങൾക്ക് മടിയില്ലെന്ന് മദ്ധ്യ പ്രദേശിൽ ചൗഹാന്റെ ഹാറ്റ് ട്രിക്ക്
വിജയം സൂചിപ്പിക്കുന്നു .അദ്ദേഹത്തിൻറെ ഒരു മന്ത്രി ലൈംഗിക
ആരോപണത്തിൽ പെട്ടപ്പോൾ ഉടൻ തന്നെ അയാളെ പുറത്താക്കാൻ
ചൌഹാൻ മടി കാണിച്ചില്ല . ഒരു നല്ല മനുഷ്യനായിട്ടാണ് ചൌഹാൻ
അറിയപ്പെടുന്നത് .മുസ്ലിംങ്ങളുടെയും വോട്ടുകൾ വൻതോതിൽ നേടിയാണ്
ചൌഹാൻ അട്ടിമറി വിജയം നേടിയത് .
കേരളത്തെ സംബന്ധിച്ച് പറഞ്ഞാൽ ഇരു മുന്നണികളും സൽഭരണം
കാഴ്ച വെക്കാത്ത ഒരു സംസ്ഥാനമാണ് . ഇവിടെ പ്രത്യയ ശാസ്ത്രങ്ങൾക്കു
പ്രസക്തിയില്ല .ജനങ്ങൾക്ക് ശുദ്ധജലം ,ശുദ്ധവായു , കുട്ടികൾക്ക് നല്ല
വിദ്യാഭ്യാസം ,എല്ലാവർക്കും നല്ല ചികിൽസ ,യാത്രാസൗകര്യങ്ങൾ ,പാർപ്പിടം, യുവതലമുറയ്ക്ക് ജോലി ,സർവ്വോപരി ജീവനും സ്വത്തിനും
സുരക്ഷ മുതലായ കാര്യങ്ങളാണ് ആവശ്യം .പക്ഷേ ജനങ്ങളുടെ ജീവനും
സ്വത്തിനും സുരക്ഷയില്ലാത്ത അവസ്ഥയാണ് ഇന്ന് ഉള്ളത് .ഗുണ്ടാ സംഘങ്ങൾ ഇന്ന് പോലീസിനെക്കാൾ ശക്തമാണ് .ജയിലുകൾ ഹോണ്ടുരസിലെപ്പോലെ കുറ്റവാളികളുടെ നിയന്ത്രണത്തിലാണ് .സർക്കാർ
വക ഭൂമി കയ്യൂക്കുള്ളവർ തട്ടിയെടുക്കുന്നു .കള്ളക്കടത്ത് ഒരു ദേശീയ
വിനോദമായി മാറിയിരിക്കുന്നു .
2014ൽ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയാകുമെന്ന കാര്യത്തിൽ
ഇനി സംശയമുള്ളവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ് .ചുമ്മാ മോഡി വിരോധം പ്രസംഗിച്ചു നടന്നാൽ ജനം അത് ചെവിക്കൊള്ളാൻ പോകുന്നില്ല .
UDF / LDF ഒരു പോലെ നിഷ്പക്ഷരായ ജനങ്ങളുടെ വിരോധം സമ്പാദിച്ച്
വെച്ചിട്ടുണ്ട് . അതു കൊണ്ട് BJP കേരളത്തിലും സീറ്റുകൾ നേടാൻ ഇടയുണ്ട് .
ആരും ആരേയും അയിത്തം കല്പിച്ച് മാറ്റി നിറുത്തിയിട്ട് കാര്യമില്ല .
ജനാധിപത്യത്തിൽ ജനങ്ങളാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് .

No comments:
Post a Comment