ഒരു ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്നു പറഞ്ഞതു പോലെ ,
ഒരു കനത്ത മഴ പെയ്യുന്ന ദിവസം , അതിൻറെ കുളിരിൽ അനൂപിൻറെ
കവിതയെപ്പറ്റി എഴുതാമെന്ന് പ്രതീക്ഷിച്ചിട്ട് ആഴ്ചകൾ ഏറെയായി . മഴ
ചതിച്ചു . എൻറെ പീച്ചുകളിലെ പഴങ്ങൾ വെയിലേറ്റു വാടി ശുഷ്കിച്ചു
തുടങ്ങിയിരിക്കുന്നു . എന്നാൽ ഈ കൊടും ചൂടിലും മനസ്സ് ശുഷ്കിച്ചിട്ടില്ല .
'തൊട്ടിൽ ഇപ്പോഴും ആടുന്നു ' എന്ന, ശക്തമായ പ്രമേയമുള്ള ഈ കവിത
വായിക്കുമ്പോൾ മനസ്സ് മംഗൾ യാൻ പോലെ പറക്കുകയാണ് .പക്ഷേ
ഒരു വ്യത്യാസമുണ്ട് . ഈ കവിത വായിച്ച് അസ്വസ്ഥമാകുന്ന മനസ്സ്
ലക്ഷ്യമില്ലാതെ പറക്കുകയാണ് .
മനുഷ്യസ്നേഹികളുടെ മനസ്സുകളിൽ കഠിനമായ വ്യഥ ഉളവാക്കുന്ന, ഒട്ടും
പ്രതീക്ഷിക്കാത്ത , ഉത്തരം കിട്ടാത്ത വാർത്തകളാണ് നമ്മൾ എന്നും Tv യിൽ
കാണുന്നത് . അതി ക്രൂരമായ കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും
കഥകളാണ് നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്നത് . ക്രൂരത
പിഞ്ചു കുഞ്ഞുങ്ങളോട് ആകുമ്പോൾ അത് ഭയങ്കരമാണ് . ഇവിടെ കഴിഞ്ഞ
ആഴ്ച ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാൽസംഗം ചെയ്തു .
87 കാരിയെ ബലാൽസംഗം ചെയ്ത് കൊന്നു . കാണാനും കേൾക്കാനും അറയ്ക്കുന്ന ക്രൂരകൃത്യങ്ങളാണ് നമ്മൾ നിത്യവും കാണുന്നത് . SHAKESPEARE ടെ ലീയർ രാജാവ് എന്ന നാടകത്തിൽ ലീയർ ചോദിക്കുന്നു മനുഷ്യർ
ഇത്രമാത്രം കഠിന ഹൃദയരാകാൻ എന്താണ് കാരണമെന്ന് .തൻറെ രണ്ട്
പെണ്‍മക്കളുടെ വാക്ക് വിശ്വസിച്ച് , അവർക്കായി രാജ്യം പകുത്തു
കൊടുത്ത് സ്ഥാനത്യാഗം ചെയ്ത , വൃദ്ധനായ തന്നെ കാറ്റും കോളും നിറഞ്ഞ ഭീകര രാത്രിയിൽ , തല ചായ്ക്കാൻ ഇടമില്ലാതെ അവർ പടിയടച്ച് പുറത്താക്കിയതിൽ ഹൃദയം നൊന്താണ് ലീയെർ ഇത് ചോദിക്കുന്നത് .ആ
ചോദ്യം നമ്മുടെ കാതുകളിൽ ഇന്നും മുഴങ്ങുന്നു .
പിറന്നു വീണ പിഞ്ചു കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിൽ കെട്ടി മാലിന്യ കൂമ്പാരത്തിൽ എറിയാനും കഴുത്തറത്ത് കൊല്ലാനും അമ്മമാരെ അല്ലെങ്കിൽ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതെന്ത് ? ഒന്നാമത് ,രണ്ട് കാലിൽ നടക്കുന്നവരെല്ലാം മനുഷ്യരല്ല . മനുഷ്യത്വമില്ലാത്തവർ മൃഗങ്ങളേക്കാൾ നികൃഷ്ടമായി പെരുമാറുന്നു . വാസ്തവത്തിൽ ഈ
താരതമ്യം തെറ്റാണ് . കാരണം മൃഗങ്ങൾ കൊലപാതകവും ബലാത്സംഗവും ചെയ്യുന്നില്ല .
നമ്മൾ നമ്മുടെ തോട്ടങ്ങളിൽനിന്ന് കളകൾ പറിച്ച് മാറ്റാറുണ്ട് .കളയാനുള്ളത് കള . ഒരു കുടുംബത്തിൽ ചിലപ്പോൾ ഒരു പിഞ്ചുകുഞ്ഞ്
കളയായി മാറുന്നു . പ്രത്യേകിച്ച് രണ്ടാനമ്മ ഉള്ള ചില കുടുംബങ്ങളിൽ .ഈ കുഞ്ഞ് തങ്ങളുടെ സുഖജീവിതത്തിന് ഒരു തടസ്സമായി ചിലർക്ക്
അനുഭവപ്പെടുന്നു . പിന്നെ ആ കള പറിച്ചു കളയുന്നു . മർദിച്ചും തിളച്ച വെള്ളവും തിളച്ച എണ്ണയും ദേഹത്ത് ഒഴിച്ച് , തല ഭിത്തിയിൽ ഇടിച്ച് ,എല്ലൊടി ച്ച് ,വിഷം കൊടുത്ത് -ഇങ്ങനെ പോകുന്നു കൊലയുടെ മുറകൾ .
വിടരുന്നതിനു മുമ്പ് ആ പൂമൊട്ടിനെ നുള്ളിക്കളയുന്നു . ഇതാണല്ലോ
' വിടരും മുമ്പേ ' എന്ന കവിതയിൽ അനൂപ് ആവിഷ്കരിച്ചത് .
പ്രസവിച്ചതു കൊണ്ടു മാത്രം ഒരു സ്ത്രീ അമ്മയാകുന്നില്ല . കുട്ടിയെ നല്ല രീതിയിൽ വളർത്തി ,ഒരു നല്ല മനുഷ്യനാക്കി സമൂഹത്തിന് സംഭാവന
ചെയ്യുന്ന സ്ത്രീയ്ക്കാണ് അമ്മയെന്ന മഹനീയപദവി ലഭിക്കുന്നത് .ഒരു
നല്ല അമ്മയ്ക്ക് തൻറെ കുഞ്ഞിനെ നുള്ളി നോവിക്കാൻ പോലും
ആവുകയില്ല . സോളമൻ രാജവിന്റെയടുത്ത് രണ്ട് സ്ത്രീകൾ മാതൃത്വ
അവകാശത്തെ ചൊല്ലി പരാതിയുമായി പോയ കഥ നമുക്ക് അറിയാം .പ്രശ്നം തീർക്കാൻ അദ്ദേഹം പറഞ്ഞത് കുട്ടിയെ രണ്ടായി വെട്ടി
മുറിച്ച്
പകുത്ത് കൊടുക്കാമെന്നാണ് . കുട്ടിയെ എടുത്തോളൂ , അതിനെ കൊല്ലരുത്
എന്ന് യഥാർത്ഥ അമ്മ പറഞ്ഞു . ഒരു നല്ല അമ്മയുടെ മനസ്സ് എന്താണെന്ന്
ഈ കഥയിൽ നിന്ന് നാം മനസ്സിലാക്കുന്നു .
പ്രസവിക്കാത്ത എത്രയോ മഹതികൾ ആയിരങ്ങൾക്ക് അമ്മയായിട്ടുണ്ട് .
മദർ തെരേസാ , മാതാ അമ്രുതനാന്തമയി മുതലായ , വളരെയേറെ അറിയപ്പെടുന്നവരും ആരാലും അറിയപ്പെടാത്ത വരും .
ഉണ്ണിയേശു തനിക്കൊരു വെല്ലുവിളിയായി വളരുമെന്ന് ഭയപ്പെട്ട
ഹെരൊദെസ് രാജാവ് നാട്ടിലുള്ള പിഞ്ചു കുഞ്ഞുങ്ങളെ കൊല ചെയ്യാൻ
ഉത്തരവ് കൊടുത്തു . തിരുക്കുടുംബം അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു . ( തുടരും)

No comments:
Post a Comment