നെൽസണ്‍ മണ്ടെലയെപ്പറ്റി നാം വളരെയേറെ വായിക്കുകയും കേൾക്കുകയും കാണുകയും ചെയ്തു ഈ ദിവസങ്ങളിൽ .അദ്ദേഹം ലോക
തറവാട്ടിലെ കാരണവരായിരുന്നു ,പ്രായം കൊണ്ടും പക്വത കൊണ്ടും
ജനസമ്മതി കൊണ്ടും . സാധാരണക്കാർക്കും പ്രശസ്ത വ്യക്തികൾക്കും
അദ്ദേഹത്തിൻറെ ഭവനം ഒരു തറവാട് ആയിരുന്നു .ആർക്കും അദ്ദേഹത്തെ
സന്ദർശിക്കാം , സംസാരിക്കാം ,അദ്ദേഹത്തിൻറെ തമാശകൾ കേട്ട് ചിരിക്കാം ,
പാടാം ,പാട്ടിനൊപ്പിച്ച് ചുവടുകൾ വെയ്ക്കാം .
രാഷ്ട്ര തലവന്മാർ , ഗായകർ ,കായികതാരങ്ങൾ ,എഴുത്തുകാർ എന്നിങ്ങനെ
ജീവിതത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ മണ്ടേലയെ
സന്ദർശിച്ച് അനുഗ്രഹം വാങ്ങുകയും ഉ
പദേശങ്ങൾ സ്വീകരിക്കുകയും
ചെയ്തിരുന്നു . ശാസന വേണ്ടിടത്ത് ഉഗ്രമായി ശാസിക്കാൻ ആ കാരണവർ
മടിച്ചില്ല .ജോർജ് ബുഷ് ഇറാക്കിനെ ആക്രമിക്കാൻ പടയൊരുക്കം നടത്തിയപ്പോൾ അതിനെതിരെ ഏറ്റവും ശക്തമായ താക്കീത് നൽകാൻ
മണ്ടേല ഇടം വലം നോക്കിയില്ല .
നെഹ്രുവിനെ പോലെ കുട്ടികളുടെ ക്ഷേമത്തിൽ അദ്ദേഹം വളരെ താൽപര്യം കാണിച്ചിരുന്നു . കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി അദ്ദേഹം
സ്ഥാപിച്ച നെൽസണ്‍ മണ്ടേല CHILDREN 'S FUND വലിയ ഒരു പ്രസ്ഥാനമാണ് .വ്യവസായ പ്രമുഖർ മണ്ടേലയെ സന്ദർശിക്കുമ്പോൾ സ്കൂളുകൾ ,ഹോസ്പിറ്റ്ലുകൾ മുതലായവ പണിയാനുള്ള ധനസഹായം അദ്ദേഹം
ആവശ്യപ്പെട്ടിരുന്നു . ചോദിക്കാതെ തന്നെ അവർ ധനസഹായം കൊടുത്തിട്ടുണ്ട് .
ഒരു കാരണവർ എല്ലാ കാര്യത്തിലും ഇളം തലമുറയ്ക്ക് മാതൃക
ആയിരിക്കണം . ഇക്കാര്യത്തിൽ കറയില്ലാത്ത ഒരു മാതൃകയാണ്
മണ്ടേല നൽകിയത് . അദ്ദേഹം മദ്യം ,പുകവലി മുതലായ ദുശീലങ്ങൾ
ഇല്ലാത്ത ആളായിരുന്നു .ചിട്ടയായ വ്യായാമം ചെയ്തിരുന്നു .കൃത്യനിഷ്ഠ
അദ്ദേഹം കണിശമായി പാലിച്ചിരുന്നു .ഏതെങ്കിലും പരിപാടിക്ക് താമസിച്ച് ചെല്ലുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു .
എതിരാളികളോട് ഏറ്റവും മാന്യമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത് . എത്ര പ്രകോപനമുണ്ടായാലും സമനില കൈവിടുകയില്ല .മോശമായ ഒരു വാക്കുപോലും അദ്ദേഹത്തിൽ നിന്ന്
ഉണ്ടായിട്ടില്ല .
അദ്ദേഹത്തിന്റെ സംഭാഷണ ശൈലി ആരെയും ആകർഷിക്കുന്നതായിരുന്നു .എല്ലാവർക്കും കേൾക്ക തക്കവിധം സ്ഫുടമായി , നിറുത്തി നിറുത്തിയാണ്
മണ്ടേലയുടെ സംഭാഷണവും പ്രസംഗവും .കവിതാപാരായണത്തിന്റെ
ഒരു താളം പ്രസംഗങ്ങളിൽ തിരിച്ചറിയാൻ സാധിക്കും .അതു കൊണ്ടാണ്
അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ എത്ര നേരവും കേട്ടിരിക്കാൻ ഒരു രസം
തോന്നുന്നത് .
ചിരിക്കാനും ചിരിപ്പിക്കാനും മണ്ടേലയ്ക്ക് തുല്യനായ ഒരു നേതാവിനെ
ലോകം ഇതുവരെ കണ്ടിട്ടില്ല .ചിട്ടയായ ജീവിതവും ആത്മാർത്ഥമായ
ചിരിയും അദ്ദേഹത്തിൻറെ ആയുസ്സ് വർധിപ്പിച്ചു . മദ്യം ,മയക്കുമരുന്ന് ,
അമിത ഭക്ഷണം ,ലൈംഗിക രോഗങ്ങൾ മുതലായ കാരണങ്ങളാൽ 50 വയസ്സ്
പോലും എത്താതെ അനേകർ അകാല മരണം പ്രാപിക്കുന്ന ഒരു രാജ്യമാണ് ദക്ഷിണാഫ്രിക്ക . ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു നീണ്ട ജീവിതത്തിൻറെ മാതൃക ഒരു വെല്ലുവിളിയായി യുവതലമുറയ്ക്ക് നൽകിയാണ് ആ കാരണവർ വിട വാങ്ങിയത് .

ഈ ലേഖനത്തിൻറെ രണ്ടാം ഭാഗം നാളെ പ്രതീക്ഷിക്കുക
ReplyDelete