Saturday, 12 December 2015

Facebook ലെ മാനസിക രോഗികൾ (OPINION )


ഇന്നത്തെ കാലത്ത്    വീട്ടിൽ  ഇരുന്ന്  പഠിച്ച്   ഏതു വിഷയത്തിലും   ബിരുദവും  ബിരുദാനന്തര ബിരുദവും    എടുക്കാൻ   സാധിക്കും . Criminology യിൽ   ഒരു കൈ   നോക്കിയാലോ   എന്ന  ആലോചനയിലാണ്   ഞാൻ .
കുറ്റകൃത്യങ്ങൾക്ക്    കുപ്രസിദ്ധമായ   ദക്ഷിണാഫ്രിക്കയിൽ    Study  material
സുലഭമാണ് . ഒരു  പത്രം  എടുത്താൽ   രണ്ടു മൂന്ന്    പേജ് കൾ   അതി ക്രൂരമായ   കുറ്റകൃത്യങ്ങളുടെ   റിപ്പോർട്ടുകൾ , കോടതി വിചാരണകൾ ,വിധികൾ  മുതലായവയെപ്പറ്റിയാണ് . ഓസ്കാർ   Pistorius ൻറെ   കേസ് ൽ
നിന്ന്    വളരെയേറെ    പഠിക്കാനുണ്ട് . നാളെ  ഒരു  പരീക്ഷയ്ക്ക്  വിളിച്ചാൽ
കോപ്പി  ഒന്നും   അടിക്കാതെ   Distinction   വാങ്ങി   പാസ്സ്  ആകാം  എന്ന്  എനിക്ക്   ഉറപ്പുണ്ട് .

മന :ശാസ്ത്രത്തിലും    ഒരു   കൈ നോക്കിയാലോ  എന്ന്   ഒരു  ആലോചനയുണ്ട് . Study  material   ധാരാളം . ഇതിൻറെ    source ,Facebook   ആണ് .
മാനസിക രോഗികൾ    ധാരാളം   നിലാവത്ത്   അഴിച്ചുവിട്ട കോഴികളെ പോലെ    Facebook ൽ

  അലഞ്ഞ്    നടപ്പുണ്ട് . ഇവരുടെ   രോഗം   sex  ആണ് .
യുവതികളെ    വലവീശി   കുടുക്കാനുള്ള   നട്ടെല്ലും   കൌശലവും
ഇവർക്കില്ല . അപ്പോൾ    ആരെയെങ്കിലും   കുടുക്കി   sex  chat  നടത്തുകയാണ്   ഇവരുടെ   ലക്‌ഷ്യം .

തങ്ങളെ പ്പോലെ   മറ്റുള്ളവരും   മണ്ടന്മാരാണ്  എന്നാണ്   ഇവരുടെ  വിചാരം .
ഒരാൾ    friendship  ചോദിക്കുമ്പോൾ   അയാൾ    സംസ്കാരമുള്ളവനാണ്  എന്നു  കരുതി  accept ചെയ്യുന്നു . ചിലർ   ഭാര്യയും  മക്കളും   ഉള്ളവരാണ്
എന്ന്    പറയുന്നു . എന്നാൽ    ഭാര്യയിൽ   താൽപ്പര്യമില്ലാത്ത  ലക്ഷണങ്ങളാണ്    കാണിക്കുന്നത് . ചാറ്റ്   തുടങ്ങി കഴിഞ്ഞാൽ   വിഷയം
sex ലേയ്ക്ക്    തിരിക്കാനുള്ള    ശ്രമങ്ങളാണ് . ഒരു   terrorist , വിമാനം   റാഞ്ചി
വഴി തിരിച്ച്  വിടുന്നതുപോലെ . ബൊക്സിങ്ങ് ല്      ഇടി കൊള്ളാതെ   ഒരു
fighter  തത്തിക്കളിച്ച്    ഒഴിഞ്ഞുമാറുന്നതുപോലെ   നമ്മൾ   ഒഴിഞ്ഞു മാറണം .
പിന്നെ  ഒരു  മാർഗ്ഗമുള്ളത്‌   ഉടനടി   unfriend ചെയ്ത്  ഒരു  knock out  ആക്കുക
എന്നതാണ് .

ഈ    മനോരോഗികൾക്ക്    നല്കാനുള്ള    ഉപദേശങ്ങൾ   ഇവയാണ് .

1   താങ്കൾ    ഒരു   അവിവാഹിതനായ   യുവാവ്‌   ആണെങ്കിൽ   അനുയോജ്യയായ   ഒരു  യുവതിയെ   കണ്ടുപിടിച്ച്   മാന്യമായി   പെരുമാറുക .

2    താങ്കൾ    വിവാഹിതനാണ്   എങ്കിൽ    താങ്കളുടെ    ഭാര്യയെ   സ്നേഹിക്കുക .കുടുംബത്തിൽ    സന്തോഷം   കണ്ടെത്തുക . വളഞ്ഞ
വഴികൾ   വേണ്ടെന്നു വെക്കുക . വളഞ്ഞ    വഴികൾ   ഹോട്ടൽ  ഭക്ഷണം
പോലെയാണ് . toilet നടുത്ത് വെച്ചായിരിക്കാം   ആ  ഭക്ഷണം   പാകം
ചെയ്തത് . സ്വന്തം   വീട്ടിലെ  ചെണ്ടക്കപ്പയും   കാന്താരി മുളകും  അല്ലേ
ഹോട്ടൽലെ    ചീഞ്ഞ    ഷവർമ്മയെക്കാൾ     നല്ലത് ?

3     ആരേയും    underestimate    ചെയ്യാതിരിക്കുക . നിങ്ങളുടെ   രോഗം   ആർക്കും   പെട്ടന്ന്   മനസ്സിലാകും .

Thursday, 10 December 2015

സമ്പൂർണ്ണ ബനാന (വാഴക്കാ ) പദവി ( opinion )

നവംബർ   11 -ആം   തീയതി  ദക്ഷിണാഫ്രിക്ക , കേരളം  എന്ന   രണ്ട്  ബനാന
രാജ്യങ്ങളെ പ്പറ്റി    പോസ്റ്റിയിരുന്നു . അന്ന്   കേരളത്തിന്‌  50 മാർക്കും  ദക്ഷിണാഫ്രിക്കയ്ക്ക്   90 ഉം  ആണ്   മാർക്ക്  കൊടുത്തിരുന്നത് . ഇന്ന്  മാർക്ക്   തിരുത്തേണ്ടി  വന്നിരിക്കുന്നു . കേരളത്തിന്‌   എൻപതും   ദക്ഷിണാഫ്രിക്കയ്ക്ക്   നൂറും  ആണ്  ഇന്നത്തെ   മാർക്ക്  നിലവാരം . 2015
ഈ  രണ്ട്  രാജ്യങ്ങളുടേയും    ചരിത്രത്തിൽ   തങ്ക ലിപികളിൽ   എഴുതപ്പെട്ട
പുണ്യ ദിനമാണ് . കാരണം   ഈ ദിവസം    ദക്ഷിണാഫ്രിക്ക   സമ്പൂർണ്ണ
ബനാന   പദവി   നേടിയിരിക്കുന്നു . കേരളം  മന്ദം   മന്ദം   ആ  മഹനീയപദവിയോട്    അടുക്കുകയാണ് .

ബനാന   രാജ്യ പദവി  എന്തുകൊണ്ട് ?

മാർക്ക്  കൂട്ടി കൊടുത്തത്   എന്തുകൊണ്ട്  എന്ന്   വിശദീകരണം   ആവശ്യമാണ് . ബിജു രാധാകൃഷ്ണന്റെ    CD യും  തേടി  കോയമ്പത്തൂർക്ക്
പോയ   നിഷ്ഫലവും   വിഡ്ഢിത്ത പരവും  അപഹാസ്യവുമായ   യാത്രയാണ്   കേരളത്തിൻറെ   30 മാർക്കിൻറെ   കുതിപ്പിന്   കാരണം .
ഇതിനാണ്   പട്ടി   ചന്തയ്ക്ക്  പോയതുപോലെ  എന്ന്   പറയുന്നത് . വല്ലവനും  വല്ലടത്തും  ഇരുന്ന്   വല്ലതും   പറയുന്നതുകേട്ട്   എടുത്തു ചാടുന്നത്
ഇന്ന്    കേരളത്തിൽ   പതിവാണ് . ''  കാള പെറ്റെന്ന്  കേട്ട്   കയറെടുക്കുന്ന
മാധ്യമ സംസ്കാരമാണ്   പാളേൻ കോടനിൽ നിന്ന്   കേരളത്തെ  നല്ല
നീളവും   വണ്ണവും  ഉള്ള   എത്തയ്ക്കാപദവിയിൽ   എത്തിച്ചത് .ഏഷ്യാ നെറ്റിനും   മനോരമയ്ക്കും   ഒരു കോടി  നന്ദി !

എന്തായിരുന്നു    ബിജു രാധാകൃഷ്ണന്റെ    പ്ളാൻ ?  ചില   ഇന്ത്യൻ
സിനിമകളിൽ    സ്ഥിരമായി    ഒരു   ദൃശ്യം   കാണാറുണ്ട് . നായകനെ / വില്ലനെ   വിലങ്ങുവെച്ചു   പോലീസ്   ജീപ്പിൽ  കൊണ്ടുപോകുന്നു . ഒരു
വലിയ   പാലത്തിലൂടെ   പോകുമ്പോൾ   പ്രതി  പോലീസിനെ   തള്ളിയിട്ട്
നദിയിലേയ്ക്ക്   ചാടുന്നു . പാവം   ബിജു  ഈ  സ്ക്രിപ്റ്റ്   എഴുതിയതാണ് .
പക്ഷേ    ചാടാൻ   പറ്റിയില്ല . ഇത്രയേറെ   ചാനലുകാർ   അകമ്പടി
ഉണ്ടായിരിക്കുമെന്ന്   പാവം   പ്രതീക്ഷിച്ചില്ല . കോയമ്പത്തൂർ   വരെ
വെറുതെ    ഓടിയത് മിച്ചം . ഒരു  പക്ഷേ  മലയാളത്തിൽ  ഒരു  പുതിയ
ചൊല്ല്    പ്രചാരത്തിൽ   വരുമായിരിക്കാം . '' പട്ടി  ചന്തയ്ക്ക്   പോയതു
പോലെ '' എന്നത്   പഴഞ്ചനാണ് . '' ബിജു രാധാകൃഷ്ണൻ  കൊയമ്പത്തൂർക്ക്
CD   അന്വേഷിച്ച്   പോയതുപോലെ ''  എന്നാകട്ടെ   പുതിയ  ശൈലി .


ദക്ഷിണാഫ്രിക്കയ്ക്ക്    ഇന്ന്   മഹനീയമായ   ദിനമാണ് . സമ്പൂർണ്ണ  ബനാനാ
പദവി   ലഭിച്ച   പുണ്യ ദിനമാണ് . ദക്ഷിണാഫ്രിക്കയ്ക്ക്  സ്വാതന്ത്ര്യം
കിട്ടിയിട്ട്    21  വർഷങ്ങൾ   കഴിഞ്ഞു . ആദ്യത്തെ   15 വർഷങ്ങൾ  തരക്കേടില്ലാത്ത    സാമ്പത്തിക വളർച്ച  നേടി . എന്നാൽ  ഇന്ന്
പ്രസിഡന്റ്‌   സ്ഥാനം  വഹിക്കുന്ന   ജേക്കബ്‌   സുമായുടെ   കീഴിൽ
അഴിമതി , ധൂർത്ത് ,പണാപഹരണം , സ്വജന പക്ഷപാതം ,അക്രമം ,പൊതുമുതൽ  നശിപ്പിക്കൽ ,കെടുകാര്യസ്ഥത ,കൈക്കൂലി  മുതലായ
തിന്മകൾ   വളർന്ന്    രാജ്യത്തെ   കുട്ടിച്ചോർ   ആക്കിയിരിക്കുകയാണ് .


ജേക്കബ്‌   സുമാ   വിദ്യാഭ്യാസവും   വായനയും  ഇല്ലാത്ത   ആളാണ്‌ .
ഏറ്റവും   ഭയാനകം   വിദ്യാഭ്യാസ യോഗ്യത  ഇല്ലാത്തവരെ   ഉന്നത പദവികളിൽ   സുമാ  നിയമിക്കുന്നു  എന്നതാണ് . ഉദാഹരണത്തിന്  പോലീസിൽ   യാതൊരു  പരിചയവും  ഇല്ലാത്തവരെ  രാജ്യത്തെ
ഏറ്റവും   ഉന്നത Commissioner  ആയി   നിയമിക്കുന്നു . സുമായോട്
വിധേയത്വവും   കൂറും  ഉള്ളവരെയാണ്   നിയമിക്കുന്നത് .

ഇക്കൊല്ലം      ദക്ഷിണാഫ്രിക്ക    സാമ്പത്തികമായി   തകർച്ചയുടെ   വക്കിലാണ് . ദക്ഷിണാഫ്രിക്കൻ   Currency   ആയ   Rand ൻറെ   മൂല്യം
വളരെ   ശോഷിച്ചു . ധൂർത്ത്   തടയാൻ   ധനകാര്യമന്ത്രി  നേനെ   ചില
കർശന നടപടികൾ   എടുത്തു . ആ   നടപടികൾ   സുമായുടെ  Inner
Circle ല പെട്ട    ചിലരെ , പ്രത്യേകിച്ച്   സ്ത്രീകളെ  ബാധിക്കുന്നതായിരുന്നു .
ഒരു  Womaniser  എന്ന്   കുപ്രസിദ്ധി   നേടിയ  ആളാണ്‌   സുമാ . ഇന്നലെ
രാത്രി    ധനകാര്യമന്ത്രിയെ   മാറ്റി , ധനകാര്യത്തിന്റെ   ABC പോലും
അറിയാത്ത    ഒരു   കുറ്റിച്ചൂലിനെ   മന്ത്രിയായി   നിയമിച്ചു . ലോക
സാമ്പത്തിക  കേന്ദ്രങ്ങളിൽ   ഇത് ഞെട്ടലുണ്ടാക്കി . Rand ൻറെ  മൂല്യം
കുത്തനെ   ഇടിഞ്ഞ്   ഒരു   ഡോളറിന്   15 rand   ആയി . രാജ്യത്തിനുള്ളിൽ
ശക്തമായ    പ്രതിഷേധം    അലയടിക്കുകയാണ് . കഴിഞ്ഞ കൊല്ലം
ഒരു   Rand ന്   അഞ്ചു രൂപാ  മുപ്പത്  പൈസ


മൂല്യമുണ്ടായിരുന്നത്   ഇപ്പോൾ  നാലുരൂപാ
നാൽപ്പത്   പൈസ   മാത്രം .

''  രാജ്യദ്രോഹി ''  എന്നാണ്   ഒരു   രാഷ്ട്രീയ നിരീക്ഷകൻ   സുമായെ
വിശേഷിപ്പിച്ചത്‌ .


Friday, 4 December 2015

വാരാന്ത്യ ചിന്തകൾ ( OPINION )

ഓസ്കാർ   Pistorius ൻറെ   ശിക്ഷാ വിധി

'' മുകളിൽ   ഒരാൾ   എല്ലാം   കാണുന്നുണ്ട് .അവസാനം   സത്യം   ജയിക്കും .''
എന്ന്    പലരും   പറയാറുണ്ട്‌ .അത്   ശരിയാണെന്ന്   സ്ഥിരീകരിക്കുന്നതാണ്   കാമുകിയെ   വെടിവെച്ച്  കൊന്ന   കേസ് ൽ   ഓസ്കാർ   Pistorius ന്  കിട്ടിയിരിക്കുന്ന    പുതിയ  വിധി . 2012 ലെ   Valentine 's  Day   രാത്രിയിൽ
കാമുകിയും   മോഡലും  ആയ   റീവാ  Steenkamp നെ   toilet ലേയ്ക്ക്
നാല്   പ്രാവശ്യം   വെടി ഉതിർത്ത്‌   Pistorius  കൊലപ്പെടുത്തി . എന്നാൽ   രാജ്യത്തെ  ഏറ്റവും    മികച്ച  വക്കീലന്മാരെ  വെച്ച്  Pistorius  വാദിച്ചത്
Toilet ൽ   ഒരു  കള്ളൻ  ഒളിച്ചിരിപ്പുണ്ട്   എന്ന് കരുതി   വെടിവെച്ചു  എന്നാണ് .
ജഡ് ജി    ഈ   വാദം  അന്ഗീകരിക്കുകയും     Pistorius ന്    മനപ്പൂർവ്വമ



ല്ലാത്ത   നരഹത്യക്ക്    വളരെ   മൃദുവായ  ശിക്ഷ  കൊടുക്കുകയും   ചെയ്തു .ഈ
വിധിക്കെതിരെ    Prosecution   കൊടുത്ത  അപ്പീലിൽ   ആണ്  കീഴ്കോടതി വിധി   റദ്ദാക്കി   കൊലക്കുറ്റം  വിധിച്ചത് . 15  വർഷം  വരെ  തടവുശിക്ഷ
ലഭിച്ചേക്കാം . സ്ത്രീകൾക്കും   പെണ്‍കുട്ടികൾക്കും   എതിരായി  ഏറ്റവും
ക്രൂരത   നിലവിലുള്ള   ദക്ഷിണാഫ്രിക്കയിൽ   ഈ  വിധി  വളരെയേറെ
സ്വാഗതം   ചെയ്യപ്പെടുന്നു .

മീഡിയയുടെ    വിചാരണ

UDF   സർക്കാർ   അധികാരത്തിൽ  വന്ന  അന്നു മുതൽ   മുഖ്യ മന്ത്രി
ഉമ്മൻ ചാണ്ടിയേയും    സർക്കാരിനേയും   താറടി ക്കാനും  താഴെയിറക്കാനും
LDF  നടത്തി വരുന്ന    ശ്രമങ്ങൾ   ദയനീയമായി  പരാജയപ്പെട്ട   സ്ഥിതിയിൽ
അവസാന റൌണ്ട് ൽ       ഒരു  ശ്രമം  നടത്തുകയാണ്   പ്രതിപക്ഷം . അതിന്
വേണ്ടി   കള്ളക്കഥകൾ   ഉണ്ടാക്കി   പ്രചരിപ്പിച്ച്    ജനങ്ങളെ  തെറ്റി ധരിപ്പിക്കാനാണ്   ശ്രമം . അതിനു വേണ്ടി  അവർ  തട്ടിപ്പുകാരെയും  കൊലപാതകികളെയും   സർവ്വോപരി   ഓട ( Gutter ) ചാനലുകളേയും  കൂട്ടുപിടിച്ചിരിക്കുകയാണ് .

കള്ള പ്രചാരണം  നടത്തി    KM മാണിയെ ക്കൊണ്ട്    രാജി വെപ്പിക്കാൻ
സിപിഎം ന്    സാധിച്ചു . ഒരു  ജഡ്ജ് ൻറെ   അനാവശ്യ പരാമർശത്തെ   വേദവാക്യമായി   അവതരിപ്പിച്ചാണ്  KM മാണിയെ ക്കൊണ്ട്   രാജി വെപ്പിച്ചത് .ഇന്ത്യയിലെ    പകുതിയോളം  ജഡ്ജ് മാർ   അഴിമതിക്കാരാണെന്ന്
ജസ്റ്റിസ്‌    മാർക്കന്ടെയ  ഖട്ജു   പറഞ്ഞിട്ടുണ്ട് .

മാണിയെ   വീഴ്ത്തി , ഇനി   ഉമ്മൻ   ചാണ്ടിയെക്കൂടി   വീഴ്ത്തിയാൽ
അടുത്ത കൊല്ലം    തെരഞ്ഞെടുപ്പിൽ   തൂത്തുവാരി  ജയിച്ച്  അധികാരത്തിൽ  കയറാമെന്നാണ്    LDF   വ്യാമോഹം . പക്ഷേ  ഇത്
നടക്കാൻ   പോകുന്നില്ല . ജനങ്ങൾക്ക്‌  UDF നോട്   അതൃപ്തി  ഉണ്ടെങ്കിൽ
പോലും   LDF /CPM   കുതന്ത്രങ്ങൾ    ജനങ്ങൾ   അന്ഗീകരിക്കുകയില്ല .കാരണം   ജനങ്ങൾക്ക്‌   കൂടുതൽ   പക്വതയും   ലോക വിവരവും  ഉണ്ട് .


മാധ്യമ വിചാരണ   എല്ലാ   അതിർത്തികളും   ലങ്ഘിച്ചിരിക്കുന്നു .
പ്രേക്ഷകർ    വിഡ്ഢികൾ   ആണ് ,അതുകൊണ്ട്  എന്തും  ആകാം  എന്ന
മൂഡ വിശ്വാസത്തിലാണ്    Asianet പോലുള്ള   ചാനലുകൾ  കള്ള പ്രചാരണം
നടത്തുന്നത് . ഉമ്മൻ ചാണ്ടി ക്കെതിരെ   രണ്ടുതരം   ആരോപണങ്ങളാണ്
സിപിഎം ന്  വേണ്ടി   ഏഷ്യാനെറ്റ്   നടത്തുന്നത് . 1  സോളാരിൽ   അഞ്ചര കോടി   കൈക്കൂലി   വാങ്ങി ! എന്തിനാണ്   അഞ്ചര കോടിയിൽ  ഒതുക്കിയത് ?  ഒരു   നൂറ് കോടി   പറയാമായിരുന്നില്ലേ ? ചെലവില്ലാത്ത
കാര്യമല്ലേ ?  2  . ഉമ്മൻ   ചാണ്ടിയും   മറ്റ് ചിലരും   സരിതയെ   ലൈന്ഗികമായി    ഉപയോഗിച്ചു ! അതിൻറെ   CD ഉണ്ടത്രേ . ആരോപണം
ഉന്നയിക്കുന്നത്    സ്വന്തം   ഭാര്യയെ കൊന്നതിന്    ശിക്ഷ  അനുഭവിക്കുന്ന
കൊടും തട്ടിപ്പുകാരൻ  ബിജു  രാധാകൃഷ്ണൻ ! ഈ CD തെളിവ്   പട്ടിക്കുപോലും    വേണ്ടാത്ത   കാലമാണ് .


ഏഷ്യാനെറ്റ്‌ ലെ    ചർച്ചകൾ   വളരെ  വിചിത്രമാണ് . ലോകത്തിൽ   ഒരിടത്തും   കാണാത്ത   biased  അല്ലെങ്കിൽ   പക്ഷപാതപരമായ
ചർച്ച    ആണ് . നമ്മൾ BBC , Al Jazeera  മുതലായ   ചാനലുകളിലെ  ചർച്ചകൾ
ശ്രദ്ധിച്ചാൽ ,അതിൽ   anchor  ഏറ്റവും  കുറച്ച്   സംസാരിക്കുന്നത്  കാണാം .
ഏഷ്യാനെറ്റ്‌ൽ     വിനു  എന്ന  അവതാരകനാണ്  ഏറ്റവും  കൂടുതൽ  സമയം
സംസാരിക്കുന്നത് . കൈപ്പറ്റിയ   പണത്തിന്   പണി ചെയ്യണമല്ലോ . ഒരു
ചർച്ചയിൽ    സാധാരണ    നാലുപേരെ   കാണാം . ഇതിൽ   മൂന്നു പേർ
പ്രതിപക്ഷത്തിന്റെ   പ്രതി നിധികളാണ്   . ഒന്നാമൻ  വിനു . രണ്ടാമൻ
സിപിഎം . മൂന്നാമൻ   BJP . നാലാമൻ  കോണ്‍ഗ്രസ്‌ / കേരളാ കോണ്‍ഗ്രസ്‌ .
നാലാമൻ  എന്തെങ്കിലും   പറയാൻ  തുടങ്ങുമ്പോൾ  വിനു  ചാടിവീണ്
ഉച്ചത്തിൽ  വാതോരാതെ ,ചിലപ്പോൾ  emotional  ആയി  അലറി  തടസ്സപ്പെടുത്തും . ഇതിലും   ഭേദം   Moneygram ൻറെ   പരസ്യത്തിലുള്ള  ആ
ഗാനം   കേൾപ്പിക്കുന്നതാണ് .

ഇതിനെല്ലാം   പിറകിൽ   ആദർശം  ഒന്നുമില്ല ,അസൂയ  മാത്രമാണ്
എന്ന്    ഭൂരിപക്ഷം   ജനങ്ങൾക്ക്‌   അറിയാം . KM മാണി   നിയമസഭയിൽ
അമ്പതു വർഷം   തികച്ചത്   അസൂയക്കാർക്ക്   ഇഷ്ടപ്പെട്ടില്ല . ഉമ്മൻ
ചാണ്ടി   അഞ്ചുവർഷം   തികക്കാൻ  പോകുന്നു . എങ്ങനെ   സഹിക്കും ?
അതുകൊണ്ടാണ്   അറ്റകയ്ക്ക്   കള്ള പ്രചാരണവുമായി   മാധ്യമങ്ങളെ  കൂട്ടു പിടിച്ച്    ഇറങ്ങിയിരിക്കുന്നത് .

Pistorius ൻറെ   കാര്യത്തിൽ  എന്ന പോലെ   സത്യം   അവസാനം  ജയിക്കും
എന്ന  കാര്യത്തിൽ    സംശയം   വേണ്ട .


Monday, 30 November 2015

നിയമസഭ ഒരു സീരിയലോ ? ( OPINION )


സീരിയൽ   എന്ന്   പറഞ്ഞാൽ   ഒട്ടും  serious   അല്ലാത്ത   ഒരു  കാര്യമാണെന്ന്    വ്യാഖ്യാനിക്കാം . ചാനലുകളിലെ    സീരിയലുകളെ
ആരെങ്കിലും    സീരിയസ്   ആയി   എടുക്കുന്നുണ്ടോ  എന്നറിയില്ല .
സീരിയലുകളെ    ശ്രദ്ധിച്ചാൽ   ചില   കാര്യങ്ങൾ   വ്യക്തമാകും . യാതൊരു
ജോലിയും  ചെയ്യാത്ത   കുറെ   സ്ത്രീ പുരുഷന്മാർ  വലിയ  വീടുകളിൽ
നിന്ന്   കുറെ   കാര്യങ്ങൾ   പറയുന്നു . മിക്കവാറും   അമിത വണ്ണം  ഉള്ളവരാണ് . വീട്ടിൽ   ആണെങ്കിലും   എടുപ്പത്  ആഭരണങ്ങൾ  അണിഞ്ഞാണ്    അവർ  നില്ക്കുന്നത് . പുരുഷന്മാരും   തുടൽ പോലുള്ള
മാല   അണിഞ്ഞാണ്   നില്ക്കുന്നത് . സീരിയലുകാരും   സ്വർണ്ണ  വ്യാപാരികളും  തമ്മിൽ  ഒരു  ധാരണ ഉണ്ടെന്ന്   തോന്നുന്നു . കഥാപാത്രങ്ങൾ   അടിമുടി    ആഭരണങ്ങൾ    അണിയണം . പരമാവധി
സ്വർണ്ണം   അണിയാൻ   സ്ത്രീ പ്രേക്ഷകർക്ക്‌    പ്രചോദനം  നൽകണം . അങ്ങനെ    കച്ചവടം   പൊടി പൊടിക്കണം !

സീരിയലുകളുടെ   ഒരു   പ്രത്യേകത , നമ്മൾ   ഒരാഴ്ചയോ   ഒരു  മാസമോ
ഒരു   സീരിയൽ   കണ്ടില്ലെങ്കിലും   കഥ  miss  ചെയ്യുകയില്ല   എന്നതാണ് .
കഥ   ഉണ്ടെങ്കിലല്ലേ    കഥ  മിസ്സ്‌  ചെയ്യുകയുള്ളൂ .വളരെ   സീരിയസ്  ആയി   തുടങ്ങുന്ന   ഒരു  കഥ  വഴി ചുറ്റി   അവസാനം   കോമഡി  ആയി  മാറുന്നത്
കാണാം .

സീരിയൽ   പോലെ   ജനാധിപത്യവും   ഒരു  വൻ തട്ടിപ്പാണ്  എന്ന്  പറയാതെ
വയ്യ . അടുത്ത    കാലത്തായി   കേരള നിയമസഭാ നടപടികൾ   ഒരു
കോമഡി    സീരിയൽ   ആയി   മാറിയിരിക്കുന്നു . വൈകീട്ട്    സാധാ  സീരിയൽ . രാവിലെ   നിയമസഭാ സീരിയൽ , നിയമസഭ  എന്ന്  പറയുന്നത്
നിയമം   നിർമ്മിക്കുന്ന    സഭ  എന്നാണ് . എന്നാൽ   അവിടെ   കാണുന്നത്
സോഫാ    മറിച്ചിടുന്നതും   മൈക്ക്  തല്ലിയൊടിക്കുന്നതും   ഒരു
വനിതാ  MLA  ഒരാളുടെ   കൈ   കടിച്ചു മുറിക്കുന്നതും   മറ്റുമാണ് .കൂവലിന്റെ   ഭാഷയാണ്   കൂടുതലും   ഉപയോഗിക്കപ്പെടുന്നത് .


തെരഞ്ഞെടുപ്പ്    വരുമ്പോൾ    ജനങ്ങൾ   വലിയ   പ്രതീക്ഷയോടെ  Q നിന്ന്
വലിയ    ശതമാനം   വോട്ട്   രേഖപ്പെടുത്തി  തങ്ങളുടെ   കടമ  നിർവ്വഹിക്കുന്നു . LDF   അല്ലെങ്കിൽ   UDF  തങ്ങളുടെ   പ്രശ്നങ്ങൾക്ക്
പരിഹാരം   കാണുമെന്നാണ്    ജനങ്ങൾ    പ്രതീക്ഷിക്കുന്നത് . പക്ഷേ
ആര്  ഭരിച്ചാലും   ഒരു മണ്‍ പാലും    സംഭവിക്കാൻ   പോകുന്നില്ല . കുടിവെള്ളം , റോഡ്‌ , hospital , വിലക്കയറ്റം    മുതലായ   കാര്യങ്ങളിൽ
ജനങ്ങൾ    വളരെ   കഷ്ടപ്പെടുന്നു . അഴിമതിയും   കെടു കാര്യസ്ഥതയും
നിർബാധം    തുടരുന്നു .

ആദരണീയനായ    V S  അടുത്ത   മുഖ്യ മന്ത്രി   ആകുന്നത്   തരക്കേടില്ല .
കാരണം   അദ്ദേഹത്തിൻറെ   sense  of  humour   അപാരമാണ് . അദ്ദേഹത്തിൻറെ
ആ   ഇരുത്തി മൂളലും   ആ  ചിരിയും  എതിരാളികളെ പോലും  ചിരിപ്പിക്കും .
പിണറായിയും    കോടിയേരിയും    വളരെ   ഗൌരവക്കാരാണ് . രാവിലത്തെ
സീരിയലിൽ   അവർ   ശോഭിക്കുകയില്ല .അതുകൊണ്ട്  എൻറെ  വോട്ട്
V സ്     നാണ് .







Friday, 27 November 2015

വാരാന്ത്യ ചിന്തകൾ ( OPINION )

ഇന്നത്തെ   കാലത്ത്   അസ്വസ്ഥതയില്ലാതെ   ഒരു  ദിവസം  പിന്നിടാൻ
ചിന്തിക്കുന്ന   ആർക്കും   സാധിക്കുകയില്ല . നമ്മുടെ   വ്യക്തിപരമായ
പ്രശ്നങ്ങൾക്ക്  പുറമെ   ലോകത്തിൽ  നിത്യവും   നടക്കുന്ന  ക്രൂരകൃത്യങ്ങൾ   മനസ്സാക്ഷിയുള്ള   ആരെയും   വേദനിപ്പിക്കുകയും  അസ്വസ്ഥരാക്കുകയും   ചെയ്യും , ലോകത്തിൽ  എവിടെയെങ്കിലും
ബോംബു സ്ഫോടനവും    കൂട്ടക്കൊലയും  നടക്കാത്ത   ഒരു  ദിവസവും
കടന്നു പോകുന്നില്ല .

മീഡിയയുടെ   ദുരുപയോഗം

മീഡിയയുടെ   കടിഞ്ഞാണില്ലാത്ത    ദുരുപയോഗം   വളരെ  അസ്വസ്ഥത
ഉണ്ടാക്കുന്നു . ജീവിച്ചിരിക്കുന്നവരെ    മരിച്ചതായി   പ്രഖ്യാപിക്കാൻ  പോലും
ഇന്ന്   ചില   മാധ്യമങ്ങൾ   ധിക്കാരം   കാണിക്കുന്നു . ഈയിടെ   ഒരു  യുവതി
അപകടത്തിൽ    മരിച്ചതായി   ചില   മാധ്യമങ്ങൾ   ഫോട്ടോ  സഹിതം
പ്രചരിപ്പിക്കുകയും  ആ  യുവതിക്കും  അവളുടെ   ബന്ധുമിത്രാദികൾക്കും
കഠിനമായ  മനോവിഷമത്തിന്    കാരണമാവുകയും  ചെയ്തു .സോഷ്യൽ  മീഡിയ യിൽ    കെട്ടിച്ചമച്ച   വാർത്തകളിൽ   മനം നൊന്ത്  അനേകം  പെണ്‍കുട്ടികൾ   ജീവനൊടുക്കിയിട്ടുണ്ട് .

ഇന്ന്    രാഷ്ട്രീയ   പ്രതിയോഗികളെ   താറടിക്കാൻ  വേണ്ടി   മാധ്യമങ്ങൾ
പരസ്പരം    മത്സരിക്കുന്നത്   കാണാം . നിസ്സാര കാര്യങ്ങൾ   കുത്തിപ്പൊക്കി
വിവാദങ്ങൾ   സൃഷ്ടിക്കുന്നത്    മാധ്യമങ്ങൾ   ഒരു  ഹോബി ആക്കിയിരിക്കുന്നു . ഉദാഹരണമായി   നിതീഷ് കുമാറിൻറെ   സത്യപ്രതിജ്ഞയുടെ   വേദിയിൽ   ലാലു പ്രസാദ്‌   യാദവ്  കേജരീ വാളിനെ
ആലിംഗനം  ചെയ്തു . അഴിമതി വീരനായ    ലാലു വിനെ   ആലിംഗനം
ചെയ്തത്    വലിയ   അപരാധമായി   ചില  മാധ്യമങ്ങൾ  ചിത്രീകരിച്ചു .
ലാലു  തന്നെ  പിടിച്ചു വലിച്ച്  ആലിംഗനം   ചെയ്യുകയായിരുന്നു  എന്ന്
കേജരീവാളിനു   വിശദീകരിക്കേണ്ടി വന്നു .

അഥവാ   ആലിംഗനം  ചെയ്‌താൽ തന്നെ   അതിൽ  എന്താണ്  തെറ്റ് ?
ലാലു  അഴിമതിക്കാരൻ  ആണെങ്കിലും   അദ്ദേഹത്തെ   ആലിംഗനം
ചെയ്തതു കൊണ്ട്    ആകാശം   ഇടിഞ്ഞു വീഴാൻ   പോകുന്നില്ല .


നരേന്ദ്ര മോദി    പാര്ലമെന്റ്   ഉറക്കം തൂങ്ങി  എന്നാണ്   മീഡിയയുടെ
പുതിയ    ആക്ഷേപം . ഇത്    വളരെ   വില കുറഞ്ഞ   ഒരു  ആക്ഷേപമാണ് .
മോദി  ഒരു നിമിഷം   തലകുനിച്ചപ്പോൾ   അത്  ഉറക്കം തൂങ്ങലായി
ചില   മാധ്യമങ്ങൾ   ചിത്രീകരിച്ചു .

എന്തെങ്കിലും   കുറ്റം   കണ്ടുപിടിക്കുന്നതിനു വേണ്ടി   ചില  മാധ്യമക്കാർ
പതിയിരിക്കുകയാണ് .അതുകൊണ്ടുതന്നെ    അവരുടെ   വിശ്വാസ്യത
ഇടിഞ്ഞിരിക്കുന്നു .

അസഹിഷ്ണുതയെ പ്പറ്റിയുള്ള     പ്രചാരണങ്ങൾ    അതിരുകടന്നു പോയി .
120 കോടി   ജനങ്ങൾ  ഉള്ള  ഇന്ത്യയിൽ    അസഹിഷ്ണുതയുടെ  ചില
സംഭവങ്ങൾ   ഉണ്ടായിട്ടുണ്ട് . എന്നാൽ   മറ്റു രാജ്യങ്ങളുമായി    താരതമ്യം
ചെയ്യുമ്പോൾ   ഇന്ത്യയിലെ   അസഹിഷ്ണുത   സാരമല്ല  എന്ന്  കാണാം .
ഉദാഹരണത്തിന്    അമേരിക്കയിലെ   വെള്ള പോലീസുകാരിൽ   ചിലർ
കറുത്ത  ചെറുപ്പക്കാ ർക്കെതിരെ    അമിതമായ  ബലം  പ്രയോഗിച്ച
അനവധി    സംഭവങ്ങൾ   ഉണ്ടായിട്ടുണ്ട് . ഈയിടെ   ഒരു  പയ്യനെ  വെടിവെച്ചു കൊന്നു.'' Black Lives Matter ''  എന്ന   പ്രസ്ഥാനം  ഉണ്ടായത്   അസഹിഷ്ണുതയ്ക്ക്    എതിരെയാണ് .

ഇസ്രാ യേലിൽ     ജൂതരും   പലസ്തീൻകാരും  തമ്മിൽ  നിത്യവും  നടക്കുന്ന
ഏറ്റുമുട്ടലുകളിൽ   ഈയിടെ   നൂറോളം  പേർക്ക്   ജീവൻ  നഷ്ടപ്പെട്ടു .ഇന്ത്യയിൽ   ഇതുപോലുള്ള    സംഘർഷം  ഇല്ല . മാധ്യമങ്ങൾ   ചെറിയ
സംഭവങ്ങളെ    ഊതി പെരുപ്പിച്ച്   ജനങ്ങളിൽ   ആശയക്കുഴപ്പം   ഉണ്ടാക്കാതിരുന്നാൽ   മതി .

അവാർഡുകൾ   തിരിച്ചുകൊടുക്കാൻ   മാത്രം  ഇന്ത്യയിൽ  ഒന്നും  സംഭവിച്ചിട്ടില്ല . തിരിച്ചു കൊടുത്തവർക്ക്   അത്  നഷ്ടമായി ! അത്ര
മാത്രം .

Saturday, 21 November 2015

കേരള യാത്ര -4


സെപ്റ്റംബർ   നാലാം  തീയതി   ലീലാമ്മയുടെ    പിതാവിൻറെ   ഒന്നാം
ചരമ വാർഷികം     വെട്ടിമുകൾ   പള്ളിയിൽ   ആചരിച്ചു .

ആറാം  തീയതി   ഞങ്ങൾ   ട്രെയിൻ  മാർഗ്ഗം   കോഴിക്കോട്ടേയ്ക്ക്  തിരിച്ചു .
മലബാർ    Express ൽ . റെയിൽവേ   കേരളത്തോട്   കാണിക്കുന്ന   അവഗണന ,
Compartment ൻറെ    പഴക്കത്തിൽ    പ്രതിഫലിച്ചു . ഒരു   കാര്യത്തിലും
പുരോഗതി    കാണുന്നില്ല .

ട്രെയിൻ   ഏത്  സ്റ്റേഷൻൽ    എത്തി എന്ന്   യാത്രക്കാരെ   അറിയിക്കാനുള്ള
സംവിധാനം   ഒന്നുമില്ല . മറ്റുള്ളവരോട്   ചോദിച്ച്   മനസ്സിലാക്കണം .

ഏതായാലും    ട്രെയിൻ   കോഴിക്കോട്ട്   എത്തുന്നതിന് മുമ്പ്   ഉണർന്ന്
കാര്യങ്ങൾ    മറ്റുള്ളവരോട്   ചോദിച്ച്   മനസ്സിലാക്കി .വെളുപ്പിന്
അഞ്ചു മണിക്ക് മുമ്പേ    ട്രെയിൻ   കോഴിക്കോട്ട്   എത്തി . കുലീനയുടെ
ഭർത്താവ്   അജയ്   സ്റ്റേഷനിൽ




   കാത്തു നിൽപ്പുണ്ടായിരുന്നു .

കുലീനായും   അജയും    പാറോപ്പടിയിലാണ്    താമസം . ഡിസംബറിൽ
ഒരാഴ്ച   അവരുടെ  കൂടെ   അവധിക്കാലം   ചെലവഴിച്ചതാണ് . അന്ന്
അവരുടെ  കൂടെ   പൂവാറൻതോട് , തുഷാരഗിരി  മുതലായ   സ്ഥലങ്ങൾ
കാണാൻ   പോയിരുന്നു . വളരെ   മനോഹരമായ   സ്ഥലങ്ങളാണ് .
പൂവാറൻ തോട്ടിൽ    അജയിന്  പുരയിടങ്ങൾ  ഉണ്ട് . രണ്ടിടത്തും
ബന്ധു വീടുകളും   ഉണ്ട് .

എണ്ണി ചുട്ട അപ്പം  പോലെ  മൂന്ന് ദിവസങ്ങളാണ്   ഞങ്ങൾക്ക്  കോഴിക്കോട്ട്
ഉള്ളത് . അതുകൊണ്ട്   ദൂരയാത്രകൾ   ഒന്നുമില്ല .മൂന്ന്  ദിവസം  വീട്ടിൽ
ത്തന്നെ   ചെലവഴിക്കുക .അതും   ഒരു  രസമാണ് .

അജയ്   IndusInd   Bank  മാനേജർ  ആണ് .കുലീന  കല്ലായിയിൽ  Higher
Secondary  ടീച്ചർ . ഇവർക്ക്   രണ്ട്  കുട്ടികളാണ് . ഡെന്നിസ് ( 10 )
ദിയാ (5)

പേർസണൽ   ആയിട്ട്   പറയുകയാണെങ്കിൽ  ( ലാലു അലക്സ്‌  fame )
റിട്ടയർ  ചെയ്ത  ഒരാൾക്ക്‌   ഏറ്റവും  enjoyment ഉം   ആശ്രയവും   പേരകുട്ടികൾ  ആണ് .കാരണം   നമ്മളെ   ആരും  മൈൻഡ്  ചെയ്തില്ലെങ്കിലും  അവർ
 മൈൻഡ് ചെയ്യും . നമ്മൾ  അവർക്ക്   വേണ്ടതും  വേണ്ടാത്തതും  ഒക്കെ   വാങ്ങി കൊടുത്ത്   പ്രീണിപ്പിച്ച്‌   അനുനയിപ്പിച്ച്   കൂടെ  നിറുത്തും .
വലിയ   പാർട്ടികൾ   ചെറിയ   പാർട്ടികളെ    അനുനയിപ്പിച്ച്   കൂടെ
നിറുത്തുന്നത് പോലെ . അവർ   പരമാവധി   മുതലെടുക്കുകയും  ചെയ്യും .

Time  വാരികയിൽ   ഒരു  ലേഖനം   വായിക്കുകയുണ്ടായി . മക്കൾ   വളരെ
വൈകി   വിവാഹം  കഴിച്ചാൽ ,അഥവാ  അവർ   സാന്താനോല്പ്പാദനം
വൈകിപ്പിച്ചാൽ   മാതാപിതാക്കൾക്ക്  വൻ നഷ്ടമാണെന്ന്   ലേഖനത്തിൽ
പറയുന്നു . അതായത്   നാൽപ്പത് വയസ്സുള്ള   ഒരു യുവതിക്ക്  കുട്ടിയുണ്ടായി
കഴിയുമ്പോൾ   അവളുടെ   മാതാപിതാക്കൾക്ക്   പ്രായാധിക്യമായി
ഒരു പക്ഷേ  രോഗശയ്യയിൽ   ആവുകയും   പേരകുട്ടികളുടെ കൂടെ
കുറേ കാലം   spend ചെയ്യാനുള്ള   അവസരം  കിട്ടാതെ വരികയും  ചെയ്യുന്നു
എന്ന്   ലേഖനം  ചൂണ്ടിക്കാണിക്കുന്നു .

ഞങ്ങ ൾക്ക്  പേരകുട്ടികൾ  അഞ്ചുപേരാണ് . പ്രവീണയുടെ  കുട്ടികൾ
അലീസ്സ  (7 ), മരീസ ,Chrissa (4 ) ( Twins ). എന്നിവരാണ് . അവർ  2014 ജൂണ്‍
വരെ  Bangalore ൽ   ആയിരുന്നു . അവുധിക്കാലത്ത്   ഞങ്ങൾ  കൂടുതൽ
ദിവസങ്ങൾ   Bangalore ല്   ആണ്   spend  ചെയ്തിരുന്നത് .

2014 മാർച്ച്‌   18 -ആം  തീയതി   പ്രവീണയും  കുട്ടികളും  ഇവിടെ  വന്നു .സിബി  ഏപ്രിൽ   30 ന് എത്തി .ഞങ്ങൾ   Madikwe   Game  Reserve , Cape  Town , Port
Elizabeth  മുതലായ   സ്ഥലങ്ങൾ   സന്ദർശിച്ചു . മെയ്‌  14 ന്   അവർ തിരിച്ചുപോയി .ജൂണിൽ   ഓസ്ട്രേലിയ യിലേയ്ക്ക്   പോയി .

പണ്ട് പണ്ട്  കെന്യയിൽ നിന്ന്    നാട്ടിൽ  അവുധിക്ക്  വരുമ്പോൾ  ചിലർ
ചോദിക്കും ,'' നമ്മുടെ  ഭക്ഷണ സാധനങ്ങൾ  അവിടെ കിട്ടുമോ?
 '' എന്ന് . അന്ന്   ശരിയായ  information  ഇല്ല . കെനിയായിലേയ്ക്ക്
ആദ്യമായി   പോകുമ്പോൾ  രണ്ട് കിലോ  അരി  കൊണ്ടുപോയ   ഒരാളെ
അറിയാം .

കാലം   മാറി . ടെലരെയ്വില്ലേയിൽ    മലയാളി ഉടമസ്ഥതയിലുള്ള
Choppies  Supermarket ൽ   നിറപറ  അരി കിട്ടും . ഈ   പ്രദേശത്ത്  കിട്ടാനില്ലാത്തത്   മൂന്ന്  കാര്യങ്ങളാണ് .1  കപ്പ 2 fresh  fish
3 .നല്ല    മലയാളം

മറ്റെല്ലാം   ഇവിടെ  കിട്ടും . ദക്ഷിണാഫ്രിക്കയിലെ   ബീഫ് .lamb ,chicken,pork   മുതലായവ   കേരളത്തിലെക്കാൾ   പതിന്മടങ്ങ്‌   മെച്ചമാണ് .

മേൽപ്പറഞ്ഞ   മൂന്ന്   കാര്യങ്ങളുടെ  കുറവ്  കോഴിക്കോട്ട്   പരിഹരിക്കപ്പെടുന്നു . നല്ല  കപ്പ  കേരളത്തിൽ  എല്ലായിടത്തും  കിട്ടും .
കുലീനാ യുടെ  വീട്ടു സഹായി  മൈത്രേയി   ഒരു  മൽസ്യ തൊഴിലാളി
കുടുംബാന്ഗം   ആണ് . കുടുംബക്കാർ  പിടിച്ച  മല്സ്യത്തിലെ  Selected മായിട്ടാണ്   അവർ   രാവിലെ   വരുന്നത് .

നല്ല   മലയാള സംഭാഷണം  കേൾക്കുന്നത്  ഡെന്നിസ് , ദിയാ  എന്നിവരിൽ
നിന്നാണ് . അവരുടെ   വിവരണങ്ങളും   കഥകളും  കേൾക്കാൻ  നല്ല
രസമാണ് .സംഭാഷണത്തിൽ   ദിയാ  ആണ്  ഒന്നാമത് .

ഈ  കുട്ടിയുടെ  കാര്യത്തിൽ  ഒരു  irony  ഉണ്ട് . ഒരു  വയസ്സ്  ആകുന്നതുവരെ
ഒന്നും  മിണ്ടിയിരുന്നില്ല . കഠിനമായ   മൌന വൃതം . വല്ലതും  വേണമെങ്കിൽ   ചൂണ്ടി   കാണിക്കും . എല്ലാവര്ക്കും  ആശങ്കയായി .ഒരു
Specialist നെ   consult  ചെയ്താലോ  എന്ന്   ആലോചിച്ചു . അപ്പോൾ  അവൾ
മൌന വ്രതം   ഉപേക്ഷിച്ചു . പിന്നീട്   തിരിഞ്ഞു  നോക്കിയിട്ടില്ല .

കോഴിക്കോട്   അപരിചിതമായ  ഒരു  നഗരമല്ല .ലീലാമ്മ  1977 / 78
കാലഘട്ടത്തിൽ   Providence  Girls High School   ല്  പഠിപ്പിച്ചിരുന്നു . എൻറെ
ഒരു  സഹോദരി ,പെണ്ണമ്മ  അക്കാലത്ത്   അവിടെ  ഉണ്ടായിരുന്നു . അങ്ങനെയാണ്  ഞങ്ങളുടെ  വിവാഹം   നടന്നത് .

ഡിസംബറിൽ   പഴയ  സഹപ്രവർത്തകരെ  കാണാൻ  പെണ്ണമ്മയുമൊത്ത്
Saint Joseph 's   കോണ്‍വെന്റ്  സന്ദർശിച്ചു . പെണ്ണമ്മയുടെ  ഭർത്താവ് ,
പരേതനായ   അഴകത്ത്   ചാക്കോച്ചന്റെ   cousin   ആണ്   അജയുടെ  പിതാവ്
ജോസ് .

പത്താം  തീയതി  ഞങ്ങൾ  മടങ്ങി . രാവിലെ   ആറു മണിക്ക്   ട്രെയിനിൽ 
പുറപ്പെട്ടു . 8  മണിക്ക്   തൃശൂരിൽ  ഇറങ്ങി . അജയുടെ  മാതാപിതാക്കളും  സഹോദരി  Dr ജ്യോതിയും   തൃശൂരിൽ  ആണ്   താമസം . ഞങ്ങളെ
സ്വീകരിക്കാൻ  ജ്യോതിയുടെ  ഭർത്താവ് Dr സനോജ്   സ്റ്റേഷനിൽ
wait   ചെയ്യുന്നുണ്ടായിരുന്നു . ( തുടരും )






Monday, 16 November 2015

രണ്ട് ബനാന ( വാഴക്ക ) രാജ്യങ്ങൾ ( Republics ) (Opinion )



മലയാളം   ഒട്ടും   അറിഞ്ഞു കൂടാത്ത    ഒരാൾ   കേരളത്തിലെ   വാർത്താ ചാനലുകൾ   ഒരു  മണിക്കൂർ  സമയം   കണ്ടാൽ   കേരളത്തിൻറെ   മുഖ്യ മന്ത്രി  ബിജു   രമേഷ്   ആണെന്ന്    കരുതും . കാരണം   ആ  മദ്യമുതലാളി
മാദ്ധ്യമങ്ങളിൽ     നിറഞ്ഞു നിൽക്കുകയാണ് . രാജ്യത്തെ   ഏറ്റവും  വലിയ  പുണ്യാളനാക്കി    ചാനലുകാർ   ഈ   തടിയനെ   രൂപക്കൂട്ടിൽ  കയറ്റി
ഇരുത്തി   തോളിലേറ്റി    നടക്കുകയാണ് . മുഖ്യ മന്ത്രിക്ക്    യാതൊരു
coverage ഉം    ഇല്ല . തടിയനാണ്    താരം . തടിയന്റെ   വാക്കിനാണ്   വില .
തലയുള്ളപ്പോൾ     വാൽ    തലയെ    നിയന്ത്രിക്കുന്ന   അവസ്ഥക്കാണ്‌
"Banana   Republic 'എന്ന്     പറയുന്നത് . ''  ഇതെന്താ   വെള്ളരിക്കാ  പട്ടണമാണോ ?''   എന്ന്   ചോദിക്കുന്ന    അവസ്ഥ .

ഒരു    ബനാന   Republic ൽ    ആർക്കും   എന്തും  പറയാം , ചെയ്യാം . ആരും  എതിർക്കാനില്ല , ചോദ്യം  ചെയ്യാനില്ല     എന്ന   അവസ്ഥയാണ് .കേരളത്തിൽ   പ്രതിപക്ഷക്കാരുടെ    കല്ലേറും    കരിങ്കൊടിയും    ഭയന്ന്
മന്ത്രിമാർ    വഴിമാറിപ്പോകുന്നു , പരിപാടികൾ   റദ്ദു   ചെയ്യുന്നു . ഏത് അണ്ടനും    അടകോടനും     മന്ത്രിമാർക്കെതിരെ    അഴിമതി   ആരോപണം
ഉന്നയിച്ച്    തേജോവധം ചെയ്ത്    മാധ്യമവിചാരണ   നടത്തി   അവരെ
പുകച്ച്    പുറത്ത്   ചാടിക്കാം   എന്ന   നില   വന്നിരിക്കുന്നു .

ബനാന   Republic കൾ   എന്ന   നിലയിൽ   താരതമ്യം   ചെയ്യുമ്പോൾ  കേരളത്തിന്‌    നൂറിൽ   അമ്പത്   മാർക്കും     ദക്ഷിണാഫ്രിക്കയ്ക്ക്   90
മാർക്കും   കൊടുക്കാം .


സൂക്ഷിച്ചില്ലെങ്കിൽ    അധികം    താമസിയാതെ     കേരളവും    90 മാർക്ക്
നേടും .

ഒരു   കേസ് ലെ     പ്രതിയെ   രക്ഷിക്കുക   എന്ന  ഉദ്ദേശത്തോടെ   വിലങ്ങിന്റെ    താക്കോൽ   ഉണ്ടാക്കിയതായി   കേട്ടു . ഒരു   ബനാന
Republic ൻറെ    ലക്ഷണമാണ്   ഇത് . ദക്ഷിണാഫ്രിക്കയിൽ    തടവുകാരെ
സന്ദർശിക്കാൻ    വരുന്നവർ   ഭക്ഷണതിനുള്ളിൽ   തോക്കും   വെടിയുണ്ടകളും  ഒളിപ്പിച്ചുവെച്ചു   ജയിലിൽ  എത്തിച്ചു കൊടുത്ത്
തടവ്‌  ചാടാൻ   സഹായിക്കുന്നത്    പലപ്പോഴും    സംഭവിച്ചിട്ടുണ്ട് .
മൊബൈൽ   ഫോണുകൾ    തടവുകാർക്ക്  എത്തിച്ച് കൊടുക്കുന്നതും   സാധാരണയാണ് .TP കേസ്    പ്രതികൾ   ജയിലിൽ    facebook
ഉപയോഗിച്ചിരുന്നു .   ഒരു   ബനാന   Republic ൻറെ   ലക്ഷണമാണ്
ഇത് .

ദക്ഷിണാഫ്രിക്കയ്ക്ക്    എങ്ങനെ   90   മാർക്ക്  കിട്ടി ?  ANC / Communist  party
കൂട്ടുകെട്ടിൻറെ    അഴിമതി നിറഞ്ഞ     ഭരണം   രാജ്യത്തെ   കുട്ടിച്ചോർ
ആക്കിയിരിക്കുന്നു . അവരുടെ    ഭരണത്തിൻ കീഴിൽ   ഏതെങ്കിലും
മേഖലയിൽ    പുരോഗതി   പ്രാപിച്ചതായി   ചൂണ്ടിക്കാണിക്കാനില്ല .
മണ്ടേലയുടെ    ആദർശങ്ങൾക്ക്    ഇന്നത്തെ  ദക്ഷിണാഫ്രിക്കയിൽ   മണ്പാൽ വില    പോലുമില്ല .

ഞാൻ    1988 മുതൽ    ഇവിടെ   താമസിക്കുന്നു .1994 ൽ    apartheid   അവസാനിച്ച്
ദക്ഷിണാഫ്രിക്ക   ഒരു   ജനാധിപത്യ രാജ്യം    ആയപ്പോൾ    വലിയ  പ്രതീക്ഷകൾ   ആയിരുന്നു . ഇവിടം  ഓസ്ട്രേലിയ   പോലെ  ആകുമെന്നാണ്
എല്ലാവരും   പ്രതീക്ഷിച്ചത് . പക്ഷേ   ആ  സ്വപ്‌നങ്ങൾ  എല്ലാം  പൊലിഞ്ഞു .

അഹങ്കാരം

1994 ല    ഭരിക്കാൻ  കിട്ടിയ   അവസരം  വിനയപൂർവ്വം   സ്വീകരിച്ചുകൊണ്ട്
എല്ലാവരേയും   ഉൾപ്പെടുത്തി    സഹകരിച്ച്  മുന്നോട്ടുപോയിരുന്നു  എങ്കിൽ    ദക്ഷിണാഫ്രിക്ക  പുരോഗതി  കൈവരിക്കുമായിരുന്നു . പക്ഷേ
അഹങ്കാരത്തിന്റെയും    ധിക്കാരത്തിന്റെയും    പാതയാണ്  അവർ   സ്വീകരിച്ചത് .പ്രത്യേകിച്ച്   2009 മുതൽ    പ്രസിഡന്റ്‌ ആയ   ജേക്കബ്‌  സുമയുടെ   കീഴിൽ .അഴിമതി , ധൂർത്ത് ,സ്വജനപക്ഷപാതം ,കെടുകാര്യസ്ഥ ത   മുതലായ   കാര്യങ്ങളിൽ   പുതിയ   records   അവർ   സ്ഥാപിച്ചു .


ജേക്കബ്‌   സുമാ    Deputy   പ്രസിഡന്റ്‌    ആയിരുന്ന   കാലത്ത്   സ്വകാര്യ വ്യക്തികളിൽ  നിന്നും    കോഴ   വാങ്ങിയതിന്റെ    700
    അധികം  കേസ് കൾ   ഉണ്ടായിരുന്നു . 2009 ല    പ്രസിഡന്റ്‌    ആയ   സുമാ   തൻറെ   സ്വാധീനം
ഉപയോഗിച്ച്    കേസ് കൾ    പിൻവലിപ്പിച്ചു .കൂടാതെ   അനധികൃതമായി   249
million    Rand   സർക്കാർ പണം    ഉപയോഗിച്ച്    സ്വന്തമായി   ഒരു  township
പണിയിച്ചു . ഒരു കോടി   ഇരുപതു ലക്ഷം    ജനങ്ങൾ   ദാരിദ്ര്യത്തിൽ   കഴിയുമ്പോൾ   4  billion   Rand   ചെലവിൽ   സുമായുടെ   ആവശ്യത്തിനായി
ഒരു   Luxury   plane   വാങ്ങാൻ    ആലോചന   നടക്കുന്നു .

''  യേശുവിൻറെ    രണ്ടാം  വരവുവരെ   ഞങ്ങൾ   ഭരിക്കും .'', ''  രാജ്യമല്ല ,
പാർടിയാണ്   പ്രധാനം ''  മുതലായ   ധിക്കാരപരമായ    പ്രസ്താവനകൾ    സുമാ    നടത്തിയിട്ടുണ്ട് .

ഒരു   വശത്ത്   ഘോരഘോരം   വിപ്ളവം   പ്രസന്ഗിക്കുകയും    മറുവശത്ത്
അഴിമതി ,കെടുകാര്യസ്ഥത ,സ്വജനപക്ഷപാതം ,ധൂർത്ത്  മുതലായ
തിന്മകളെ    പ്രോത്സാഹിപ്പിക്കുകയും   ആണ്   ANC / കമ്മ്യൂണിസ്റ്റ്‌  പാർട്ടി
കൂട്ടുകെട്ട്    ചെയ്തിട്ടുള്ളത് . ഒരുകോടി    എഴുപത് ലക്ഷം   ജനങ്ങൾ
സർക്കാർ    ഗ്രാൻറ്കളെ    മാത്രം   ആശ്രയിച്ച്   ജീവിക്കുന്നു .തൊഴിലില്ലായ്മ    26 ശതമാനം . ഒരാൾ   പത്തുപേരെ   വെച്ച്  ഒരു  സംരംഭം
തുടങ്ങാൻ    ആഗ്രഹിച്ചാൽ   അസാധ്യമാണ് . അയാളെ   മൂരാച്ചി  ആയി
മുദ്രകുത്തി    ദ്രോഹിക്കുന്ന    തൊഴിൽ നിയമങ്ങളാണ്   ഇടതുപക്ഷ ഭരണക്കാർ   അടിച്ചേൽപ്പിച്ചിട്ടുള്ളത് .

ബഹുമാനമില്ല

കേരളത്തെയും  ദക്ഷിണാഫ്രിക്കയെയും    താരതമ്യം   ചെയ്യുമ്പോൾ  കാണുന്ന   പൊതുവായ   ഒരു  കാര്യം   രണ്ടിടത്തും  ബഹുമാനം  ഇല്ല
എന്നതാണ് . കേരളനിയമസഭയിൽ    ഇടതുപക്ഷം   നടത്തിയ   കയ്യാങ്കളികൾക്ക്   സമാനമായ   സംഭവങ്ങൾ    ദക്ഷിണാഫ്രിക്കൻ  parliament
ല   അരങ്ങേറി . ANC  വിമതർ   Economic  Freedom  Front  (EFF )  എന്ന  പേരിൽ
പാർട്ടി   ഉണ്ടാക്കി   Parliament ല    25  സീറ്റുകൾ  നേടി . ANC  വളർത്തി വിട്ട
അച്ചടക്കരാഹിത്യവും     ബഹുമാനമില്ലായ്മയും    അവരെ തന്നെ
തിരിഞ്ഞു കടിക്കുന്ന   irony  ,Parliament ല്    അരങ്ങേറി . EFF  അംഗങ്ങൾ
ബഹളം   വെക്കുകയും   സുമായെ   ''കള്ളൻ '' എന്ന്   വിളിക്കുകയും  ചെയ്തു .അവസാനം   പോലീസ്   ഇടപെട്ട്   ബലം   പ്രയോഗിച്ച്  EFF അംഗങ്ങളെ
പുറത്താക്കി .

ഉന്നതവിദ്യഭ്യാസവും    തകർന്നു

കമ്മ്യൂണിസ്റ്റ്‌    പാർട്ടിയാണ്    ദക്ഷിണാഫ്രിക്കയിൽ    വിദ്യാഭ്യാസവകുപ്പ്
കൈകാര്യം   ചെയ്യുന്നത് . അവരുടെ   കീഴിൽ   വിദ്യാഭ്യാസം  അടിമുടി
കുട്ടിച്ചോർ    ആയിരിക്കുന്നു . കഴിഞ്ഞ വർഷം    വരെ   University കൾ
നല്ല  രീതിയിൽ   പ്രവർത്തിച്ചിരുന്നു .ഇപ്പോൾ   അവയും   താറുമാറായിരിക്കുന്നു . വിദ്യാർത്ഥികളിൽ    ഒരു  വിഭാഗത്തിൻറെ   ഗുണ്ടായിസം    കാരണം   പരീക്ഷകൾ  പോലും  നടത്താനാവാത്ത   സ്ഥിതിയാണ് . കല്ലേറും   തീവെയ്പും  നിത്യസംഭവമാണ് . കേരള University
കോളേജ് , മഹാരാജാസ്   കോളേജ്  എന്നിവയെ   പറിച്ചു ന ട്ടതുപോലെ യുണ്ട് .


വിദ്യാഭ്യാസം   നന്നാവണമെങ്കിൽ    അച്ചടക്കവും   ബഹുമാനവും   നിശ്ശബ്ദതയും   വേണം . മുഷ്ട്ടി ചുരുട്ടി    പൊള്ളയായ   മുദ്രാവാക്യങ്ങൾ
മുഴക്കിയതുകൊണ്ട്    വിദ്യാഭ്യാസം    പുരോഗമിക്കുകയില്ല .

ഇടതുപക്ഷത്തിൻറെ    അഹങ്കാരം , അഴിമതിക്കും  അക്രമത്തിനും  കെടുകര്യസ്ഥതക്കും   അവർ  നൽകുന്ന  പിന്തുണ  മുതലായവയാണ്
ദക്ഷിണാഫ്രിക്കയെ   ഒരു   ബനാന  Republic  ആക്കിയത് . ജനാധിപത്യ വിശ്വാസികൾ   ജാഗ്രത    പാലിച്ചില്ലെങ്കിൽ   ഇതേ   അനുഭവം  കേരളത്തിലും   ഉണ്ടാകും . ഭാഗ്യവശാൽ   ഇപ്പോൾ  ഒരു  വ്യത്യാസം  ഉണ്ട് .ദക്ഷിണാഫ്രിക്ക   ഏത്തക്കാ   ആണെങ്കിൽ   കേരളം   പാളേൻകോടൻ  ആണ് .






Saturday, 14 November 2015

സത്യദീപം പത്രാധിപർക്ക് ഒരു തുറന്ന കത്ത് ( OPINION )

  എ .പെ .പെ .ബ .പത്രാധിപർ    അച്ഛാ

(  ഏറ്റവും   പെരിയ   പെരിയ  ബഹുമാനപ്പെട്ട )

മാണി സാർ     നേരത്തെ തന്നെ    രാജി വെച്ച്    ധാർമ്മികതയെ   മുറുകെ പിടിക്കണമായിരുന്നു   എന്ന്   വാദിക്കുന്ന   ഒരു  മുഖപ്രസംഗം  KCBC യുടെ
മുഖപത്രമായ     സത്യദീപം   പ്രസിദ്ധീകരിച്ചതായി   ഏഷ്യാനെറ്റ്‌ ൽ
കണ്ടു . രാജി വെച്ചിട്ടും   വിരോധം  തീരാത്ത   ശത്രുക്കളുടെ   കയ്യിൽ
അങ്ങനെ    ഒരു   ആയുധം  കൂടി  കൊടുത്തു   സത്യദീപം . അതിനു വേണ്ടി
വല്ല   തുകയും  കിട്ടിയിട്ടുണ്ടെങ്കിൽ   KCBC യുടെ   Account ൽ    വരവ് വെച്ചു
കാണും . Charity   അക്കൗണ്ട്‌ ൽ !


'' ഇരുന്നിട്ടേ    കാല്  നീട്ടാവൂ ''  എന്ന്    പഴമക്കാർ   പറഞ്ഞിട്ടുള്ളത്   അച്ചന്
അറിയില്ലെന്ന്    തോന്നുന്നു . അതായത്   കാര്യങ്ങൾ   ശരിയായി   പഠിച്ചിട്ടേ   എന്തെങ്കിലും   എഴുതാവൂ . '' മലർന്നു കിടന്ന്   തുപ്പരുത് .'' എന്നും   പറഞ്ഞു
കേട്ടിട്ടുണ്ട് . തുപ്പിയാൽ   നാറും .


അച്ചൻ    ചെറുപ്പക്കാരനാണോ    വയസ്സനാണോ   എന്ന്  അറിയില്ല . ഞാൻ
ഒരു   മുതിർന്ന   പൌരനാണ് . പത്രങ്ങളുടെ /  വാരികകളുടെ   ഇന്നത്തെ
സ്ഥിതിയെ പ്പറ്റി , സ്വാധീനത്തെ പ്പറ്റി    അച്ചൻ   അറിഞ്ഞിരിക്കണം .

1950 കളിൽ   പത്രം   വായിച്ച്   വളർന്ന   ഒരാളാണ്  ഞാൻ .അന്ന്   പത്രങ്ങൾക്ക്
നൂറ്   ശതമാനം   പ്രാധാന്യം   ഉണ്ടായിരുന്നു .കാരണം ,അന്ന്   റേഡിയോ .
TV   , Computer   ഒന്നും   ഇല്ല .പത്രത്തിലെ    വാക്ക്   അവസാന വാക്കായിരുന്നു .
ഇന്ന്    സ്ഥിതി   അതല്ല . പത്രങ്ങൾ   ലക്ഷ ക്കണക്കിന്   കോപ്പികൾ
വിറ്റഴിയുന്നുണ്ട്‌  . പക്ഷേ   പത്രങ്ങൾക്ക്   പ്രാധാന്യമില്ല . പത്രങ്ങൾ
പഴങ്കഞ്ഞി   പോലെയാണ് . മറ്റ്   മാധ്യമങ്ങളിലൂടെ   അറിഞ്ഞ  വിവരങ്ങൾ
അനേകം   മണിക്കൂറുകൾ   കഴിഞ്ഞാണ്   പത്രത്തിൽ    വരുന്നത് .

പണ്ട്    ഒരു   സാധാരണക്കാരന്‌   തൻറെ   അഭിപ്രായങ്ങൾ   പ്രസിദ്ധീകരിക്കാൻ    അവസരമില്ലായിരുന്നു .പത്രാധിപർക്ക്   ഇഷ്ടമില്ലാത്ത   കത്തുകൾ    ചവറ്റുകുട്ടയിൽ   എറിഞ്ഞിരുന്നു . ഇന്ന്
സ്ഥിതി   അതല്ല . എന്നെ പോലുള്ള    സാധാരണക്കാർക്ക്   ഒരു  ചെലവും
കൂടാതെ    സ്വന്തം   അഭിപ്രായങ്ങൾ   ഇന്ന്   പ്രസിദ്ധീകരിക്കാൻ   കഴിയുന്നു .
ആരുടേയും   ഓജാരം   ഇല്ലാതെ .

അച്ചൻ   Propaganda  കോളേജ് ൽ  നിന്ന്    ബൈബിളിൽ    Doctorate  എടുത്ത
പണ്ഡിതൻ    ആയിരിക്കാം . എന്നാൽ   ബൈബിളിന്റെ   അന്ത :സത്ത  എന്തെന്ന്   അച്ചന്   പിടിയില്ല .എനിക്ക്   ബൈബിളിൽ   അറിവ്  കുറച്ചേ
ഉള്ളൂ .  എങ്കിലും   അച്ചന്റെ    അറിവിലേയ്ക്കായി    മൂന്ന്  കാര്യങ്ങൾ
പറഞ്ഞു തരാം .

1 .   ക്രിസ്തു     നിരപരാധി   ആയിരുന്നെങ്കിലും   ''  അവനെ  ക്രൂശിക്കുക ,ക്രൂശിക്കുക ''  എന്ന്   ജനക്കൂട്ടം   വിളിച്ചു പറഞ്ഞു . ക്രിസ്തു   കുറ്റക്കാരനല്ലെന്നു    പീലതോസിന്    അറിയാമായിരുന്നു . എങ്കിലും   സമ്മർദ്ദത്തിന്   വഴങ്ങി    പീലാത്തോസ്    ക്രിസ്തുവിനെ   ക്രൂശിൽ   തറയ്ക്കാൻ    വിട്ടുകൊടുക്കുകയായിരുന്നു . മാണിസാർ   കുറ്റക്കാരനാണെന്ന്   ഒരു   കോടതിയും   വിധിച്ചിട്ടില്ല . കത്തോലിക്കരുടെ
പരമ്പരാഗത  ശത്രുക്കളായ   കമ്മ്യൂണിസ്റ്റ്‌ കളും    തറമാധ്യമങ്ങളും
ചേർന്ന്   കങ്കാരു കോടതിയിൽ   വിചാരണ ചെയ്ത്    മാണി സാറിനെ ക്കൊണ്ട്    രാജി   വെപ്പിക്കുകയായിരുന്നു . കാര്യങ്ങൾ   ഇങ്ങനെയിരിക്കെ
ശത്രുപക്ഷത്തിനു    ആയുധം   കൊടുക്കുന്ന   ഒരു   മുഖ പ്രസംഗം  അച്ചൻ
എഴുതിയത്     ഒരു    ക്രൂര വിനോദമായി പ്പോയി .

2 .  ക്രിസ്തു    ഏറ്റവും   കഠിനമായ   മനോവേദന   അനുഭവിച്ച   ഒരു
      ഘട്ടത്തിൽ , സാന്ത്വനത്തിന്റെ   ഒരു   വാക്കിന്‌  വേണ്ടി  കേഴുന്ന
 ഘട്ടത്തിൽ , പത്രോസ്   മൂന്നു  പ്രാവശ്യം   ക്രിസ്തുവിനെ   തള്ളിപ്പറഞ്ഞു .
ആ   മനുഷ്യനെ   എനിക്ക്   അറിഞ്ഞു കൂടാ   എന്ന്   പത്രോസ്   പറഞ്ഞു .
പത്രോസ്    ചെയ്ത   ഹീനമായ   പ്രവർത്തിയാണ്   അച്ചൻ   ചെയ്തത് .
രാജി  വെച്ചിട്ടും   വിരോധം   തീരാത്ത    ശത്രുക്കളുടെ   വക്കാലത്ത്
അല്ലേ    അച്ചൻ   ഏറ്റെടുത്തത് ?

3 . വീണു കിടക്കുന്നവനെ   താങ്ങി  എഴുന്നെൽപ്പിക്കാനാണ്  , ചവിട്ടാനല്ല
     ക്രിസ്തു   നമ്മെ   പഠിപ്പിച്ചിട്ടുള്ളത്‌ . ( മാണിസാർ   തോറ്റു  എന്നല്ല  ഇവിടെ  അർത്ഥം )  കരയുന്നവന്റെ  കണ്ണീർ  ഒപ്പാനാണ്   ക്രിസ്തു  പഠിപ്പിച്ചത് . നല്ല    സമരിയാക്കാരന്റെ    കഥ   ഓർക്കുക . മുഖപ്രസംഗം
എഴുതുകവഴി    കരയുന്നവന്റെ   കണ്ണിൽ    മുളകുപൊടി   വിതറുകയാണ്‌
അച്ചൻ   ചെയ്തത് . അച്ചൻ    യഥാർത്ഥത്തിൽ   ഒരു  ക്രിസ്ത്യാനി  ആണോയെന്ന്   സ്വന്തം   മന :സാക്ഷിയോട്   ചോദിക്കണം .


'' വടി  കൊടുത്ത്   അടി  മേടിക്കരുത് .''  എന്ന്   അച്ചൻ   കേട്ടിട്ടുണ്ടായിരിക്കും .ധാർമ്മികതയെ പ്പറ്റി   പറയുമ്പോൾ    എല്ലാം   പറയണമല്ലോ . സഭ
നികുതി   ഒന്നും  കൊടുക്കുന്നില്ല   എന്നാണ്  കേട്ടിട്ടുള്ളത് . സഭ
നികുതി   കൊടുത്താൽ    ആ   പണം കൊണ്ട്   കോടിക്കണക്കിന്  പാവപ്പെട്ടവരെ   ദാരിദ്ര്യത്തിൽ നിന്ന്    മോചിപ്പിക്കാൻ   കഴിയും .ഇന്ന്
സാമ്പത്തിക ശേഷിയുള്ള   ആളുകൾ   ഗ്യാസ് ൻറെ   subsidy  ഉപേക്ഷിക്കുന്നുണ്ട് . ആ   പണം    സാധുക്കൾക്ക്   പ്രയോജനപ്പെടാൻ  വേണ്ടി .
ആ    മാതൃകയെ   പിന്തുടർന്ന്   സഭ   സ്വയം  മുന്നോട്ടു വന്ന്   നികുതി  കൊടുക്കുമോ ? എന്നിട്ട്   പറയൂ    ധാർമ്മികതയെ പ്പറ്റി .


ഇനി    പ്രധാന   point ലേയ്ക്ക്    കടക്കാം . ധാർമ്മികതയെപ്പറ്റി  തന്നെയാണ്
പറയുന്നത് .

1      വത്തിക്കാനിലെ     അഴിമതി

വത്തിക്കാനിലെ    അഴിമതി   കുപ്രസിദ്ധമാണ് . വത്തിക്കാൻ  ബാങ്ക്ലെ
അഴിമതി ,പണാപഹരണം , മാഫിയുമായുള്ള   ബന്ധം   മുതലായവ
കുപ്രസിദ്ധമാണ് . 5  billion   Euro    ആസ്തി   ഉണ്ടായിരുന്ന   Vatican  Bank
പാപ്പരായി . ആ  ബാങ്ക്   money -laundering ൻറെ   കേന്ദ്രം   ആയിരുന്നു .ബാങ്ക്ൻറെ    രഹസ്യ സ്വഭാവം   വൻ അഴിമതിക്ക്  കാരണമായി .  2012 ൽ
BENEDICT മാർപാപ്പയുടെ     ബട്ലെർ   പലോല  ഗബ്രീല്ലെ , നശിപ്പിച്ചു കളയാൻ     പാപ്പാ  എല്പ്പിച്ച   സ്വകാര്യ രേഖകൾ   ഒരു  പത്ര ലേഖകന്
ചോർത്തി . ലേഖകൻ   അവ   പ്രസിദ്ധീകരിച്ചു . അനേകം   അഴിമതി കഥകൾ  വെളിച്ചത്ത് വന്നു .അനേകം   പുസ്തകങ്ങൾ  ഇത്   സംബന്ധിച്ച്   പ്രസിദ്ധീകരിക്കപ്പെട്ടു . ചോർത്തിയ   രേഖകൾ   VATILEAKS   എന്ന്   അറിയപ്പെടുന്നു .

2     ബാല പീഡനം ( Child  Abuse )

കത്തോലിക്കാ   സഭയെ  പിടിച്ചുകുലുക്കിയ    scandal  ആണ്    Europe ലും
അമേരിക്കയിലും    അര നൂറ്റാണ്ടോളം  കാലം   ആയിരക്കണക്കിന്
കുട്ടികൾ     വൈദികരാൽ   പീഡിപ്പിക്കപ്പെട്ടത്‌ . അമേരിക്കയിലെ   Boston
രൂപതയിൽ  ആണ്  ഏറ്റവും  അധികം  കുട്ടികൾ   പീഡനത്തിന്  ഇരയായത് . കുറ്റവാളികളെ    മാതൃകാപരമായി   ശിക്ഷിക്കുന്നതിനു
പകരം   വൻ തുകകൾ   നഷ്ടപരിഹാരം  കൊടുത്ത്   ഒതുക്കുകയാണ്   സഭ
ചെയ്തത് . വിവാദത്തെ   തുടർന്ന്   Bostonലെ  ആര്ച് ബിഷപ്പ്  Barnard Law
രാജി  വെച്ചു . കുറ്റക്കാർക്കെതിരെ    കർശനമായ   നടപടി  എടുക്കാഞ്ഞതിന്
പീഡനകാലത്ത്   അതിന്   ചുമതല  ഉണ്ടായിരുന്ന   കർദിനാൾ   Ratzinger (പിന്നീട്     Benedict  മാർപാപ്പാ )  കടുത്ത    വിമർശനം   നേരിടേണ്ടി  വന്നു .


മേൽപ്പറഞ്ഞ    രണ്ട്    scandal കളിൽ  ഉണ്ടായ   മനോവിഷമം  കൊണ്ടായിരിക്കാം   Benedict   മാർപാപ്പാ    2013  ഫെബ്രുവരി   28 ന്  സ്വയം
വിരമിച്ചു .


KM  മാണിയുടെ    ധാർമികതയെപ്പറ്റി    മുഖ പ്രസംഗം   എഴുതന്നതിനു മുമ്പ്
പത്രാധിപർ   മേൽപ്പറഞ്ഞ  കാര്യങ്ങൾ  ഓർത്തിരുന്നു  എങ്കിൽ   നന്നായിരുന്നു . പക്ഷേ   ഏതോ  ഗൂഡ അജണ്ട  വെച്ച്  എഴുതി . ഇതിനാണ്
പറയുന്നത്   ''  മലർന്ന്  കിടന്ന്   തുപ്പരുത് .''  എന്ന് . വടി കൊടുത്ത്   അടി വാങ്ങിക്കരുത് .ഇരുന്നിട്ടേ   കാല് നീട്ടാവൂ .



എന്ന്

കുര്യൻ   നരിതൂക്കിൽ
പൈക ( പാലാ )


Wednesday, 11 November 2015

ആരും അത്ര ഞെളിയേണ്ടാ ( Opinion )


കേരളത്തിൽ   ഒരു    ബസ്‌  അപകടം   നടന്നാൽ   ഉടൻ തന്നെ   ആളുകൾ
ഓടിക്കൂടി    ബസ്‌   തീവെച്ച്   നശിപ്പിക്കുന്നു .ഡ്രൈവർ    ഓടി  രക്ഷപ്പെടുന്നു .  ഒരു    രോഗി   മരിച്ചാൽ   ചിലപ്പോൾ    രോഗിയുടെ   ബന്ധുക്കൾ   ചികിൽസയിലെ    പിഴവ്   ആരോപിച്ചുകൊണ്ട്‌    ഡോക്ടറെ   മർദ്ദിക്കുന്നു .


ജനങ്ങളിൽ   ഒരു   വിഭാഗക്കാരുടെ   താ ഴ്ന്ന   നിലവാരത്തെയാണ്   ഇത്
സൂചിപ്പിക്കുന്നത് . ബസ്‌  അപകടം  എങ്ങനെ  ഉണ്ടായെന്ന്   ശാസ്ത്രീയ
പരിശോധനയിലൂടെയാണ്    കണ്ടു  പിടിക്കേണ്ടത്‌ . ബസ്‌  ഉടമ  ശരിയായ
maintenance ചെയ്യാത്തത് കൊണ്ടായിരിക്കാം   brake  ,fail  ആകുന്നത് .അത്
ഡ്രൈവറുടെ   അശ്രദ്ധ കൊണ്ടല്ല .

ഒരു   രോഗിയുടെ  മരണകാരണവും    ശാസ്ത്രീയ  പരിശോധന കൊണ്ടാണ്
കണ്ടുപിടിക്കേണ്ടത് . എന്നാൽ   രോഗിയുടെ   ബന്ധുക്കൾ    വികാരങ്ങൾക്ക്
അടിമപ്പെട്ട്   ഡോക്ടറെ    മർദ്ദിക്കുന്നു .

KM  മാണിയെ    താഴെയിറക്കാൻ    ഒരു  വർഷത്തോളം   സമരം  നടത്തിയവർ   മേൽപ്പറഞ്ഞ   കൂട്ടത്തിൽ പെട്ടവരാണ് . അവർ   താൽക്കാലികമായി   വിജയിച്ചിരിക്കുന്നു .

Km   മാണിയുടെ   വിധിയോട്   അനുബന്ധിച്ച്   Julius  Caesar ൻറെ  ഭാര്യയെപ്പറ്റിയുള്ള    ഒരു   പരാമർശം   ചിലർ   അടർത്തിയെടുത്ത്‌   പ്രയോഗിക്കുന്നത്   കേട്ടു . Julius    Caesar  നാടകത്തിൽ   ഇന്നത്തെ   രാഷ്ട്രീയ
സംഭവ വികാസങ്ങൾക്ക്‌     സമാനമായ   കാര്യങ്ങൾ   ഏറെയുണ്ട് .
Julius   Caesar ൻറെ     കൊലപാതകത്തിൽ   ക്ഷുഭിതരായ    ജനക്കൂട്ടം
അക്രമാസക്തരായി    കണ്ണിൽ   കണ്ടതെല്ലാം   തീവെച്ച്   നശിപ്പിക്കുകയും
ഗൂഢാലോചനക്കാരെ    വകവരുത്താൻ   തേടുകയും   ചെയ്യുന്നു .  ഗൂഢാലോചനക്കാരിൽ   Cinna  എന്ന   ഒരാൾ   ഉണ്ടായിരുന്നു .Cinna  എന്ന
പേരുള്ള    ഒരു  കവി    ആ   വഴി വരുന്നു . താൻ   കവിയാണ്‌  മറ്റേ  സിന്ന
അല്ലാ  എന്ന്  പറഞ്ഞിട്ടും   ജനക്കൂട്ടം  വഴങ്ങുന്നില്ല . അവർ   കവിയെ
വളഞ്ഞ്   കൊല്ലുന്നു .

KM  മാണിക്കെതിരെ     ഗൂഡാലോചനയുണ്ട്   എന്ന   കാര്യത്തിൽ   സംശയമില്ല . Julius   Caesar    നാടകം    ഒരു   ഗൂഢാലോചന യുടെ   കഥയാണ് .
റോമിലെ    ജനപ്രിയനായ   ഭരണാധികാരിയാണ്    സീസർ . അദ്ദേഹത്തിൻറെ    വർദ്ധിച്ച   ജനപ്രീതിയിൽ    അസൂയാലുവായ   Cassius
ഒരു    ഗൂഢാലോചന  തുടങ്ങുന്നു . അതിന്   ബലം  കൂട്ടാനായി  റോമിലെ
ഒരു   പ്രമുഖ നേതാവായ    Brutus നെ    തെറ്റിദ്ധരിപ്പിക്കുന്നു .

സീസർ    ഒരു   അധികാരമോഹിയും    സ്വേച്ചാധിപതിയും   ആണെന്നാണ്‌
നിരന്തരമായ    വാദങ്ങളിലൂടെ   Cassius    Brutus നെ   തെറ്റിധരിപ്പിക്കുന്നത് .
കറ പുരളാത്ത   പൊതുജീവിതത്തിൻറെ    ഉടമയാണ്   Brutus .രാജ്യനന്മക്കുവേണ്ടി    സീസറിനെ  കൊലപ്പെടുത്തുന്നത്   ശരിയാണെന്ന്
ആ      ശുദ്ധഗതിക്കാരൻ    വിശ്വസിക്കുന്നു .

വലിയ    ആദർശധീരൻറെ   മുഖംമൂടി   അണിഞ്ഞ   Cassius നെ   നയിക്കുന്നത്
വ്യക്തിപരമായ  വിരോധവും   അസൂയയും   മാത്രമാണ് . KM മാണിക്ക്
എതിരെ    ഗൂഢാലോചന   നടത്തിയവരും   Cassius ൻറെ   പിൻഗാമികൾ
ആണ് .

സൂര്യന്   കീഴിൽ  Shakespeare   കാണാത്തതായി   ഒന്നുമില്ല . ഗൂഡാലോചനക്കാരുടെ    മാസപ്പടി പറ്റിക്കൊണ്ട്‌   ഏഷ്യാനെറ്റ്‌ പോലുള്ള
തറ ചാനലുകൾ    KM മാണിയെ   വ്യക്തിഹത്യ  ചെയ്യുന്നത്    കാണുകയുണ്ടായി . ഈ  ചാനലുകാർ   ജന ദ്രോഹികളാനെന്ന  കാര്യം
പലരും   മനസ്സിലാക്കുന്നില്ല . ഉദാഹരണമായി    ഇവരുടെ   പൊട്ട സീരിയലുകൾ   കണ്ട്   ആകൃഷ്ടരായി   എത്രയോ  പെണ്‍കുട്ടികളാണ്
പ്രണയത്തിൻറെ   ചതിക്കുഴികളിൽ   വീണിട്ടുള്ളത് ! ഇവർ   പരസ്യപ്പെടുത്തുന്ന   വിഷമയമായ   മസാലകൾ   കഴിച്ച്  എത്ര പേരാണ്
ഉദര രോഗികളായി   മാറിയിട്ടുള്ളത് !

ചാനലുകാരുടെ   കുതന്ത്രങ്ങൾ   കാണാൻ   Shakespeare  എന്ന   മഹാപ്രതിഭയ്ക്ക്     സാധിച്ചു . Brutus നെ    സ്വാധീനിക്കാൻ വേണ്ടി
Cassius   അനേകം   ഊമക്കത്തുകൾ    വ്യത്യസ്ത കൈപ്പടകളിൽ   എഴുതി
Brutus ൻറെ   വീട്ടിൽ   രഹസ്യമായി   എറിയുന്നു .സീസർ   അധികാരമോഹിയാണ് , സീസറിനെ   തടയാൻ   Brutus   ഇടപെടണം
എന്നാണ്   ആ  കത്തുകളിൽ   ജനങ്ങളുടെ  പേരിൽ   എഴുതിയത് .


     Cassius

Be    you  content ,good  Cinna , take this  paper
And  look  you  lay  it  in  the  praetor's      chair
Where   Brutus  may  but  find it ; and  throw  this
In  at  his  window :set  this  up  with  wax
Upon  old  Brutus '  statue '...............(  Act 1 ,Scene 3 )


Brutus  എന്ന   നല്ല  മനുഷ്യൻ   ഈ   ഊമക്കത്തുകൾ    വായിച്ച്  വിശ്വസിച്ച്
സീസറിനെ   കൊല്ലാൻ   പങ്ക് ചേരുന്നു .ഇതുപോലെ   തറ ചാനലുകളുടെ  കള്ള പ്രചരണങ്ങൾ   വിശ്വസിച്ച്   പല  നല്ല   മനുഷ്യരും    മാണിസാറിനെ
വെറുതിട്ടുന്ടാകാം .

വ്യക്തിവിരോധം   ഏറ്റവും  നികൃഷ്ടമായ   മന :സ്ഥിതിയിലേയ്ക്കു
ചിലരെ    താഴ്ത്തുന്നു  എന്ന്   Cassius    കാണിക്കുന്നു . എൻറെ  രാഷ്ട്രീയ എതിരാളി    മുടന്തുള്ള  ആളാണെങ്കിൽ   അത് പറഞ്ഞ്  ഞാൻ  അയാളെ
ആക്ഷേപിക്കാൻ   പാടില്ല . സീസർ   ചുഴലി ദീനം  ഉള്ള  ആളായിരുന്നു .
അതിൻറെ    പേരിൽ   Cassius    സന്തോഷിക്കുന്നു . ഒരു  പൊതുവേദിയിൽ  സീസർ    ചുഴലി  ബാധിച്ച്  വീണത്‌  കേട്ട്    Cassius   ആഹ്ളാദിക്കുന്നു .

He   had a   fever  when   he   was  in  Spain ,
And   when  the  fit   was  on  him  I   did    mark
How   he  did  shake ;it  is    true  ,this   god  did  shake
His   coward  lips  from  their  colour  fly ....( Act  1 , Scene  2 )


മാണി സാറിന്    80  കഴിഞ്ഞു ,ശരിയായ    ബോധം  പോലുമില്ല  എന്ന്
ഇന്നലെ   തറ ചാനലിൽ    PC ജോർജ്  വെച്ചു കാച്ചിയപ്പോൾ    Shakespeare ടെ
ചിത്രത്തിന്   മുമ്പിൽ   ഒരു   തിരി   കത്തിക്കണമെന്ന്   തോന്നി !

ഗൂഡാലോചനക്കാരുടെ    താൽക്കാലിക വിജയവും   അവരുടെ   അന്തിമ
പരാജയവും    Julius Caesar   നാടകത്തിൽ    നാം   കാണുന്നു . Rome നെ
ഭരിക്കാൻ വേണ്ടിയാണ്    ഗൂഡാലോചനക്കാർ     സീസറിനെ    വധിക്കുന്നത് .
വധത്തെ   ന്യായീകരിച്ചുകൊണ്ട്    Brutus   പ്രസംഗിക്കുന്നു , സീസറിന്റെ
സുഹൃത്തായ    Mark   Antony ക്ക്    പ്രസന്ഗിക്കാൻ    Brutus   അനുവാദം
കൊടുക്കുന്നു . '' അന്തോണിയുടെ    പ്രസംഗം   കേട്ടിട്ടേ  നിങ്ങൾ  പിരിഞ്ഞു
പോകാവൂ '' എന്ന്    ആ   നല്ല   മനുഷ്യൻ   പറയുന്നു . അന്തോണിയുടെ
പ്രസംഗം   എല്ലാം    മാറ്റി മറിക്കുന്നു . സീസർ    അധികാര മോഹിയല്ല
എന്ന്    അന്തോണി    കാര്യകാരണ സഹിതം    സമർഥിക്കുന്നു . അതിന്
ഒരു   തെളിവ്   അദ്ദേഹം   കാണിക്കുന്നു .  സീസർക്ക്   മക്കൾ
ഇല്ലായിരുന്നു . സീസർ    ജനങ്ങളെ   സ്വന്തം   മക്കളെ പോലെ   സ്നേഹിച്ചിരുന്നു . അദ്ദേഹത്തിന്റെ  വിൽപത്രത്തിൽ   തൻറെ   വസ്തുവകകൾ    എല്ലാം  ജനങ്ങൾക്കായി    എഴുതി വെച്ചിരുന്നു . ഇത്
കേട്ട    ജനങ്ങൾ     ഗൂഡാലോ ചനക്കാരെ     റോമിൽ നിന്ന്    ഓടിക്കുന്നു .


മന്ത്രി  ആയിരിക്കെ   മാണിസാർ   ഒപ്പുവെച്ചത്    ലക്ഷ ക്കണക്കിന്  ജീവനക്കാർക്ക്   ആനുകൂല്യങ്ങൾ    വർദ്ധിപ്പിച്ച   ഓർഡർ   ആണ് .


Cassius  വൻ   അഴിമതിക്കാരനാണ്    എന്ന്   തെളിയുന്നു . അദ്ദേഹം   ജനങ്ങളിൽ   നിന്ന്   കൈക്കൂലി    വാങ്ങി . ഇത്   കേട്ട   Brutus   ഇടയുന്നു .


        Brutus

Let  me  tell   you   Cassius , you  yourself
Are  much  condemned   to   have  an  itching   palm
To    sell   and   mart   your   gold
To   undeservers .    ( Act 4  Scene  3 )

കൈക്കൂലി    വാങ്ങാൻ   നിൻറെ   കൈ   തരിക്കുന്നു '  എന്നാണ്    Brutus
പറയുന്നത് .

പരമ ദയനീയമാണ്    ഗൂഢാലോചനക്കാരുടെ    അന്ത്യം .  കുരുക്ഷേത്രത്തിൽ
തോറ്റ്    Brutus ഉം    Cassius ഉം    ആൽമഹത്യ    ചെയ്യുന്നു .സമ്മർദ്ദത്തിലൂടെ
മാണിസാറിനെ   താഴെയിറക്കിയവർ   അത്ര  ഞെളിയേണ്ട . Shakespeare ക്ക്
ഇതുവരെ    തെറ്റ്   പറ്റിയിട്ടില്ല .



Cassius  ൻറെ    കഥാ പാത്രത്തിൽ    ഞാൻ   കാണുന്നത്    ഇന്നത്തെ   കപട
ഇടതുപക്ഷ ക്കാരനെയാണ് . പറച്ചിലും    പ്രവർത്തിയും   തമ്മിൽ   വളരെ
അന്തരം   ഉള്ള   ഒരാൾ . പ്രത്യേകിച്ച്     ദക്ഷിണാഫ്രിക്കയിൽ  ഇന്ന്  ഭരിക്കുന്ന
ഇടതുപക്ഷത്തെ    ഈ    കാപട്യത്തിന്    ഉദാഹരണമായി   ചൂണ്ടിക്കാണിക്കാൻ    കഴിയും . 21 കൊല്ലത്തെ    അഴിമതി ഭരണം  കൊണ്ട്
അവർ    രാജ്യത്തെ   കുട്ടിച്ചോർ    ആക്കിയിരിക്കുന്നു . ഇത്   വിശദീകരിക്കണമെങ്കിൽ    നൂറുകണക്കിന്    പേജ്  വേണ്ടിവരും . പാവപ്പെട്ടവരിൽ    പാവപ്പെട്ടവർക്ക്    ANC / Communist   Party   കൂട്ടുകെട്ട്  ചെയ്യുന്ന    ദ്രോഹം   വിവരണത്തിന്   അതീതമാണ് . ഒരു   ഉദാഹരണം
മാത്രം    പറയാം .

Kopela   എന്ന     ഗ്രാമത്തിൽ    കഴിഞ്ഞ   മാസം   ഒരു    സമരം   ഉണ്ടായി .
ജനങ്ങൾക്ക്‌    കുടിവെള്ളം , ടാർ  റോഡ്‌ , മുതലായ    സൌകര്യങ്ങൾ   വേണം .  ഈ   പ്രദേശത്ത്    കിണർ  ഇല്ല . Bore  Well  കുഴിച്ച്   പൊതുവായി
supply   ചെയ്താലേ   വെള്ളം  കിട്ടൂ .  റോഡുകൾ   കല്ലുകൾ   നിറഞ്ഞ്
കാറുകൾക്ക്    ഓടാൻ  വയ്യ .   അയ്യായിരത്തോളം   ജനങ്ങൾ   താമസിക്കുന്ന

ഗ്രാമത്തിൽ   hospital  ഇല്ല . സമരത്തിൻറെ    മറവിൽ   ചിലർ   സ്കൂളുകൾക്കും   ആകെയുള്ള   ഒരു  Clinic നും   തീ വെച്ചു . നൂറു കണക്കിന്
കുട്ടികൾ    സ്കൂളിൽ    പോകാതെ   വെറുതെ   വീട്ടിൽ   ഇരിക്കുകയാണ് .

ഇടതുപക്ഷക്കാർ    മുതലാളിത്തം , സാമ്രാജ്യത്വം , ഇസ്രേൽ   മുതലായവക്ക്
എതിരേ    ഘോരഘോരം   മുദ്രാവാക്യം   മുഴക്കി   നടക്കുന്നു . പാവപ്പെട്ടവരിൽ    പാവപ്പെട്ടവർക്ക്    കുടിവെള്ളം   എത്തിച്ച് കൊടുക്കാൻ
അവർക്ക്     താൽപ്പര്യമില്ല .പാവപ്പെട്ടവരുടെ   കുട്ടികൾ   സ്കൂളിൽ  പോയില്ലെങ്കിൽ   എന്ത് ? കപട ഇടതുപക്ഷക്കാരുടെ   കുട്ടികൾ    നഗരങ്ങളിൽ   മുന്തിയ   സ്കൂളുകളിലാണ്   പഠിക്കുന്നത് .
















Friday, 6 November 2015

വാരാന്ത്യ ചിന്തകൾ

ഒക്ടോബർ / ഡിസംബർ   മാസങ്ങൾ   ദക്ഷിണാഫ്രിക്കയിൽ   പരീക്ഷകളുടെ    മാസങ്ങളാണ് .സ്കൂളുകളിലും   സർവ്വ കലാശാലകളിലും
പരീക്ഷകൾ   നടക്കുകയാണ് . ഡിസംബർ / ജനുവരി   മാസങ്ങളിൽ  നീണ്ട
അവുധിക്കാലമാണ് .

പരീക്ഷ   എന്നത്   മറ്റൊരു   അർത്ഥത്തിലും  എടുക്കാം . രാജ്യം   കടുത്ത
വെല്ലുവിളികളെ    നേരിടുന്നു . സാമ്പത്തികമായി   പുരോഗതിയില്ല .
അക്രമ പ്രവണത   വർദ്ധിച്ചുവരുന്നു . ഒരാഴ്ചയിൽ  കുറഞ്ഞത്‌   ഒരു പോലീസുകാരൻ  എങ്കിലും   അക്രമികളുടെ  വെടിയേറ്റ്‌   മരിക്കുന്നു . പോലീസുകാര്ക്ക്   സുരക്ഷിതത്വം   ഇല്ലാത്ത   ഒരു  രാജ്യത്ത്   സാധാരണക്കാരുടെ   കാര്യം   ഊഹിക്കാം . ഒരു  ദിവസം   ശരാശരി   50
പേർ   വിവിധ    കാരണങ്ങളാൽ    കൊല  ചെയ്യപ്പെടുന്നു . എന്നാൽ   ഭരണകൂടത്തിന്   യാതൊരു   ആശങ്കയും  ഇല്ല . എല്ലാം  ഓക്കേ  എന്നാണ്
അവരുടെ    നിലപാട് .

ഒരു   പത്രം  എടുത്താൽ   രണ്ട്  പേജ്  എങ്കിലും   കൊലപാതകങ്ങളുടെയും   കോടതി  വിചാരണകളുടേയും   റിപ്പോർട്ട്‌കളാണ് . ഇവ  സർവ്വ സാധാരണ മായതുകൊണ്ട്   ജനം   ഇതിനെ   ഗൌരവമായി   കാണുന്നില്ല . ഒരു  12
വയസ്സുകാരൻ   സ്കൂളിൽ  വച്ച്  15  വയസ്സുള്ള  രണ്ട്  പയ്യന്മാരെ  കുത്തി
കൊലപ്പെടുത്തി . ഒരു  വെള്ളക്കാരൻ  തൻറെ   മകളുടെ  കാമുകനെയും  അവൻറെ   അച്ഛനെയും   വെടിവെച്ചു കൊന്നു .നാലഞ്ചുപേർ  ചേർന്ന്
ചാത്തൻ സേവ ( Satan ) ചെയ്ത്   ഒരു   യുവതിയുടെ   കുടൽമാല   വലിച്ചെടുത്ത്‌   കൊന്നു . ഒരു  പോലീസുകാരൻ    അക്രമികളുടെ   വെടിയേറ്റ്‌   മരിച്ചു ..ഇങ്ങനെ    പോകുന്നു   റിപ്പോർട്ട്‌ കൾ .

സോഷ്യൽ മീഡിയ   നിറയെ   അക്രമങ്ങളുടെ   വീഡിയോ കൾ    സുലഭമാണ് . ഇന്നലെ   ഒരു   വീഡിയോ  കണ്ടു . വളരെ  തിരക്കുള്ള
ഒരു   Junction ൽ    ഒരു  തടിയൻ ,ഒരു  യുവാവിനെ   കാറിൽ നിന്ന്  വലിച്ചിറക്കി    പൊതിരെ  തല്ലുന്നു . യുവാവിൻറെ   കാർ   തടിയന്റെ
മകളുടെ   കാറിൽ   ചെറുതായി   ഒന്ന്  ഉരഞ്ഞു . മകൾ   അച്ഛനെ  ഫോണ്‍
ചെയ്ത്    വരുത്തിയതാണ് . ഇത്തരം   അക്രമത്തിന്    റോഡ്‌  Rage  എന്ന്
പറയുന്നു .

ഏറ്റവും    വിചിത്രമായ   ഒരു  വാർത്ത‍ ,നെല്സണ്‍   മണ്ടേലയുടെ   ഒരു
കൊച്ചുമകൻ    15  വയസ്സുള്ള   ഒരു   പെണ്‍കുട്ടിയെ  ബലാൽസംഗം  ചെയ്തു
എന്നതാണ് . പെണ്‍കുട്ടിയുടെ   സമ്മതത്തോടെയാണ്    ക്രിയ  ചെയ്തത്
എന്നതാണ്    പ്രതിയുടെ    വാദം .പ്രസിഡന്റ്‌    ജേക്കബ്‌   സുമാ  Deputy
പ്രസിഡന്റ്‌    ആയിരുന്ന   കാലത്ത്   ഒരു  പെണ്‍കുട്ടിയെ   rape  ചെയ്തിരുന്നു . മുന്തിയ   വക്കീലന്മാരെ  വെച്ച്   മേൽപ്പറഞ്ഞ  വാദം  ഉറപ്പിച്ച്  തലനാരിഴയ്ക്ക്    രക്ഷപ്പെട്ടു .


ചില   celebrities  ൻറെ    ചില  മക്കൾ   അല്ലെങ്കിൽ  കൊച്ചുമക്കൾ  താന്തോന്നികളാണെന്നു    കേട്ടിട്ടുണ്ട് .സുമായുടെ   ഒരു  മകൻ   അലക്ഷ്യമായി   Porsche  കാർ  ഓടിച്ച്    ഒരു   സ്ത്രീയുടെ   മരണത്തിന്
ഇടയാക്കി . ആർച് ബിഷപ്പ്    Desmond  Tutu വിൻറെ    ഒരു  കൊച്ചുമകൾ
അദ്ദേഹത്തിൻറെ   വീട്ടിലെ   ലക്ഷക്കണക്കിന്‌  രൂപാ  വിലപിടിപ്പുള്ള
പാത്രങ്ങളും    antiques ഉം    കഴിഞ്ഞ  കൊല്ലം  തല്ലി  തകർക്കുകയുണ്ടായി .
എന്തിനോ   ദ്വേഷ്യം   വന്നിട്ട് !

ദക്ഷിണാഫ്രിക്കയിലെ     വിദ്യാഭ്യാസരംഗം    തകർച്ചയുടെ   വക്കത്താണ് .
ചുരുക്കം   ചില   വിദ്യാർത്ഥികളുടെ   ഗുണ്ടായി സം      കലാശാലകളുടെ
പ്രവർത്തനത്തിന്    കടുത്ത   ഭീഷണിയായി    മാറിയിരിക്കുന്നു . കല്ലേറ് ,
തീവെയ്പ് , മർദ്ദനം ,പൊതുമുതൽ    നശിപ്പിക്കൽ  മുതലായ  ഹീന പ്രവർത്തികളിൽ    അവർ   ഏർപ്പെട്ടിരിക്കുന്നു . Johaanesburg  University യിൽ
അവർ     പരീക്ഷകൾ   തടസ്സപ്പെടുത്താൻ    ശ്രമിക്കുകയുണ്ടായി .
ഇവർ    കടുത്ത   വിപ്ളവകാരികൾ   ആണത്രേ . ഒന്നും   പഠിക്കാത്ത
ഇവരുടെ   ഉദ്ദേശ്യം, സമ്മർദ്ദം   ചെലുത്തി    പരീക്ഷ കൂടാതെ  ഡിഗ്രി
നേടുക   എന്നതാണെന്ന്    പറയപ്പെടുന്നു .

എല്ലാം    എളുപ്പമാക്കി   വിദ്യാർത്ഥികളുടെ    പ്രീതി  നേടുന്ന   പ്രവണത
Long Term ൽ     അവർക്ക്    ദോഷം   ചെയ്യും . ഗുണ്ടായിസത്തിൽ   ഏർപ്പെടുന്ന
ചില   വിദ്യാർത്ഥികൾക്ക്    സ്വയം  എന്തെങ്കിലും   വായിച്ച്   മനസ്സിലാക്കാൻ
സാധിക്കുന്നില്ല    എന്ന്   പറയപ്പെടുന്നു .

വിദ്യാഭ്യാസ വകുപ്പ്  തന്നെ    നിലവാരം   താഴ്ത്തുന്നത്   എനിക്ക്   നേരിട്ട്
അനുഭവമുണ്ട് . ഇവിടെ    Medium  of  Instruction   കൂടുതലും  English   ആണ് .
മറ്റ്   വിഷയങ്ങൾ   പൂർണ്ണമായി   മനസ്സിലാകണമെങ്കിൽ    English  നല്ലതുപോലെ    അറിഞ്ഞിരിക്കണം . അത്   എത്ര  പഠിച്ചാലും   അധികമാവുകയില്ല . കൂടുതൽ   വായിക്കാൻ   വിദ്യാർത്ഥികളെ   പ്രോത്സാഹിപ്പിക്കണം . എന്നാൽ   ഇതിന്   കടകവിരുദ്ധമാണ്    വിദ്യാഭ്യാസ
വകുപ്പിൻറെ   നിലപാട് .

English  Literature ൻറെ   ഒരു   പേപ്പർ  ഉണ്ട് . Paper  2 . പണ്ട്   ഇതിന്   80 മാർക്ക്‌
ആയിരുന്നു . അത്  വെട്ടിക്കുറച്ച്   70  ആക്കി . Macbeth ,Romeo  and  Juliet ,
Silas  Marner , മുതലായവ   പണ്ട്   പഠിപ്പിച്ചിരുന്നു .കുട്ടികൾ   അവ   enjoy ചെയ്തിരുന്നു . ഇപ്പോഴും   അത്തരം   പുസ്തകങ്ങൾ  വേണമെങ്കിൽ  opt
ചെയ്യാം . അവയോടൊപ്പം   60  പേജ്  ഉള്ള   ഒരു  ദക്ഷിണാഫ്രിക്കൻ   നാടകവും   ഏർപ്പെടുത്തി .  ഇതിൽ  മൂന്ന്  കഥാപാത്രങ്ങൾ   മാത്രമാണുള്ളത് .
മൂന്നാഴ്ചകൊണ്ട്    ആ   നാടകം   പഠിപ്പിച്ച്   തീർക്കാം . 10  കവിതകൾ
പഠിക്കാനുണ്ട് . പരീക്ഷയിൽ    രണ്ട്   കവിതകളിൽ നിന്ന്  ചോദ്യങ്ങൾ
ചോദിക്കും . നാടകവും    കവിതകളും   ഒരു  term   പഠിപ്പിച്ച്   തീർക്കാം .
അതായത്   മൂന്ന്  terms ൽ    കുട്ടികൾക്ക്   Literature  പഠിക്കാൻ  ഒന്നുമില്ല .


ഞാൻ   പഠിപ്പിച്ചിരുന്ന   സ്കൂളിൽ   ലീലാമ്മ  Acting  Principal   ആണ്‌ .
Grade 12 ൽ       English   പഠിപ്പിക്കുന്ന    അധ്യാപികയ്ക്ക്   Literature  വലിയ
പിടിയില്ല . Preparatory   Exam ന്   കുട്ടികളുടെ   performance   മോശമായിരുന്നു .
അതുകൊണ്ട്   ആരും  ഇങ്ങോട്ട്   ചോദിക്കാതെ തന്നെ   ഞാൻ  volunteer
ചെയ്ത്  October  അവുധിക്ക്   കുറെ  ദിവസം   പഠിപ്പിച്ചു . Paper 2    നവംബർ
അഞ്ചാം   തീയതി  ആയിരുന്നു . നാലാം   തീയതി   എക്സാം   ഇല്ലായിരുന്നു . അതുകൊണ്ട്   നാലാം   തീയതി   ഞാൻ   revision  നടത്തി . ഏകദേശം
ഒന്നര  മണിക്കൂർ  കൊണ്ട്  10 poems   revise  ചെയ്തു . ഒന്നും  miss ചെയ്യാതിരിക്കാൻ    പ്രധാന  points  എല്ലാം   board ല്




     എഴുതിയിട്ടു . വീട്ടിൽപ്പോയി   ഓരോ  poem  മൂന്ന് പ്രാവശ്യമെങ്കിലും   വായിച്ച്  സ്വയം
notes  എഴുതണം   എന്ന്   ഓർമ്മിപ്പിച്ചു .


അഞ്ചാം   തീയതി   പരീക്ഷ   കഴിഞ്ഞ്   വന്ന  വിദ്യാർത്ഥികളോട് ,'' എങ്ങനെ
ഉണ്ടായിരുന്നു ?''  എന്ന്   ചോദിച്ചു .'' വളരെ  എളുപ്പമായിരുന്നു .''  അവർ
പറഞ്ഞു . Question   Paper  വായിച്ചു  നോക്കി . അവർ   പറഞ്ഞത്   ശരിയായിരുന്നു . എല്ലാം    ലളിതമായ   ചോദ്യങ്ങൾ . ഒരു   പ്രൈമറി  സ്കൂൾ   നിലവാരമേ  ഉള്ളൂ . ചോദ്യങ്ങൾ   തയ്യാറാക്കിയ  ആൾക്ക്   വിഷയം
വലിയ   പിടിയില്ല  എന്ന്   വ്യക്തം . ആ   കുട്ടികൾ  നല്ല   മാർക്ക്  വാങ്ങി
പാസ്സാകും   എന്ന   കാര്യത്തിൽ  സംശയമില്ല . എങ്കിലും   സന്തോഷം
തോന്നിയില്ല . ഇങ്ങനെ    പരോക്ഷമായ   മാർക്ക് ദാനത്തിലൂടെ   ജയിച്ചതു കൊണ്ട്   എന്തുപ്രയോജനം ? തീയിൽ  കുരുത്തത്   വെയിലത്ത്‌   വാടുകയില്ല   എന്ന  ചൊല്ല്    മാർക്ക് ദാനക്കാർ    കേട്ടിട്ടില്ല .



Sunday, 1 November 2015

വാരാന്ത്യ ചിന്തകൾ


ദക്ഷിണാഫ്രിക്കയിൽ    ആകെ   കഷ്ടകാലമാണ് . ഒന്ന് ,കാലാവസ്ഥ
വളരെ   മോശം . രാജ്യം  കടുത്ത   വരൾച്ചയുടെ   പിടിയിൽ   അമർന്നിരിക്കുകയാണ് . EL Nino  കാരണം   2016  മാർച്ച്‌  വരെ   കാര്യമായ
മഴ  ലഭിക്കുകയില്ല   എന്നാണ്   കാലാവസ്ഥ  വകുപ്പിൻറെ    പ്രവചനം .
ഇത്    ജനജീവിതത്തെ   വളരെ    സാരമായി   ബാധിക്കും .ഭക്ഷ്യോൽപാദനം
ഗണ്യമായി   കുറയുകയും   ഭക്ഷണ സാധനങ്ങൾക്ക്   വില  കൂടുകയും  ചെയ്യും . Already   ഭക്ഷണ സാധനങ്ങൾക്ക്   വില  കൂടുതലാണ് .

രണ്ട് , വിദ്യാഭ്യാസ രംഗത്തെ   അധ:


പതനം   വളരെ  ദുഖകരമാണ് .മുമ്പ്
കേരളത്തിൽ   ചില  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ   ഉണ്ടായതുപോലെ
അക്രമങ്ങൾ   ഇവിടത്തെ   സർവ്വ കലാശാലകളിൽ    കഴിഞ്ഞ   രണ്ടാഴ്ചകളിൽ    അരങ്ങേറി . ഫീസ്‌ കൂട്ടിയതിനെ   പ്രതിഷേധിച്ച്
തുടങ്ങിയ    സമരം , യാതൊരു  ഫീസും  പാടില്ല  എന്ന  തലത്തിലാണ്
ഇപ്പോൾ   എത്തിയിട്ടുള്ളത് .

മൂന്ന് ,ദക്ഷിണാഫ്രിക്കയിലെ   currency ,Rand ന്   ഇക്കൊല്ലം  15 ശതമാനത്തോളം   മൂല്യം  ശോഷിച്ചത്  ഇവിടെയുള്ള   വിദേശികൾക്ക്
ഒരു   വലിയ  തിരിച്ചടിയാണ് . 2006 ല്   ഒരു  Rand ന്   ഏഴ് രൂപാ  കിട്ടിയിരുന്നിടത്ത്  ഇപ്പോൾ  കിട്ടുന്നത്  നാല് രൂപാ   എഴുപത്  പൈസയാണ് .
അതിനും   ഉറപ്പില്ല .


വിദ്യാർത്ഥി സമരത്തെ പ്പറ്റി    പറയുമ്പോൾ    വിതച്ചത്  കൊയ്യുന്നു  എന്നാണ്
പറയേണ്ടത് . പാവപ്പെട്ട  വിദ്യാർത്ഥികൾക്ക്‌    എല്ലാ വിധ   സഹായവും
കൊടുക്കണം ,ഏത്  രാജ്യത്ത്   ആയാലും . എന്നാൽ  അദ്ധ്യാപകർക്കും  വിദ്യാർത്ഥികൾക്കും  അച്ചടക്കം   ഇല്ലാതായാൽ  വിദ്യാഭ്യാസ രംഗത്ത്
കടുത്ത    വരൾച്ച   അനുഭവപ്പെടും . അതാണ്‌   ഇപ്പോൾ   ദക്ഷിണാഫ്രിക്കയിൽ     സംഭവിച്ചിരിക്കുന്നത് . ഇതിൻറെ   വിശദാംശങ്ങളിലെയ്ക്ക്    കടന്നാൽ    വളരെയേറെ   നീണ്ടുപോകും . അതുകൊണ്ട്   ഒന്നു രണ്ട്   കാര്യങ്ങൾ   മാത്രം   പറയാം .


വിദ്യാർത്ഥികളെ  എപ്പോഴും   സന്തോഷിപ്പിക്കുന്നതിൽ   സർക്കാരുകൾ
വളരെ   ശ്രദ്ധിക്കാറുണ്ട് . കുട്ടികൾക്ക്   യാതൊരു വിധ മനപ്രയാസവും
ഉണ്ടാകാ ൻ   പാടില്ല . ദക്ഷിണാഫ്രിക്കയിൽ   അടിശിക്ഷ  നിറുത്ത ലാക്കി .
വിദ്യാർത്ഥികൾക്കെതിരെ    യാതൊരു   ശിക്ഷണ നടപടിയും   പാടില്ല .
PC ജോർജ് നെ    അയോഗ്യനാക്കുന്നതിനുള്ള    നടപടികൾ  പോലെ  ദുഷ്ക്കരമാണ്   ഒരു  വിദ്യാർത്ഥിക്കെതിരെ   നടപടി  എടുക്കുക  എന്നത് .
അതുകൊണ്ട്   ഒരു  കുട്ടി  മദ്യപിച്ച്  സ്കൂളിൽ   വന്നാലും   അധികൃതർ
അത്   കണ്ടില്ലെന്ന്   നടിക്കാനാണ്   ഇഷ്ടപ്പെടുന്നത് .

പാസ്സ്  മാർക്ക്‌   30   ആണ് . Failed  എന്ന   വാക്ക്  റിപ്പോർട്ട്‌  കാർഡ്‌ ൽ നിന്ന്
ഒഴിവാക്കിയിരിക്കുകയാണ് . Passed എന്നതിന്   Achieved  എന്നും   Failed
എന്നതിന്  Not  achieved  എന്നും   ആണ്   പ്രയോഗം . Not  achieved  എന്നത്
കുട്ടികൾക്ക്   മനപ്രയാസം  ഉണ്ടാക്കും   എന്നതിനാൽ   മാർക്ക് ദാനം ചെയ്ത്
എല്ലാവരേയും    സന്തോഷിപ്പിക്കുക  എന്നതാണ്   നാട്ടു നടപ്പ് .

വിദ്യാഭ്യാസ വകുപ്പ്   ഓക്കേ   ആണെന്ന്    കാണിക്കാൻ   വിദ്യാഭ്യാസ
മന്ത്രിമാർ   ചെയ്യുന്ന   അഭ്യാസമാണ്   മാർക്ക് ദാനം . ഇക്കാര്യത്തിൽ   കേരളത്തിലെ   മന്ത്രി    റബ്ബർ ഷീറ്റ്   ആണെങ്കിൽ   ഇവിടത്തെ  മന്ത്രി
ഒട്ടുപാൽ   ആണ് .


ദക്ഷിണാഫ്രിക്കയിൽ   ചില   അദ്ധ്യാപകർക്ക്   ശരിയായ   training  കിട്ടിയിട്ടില്ല . പഠിപ്പിക്കുന്ന  വിഷയങ്ങളിൽ    അവർക്ക്   മതിയായ
അറിവില്ല . വളരെ   ആത്മാർത്ഥമായി   പഠിപ്പിക്കുന്ന  അധ്യാപകർ  ഉണ്ട് .
അല്ലാത്തവരും   ഉണ്ട് . ഉദാഹരണമായി   full  stop ,comma  എന്നിവയുടെ
ഉപയോഗം   പല  കുട്ടികൾക്കും    അറിഞ്ഞുകൂടാ . Capital  letter ൻറെ
ഉപയോഗവും   അറിഞ്ഞുകൂടാ .

ഗ്രാമപ്രദേശങ്ങളിൽ    പാവപ്പെട്ടവരുടെ   കുട്ടികൾ  കണക്കും   സയൻസും
പഠിക്കാൻ    താൽപ്പര്യം   കാണിക്കുന്നില്ല . സ്കൂൾ തലത്തിൽ  ഈ വിഷയങ്ങൾ   compulsory  അല്ല .

വളരെയേറെ  കുട്ടികൾ   സ്കൂൾ തലത്തിൽ  drop out  ആകുന്നു .ശരിയായ
അടിത്തറയില്ലാതെ    University യിൽ   എത്തുന്ന  ചില  കുട്ടികൾ   പഠനം
മുമ്പോട്ട്‌   കൊണ്ടുപോകാൻ   വയ്യാതെ  drop  out  ആകുന്നു .

വിദ്യാർത്ഥികളേയും    രക്ഷിതാക്കളേയും   പ്രീണിപ്പിച്ച്‌  നിറുത്താനുള്ള
ഉദാരവൽക്കരണം    എഴുത്തും    വായനയും   ശരിക്ക്   അറിഞ്ഞുകൂടാത്ത
യുവജനതയെ    സൃഷ്ടിക്കുന്നു .ദക്ഷിണാഫ്രിക്കയിൽ    തൊഴിലില്ലായ്മ
26   ശതമാനമാണ് .

കേരളത്തിലും   ദക്ഷിണാഫ്രിക്കയിലും   ഉള്ള   ഒരു   പ്രശ്നം   സർക്കാർ
ഹൊസ്പിറ്റലുകലിൽ   ആവശ്യത്തിന്   ഡോക്ടർമാർ  ഇല്ലായെന്നതാണ് .
വിദ്യാഭ്യാസത്തിനു വേണ്ടി    എല്ലാം   വാരിക്കോരി  കൊടുക്കുന്നുണ്ട് .പക്ഷേ   തിരിച്ച്   കാര്യമായി  ഒന്നും  കിട്ടുന്നില്ല   എന്നതാണ്   അവസ്ഥ .

*                      *                        *                        *                         *

കടുത്ത    ചൂടിനെ    പ്രതിരോധിക്കാൻ   മാർഗ്ഗങ്ങളുണ്ട് . ഗൾഫ്‌  രാജ്യങ്ങളിലെ   ചൂടുമായി   താരതമ്യം  ചെയ്യുമ്പോൾ   ഇവിടത്തെ
ചൂട്    സഹിക്കാവുന്നതാണ് . കൂടിയാൽ    40  ഡിഗ്രി  വരെ  പോകും .
എൻറെ   orchard ൽ  peach ,apricot ,plum ,അത്തി  മുതലായവ  തൊട്ടു
തൊട്ട്   വളർന്ന്  നിൽക്കുന്നിടത്ത്   ഒരു  കസേരയിട്ട്   തണുത്ത  ഒരു  ബിയർ
കുടിച്ചുകൊണ്ട്   ഇരിക്കാൻ   ഒരു  പ്രത്യേക  രസമുണ്ട് . മുകളിൽ  പക്ഷികൾ
കൂട്  കൂട്ടുന്നത്തിന്റെ   കലപില ശബ്ദം  കേൾക്കാം . വരൾച്ച   ആണെങ്കിലും
ഭാഗ്യവശാൽ   ജലക്ഷാമം   ഇല്ല . bore well  pump  ഉണ്ട് . sprinklers  on ചെയ്ത്
സമീപത്തുള്ള   പക്ഷികളെ   വിളിച്ചു വരുത്താൻ    സാധിക്കും .മഴയില്ലാതെ   അവരും    വളരെ   വിഷമിക്കുന്നുണ്ട് .





Wednesday, 28 October 2015

ക്രിമിനൽ 2015 ലൈവ് -3

കുപ്രസിദ്ധ     ക്രിമിനൽ    തുരപ്പൻ   തോമ്മാ    audience നോട്    പറയുന്നതാണ്
രംഗം


വൃദ്ധജനങ്ങളുടെ    വീടുകളാണ്   എൻറെ   speciality . വലിയ   വീടുകളിൽ
ഒറ്റയ്ക്ക്  ജീവിക്കുന്ന   ദമ്പതികൾ , അല്ലെങ്കിൽ   ഒറ്റയ്ക്ക്  ജീവിക്കുന്ന
വൃദ്ധൻ   അല്ലെങ്കിൽ  വൃദ്ധ  ആണ്   എൻറെ   target . അങ്ങനെയുള്ള   വീടുകൾ   എവിടെയും   കാണാം . വിലപിടിപ്പുള്ള    സാധനങ്ങളും  പണവും
എതിർക്കാതെ    എടുത്തു തന്നാൽ   പ്രശ്നമില്ല . എതിർത്താൽ   പെട്ടന്ന്
പ്രകോപിതനാകുന്ന    സ്വഭാവമാണ്   എന്റേത് .എതിർക്കുന്നവരോട്  എന്ത്
ചെയ്യുമെന്ന്   മുൻകൂട്ടി   പറയാൻ   ആവുകയില്ല .നിങ്ങളോട്   ഒരു  രഹസ്യം   പറയാം .എൻറെ   കർത്തവ്യ നിർവഹണത്തിന്   ഇടയിൽ  ഞാൻ   മൂന്ന്
വൃദ്ധരെ   തട്ടിയിട്ടുണ്ട് . ( jacket ൽ  നിന്ന്   ഒരു   ചെറിയ  ചുറ്റിക  എടുത്ത്
കാണിക്കുന്നു )  ഇതുകൊണ്ട്    തലയുടെ   പുറകിൽ  മർമ്മ സ്ഥാനത്ത്
ഒരു  മുട്ട് .ക്ടിം .ശുഭം . മൂന്ന്   സംഭവങ്ങളും    സ്വാഭാവിക  മരണമെന്ന്  എഴുതി തള്ളി . കുഴഞ്ഞുവീണ്  തലയ്ക്ക്   പരിക്കേറ്റ്   മരിച്ചു . വൃദ്ധർ
ആയതുകൊണ്ട്    കൂടുതൽ   ചോദ്യങ്ങളില്ല .പ്രത്യേകിച്ച്  വൃദ്ധ മാതാപിതാക്കൾ   എത്രയും  വേഗം  തട്ടിപ്പോകണം  എന്ന്  ആഗ്രഹിക്കുന്ന
മക്കൾ   ഏറെയുള്ള   ഇക്കാലത്ത് .

ഈ    കാണുന്ന   വലിയ  വീട്ടിൽ  താമസിക്കുന്നത്   എഴുപത്  കഴിഞ്ഞ
വക്കച്ചനും    ഭാര്യ   അന്നമ്മയുമാണ് . പത്തു നാൽപ്പത്   കൊല്ലം  ആഫ്രിക്കയിൽ    അദ്ധ്യാപകരായിരുന്നു . അതുകൊണ്ടാണ്   വീടിന്
ആഫ്രോ ഹൌസ്  എന്ന്  പേരിട്ടത് . മുപ്പത്  സെന്റ് സ്ഥലത്ത്    നാലായിരം
square feet  ഉള്ളതാണ്    വീട് . വക്കച്ചാണ്   മൂന്ന്   മക്കളാണ് . രണ്ട്  ആണ്‍മക്കൾ
അമേരിക്കയിൽ    ഡോക്ടർ മാരാണ് . ഒരു  മകൾ  ഉള്ളത്  ഓസ്ട്രേലിയ യിൽ  ആണ് . വക്കച്ചനും  അന്നമ്മയും   ഒരു  വർഷത്തിൽ   നാലഞ്ച്   മാസം
വിദേശത്താണ്     താമസം . ടൂർ   കഴിഞ്ഞ്   തിരിച്ചെത്തിയിട്ട്‌   ഒരു
മാസമേ   ആയുള്ളൂ . ഒരു   മാസമായി   ആഫ്രോ  ഹൗസിനെപ്പറ്റിയും
ഈ   വൃദ്ധദമ്പതികളെ കുറിച്ചും    ഞാനും   എൻറെ   ചീഫ്   വൈഫ്‌
കുഞ്ഞേലിയും    പഠിക്കുകയായിരുന്നു . പ്ളാനിംഗ് ൽ   യശശരീരനായ
ബിൻ ലാദേൻ   ആണ്   എൻറെ   ആദർശ പുരുഷൻ . എത്ര  കിറുകൃത്യമായിട്ടാണ്   ലാദേൻ ഗുരു  എല്ലാം   പ്ളാൻ ചെയ്ത്  9 / 11
ല    ട്വിൻ  towers നെ   തവിടുപൊടി    ആക്കിയത് . അതുപോലെയാണ്
Operation  ആഫ്രോ ഹൌസ്   ഞാനും   കുഞ്ഞേലിയും   ചേർന്ന്  പ്ളാൻ
ചെയ്തിട്ടുള്ളത് .

ഒരു   മാസമായി    ഇവിടെയടുത്ത്     ഒരു   വീട്   വാടകക്കെടുത്ത്‌   താമസിക്കുകയാണ് . ഒരു   വീട്ടിൽ   കവർച്ച   ചെയ്യുന്നതിന് മുമ്പ്
ആ     വീടിനെപ്പറ്റി   വിശദമായി   പഠിച്ചിരിക്കണം . ഈ  വൻ മതിലിന്
അപ്പുറത്ത്    വിവിധയിനം    വാഴകൾ   കാണാം . ഒരു  ദിവസം   ഞാൻ  ഒരു
പെട്ടി   ഓട്ടോ   വാടകയ്ക്ക്  എടുത്ത്   ഒരു   വാഴക്കുല കച്ചവടക്കാരൻ  എന്ന
ഭാവത്തിൽ    വക്കച്ചനെ   സമീപിച്ചു . നാലഞ്ച്   കുലകൾ   വാങ്ങി . ആ
വീടിനെപ്പറ്റിയും    പറമ്പിനെ പ്പറ്റിയും   മനസ്സിലാക്കാൻ   സാധിച്ചു . രഹസ്യമായി   ഫോട്ടോകൾ  എടുത്തു . അടുക്കള ഭാഗത്തുകൂടി   എങ്ങനെ
രണ്ടാം  നിലയിലേയ്ക്ക്   കയറാം  എന്ന്   മനസ്സിലാക്കി . അന്ന്  ഞാൻ
താടി   വളർത്തിയിരുന്നു .

വക്കച്ചന്    ഗുര്ണോ   എന്ന്   പേരുള്ള  ഒരു  Alsatian   പട്ടി  ഉണ്ടെന്നും
മനസ്സിലായി . പകൽ   അത്   കൂടിന്  ഉള്ളിൽ  ആണ് . രാത്രിയിൽ
അഴിച്ചുവിടും .

ഒരു   ദിവസം   ഞാനും  കുഞ്ഞേലി യും    കന്യാസ്ത്രീകളുടെ   വേഷമണിഞ്ഞ്‌   വക്കച്ചനെയും   അന്നമ്മയെയും   സന്ദർശിച്ചു . ഞാൻ
സിസ്റ്റർ   ജസീന്ത . കുഞ്ഞേലി   സിസ്റ്റർ  ഉർസുല . വൃദ്ധ ജനങ്ങളെ
അവരുടെ   വീടുകളിൽ   ചെന്നുകണ്ട്  അവരെ   സന്തോഷിപ്പിക്കുന്ന
സോഷ്യൽ   workers  എന്ന  വ്യാജേനയാണ്  ഞങ്ങൾ  ചെന്നത് .ഒരു
പകൽ  മുഴുവൻ   ഞങ്ങൾ   അവിടെ   ചെലവഴിച്ചു .

കുഞ്ഞേലി   ദുബായിൽ  രണ്ട് വർഷം   വീട്ടുജോലിക്ക്  നിന്നതാണ് .English
നന്നായി   സംസാരിക്കും . ഒരാൾ  English ൽ   നന്നായി   സംസാരിച്ചാൽ
അയാളെ   പൂർണ്ണമായി   വിശ്വസിക്കാം   എന്നാണ്  നമ്മുടെ   നാട്ടിലെ
ഒരു   വിശ്വാസം .അതുകൊണ്ടാണല്ലോ   നമ്മുടെ   പല  മണ്ട ശിരോമണി കളും   നൈജീരിയക്കാരുടെ    വലയിൽ  വീഴുന്നത് .കുഞ്ഞേലി
നന്നായി   സംസാരിച്ച്    വക്കച്ചന്റെയും    അന്നമ്മയുടെയും   വിശ്വാസവും
സ്നേഹവും   സമ്പാദിച്ചു . വീട്  മുഴുവൻ  ഞങ്ങൾക്ക്   കാണിച്ചു തന്നു .
എന്തോ   ആവശ്യത്തിന്    അന്നമ്മ   ബെഡ് റൂമിന്   പുറത്തേയ്ക്ക്
പോയപ്പോൾ   wardrobe ൻറെ   ഉള്ളിൽ   ഭിത്തിയിൽ   ഒരു   രഹസ്യ
സേഫ്  ഞങ്ങൾ   കണ്ടു . അതിൽ  സ്വർണ്ണവും   diamond ഉം   തീർച്ചയായും
കാണും . ഞങ്ങൾ   യാത്ര   പറഞ്ഞ്   ഇറങ്ങുമ്പോൾ   അന്നമ്മ  പറഞ്ഞു .

'' ഇനിയും   വരണം .''

'' തീർച്ചയായും . അതാണല്ലോ   ഞങ്ങളുടെ   കർമ്മ മേഖല .''  കുഞ്ഞേലി
പറഞ്ഞു .

ഇറച്ചി കഷണത്തിൽ   വിഷം  നിറച്ച്   കോമ്പൌണ്ട് ലേയ്ക്ക്
ബൈക്ക്ൽ    നിന്ന്    പല  ദിവസം  ഞാൻ  എറിഞ്ഞു . അങ്ങനെ   ഗുർനൊയെ
ഞാൻ    വകവരുത്തി .

ഓ ,സമയം   പോയി . Operation   ആഫ്രോ  ഹൌസ് ന്    സമയമായി .കാലാവസ്ഥ    അനുകൂലമാണ് . ഇപ്പോൾ   ഒരു   കൊടുങ്കാറ്റിന്   സാദ്ധ്യതയുണ്ടെന്ന്   ഞാൻ    മനസ്സിലാക്കിയിരുന്നു .

(  ശക്തമായി    കാറ്റ്   വീശുന്നു . അടുത്തൊന്നും   വാഹനങ്ങളോ  ആളുകളോ  ഇല്ല . തോമ്മാ   hockey  stick  ഉപയോഗിച്ച്    ഗേറ്റ്ൻറെ   അടുത്തുള്ള  CCTV
camera  അടിച്ച്   തകർക്കുന്നു . ഭിത്തിയിൽ    ഒരു  ചെറിയ  device  വെച്ച്
ഒരു   explosion   നടത്തുന്നു .  വൃത്താകൃതിയിൽ   ഒരു   ദ്വാരം  പ്രത്യക്ഷപ്പെടുന്നു . ആദ്യം    backpack  ആ   ദ്വാരത്തിലൂടെ   അപ്പുറത്തേയ്ക്ക്
തള്ളുന്നു . ദ്വാരത്തിലൂടെ   ഞെങ്ങി ഞെരുങ്ങി  കയറുന്നു .)



( Curtain )


Thursday, 22 October 2015

ക്രിമിനൽ 2015 -ലൈവ് ( One -man Drama ) -2

(കുപ്രസിദ്ധ    ക്രിമിനൽ   തുരപ്പൻ   തോമ്മാ    Audience നോട്   പറയുന്നതാണ്
രംഗം )


                                    തോമ്മാ

ഈ  കേരളം , ഇന്ത്യ  എന്നൊക്കെ   പറഞ്ഞാൽ    ഞങ്ങൾ   ക്രിമിനലുകളുടെ
പറുദീസയാണ് . എന്നു വെച്ചാൽ   നൂറും   ഇരുനൂറും  കുറ്റകൃത്യം  ചെയ്തിട്ട്
ജാമ്യത്തിൽ   ഇറങ്ങി   രാജ്യം  മുഴുവൻ  വേഷം  മാറി  നടന്ന്  അതേ  കുറ്റകൃത്യം  ചെയ്ത്   പിടി കൊടുക്കാതെ   വിലസാം . സൌദിയിലോ
അമേരിക്കയിലോ   ചൈനയിലോ   ഇറാനിലോ   ആണെങ്കിൽ    പണി
പാളും . സൌദിയിൽ    ആണെങ്കിൽ     ചക്ക വെട്ടുന്നതുപോലെ   വെട്ടൊന്ന്
മുറി   രണ്ട് . അമേരിക്കയിൽ   ആണെങ്കിൽ    നൂറും   നൂറ്റമ്പതും  കൊല്ലത്തെ    തടവാണ്   കിട്ടുന്നത് . ഇവിടെയോ ? എല്ലാം    വളരെ
ഉദാരമാണു് .അമേരിക്കയിൽ     ആറുകൊല്ലം   തടവ്‌ കിട്ടുന്ന  കുറ്റത്തിന്
ഇവിടെ    ആറുമാസമേ  കിട്ടൂ . കാരണം   ഇവിടത്തെ   ജനാധിപത്യം  അഥവാ
ഗുണ്ടാധിപത്യം    അമേരിക്കയിലെക്കാൾ    മികച്ചതാണ് . ഗുണ്ടാവകാശ ങ്ങൾക്കാന്    ഇവിടെ   മുൻഗണന . ഞങ്ങൾക്കും    തെരുവുനായ്ക്കൾക്കും   ആണ്   ഇവിടെ   കൂടുതൽ   അവകാശങ്ങൾ .അതുകൊണ്ടാണ്   ഞങ്ങളുടെ   എണ്ണം   അനുദിനം   വര്ദ്ധിച്ചു വരുന്നത് .

എന്നെങ്കിലും    പിടിക്കപ്പെടുകയില്ലേ   എന്ന്   നിങ്ങൾ  ചോദിച്ചേക്കാം .
പിടിക്കപ്പെട്ടാലും   ഒരു   ചണ്ടിപ്പാലും   ഇവിടെ   സംഭവിക്കാൻ  പോകുന്നില്ല . ഉദാഹരണമായി   കേരളം, തമിഴ്‌ നാട് ,കർണ്ണാടക
സംസ്ഥാനങ്ങളിൽ   250  കേസ്സുകൾ   എനിക്കെതിരെ  ഉണ്ട് . ജാമ്യത്തിലിറങ്ങി  വീണ്ടും   അതേ   കൃത്യങ്ങൾ  ചെയ്ത്   ഉലകം ചുറ്റും
വാലിബനായി   വിലസുകയാണ്   ഈ   തുരപ്പൻ  തോമ്മാ . ഇടയ്ക്കും
മുട്ടിനും   സുഖചികിത്സയ്ക്ക്   എന്ന പോലെ    ജയിലിൽ  കിടക്കാറുണ്ട് .
അധ്വാനിക്കുന്നവന്   വല്ലപ്പോഴും   വിശ്രമം  വേണ്ടേ ?  ഗുണ്ടാവകാശപ്രവർത്തകരുടെ    സഹായത്താൽ   ജയിലുകൾ  ഇന്ന്
ഗസ്റ്റ്   ഹൌസുകൾ   ആണ് . സെൽ ഫോണ്‍   എത്ര വേണമെങ്കിലും   ഉപയോഗിക്കാം . ഞാനും   ജയിൽ  വാർഡ
ന്മാരും  ഒന്നിച്ചിരുന്നാണ്
മദ്യപിക്കുന്നത് . ജയിലിൽ    ആണെങ്കിലും   ഞാൻ   facebook ൽ
ഉണ്ട് . എന്നെപ്പോലുള്ളവരോട്   ചില  പെണ്ണുങ്ങൾക്ക്‌   ഒരു   ആരാധനാ മനോഭാവമാണ് . ജയിലിൽ വെച്ച്    ചാറ്റ് ചെയ്ത്   പുറത്തിറങ്ങി  ചീറ്റ്
ചെയ്താണ്   ഞാൻ   നാല്  പെണ്ണുങ്ങളെ  കെട്ടിയത് .സേതുലക്ഷ്മി ,സൂസൻ ,
സുബൈദ ,ശ്രീക്കുട്ടി   എന്നിവരെ  ഞാൻ   ചാറ്റിലൂടെ  കുടുക്കിയതാണ് .ഇനിയും   എൻറെ   waiting list ല്    ആറ്  യുവതികൾ   ഇടിച്ചു നില്പ്പുണ്ട് .

ഒള്ളത്   പറയാമല്ലോ , ഇവിടം   സ്വർഗ്ഗമാണ് . ചില   രാജ്യങ്ങളിൽ   ജയിൽ വാസം   ഇവിടത്തെ പോലെ  കർക്കിടക ചികിത്സയോ   ഉണ്ടു താമസമോ
അല്ല . ചെലവിനുള്ള   കാശു്   മാസാമാസം  അങ്ങോട്ട്‌  എണ്ണി കൊടുക്കണം .
ടോഗോയിൽ  നാല്   മലയാളികൾ  ജയിലിൽ  കിടപ്പുണ്ട് . പ്രതിമാസം
മുപ്പതിനായിരം   രൂപാ   വീട്ടുകാർ  അയച്ചു കൊടുക്കണം . ഇവിടെയോ ?
എല്ലാം   free . കാരണം   നമ്മുടെ   ജനാധിപത്യം ,സോറി , ഗുണ്ടാധിപത്യം
ലോകത്തിലെ   ഏറ്റവും   മികച്ചതാണ് .

സോറി   പറഞ്ഞപ്പോഴാണ്   ഒരു   കാര്യം   ഓർത്തത്‌ . പറയാൻ  ഇത്ര
എളുപ്പമുള്ള , ഇമ്പമുള്ള   വാക്ക്   വേറെയില്ല . ഒരാളെ   വകവരുത്തിയിട്ടു
അയാളുടെ    കുടുംബങ്ങളോട്    സോറി  പറഞ്ഞ്   മുതലക്കണ്ണീർ   ഒഴുക്കുന്നത്   ഇന്നത്തെ    ഒരു   സ്റ്റൈൽ   ആണ് .പെൻഷൻ   പ്രായം
ആകുമ്പോൾ    ഭക്തി മാർഗ്ഗവും   ആകാം . എന്തെങ്കിലും   അത്ഭുത സിദ്ധികൾ   ഉണ്ടെന്ന്   അവകാശപ്പെട്ടാൽ   തടിച്ചുകൂടാൻ   ഇവിടെ   പതിനായിരക്കണക്കിന്    മണ്ടശിരോമണികൾ    ഉണ്ട് . റിട്ട ,ക്രിമിനലുകൾക്ക്   സമൂഹത്തിൽ   ഇന്ന്   ഒരു   നിലയും   വിലയുമുണ്ട് . നിങ്ങൾ  ഈയിടെ
കണ്ടില്ലേ    ആട്   ആന്റണി യെപ്പറ്റിയുള്ള    ചാനൽ  ചർച്ചയിൽ  ഒരു
റിട്ട .DGP യും   ഒരു  റിട്ട .കള്ളൻ   മണിയൻ പിള്ളയും   തോളോട് തോൾ
ചേർന്ന്   ഇരുന്ന്   ചർച്ച   ചെയ്യുന്നത് .ചുരുക്കി   പറഞ്ഞാൽ   ഞങ്ങളുടെ
ജോലിക്ക്   ഇന്ന്   ഒരു   മാന്യത  ഉണ്ട് .( തുടരും )





Friday, 16 October 2015

ക്രിമിനൽ 2015 ലൈവ് ( one -man play )- 1

(ഈ   play  പൂർണ്ണമായും    സാങ്കൽപ്പികമാണ്‌)



കഥാ പാത്രം :     തുരപ്പൻ   തോമ്മാ   ( 45 )     ഒരു   ക്രിമിനൽ 


(  തിരുവനന്തപുരത്ത്    ധനികർ    താമസിക്കുന്ന   ഉല്ലാസ്  നഗർ  എന്ന 
ഹൌസിംഗ്   കോളനി . രാത്രി   പത്തു മണി . തുരപ്പൻ  തോമ്മാ  പ്രവേശിക്കുന്നു . നല്ല  തടിമിടുക്കുള്ളവനാണ് . കയ്യിൽ  ഒരു  hockey 
stick ഉണ്ട് . കാറ്റിൽ നിന്ന്   protect ചെയ്യാൻ  എന്നപോലെ  തുണി കൊണ്ട് 
മുഖം   മറച്ചിരിക്കുന്നു . പുറത്ത്  വലിയ  ഒരു  backpack ഉണ്ട് . ഉയർന്ന ഭിത്തിയുള്ള   ഒരു   വലിയ   വീടിൻറെ  എതിർവശത്തായി   ഒരു 
മരത്തിൻറെ   കീഴെയാണ്   തുരപ്പൻ   തോമ്മാ  നിൽക്കുന്നത് . ആ  വലിയ 
വീടിൻറെ   പേര്   ആഫ്രോ ഹൌസ്   എന്നാണ് .തുരപ്പൻ   തോമ്മാ 
മുമ്പോട്ട്‌   വരുന്നു . Audience നെ     face   ചെയ്യുന്നു .)




ഹല്ലോ , എൻറെ    പേര്    തുരപ്പൻ  തോമ്മാ . എനിക്ക്    പല ദേശത്തും 
പല  പേരാണ് . ഇത്  എൻറെ  ഒറിജിനൽ   പേരാണ് . പെരുന്നയിൽ എൻറെ 
പേര്   രവിനായർ  എന്നാണെങ്കിൽ   പാണക്കാട്ടു   ഞാൻ  കുഞ്ഞഹമ്മദു ഹാജിയാണ് . ചിറ്റൂരിൽ   ഞാൻ  അനന്ത പദ്മനാഭൻ   ആണ് . ഉടുപ്പിയിൽ 
ഞാൻ   ഗോവിന്ദ പൈ യാണ് . മധുരയിൽ   പനിനീർ  ശെൽവം .ഹൈദരാ ബാദിൽ  കോടീശ്വര റാവു , നാഗപ്പൂരിൽ  ഹേമന്ത  കൽക്കരി , വാരാണസിയിൽ   ഉമാശങ്കർ  ത്രിപാഡി , പാട്നയിൽ   ദേവിപ്രസാദ് യാദവ് ,
ചാണ്ടിഗറിൽ    ചാണ്ടി സിംഗ്  കൽക്കട്ടയിൽ  കപിൽ  മുഖർജി  ...ഇങ്ങനെ 
അനേകം   പേരുകളിൽ   ഞാൻ   അറിയപ്പെടുന്നു . ജനനം   പൈകയിൽ .
വയസ്സ്   45 , ഭാര്യമാർ  ഇരുപത് ,കുട്ടികൾ  നാൽപ്പത് . ഉയരം   അഞ്ചടി 
പത്ത്  ഇഞ്ച് . തൂക്കം  90 കിലോ . 

തൊഴിൽ   എന്താന്ന്   ചോദിച്ചാൽ    ഇന്ന്   ഏറ്റവും   ജനപ്രിയമായ , ഏറ്റവും 
ആദായകരമായ , പള്സ് 2  വിദ്യാർത്ഥികൾ  മുതൽ   engineers വരെ  പ്രവേശത്തിന്   ഇടിച്ച്‌ നിൽക്കുന്ന  കവർച്ചാ മേഖലയാണ്   എൻറെ  പ്രവർത്തന  രംഗം . ഏത്   കനത്ത  ഭിത്തിയും   തുരന്ന്   അകത്തുകയറി 
മോഷ്ട്ടിക്കുന്നത്  കൊണ്ടാണ്    എനിക്ക്   തുരപ്പൻ  തോമ്മാ  എന്ന 
പേര്   കിട്ടിയത് .

എൻറെ   വാർഷിക വരുമാനം   ഏകദേശം   അഞ്ചുകോടി  വരും .നികുതി
ഒഴിവുള്ളതാണ് . ഇലക്ട്രോണിക്  സാധനങ്ങൾ ,സ്വർണ്ണം ,diamonds  ഒക്കെയാണ്  എനിക്ക്   പ്രിയം .ആയിരത്തിന്റെ   നോട്ട് കെട്ടാനെങ്കിലും
വിരോധമില്ല .

ഇരുപത്  ഭാര്യമാരിൽ   20 മുതൽ   40  വരെയാണ്   പ്രായം . ഞാൻ  എല്ലാ
ജാതിയിലും  പെട്ടവൻ   ആയതുകൊണ്ട്  എൻറെ  ഭാര്യമാരിൽ   എല്ലാ
ജാതിക്കാരും  ഉണ്ട് . ചീഫ്  whip  എന്ന്  പറയുന്നതുപോലെ  എൻറെ
ചീഫ്  ഭാര്യ   പൈകക്കാരി   കുഞ്ഞേലി   ആണ് . വളരെ   sexy ആണ് .
ഇത്രയും  യുവതികളെ  എനിക്ക്   വശീകരിക്കാൻ   കഴിഞ്ഞതിൻറെ
ഗുട്ടൻസ്   നിങ്ങൾക്ക്   ഊഹിക്കാൻ  കഴിയും . സൽമാൻ ഖാനെ പ്പോലുള്ള
എൻറെ   തടിമിടുക്ക് . അതായത്  കുതിര ശക്തി .ഡബിൾ  horse .കൂടാതെ
ആയിരത്തിന്റെ   നോട്ടുകെട്ടുകൾ , ആഭരണങ്ങൾ ,മുതലായവ . ഇനി
ഒരു   പത്ത്   വിവാഹം  എങ്കിലും  കഴിക്കണം . പക്ഷേ  ഞാൻ  പ്രായ പരിധി
വെച്ചിരിക്കുകയാണ് . ഇനി  18 നും   25 നും  ഉള്ളവരെ  മതി . ( തുടരും )


Friday, 9 October 2015

വാരാന്ത്യ ചിന്തകൾ

ടെലരെയ്വില്ലേ    പ്രദേശത്ത്   ഇക്കൊല്ലം   മഴ  വൈകിയിരിക്കുന്നു . ചില
വർഷങ്ങളിൽ   സെപ്റ്റംബർ ൽ തന്നെ   മഴ  തുടങ്ങും . ചൂട്  ഉയർന്ന്  36 ഡിഗ്രി  വരെ   എത്തിയിരിക്കുന്നു . ആദ്യത്തെ   മഴ  പെയ്യുമ്പോൾ   hail storm ഉണ്ടാകാറുണ്ട് . മേൽക്കൂരയിൽ   ആലിപ്പഴങ്ങൾ  തുരുതുരാ വന്ന്  വീഴുമ്പോൾ  അക്രമം   അല്ലാത്ത   സുഖകരമായ   ഒരു  കല്ലേറ്  അനുഭവപ്പെടാറുണ്ട് . ഇക്കൊല്ലം   ആ  കല്ലേറ്   അനുഭവിക്കാനുള്ള   ഭാഗ്യം  ഇതുവരെ  ഉണ്ടായില്ല . പുതുമഴ  കഴിയുമ്പോൾ   ആലിപ്പഴങ്ങൾ
കൽക്കണ്ടം  പോലെ  ചിലയിടങ്ങളിൽ  കുന്നുകൂടി കിടക്കുന്നത് കാണാം .
ആലിപ്പഴം  വീണ്   ഇലകളും  പൂക്കളും   തകർന്ന്   ചിതറി കിടക്കുന്നതും
കാണാം .

വിവിധ തരം   പൂക്കൾ  ധാരാളം  ഉണ്ടാകുന്ന   രാജ്യമാണ്  ദക്ഷിണാഫ്രിക്ക .
റോസ് ചെടികൾക്ക്   അനുകൂലമായ   കാലാവസ്ഥയാണ് . അധികം  പരിചരണം   ഇല്ലാതെ തന്നെ   അവ വളരുന്നു ,പുഷ്പിക്കുന്നു . ഞങ്ങൾക്കും  കുറേ   റോസാ ചെടികൾ  ഉണ്ട് . ജൂലൈ /A ugust  മാസങ്ങളിൽ
ഇലകൾ  ഇല്ലാതെ  നില്ക്കുന്ന   ചെടികൾ  സെപ്റ്റംബർ /october മാസങ്ങളിൽ   ഒരു  പുതിയ  ഉണർവ്വോടെ  സജീവമായി , പ്രതീക്ഷകൾക്ക്  ഉപരിയായി
പൂക്കൾ  വിടർത്തി   തലയുയർത്തി  നില്ക്കുന്നത്  വിസ്മയിപ്പിക്കുന്ന  ഒരു
കാഴ്ചയാണ് . രാവിലെ   അവയുടെ   പുരോഗതി   കാണുന്നത്  മനസ്സിന്
ഏറ്റവും   സുഖം  തരുന്ന   ഒരു   അനുഭവമാണ് .

രവീന്ദ്ര ജെയിൻ

സംഗീത പ്രേമികൾക്ക്   ഏറ്റവും   പ്രിയങ്കരനായ   രവീന്ദ്ര ജെയിൻ  അന്തരിച്ചു.
ദാസേട്ടന്   ഹിന്ദിയിൽ  ഏറ്റവും   അവസരങ്ങൾ  നൽകിയത്   രവീന്ദ്ര ജെയിൻ   ആണ് . ചിറ്റ് ചോർ ലെ    ഗാനങ്ങൾ  ഇന്നും   സംഗീത പ്രേമികൾ
ആസ്വദിക്കുന്നു . രവീന്ദ്ര ജെയിൻ    അന്ധനായിരുന്നു .  തനിക്ക്  കാഴ്ച
ലഭിച്ചാൽ   ആദ്യമായ  കാണാൻ   ആഗ്രഹം   അതുല്യമായ  ശബ്ദത്തിൻറെ
ഉടമയായ   ദാസേട്ടനെയാണ്  എന്ന്  അദ്ദേഹം   പറഞ്ഞിട്ടുണ്ട് .

രവീന്ദ്ര ജെയിൻ   വാർദ്ധക്യ സഹജമായ   അസുഖം  കാരണം  അന്തരിച്ചു
എന്ന്   ചില  ചാനലുകളിൽ  വാർത്ത‍  എഴുതി വരുന്നത്  കണ്ടു . ഇത്  വളരെ
തെറ്റിദ്ധാരണ   ഉണ്ടാക്കുന്ന  ഒരു  വിവരണമാണ് . എലിസബെത്ത്  രാജ്ഞി
അറുപതിലേറെ  വർഷം   ആ  സ്ഥാനത്ത്  ഇരുന്ന്   വിക്ടോറിയ രാജ്ഞിയെ
കടത്തിവെട്ടിയ   കാലമാണിത് . ജോർജ് ബുഷ്‌   സീനിയർ ,  ,ജിമ്മി
Carter , അച്യുതാനന്ദൻ , പ്രണാബ്  മുഖർജി , മുതലായ  വളരെ  പ്രായം ചെന്ന
ആളുകൾ   ഇന്നും  സജീവമായി  രംഗത്തുണ്ട് . ദാസേട്ടന്   75 വയസ്സ്  ആയെങ്കിലും   ഇന്നും   പാടുന്നു .രവീന്ദ്ര ജൈനിണ്  71  വയസ്സ്  ആയിരുന്നു .
71  വയസ്സ്  ഇന്ന്   വാർധക്യമായി    അംഗീകരിക്കാൻ   ആവില്ല .


പഴമക്കാരായ    സംഗീതാസ്വാദകർ   കടന്നു പോന്ന    സ്റ്റേജ്കൾ   ഓർമ്മിക്കുന്നത്   രസകരമാണ് . 1950 കളിൽ   പെരുന്നാളിനും   മീറ്റിങ്ങുകൾക്കും    മൈക്ക് ( ഉച്ച ഭാഷിണി ) ഒരു   ആകർഷണം   ആയിരുന്നു .അപ്പോൾ   ചില   ഗാനങ്ങൾ  കേൾപ്പിക്കും . 1960 കളിൽ  റേഡിയോ   പോപ്പുലർ   ആയി . 1970കളിൽ  ഓഡിയോ cassette  സാധാരണമായി . 1980 കളിൽ  TV    സാധാരണയായി . ഇപ്പോൾ   പാട്ടുകേൾക്കാൻ  എന്തെല്ലാം
devices  ഉണ്ടെന്ന്  അറിഞ്ഞുകൂടാ . എന്തായാലും  പോക്കറ്റ്‌ ൽ   കിടക്കുന്ന
മൊബൈൽ   എടുത്താൽ   ഇഷ്ടമുള്ള   പാട്ട്  കേൾക്കാം .

കുറേ  വർഷങ്ങൾക്ക്  മുമ്പുവരെ   നാട്ടിൽ    അവുധിക്ക്  പോകുമ്പോൾ
കോട്ടയത്ത്‌   Musica എന്ന  കടയിൽ നിന്ന്  2000 -3000 രൂപയ്ക്ക് ,CD ,DVD
മുതലായവ   വാങ്ങിയിരുന്നു .

. ഈയിടെ  നാട്ടിൽ പോയപ്പോൾ  ആ
കടയിൽ  എന്ത് ഉണ്ടെന്നറിയാൻ   ചുമ്മാ  ഒന്നു പോയി ''. ആട് കിടന്നിടത്ത്
പൂട പോലും   ഇല്ലാ '' എന്ന്  പറഞ്ഞതുപോലെ  കട പൂട്ടിപ്പോയി . അവിടെ
ഒരു  Bakery  തുടങ്ങിയിരിക്കുന്നു !

കളതിപ്പടിയിൽ    Oxygen എന്ന   കടയിൽ   മൊബൈൽ  വാങ്ങാൻ  പോയി .
അവിടെ   ഒരു വിധം തിരക്കുണ്ട്‌ . പത്തുകൊല്ലം   കഴിയുമ്പോൾ  ആ
കടയും   പൂട്ടുമോ  എന്തോ !

1980ല്    കെനിയയിൽ   ആയിരുന്നപ്പോൾ   Sanyo യുടെ  ഒരു  LP playerഉം
മൂന്ന്  LP യും  വാങ്ങി . ദാസേട്ടന്റെ  ഹിന്ദി ഗാനങ്ങൾ , ABBA , Boney M
എന്നിവ   ആയിരുന്നു  അവ . അന്നത്തെ   സാധനങ്ങൾ  Made in Japan  ആയിരുന്നു .അന്നു  മുതൽ  ഇന്നുവരെ    രവീന്ദ്ര ജെയിൻ  compose ചെയ്ത്
ദാസേട്ടൻ   പാടിയ   ഗാനങ്ങൾ   കേൾക്കാറുണ്ട് .

*                                *                                  *                   *