കേരളത്തിൽ ഒരു ബസ് അപകടം നടന്നാൽ ഉടൻ തന്നെ ആളുകൾ
ഓടിക്കൂടി ബസ് തീവെച്ച് നശിപ്പിക്കുന്നു .ഡ്രൈവർ ഓടി രക്ഷപ്പെടുന്നു . ഒരു രോഗി മരിച്ചാൽ ചിലപ്പോൾ രോഗിയുടെ ബന്ധുക്കൾ ചികിൽസയിലെ പിഴവ് ആരോപിച്ചുകൊണ്ട് ഡോക്ടറെ മർദ്ദിക്കുന്നു .
ജനങ്ങളിൽ ഒരു വിഭാഗക്കാരുടെ താ ഴ്ന്ന നിലവാരത്തെയാണ് ഇത്
സൂചിപ്പിക്കുന്നത് . ബസ് അപകടം എങ്ങനെ ഉണ്ടായെന്ന് ശാസ്ത്രീയ
പരിശോധനയിലൂടെയാണ് കണ്ടു പിടിക്കേണ്ടത് . ബസ് ഉടമ ശരിയായ
maintenance ചെയ്യാത്തത് കൊണ്ടായിരിക്കാം brake ,fail ആകുന്നത് .അത്
ഡ്രൈവറുടെ അശ്രദ്ധ കൊണ്ടല്ല .
ഒരു രോഗിയുടെ മരണകാരണവും ശാസ്ത്രീയ പരിശോധന കൊണ്ടാണ്
കണ്ടുപിടിക്കേണ്ടത് . എന്നാൽ രോഗിയുടെ ബന്ധുക്കൾ വികാരങ്ങൾക്ക്
അടിമപ്പെട്ട് ഡോക്ടറെ മർദ്ദിക്കുന്നു .
KM മാണിയെ താഴെയിറക്കാൻ ഒരു വർഷത്തോളം സമരം നടത്തിയവർ മേൽപ്പറഞ്ഞ കൂട്ടത്തിൽ പെട്ടവരാണ് . അവർ താൽക്കാലികമായി വിജയിച്ചിരിക്കുന്നു .
Km മാണിയുടെ വിധിയോട് അനുബന്ധിച്ച് Julius Caesar ൻറെ ഭാര്യയെപ്പറ്റിയുള്ള ഒരു പരാമർശം ചിലർ അടർത്തിയെടുത്ത് പ്രയോഗിക്കുന്നത് കേട്ടു . Julius Caesar നാടകത്തിൽ ഇന്നത്തെ രാഷ്ട്രീയ
സംഭവ വികാസങ്ങൾക്ക് സമാനമായ കാര്യങ്ങൾ ഏറെയുണ്ട് .
Julius Caesar ൻറെ കൊലപാതകത്തിൽ ക്ഷുഭിതരായ ജനക്കൂട്ടം
അക്രമാസക്തരായി കണ്ണിൽ കണ്ടതെല്ലാം തീവെച്ച് നശിപ്പിക്കുകയും
ഗൂഢാലോചനക്കാരെ വകവരുത്താൻ തേടുകയും ചെയ്യുന്നു . ഗൂഢാലോചനക്കാരിൽ Cinna എന്ന ഒരാൾ ഉണ്ടായിരുന്നു .Cinna എന്ന
പേരുള്ള ഒരു കവി ആ വഴി വരുന്നു . താൻ കവിയാണ് മറ്റേ സിന്ന
അല്ലാ എന്ന് പറഞ്ഞിട്ടും ജനക്കൂട്ടം വഴങ്ങുന്നില്ല . അവർ കവിയെ
വളഞ്ഞ് കൊല്ലുന്നു .
KM മാണിക്കെതിരെ ഗൂഡാലോചനയുണ്ട് എന്ന കാര്യത്തിൽ സംശയമില്ല . Julius Caesar നാടകം ഒരു ഗൂഢാലോചന യുടെ കഥയാണ് .
റോമിലെ ജനപ്രിയനായ ഭരണാധികാരിയാണ് സീസർ . അദ്ദേഹത്തിൻറെ വർദ്ധിച്ച ജനപ്രീതിയിൽ അസൂയാലുവായ Cassius
ഒരു ഗൂഢാലോചന തുടങ്ങുന്നു . അതിന് ബലം കൂട്ടാനായി റോമിലെ
ഒരു പ്രമുഖ നേതാവായ Brutus നെ തെറ്റിദ്ധരിപ്പിക്കുന്നു .
സീസർ ഒരു അധികാരമോഹിയും സ്വേച്ചാധിപതിയും ആണെന്നാണ്
നിരന്തരമായ വാദങ്ങളിലൂടെ Cassius Brutus നെ തെറ്റിധരിപ്പിക്കുന്നത് .
കറ പുരളാത്ത പൊതുജീവിതത്തിൻറെ ഉടമയാണ് Brutus .രാജ്യനന്മക്കുവേണ്ടി സീസറിനെ കൊലപ്പെടുത്തുന്നത് ശരിയാണെന്ന്
ആ ശുദ്ധഗതിക്കാരൻ വിശ്വസിക്കുന്നു .
വലിയ ആദർശധീരൻറെ മുഖംമൂടി അണിഞ്ഞ Cassius നെ നയിക്കുന്നത്
വ്യക്തിപരമായ വിരോധവും അസൂയയും മാത്രമാണ് . KM മാണിക്ക്
എതിരെ ഗൂഢാലോചന നടത്തിയവരും Cassius ൻറെ പിൻഗാമികൾ
ആണ് .
സൂര്യന് കീഴിൽ Shakespeare കാണാത്തതായി ഒന്നുമില്ല . ഗൂഡാലോചനക്കാരുടെ മാസപ്പടി പറ്റിക്കൊണ്ട് ഏഷ്യാനെറ്റ് പോലുള്ള
തറ ചാനലുകൾ KM മാണിയെ വ്യക്തിഹത്യ ചെയ്യുന്നത് കാണുകയുണ്ടായി . ഈ ചാനലുകാർ ജന ദ്രോഹികളാനെന്ന കാര്യം
പലരും മനസ്സിലാക്കുന്നില്ല . ഉദാഹരണമായി ഇവരുടെ പൊട്ട സീരിയലുകൾ കണ്ട് ആകൃഷ്ടരായി എത്രയോ പെണ്‍കുട്ടികളാണ്
പ്രണയത്തിൻറെ ചതിക്കുഴികളിൽ വീണിട്ടുള്ളത് ! ഇവർ പരസ്യപ്പെടുത്തുന്ന വിഷമയമായ മസാലകൾ കഴിച്ച് എത്ര പേരാണ്
ഉദര രോഗികളായി മാറിയിട്ടുള്ളത് !
ചാനലുകാരുടെ കുതന്ത്രങ്ങൾ കാണാൻ Shakespeare എന്ന മഹാപ്രതിഭയ്ക്ക് സാധിച്ചു . Brutus നെ സ്വാധീനിക്കാൻ വേണ്ടി
Cassius അനേകം ഊമക്കത്തുകൾ വ്യത്യസ്ത കൈപ്പടകളിൽ എഴുതി
Brutus ൻറെ വീട്ടിൽ രഹസ്യമായി എറിയുന്നു .സീസർ അധികാരമോഹിയാണ് , സീസറിനെ തടയാൻ Brutus ഇടപെടണം
എന്നാണ് ആ കത്തുകളിൽ ജനങ്ങളുടെ പേരിൽ എഴുതിയത് .
Cassius
Be you content ,good Cinna , take this paper
And look you lay it in the praetor's chair
Where Brutus may but find it ; and throw this
In at his window :set this up with wax
Upon old Brutus ' statue '...............( Act 1 ,Scene 3 )
Brutus എന്ന നല്ല മനുഷ്യൻ ഈ ഊമക്കത്തുകൾ വായിച്ച് വിശ്വസിച്ച്
സീസറിനെ കൊല്ലാൻ പങ്ക് ചേരുന്നു .ഇതുപോലെ തറ ചാനലുകളുടെ കള്ള പ്രചരണങ്ങൾ വിശ്വസിച്ച് പല നല്ല മനുഷ്യരും മാണിസാറിനെ
വെറുതിട്ടുന്ടാകാം .
വ്യക്തിവിരോധം ഏറ്റവും നികൃഷ്ടമായ മന :സ്ഥിതിയിലേയ്ക്കു
ചിലരെ താഴ്ത്തുന്നു എന്ന് Cassius കാണിക്കുന്നു . എൻറെ രാഷ്ട്രീയ എതിരാളി മുടന്തുള്ള ആളാണെങ്കിൽ അത് പറഞ്ഞ് ഞാൻ അയാളെ
ആക്ഷേപിക്കാൻ പാടില്ല . സീസർ ചുഴലി ദീനം ഉള്ള ആളായിരുന്നു .
അതിൻറെ പേരിൽ Cassius സന്തോഷിക്കുന്നു . ഒരു പൊതുവേദിയിൽ സീസർ ചുഴലി ബാധിച്ച് വീണത് കേട്ട് Cassius ആഹ്ളാദിക്കുന്നു .
He had a fever when he was in Spain ,
And when the fit was on him I did mark
How he did shake ;it is true ,this god did shake
His coward lips from their colour fly ....( Act 1 , Scene 2 )
മാണി സാറിന് 80 കഴിഞ്ഞു ,ശരിയായ ബോധം പോലുമില്ല എന്ന്
ഇന്നലെ തറ ചാനലിൽ PC ജോർജ് വെച്ചു കാച്ചിയപ്പോൾ Shakespeare ടെ
ചിത്രത്തിന് മുമ്പിൽ ഒരു തിരി കത്തിക്കണമെന്ന് തോന്നി !
ഗൂഡാലോചനക്കാരുടെ താൽക്കാലിക വിജയവും അവരുടെ അന്തിമ
പരാജയവും Julius Caesar നാടകത്തിൽ നാം കാണുന്നു . Rome നെ
ഭരിക്കാൻ വേണ്ടിയാണ് ഗൂഡാലോചനക്കാർ സീസറിനെ വധിക്കുന്നത് .
വധത്തെ ന്യായീകരിച്ചുകൊണ്ട് Brutus പ്രസംഗിക്കുന്നു , സീസറിന്റെ
സുഹൃത്തായ Mark Antony ക്ക് പ്രസന്ഗിക്കാൻ Brutus അനുവാദം
കൊടുക്കുന്നു . '' അന്തോണിയുടെ പ്രസംഗം കേട്ടിട്ടേ നിങ്ങൾ പിരിഞ്ഞു
പോകാവൂ '' എന്ന് ആ നല്ല മനുഷ്യൻ പറയുന്നു . അന്തോണിയുടെ
പ്രസംഗം എല്ലാം മാറ്റി മറിക്കുന്നു . സീസർ അധികാര മോഹിയല്ല
എന്ന് അന്തോണി കാര്യകാരണ സഹിതം സമർഥിക്കുന്നു . അതിന്
ഒരു തെളിവ് അദ്ദേഹം കാണിക്കുന്നു . സീസർക്ക് മക്കൾ
ഇല്ലായിരുന്നു . സീസർ ജനങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചിരുന്നു . അദ്ദേഹത്തിന്റെ വിൽപത്രത്തിൽ തൻറെ വസ്തുവകകൾ എല്ലാം ജനങ്ങൾക്കായി എഴുതി വെച്ചിരുന്നു . ഇത്
കേട്ട ജനങ്ങൾ ഗൂഡാലോ ചനക്കാരെ റോമിൽ നിന്ന് ഓടിക്കുന്നു .
മന്ത്രി ആയിരിക്കെ മാണിസാർ ഒപ്പുവെച്ചത് ലക്ഷ ക്കണക്കിന് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച ഓർഡർ ആണ് .
Cassius വൻ അഴിമതിക്കാരനാണ് എന്ന് തെളിയുന്നു . അദ്ദേഹം ജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങി . ഇത് കേട്ട Brutus ഇടയുന്നു .
Brutus
Let me tell you Cassius , you yourself
Are much condemned to have an itching palm
To sell and mart your gold
To undeservers . ( Act 4 Scene 3 )
കൈക്കൂലി വാങ്ങാൻ നിൻറെ കൈ തരിക്കുന്നു ' എന്നാണ് Brutus
പറയുന്നത് .
പരമ ദയനീയമാണ് ഗൂഢാലോചനക്കാരുടെ അന്ത്യം . കുരുക്ഷേത്രത്തിൽ
തോറ്റ് Brutus ഉം Cassius ഉം ആൽമഹത്യ ചെയ്യുന്നു .സമ്മർദ്ദത്തിലൂടെ
മാണിസാറിനെ താഴെയിറക്കിയവർ അത്ര ഞെളിയേണ്ട . Shakespeare ക്ക്
ഇതുവരെ തെറ്റ് പറ്റിയിട്ടില്ല .
Cassius ൻറെ കഥാ പാത്രത്തിൽ ഞാൻ കാണുന്നത് ഇന്നത്തെ കപട
ഇടതുപക്ഷ ക്കാരനെയാണ് . പറച്ചിലും പ്രവർത്തിയും തമ്മിൽ വളരെ
അന്തരം ഉള്ള ഒരാൾ . പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിൽ ഇന്ന് ഭരിക്കുന്ന
ഇടതുപക്ഷത്തെ ഈ കാപട്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയും . 21 കൊല്ലത്തെ അഴിമതി ഭരണം കൊണ്ട്
അവർ രാജ്യത്തെ കുട്ടിച്ചോർ ആക്കിയിരിക്കുന്നു . ഇത് വിശദീകരിക്കണമെങ്കിൽ നൂറുകണക്കിന് പേജ് വേണ്ടിവരും . പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് ANC / Communist Party കൂട്ടുകെട്ട് ചെയ്യുന്ന ദ്രോഹം വിവരണത്തിന് അതീതമാണ് . ഒരു ഉദാഹരണം
മാത്രം പറയാം .
Kopela എന്ന ഗ്രാമത്തിൽ കഴിഞ്ഞ മാസം ഒരു സമരം ഉണ്ടായി .
ജനങ്ങൾക്ക് കുടിവെള്ളം , ടാർ റോഡ് , മുതലായ സൌകര്യങ്ങൾ വേണം . ഈ പ്രദേശത്ത് കിണർ ഇല്ല . Bore Well കുഴിച്ച് പൊതുവായി
supply ചെയ്താലേ വെള്ളം കിട്ടൂ . റോഡുകൾ കല്ലുകൾ നിറഞ്ഞ്
കാറുകൾക്ക് ഓടാൻ വയ്യ . അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന
ഗ്രാമത്തിൽ hospital ഇല്ല . സമരത്തിൻറെ മറവിൽ ചിലർ സ്കൂളുകൾക്കും ആകെയുള്ള ഒരു Clinic നും തീ വെച്ചു . നൂറു കണക്കിന്
കുട്ടികൾ സ്കൂളിൽ പോകാതെ വെറുതെ വീട്ടിൽ ഇരിക്കുകയാണ് .
ഇടതുപക്ഷക്കാർ മുതലാളിത്തം , സാമ്രാജ്യത്വം , ഇസ്രേൽ മുതലായവക്ക്
എതിരേ ഘോരഘോരം മുദ്രാവാക്യം മുഴക്കി നടക്കുന്നു . പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് കുടിവെള്ളം എത്തിച്ച് കൊടുക്കാൻ
അവർക്ക് താൽപ്പര്യമില്ല .പാവപ്പെട്ടവരുടെ കുട്ടികൾ സ്കൂളിൽ പോയില്ലെങ്കിൽ എന്ത് ? കപട ഇടതുപക്ഷക്കാരുടെ കുട്ടികൾ നഗരങ്ങളിൽ മുന്തിയ സ്കൂളുകളിലാണ് പഠിക്കുന്നത് .
No comments:
Post a Comment