Friday, 6 November 2015

വാരാന്ത്യ ചിന്തകൾ

ഒക്ടോബർ / ഡിസംബർ   മാസങ്ങൾ   ദക്ഷിണാഫ്രിക്കയിൽ   പരീക്ഷകളുടെ    മാസങ്ങളാണ് .സ്കൂളുകളിലും   സർവ്വ കലാശാലകളിലും
പരീക്ഷകൾ   നടക്കുകയാണ് . ഡിസംബർ / ജനുവരി   മാസങ്ങളിൽ  നീണ്ട
അവുധിക്കാലമാണ് .

പരീക്ഷ   എന്നത്   മറ്റൊരു   അർത്ഥത്തിലും  എടുക്കാം . രാജ്യം   കടുത്ത
വെല്ലുവിളികളെ    നേരിടുന്നു . സാമ്പത്തികമായി   പുരോഗതിയില്ല .
അക്രമ പ്രവണത   വർദ്ധിച്ചുവരുന്നു . ഒരാഴ്ചയിൽ  കുറഞ്ഞത്‌   ഒരു പോലീസുകാരൻ  എങ്കിലും   അക്രമികളുടെ  വെടിയേറ്റ്‌   മരിക്കുന്നു . പോലീസുകാര്ക്ക്   സുരക്ഷിതത്വം   ഇല്ലാത്ത   ഒരു  രാജ്യത്ത്   സാധാരണക്കാരുടെ   കാര്യം   ഊഹിക്കാം . ഒരു  ദിവസം   ശരാശരി   50
പേർ   വിവിധ    കാരണങ്ങളാൽ    കൊല  ചെയ്യപ്പെടുന്നു . എന്നാൽ   ഭരണകൂടത്തിന്   യാതൊരു   ആശങ്കയും  ഇല്ല . എല്ലാം  ഓക്കേ  എന്നാണ്
അവരുടെ    നിലപാട് .

ഒരു   പത്രം  എടുത്താൽ   രണ്ട്  പേജ്  എങ്കിലും   കൊലപാതകങ്ങളുടെയും   കോടതി  വിചാരണകളുടേയും   റിപ്പോർട്ട്‌കളാണ് . ഇവ  സർവ്വ സാധാരണ മായതുകൊണ്ട്   ജനം   ഇതിനെ   ഗൌരവമായി   കാണുന്നില്ല . ഒരു  12
വയസ്സുകാരൻ   സ്കൂളിൽ  വച്ച്  15  വയസ്സുള്ള  രണ്ട്  പയ്യന്മാരെ  കുത്തി
കൊലപ്പെടുത്തി . ഒരു  വെള്ളക്കാരൻ  തൻറെ   മകളുടെ  കാമുകനെയും  അവൻറെ   അച്ഛനെയും   വെടിവെച്ചു കൊന്നു .നാലഞ്ചുപേർ  ചേർന്ന്
ചാത്തൻ സേവ ( Satan ) ചെയ്ത്   ഒരു   യുവതിയുടെ   കുടൽമാല   വലിച്ചെടുത്ത്‌   കൊന്നു . ഒരു  പോലീസുകാരൻ    അക്രമികളുടെ   വെടിയേറ്റ്‌   മരിച്ചു ..ഇങ്ങനെ    പോകുന്നു   റിപ്പോർട്ട്‌ കൾ .

സോഷ്യൽ മീഡിയ   നിറയെ   അക്രമങ്ങളുടെ   വീഡിയോ കൾ    സുലഭമാണ് . ഇന്നലെ   ഒരു   വീഡിയോ  കണ്ടു . വളരെ  തിരക്കുള്ള
ഒരു   Junction ൽ    ഒരു  തടിയൻ ,ഒരു  യുവാവിനെ   കാറിൽ നിന്ന്  വലിച്ചിറക്കി    പൊതിരെ  തല്ലുന്നു . യുവാവിൻറെ   കാർ   തടിയന്റെ
മകളുടെ   കാറിൽ   ചെറുതായി   ഒന്ന്  ഉരഞ്ഞു . മകൾ   അച്ഛനെ  ഫോണ്‍
ചെയ്ത്    വരുത്തിയതാണ് . ഇത്തരം   അക്രമത്തിന്    റോഡ്‌  Rage  എന്ന്
പറയുന്നു .

ഏറ്റവും    വിചിത്രമായ   ഒരു  വാർത്ത‍ ,നെല്സണ്‍   മണ്ടേലയുടെ   ഒരു
കൊച്ചുമകൻ    15  വയസ്സുള്ള   ഒരു   പെണ്‍കുട്ടിയെ  ബലാൽസംഗം  ചെയ്തു
എന്നതാണ് . പെണ്‍കുട്ടിയുടെ   സമ്മതത്തോടെയാണ്    ക്രിയ  ചെയ്തത്
എന്നതാണ്    പ്രതിയുടെ    വാദം .പ്രസിഡന്റ്‌    ജേക്കബ്‌   സുമാ  Deputy
പ്രസിഡന്റ്‌    ആയിരുന്ന   കാലത്ത്   ഒരു  പെണ്‍കുട്ടിയെ   rape  ചെയ്തിരുന്നു . മുന്തിയ   വക്കീലന്മാരെ  വെച്ച്   മേൽപ്പറഞ്ഞ  വാദം  ഉറപ്പിച്ച്  തലനാരിഴയ്ക്ക്    രക്ഷപ്പെട്ടു .


ചില   celebrities  ൻറെ    ചില  മക്കൾ   അല്ലെങ്കിൽ  കൊച്ചുമക്കൾ  താന്തോന്നികളാണെന്നു    കേട്ടിട്ടുണ്ട് .സുമായുടെ   ഒരു  മകൻ   അലക്ഷ്യമായി   Porsche  കാർ  ഓടിച്ച്    ഒരു   സ്ത്രീയുടെ   മരണത്തിന്
ഇടയാക്കി . ആർച് ബിഷപ്പ്    Desmond  Tutu വിൻറെ    ഒരു  കൊച്ചുമകൾ
അദ്ദേഹത്തിൻറെ   വീട്ടിലെ   ലക്ഷക്കണക്കിന്‌  രൂപാ  വിലപിടിപ്പുള്ള
പാത്രങ്ങളും    antiques ഉം    കഴിഞ്ഞ  കൊല്ലം  തല്ലി  തകർക്കുകയുണ്ടായി .
എന്തിനോ   ദ്വേഷ്യം   വന്നിട്ട് !

ദക്ഷിണാഫ്രിക്കയിലെ     വിദ്യാഭ്യാസരംഗം    തകർച്ചയുടെ   വക്കത്താണ് .
ചുരുക്കം   ചില   വിദ്യാർത്ഥികളുടെ   ഗുണ്ടായി സം      കലാശാലകളുടെ
പ്രവർത്തനത്തിന്    കടുത്ത   ഭീഷണിയായി    മാറിയിരിക്കുന്നു . കല്ലേറ് ,
തീവെയ്പ് , മർദ്ദനം ,പൊതുമുതൽ    നശിപ്പിക്കൽ  മുതലായ  ഹീന പ്രവർത്തികളിൽ    അവർ   ഏർപ്പെട്ടിരിക്കുന്നു . Johaanesburg  University യിൽ
അവർ     പരീക്ഷകൾ   തടസ്സപ്പെടുത്താൻ    ശ്രമിക്കുകയുണ്ടായി .
ഇവർ    കടുത്ത   വിപ്ളവകാരികൾ   ആണത്രേ . ഒന്നും   പഠിക്കാത്ത
ഇവരുടെ   ഉദ്ദേശ്യം, സമ്മർദ്ദം   ചെലുത്തി    പരീക്ഷ കൂടാതെ  ഡിഗ്രി
നേടുക   എന്നതാണെന്ന്    പറയപ്പെടുന്നു .

എല്ലാം    എളുപ്പമാക്കി   വിദ്യാർത്ഥികളുടെ    പ്രീതി  നേടുന്ന   പ്രവണത
Long Term ൽ     അവർക്ക്    ദോഷം   ചെയ്യും . ഗുണ്ടായിസത്തിൽ   ഏർപ്പെടുന്ന
ചില   വിദ്യാർത്ഥികൾക്ക്    സ്വയം  എന്തെങ്കിലും   വായിച്ച്   മനസ്സിലാക്കാൻ
സാധിക്കുന്നില്ല    എന്ന്   പറയപ്പെടുന്നു .

വിദ്യാഭ്യാസ വകുപ്പ്  തന്നെ    നിലവാരം   താഴ്ത്തുന്നത്   എനിക്ക്   നേരിട്ട്
അനുഭവമുണ്ട് . ഇവിടെ    Medium  of  Instruction   കൂടുതലും  English   ആണ് .
മറ്റ്   വിഷയങ്ങൾ   പൂർണ്ണമായി   മനസ്സിലാകണമെങ്കിൽ    English  നല്ലതുപോലെ    അറിഞ്ഞിരിക്കണം . അത്   എത്ര  പഠിച്ചാലും   അധികമാവുകയില്ല . കൂടുതൽ   വായിക്കാൻ   വിദ്യാർത്ഥികളെ   പ്രോത്സാഹിപ്പിക്കണം . എന്നാൽ   ഇതിന്   കടകവിരുദ്ധമാണ്    വിദ്യാഭ്യാസ
വകുപ്പിൻറെ   നിലപാട് .

English  Literature ൻറെ   ഒരു   പേപ്പർ  ഉണ്ട് . Paper  2 . പണ്ട്   ഇതിന്   80 മാർക്ക്‌
ആയിരുന്നു . അത്  വെട്ടിക്കുറച്ച്   70  ആക്കി . Macbeth ,Romeo  and  Juliet ,
Silas  Marner , മുതലായവ   പണ്ട്   പഠിപ്പിച്ചിരുന്നു .കുട്ടികൾ   അവ   enjoy ചെയ്തിരുന്നു . ഇപ്പോഴും   അത്തരം   പുസ്തകങ്ങൾ  വേണമെങ്കിൽ  opt
ചെയ്യാം . അവയോടൊപ്പം   60  പേജ്  ഉള്ള   ഒരു  ദക്ഷിണാഫ്രിക്കൻ   നാടകവും   ഏർപ്പെടുത്തി .  ഇതിൽ  മൂന്ന്  കഥാപാത്രങ്ങൾ   മാത്രമാണുള്ളത് .
മൂന്നാഴ്ചകൊണ്ട്    ആ   നാടകം   പഠിപ്പിച്ച്   തീർക്കാം . 10  കവിതകൾ
പഠിക്കാനുണ്ട് . പരീക്ഷയിൽ    രണ്ട്   കവിതകളിൽ നിന്ന്  ചോദ്യങ്ങൾ
ചോദിക്കും . നാടകവും    കവിതകളും   ഒരു  term   പഠിപ്പിച്ച്   തീർക്കാം .
അതായത്   മൂന്ന്  terms ൽ    കുട്ടികൾക്ക്   Literature  പഠിക്കാൻ  ഒന്നുമില്ല .


ഞാൻ   പഠിപ്പിച്ചിരുന്ന   സ്കൂളിൽ   ലീലാമ്മ  Acting  Principal   ആണ്‌ .
Grade 12 ൽ       English   പഠിപ്പിക്കുന്ന    അധ്യാപികയ്ക്ക്   Literature  വലിയ
പിടിയില്ല . Preparatory   Exam ന്   കുട്ടികളുടെ   performance   മോശമായിരുന്നു .
അതുകൊണ്ട്   ആരും  ഇങ്ങോട്ട്   ചോദിക്കാതെ തന്നെ   ഞാൻ  volunteer
ചെയ്ത്  October  അവുധിക്ക്   കുറെ  ദിവസം   പഠിപ്പിച്ചു . Paper 2    നവംബർ
അഞ്ചാം   തീയതി  ആയിരുന്നു . നാലാം   തീയതി   എക്സാം   ഇല്ലായിരുന്നു . അതുകൊണ്ട്   നാലാം   തീയതി   ഞാൻ   revision  നടത്തി . ഏകദേശം
ഒന്നര  മണിക്കൂർ  കൊണ്ട്  10 poems   revise  ചെയ്തു . ഒന്നും  miss ചെയ്യാതിരിക്കാൻ    പ്രധാന  points  എല്ലാം   board ല്




     എഴുതിയിട്ടു . വീട്ടിൽപ്പോയി   ഓരോ  poem  മൂന്ന് പ്രാവശ്യമെങ്കിലും   വായിച്ച്  സ്വയം
notes  എഴുതണം   എന്ന്   ഓർമ്മിപ്പിച്ചു .


അഞ്ചാം   തീയതി   പരീക്ഷ   കഴിഞ്ഞ്   വന്ന  വിദ്യാർത്ഥികളോട് ,'' എങ്ങനെ
ഉണ്ടായിരുന്നു ?''  എന്ന്   ചോദിച്ചു .'' വളരെ  എളുപ്പമായിരുന്നു .''  അവർ
പറഞ്ഞു . Question   Paper  വായിച്ചു  നോക്കി . അവർ   പറഞ്ഞത്   ശരിയായിരുന്നു . എല്ലാം    ലളിതമായ   ചോദ്യങ്ങൾ . ഒരു   പ്രൈമറി  സ്കൂൾ   നിലവാരമേ  ഉള്ളൂ . ചോദ്യങ്ങൾ   തയ്യാറാക്കിയ  ആൾക്ക്   വിഷയം
വലിയ   പിടിയില്ല  എന്ന്   വ്യക്തം . ആ   കുട്ടികൾ  നല്ല   മാർക്ക്  വാങ്ങി
പാസ്സാകും   എന്ന   കാര്യത്തിൽ  സംശയമില്ല . എങ്കിലും   സന്തോഷം
തോന്നിയില്ല . ഇങ്ങനെ    പരോക്ഷമായ   മാർക്ക് ദാനത്തിലൂടെ   ജയിച്ചതു കൊണ്ട്   എന്തുപ്രയോജനം ? തീയിൽ  കുരുത്തത്   വെയിലത്ത്‌   വാടുകയില്ല   എന്ന  ചൊല്ല്    മാർക്ക് ദാനക്കാർ    കേട്ടിട്ടില്ല .



No comments:

Post a Comment