ദക്ഷിണാഫ്രിക്കയിൽ ആകെ കഷ്ടകാലമാണ് . ഒന്ന് ,കാലാവസ്ഥ
വളരെ മോശം . രാജ്യം കടുത്ത വരൾച്ചയുടെ പിടിയിൽ അമർന്നിരിക്കുകയാണ് . EL Nino കാരണം 2016 മാർച്ച് വരെ കാര്യമായ
മഴ ലഭിക്കുകയില്ല എന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം .
ഇത് ജനജീവിതത്തെ വളരെ സാരമായി ബാധിക്കും .ഭക്ഷ്യോൽപാദനം
ഗണ്യമായി കുറയുകയും ഭക്ഷണ സാധനങ്ങൾക്ക് വില കൂടുകയും ചെയ്യും . Already ഭക്ഷണ സാധനങ്ങൾക്ക് വില കൂടുതലാണ് .
രണ്ട് , വിദ്യാഭ്യാസ രംഗത്തെ അധ:
കേരളത്തിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടായതുപോലെ
അക്രമങ്ങൾ ഇവിടത്തെ സർവ്വ കലാശാലകളിൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ അരങ്ങേറി . ഫീസ് കൂട്ടിയതിനെ പ്രതിഷേധിച്ച്
തുടങ്ങിയ സമരം , യാതൊരു ഫീസും പാടില്ല എന്ന തലത്തിലാണ്
ഇപ്പോൾ എത്തിയിട്ടുള്ളത് .
മൂന്ന് ,ദക്ഷിണാഫ്രിക്കയിലെ currency ,Rand ന് ഇക്കൊല്ലം 15 ശതമാനത്തോളം മൂല്യം ശോഷിച്ചത് ഇവിടെയുള്ള വിദേശികൾക്ക്
ഒരു വലിയ തിരിച്ചടിയാണ് . 2006 ല് ഒരു Rand ന് ഏഴ് രൂപാ കിട്ടിയിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് നാല് രൂപാ എഴുപത് പൈസയാണ് .
അതിനും ഉറപ്പില്ല .
വിദ്യാർത്ഥി സമരത്തെ പ്പറ്റി പറയുമ്പോൾ വിതച്ചത് കൊയ്യുന്നു എന്നാണ്
പറയേണ്ടത് . പാവപ്പെട്ട വിദ്യാർത്ഥികൾക്ക് എല്ലാ വിധ സഹായവും
കൊടുക്കണം ,ഏത് രാജ്യത്ത് ആയാലും . എന്നാൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അച്ചടക്കം ഇല്ലാതായാൽ വിദ്യാഭ്യാസ രംഗത്ത്
കടുത്ത വരൾച്ച അനുഭവപ്പെടും . അതാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ സംഭവിച്ചിരിക്കുന്നത് . ഇതിൻറെ വിശദാംശങ്ങളിലെയ്ക്ക് കടന്നാൽ വളരെയേറെ നീണ്ടുപോകും . അതുകൊണ്ട് ഒന്നു രണ്ട് കാര്യങ്ങൾ മാത്രം പറയാം .
വിദ്യാർത്ഥികളെ എപ്പോഴും സന്തോഷിപ്പിക്കുന്നതിൽ സർക്കാരുകൾ
വളരെ ശ്രദ്ധിക്കാറുണ്ട് . കുട്ടികൾക്ക് യാതൊരു വിധ മനപ്രയാസവും
ഉണ്ടാകാ ൻ പാടില്ല . ദക്ഷിണാഫ്രിക്കയിൽ അടിശിക്ഷ നിറുത്ത ലാക്കി .
വിദ്യാർത്ഥികൾക്കെതിരെ യാതൊരു ശിക്ഷണ നടപടിയും പാടില്ല .
PC ജോർജ് നെ അയോഗ്യനാക്കുന്നതിനുള്ള നടപടികൾ പോലെ ദുഷ്ക്കരമാണ് ഒരു വിദ്യാർത്ഥിക്കെതിരെ നടപടി എടുക്കുക എന്നത് .
അതുകൊണ്ട് ഒരു കുട്ടി മദ്യപിച്ച് സ്കൂളിൽ വന്നാലും അധികൃതർ
അത് കണ്ടില്ലെന്ന് നടിക്കാനാണ് ഇഷ്ടപ്പെടുന്നത് .
പാസ്സ് മാർക്ക് 30 ആണ് . Failed എന്ന വാക്ക് റിപ്പോർട്ട് കാർഡ് ൽ നിന്ന്
ഒഴിവാക്കിയിരിക്കുകയാണ് . Passed എന്നതിന് Achieved എന്നും Failed
എന്നതിന് Not achieved എന്നും ആണ് പ്രയോഗം . Not achieved എന്നത്
കുട്ടികൾക്ക് മനപ്രയാസം ഉണ്ടാക്കും എന്നതിനാൽ മാർക്ക് ദാനം ചെയ്ത്
എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതാണ് നാട്ടു നടപ്പ് .
വിദ്യാഭ്യാസ വകുപ്പ് ഓക്കേ ആണെന്ന് കാണിക്കാൻ വിദ്യാഭ്യാസ
മന്ത്രിമാർ ചെയ്യുന്ന അഭ്യാസമാണ് മാർക്ക് ദാനം . ഇക്കാര്യത്തിൽ കേരളത്തിലെ മന്ത്രി റബ്ബർ ഷീറ്റ് ആണെങ്കിൽ ഇവിടത്തെ മന്ത്രി
ഒട്ടുപാൽ ആണ് .
ദക്ഷിണാഫ്രിക്കയിൽ ചില അദ്ധ്യാപകർക്ക് ശരിയായ training കിട്ടിയിട്ടില്ല . പഠിപ്പിക്കുന്ന വിഷയങ്ങളിൽ അവർക്ക് മതിയായ
അറിവില്ല . വളരെ ആത്മാർത്ഥമായി പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ട് .
അല്ലാത്തവരും ഉണ്ട് . ഉദാഹരണമായി full stop ,comma എന്നിവയുടെ
ഉപയോഗം പല കുട്ടികൾക്കും അറിഞ്ഞുകൂടാ . Capital letter ൻറെ
ഉപയോഗവും അറിഞ്ഞുകൂടാ .
ഗ്രാമപ്രദേശങ്ങളിൽ പാവപ്പെട്ടവരുടെ കുട്ടികൾ കണക്കും സയൻസും
പഠിക്കാൻ താൽപ്പര്യം കാണിക്കുന്നില്ല . സ്കൂൾ തലത്തിൽ ഈ വിഷയങ്ങൾ compulsory അല്ല .
വളരെയേറെ കുട്ടികൾ സ്കൂൾ തലത്തിൽ drop out ആകുന്നു .ശരിയായ
അടിത്തറയില്ലാതെ University യിൽ എത്തുന്ന ചില കുട്ടികൾ പഠനം
മുമ്പോട്ട് കൊണ്ടുപോകാൻ വയ്യാതെ drop out ആകുന്നു .
വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പ്രീണിപ്പിച്ച് നിറുത്താനുള്ള
ഉദാരവൽക്കരണം എഴുത്തും വായനയും ശരിക്ക് അറിഞ്ഞുകൂടാത്ത
യുവജനതയെ സൃഷ്ടിക്കുന്നു .ദക്ഷിണാഫ്രിക്കയിൽ തൊഴിലില്ലായ്മ
26 ശതമാനമാണ് .
കേരളത്തിലും ദക്ഷിണാഫ്രിക്കയിലും ഉള്ള ഒരു പ്രശ്നം സർക്കാർ
ഹൊസ്പിറ്റലുകലിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലായെന്നതാണ് .
വിദ്യാഭ്യാസത്തിനു വേണ്ടി എല്ലാം വാരിക്കോരി കൊടുക്കുന്നുണ്ട് .പക്ഷേ തിരിച്ച് കാര്യമായി ഒന്നും കിട്ടുന്നില്ല എന്നതാണ് അവസ്ഥ .
* * * * *
കടുത്ത ചൂടിനെ പ്രതിരോധിക്കാൻ മാർഗ്ഗങ്ങളുണ്ട് . ഗൾഫ് രാജ്യങ്ങളിലെ ചൂടുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടത്തെ
ചൂട് സഹിക്കാവുന്നതാണ് . കൂടിയാൽ 40 ഡിഗ്രി വരെ പോകും .
എൻറെ orchard ൽ peach ,apricot ,plum ,അത്തി മുതലായവ തൊട്ടു
തൊട്ട് വളർന്ന് നിൽക്കുന്നിടത്ത് ഒരു കസേരയിട്ട് തണുത്ത ഒരു ബിയർ
കുടിച്ചുകൊണ്ട് ഇരിക്കാൻ ഒരു പ്രത്യേക രസമുണ്ട് . മുകളിൽ പക്ഷികൾ
കൂട് കൂട്ടുന്നത്തിന്റെ കലപില ശബ്ദം കേൾക്കാം . വരൾച്ച ആണെങ്കിലും
ഭാഗ്യവശാൽ ജലക്ഷാമം ഇല്ല . bore well pump ഉണ്ട് . sprinklers on ചെയ്ത്
സമീപത്തുള്ള പക്ഷികളെ വിളിച്ചു വരുത്താൻ സാധിക്കും .മഴയില്ലാതെ അവരും വളരെ വിഷമിക്കുന്നുണ്ട് .
No comments:
Post a Comment