Friday, 27 February 2015

വാരാന്ത്യ ചിന്തകൾ

ദക്ഷിണാഫ്രിക്കയിൽ   ഏറ്റവും  നല്ല  വാരാന്ത്യമാണ് . ഒരു  മാസത്തിൻറെ
അവസാനത്തെ   തീയതിയും  ശനിയാഴ്ചയും   ലയിച്ചു ചേരുന്ന  മനോഹരമായ  വാരാന്ത്യം . ജനങ്ങളുടെ  കയ്യിൽ  അല്പം  പണം
ഉള്ള   സമയമാണ് . ദിവസങ്ങൾ  ഏറെയില്ലാത്തതുകൊണ്ട്   താരതമ്യേന
ബോറടി  കുറവുള്ള  മാസമാണ്   ഫെബ്രുവരി . അധികം  ശല്യം  ചെയ്യാതെ
കടന്നു പോകുന്ന   കൊച്ചു  മാസം .ശനിയാഴ്ച  മാസാവസാനവും   ഞായറാഴ്ച  മാർച്ച്‌  ഒന്നാം  തീയതിയും  ഒത്തുവരുന്നത്‌  ശുഭ ലക്ഷണമാണ് .
അതുമാത്രമല്ല , രണ്ടുമാസത്തോളം  നല്ല  മഴ  കിട്ടാതിരുന്ന  ഈ  പ്രദേശത്ത്
ഈ  ആഴ്ചയിൽ   സമൃദ്ധമായി  മഴപെയ്ത്  ഭൂമിയും   ജനങളുടെ  മനസ്സും
തണുത്ത  നല്ല  നാളുകൾ  ആണ് .

ആപ്പിസം

ഡൽഹി യിൽ    AAP ൻറെ   സംപൂർണ്ണ വിജയം   ഒരു  trend  ആയി  മാറുന്നതുപോലെ   തോന്നുന്നു . ഇതിനെ  ആപ്പിസം  എന്ന്  വിളിക്കാം .
ഏതെങ്കിലും   കാര്യത്തിൽ  ഏകപക്ഷീയമായ   വിജയത്തിനാണ്   ആപ്പിസം
എന്ന്   പറയുന്നത് . എല്ലാം   തൂത്തുവാരുന്ന   clean  sweep . ഈ   trend
ഇപ്പോൾ    ക്രിക്കറ്റിലാണ്  കാണുന്നത് . ഇന്ത്യ   ദക്ഷിണാഫ്രിക്കയെ   ആപ്പിലാക്കി . ദക്ഷിണാഫ്രിക്ക  വെസ്റ്റ്  ഇൻഡീസിനെ   ഇന്ന്   ആപ്പിലാക്കി .
ഇന്നു ഞാൻ ,നാളെ  നീ  എന്ന   മട്ടിലാണ്   ആപ്പിസത്തിന്റെ   പോക്ക് .

  സോഷ്യൽ  മീഡിയയിൽ   ഇന്നത്തെ   താരം   ഡി  Villiers  എന്ന  hero /villain
ആണ് . ഇന്ത്യയിൽ   കോടിക്കണക്കിന്   ജനങ്ങൾക്ക്‌   de Villiers നെ   അറിയാം .
പക്ഷേ   ജനിച്ച  നാട്ടിൽ  അവൻ അത്രയും   അറിയപ്പെടുന്നില്ല . മലയാള
പത്രങ്ങളിലും   TV യിലും   അവൻറെ   ഫോട്ടോയും   നല്ല  തലക്കെട്ടുകളും
ഉണ്ട് . ഇവിടത്തെ   പ്രധാന റേഡിയോ  സ്റ്റേഷൻ  ആയ  safm ൽ  രണ്ടു മണിയുടെ
വാർത്ത‍   ശ്രദ്ധിച്ചു . ദക്ഷിണാഫ്രിക്കയുടെ   ചരിത്രവിജയത്തെ പ്പറ്റി  ആദ്യം
പറയുമെന്നാണ്   ഞാൻ   പ്രതീക്ഷിച്ചത് . എന്നാൽ   അതേപ്പറ്റി   ഒരു  വാക്കുപോലും    പറഞ്ഞില്ല . സ്പോർട്സ്  ചാനലുകളും   റേഡിയോ സ്റ്റേഷൻ
കളും വേറെ   ഉണ്ട്  എങ്കിലും  ഒരു  വാക്ക്  പറയാമായിരുന്നു . ഫുട്ബോൾ  ആയിരുന്നെങ്കിൽ   പറഞ്ഞേനെ . ക്രിക്കറ്റ്‌നെപ്പറ്റി    പൊതുവായ   ഒരു
താൽപര്യം   ഈ  രാജ്യത്ത്   ഇല്ലായെന്ന്   ഇത്   സൂചിപ്പിക്കുന്നു .സ്പോർട്സ് ൽ  വംശീയമായ   ഒരു  ചേരിതിരിവ്‌ കാണാം . പക്ഷേ  അതുകൊണ്ട്
സംഘർഷം   ഒന്നുമില്ല .

മുഗാബെയുടെ   ജന്മ ദിനം :സിംബാബ്വേയുടെ   പ്രസിഡന്റ്‌  റോബർട്ട്‌
മുഗാബെയുടെ   91 ആം   ജന്മ ദിനം   നാളെ  കെങ്കേമമായി   ആഘോഷിക്കുകയാണ് .  1980 ൽ   സിംബാബ്വെ   സ്വാതന്ത്ര്യം   പ്രാപിച്ചതു മുതൽ   പ്രസിഡന്റ്  ആണ്  മുഗാബെ . രാജ്യത്തെ  കുട്ടിച്ചോർ  ആക്കാൻ
മാർക്സിസ്റ്റ്‌  ചായ്വുള്ള   ഈ   ഏകാധിപതിക്ക്   കഴിഞ്ഞിട്ടുണ്ട് . ഗോൾഫ്
course ഉം   വെള്ളച്ചാട്ടവും   ഉള്ള  ഒരു  resort ൽ  ആണ്   ആഘോഷങ്ങൾ
ഒരുക്കിയിരിക്കുന്നത് . 20000   അതിഥികളെ   ക്ഷണിച്ചിട്ടുണ്ട് . അനേകം
കാട്ടുപോത്തുകൾ , വിവിധയിനം  മാനുകൾ  എന്നിവയ്ക്ക്  പുറമേ  രണ്ട്
ആനകളേയും   നാളെ   കശാപ്പുചെയ്ത്   ചുടും . ഒരു  സിംഹത്തെയും  കശാപ്പ്
ചെയ്യാൻ   പ്ലാൻ  ഉള്ളതായി   പറയപ്പെടുന്നു .മുഗാബെയുടെ    ഒരു  ശിങ്കിടിയാണ്   ആനകളെ   സംഭാവന  ചെയ്തിട്ടുള്ളത് .Animal  Rights
സംഘടനകളുടെ   എതിർപ്പിനെ   അവഗണിച്ചാണ്  ആനകളെ   കൊല്ലാൻ
പോകുന്നത് .

Monday, 23 February 2015

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു !

ഇടി വെട്ടിയവനെ    പാമ്പ്  കടിച്ചു !

ഒരു   രാജ്യത്തിൻറെ   നേതാവിൻറെ   നല്ല  കാലം  ആ  നേതാവിൻറെ  വ്യക്തിപരമായ  വിജയങ്ങളിൽ   ഒതുങ്ങാതെ   എല്ലാ  മേഖലകളിലും
പ്രതിഫലിക്കുന്നത്   കാണാം . നാടൻ  ഭാഷയിൽ  പറഞ്ഞാൽ '' ഒന്നാന്ത്രം ''
കാലം  എല്ലാം   നന്നായി   വിളയുന്ന   കാലമാണ് . ഇന്ദിരാ ഗാന്ധിയുടെ
സുവർണ്ണ കാലത്ത്  ,1971 ൽ  ഇന്ത്യ  ബംഗ്ലാദേശ്  യുദ്ധം  ജയിച്ചു . മാർഗരെറ്റ്
താച്ചറുടെ   സുവർണ്ണ കാലത്ത് , 1982 ൽ   ബ്രിട്ടൻ  Falklands  യുദ്ധം  ജയിച്ചു .
Ronald  Reaganൻറെ   നല്ല  കാലത്ത്   ബെർലിൻ   ഭിത്തിയും   കിഴക്കേ  യൂറോപ്പിലെ   കമ്മ്യൂണിസവും    നിലം  പതിച്ചു ,1989ൽ .

ഉമ്മൻ   ചാണ്ടിയെ  അഴിമതിക്കാരനായി  ചിത്രീകരിക്കുന്നത്  ഇന്ന്
ഒരു  fashion  ആണ് .പക്ഷേ  സത്യം   മറച്ചുവെച്ചിട്ട്  കാര്യമില്ല . അദ്ദേഹം
മുഖ്യമന്ത്രി  ആയിരിക്കുമ്പോൾ   ദേശീയ  ഗെയിംസ്  നല്ല  രീതിയിൽ  നടന്നു .
കേരളം    നല്ല   പ്രകടനം   കാഴ്ച  വെക്കുകയും  ചെയ്തു .

മൊത്തം  നോക്കിയാൽ  നരേന്ദ്ര മോഡിക്ക്    തരക്കേടില്ലാത്ത  കാലമാണ് ,
ഡെൽഹിയിലെ  തിരിച്ചടി  മാറ്റിവെച്ചാൽ . ഒരു  വിമാനം  പ്രതീക്ഷിക്കാതെ
 എയർ പോക്കറ്റ്‌ൽ   വീണത് പോലെ   ഒരു  കുലുക്കം . അദ്ദേഹത്തിനെതിരായി    ആരോപിക്കപ്പെടുന്ന , ന്യൂന പക്ഷങ്ങളോട് ഉള്ള
താല്പര്യമില്ലായ്മയ്ക്ക്   ഒരു  അയവ്  വന്നിരിക്കുന്നു . ഒരു  വൈദികനെ
താലിബാൻറെ   പിടിയിൽ നിന്ന്    മോചിപ്പിക്കുന്നതിൽ   മോദി  പ്രധാന പങ്ക്
വഹിച്ചു  എന്ന്   പറയപ്പെടുന്നു .

ദക്ഷിണാഫ്രിക്കൻ   പ്രസിഡന്റ്‌    ജേക്കബ്‌   സുമയ്ക്ക്   കഷ്ടകാലമാണ് .
പലവിധ   അഴിമതികൾ  ആരോപിക്കപ്പെട്ടിട്ടുള്ള    സുമാ  രൂക്ഷമായ
വിമർശനങ്ങൾക്കും    പരിഹാസത്തിനും   target   ആണ് . parliament  അലങ്കോലപ്പെട്ടു . രാജ്യത്തിന്‌   മൊത്തം   നാണക്കേടായി .

ഈ   കഷ്ടകാലത്തിന്റെ   തുടർച്ച പോലെ  ദക്ഷിണാഫ്രിക്ക   ഇന്ത്യയോട്
അതിദയനീയമായി    പരാജയപ്പെട്ടിരിക്കുന്നു  . ''ഇടി  വെട്ടിയവനെ
പാമ്പ്  കടിച്ചു ' എന്ന്   പറഞ്ഞതുപോലെ   ദക്ഷിണാഫ്രിക്കൻ   ടീമിന്
കനത്ത  തുക    പിഴയും  കിട്ടി .

മോദി തരംഗം   അവസാനിച്ചുവെന്ന്    സമ്മതിച്ചാൽ തന്നെയും   അദ്ദേഹത്തിൻറെ   ഭാഗ്യ graph ൻറെ    ഗതി  നോക്കിയാൽ   ലോകകപ്പ്‌
വിജയിച്ച്  വരുന്ന  ഇന്ത്യൻ  ടീമിനെ   സ്വീകരിക്കാനുള്ള   ലക്ഷണം  കാണുന്നുണ്ട് .

ദക്ഷിണാഫ്രിക്കയുടെ    പരാജയത്തിനു  പിന്നിൽ  വേറൊരു  കാരണമുണ്ട് .
രാജ്യത്തെ   ജനങ്ങളുടെ   മുഴുവൻ  പിന്തുണ   ടീമിന്  ഇല്ല . കളികളിൽ
വംശീയമായ   ഒരു   ചേരി തിരിവ്   കാണാം . കരുമ്പർ   ഫുട്ബോൾനെ
നെഞ്ചോട്‌  ചേർക്കുമ്പോൾ  വെള്ളക്കാർക്കും  ഇന്ത്യക്കാർക്കും  cricketനോടാണ്
താൽപര്യം . സങ്കര വർഗക്കാർക്കും    ക്രിക്കറ്റ്‌  ഇഷ്ടമാണ് . ദക്ഷിണാഫ്രിക്കൻ
ടീമിൽ   കരുമ്പർ   ആരും  ഇല്ലാഎന്നത്  ശ്രദ്ധേയമാണ് . വളരെ  ചുരുക്കം
കറുമ്പരെ   ക്രിക്കറ്റ്‌ൽ    താല്പര്യം   കാണിക്കുന്നുള്ളൂ . ലോക കപ്പ്  നടക്കുന്നതായി  ഭൂരിപക്ഷം   ജനങ്ങൾക്ക്‌   അറിഞ്ഞു കൂടാ . നേരേ മറിച്ച്
ഇന്ത്യൻ  ടീമിന്  ഇന്ത്യയിലെ  ഭൂരിപക്ഷം  ജനങ്ങളുടെ   support ഉണ്ട് . വിദേശ
ഇന്ത്യക്കാരുടെയും    support  ഉണ്ട് . ഇത്  തീർച്ചയായും   നല്ലതുപോലെ  കളിക്കാനും  വിജയിക്കാനും  

  പ്രചോദനം   നൽകുന്നു .

അമിതമായ   വിജയപ്രതീക്ഷ   കഠിനമായ  നിരാശയ്ക്ക്   കാരണമാകും .
ബ്രസീലിൻറെ   ലോകകപ്പ്‌  പരാജയം   ഓർക്കുക . പക്ഷിപ്പനി , എലിപ്പനി ,
കുരങ്ങുപനി ,പന്നിപ്പനി  മുതലായ   പലവിധ പനികൾ   പടരുന്ന  കാലമാണ് .
ഇന്ത്യൻ  ടീമിന്   താറാവ് പനി ( duck )  പിടി പെട്ടാൽ   കാര്യങ്ങൾ   അവതാളത്തിലാകും . ജനങ്ങൾ   തിരിഞ്ഞു കടിച്ചെന്നു വരും , റാഞ്ചിയിൽ
ധോണിയുടെ    വീട്  stoneproof ( കല്ലേറ്  എല്ക്കാത്തത് )  ആയിരിക്കാം . അനിഷ്ടം
ഒന്നും  സംഭവിക്കാതിരിക്കട്ടെ . നല്ല   കളി  മാത്രമല്ല   മോദിയുടെ  നല്ല
സമയവും    ലോകകപ്പ്  നിലനിർത്താൻ    സഹായിക്കുമെന്ന്   പ്രതീക്ഷിക്കാം .






Wednesday, 18 February 2015

പഴയ TV കൾ എടുക്കപ്പെടും ( ഹാസ്യ ഭാവന )

പഴയ  TV കൾ,  കമ്പ്യൂട്ടർ , DVD  player , kettle , electric  iron , vacuum   Cleaner  മുതലായ
സാധനങ്ങൾ  എവിടെ  dispose   ചെയ്യുമെന്നോർത്ത്   ഇനി  നിങ്ങൾ  വിഷമിക്കേണ്ടാ . ഉപയോഗ ശൂന്യമായ   ഏത്  സാധനവും  നിങ്ങളുടെ
വീട്ടിൽ  വന്ന്   ആദായ വിലയ്ക്ക്  എടുത്തുകൊണ്ട്‌  പോകുന്നതാണ് .( വൃദ്ധ
മാതാപിതാക്കളെ   എടുക്കുന്നതല്ല ). എല്ലാവിധ   പഴയ  പാത്രങ്ങൾ , ചൂല് ,
ചിരവ ,ഉലക്ക (ഉലക്കയുടെ   മൂടും  എടുക്കും ),കലങ്ങൾ ,പ്ലേറ്റ്കൾ
തവികൾ   മുതലായവ   എടുക്കപ്പെടും . പഴയ   ടയറുകൾ  വളരെ  ലാഭകരമായ   വിലയ്ക്ക്    എടുക്കപ്പെടും .ഞങ്ങളുടെ   ഓഫീസിലേയ്ക്ക്   വിളിച്ചു പറഞ്ഞാൽ   24  മണിക്കൂറും   ഞങ്ങളുടെ   പ്രതിനിധികൾ   നിങ്ങളുടെ
വീട്ടിൽ   വന്ന്   വേണ്ടാത്ത    സാധനങ്ങൾ   എടുത്തുകൊണ്ടു  പോകുന്നതായിരിക്കും . നിങ്ങളുടെ   ബാങ്ക്  അക്കൗണ്ട്‌   ആധാരുമായി  link
ചെയ്തിട്ടുണ്ടെങ്കിൽ   നിങ്ങളുടെ   പണം  24  മണിക്കൂറിനകം  ക്രെഡിറ്റ്‌ ചെയ്യുന്നതായിരിക്കും .

മേൽപ്പറഞ്ഞ    സാധനങ്ങൾ  ഞങ്ങൾ   തരം  തിരിച്ച് , വൃത്തിയാക്കി
pack  ചെയ്ത്    ആവശ്യക്കാർക്ക്   വീടുകളിൽ  എത്തിച്ചു  കൊടുക്കുന്നതായിരിക്കും . ഇതുമൂലം   കുടുംബ ബജറ്റ്ൽ   വളരെ
പൈസാ    ലാഭിക്കാൻ   കഴിയും . ഉദാഹരണമായി    ഭാര്യയും  ഭർത്താവും
തമ്മിൽ   വഴക്കടിക്കുമ്പോൾ   വിലപിടിപ്പുള്ള   പ്ലേറ്റ്കൾ  എറിയാതെ
ഞങ്ങൾ  സപ്ലൈ  ചെയ്യുന്ന   പഴയ  പ്ലേറ്റ്കൾ   എറിയുക . ഇവയിൽ
ശബ്ദം   കേൾക്കാതിരിക്കാനുള്ള   സംവിധാനമുള്ളതിനാൽ   അയൽക്കാർ
അറിയുകയില്ല .പരിക്കേല്ക്കാതിരിക്കാൻ   പ്രത്യേക  സംവിധാനമുള്ളതിനാൽ
വളരെ    സുരക്ഷിതമാണ് . കുടുംബിനികൾക്ക്   ഉത്തമം .

ലോകകപ്പ്‌    ഫൈനൽ

ഇന്ത്യയും   പാകിസ്ഥാനും   ലോകകപ്പിൻറെ    ഫൈനലിൽ   കളിക്കുമെന്ന്
നമുക്ക്    പ്രതീക്ഷിക്കാം . ഫൈനൽ   അക്ഷരാർത്ഥത്തിൽ   അടിച്ചു പൊളിക്കാൻ
ഉള്ളതാണ് . ജയിച്ചാലും    തോറ്റാലും    അടിച്ചു പൊളിക്കണം . പക്ഷേ
നമ്മൾ   പാകിസ്ഥാൻകാരെ പ്പോലെ    മണ്ടത്തരം  കാണിക്കരുത് . അവർ
കാണിച്ചതുപോലെ    സ്വന്തം  TV   അടിച്ചു പൊളിച്ചാൽ   കുടുംബ budget നെ
അത്     ദോഷകരമായി    ബാധിക്കും . അടിച്ചു പൊളിക്കാനുള്ള   പഴയ
TV , Microwave , എ സി , DVD  player , kettle , കലം , മുതലായ   സാധനങ്ങൾ
ഓർഡർ   അനുസരിച്ച്    വീടുകളിൽ    എത്തിച്ചു കൊടുക്കും .

ഫൈനലിന്റെ   ദിവസം   വീടുകളിലും   പൊതുസ്ഥലങ്ങളിലും   അടിച്ചുപൊളി
സാധനങ്ങൾ     ഓർഡർ   അനുസരിച്ച് എത്തിച്ചു  കൊടുക്കുന്നതായിരിക്കും .
എതിർ  ടീമിനെ   കൂവാൻ   ആഗ്രഹമുള്ളവർക്ക്    കൂവലിൽ   പ്രത്യേകം
പരിശീലനം   ലഭിച്ച   വിദ്യാർത്ഥി സംഘങ്ങളെ    എത്തിച്ചു   കൊടുക്കുന്നതാണ് . എല്ലാം  ഓണ്‍ലൈൻ   ആയി   ബുക്ക്‌  ചെയ്യാം .നിരാശരാകാതെ  ഉടൻ
തന്നെ   ബുക്ക്‌  ചെയ്യുക .

ഫൈനലിന്  ശേഷം    '  അങ്ങാടിയിൽ   തോറ്റതിന്   അമ്മയോട് ' എന്ന
നാടകം   ഉണ്ടായിരിക്കും .Contact :


  AKRI   ഇന്റർനാഷണൽ
akri @kozhamail .com
കോഴഞ്ചേരി   ( formerly  known  as  Pala )


Sunday, 15 February 2015

ആപ്പിന്റെ പിളർപ്പ് ( ഹാസ്യഭാവന )

( ഡൽഹി . കേജരീവാൾ   തൻറെ   പൂന്തോട്ടത്തിൽ   ചിന്താവിഷ്ടനാനായി
അങ്ങോട്ടും   ഇങ്ങോട്ടും   നടക്കുന്നു . ഭാര്യ   പ്രവേശിക്കുന്നു .)

                                               ഭാര്യ


നേരം   ഒത്തിരിയായി . വന്നു  കിടക്കുന്നില്ലേ ? പുറത്ത്   ഇങ്ങനെ  നടന്നാൽ
പനി  കൂടും .

                                                  കെജരി

കിടന്നാലും   ഉറക്കം   വരത്തില്ല . ജനങ്ങൾ   ഈ  കടുംകൈ  ചെയ്യുമെന്ന്
സ്വപ്നത്തിൽപോലും    വിചാരിച്ചില്ല .

                                                    ഭാര്യ

എന്താ , എന്തുപറ്റി ?

                                                    കെജരി

അവർ   70 ൽ   67  സീറ്റ്‌  തന്ന്  എന്നെ   കുടുക്കുകയല്ലേ  ചെയ്തത് ? ഇനി
എന്ത്  ചെയ്യും ? പട്ടിക്ക്   മുഴുവൻ  തേങ്ങാ  കിട്ടിയതു പോലെ .

                                                ഭാര്യ

ഭൂരിപക്ഷം   ഒരു  നല്ല  കാര്യമല്ലേ ?

                                                കെജരി

നല്ലതാ .പക്ഷേ  അധികമായാൽ   അമൃതും   വിഷമാണ് . ഉദാഹരണത്തിന്
നീ  വന്ധ്യയായ   ഒരു  യുവതിയാണെന്ന്   കരുതുക . നിനക്ക്  fertility ചികിത്സ
ചെയ്ത്  ഒരു   പ്രസവത്തിൽ   നാല് പെണ്‍കുട്ടികൾ   ജനിക്കുന്നു  എന്ന്
വെക്കുക . നീ  എന്തു  ചെയ്യും ? അതുപോലുള്ള   സ്ഥിതിയാണ്  ഇന്ന്
എന്റേത് . ഒരു   40  സീറ്റെ   ഞാൻ   പ്രതീക്ഷിച്ചുള്ളൂ .

                                               ഭാര്യ

ഇനി   എന്താ  ചെയ്ക ?

                                               കെജരി

ഒരു   എത്തും   പിടിയും   കിട്ടുന്നില്ല .അനുഭവിക്കുക  തന്നെ .

                                                 ഭാര്യ

ഇതിൻറെ   വല്ല   ആവശ്യവും  ഉണ്ടായിരുന്നോ ? നല്ല   സർക്കാർ ജോലി
കളഞ്ഞിട്ട്    നാട്  നന്നാക്കാൻ  പോകേണ്ട  ആവശ്യം  ഉണ്ടായിരുന്നോ ?
വെറുതെ   വേലിയേൽ  ഇരുന്ന  പാമ്പിനെ  എടുത്ത് ----ൽ  വെച്ചെന്ന്  പറഞ്ഞാൽ  മതി . ആപ്   ആപ് മേ  പടാ ഹെ .ക്യോം ?

                                         കെജരി

ആപ് കോ  നികാൽനാ    അവഷ്യ്  ഹേ . ആപ്   ഊരിയെടുത്തെ  പറ്റൂ .
മൃഗീയ  ഭൂരിപക്ഷം  വെച്ചുകൊണ്ടിരുന്നാൽ   തൊട്ടതിനും  പിടിച്ചതിനും
ജനം  എന്നെ  കുറ്റം  പറയും .ബഡാ   മുഷ്കിൽ  ഹോഗാ ! മേ  ക്യാ  കരൂം ?

                                                 ഭാര്യ

മേരാ  മൻ  മേ  ഏക്‌  ഐഡിയ  ഹേ . എനിക്ക്  ഒരു  ഐഡിയ  തോന്നുന്നു .
കേരളത്തിൽ   ഒരു  പാർട്ടി  ഉണ്ട് . '' വളരും തോറും  പിളരുകയും
പിളരുന്തോറും   വളരുകയും  ചെയ്യുന്ന  ഒരു  പാർട്ടി .''  ഉന്കോ  consult
കർണാ   അച്ഛാ  ഹോഗാ . ആ   പാർട്ടിയെ  consult  ചെയ്യുക .

                                                    കെജരീ

കിസ്  പാർട്ടി ?  ബോലോ . പറയുക

                                                   ഭാര്യ

കേരളാ   കോണ്‍ഗ്രസ്‌ . അതിൻറെ   നേതാവായ   മാണി  സാറിനെ  ഇപ്പോൾ ത്തന്നെ വിളിച്ച്    consult  ചെയ്യുക . ചെറിയ  പാർട്ടിയാണ് . പക്ഷെ
A  തൊട്ട്  Z  വരെ   ഗ്രൂപ്പ്‌കൾ  ഉണ്ട് .അദ്ദേഹം   ഒരു  പോംവഴി  പറഞ്ഞു
തരും .

                                                 കെജരി  ( ഫോണ്‍  എടുക്കുന്നു )

ഹല്ലോ .ഇത്   കേജരീ വാൾ  ആണ് .

                                           മാണിസാർ

പൊതുവാൾ   ആണോ ? ഇരുമ്പു കമ്പിയുടെ   നികുതി   കുറയ്ക്കുന്ന
കാര്യമല്ലേ ? അത്   ശരിയാക്കാം . കോഴ   കൃത്യമായി   എത്തിച്ചാൽ  മതി .

                                             കേജരി

പൊതുവാൾ   നഹി . കേജരിവാൾ  ഹും . മേ   ആപ് സെ  മദദ്  ചാഹ്താ
ഹും . എന്നെ   രക്ഷിക്കണം . എങ്ങനെയെങ്കിലും  എൻറെ  പാർട്ടിയെ
പിളർത്തി തരണം .( കാര്യങ്ങൾ   വിവരിക്കുന്നു )

                                            മാണിസാർ

അപ്പോൾ   നീയും   ആപ്പിലായോ ?  അങ്കലാപ്   നഹി   ഹോനാ .പരിഹാരം
ഞാൻ   കണ്ടെത്താം . പരേശാൻ  ഹോനേ  കി   കോയീ  ആവശ്യകത  നഹി
ഹേ . നിൻറെ  ആപ്   ഞാൻ  ഊരി തരാം . ഓർഡർ  അനുസരിച്ച്  പാർട്ടിയെ
പിളർത്തി   തരാം .
 
                                             കേജരി

ശുക് ദിയാ . ധന്യവാദ്‌ . ആപ്  ബഡാ  മഹാൻ  ഹെ .

                                            മാണിസാർ

ഒരു  MLA   മാത്രമുള്ള   പാർട്ടിയെ  പോലും  ഞങ്ങൾ  പിളർത്തി കൊടുത്തിട്ടുണ്ട്‌ .

                                                 കെജരി

അതെങ്ങനെ ? കൈസേ ?

                                                 മാണിസാർ

അതായത്    ഒരു  MLA യുടെ   അരയ്ക്ക്  മുകളിലോട്ട്   കേരളാ കോണ്‍ഗ്രസ്‌
(S ). അരയ്ക്ക്  താഴോട്ട്  കേരളാ  കോണ്‍ഗ്രസ്‌  ( F )

                                                   കെജരി

S  ഔർ  F  ക്യാ  ഹെ ?

                                              മാണിസാർ

S   for  son ,F   for  Father . ആകട്ടെ . നിൻറെ   പാർട്ടിയെ  എത്ര  ആയിട്ട്
പിളർത്തനം ?  രണ്ടോ  നാലോ ?

                                             കെജരി

രണ്ടായിട്ട്   പിളർത്തിയാൽ   മതി .എനിക്ക്   40  സീറ്റ്‌  മതി . ഷ്യദാ  സീറ്റ്‌
നഹി   ചാഹിയേ .

                                           മാണിസാർ

ടീക്‌  ഹെ . മേ   സമജ്താ  ഹും . നിൻറെ  പ്രശ്നം   എനിക്ക്  മനസ്സിലായി .
ലേകിൻ   കോഴ  ദേനാ  പടേഗാ . കോഴ   തരേണ്ടി  വരും .

                                              കെജരി

എത്ര   വേണ്ടി   വരും ? കിതനാ   ഹോഗാ .

                                           മാണി സാർ

 രണ്ടായി   പിളർത്താൻ   രണ്ട്  കോടി .റബ്ബർക്കാ  പൊട്ടി  നാലുപാടും
ചിതറുന്നതുപോലെ   പിളർത്തി തരാം .പക്ഷേ   തുക  കൂടും .

                                               കെജരി

കേവൽ   ദോ   ചാഹിയെ . രണ്ട്  മതി .പൈസാ  എവിടെ   എത്തിക്കണം .

                                        മാണിസാർ

നെടുംബാസ്സേരിയിൽ  നിന്ന്    ഒരു  ടാക്സി  പിടിച്ച്  കോഴ  എന്ന
സ്ഥലത്ത്  എത്തണം . അവിടെയടുത്ത്    പണം  എണ്ണുന്ന  മെഷീൻ  ഉള്ള
വീട്  ഏതെന്ന്  ചോദിക്കണം .നാട്ടുകാർ സെ  പൂച്ചോ . അവർ  കാണിച്ചു
തരും.

                                         കെജരി

ടീക്  ഹേ . മേ   ഐസാ   കരൂന്ഗാ .പണം   ഉടനെ  എത്തിക്കാം .

                                          മാണിസാർ

ലേകിൻ  ഏക്‌  കാര്യം   യാദ്  രഖ്നാ . ആയിരത്തിന്റെ  നോട്ടുകളെ  കൊടുത്തു
വിടാവൂ . മറ്റൊന്നും  മെഷീൻ  accept  ചെയ്യുകയില്ല .

                                          കെജരി
കോയീ   പ്രോബ്ലം  നഹി  ഹേ . ആയിരത്തിന്റെ    നോട്ടുകെട്ടുകൾ  എത്തിക്കാം .
                                          മാണിസാർ

ആയിക്കോട്ടെ . അച്ചേ  ദിൻ   ആയേഗാ . നല്ല   ദിനം  നിന്നെ   കാത്തിരിക്കുന്നു .

         *                                     *                                   *                                        *

(  മൂന്ന്   മാസത്തിന് ശേഷം )

Gutternet  News  ചാനലിൽ   BREAKING  NEWS  എഴുതി   വരുന്നു . AAP  SPLITS ,
MANISH   SISODIA   FORMS  NEW  PARTY .......


                         NEWSREADER

ആപ്  രണ്ടായി   പിളർന്നിരിക്കുന്നു .മനിഷ്  സിസോദിയയുടെ  നേതൃത്വത്തിൽ
26

 MLA മാർ   പാർട്ടി വിട്ട്  AAP (M ) എന്ന  പുതിയ  പാർട്ടി  രൂപീകരിച്ച്  പ്രതിപക്ഷമായി   പ്രവർത്തിക്കുന്നതാണ് . പിളർപ്പിനെപ്പറ്റി   കേജരീവാളിന്റെ   പ്രതികരണം  ഇങ്ങനെ :

ഫായിയോം   ബഹനോം
ഇസ്   പിളർപ്പ്  സേ  മുജേ  കോയീ  അങ്കലാപ്   നഹി  ഹെ. പുകഞ്ഞ  കൊള്ളി
ബാഹർ   ജാനാ  ചാഹിയേ .ഇസ്  പിളർപ്പ്   അനിവാര്യ്  ധാ . പാർട്ടിയുടെ
ദുർമ്മേദസ്   മാറിക്കിട്ടി . 140 കിലോ   ഭാരമുണ്ടായിരുന്ന   ഒരാളുടെ  ഭാരം
80 കിലോ  ആയി  കുറഞ്ഞു കിട്ടിയാൽ   ആ  ആൾക്കുണ്ടാകുന്ന   സന്തോഷം
എന്തായിരിക്കും ? അതാണ്‌   ഞാനിപ്പോൾ   അനുഭവിക്കുന്ന   ആനന്ദം .
में   आज   बहुत  खुश  हूँ।  ഇസ്  കാര്യ്  മേ  മുഝെ   മദദ്  കിയാ  ഏക്‌  മഹാൻ .ഈ
കാര്യത്തിൽ   എന്നെ  സഹായിച്ച   ഒരു  മഹാനുണ്ട് .ആ  മഹാനെ  ഞാൻ
പ്രണമിക്കുന്നു .ധന്യവാദ് .

                            

Friday, 13 February 2015

വാരാന്ത്യ ചിന്തകൾ

എങ്ങനെ   നോക്കിയാലും   ഏറ്റവും  മനോഹരമായ ,സന്തോഷകരമായ
ഒരു   ആഴ്ചയാണ്   കടന്നു പോകുന്നത് . ഇതിൻറെ   പ്രധാന കാരണം
ഡൽഹി  തെരഞ്ഞെടുപ്പിൻറെ   ഞെട്ടൽ   രാഷ്ട്രീയക്കാരെ  നിശബ്ദരാക്കി  എന്നതാണ് . അവരുടെ   വാചകമടി  ഇല്ലാത്ത  ദിവസങ്ങൾ  മനസ്സിന്  നൽകുന്ന
സുഖവും    സമാധാനവും   വിവരിക്കാൻ   പ്രയാസമാണ് . കണ്ടു മടുത്ത
രാഷ്ട്രീയക്കാരുടെ   സ്ഥാനത്ത്  നമ്മുടെ  സ്പോർട്സ്  താരങ്ങൾ  പ്രത്യക്ഷപ്പെട്ട പ്പോൾ , അവരുമായുള്ള   അഭിമുഖങ്ങൾ  കേട്ടപ്പോൾ  ഈ
കേരളം  എന്ന  രാജ്യം   തരക്കേടില്ലല്ലോ  എന്ന്  തോന്നി . ഈ  രാഷ്ട്രീയക്കാർ
കുറേക്കാലം   ചാനലുകളിൽനിന്ന്   സ്വമേധയാ  മാറി  നിന്നാൽ ,ഹർത്താലും
വഴിതടയലും   ഉപരോധവും  കല്ലേറും  അവരുടെ  അനുയായികൾ  ഉപേക്ഷിച്ചാൽ   ജനങ്ങൾക്ക്‌   മന:സമാധാനം  കിട്ടും .

രാഷ്ട്രീയക്കാരുടെ    കഷ്ടകാലം    അരക്കിട്ടുറപ്പിക്കുന്ന   വർഷമാണ്‌   2015 .
BJP , കോണ്‍ഗ്രസ്‌ , സിപിഎം   മുതലായ   പാർട്ടികൾ  ഡൽഹി  തെരഞ്ഞെടുപ്പിൽ   സംപൂജ്യരായി . ( some  zeroes ). ഇതിലെ   irony , വൻ
വിജയം  നേടിയ  AAP നും   കെജരീവാളിനും   കഷ്ടകാലമാണ്  എന്നതാണ് .
കേജരീവാളിനു   കടുത്ത   പനിയാണ് . 70 ൽ  67  എന്ന   'മൃഗീയ ' ഭൂരിപക്ഷമാണ്
പനിക്ക്   കാരണം . സന്താനഭാഗ്യം   ഇല്ലാത്ത  ചില  ദമ്പതിമാർ  എട്ടും
പത്തും  കൊല്ലം  കാത്തിരുന്ന് , നേർച്ച കാഴ്ചകൾ   സമർപ്പിച്ച്‌ , അവസാനം
Fertility  ചികിൽസ  ചെയ്ത്  രണ്ട്  കുഞ്ഞിക്കാലുകൾ  കാണാൻ  ആഗ്രഹിച്ചപ്പോൾ   എട്ട്  കുഞ്ഞിക്കാലുകൾ   കാണുമ്പോഴത്തെ  ഞെട്ടൽ
എന്തായിരിക്കും ? അതും  നാല്  പെണ്‍കുഞ്ഞുങ്ങൾ  ആയാലോ ? അതുപോലുള്ള  ഞെട്ടൽ   കാരണമാണ്   കേജരീവാളിനു   കടുത്ത  പനി .
'' അധികമായാൽ   അമൃതും  വിഷം '' എന്നാണല്ലോ  ചൊല്ല് . '' ഇത്രയും
ഭൂരിപക്ഷം  വേണ്ടായിരുന്നു . 40  സീറ്റ്‌   മതിയായിരുന്നു''  എന്ന്   കെജരീവാൾ
ആൽമഗതമായി    പറയുന്നുണ്ടായിരിക്കണം .

2020 ൽ   തെരഞ്ഞെടുപ്പ്  വരുമ്പോൾ   70 ൽ 70 കിട്ടിയില്ലെങ്കിൽ   അത്  AAP
ൻറെ   പരാജയമായി   വിലയിരുത്തും . അങ്ങനെ  AAP   ആപ്പിലാകും .
ഭരിക്കുന്ന   പാർട്ടി യെ   തോൽപ്പിക്കുക   എന്നത്  ഇന്ത്യയിൽ  നാട്ടുനടപ്പാണ് .

കേജരീവാളിനെ   ഭാഗ്യം   കടാക്ഷിച്ചാൽ   കേരളാ കോണ്‍ഗ്രസ്‌  പിളർപ്പ് രോഗം
പിടിപെട്ട്  AAP  പിളർന്ന്   A  തൊട്ട്‌  Z  വരെ  ഈർക്കിൽ   പാർട്ടികൾ  ആയാൽ
കെജരീവാളിനു   40 ൽ  എത്താം .

ദേശീയ ഗെയിംസ്ൽ   കേരളത്തിൻറെ   നേട്ടങ്ങൾ  കണ്ട  ഈ  ആഴ്ച , സോഷ്യൽ
മീഡിയയിൽ   രാഷ്ട്രീയക്കാരെ  പരിഹസിക്കുന്ന  അനേകം  കാർടൂണ്‍കൾ ,ഫോട്ടോകൾ ,കമന്റുകൾ   മുതലായവ  അരങ്ങ്   തകർക്കുന്നു . ജനങ്ങൾ
ആരേയും   വെറുതെ   വിടുന്നില്ല .രാഷ്ട്രീയക്കാരെ   പരിഹസിക്കുന്നതിൽ
കടുത്ത   മത്സരമാണ്   ഇപ്പോൾ   നടക്കുന്നത് .രാഷ്ട്രീയത്തിൻറെ   മാറുന്ന
മുഖമാണ്   ഇപ്പോൾ  കാണുന്നത് . രാഷ്ട്രീയക്കാരെ  ' വലിയ പുള്ളികളായി '
ജനങ്ങൾ  ഇപ്പോൾ   കാണുന്നില്ല .പത്ര മാസികകളിലും   സോഷ്യൽ  മീഡിയ
കളിലും   രാഷ്ട്രീയനേതാക്കളെ   പരിഹസിച്ച്  കാർട്ടൂണ്‍ , കമന്റുകൾ ,ഫോട്ടോകൾ  മുതലായവ   ജനങ്ങൾ   ആസ്വദിക്കുന്നു . അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ   വിജയമാണ്   ഇത് .

ദക്ഷിണാഫ്രിക്കയിൽ    സ്ഥിതി   വ്യത്യസ്തമല്ല . ഇന്നലെ  ദക്ഷിണാഫ്രിക്കൻ
പ്രസിഡന്റ്‌   ജേക്കബ്‌  സുമായുടെ  ദുർദ്ദിനമായിരുന്നു . വളരെ  കൊട്ടി
ഘോഷിപ്പിക്കപ്പെട്ട   State  of  the  Nation   പ്രസംഗം   അലങ്കോലപ്പെട്ടു . ഒരു
പ്രതിപക്ഷ പാർട്ടിയുടെ   അംഗങ്ങളെ  ബലം  പ്രയോഗിച്ച്  പുറത്താക്കേണ്ടി
വന്നു . parliament  ന്  പുറത്ത്   മർദ്ദനവും   നടന്നു .എല്ലാ  പ്രതിപക്ഷ പാർട്ടികളും സുമായുടെ   പ്രസംഗം   ബഹിഷ്ക്കരിച്ചു . പ്രതിഷേധത്തിനു  കാരണം
സുമായുടെ    അഴിമതിയാണ് .

ദക്ഷിണാഫ്രിക്കയിലും   പത്രങ്ങളിലും   സോഷ്യൽ  മീഡിയയിലും   രാഷ്ട്രീയനേതാക്കളെ  പരിഹസിക്കുന്ന   കാർടൂണ്‍കൾ , കമന്റുകൾ
മുതലായവ   ധാരാളം  ഉണ്ട് . കോമഡികളും   സാധാരണയാണ് .

രണ്ടു  രാജ്യങ്ങളിലും    അഴിമതിക്കെതിരായ    ജനവികാരം   ശക്തമാണ് .
മോഹനസുന്ദരവാഗ്ദാനങ്ങൾ   നൽകി  ജനങ്ങളെ  പറ്റിക്കുന്ന   പഴയ
സ്റ്റൈൽ   രാഷ്ട്രീയം  ഇനി  വിലപ്പോവില്ല . പണ്ട്  നെടുനെടുങ്കൻ   പ്രസംഗങ്ങൾ
കേട്ട്  കയ്യടിക്കാൻ  മാത്രമായിരുന്നു   സാധാരണക്കാരൻറെ  വിധി . ഇന്ന്
രാഷ്ട്രീയക്കാർക്കെതിരെ   പ്രതികരിക്കാൻ   സോഷ്യൽ  മീഡിയയിലൂടെ
പാവപ്പെട്ടവർക്കും   സാധിക്കുന്നു .

ദേശീയ ഗെയിംസ്നെ   താറടിക്കാൻ   ശ്രമിച്ചവർ  പരാജയപ്പെട്ടതും
നിശബ്ദരായതും   ഈ  ആഴ്ചയിലെ  നല്ല  വാർത്തയാണ്. സ്പോർട്സ്
ജനങ്ങളെ  ഒന്നിപ്പിക്കുന്നതും  നമ്മൾ  കണ്ടു . ആ  spirit  തുടർന്നാൽ   നമ്മുടെ
നാട്  നന്നാകും .


Monday, 9 February 2015

കെ എം മാണിയും ജേക്കബ്‌ സുമായും തമ്മിൽ എന്ത് ബന്ധം ?

കെ എം  മാണിയും   ദക്ഷിണാഫ്രിക്കൻ   പ്രസിഡന്റ്‌   ജേക്കബ്‌  സുമായും
തമ്മിൽ   എന്തെങ്കിലും   താരതമ്യത്തിന്   സാധ്യതയുണ്ടോ ?  ഉണ്ട്  എന്ന്
പറഞ്ഞാൽ   വിശ്വസിക്കാൻ   പ്രയാസമാണ് . പക്ഷേ  ഉണ്ട്  എന്ന്  ഉറപ്പിച്ചു
പറയാം . ഈ  മാസത്തെ  ഇവരുടെ  നക്ഷത്ര ഫലത്തിൽ   ശത്രു ശല്യം
മുന്നിട്ടു നിൽക്കുന്നു . ഇവർ   ഈ  ശല്യത്തെ  എങ്ങനെ  മറികടക്കും  എന്നത്
എല്ലാവരും  ഉറ്റു നോക്കുന്ന   കാര്യമാണ് .

ഇവർ   രണ്ടുപേരും   നിയമസഭ / parliament   കുരുക്ഷേത്രത്തിൽ   ശത്രുക്കളെ
നേരിടാൻ   പോവുകയാണ് .

ബജറ്റ്   അവതരിപ്പിക്കാൻ   കെ എം  മാണിയെ  അനുവദിക്കില്ല  എന്നാണ്
LDF / BJP    ഭീഷണി  മുഴക്കിയിരിക്കുന്നത് . UDF  ആണ്   ഭരിക്കുന്നതെങ്കിൽ  മാണി  തന്നെ   ബജറ്റ്  അവതരിപ്പിക്കുമെന്ന്   ഭരണ പക്ഷം   പറയുന്നു .
ആകെ   ടെൻഷൻ ! ചോരപ്പുഴ   ഒഴുകിയില്ലെങ്കിലും    ജലപീരങ്കിയിൽ നിന്ന്
കലക്കവെള്ളം   കുറേ  ചീറ്റും !കലക്കവെള്ളത്തിൽ   മീൻ പിടുത്തം  പണ്ടേ
തുടങ്ങിയിട്ടുണ്ട് .

ജേക്കബ്‌  സുമാ   ഭീഷണി   നേരിടുകയാണ് . പാമ്പിനെ   പാല്  കൊടുത്ത്
വളർത്തിയ   അനുഭവമാണ്   സുമയ്ക്ക്  ഉള്ളത് . മണ്ടെലയ്ക്ക്  ശേഷം
പ്രസിഡന്റ്‌   ആയിരുന്ന   താബോ  മ്ബെക്കിയുടെ  കീഴിൽ  ( 1999 -2009 )
വൈസ്   പ്രസിഡന്റ്‌   ആയിരുന്നു  സുമാ . ഇവർ  തമ്മിലുള്ള  അധികാര
വടം  വലിയിൽ   സുമാ  വിജയിച്ച് ,2009 ൽ   പ്രസിഡന്റ്‌   ആയി . അതിന്
സുമയെ   ഏറ്റവും   സഹായിച്ച   യുവനേതാവാണ്   ജൂലിയസ്  മലേമ .
അവൻ   ANC  Youth  League ൻറെ   പ്രസിഡന്റ്‌   ആയിരുന്നു . താന്തോന്നിയായ
അവനും    സുമായും  തമ്മിൽ  തെറ്റി . മലേമ   പുറത്താക്കപ്പെട്ടു .അവൻ
Economic  Freedom  Fighters  (EFF ) എന്ന   പേരിൽ   പുതിയ   പാർട്ടി  ഉണ്ടാക്കി .
2014  ലെ  തെരഞ്ഞെടുപ്പിൽ    പുതിയ   പാർട്ടിക്ക്   പത്തു ലക്ഷം  വോട്ടും
25  എം പി  മാരെയും  കിട്ടി . ജേക്കബ്‌   സുമയെ   harass  ചെയ്യുക  എന്നതാണ്
മലെമായുടെ   ലക്ഷ്യം .


അതിന്    EFF ന്   ഒരു   വടി  കിട്ടി . ജേക്കബ്‌   സുമാ    256 മില്യണ്‍   rand
സർക്കാർ   പണം   ചെലവഴിച്ച്   സ്വന്തം  വീട് സമുച്ചയം  മോടി  പിടിപ്പിച്ചു .
ഇതിൽ   കുറേ  പണം  സുമാ  തിരിച്ചടയ്ക്കണം  എന്ന്  ഈ  കേസ്  അന്വേഷിച്ച
Commission   വിധിച്ചു . പക്ഷേ  ഒന്നും  തിരിച്ച്  അടയ്ക്കേണ്ട  എന്ന്  ANC
തീരുമാനിച്ചു . കഴിഞ്ഞ  വർഷം   ഇതേ പ്പറ്റിയുള്ള   ചോദ്യങ്ങൾ  ബഹളത്തിൽ
കലാശിച്ചു . തൃപ്തികരമായ   മറുപടി  നൽകാതെ   സുമാ   ഒഴിഞ്ഞു  മാറി .
അദ്ദേഹം   parliament ൽ   ഹാജരാകാതെ   ഒഴിഞ്ഞു മാറി   നടക്കുകയായിരുന്നു .

ഫെബ്രുവരി   12 ന്   ജേക്കബ്‌   സുമാ   parliament ൽ   സ്റ്റേറ്റ്  ഓഫ്  ദി Nation
പ്രസംഗം   അവതരിപ്പിക്കുകയാണ് . Nkandla   അഴിമതിയെപ്പറ്റി  വ്യക്തമായ
ഉത്തരങ്ങൾ   നൽകിയില്ലെങ്കിൽ    Parliament   സമ്മേളനം  അലങ്കോലപ്പെടുത്തുമെന്നാണ്  EFF ൻറെ   ഭീഷണി .

ഏതു പ്രതി സന്ധിയേയും    തരണം  ചെയ്യാൻ  ചാണക്യതന്ത്രങ്ങൾ  അറിയാവുന്ന  ആളാണ്‌   സുമാ . EFF നെ   പിളർത്തി  മലേമയെ   ആ  പാർട്ടിയിൽ നിന്ന്    പുറത്താക്കാനുള്ള   കരുനീക്കങ്ങൾ    സുമാ  തുടങ്ങിക്കഴിഞ്ഞു .

അഴിമതി വീരനാണെങ്കിലും    ചില  നല്ല  ഗുണങ്ങൾ  ഉള്ളയാളാണ്  സുമാ .
എത്ര  പ്രകോപനം  ഉണ്ടായാലും  അദ്ദേഹം  ചൂടാവുകയില്ല . മോശമായ
വാക്കുകൾ   പ്രയോഗിക്കുകയില്ല .

ഏത് കാരണം   പറഞ്ഞാണെങ്കിലും   parliament ൻറെ   അന്തസ്സിനെ  ഹനിക്കുന്ന
പെരുമാറ്റം   ജനവിരുദ്ധം  ആണ്  എന്നാണ്   ANC യുടെ  നിലപാട് .ഈ  നിലപാടിന്  ജനങളുടെ  ഇടയിൽ  പിന്തുണയും  ഉണ്ട് .

കേരളത്തിൽ   നിയമസഭയെ    അലങ്കോലപ്പെടുത്തി യാൽ   അത്  ചെയ്യുന്നവർക്ക്    ജനപിന്തുണ   നഷ്ട്ടപ്പെടുകയെ  ഉള്ളൂ .

ഇവിടെ   ഒരു  irony  ഉണ്ട് . മാണിസാർ   കോഴ  വാങ്ങിയതിന്  തെളിവില്ല .
ജേക്കബ്‌   സുമാ   സർക്കാർ പണം   സ്വന്ത ആവശ്യത്തിന്  ഉപയോഗിച്ചതിന്
തെളിവുണ്ട് . Nkandla  എന്ന   മനോഹരമായ   township . പക്ഷേ  ഇടതുപക്ഷം
ഇവിടെ  അഴിമതിക്ക്   കുട പിടിക്കുന്നു ,പച്ചക്കൊടി   കാണിക്കുന്നു .

2.75  million  Rand  ( ഒരു  rand  5  രൂപാ  30  പൈസ )  ആണ്   സുമായുടെ   വാർഷിക
ശമ്പളം . ബ്രിട്ടീഷ്‌  പ്രധാന മന്ത്രി   ഡേവിഡ്‌   കാമറൂണ്‍ൻറെ   ശമ്പളം  ഇതിൽ
താഴെയാണ് .



Friday, 6 February 2015

ചെലവ് കുറഞ്ഞ ദേശീയ ഗെയിംസ് ( ഹാസ്യ ഭാവന )

2015ലെ   ദേശീയ ഗെയിംസ്   വിവാദങ്ങളിൽ  കുടുങ്ങി  നിഷ്പ്രഭമായി പോയി .
കളിക്കാരുടെ   പെർഫോർമൻസ്നേക്കാൾ    ചർച്ച ചെയ്യപ്പെട്ടത്  കോടികളുടെ
തട്ടിപ്പും  വെട്ടിപ്പും  നടന്നു എന്നുള്ള    ആരോപണങ്ങളാണ് . കളിക്കാരേക്കാൾ
ചാനലുകളിൽ  നിറഞ്ഞുനിന്നത്   രാഷ്ട്രീയക്കാരാണ് . Gutternet  ചാനൽ  ഒരു
കാര്യത്തിൽ  record  ഭേദിച്ചു . നാലു പേർ  പങ്കെടുക്കുന്ന  ഒരു ചർച്ചയിൽ
ഏറ്റവും  കൂടുതൽ  നേരം   സംസാരിക്കുന്നത്  anchor  ആണ് . സർക്കാരിന്റെ
എതിരാളികളിൽ നിന്ന്   കോഴ  കൈപ്പറ്റിയത്കൊണ്ട്  ഉണ്ട ചോറിന്  നന്ദി
കാണിക്കേണ്ടേ ?

ഏതായാലും   വിമർശകരും   സോഷ്യൽ മീഡിയക്കാരും ( അവർ  പണ്ട്
Computer നെ  എതിർത്തവരാണ് ) ചേർന്ന്    ചെലവുകുറഞ്ഞ ,അഴിമതിയില്ലാത്ത   ദേശീയ ഗെയിംസ്  എങ്ങനെ   നടത്താമെന്ന്  ഗവേഷണം  ചെയ്ത് , ഒരു
തവളപത്രം  ( white paper )  ഇറക്കുകയുണ്ടായി . അതിലെ  ചില
നിർദ്ദേശങ്ങൾ   ചുവടെ   ചേർക്കുന്നു .

1   ദേശീയ  ഗെയിംസ്   നടത്താതിരിക്കുക . ഇന്ത്യ  ഒരു  ദരിദ്ര രാജ്യമാണ് .
     നരേന്ദ്ര മോദി  10 ലക്ഷത്തിൻറെ   വസ്ത്രം  ധരിച്ചത്  തെറ്റായിപ്പോയി .
     ഗെയിംസ്   നടത്താതിരുന്നാൽ    കോടികൾ   ലഭിക്കാം . അഴിമതി   പാടേ
    തടയാം .

2    അഥവാ   ഗെയിംസ്   നടത്തിയാൽ  ഉദ്ഘാടന ചടങ്ങ്   വളരെ  ലളിതമാക്കണം . പാട്ടും   വെടിക്കെട്ടും   വേണ്ട . മാർച്ച്‌ പാസ്റ്റ് ൽ  കായിക
താരങ്ങൾ   പുറകോട്ട്   നടക്കണം .' പിന്നോട്ട്  പിന്നോട്ട്  പിന്നോട്ട് '
എന്ന    ഗാനം   പാടിക്കൊണ്ട് .

3     കളിക്കാർക്ക്‌   താമസിക്കാൻ   ഗെയിംസ്  Village   വേണ്ട . അവർ
      നാട്ടുകാരുടെ   വീടുകളിൽ   താമസിച്ചാൽ  മതി . അതിലേയ്ക്കായി
       വിറക് ,അരി ,ചെറുപയർ  മുതലായവ   സർക്കാർ   സൊജന്യമായി
      നൽകുന്നതാണ് .

      റെയിൽവേ   സ്റ്റേഷൻലും   കളിക്കാർക്ക്‌   താമസ സൗകര്യം  ഒരുക്കാവുന്നതാണ് .

4     Swimming  pool    ഭയങ്കര   ചെലവുള്ളതാണ് . നീന്തൽ  മത്സരങ്ങൾ   നമ്മുടെ
       നദികളിൽ    നടത്താം . ഒരു   പുതിയ  ഇനം  add  ചെയ്യാം .മൂക്ക് പൊത്തി
       ക്കൊണ്ടുള്ള   1500  metre  Free സ്റ്റൈൽ !

5    Athletics ൽ  ആണ്    ഏറ്റവും   ചെലവ്   കുറക്കാവുന്നത് . വിസിൽ ,കയർ ,
      മുള   മുതലായവ   ഉപയോഗിച്ച്   കോടികൾ   ലഭിക്കാം . ഉദാഹരണമായി
       Start ൽ   Gun  വേണ്ടാ .ചെലവ്   കൂടും . ഫിനിഷ്ൽ    കയർ   പിടിച്ചാൽ  മതി .
       High Jump ന്  കമുകുതടിയും   മുളയും  മതി . മുള കൊണ്ട്   Javeline  ഉണ്ടാക്കാം .
       Shot  Put നുള്ള   shot ,brass  വേണ്ടാ .പാഴ് ചെലവാണ് .പാലായിൽ  ഊരാശാലയിൽ  ആട്ടുകല്ല് കലാകാരന്മാരോട്  പറഞ്ഞാൽ   നല്ല  ഉണ്ടക്കല്ല്
 കൊത്തി തരും . Hammer ഉം   അവിടെ   ശരിയാക്കാം .

Hurdles നും   മുള   ഉപയോഗിക്കാം . Pole  volt ന്   മുള  പണ്ടേ  ഉപയോഗിക്കുന്നതാണ് .

Spikes   വളരെ   ചെലവുള്ളതാണ് . Athletes   നഗ്ദ പാദരായി    ഓടിയാൽ
മതി .1960  Rome  Olympics ൽ  ആബിബ്  ബിക്കില   ചെരുപ്പില്ലാതെ  ഓടിയാണ്
മാരത്തോണ്‍   ജയിച്ചത്‌ . പിന്നെ, അത്യാവശ്യക്കാർക്ക്   മെതിയടി   നൽകും .


സമാപന ചടങ്ങ്   വേണ്ടേ  വേണ്ടാ . അഴിമതിയും   ധൂർത്തും  ഉണ്ടാകും .
ഗെയിംസ്   കഴിയുമ്പോൾ   എല്ലാവരും   സമാധാനമായി   പിരിഞ്ഞു പോകണം .കപ്പും  മെഡലും  വേണ്ട . കപ്പ  പുഴുങ്ങിയത്  കൊടുക്കാം .വിജയികൾക്ക്
സമ്മാനമായി    കുരുത്തോല  കൊടുക്കാം . പണ്ട്  ഗ്രീസിൽ  oliveൻറെ  കമ്പ്
ആണ്   Olympicsൽ   കൊടുത്തിരുന്നത് .

അങ്ങനെ   ചെലവുകുറഞ്ഞ , സമത്വ സുന്ദരമായ , പുരോഗമന ജനാധിപത്യപരമായ , അഴിമതിയില്ലാത്ത   ദേശീയ  ഗെയിംസ്  നമ്മുക്ക്
നടത്താം .

Monday, 2 February 2015

ഒടുക്കത്തെ വിമർശനം ( OPINION )

ഒടുക്കത്തെ   വിമർശനം

Shakepeare കേരളത്തിൽ   ജനിക്കാതിരുന്നത്   നന്നായി . അതുകൊണ്ട്  കുറേ
നല്ല   നാടകങ്ങളും   കവിതകളും  സാഹിത്യപ്രേമികൾക്ക്‌   എല്ലാ കാലത്തും
വായിക്കാനുള്ള   ഭാഗ്യം  ഉണ്ട് . Shakespeare  ഇന്ന്   കേരളത്തിൽ  ജീവിച്ചിരുന്നു
എങ്കിൽ   വിമർശനവും   അവഹേളനവും   സഹിക്കാനാവാതെ   അദ്ദേഹം
എഴുത്തു  നിറുത്തി   നാട്ടിൽ നിന്ന്  പലായനം  ചെയ്യേണ്ടി  വന്നേനെ .
'' ഏത്  Shakespeare , എന്ത്  Shakespeare  ? അയാളുടെ   കൃതികൾ  അറുബോർ  ആണ് .പലതും  അനുകരണമാണ് ' എന്നെല്ലാം   വിമർശനങ്ങൾ  Social  മീഡിയ
യിൽ   തരംഗം  ആയേനെ .

വയലാർ  രാമവർമ്മ  48 ആം   വയസ്സിൽ  മരിച്ചത്  അദ്ദേഹത്തിൻറെ  ഭാഗ്യം .
ഇന്ന്   ജീവിച്ചിരുന്നെങ്കിൽ   അദ്ദേഹം  അപമാനിതനായേനെ .

ഏതെങ്കിലും   പ്രസശ്ത  വ്യക്തിയെ   ഒറ്റപ്പെടുത്തി ,നിരന്തരം  വേട്ടയാടി
തെറിപറഞ്ഞ്‌ , മനോവീര്യം കെടുത്തി   അവഹേളിക്കുക  എന്നത്  ഇന്ന്
കേരളത്തിൻറെ   ദേശീയ വിനോദമായി   മാറിയിരിക്കുകയാണ് . 90 ദിവസമായി  km മാണി   ആയിരുന്നു  target . ശനിയാഴ്ച  മുതൽ  ഒരു
വലിയ   ഇരയെ  കിട്ടി -മോഹൻലാൽ !

ലാലിസതിന്റെ  പേരിൽ   അദ്ദേഹത്തെ   അവഹേളിച്ചു  വേദനിപ്പിച്ചു .അതായിരുന്നു   വിമർശകരുടെ   ലക്ഷ്യം . അത്  കേൾക്കാനാണ്‌  അവർ
ഈ  ഒച്ചപ്പാട്  ഉണ്ടാക്കിയത് .

സോഷ്യൽ  മീഡിയ യിൽ    10000  പേർ   കുറേ  തെറികൾ  എഴുതി വിട്ടാൽ
അത്   എന്തോ  ആനക്കാര്യമാണ്  എന്നാണ്  ചിലരുടെ  വിചാരം .ഈ രീതിയിൽ  കുറെ   ആളുകൾ  brainwash  ചെയ്യപ്പെട്ടിരിക്കുന്നു . ഒന്നും  എഴുതാത്തവരാണ്
ഭൂരിപക്ഷം   എന്ന  വസ്തുത   അവർ   മറന്നു പോകുന്നു .

ഏതു കാര്യത്തെയും   രാഷ്ട്രീയം ,സമുദായം ,മതം  മുതലായ  ഇടുങ്ങിയ
വീക്ഷണ കോണത്തിൽ   ആണ്  അവർ   കാണുന്നത് . ദേശീയ ഗെയിംസ്
നല്ല  രീതിയിൽ   നടന്ന്   ഇപ്പോൾ  ഭരിക്കുന്നവർക്ക്‌   സൽപ്പേര്  ഉണ്ടാകരുത് .
ഇന്നത്തെ   സർക്കാരിന്  സൽപ്പേര്  ഉണ്ടാക്കാൻ  മോഹൻലാൽ  എന്തിന്
സഹകരിച്ചു ? അതാണ്‌   അപരാധം . ആ  നല്ല  മനുഷ്യൻ  നല്ല  രീതിയിൽ
ചിന്തിച്ചു ,പ്രവർത്തിച്ചു . അങ്ങനെ  കുറ്റക്കാരനായി ,അപമാനിതനായി .


ലാലിസം   ബോറൻ  പരിപാടിയായി  എനിക്ക്  തോന്നിയില്ല .ഒരു  പക്ഷേ
വിമർശകരുടെ   നിലവാരത്തിലേയ്ക്ക്  ഉയരാൻ   കഴിയാത്തതുകൊണ്ട്
ആയിരിക്കാം . മോഹൻലാലിൻറെ   പാട്ട്  യേശുദാസ്ൻറെ  പാട്ടുമായി
താരതമ്യം  ചെയ്യരുത് . അമിതാഭ്  ബച്ചൻറെ  പാട്ട്  മുഹമ്മദ്‌  റാഫിയുടെ
പാട്ടുമായി   താരതമ്യം  ചെയ്യരുത് . അമിതാഭ്  ബച്ചൻറെ  പാട്ടുകൾ  ജനകോടികൾ  ഇഷ്ടപ്പെടുന്നു . അവയിൽ   ഒരു  നാടോടി ചുവയും  തമാശും
എല്ലാം  ഉണ്ട് . ലളിത്യമുണ്ട് . അങ്ങനെയാണ്  മോഹൻലാലിൻറെ  പാട്ടുകളേയും   കേൾക്കേണ്ടത് . '' ഈ  മഹാനടന്  ഇത്രയും  പാടാൻ
കഴിയുന്നുണ്ടല്ലോ '' എന്നാണ്  വിലയിരുത്തേണ്ടത് . അമിതാഭ്  ബച്ചൻ  ഏറ്റവും  ആദരിക്കുന്ന  നടനെയാണ്‌   സ്വന്തം   നാട്ടുകാരിൽ   ചിലർ   അപമാനിച്ചത് .

ഇന്ന്  'കോടി ' എന്ന  വാക്കിന്   'കോഴ ', 'അഴിമതി ' മുതലായ  അർത്ഥങ്ങൾ
ഉണ്ടായിക്കൊണ്ടിരിക്കുന്നു . കോടി  എന്ന്  കേട്ടാൽ   സംശയമാണ് !

ബിൽ  Clinton , Hillary  Clinton ,Kissinger ,Deepak  ചോപ്ര  മുതലായവർക്ക്
ഒരു  പ്രസംഗത്തിന്   ലക്ഷക്കണക്കിന്   ഡോളർ  പ്രതിഫലം  ലഭിക്കുന്നു .
ആ   നാട്ടുകാർ   പണ്ടേ  മൂരാച്ചികളാണ് ! ഇവിടെ   ദേശീയ  ഗെയിംസ്ന്
കുറേ  കോടികൾ   ചെലവഴിച്ചാൽ  എന്താണ്  തെറ്റ് ?

'' ഇഷ്ടമില്ലാത്ത   അച്ചി  തൊട്ടതെല്ലാം  കുറ്റം .'', ''ക്ഷീരമുള്ലോരകിട്ടിലും
ചോരതന്നെ   കൊതുകിന്  കൌതുകം .''