സഹ്യൻറെ കണ്ണുനീർ ( By Biby Edward )
ഏതാനും മാസങ്ങൾക്ക് മുമ്പ് ബിബി Edward ൻറെ 'മാ നിഷാദ '
എന്ന കവിതയെപ്പറ്റി ഒരു പഠനം എഴുതിയിരുന്നു . എന്നാൽ
അത് ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല . മാറ്റിമാറ്റി
വെച്ച് വർഷത്തിന്റെ അവസാന മാസങ്ങളിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു . മാറ്റിവെക്കാൻ പല കാരണങ്ങൾ ഉണ്ട് .
സ്വന്തം രചനകൾ എനിക്ക് ഇടം വലം നോക്കാതെ എഴുതാം ,
പ്രസിദ്ധീകരിക്കാം . പക്ഷേ വേറൊരാളുടെ രചനയെ കൈകാര്യം ചെയ്യുമ്പോൾ പൂർണ്ണ ഉത്തരവാദിത്തത്തോടെ
ചെയ്യണം . നമ്മൾ ഒരു സുഹൃത്തിൻറെ , പുത്തൻ മണം മാറാത്ത
register ചെയ്യാത്ത കാർ ഓടിക്കുന്നതുപോലെയാണ് . അതും
ഡ്രൈവിംഗ് ശരിക്ക് വശമില്ലാത്ത ഒരാൾ . ആ കാർ എവിടെയെങ്കിലും പോയി ഇടിച്ച് , മറിയാനാണ് സാധ്യത .അതുകൊണ്ടാണ് 'മാ നിഷാദ 'യുടെ പഠനം വെളിച്ചം
കാണാൻ താമസം വരുന്നത് .
' സഹ്യൻറെ കണ്ണുനീർ ' പ്രകൃതിയെ സ്നേഹിക്കുന്നവരുടെ
ഉള്ളിൽ തട്ടുന്ന കവിതയാണ് . കേരളത്തിൽ ഇന്ന് നടക്കുന്ന
വനനശീകരണം , അഴിമതി , മുതലായ തിന്മകളിൽ മനം
നൊന്ത് കഴിയുന്നവരുടെ ദുഖവും അമർഷവും നിസ്സഹായതയും ഈ കവിതയിൽ പ്രതിഫലിക്കുന്നു .
സഹ്യൻറെ നല്ല കാലങ്ങളിലേയ്ക്ക് കണ്ണോടിച്ചു കൊണ്ടാണ്
കവിതയുടെ തുടക്കം . അലൌകികമായ സൗന്ദര്യവും സന്തോഷവും ശാന്തിയും കളിയാടുന്ന ഒരവസ്ഥയെയാണ് കവി
ആദ്യവരികളിൽ വരച്ചുകാണിക്കുന്നത് . പ്രകൃതി ഭംഗിയും പക്ഷികളുടെ കളകൂജനങ്ങളും നിറഞ്ഞ ,
സ്വർഗ്ഗീയമായ ഒരന്തരീക്ഷം .
പച്ച പുതച്ച ചിരിച്ച നാളിൽ
പച്ചിലക്കാടുകൾ തഴച്ച നാളിൽ
ചുറ്റിലും പാടങ്ങൾ പൂത്തമണ്ണിൽ
പക്ഷികൾ പച്ചാരം ചൊല്ലി നിൽക്കേ
മനോഹരമായ ഈ വരികളിൽ സഹ്യൻറെ ആദ്യകാല
സൌന്ദര്യം വിടരുന്നു . എന്നാൽ തുടർന്നുള്ള വരികൾ
ഒരു ദുരന്തത്തിൻറെ ദാരുണമായ ചിത്രമാണ് അനാവരണം ചെയ്യുന്നത് .' മല കയറി വന്നവർ ' കാടിനെ ചൂഷണം ചെയ്യാൻ എത്തിയവരെ സൂചിപ്പിക്കുന്നു .
യൌവ്വനയുക്തയായ ഒരു കന്യകയെ കാമദൃഷ്ടിയോടെ
കാണുന്നതുപോലെയാണ് അവർ പ്രകൃതിയെ കണ്ടത് .
മലകയറി വന്നവർ തൻ കണ്ണേറ്
കൊണ്ടു തുടിച്ചുവെൻ കണ്‍തടം ..
പ്രകൃതി ലജ്ജാവതിയായ ഒരു നാടൻപെണ്ണായിരുന്നു .
ആ പെണ്ണ് നിർദ്ദയം rape ചെയ്യപ്പെട്ടതിന്റെ സൂചനകൾ
ഈ വരികളിൽ കാണാം .
കുത്തിപ്പിളർന്നു അവരെൻറെയാത്മാവിൽ
ആഴത്തിലെയ്ക്കൊന്നു വിത്തെറിഞ്ഞു
പ്രകൃതിയെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള ഒരു
ആക്രമണമാണ് നമ്മൾ കാണുന്നത് . അതിനെതിരെ
ഏറ്റവും കടുത്ത ഭാഷയിൽ കവി വിമർശനശരങ്ങൾ
നിരന്തരം തൊടുത്തുവിടുന്നു . ' നിർദ്ദയം വിലപേശി
സ്വന്തമാക്കി ', ' നെഞ്ചകം കുത്തിപ്പിളർന്നോരാ വേദന ',
'കൊത്തിപ്പറിച്ചു ഭുജിച്ചിടുന്നു ', 'കല്ലിലും കല്ലായ ഹൃദയമേ നീ , മുതലായ വാക്കുകളിൽ കവിയുടെ
രോഷം ലാവ പോലെ തിളച്ചുപൊന്തി പരക്കുന്നത്
കാണാം .മനുഷ്യൻറെ അത്യാഗ്രഹത്തിനെതിരെ തീ
പാറുന്ന വാക്കുകളാണ് കവി ഉപയോഗിച്ചിരിക്കുന്നത് .
നമുക്കിന്നർത്ഥം നേടുവതൊന്നേ
ജീവിതതിന്നർത്ഥം
ഈ വരികൾ വായിച്ചപ്പോൾ , ' The World is too much with us ' എന്ന കവിതയിൽ Wordsworth എഴുതിയ വരികളാണ്
എനിക്ക് ഓർമ്മ വന്നത്
The world is too much with us ,
Getting and spending , we lay waste our powers ,
Little we in Nature that is ours ,
We have given away our hearts , a sordid boon
കഠിനമായ വ്യഥയോടെയാണ് ബിബി കവിത അവസാനിപ്പിക്കുന്നത് . എല്ലാ നിയമങ്ങളെയും കാറ്റിൽ
പറത്തിക്കൊണ്ട് ക്വാറിമാഫിയകളും മറ്റും സഹ്യനെ
ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കവി
പ്രകടിപ്പിക്കുന്ന ദുഖവും രോഷവും ആത്മാർത്ഥമാണ് .
പ്രകൃതിയെ രക്ഷിക്കാൻ ദൈവംതന്നെ അവതരിക്കണം
എന്നാണ് കവി സൂചിപ്പിക്കുന്നത് .
മനുഷ്യപുത്രനൊന്നാഗതനാകുമോ
മിഴിനിറഞ്ഞോഴുകുമീ
കണ്ണീരൊപ്പുവാൻ
പ്രകൃതിസ്നേഹികളുടെ സങ്കടവും അമർഷവും കാച്ചി
ക്കുറുക്കി ഉള്ളിൽതട്ടും പടി ആവിഷ്കരിക്കാൻ
കവിക്ക് സാധിച്ചിട്ടുണ്ട് .
( sorry for any typing errors)