ടെലരെയവില്ലേ അന്നും ഇന്നും
1988 ഫെബ്രുവരിയിലാണ് ഞാൻ ആദ്യമായി ടെലരെയവില്ലേ എന്ന
കൊച്ചു ടൌണിൽ എത്തിയത് . അന്ന് ദക്ഷിണാഫ്രിക്ക apartheid
ഭരണത്തിൻ കീഴിലായിരുന്നു . ദക്ഷിണാഫ്രിക്കയുടെ വാണിജ്യ
തലസ്ഥാനമായ Johannesburgൽനിന്ന് 330 kms അകലെയാണ് Delareyville .
1986 മുതൽ നൈജീരിയയുടെ സാമ്പത്തികസ്ഥിതി മോശമാവുകയും
നൈജീരിയൻ currencyയായ Naira യുടെ മൂല്യം കുത്തനെ ഇടിയുകയും
വിദേശികൾക്ക് നാട്ടിലേയ്ക്ക് അയക്കാവുന്ന തുക പരിഹാസ്യമായി
തീരുകയും ചെയ്തപ്പോൾ അവർ കൂട്ടം കൂട്ടമായി രാജിവെച്ച്
സ്വന്തം നാടുകളിലേയ്ക്ക് മടങ്ങി . ചില മലയാളികൾ ദക്ഷിണാഫ്രിക്കയിലെ സ്വയംഭരണപ്രദേശങ്ങളായ Homeland കളിൽ
ജോലി കരസ്ഥമാക്കി . അങ്ങനെ ജോലിയന്വേഷിച്ച് എത്തിയതായിരുന്നു
ഞാൻ .
1900 -1903 ൽ ബ്രിട്ടീഷുകാരും Dutch വംശജരായ Boers ഉം തമ്മിൽ
നടന്ന യുദ്ധത്തിൽ Boers നെ നയിച്ച ജനറൽ Delareyയുടെ നാമത്തിൽ
ഉള്ളതാണ് Delareyville ടൌണ്‍ .
നൈജീരിയയിൽ ഇന്ന് Boko Haram പിടി മുറുക്കിയിട്ടുള്ള
മൈടുഗുരി എന്ന പട്ടണത്തിൽ നിന്ന് 170kms അകലെ
ഷുവ എന്ന ഗ്രാമത്തിലാണ് ഞങ്ങൾ താമസിച്ചിരുന്നത് .
shopping ന് വേണ്ടി 20 kms അകലെ മിചിക എന്ന കൊച്ചു
ടൌണ്‍ ൽ ആണ് പോയിരുന്നത് .
പ്ലാൻ ചെയ്ത് നിർമ്മിച്ച ഒരു ടൌണ്‍ ആണ് Delareyville . നല്ല വീതിയുള്ള നാലുവരി മെയിൻ റോഡിന് ഒന്നര കിലോമീറ്റർ നീളം . ഒരറ്റത്ത് റോഡ്
അവസാനിക്കുന്നത് ഒരു റെയിൽവേ സ്റ്റേഷൻൽ ആണ് . പോസ്റ്റ്
ഓഫീസ് , കോടതി ,ബാങ്ക് , പെട്രോൾ സ്റ്റേഷൻ , സൂപ്പർ മാർക്കറ്റ് മുതലായവ വിളിപ്പാടകലെ . 1970 കളിലെ Clint Eastwood സിനിമകളിൽ
കാണുന്നപോലെ ഒരു കൊച്ചു ടൌണ്‍ . ഒരിടത്തും ഒരു സിഗരറ്റ്
കുറ്റിയോ കടലാസ്സുകഷണമോ ഇല്ല . municipal office ന് മുമ്പിൽ മനോഹരമായ പുൽത്തകിടി . അവിടവിടെയായി വിവിധ തരം
റോസാ ചെടികൾ . പൂച്ചെടികൾ വിൽക്കുന്ന ഒരു കടയും
petshop ഉം ഉണ്ടായിരുന്നു ഉണ്ട് .നൈജീരിയയിൽ കാണാത്ത Takeaways ഇവിടെ കണ്ടു .
രുചികരമായ ഭക്ഷണം ചൂടോടെ ന്യായമായ വിലയ്ക്ക് കിട്ടും .
കഴിച്ച ശേഷം പേപ്പർ പ്ലേറ്റ്ഉം മറ്റും നിക്ഷേപിക്കാൻ അടുത്തുതന്നെ
വീപ്പയും ഉണ്ട് . സൂപ്പർ മാർക്കറ്റ്‌കളിൽ നല്ല അടുക്കും ചിട്ടയും .
നല്ല സാധനങ്ങൾ സുലഭം .
ദക്ഷിണാഫ്രിക്ക നൈജീരിയയെക്കാൾ 50 വർഷം മുന്നിലാണെന്ന്
തോന്നി . ഉദാഹരണമായി ഷുവ പ്രദേശത്ത് മാങ്ങയും പേരക്കയും
ധാരാളം ഉണ്ടായിരുന്നു . വീടുകളിലോ , റോഡരികിൽ അല്ലെങ്കിൽ
ചന്തയിൽ basin കളിൽ വിൽക്കുകയായിരുന്നു പതിവ് . എന്നാൽ
ഇവിടെ അത്തരം സാദ്ധ്യതകളെ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നു .
പേരക്കാ വൻതോതിൽ കൃഷി ചെയ്ത് ശാസ്ത്രീയമായി pack ചെയ്ത്
ദേശീയവും അന്തർദേശീയവുമായ വിപണിയിൽ എത്തിക്കും . ആ
entreprenurship ആണ് ദക്ഷിണാഫ്രിക്കയെ ഒന്നാം ലോക സൌകര്യങ്ങളുള്ള ഒരു ആഫ്രിക്കൻ രാജ്യമാക്കി മാറ്റിയത് .
നൈജീരിയയിൽ നിന്ന് ഞങ്ങൾ മടങ്ങുമ്പോൾ അവശ്യസാധനങ്ങൾക്ക് വൻ
ക്ഷാ മം അനുഭവപ്പെട്ടിരുന്നു . കൃഷിയെ അവഗണിച്ച് എണ്ണപ്പണം ഉപയോഗിച്ച് ഉപ്പുതൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്താണ്
നൈജീരിയ കഴിഞ്ഞിരുന്നത് . ഒരു ദിവസം അധ്യാപകർക്കുവേണ്ടി
സർക്കാർ ചില അവശ്യസാധനങ്ങൾ സ്കൂളിൽ വിതരണം ചെയ്തു .
Cooking oil , condensed milk മുതലായവ . Singaporeൽനിന്ന് ഇറക്കുമതി
ചെയ്ത 2 litreൻറെ ഒരു can എണ്ണ ഞാനും എൻറെ സുഹൃത്ത് മാണി
കുരിയനും പങ്കുവെച്ചത് ഓർക്കുന്നു .
Delareyville Spar Super Marketൽ എല്ലാവിധ സാധനങ്ങളും തിങ്ങിനിറഞ്ഞു
കണ്ടു .
apartheid നെ തള്ളി പറയാത്തവർ ആരുമില്ല . വെള്ളക്കാർ ദക്ഷിണാഫ്രിക്കയെ തങ്ങളുടെ മാത്രം സ്വന്തമായ രാജ്യമായി കണക്കാക്കി
കുറെ നല്ല കാര്യങ്ങൾ ചെയ്തിരുന്നു . ഉദാഹരണമായി നല്ല റോഡുകൾ ,
വിനോദസഞ്ചാരകേന്ദ്രങ്ങൾ മുതലായവ .
apartheid കാലത്ത് Delareyville വെള്ളക്കാർക്കു മാത്രം താമസിക്കാൻ
അവകാശമുള്ള ടൌണ്‍ ആയിരുന്നു . കരുമ്പർ അവർക്കുവേണ്ടി
25-30 Kms അകലെയുള്ള ഉപഗ്രഹ ടൌണ്കളിൽ ജീവിക്കാൻ ബാധ്യസ്ഥരായിരുന്നു . 1994 ൽ apartheid അവസാനിച്ചതോടെ ആർക്കും
എവിടെയും താമസിക്കാമെന്ന അവസ്ഥ ഉണ്ടായി . കരുമ്പർക്കു
സർക്കാർ ജോലികൾ ധാരാളമായി ലഭിക്കുകയും ഒരു പുതിയ
Middle Class ഉയർന്നു വരികയും ഉണ്ടായി . അവരുടെ ജീവിതനിലവാരം
വളരെ മെച്ചപ്പെട്ടു . townshipകളിൽ അവർ വീടുകൾ പുതുക്കി പണിതു .
അനേകം പേർ കാറുകൾ വാങ്ങി . തൂപ്പുകാരുടെയും വീട്ടുജോലിക്കാരുടെയും മക്കൾ വിദ്യാഭ്യാസം നേടി ഉന്നതപദവികളിൽ
എത്തി . ആർക്കും എവിടെയും വീടുവാങ്ങി താമസിക്കാം എന്ന
അവസ്ഥ ഉണ്ടായി .
1994 ന് ശേഷം ദക്ഷിണാഫ്രിക്കയുടെ വാതിലുകൾ എല്ലാവർക്കും വേണ്ടി
തുറന്നിട്ടു . അങ്ങനെ നൈജീരിയ , ഘാന , എത്തിയോപിയ , കോങ്ഗോ ,
സോമാലിയ , ഇന്ത്യ , പാക്കിസ്ഥാൻ , ബംഗ്ലാദേശ് , ചൈന , Algeria മുതലായ
രാജ്യക്കാർ ഇവിടെ ഒരു ശോഭനമായ ഭാവി പ്രതീ ക്ഷിച്ച് എത്തി .
അതിൽ അവർ വിജയിക്കുന്നുണ്ട് . ഈ കൊച്ചു ടൌണിൽ മേൽപ്പറഞ്ഞ
രാജ്യക്കാർ താമസമാക്കിയിട്ടുണ്ട് . ഏറ്റവും കൂടുതൽ ഉള്ളത് ബംഗ്ലാ ദേശികൾ ആണ് .ഏറ്റവും കുറവ് ഇന്ത്യക്കാർ ആണ് .നൈജീരിയക്കാർ
കേശാലങ്കാരത്തിൽ വിദഗ്ദ്ധരാണ് . ഇന്ന് കൃത്രിമനീണ്ട തലമുടി
ഇല്ലാത്ത ആഫ്രിക്കൻ യുവതികളെ മരുന്നിനു പോലും കാണാനില്ല .
നൈജീറിയക്കാർ നടത്തുന്ന Beauty പാർലറുകൾ ധാരാളം . ബംഗ്ലാദേശുകാരും പാകിസ്ഥാനികളും ചൈനക്കാരും കുഗ്രമാങ്ങളിൽ
പോലും കടകൾ നടത്തുന്നു . ചില Algeriaക്കാർ കടകളിൽ എടുത്തു
കൊടുപ്പുകാരായി ജോലി ചെയ്യുന്നു .
അങ്ങനെ വെള്ളക്കാരുടെ മാത്രമായിരുന്ന ഒരു ടൌണ്‍ അനേകം രാജ്യക്കാർ താമസിക്കുന്ന ഒന്നായി
മാറി . ചില പട്ടണങ്ങൾക്കു ANC ആഫ്രിക്കൻ പേരുകൾ കൊടുത്തു . ഉദാഹരണമായി Pretoria ക്ക്
Tswane എന്നും പേരുണ്ട് .
ഒരു മൂന്നാംലോക രാജ്യം അങ്ങനെതന്നെ തുടരണമെന്ന് എവിടെയെങ്കിലും വല്ല
നിയമവും ഉണ്ടോയെന്നറിയില്ല . apartheid കാലത്ത് വെള്ളക്കാർ ദക്ഷിണാഫ്രിക്കയിൽ
അവരുടേതായ ഒരു ഒന്നാം ലോകം സൃഷ്ടിച്ചിരുന്നു . അത് വൻനഗരങ്ങളിൽ ഇന്നും
തുടരുന്നു . 1994 ന് ശേഷം ലക്ഷക്കണക്കിന് കരുമ്പർ ഈ ഒന്നാം ലോകത്തിൻറെ
ഭാഗമായി എന്നത് നല്ല കാര്യമാണ് . എന്നാൽ ചെറുപട്ടണങ്ങൾ അധ:പതിക്കുകയാണ്
ചെയ്തത് . അഴിമതി , കെടുകാര്യസ്ഥത , സ്വജനപക്ഷപാതം ,ആത്മാർത്ഥത ഇല്ലാത്ത
നേതൃത്വം , പൌരബോധം കുറവുള്ള ജനങ്ങൾ എന്നിവയാണ് അധ:പതനത്തിന്
കാരണങ്ങൾ .
2004 ൽ Delareyville ൽ ഒരു വീട് വാങ്ങി ഞങ്ങൾ താമസം ആരംഭിച്ചു . സാമാന്യം
ധനികയായ ഒരു വെള്ളക്കാരി വിധവയുടെതായിരുന്നു വീട് . അവർക്ക് നാല്
മക്കൾ ഉണ്ടെങ്കിലും അവരെ ആശ്രയിക്കാതെ അടുത്തുള്ള Old Age Homeൽ താമസിക്കാനാണ്
അവർ ഇഷ്ടപ്പെട്ടത് . വീട്ടുവളപ്പിൽ ധാരാളം റോസാചെടികളും peach .apricot മരങ്ങളും
ഉണ്ട് . വിവിധയിനം പക്ഷികളും ഉണ്ട് .ഞങ്ങൾ കുറെ ചെടികൾ വാങ്ങി നട്ടുപിടിപ്പിച്ചു .
ഈ കൊച്ചു പട്ടണത്തെ മനോഹരമായി സൂക്ഷിക്കുന്നതിനുള്ള യാതൊരു പരിപാടിയും
മഹാഭൂരിപക്ഷത്തോടെ ഭരിക്കുന്ന ANC ക്ക് ഇല്ല . പ്രകൃതി ,പൊതുമുതൽ എന്നിവ
സംരക്ഷിക്കുന്നതിന് ഒരു ചെറുവിരൽ പോലും അവർ അനക്കുകയില്ല .
ഞങ്ങളുടെ വീടിൻറെ എതിർവശത്ത് വീടുകളില്ല . ഇരുപത്തഞ്ച് ഏക്കറോളം സ്ഥലം
കളിസ്ഥലങ്ങൾ ആയിരുന്നു . apartheid കാലത്ത് സ്ഥാപിച്ചവ ആയിരുന്നു .Swimming Pool ,
Rugby , Tennis , basket ball , netball മുതലായ കളികൾക്കുള്ള ഒന്നാംതരം facilities ആണ്
ഉണ്ടായിരുന്നത്. ഓരോ കളിസ്ഥലത്തോടും ചേർന്ന് dress change നുള്ള കെട്ടിടം ഉണ്ടായിരുന്നു .
Caravan Parking നുള്ള സൌകര്യവും ഉണ്ടായിരുന്നു . എല്ലായിടത്തും electricity , water
connection നും ഉണ്ടായിരുന്നു .Brai ചെയ്യാനുള്ള stand കളും ഉണ്ടായിരുന്നു .
ഇന്ന് Rugby field , Soccer ആയി മാറി .അവിടെ ചിലപ്പോൾ കളിയുണ്ട്. netball ഇന്നും
ഉണ്ട് . swimming pool പാടെ ഉപേക്ഷിക്കപ്പെട്ട് കാടുപിടിച്ചു കിടക്കുന്നു .dress change
ചെയ്യാൻ ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളുടെ ഇഷ്ടികകൾ മാത്രമെ അവശേഷിച്ചിട്ടുള്ളു .
ഞാൻ ഈയിടെ ഒരു ദിവസം Tennis Club ൻറെ അടുത്തു ചെന്ന് നോക്കി .പൊരിഞ്ഞ
യുദ്ധം നടക്കുന്ന സിറിയയിൽ എവിടെയോ എത്തിയ പോലെ തോന്നി .പൊട്ടിയ
ചില്ലുകൾ എല്ലായിടത്തും ചിതറികിടക്കുന്നു . ടാപ്പിൽനിന്ന് വെള്ളം ഒലിച്ചു പരിസരമെല്ലാം
ചതുപ്പ് നിലമായി മാറിയിരിക്കുന്നു . ജലക്ഷാമം ഉള്ള ഒരു ടൌണ്‍ ആണ് .
Soccer field ൻറെ gallery യുടെ മേൽക്കൂരയുടെ ചില ഷീറ്റുകൾ ആവശ്യക്കാർ
കൊണ്ടുപോയിരിക്കുന്നു .
പത്തേക്കറോളം ഉള്ള ഒരു പാർക്ക് ഉണ്ട്. കുടുംബങ്ങൾക്ക് വരാനും കുട്ടികൾക്ക്
കളിക്കാനും അനുയോജ്യമായ പാർക്ക് . കുറേ വൃക്ഷങ്ങൾ അവശേഷിച്ചിട്ടുണ്ട് .
ആവശ്യക്കാർ വിറക് ശേഖരിക്കുന്ന ഒരു സ്ഥലമായി പാർക്ക് മാറിയിരിക്കുന്നു .
പ്രകൃതിയേയും സ്പോർട്സ് നെയും സ്നേഹിക്കുന്ന ആർക്കും ഇത്തരം
കാഴ്ചകൾ വളരെ മനോവേദന ഉണ്ടാക്കും .
അത്യധികം മനോഹരമായി keep ചെയ്യാൻ സാദ്ധ്യതകൾ ഏറെയുണ്ടായിരുന്ന
കൊച്ചു ടൌണ്‍ അധപതിക്കുന്നത് കാണുമ്പോൾ ,പണ്ട് അലൻ Paton തൻറെ
പുസ്തകത്തിന് കൊടുത്ത title ഓർമ്മ വരുന്നു . ' Cry , the Beloved Country .'

No comments:
Post a Comment