പത്രത്തിലെ പുറമ്പോക്ക് -1
കേരളത്തിൽ ഒരു യുവതി ബാധ ഒഴിപ്പിക്കുന്നതിനുള്ള
മന്ത്രവാദത്തിനിടയിൽ മർദ്ദനമേറ്റ് മരിച്ചതായി കേട്ടു .
അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരണമെന്നും കേട്ടു . ഒരു പക്ഷേ അന്ധവിശ്വാസികൾക്ക് വൻഭൂരിപക്ഷം ഉള്ളതിനാൽ
ആയിരിക്കാം അതേപ്പറ്റി പിന്നീട് ഒന്നും കേട്ടില്ല . മദ്യനിരോധനം വൻഎതിർപ്പ് നേരിടുമ്പോൾ ഇനി
ജനപിന്തുണയില്ലാത്ത ഒരു നിയമം കൂടി കൊണ്ടുവന്ന്
എന്തിന് പുലിവാല് പിടിക്കണം ? മാത്രമല്ല , അന്ധവിശ്വാസനിരോധന നിയമം കൊണ്ടുവരാൻ സമയം അനുകൂലമല്ല എന്ന് ആൾ ദൈവങ്ങളുടെ ഉപദേശം
കിട്ടിയിരിക്കാം .
മൂന്നാംലോക രാജ്യങ്ങളിൽ ജനങ്ങൾ ഭൂരിപക്ഷവും
അന്ധവിശ്വാസങ്ങളുടെ സ്വാധീനത്തിലാണ് . കാരണം
പ്രശ്നങ്ങൾ നേരായ മാർഗത്തിൽ പരിഹരിച്ചു കിട്ടാൻ
പ്രയാസം . ഉദാഹരണമായി ഒരു ജോലിക്ക് അപേക്ഷിച്ചാൽ അർഹത ഉണ്ടെങ്കിലും , അഴിമതി ,തട്ടിപ്പ് , സ്വജനപക്ഷപാതം മുതലായ കാരണങ്ങളാൽ അർഹിക്കുന്നവർക്ക് ജോലി കിട്ടാതെ
വരാം . ഉത്തരക്കടലാസ് ചവറ്റുകുട്ടയിൽ നിന്ന് കണ്ടെടുത്ത സംഭവങ്ങൾ കേട്ടിട്ടുണ്ട് . ചില ഹോസ്പിടളുകളിൽ പാവപ്പെട്ടവർ നീണ്ടനേരം
ക്യൂവിൽ നിന്നാലും ശരിയായ ചികിത്സ കിട്ടുന്നില്ല
എന്ന് കേട്ടിട്ടുണ്ട് . കാര്യങ്ങൾ സാധിച്ചുകിട്ടുന്നതിന്
ദൈവത്തിന്റെയും ദൈവീകശക്തി അവകാശപ്പെടുന്നവരുടെയും സഹായം ആവശ്യമാണെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു .
അന്ധവിശ്വാസങ്ങളിൽ കേരളത്തെ കവച്ചുവെക്കുന്ന
രാജ്യമാണ് ദക്ഷിണാഫ്രിക്ക . ഉദാഹരണമായി , ഒരു
കന്യകയുമായി സംഭോഗം നടത്തിയാൽ എയിഡ്സ്
രോഗം ഭേദമാകുമെന്നു ചിലർ വിശ്വസിക്കുന്നു .അതുകൊണ്ട് ചെറുപ്രായത്തിലുള്ള
അനേകം പെണ്‍കുട്ടികൾ RAPE ന് വിധേയരാകുന്നു .
പച്ചമരുന്നുകൊണ്ട് എയിഡ്സ് ഭേദമാകുമെന്നു വിശ്വസിക്കുന്നവർ ധാരാളം .
ആഫ്രിക്കൻ പരമ്പരാഗത ചികിത്സകൾ തീർച്ചയായും
ചില അസുഖങ്ങൾക്ക് ഫലപ്രദമാണ് .പക്ഷേ അതിൻറെ
മറവിൽ വ്യാജ വൈദ്യന്മാരും മന്ത്രവാദികളും ആത്മീയ ദിവ്യന്മാരും ദിവ്യകളും തട്ടിപ്പ് നടത്തുന്നുണ്ട് .
പ്രശ്നങ്ങൾ ഇല്ലാത്തവർ ഉണ്ടോയെന്ന് സംശയിക്കണം .
പ്രശ്നങ്ങളുടെ പരിഹാരം നമ്മുടെ ഉറക്കം കെടുത്തുന്നു . ചില പ്രശ്നങ്ങൾ നമ്മൾ തന്നെ വരുത്തി
വെക്കുന്നതാണ് . എന്തായാലും പ്രശ്നം പരിഹരിച്ചേ
പറ്റൂ . ഭാവി എങ്ങനെയായിരിക്കും എന്ന് അറിയാൻ
പലർക്കും താല്പര്യമുണ്ട് . അറിയാൻവേണ്ടി ദിവ്യന്മാരെയോ ദിവ്യകളെയോ മന്ത്രവാദികളെയോ
സമീപിക്കുന്നു .ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല .
Shakespeare ടെ Macbeth നാടകത്തിൽ , ഭാവിഫലം അറിയാൻ വേണ്ടി Macbeth മന്ത്രവാദിനികളുടെ അടുത്ത് പോകുന്നു . അവർ നൽകുന്ന പ്രവചനങ്ങൾ തനിക്ക്
വളരെ അനുകൂലമാണെന്ന് അദ്ദേഹത്തിന് തോന്നുന്നു .തന്നെ ആർക്കും പരാജയപ്പെടുത്താൻ ആവുകയില്ല എന്ന ഉറച്ച ആത്മവിശ്വാസത്തോടെയാണ്
Macbeth മടങ്ങുന്നത് . മന്ത്രവാദിനികളുടെ പ്രവചനങ്ങളിൽ അടങ്ങിയിരിക്കുന്ന ചതിക്കുഴികൾ Macbeth മനസ്സിലാക്കുന്നില്ല . അത് അദ്ദേഹത്തിൻറെ പതനത്തിന്
കളമൊരുക്കുന്നു .
പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഭാവിയെപ്പറ്റി
അറിയാനും വേണ്ടി ഇന്ന് ജനങ്ങൾ ആൾദൈവങ്ങളുടെ
അടുത്ത് തടിച്ചുകൂടുന്നു . ആൾദൈവങ്ങളുടെ പണപ്പെട്ടികൾ നിറഞ്ഞു കവിയുന്നു . ദക്ഷിണാഫ്രിക്കയിലും കേരളത്തിലും ഇത് കാണാം .
നൈജീരിയയിൽ ടി ഇ ജൊഷുവ എന്ന Pastor രുടെ
പ്രസംഗം കേൾക്കാൻ പോയ എണ്‍പതോളം ദക്ഷിനാഫ്രിക്കക്കാർ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ചു .
അന്ധവിശ്വാസത്തിന്റെ രണ്ട് ഉദാഹരണങ്ങൾ കൂടി
പറയാം . ഇവിടെ അടുത്തുള്ള ഒരു സ്കൂളിൽ കള്ളന്മാർ
കയറി കമ്പ്യൂട്ടർ കുറെയെണ്ണം മോഷ്ടിച്ചു . സ്കൂൾ
പ്രിൻസിപ്പൽ ഒരു മന്ത്രവാദിയെ ക്കണ്ട് പ്രശ്നം വെപ്പിച്ചു . പ്രതികളെപ്പറ്റി സൂചനകൾ കിട്ടി . മന്ത്രവാദി
സ്കൂളിന് ചുറ്റും നടന്ന് ഏതോ ദിവ്യജലം തളിച്ചു .
Alexandra എന്ന വലിയ Townshipൽ മാലിന്യം കുന്നുകൂടി ,
എലികൾ പെരുകി . എലിനിർമ്മാർജനത്തിന് ഒരു
നൂതന മാർഗ്ഗം municipality അവതരിപ്പിച്ചു . മൂങ്ങകൾ
എലിപിടുത്തത്തിൽ മിടുക്കരാണത്രേ . 50 മൂങ്ങകളെ
Township ൽ നിയോഗിച്ചു . ആഫ്രിക്കർ മൂങ്ങയെ വളരെ
evil ആയി കണക്കാക്കുന്നു . നാട്ടുകാർ ആ മൂങ്ങകളെ
കൊന്നുകളഞ്ഞു .
ആധുനിക Technology യെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ന് തട്ടിപ്പുകാർ അവരുടെ സാമ്രാജ്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് . TV ,റേഡിയോ , മൊബൈൽ ഫോണ്‍ , പത്രമാസികകൾ , Internet എന്നിവയിലൂടെ അവർ ജനങ്ങളെ വല വീശുന്നു .
ഞാൻ സാധാരണ വായിക്കാറുള്ള The Citizen എന്ന
ദിനപ്പത്രത്തിൽ മൂന്ന് പേജ് തട്ടിപ്പുകാരുടെ പരസ്യങ്ങളാണ് . ഈ പേജ്കളെ 'പത്രത്തിലെ പുറമ്പോക്ക് എന്ന് വിശേഷിപ്പിക്കാം . ചിരിക്കാൻ ഒട്ടേറെ വക നൽകുന്ന പരസ്യങ്ങൾ എന്താണെന്ന് അറിയേണ്ടേ ?
(തുടരും )

No comments:
Post a Comment